അനാമിക, Part 26

Valappottukal
" അനാമിക "
  പാർട്ട്‌ : 26

വരുന്ന സൺ‌ഡേ എന്റെയും ദേവിന്റെയും എൻഗേജ്മെന്റ് ആണ്....

ധാരിണി പറഞ്ഞു നിർത്തിയതും എല്ലാവരും ഒരു നിമിഷം സ്തബ്ധരായി നിന്നുപോയി...

ദേവിന്റെ കണ്ണുകൾ ആദ്യം തേടിയത് ആമിയുടെ മുഖം ആയിരുന്നു....  ഒരു ഭാവ വ്യത്യാസങ്ങളും ഇല്ലാതെ നിൽക്കുന്ന ആമിയെ കണ്ടപ്പോൾ അവന് സങ്കടമാണോ, ദേഷ്യമാണോ ഉണ്ടായത് എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു...

നിശബ്ദതയെ ഭേദിച്ചുകൊണ്ട് ആമി അവർക്കരികിലേക്ക് നടന്ന് ചെന്ന് അവന് നേരെ കൺഗ്രാജുലേഷൻസ് പറഞ്ഞ് കൊണ്ട്  അവന് നേരെ കൈ നീട്ടി... ഉള്ളിലെ ദേഷ്യം കടിച്ചമർത്തി
അവനും അവളുടെ കൈകളിലേക്ക് തന്റെ കരങ്ങൾ ചേർത്ത് വെച്ചു....

ആ കരങ്ങൾ ചേർത്ത് പിടിച്ചപ്പോൾ നെഞ്ചിൽ എവിടെയോ ഒരു പിടച്ചിൽ രണ്ടു പേർക്കും അനുഭവപെട്ടു...

ഇത് കണ്ട് കാർത്തിയും, അർജുനും ഒരേ പോലെ പരസ്പരം നോക്കി..

കാർത്തി : ഇവൾ ഇതെന്തു ഭാവിച്ചാഡാ...

അജു  : എനിക്ക് എങ്ങനെ അറിയാനാ.. പിന്നെ വേണമെങ്കിൽ എനിക്ക് മനസ്സിലായ ഒരു കാര്യം പറഞ്ഞു തരാം... ഇതൊരു നടയ്ക്ക് പോവില്ല...

പെട്ടെന്ന് തന്നെ ദക്ഷ എല്ലാവർക്കും അരികിലേക്ക് മധുരവുമായി എത്തി... മനസ്സില്ലാമനസ്സോടെ ദക്ഷ കൊണ്ട് വന്ന ബോക്സിൽ നിന്ന് ഓരോ ലഡ്ഡു വീതം പൂജയും, നന്ദുവും എടുത്ത്... എന്തോ ധാരിണിയെ അവർക്ക് രണ്ടാൾക്കും ദേവിന്റെ ഭാര്യയായി കാണാൻ താല്പര്യം ഉണ്ടായിരുന്നില്ല...

ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം ഉണ്ടായതിന്റെ പിന്നിൽ ദക്ഷയാണ് എന്ന് കൂടുതൽ ആലോചിക്കേണ്ടിവന്നില്ല ദേവിന്....

ധാരിണിയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ ദേവിന് ഉള്ളിൽ ഒരു കുറ്റബോധം പോലെ...
മനസ്സിന് വല്ലാത്തൊരു വീർപ്പുമുട്ടൽ അവളോട് എല്ലാം തുറന്നു പറയാൻ പറ്റാത്തതിൽ...
അനൂനോട്  പറഞ്ഞു പോയ ഒരു വാക്ക് എല്ലാത്തിനും തടസ്സമായി അവന്റെ മുന്നിൽ നിൽക്കുന്ന്...

ധാരിണിയുടെ കൈകൾ വിടുവിച്ച് ദേവ് ദക്ഷക്ക് അരികിലേക്ക് ചെന്ന്...

ദേവ് : ദക്ഷ...   നീ ആണ്  ഇപ്പോൾ ഈ എൻഗേജ്മെന്റ് മാറ്റർ ഇളക്കിയത് എന്ന് എനിക്ക് നന്നായി അറിയാം...

ദക്ഷ : ദേവ് നിന്നെ പോലെ തന്നെ അവളും എനിക്ക് സുഹൃത്താണ്... അവിടെ നടന്ന സംഭവം നീ ആരോടും പറയരുത് എന്ന് പറഞ്ഞു ഞാൻ അത് അനുസരിക്കുകയും ചെയ്തു.. പക്ഷെ അതിന് അർത്ഥം നീ കാണിക്കുന്നതിന് എല്ലാം ഞാൻ കൂട്ടുനിൽക്കും എന്നല്ല...

ദേവ് : ഞാൻ എന്ത് കാണിച്ചു എന്ന് ആണ് നീ പറയുന്നത്...

ദക്ഷ : വെറുതെ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട ദേവ്...

ദേവ് : ദക്ഷ... നിന്റെ തെറ്റിദ്ധാരണകൾ ഒക്കെ ഒരു നിമിഷം കൊണ്ട് എനിക്ക് മാറ്റാൻ സാധിക്കും.. പക്ഷെ ഒന്നും പറയാൻ പറ്റാത്ത ഒരു അവസ്ഥയിലാണ് ഞാൻ.. നീ കൂടുതൽ പ്രശ്നങ്ങൾ വഷളാക്കരുത് എന്റെ ഒരു റിക്വസ്റ്റ് ആണിത്...

മറ്റൊന്നും പറയാനോ, കേൾക്കാനോ നിൽക്കാതെ ദേവ് തിരിഞ്ഞ്  നടന്ന് പക്ഷെ അവന്റെ കണ്ണുകൾ മറ്റ് ആരെയോ അനേഷിക്കുന്നുണ്ടായിരുന്നു...

ആമിനെ അവിടെ എങ്ങും കാണാഞ്ഞപ്പോഴേ അവന് അറിയാമായിരുന്നു അവൾ എവിടെ ഉണ്ടാകുമെന്ന്.. അവന്റെ ഊഹം തെറ്റിയില്ല അവൾ ബാൽക്കണിയിൽ നില്പുണ്ടായിരുന്നു...

ഇപ്പോൾ ഇവിടുത്തെ ഈ നിൽപ്പ് സന്തോഷം കൊണ്ടാണോ അതോ സങ്കടം കൊണ്ടോ എന്ന് ചോദിച്ചു ദേവ് അവൾക്ക് അരികിലേക്ക് നടന്ന്...

ദേവിനെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു കൊണ്ട് ആമി തിരികെ ചോദിച്ചു...

ആമി : ഭാവി ഭാര്യയെ തനിച്ചാക്കി താങ്കൾ എന്താണാവോ ഇവിടെ...??

ദേവ് : എന്റെ നിലവിലുള്ള ഭാര്യയുടെ ലൈവ് എക്സ്പ്രഷൻസ് നേരിട്ട് കാണാല്ലോ എന്ന് കരുതി വന്നത് ആണേ...

പെട്ടെന്ന് അവന് അഭിമുഖമായി ചെന്ന് നിന്ന് കൊണ്ട് ആമി ചോദിച്ചു... കണ്ടല്ലോ എന്റെ മുഖം... സന്തോഷമായില്ലേ... ഇനി എന്ത് എങ്കിലും കാണണോ....

ദേവ് : ഇനി എന്ത് എങ്കിലും കാണണോ എന്ന് ചോദിച്ചാൽ അത് ഞാൻ സമയം ആകുമ്പോൾ കണ്ടോളാം... പിന്നെ ഇത് എനിക്ക് അങ്ങ് ബോധിച്ചു, അപ്പോൾ നീ സമ്മതിച്ചു നിലവിൽ നീ എന്റെ ഭാര്യയാണെന്ന്...

അതും പറഞ്ഞ് അവൻ അവന്റെ രണ്ട് കൈകളും എടുത്ത് അവളുടെ ഇരു തോളുകളിലായി വെച്ച്.. പതിയെ അവന്റെ മുഖം അവളുടെ ചെവിക്ക് അരികിലേക്ക് നീങ്ങി അവന്റെ കവിളുകൾ അവളുടെ കവിളുമായി ഉരസി... പതിയെ അവന്റെ ശബ്ദം അവളുടെ കാതിൽ മുഴങ്ങി കേട്ട്..

" ചുറ്റും മറ്റൊന്നും കാണാൻ കഴിയാതെ നീയും ഞാനും മാത്രമാകുന്ന മായിക ലോകത്ത് നിന്നിൽ അലിയുവാൻ ആണെനിക്കിഷ്ടം..."

അവന്റെ വാചകങ്ങൾ എന്നും അവളിൽ അത്ഭുതം സൃഷ്ടിച്ചിട്ടേ ഒള്ളൂ... ഇന്നും മറിച്ചല്ലായിരുന്നു അവസ്ഥ....  അവന്റെ വാക്കുകളിൽ അവളോട്‌  നിറഞ്ഞു തുളുമ്പുന്ന പ്രണയം മാത്രമായിരുന്നു....

ഒരു നിമിഷം എല്ലാം മറന്ന് അവൾ അവന്റെ വാക്കുകളിൽ ലയിച്ചു നിന്ന് പോയി..

ഭർത്താവിന് കൺഗ്രാജുലേഷൻസ് പറഞ്ഞ ഭാര്യയ്ക്ക് എന്തെങ്കിലും ഒരു ഗിഫ്റ്റ് തരണ്ടേ എന്നും പറഞ്ഞ് അവൻ അവളെ കോരി എടുത്ത് ബെഞ്ചിലേക്ക് ഇരുത്തി അതിനു ശേഷം അവൻ അവൾക്ക് മുന്നിൽ മുട്ട്കുത്തി ഇരുന്ന്... ദേവിന്റെ അപ്രതീക്ഷിതമായ നീക്കത്തിൽ ആമി ആകെ അന്താളിച്ചു ഉള്ള ഇരുപ്പാണ്...

ഇങ്ങേര് ഇത് എന്തിനുള്ള പുറപ്പാടാണ് എന്ന് മനസ്സിൽ വിചാരിക്കുകയും...

അവൻ പതിയെ അവളുടെ വലത്തേ കാൽ എടുത്ത്  അവന്റെ കാലിലേക്ക് വെച്ച് പോക്കറ്റിൽ നിന്ന് സ്വർണ കൊലുസ് എടുത്ത് അവളുടെ കാലിലേക്ക് അണിയിച്ചു കൊടുത്ത്.. ഇടത്തെ കാലിലേക്ക് അവൻ അത് അണിയിക്കുന്നത്  അത്ഭുതത്തോടെ ആമി നോക്കിയിരുന്നു...

അവളുടെ വെണ്ണ നിറമുള്ള കാലിൽ സ്വർണ്ണകൊലുസ് പറ്റിച്ചേർന്ന് കിടക്കുന്നത് കാണാൻ വല്ലാത്ത ഭംഗിയായിരുന്നു... അതിലേക്ക് നോക്കി നിന്ന ദേവിന്റെ കണ്ണിലെ തിളക്കം ആമിയിലും എവിടെയോ സന്തോഷമുണ്ടാക്കി.. ഒരു നിമിഷം അവൻ അവളെ ഒന്ന് പാളി നോക്കിയതിന്   ശേഷം അവളുടെ കാല് തന്റെ കൈ വെള്ളയിലേക്ക് എടുത്ത് അവളുടെ പാദങ്ങളിൽ ചുംബിച്ചു...

അവൾ പെട്ടെന്ന് കാല് വലിച്ച്  ഇരുന്നിടത് നിന്ന് ചാടി എഴുനേറ്റ് പോകാൻ തുടങ്ങിയപ്പോൾ അവൻ അവളെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു അവളുടെ തോളിൽ താടി താങ്ങി കൊണ്ട് ചോദിച്ചു... ഞാൻ ഇത്രെയും നല്ല ഒരു ഗിഫ്റ്റ് തന്നിട്ട് ഒന്നും പറയാതെ അങ്ങ് പോവുകയാണോ....

അവന്റെ പിടുത്തത്തിൽ നിന്ന് കുതറി മാറാൻ ഒരു ശ്രമം ഒക്കെയും നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല... അവളുടെ മേലുള്ള അവന്റെ പിടുത്തം കൂടുതൽ ശക്തമായപ്പോൾ അവൾ ആ ശ്രമം ഉപേക്ഷിച്ചു...

അവൾ ഒന്ന് മെരുങ്ങി എന്ന് തോന്നിയപ്പോൾ
പതിയെ ദേവ് അവളെ അവന് നേരെ തിരിച്ചു നിർത്തി...

നിർത്തേണ്ട താമസമേ ഉണ്ടായിരുന്നൊള്ളു അമിട്ട് പൊട്ടുന്നത് പോലെ ആയിരുന്നു ദേവിന് നേരെ ഉള്ള ആമിയുടെ ചോദ്യം...

ആമി : തന്നോട് ഞാൻ പറഞ്ഞോടോ എനിക്ക് ഗിഫ്റ്റ് തരാൻ...

ദേവ് : പുലി പതുങ്ങുന്നത് കണ്ടപ്പോഴേ ഞാൻ കരുതിയത് ആണ് അത് പായാൻ ആയിരിക്കുമെന്ന്..  നിന്നോട് ഒന്നും സ്നേഹം ശെരിയാവില്ല മോളെ... നിനക്ക് ഒക്കെയും നല്ലത് നിന്റെ ഭാഷയിലെ കാലമാടൻ ദേവ് ആണ്...

അതും പറഞ്ഞവൻ അവളെ തന്നിലേക്ക് കൂടുതൽ ചേർത്ത് നിർത്തി അവളുടെ പിന്കഴുത്തിൽ പിടിച്ചു അവളുടെ മുഖം അവനിലേക്കടുപ്പിച്ചു... ഒന്ന് ഇമ വെട്ടാൻ പോലും ഒരു നിമിഷം കൊടുക്കാതെ അവൻ അവളുടെ അധരങ്ങളിൽ തന്റെ അധരങ്ങൾ ചേർത്ത്... ആ ചുംബനത്തിന്റെ തീവ്രതയിൽ അവന്റെ കൈ പിന്കഴുത്തിൽ മുറുകുന്നതിനൊപ്പം അവളെ ഒന്നു കൂടി അവനിലേക്ക് ചേർത്ത് പിടിച്ച്....

എന്തോ ശബ്ദം കേട്ടവർ പരസ്പരം ഞെട്ടി പിടഞ്ഞു മാറി... ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയപ്പോൾ അർജുനും,  കാർത്തിയും കണ്ട കാഴ്ച വിശ്വസിക്കാനാകാതെ കണ്ണും തള്ളി ഉള്ള നിൽപ്പാണ്.... ആമിയും, ദേവും ഒന്ന് ചമ്മിയെങ്കിലും അത് മറച്ചു കൊണ്ട് ദേവ് അവരോട് പറഞ്ഞ്...

ദേവ് : എവിടുന്ന് കിട്ടുന്നെഡാ രണ്ടിനും ഇത്ര കറക്റ്റ് ടൈമിംഗ്... മുന്ജന്മത്തിൽ നിങ്ങൾ എന്റെ ശത്രുക്കൾ ആയിരുന്നോ...

അർജുൻ : പ്രഥമദൃഷ്ടിയിൽ രണ്ടും അകൽച്ചയിൽ ആയിരുന്നെങ്കിലും നിങ്ങൾ തമ്മിലുള്ള അന്തർധാര ഇത്രയും സജീവമായിരിക്കും എന്ന് ഞങ്ങൾ കരുതി ഇല്ലല്ലോ...

ദേവ് : എനിക്ക് ഒരു ഡൌട്ട്... നീ ഒക്കെയും വല്ല ക്യാമറ വെച്ചിട്ട് ഉണ്ടോടേ കട്ടുറുമ്പുകളെ... കൃത്യമായി വന്നോളണം രസം കൊല്ലികൾ....

അവർക്ക് അരികിലേക്ക് നടന്ന് കൊണ്ട് കാർത്തി പറഞ്ഞു ഇവിടെ ചുംബന സമരം നടക്കുക ആണെന്ന് ഞങ്ങൾ എങ്ങനെ അറിയാനാ...

ദേവ് : അടുത്ത തവണ ഞാൻ രണ്ട് ആൾക്കും മുൻകൂട്ടി ഇൻവിറ്റേഷൻ വെക്കാട്ടോ..

അർജുൻ : നിനക്ക് അത് ഒരു ബുദ്ധിമുട്ട് ആവില്ലേ ദേവ്...  പിന്നെ നിന്നെ നിന്റെ ഭാവി ഭാര്യ താഴെ അനേഷിക്കുന്നുണ്ട്...

ദേവ് : ഭാവി ഭാര്യയോട് പോകാൻ പറ....  നിലവിലുള്ളതിനോട് ഞാൻ ഒന്ന് സംസാരിക്കട്ടെ..

ദേവ് അവൾക്ക് അരികിലേക്ക് വന്നപ്പോൾ അവളുടെ ശ്രദ്ധ മുഴുവനും വൈബ്രേറ്റ് ചെയുന്ന ഫോണിൽ ആയിരുന്നു.... പക്ഷെ അവനെ കണ്ടപ്പോൾ അവൾ പെട്ടെന്ന് ഫോൺ മാറ്റി പിടിച്ചു...

ദേവ് : എന്താടി നിന്റെ മുഖത്ത് ഒരു കള്ള ലക്ഷണം..

അർജുൻ : അത് ജന്മനാ ഉള്ളത് അല്ലേ ദേവ്.... അത് മാറുക ഒന്നും ഇല്ലാ...

ആമി : പോടാ പട്ടി... കള്ള ലക്ഷണം നിന്റെ മറ്റവൾക്ക്...

അപ്പോഴേക്കും വീണ്ടും അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി, അവളുടെ ശ്രദ്ധ ഫോണിലേക്ക് പോകുന്നത് കണ്ട ദേവ് അവളുടെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി.. സ്ക്രീൻ ഇൽ തെളിഞ്ഞ പേര് കണ്ട് അവൻ അവളുടെ കയ്യിലേക്ക് തന്നെ ഫോൺ തിരികെ കൊടുത്ത്,  ഇതിന്റെ ഒരു കുറവ് കൂടി ഉണ്ടായിരുന്ന് ഒള്ളൂ ഇപ്പോൾ കോറം തികഞ്ഞല്ലോ എന്നും പറഞ്ഞ് അവൻ പുറത്തേക്ക് പോയി....

അവൾ പെട്ടെന്ന് കാൾ അറ്റൻഡ് ചെയ്ത് ശ്രീ ഏട്ടാ ഞാൻ തിരികെ വിളിക്കാം എന്ന് മാത്രം പറഞ്ഞ് കാൾ കട്ട്‌ ചെയ്തു...

കാർത്തി : ആക്ച്വലി നിങ്ങൾ രണ്ടിന്റെയും ഉദ്ദേശം എന്താണ് ആമി...  രണ്ട് പേരുടെയും കല്യാണം ഒരുമിച്ചു നടത്തേണ്ടി വരുമോ....

ആമി : അങ്ങേരുടെ കല്യാണം നടത്തുമോ നടത്താതിരിക്കുമോ അത് ഒന്നും എന്നെ ബാധിക്കുന്ന വിഷയം അല്ല... എന്റെ കല്യാണം അത് എങ്ങനെ ഒഴുവാക്കണം എന്ന് എനിക്ക് അറിയാം.. അതിന് ശ്രീ ഏട്ടനെ കണ്ട് സംസാരിക്കാൻ പോകുവാ...

പുറകിൽ നിന്ന് ദേവ് വിളിച്ചു പറഞ്ഞു നീ അങ്ങോട്ട്‌ പോയി കഷ്ടപെടണ്ട മോളെ... ഞാൻ ശ്രീ ഹരിയെ ഇങ്ങോട്ട് വിളിച്ചിട്ട് ഉണ്ട്...

ആമി : എന്തിന്...?  എപ്പോൾ...??

ദേവ് : മോൾക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടി അല്ലേ ചേട്ടൻ ഇത് ഒക്കെയും ചെയ്യുന്നത്....

അവന്റെ പറച്ചിലിൽ കേട്ട അവിടെ നിന്ന എല്ലാവർക്കും മനസിലായി അവൾക്ക് ഇട്ട് എന്തോ ഒരു മുട്ടൻ പണി വരുന്ന് ഉണ്ട് എന്ന്... അവരുടെ  സംശയത്തെ ഊട്ടി ഉറപ്പിച്ചു കൊണ്ട് അവന്റെ മുഖത്തൊരു കള്ളച്ചിരി കൂടി വിരിഞ്ഞു...

ദേവിന്റെ നേർക്ക് കയ്യിൽ ഇരുന്ന മൊബൈൽ എറിയാൻ ആയി ആമി കൈ പൊക്കിയപ്പോൾ ആണ്... അങ്ങോട്ടേക്ക് പൂജയും, നന്ദും കൂടി വന്നത്.. അവരെ കണ്ടപ്പോൾ ആമി കൈ പതിയെ താഴ്ത്തി...

അത് കണ്ട ദേവിന് ചിരി ആണ് വന്നത്... അവൻ ആരും കാണാതെ അവളെ കണ്ണ് ഇറുക്കികാണിച്ച്...

 പൂജ : എന്താണ് ഇവിടെ എല്ലാരും കൂടി ഒരു ചർച്ച...

ദേവ് : ആമിയെ നോക്കി കൊണ്ട് ദേവ് പറഞ്ഞു ചിലരുടെ ഒക്കെയും തലയിൽ ബോംബ് ഇട്ടാലോ എന്ന ആലോചനയിൽ ആണ്... നിങ്ങളും കൂടിക്കോ..

പൂജ : അങ്ങനെ ആണെങ്കിൽ ആ ധാരിണിയുടെ തലയിലേക്ക് ഇട്ടേക്ക് ഒരെണ്ണം...

പൂജയുടെ പറച്ചിൽ അവിടെ എല്ലാവരിലും പൊട്ടി ചിരിയാണ് ഉണ്ടാക്കിയത്....  ദേവ് പതിയെ പൂജക്ക്‌  അരികിലേക്ക് നടന്ന് അവളുടെ തോളിൽ കൂടി കൈ ഇട്ട് അവളോട്‌ ചോദിച്ചു...

ദേവ് : എന്താണ് ധാരിണിയോട് ഇത്ര കലിപ്പ്...

പൂജ : ഓഹ്... അതോ നിങ്ങൾ തമ്മിൽ ഒരു മാച്ച് ഇല്ലെന്നേ...

ദേവ് : മാച്ച് ഉള്ളവർ ആണെങ്കിൽ പോര് കോഴിടെ കൂട്ട് പോര് കുത്തികൊണ്ട് ഇരിക്കുവാ പിന്നെ എന്ത് ചെയ്യാനാ മോളെ....

അർജുൻ : എന്തായാലും പൂജ പറഞ്ഞ കാര്യം ആലോചിക്കാവുന്നതേ ഒള്ളൂ...

നന്ദു : അപ്പോൾ ദേവ് സാർ ഇനും ഈ കല്യാണം ഇഷ്ടം അല്ലേ...

ദേവ് : കല്യാണമേ ഞാൻ വെറുത്ത് പോയി...

പൂജ : അത് എന്താ ഇതിന് മുൻപ് കല്യാണം കഴിച്ചിട്ടുണ്ടോ....??

ദേവ് : ഒരു ദുർബല നിമിഷത്തിൽ കെട്ടേണ്ടി വന്ന്  സ്വപ്നത്തിൽ അതും ഒരു താടകയെ.... പിന്നെ പറയണ്ടല്ലോ കല്യാണം തന്നെ വെറുത്ത് പോയി...

നന്ദു : സ്വപ്നത്തിൽ കല്യാണമോ...  എനിക്കൊന്നും മനസ്സിലായില്ല...

കാർത്തി : അത് മനസ്സിൽ ആകണ്ടവർക്ക്
കൃത്യമായിട്ട് മനസ്സിലായിട്ടുണ്ട് അല്ലേ ആമി...

ആമി പെട്ടെന്ന് ആ ചോദ്യത്തിൽ ഞെട്ടി... കാർത്തിനെ നോക്കി കണ്ണ് ഉരുട്ടി കാണിച്ചു...

അർജുൻ : പൂജയുടെ ബോംബ് ഇടൽ പരിപാടിയെ കുറിച്ച് നമുക്ക് ഭക്ഷണം കഴിച്ചു കൊണ്ട് ആലോചിച്ചാലോ...

പൂജ : അത് ഒരു നല്ല ഐഡിയ ആണ്... വിശന്നിട്ട് ഒരു രക്ഷയും ഇല്ലാ...

ദേവ് : എങ്കിൽ ട്രീറ്റ്‌ എന്റെ വക തന്നെ ആയിക്കോട്ടെ...

ട്രീറ്റ്‌ എന്ന് കേട്ടപ്പോൾ തന്നെ എല്ലാർക്കും മനസ്സിൽ ലഡ്ഡു പൊട്ടി... പക്ഷെ ദേവിന്റെ സന്തോഷം കണ്ടപ്പോൾ ആമിയിൽ ശെരിക്കും സംശയങ്ങൾ കൂടി വരുക ആയിരുന്നു... എല്ലാവരും ഭക്ഷണം കഴിക്കാനായി പോകാൻ ഇറങ്ങിയപ്പോൾ ആമി ദേവിനെ കയ്യിൽ പിടിച്ചു പിറകിലേക്ക് വലിച്ച്..

ദേവ് അപ്രതീക്ഷിതമായ ആമിയുടെ പ്രവർത്തിയിൽ കണ്ണും തള്ളി ഉള്ള നിൽപ്പാണ്...

ആമി : എന്തിനാടോ.. ഇങ്ങനെ കണ്ണും തള്ളി നോക്കുന്നത്...

ദേവ് : അല്ല സ്ഥിരം ഞാൻ ചെയ്യുന്നത് ഇപ്പോൾ നീ ചെയ്തപ്പോൾ അറിയാതെ കണ്ണ് പുറത്തേക്ക് വന്നു പോയതാണ് മോളേ...

ആമി : അയ്യോടാ... നിങ്ങളോട് ഉള്ള പ്രേമം മൂത്ത് ഒന്നും വിളിച്ചത് അല്ല... നിങ്ങളുടെ മനസ്സിൽ എന്താന്ന് അറിയാൻ വേണ്ടിയാണ്...

ദേവ് : എന്റെ മനസ്സിൽ എന്താന്ന് നിനക്ക് അറിയില്ലെടി... എന്നും ചോദിച്ചു അവളുടെ ഇടുപ്പിൽ പിടിച്ചു ചേർത്ത് പിടിച്ച്...

ആമി : നിങ്ങളുടെ മനസ്സിൽ ഉള്ളത് ഒരിക്കലും നടക്കാൻ പോകുന്നില്ല...

ദേവ് : എന്നോട് വേണോ അനൂ വെല്ലുവിളി...
എങ്കിൽ നീ കേട്ടോ....
നീ തന്നെ ഈ ലോകത്തോട് വിളിച്ചു പറയും ഞാൻ നിനക്ക് ആരാണ് എന്ന് ഉള്ളത്...

ആമി : അത് ഒരിക്കലും ഉണ്ടാവില്ല... തോല്കാതിരിക്കാൻ ഞാനും എന്തും ചെയ്യും...

ദേവ് : Then it's fine...
മിസ്സിസ്. അനാമിക ആദിദേവ്
നിനക്ക് ഉള്ള ആദ്യത്തെ ടെസ്റ്റ്‌ ഡോസ് താഴെ വെയ്റ്റിംഗ് ആണ്...

പതിയെ അവളുടെ നെറുകയിൽ ചുണ്ടുകൾ ചേർത്ത് കൊണ്ട് അവൻ അവളോട്‌ പറഞ്ഞു..

Let's the war begins.... !!!

തുടരും....

( ഇന്നലെ പാർട്ട്‌ പോസ്റ്റ്‌ ചെയ്യാൻ എല്ലാം എഴുതി അയച്ചു കൊടുക്കാനായി കോപ്പിയിൽ പ്രെസ്സ് ചെയ്യണ്ടതിന് പകരം ഒരു ചെറിയ അശ്രദ്ധ കാരണം അത് paste ഇൽ ആയി പോയി. എഴുതിയത് എല്ലാം പോയി... രണ്ടാമത് കിട്ടിയ പണി ആയത് കൊണ്ട് എന്തായാലും ഞാൻ ഇനി നന്നാകും... പിന്നെ ഫ്ലാഷ് ബാക്ക് നിങ്ങൾക്ക് എല്ലാം ഒരു സർപ്രൈസ് ആണ് അത് ക്ലൈമാക്സ്‌ പാർട്ട്‌ ഇൽ ആണ് പറയുക.. ഇത് തികച്ചും ഒരു ലവ് സ്റ്റോറി ആണേ.. ആമിക്ക് പെട്ടെന്ന് ഒരു ദിവസം ദേവിനോട് ഇഷ്ടം ആണെന്ന് പറയാൻ പറ്റില്ലല്ലോ.. അത് കൊണ്ട് അവരുടെ നിമിഷങ്ങൾ ഇനി അങ്ങോട്ട്‌ ഉള്ള പാർട്ട്‌ ഇൽ കൂടുതൽ ആയിരിക്കും.. അത് lag ആക്കാൻ വേണ്ടി അല്ല, ഇത് ഒരു ലവ് സ്റ്റോറി ആയത് കൊണ്ട് മാത്രമാണ്.. അപ്പോൾ എനിക്ക് വേണ്ടി രണ്ട് ദിവസമായി കാത്ത് വെച്ചേക്കുന്നത് മുഴുവൻ പോന്നോട്ടെ... )

രചന : ശിൽപ ലിന്റോ

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top