ലക്ഷ്മി തുടർക്കഥ മുഴുവൻ ഭാഗങ്ങൾ വായിക്കൂ....
രചന : അഞ്‌ജലി മോഹൻ
Part 1
എങ്ങോട്ടാ ചാടിത്തുള്ളി??
അമ്മയില്ലേ അകത്ത്??
അമ്മയോ?? നിന്റമ്മ നിന്റെ വീട്ടിൽ കാണും.
അതല്ല ഇവിടത്തമ്മ ശോഭമ്മ....
നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഇങ്ങോട്ട് ഇടയ്ക്കിടയ്ക്ക് വരാൻ നിൽക്കണ്ടാന്ന്....
അതെന്താ ദീപക് മഹേന്ദ്ര എനിക്കുമാത്രം ഒരു വിലക്ക്??
ഡീ... കയ്യുയർത്തി അടിക്കാൻ ഓങ്ങിയപ്പോഴേക്കും അവളകത്തേക്ക് ഓടിക്കളഞ്ഞു.
ശോഭാമ്മേ..... കൂയ്....
ഞാനിവിടെ ഉണ്ടെടി കാന്താരി...
ഹായ് ചക്കാ....
നിനക്കിഷ്ടാണോ?? പിന്നല്ലാതെ ഇതിന്റത്രേം ടേസ്റ്റ് ഉള്ള വേറേത് ഫ്രൂട്ട് ഉണ്ട്?? ഒരുചുള വായേലിട്ടുകൊണ്ടവൾ പറഞ്ഞു...
ഇവിടത്തെ രാജകുമാരന് ഇതൊന്നും പിടിക്കില്ലാ.... ഇതൊക്കെ അവനു സ്റ്റാറ്റസ്നു പോരാത്രേ....
മാങ്ങാത്തൊലി എന്തൊരു ജാടയാണമ്മേ ആാാ മനുഷ്യന്???
അല്ല ഉമ്മറത്തുണ്ടായിരുന്നല്ലോ അവൻ.. നീ വരുമ്പോ കണ്ടില്ലെയാവോ...
അയ്യോ... കണ്ടല്ലോ.. അക്കാര്യം ഓർമിപ്പിക്കല്ലേ.....
ഇന്നെന്തായിരുന്നു പുകിൽ???
ഓ.. അറിയാതെ ഞാൻ അമ്മയെവിടെന്ന് ചോദിച്ചുപോയി... പുള്ളിക്കതു ഇഷ്ടായില്ലാ... നമ്മളൊന്നും നിങ്ങടത്രേം സ്റ്റാറ്റസ് ഇല്ലാലോ.... നിന്റമ്മ ഇവിടാണോ ഇരിക്കണെന്ന് ചോദിച്ച് കുറച്ച് നേരം കോമരം തുള്ളി....
പുള്ളിക്കാരന് പേടിയാ അമ്മേ....
ആരെ??? നിന്നെയോ???
എന്നെയല്ല ശോഭാമ്മേനെ...
എന്നെയോ....???
ഹാന്നെ ഞാൻ ഇവിടെ കേറിയിറങ്ങി ഈ മനസിനുള്ളിൽ എങ്ങാനും കയറിപ്പറ്റിയാൽ അമ്മ എന്നെപ്പിടിച്ച് അങ്ങേരേകൊണ്ട് കെട്ടിച്ചാലോ.... പോയില്ലേ ചട്ടീം കലോം സ്റ്റാറ്റസ് ഉം....
ഡീ... കാന്താരീ... നിന്നെക്കൊണ്ട്....
ശോഭയവളുടെ ചെവിക്കു പിടിച്ചു കിഴുക്കി....
✳️✳️✳️
ലച്ചൂ.... ഡീീ പെണ്ണേ... ലച്ചുവേ...
ദാ വരുന്നമ്മേ....
ഞാൻ പോയിട്ട് പിന്നെ വരാം ശോഭാമ്മേ...
ആാാ കയ്യിലൊരുമ്മേം കൊടുത്തവൾ ഓടി...
ലച്ചൂ.. മോളേ.. ഒന്ന് നിന്നേ... ന്നാ കുറച്ച് നീ വീട്ടിലേക്ക് എടുത്തോ....
അയ്യോ വേണ്ടാ... വേണേൽ രണ്ടെണ്ണം ഈൗ വായേലേക്ക് വച്ച തന്നേര്... അവൾ വാ തുറന്ന് കാട്ടിക്കൊടുത്തു... ശോഭ രണ്ട്ചുള ആാാ വായിലേക്ക് വച്ച് കൊടുത്തു....
ഇങ്ങനൊരു പെണ്ണ്...
എന്തിനാണമ്മേ വിളിച്ചുകൂവണത്... ഞാൻ അപ്പുറത്ത് തന്നെയില്ലേ??
നിന്നോട് ഞാൻ ഒരായിരം തവണ പറഞ്ഞിട്ടുണ്ട് അവിടെ ഇങ്ങനെ നേരോം കാലോം നോക്കാതെ കയറി ഇറങ്ങരുതെന്ന്.... പോരാത്തേന് അവിടെ കെട്ടുപ്രായമായൊരു ചെക്കനില്ലെടി...????
അതിനെന്താ??? ഞാൻ കയറി ഇറങ്ങിയാൽ ലവന് പെണ്ണ് കിട്ടില്ലേ??
അധികപ്രസംഗം പറയുന്നോടി അസത്തെ...
അവരൊക്കെ വല്യ ആൾക്കാരാ.... നീ ഇങ്ങനെ അവിടേക്ക് ഇടയ്ക്കിടെ പോകണ്ട... അത് നിനക്ക് തന്നെയേ ദോഷം ചെയ്യൂ....
ഓ... പിന്നേ.. ഞാനാ ചട്ടമ്പിയെ കാണാൻ പോണതല്ല... ഞാനെന്റെ പാവം ശോഭാമ്മേനെ കാണാൻ പോണതാ... ഹും... അതും പറഞ്ഞവൾ ചാടിത്തുള്ളി അകത്തേക്ക് പോയി...
ചട്ടമ്പിയോ ..???
ആാാാ ആ രാജകുമാരൻ...വായേല് സ്വർണകരണ്ടിയുമായി ജനിച്ചവൻ ദീപക് മഹേന്ദ്രൻ...
അതും പറഞ്ഞു തിരിഞ്ഞോടുമ്പഴേക്കും സ്പൂണൊരെണ്ണം അവളുടെ നടുമ്പുറത്ത് പതിച്ചിരുന്നു.....
ഡീ.... കുരുത്തംകെട്ടവളേ... വേഗം പോയി ഉടുത്തൊരുങ്ങി നില്കാൻ നോക്ക് ഒരുകൂട്ടർ കാണാൻ വരുന്നുണ്ട്....
ഓ... ഇന്നും ഉണ്ടോ കലാപരിപാടി...
ഇന്നെന്താ ഇടേണ്ടത് ചുരിദാറോ, സാരിയോ?
ഇന്ന് സാരീ മതി ചെക്കന് ലേശം പൊക്കമുണ്ടെന്നാ കേട്ടത്...
ഓക്കേ.. ഡൺ...
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
ശൂ..... ശൂ ... ശോഭാമ്മേ ഇവിടെ...
നീയെന്താപെണ്ണെ മതിലിൽ തൂങ്ങി നില്കണത്...??? നീ നേർവഴിക്ക് ഇങ്ങ് വാ....
ഞാനില്ല.... അങ്ങോട്ട് വന്നാൽ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന പോരാളി പറഞ്ഞത്....
പോരാളിയോ....???
ഓ... ഞാനിത് ആരോടാ പറഞ്ഞേന്ന് നോക്കണേ... ഓൾഡ് ജനറേഷൻ പീപ്പിൾ.. പോരാളിയെന്നുവച്ചാൽ അമ്മ... അതുംപറഞ്ഞവൾ ഉറക്കെ പൊട്ടിച്ചിരിച്ചു...
നിന്റൊരു കാര്യം... ആട്ടെ എന്താപ്പം പുതിയൊരു ഏർപ്പാട്???
പുതിയതൊന്നും അല്ലാ... അവിടൊരു കല്യാണപ്രായം തികഞ്ഞ ചെക്കനുണ്ടെന്ന് പറഞ്ഞു പണ്ടേ വിലക്കായിരുന്നു...
പക്ഷെ... ഇനി പഴയപോലെ നമ്പർ ഒന്നും പറ്റില്ലെന്റമ്മേ... ആഹ്.... അവളൊന്ന് നെടുവീർപ്പിട്ടു...
എന്താ കാര്യം??
കഴിഞ്ഞ ദിവസം കാണാൻ വന്ന കൂട്ടർക്ക് ഇഷ്ടായിത്രേ.. ജാതകോം സെറ്റ്...
ഇനി അന്യപുരുഷന്മാർ ഉള്ളോടത്തേക്കൊന്നും പൊയ്കൂടെന്ന മാതാശ്രീടെ ഓർഡർ...
ലച്ചുവേ....
ദാ വരുന്നമ്മേ......
ന്നാ പിന്നെ കാണാം ശോഭാമ്മേ.....
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
ലച്ചൂ..... ലച്ചൂ.... ഈൗ പെണ്ണിത്.. ഇങ്ങോട്ടൊന്ന് വാാാ....
ദാ വരുവാ അമ്മേ.....
അവളിപ്പോ വരുംട്ടോ നിങ്ങളിരിക്ക്... ഞാൻ കുടിക്കാനെന്തേലും എടുക്കാം...
ഏഹ് ഒന്നേ രണ്ടേ മൂന്നേ നാലേ.... ഇത് കൊറെയുണ്ടല്ലോ... മുറ്റത്തെ ചെരുപ്പുകൾ എണ്ണികൊണ്ടവൾ ഹാളിലേക്ക് കയറി...
ആരാമ്മേ വന്നേക്കണേ....????
ശോഭാമ്മേ.... സന്തോഷംകൊണ്ടവൾ ഓടിച്ചെന്നവരെ കെട്ടിപിടിച്ചു....
ആഹാ.. അങ്കിളും ഉണ്ടോ???
ഞാൻ അങ്ങോട്ട് വരാത്തതെന്തായാലും നന്നായി... അതോണ്ടെങ്കിലും നിങ്ങളൊന്നു ഇങ്ങോട്ട് വന്നുലോ....
എന്താപ്പം നിന്റെ കോലം എന്റെ ലച്ചൂട്ടിയെ...???
അത് പിന്നേ.... പറഞ്ഞു പൂർത്തിയാവുമ്പോഴേക്കും വിളി വന്നു...
ഡീ ലച്ചുചേച്ചി.. ഒളിച്ചുകളിയെന്നും പറഞ്ഞു കളിക്കാൻ തുടങ്ങീട്ട് ഇവിടെ വന്നു ഇരിക്കുവാണല്ലേ...??
ഇനി ലച്ചുചേച്ചി കണ്ണുപൊത്തിക്കോ കള്ളക്കളി പറ്റുല.....
ഞാൻ കള്ളക്കളി കളിച്ചതല്ലടാ വിനുകുട്ടാ.....
ഒന്നും പറയണ്ട ചേച്ചിതന്നെ ഇനി കള്ളൻ വേഗം വരുന്നുണ്ടോ അതോ കളിയിൽനിന്ന് പുറത്താക്കണൊ?
അയ്യോ ഒരു 15മിനിറ്റ് ഞാൻ അങ്ങ് വന്നേക്കാം ഉറപ്പ്...
ഹാ അങ്ങനെ വഴിക്ക് വാ ഞങ്ങൾ പോയേച്ചും വരേണ്ടി വരരുത്....
ഇല്ലടാ വിനുകുട്ടാ... ഉറപ്പായും എത്തിയിരിക്കും....
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
ലച്ചൂ....
എന്താമ്മേ...
ഞാനിപ്പം വരാവേ ശോഭാമ്മേ... ഈ അമ്മയ്ക്കെപ്പോഴും എന്നെ കണ്ടോണ്ടിരിക്കണം
ന്നാ ഇത് കൊണ്ടുപോയി അവർക്ക് കൊടുക്ക്....
ഇതിനാണോ അമ്മയിപ്പം എന്നെ ഇങ്ങോട്ട് വിളിച്ചത്????
അതെ ഇതുകൊടുക്കാൻ ഇവിടെ വേറാരും ഇല്ലാലോ....
അമ്മയ്ക്കങ് കൊടുത്താപോരെ?? ഹും...
വെറുതെ വായയിട്ട് അലയ്ക്കാതെ കൊണ്ടുപോയി കൊടുക്കെടി അസത്തെ...
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
ദാ... ശോഭാമ്മേ ഐശ്വര്യമായി അങ്ങ് എടുത്തോ... ദാ അങ്കിളേ..
ഇനി പറ രണ്ടാൾക്കും പെണ്ണിനെ ഇഷ്ടായോ...??? മുഖത്ത് കുസൃതി വരുത്തി അവൾ ചോദിച്ചു...
ഞങ്ങൾക്കല്ലാലോ ഇഷ്ടാവേണ്ടത് അവനല്ലേ... അങ്ങോട്ട് ചോയ്ക്ക്...
അപ്പഴാണവൾ വാതിലിനരികിലായി ഇട്ട സോഫയിലിരിക്കുന്ന കക്ഷിയെ കണ്ടത്...
ഈശ്വരാ ചട്ടമ്പീ .... ആത്മഗതം കുറച്ച് ഉച്ചത്തിലായിപ്പോയി...
അവളെല്ലാവരെയും നോക്കിയൊന്ന് ഇളിച്ചു കാണിച്ചു....
ചെല്ല്.. അവനു കൊടുക്ക് എന്നിട്ട് ചോദിക്ക് ഇഷ്ടായോന്ന്....
ആഹ്... ബെസ്റ്റ് കണ്ണിനുമുന്നിൽ കണ്ടൂടാത്തവളെയാ ഇനിയിപ്പം ഇങ്ങേരങ് സ്നേഹിക്കാൻ പോണത്... എന്തൊക്കെയോ മനസ്സിൽ പറഞ്ഞവൾ അവനുനേരെ ചായക്കപ്പ് നീട്ടി...
ഒന്ന് അവളെനോക്കി അവനാകപ്പ് വാങ്ങിക്കുടിച്ചു ...
ചെല്ല്... രണ്ടുപേരും മാറി നിന്നൊന്ന് സംസാരിക്ക്.....
ഏഹ്ഹ്.... എന്റെ കർത്താവ് തമ്പുരാനെ ഇങ്ങേരെന്നെ ശെരിക്കും പെണ്ണ്കാണാൻ വന്നതാണോ???
ചെല്ല് മോളേ... ഞാൻ പതിയെ നടന്ന് റൂമിൽ കയറി.... പിന്നിൽ വരുന്ന കാലൊച്ച കേൾക്കുമ്പോ ഹൃദയം പൊട്ടി പിളരുന്നപോലെയാ തോന്നിയത്....
രണ്ടും കല്പിച്ചു കുറച്ച് ധൈര്യം സമ്പാദിച്ചങ്ങു തിരിഞ്ഞുനിന്നു......
"അറിയാം... ശോഭാമ്മേടെ ഇഷ്ടാവുംന്ന് അറിയാം... ആാാ വാശിക്ക് മുൻപിൽ തോറ്റുകൊടുത്തതാണെന്നും അറിയാം....
അല്ലാതെ ക്ലിയർ എയ്മ് എന്ന വലിയ ബിസിനെസ്സ് ഓർഗനൈസേഷന്റെ ഓണർ ഒരിക്കലും ഈ പാവപ്പെട്ട സ്കൂൾ മാഷിന്റെ മോളെ പെണ്ണ് കാണാൻ വരില്ലാന്നും അറിയാം... "
ഒറ്റശ്വാസത്തിൽ അവളെങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.... അവനെ നോക്കിയപ്പോൾ മേശമേൽ ചാരി കൈകെട്ടി നിന്ന് അവളെനോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു........
അപ്പം നിനക്ക് കഴിഞ്ഞാഴ്ച വന്ന ആാാ കോളേജ് ലെക്ചർടെ ആലോചന ഇഷ്ടമായിരുന്നു അല്ലെ...???
അവളൊന്ന് സംശയത്തോടെ അവനെ നോക്കി...
അല്ലേന്ന്....??????? അവനൊച്ചയുയർത്തി പിന്നെയും ചോദിച്ചു....
"ആഹ്... "പേടിച്ചവൾ തലതാഴ്ത്തി സമ്മതം മൂളി....
പിന്നെന്തിനാ നീ നിന്റെ ശോഭാമ്മേനോട് നിന്റെ കല്യാണക്കാര്യം പറഞ്ഞത്?? ഹമ്മ്മ്???
അത് ഞാൻ വെറുതെ... എല്ലാം പറയുന്ന കൂട്ടത്തിൽ..... അവളെന്തൊക്കെയോ വിക്കി വിക്കി പറഞ്ഞു....
അല്ലാതെ ഈ ദീപക് മഹേന്ദ്രൻ അതറിയാൻ വേണ്ടിയിട്ടല്ല അല്ലേടി????
അവളൊന്ന് ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി....
ഗൗരവം വിട്ടുമാറി ആ മുഖത്തപ്പോൾ ഒരു കുസൃതി ചിരിയായിരുന്നു.....
നിന്നോടാ ചോദിച്ചത്.. നിനക്കെന്താ ചെവി കേൾക്കില്ലേ??? കൈപിടിച്ചവളെ വലിച്ചടുപ്പിച്ചു ചേർത്തുനിർത്തികൊണ്ടവൻ ചോദിച്ചു.... പറ പെണ്ണെ... അവന്റെ നെറ്റി അവളുടേതുമായി ചേർത്തുവച്ചവൻ ചോദിച്ചു...
അതേ... ഈ ദീപക് മഹേന്ദ്രൻ അറിയാൻവേണ്ടി തന്നെയാ.... അവിടെയിരുന്ന് കണ്ണുരുട്ടി പേടിപ്പിച്ചോണ്ട് നിന്നാലേ പെൺപിള്ളേരെ വേറെ നല്ല കഴിവും മിടുക്കും ഉള്ള പിള്ളേര് കൊണ്ടോവും...
എന്തായാലും നിങ്ങൾ നിങ്ങടെ ഉള്ളിലുള്ളത് പറയൂല....
ഇതാവുമ്പോ ശോഭാമ്മ ഒന്ന് നിര്ബന്ധിക്കേം ചെയ്യും നിങ്ങക്ക് ജാട വിടാതെ ഇങ്ങോട്ടേക്ക് ഈൗ സ്റ്റാറ്റസ് കുറഞ്ഞവളെ പെണ്ണുകാണാനും വരാം....
ഡീീ.... കുരുത്തംകെട്ടവളേ... നീയെന്റെ ജീവിതം കോഞ്ഞാട്ടയാക്കുവോടി...???
അതൊന്നും പറയാൻ പറ്റുല... പക്ഷെ ഞാൻ വിടാതെ പിടിച്ചോളാം ഈ ദീപക് മഹേന്ദ്രനെ.... അതും പറഞ്ഞവൾ അവളുടെ ചൂണ്ടുവിരൽ അവന്റെ നെഞ്ചിലേക്ക് ചേർത്തുവച്ചു...
നിനക്ക് താങ്ങുവോടി എന്റെ ഈ ദേഷ്യവും വാശിയുമൊക്കെ?????
സംശയം ഉണ്ടോ ???
ഉണ്ടെങ്കിൽ????
അതൊക്കെ മാറ്റാനുള്ള മരുന്നൊക്കെ എന്റെലുണ്ട്.... ഒന്ന് കെട്ടിനോക്ക് അപ്പം കാണിച്ചുതരാം....
അതുകേട്ടതും ഇടുപ്പിലൂടെ ചേർത്ത് പിടിച്ചവൻ അവളെ വരിഞ്ഞുമുറുക്കി...
അവളൊന്ന് പൊള്ളിപ്പിടഞ്ഞു....
നീയിപ്പം ഒന്നത് പുറത്തോട്ടെടുക് ഞാനൊന്ന് നോക്കട്ടെ നിന്റെലുള്ള സൂത്രവിദ്യ മതിയോ നിന്റെ ഈ ചട്ടമ്പിയെ തളയ്ക്കാനെന്ന്.... അതും പറഞ്ഞവൻ അവളുടെ കഴുത്തുലേക്ക് മുഖം താഴ്ത്തി...
ആദ്യചുംബനം.... ശ്വാസം നിലച്ചപോലെ തോന്നി.. അവളവനെ ഇറുകെ പുണർന്നു.... ചുണ്ടുകൾ സ്ഥാനം മാറി തുടങ്ങിയപ്പോൾ അവളവനെ തള്ളിമാറ്റി....
മോനെ ദീപക് മഹേന്ദ്ര അതൊക്കെ ഈ കഴുത്തിൽ ഒരു താലി ചാർത്തി എന്നെ ലക്ഷ്മി ദീപക് മഹേന്ദ്രൻ ആക്കിയതിനു ശേഷം..... അതും പറഞ്ഞവൾ കതകുംതുറന്ന് പുറത്തേക്കോടി....
ഡീീ... ലക്ഷ്മിക്കുട്ടീ... നിന്നെഞാൻ സൗകര്യംപോലെ എടുത്തോളാം...
ഓ... ആയിക്കോട്ടെ രാജകുമാരാ... ഇറങ്ങിയോടുന്നതിനിടയിലും അവൾ വിളിച്ചു പറഞ്ഞു
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
എന്തായി??? ഇഷ്ടായോ ഞങ്ങടെ ചെക്കനെ???
ഹാ കുഴപ്പമില്ല പിന്നെ ലേശം സ്റ്റാറ്റസ് ജാടയുണ്ട്... അത് സാരല്യ അതൊക്കെ ഞാൻ മാറ്റിക്കോളും.... ആരും കേൾക്കാതെ ശോഭാമ്മേടെ ചെവിയിൽ അവൾ കുസൃതിയായി പറഞ്ഞു.........
ഡീീ.... ലച്ചുച്ചേച്ചീ.... 15മിനിറ്റ് എന്ന് പറഞ്ഞു ഇപ്പം 30മിനിറ്റ് കഴിഞ്ഞു... വരുന്നുണ്ടോ അതോ....
അയ്യോ ദാ വരുവാട വിനുകുട്ടാ....
അതും പറഞ്ഞവൾ ഓടിച്ചെന്ന് ശോഭാമ്മേനേം ദീപുവിന്റെ അച്ഛനെയും കെട്ടിപിടിച്ചു... പൊയ്‌കളയല്ലേ... ഒറ്റക്കളി ഞാനിങ്ങു ഓടിയെത്തിയേക്കാം... അല്ലേലെ അവരെന്നെ ഇനി കളിക്കാൻ കൂട്ടില്ല അതാ... അതുംപറഞ്ഞവൾ ഓടിയിറങ്ങുമ്പോഴേക്കും പിന്നിയിട്ട മുടിയിൽ പിടി വീണിരുന്നു....
തിരിഞ്ഞു നോക്കിയപ്പോ ചട്ടമ്പി ....
ന്താ??? അവൾ പിരികം ഉയർത്തി ചോദിച്ചു...
ഇങ്ങോട്ട് വാടി... ഒളിച്ചുകളി കളിക്കാൻ പറ്റിയ ഒരു പ്രായം... നല്ലപ്രായത്തിൽ കെട്ടിയിരുന്നേൽ നിനക്കിപ്പോ ഒളിച്ചുകളിക്കാൻ പ്രായത്തിൽ ഒരു കുഞ്ഞായേനെ...
പറഞ്ഞുകഴിഞ്ഞപ്പോൾ പുറകിൽനിന്നും അമർത്തിപിടിച്ചുള്ള ചിരി എനിക്ക് കേൾക്കാമായിരുന്നു.... ഞാൻ അങ്ങേരെ ഒന്ന് കനപ്പിച്ചു നോക്കി... എവിടെ.. കക്ഷിക്കൊരു കുലുക്കവുമില്ല....
ഒന്നുകിൽ ഇങ്ങേര് അല്ലെങ്കിൽ ഈൗ ഞാൻ.... രണ്ടിലൊരാൾടെ കാര്യത്തിൽ ഏതായാലും തീരുമാനമായി..... തുടരുന്നു....
Next Here
രചന : അഞ്‌ജലി മോഹൻ
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....