ലക്ഷ്മി, ഭാഗം: 2

Valappottukal
ലക്ഷ്മി, ഭാഗം: 2

രചന : അഞ്‌ജലി മോഹൻ

      എന്നാ നമുക്കങ് ഇറങ്ങാംലെ ശ്രീധരേട്ടാ...
ഹ... ബാക്കിയൊക്കെ നമ്മക് പെട്ടന്ന് തന്നെ എല്ലാരേം കൂട്ടി ഒരുദിവസം ഇരുന്നങ് തീരുമാനിക്കാം അല്ലെ മാഷേ....
അപ്പം ഞങ്ങളങ്ങ് ഇറങ്ങുവാ...

അല്ല ദീപു നീ വരണില്ലേ???...
അങ്ങനെ ചോദിക്കെന്റെ ശോഭാമ്മേ... ഈൗ മുടീന്നൊന്ന് വിടാൻ പറ ഇങ്ങേരോട്... അതും പറഞ്ഞവൾ അവനെനോക്കി ഒന്ന് കണ്ണിറുക്കി....
എല്ലാരും ഇറങ്ങിപോകുന്നതും അപ്പുറത്തെ ഗേറ്റ് തുറന്ന് വീട്ടിലേക്ക് കയറുന്നത് വരെയും ലച്ചു മുറ്റത്ത് തന്നെ നിന്നു......
അല്ല ലച്ചൂസെ നീ ഇങ്ങോട്ട് കേറുന്നോ അതോ അങ്ങോട്ട് പോവുന്നോ....
ആക്കല്ലേ മാഷേ.... പേടിപ്പിക്കലൊക്കെ അങ്ങ് സ്കൂളിൽ പിള്ളേരുടെ അടുത്ത് മതി...
അതും പറഞ്ഞവൾ ഓടിക്കേറി....

ഹും.... ചട്ടമ്പി ഒന്ന് നോക്കിയാലെന്താ.... ഞാനിപ്പം അങ്ങേരെ കെട്ടാമെന്ന് തന്നെയല്ലേ പറഞ്ഞത്... അയാൾടൊരു മുടിഞ്ഞ ജാട.... സമ്മതിക്കണ്ടായിരുന്നു ...
പിന്നെ ഞാനങ്ങു പിടിച്ചു എന്റെ ഉള്ളിലിട്ട് പൂട്ടിക്കളഞ്ഞില്ലേ...... നാളെയാവട്ടെ ചോദിക്കുന്നുണ്ട് ഞാൻ...

✳️❇️❇️✳️❇️❇️✳️❇️❇️✳️❇️❇️✳️

ശോഭാമ്മേ..... ശോഭാമ്മേ....

നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇവിടെ ഇങ്ങനെ കേറിയിറങ്ങരുതെന്ന്....
ഹും... അങ്ങോട്ട് മാറിനിൽക്ക് ഞാൻ ഇയാളെ അല്ലാലോ വിളിച്ചത്....

ശോഭാമ്മേ.... ദേ ലച്ചുമോൾ വന്നൂട്ടോ... ശോഭാമ്മേ.....  അച്ഛാ....

ലച്ചുമോളെ...
ന്തോ.... ഏഹ്... ഇയാളെന്താ വിളിച്ചേ???  കണ്ണുരണ്ടും പുറത്തേക്ക് തള്ളിയവൾ ചോദിച്ചു.....

ലച്ചു മോളേന്ന്... അവൻ ചിരിയോടെ ആവർത്തിച്ചു
ന്താ ദീപുവേട്ടാ...
ഇത്തവണ കണ്ണുതള്ളിയത് ദീപുവിന്റെ ആയിരുന്നു.....
ലച്ചു മോളേ....
ന്തോ.....
നിന്റെ ശോഭാമ്മേം അച്ഛനും ഒന്നും ഇവിടില്ല....... അതോണ്ട് എന്റെമോൾ കുറെ വാവിട്ടു കീറിയിട്ട് ഒരു കാര്യവും ഇല്ലാട്ടോ.....

ആണോ എന്നാ ഇയാളങ്ങോട്ട് മാറിനില്ക് ഞാൻ പോട്ടെ...
എന്തായാലും കേറണ്ടാന്ന് പറഞ്ഞ എന്നെ ഉന്തി തള്ളി അകത്തോട്ടു കേറിയതല്ലേ നമ്മക് ഇച്ചിരി നേരം എന്തേലും മിണ്ടിയും പറഞ്ഞും ഇരിക്കാമെന്നേ.....

അയ്യടാ... കൊള്ളാലോ ദീപക് മഹേന്ദ്രൻ... ഈ നമ്പരൊന്നും എന്റടുത്തേക്ക് എടുക്കണ്ട.... അങ്ങോട്ട് മാറിനില്ക് ഇല്ലേൽ മുട്ടുകാൽ കേറ്റിയൊന്ന് വച്ചുതരും...

അവനെ മറികടന്നു നടക്കാനൊരുങ്ങിയപ്പോഴേക്കും വയറിൽ പിടിവീണ് കഴിഞ്ഞിരുന്നു...
ദീപുവേട്ടാ.. വിട്ടേ വേണ്ടാട്ടോ... ശോഭാമ്മേം അച്ഛനും എങ്ങാനും കണ്ടാൽ......
ഓഓഓ... അപ്പം അവരുകാണുന്നതാണ് പ്രശ്നം അല്ലാതെ ഞാൻകേറി പിടിച്ചതല്ല...
അവരിപ്പഴെങ്ങും വരൂലാടി പെണ്ണെ.... ഇത്രേം കാലം ശ്വാസം വിടാതെ നടന്ന ഞാൻ നിന്നെപോലൊന്നിനെ കെട്ടാമെന്നു സമ്മതിച്ചേനു ദൈവങ്ങളോട് മുട്ടിപ്പായി പ്രാർത്ഥിക്കാൻ പോയതാ.....

ആയിക്കോട്ടെ തത്കാലം അങ്ങോട്ട് മാറിനില്ക് എനിക്ക് പോണംന്ന് പറഞ്ഞില്ലേ....
അവളവനെ തള്ളിമാറ്റി ദേഷ്യം മുഖത്തുവരുത്തി നടന്നു....

ലക്ഷ്മി നാരായണൻ ഒന്നവിടെ നിന്നെ.....
കേൾക്കാതെ അവൾ മുന്നോട്ട് നടന്നതും അവൻ കയ്യിൽ കിട്ടിയ ഫ്ലവർ വെസ് താഴെ എറിഞ്ഞു....
നിൽക്കാനല്ലെടി നിന്നോട് പറഞ്ഞത്.... അതൊരു അലർച്ചയായിരുന്നു...
അവൾ ഞെട്ടി തിരിഞ്ഞു... ചുണ്ടിലെ പുഞ്ചിരി പതിയെ പതിയെ മാഞ്ഞു തുടങ്ങിയിരുന്നു.....
ഇങ്ങോട്ട് മാറി നിൽക്ക്... ഇങ്ങോട്ട് നില്കാൻ......
പതിയെ അവളൊരു മൂലയിലേക്ക് നീങ്ങിനിന്നു....

അവനവിടെ സോഫയിലായി ഇരുന്നു....
നിന്നെയൊന്ന് തനിച്ച് കാണാൻ ഇരിക്കുകയായിരുന്നു......
നീയെന്താടി പുല്ലേ വിചാരിച്ചു വച്ചേക്കണത് എനിക്ക് നിന്നോട് പ്രേമം ആണെന്നോ...???? അല്ലേലും എന്ത് കണ്ടിട്ടാടി ഞാൻ നിന്നെ പ്രേമിക്കേണ്ടത്???
പിന്നെ നീയിന്നലെ പറഞ്ഞില്ലേ ശോഭാമ്മേടെ വാശി... അതേ അത് തന്നെയാ നിന്നെപോലൊന്നിനെ കാണാൻ വരേണ്ടി വന്നത്... അമ്മ പട്ടിണികിടന്നപ്പോ ഞാനൊന്ന് പതറിപ്പോയി.....
അല്ലാതെ ദീപക് മഹേന്ദ്രൻ നിന്നെ കാണാൻ വരുമെന്ന് നീ ചിന്തിക്കാൻ പോലും പാടില്ല....
പിന്നെ നീയെന്തോ ഒന്നുടെ ഇന്നലെ പറഞ്ഞല്ലോ....
ആഹ്.... ഉള്ളിൽ നിന്നോടുള്ള ഇഷ്ടവും വച്ച് ഞാൻ പറയാതെ ഇരുന്നതാണെന്നോ...????
നിന്നോടാരാടി പറഞ്ഞെ എന്റെ ഉള്ളിൽ നിന്നോട് അടങ്ങാത്ത ഇഷ്ടമാണെന്ന്...???
ഞാൻ പറഞ്ഞിട്ടുണ്ടോ..... ഉണ്ടോന്ന്.... ഛീ...  പറയെടി....

കണ്ണുനീർ കവിളിണകളെ തഴുകി തലോടി ഇറങ്ങാൻ തുടങ്ങിയിരുന്നു....
ഷാളിന്റെ തുമ്പുപിടിച്ചവൾ അതിലേക്ക് നോക്കി നിന്നു.... ഉള്ളിലെ വേദന പുറത്തോട്ട് കാണിക്കാതിരിക്കാൻ അവൾ സങ്കടത്തെ കടിച്ചമർത്തി....

നിന്നോടല്ലെടി ചോദിച്ചത്... നീ കേട്ടില്ലേ... പറഞ്ഞു തീർന്നതും അവൻ ദേഷ്യത്തിൽ ഇരുന്നിടത്തുനിന്നും എഴുന്നേറ്റു...

ആരും പറഞ്ഞില്ല... അവൾ ഭയത്തോടെ പറഞ്ഞു...
നിനക്ക് തോന്നുന്നത് വിളിച്ചുപറഞ്ഞു അടിച്ചേൽപിക്കാനും  മനസ്സിൽ വേണ്ടാത്തതോരോന്നും മെനഞ്ഞെടുക്കാനും നിനക്കെന്താടി തലയ്ക്കു സുഖമില്ലേ???  നിന്നോടാ പറഞ്ഞത് പറയാൻ...  അവൻ അലറിവിളിച്ചു..

ഞാൻ അറിയാതെ.... വിനുകുട്ടനും അമ്മാളുവുമൊക്കെ പറഞ്ഞപ്പോ അറിയാതെ...
പിന്നെ പിന്നെ അടുത്ത് കഴിഞ്ഞപ്പോ കണ്ട് കണ്ട് കാണാതിരിക്കാൻ കഴിയാതായപ്പോൾ മനസ്സിൽ അങ്ങനെയൊക്കെ തോന്നിപോയി.... പറഞ്ഞു കഴിഞ്ഞപ്പഴേക്കും കണ്ണുനീർ അവളുടെ പാദങ്ങളെ നനച്ചിരുന്നു....

എന്ത് വിനുകുട്ടനും അമ്മാളുവും എന്ത് പറഞ്ഞുന്നാ....??? അവൻ ദേഷ്യത്തോടെ ചോദിച്ചു...

ഞങ്ങടെ ക്രിക്കറ്റ്‌ ബോൾ ഇവിടേക്ക് തെറിച്ചു വീഴുമ്പോ ദീപുവേട്ടൻ എപ്പഴും എടുത്ത് കളയാറില്ലേ???  അപ്പം അവരാ പറഞ്ഞത് ദീപുവേട്ടനെ ഞങ്ങടെ ഒപ്പം കൂട്ടാൻ....
അതിന്???....
അതിന് എന്നോട് ഈ മനസിനുള്ളിൽ കയറിപ്പറ്റാൻ....
അതിനു വന്നു വന്നു എനിക്കെപ്പോഴോ അറിയാതെ ഇഷ്ടായിപ്പോയി....
ഒരിക്കലും ഞാൻ എന്നെപ്പറ്റി ചിന്തിച്ചില്ല... ഞാൻ നിങ്ങൾക്ക് ചേരാത്തവളാണെന്നും ചിന്തിച്ചില്ല..... അത്രയും പറഞ്ഞവൾ നിലത്തേക്ക് ഊർന്നിറങ്ങി.....

കുറച്ച് നേരത്തെ നീണ്ട മൗനത്തിനു ശേഷം അവൾ പതിയെ എഴുന്നേറ്റു നടന്നു.... വാതിൽക്കലെത്തി തിരിഞ്ഞൊന്ന് നോക്കി...
സോറി...
ഞാൻ പറഞ്ഞോളാം അച്ഛനോട്.... ഇനി ഒരിക്കലും ഞാനീ കണ്മുൻപിൽ പോലും വരാതിരിക്കാൻ നോക്കാം.... അത്രയും പറഞ്ഞവൾ തിരിഞ്ഞു നടന്നു....

ലക്ഷ്മി ഒന്നവിടെ നിന്നെ... അച്ഛനോട് പറയുന്നതൊക്കെ ശരി.... നീ വിനുകുട്ടനോടും അമ്മാളുനോടും എന്താ പറയാ???  നീ തോറ്റു മുട്ടുകുത്തിയെന്നോ???
അവളൊന്ന് ചിരിച്ചു....
ചിരിക്കത്ര വോൾടേജ് പോരല്ലോ ലക്ഷ്മികുട്ടിയെ......
താഴ്ന്ന മുഖം ചൂണ്ടുവിരൽ കൊണ്ട് ഉയർത്തിയവൻ ചോദിച്ചു....

ദീപുവേട്ടനെന്നെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ലേ????..... അത് ചോദിക്കുമ്പോ അവളുടെ ശബ്ദം മുറിഞ്ഞു പോയിരുന്നു..... ഇല്ലാലെ...???
അത്രയും പറഞ്ഞവൾ അവന്റെ നെഞ്ചിലേക്ക് വീണു..... പതിയെ ഏങ്ങലടിച്ചു കരഞ്ഞു...

അവന്റെ കൈകൾ അവളെ ചുറ്റിവരിഞ്ഞപ്പോ അവളൊന്ന് തലയുയർത്തി നോക്കി.... കരഞ്ഞു കരഞ്ഞു തളർന്നിരുന്നു അവൾ......
പതിയെ ഒരു കുസൃതിച്ചിരിയോടെ അവനവളെ നോക്കി....  അവളുടെ കണ്ണുകളിലെ തിളക്കം അവന്റെ അധരങ്ങളെ അവളുടെ നെറ്റിത്തടത്തിലേക്ക് ക്ഷണിച്ചു.....
കൂമ്പിയടഞ്ഞ കണ്ണുകളിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ ഇറ്റു വീണു....

 ഇപ്പം എങ്ങനുണ്ട് നേരത്തെ ഞാനൊന്ന് തൊട്ടപ്പോൾ നിന്ന് ഭദ്രകാളിയായവളാ ഇപ്പെന്റെ നെഞ്ചിൽ കിടക്കണേ.... അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു....  അവളൊന്നൂടെ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തുവച്ചു...

ലച്ചൂ..... ഇത്രേ ഉണ്ടായിരുന്നുള്ളുലെ ശോഭാമ്മേടെ കാന്താരി....??
ഞാൻ വിചാരിച്ചു ആൾ കുറച്ചൂടെ സ്ട്രോങ്ങ്‌ ആവുമെന്ന്....  ഇതൊരുമാതിരി സീരിയലിലെ നായികമാരെപോലെ....  ഛെ.....

അവൾ പെരുവിരലിൽ ഊന്നി അവന്റെ മുഖത്താകെ ചുണ്ടുകൾ പതിപ്പിച്ചു.....
അവന്റെ കൈകൾ ഇടുപ്പിലമർന്നപ്പോൾ അവളവനെ തള്ളിമാറ്റി.....
ദേ മനുഷ്യാ തൊടരുതെന്ന് ഞാൻ പറഞ്ഞേ....
ആണോ??.. എപ്പം..??  ചേട്ടൻ കേട്ടില്ലാലോ...
അവൻ വീണ്ടും അവളോട് ചേർന്ന് നിന്നു....
ഉള്ളിൽ നിന്നാരോ ഇരുന്ന് ഓടാൻ പറഞ്ഞെങ്കിലും അവളുടെ കാലുകൾ അനങ്ങിയില്ല....
പതിയെ ആ നിശ്വാസം അവളുടെ കഴുത്തിനെ തഴുകി.... അവൾ അവളുടെ ചുരിദാറിൽ മുറുകെ പിടിച്ചു....
കാതിൽ നനവൂറുന്ന തണുപ്പ് തട്ടിയപ്പോഴാണറിഞ്ഞത് ആാാ പല്ലുകൾ അവളുടെ കാതിൽ സ്ഥാനം പിടിച്ചു കഴിഞ്ഞെന്ന്....
അവളുടെ കൈകൾ അവളറിയാതെ തന്നെ അവന്റെ ഷർട്ടിൽ പിടിമുറുക്കി കഴിഞ്ഞിരുന്നു......

ആാാ.....
കാലമാടൻ.... എന്ത് കടിയാടോ കടിച്ചത്..... എന്റെ ചെവി കടിച്ച് പറിച്ചെടുത്തോ....
അവൾ ചെവിയിൽ തൊട്ട് നോക്കി....
അവനൊന്നു ചിരിച്ച് നാക്ക് പുറത്തോട്ട് നീട്ടി...  ദേ നോക്ക് ഇല്ലാലോ??
എന്ത്??? അല്ലാ നിന്റെ ചെവി എന്റെ വായ്ക്കകത്ത് ഇല്ലാലൊന്ന്.....
ഓ... ഓഞ്ഞ കോമഡി അടിക്കല്ലേ.... ഇങ്ങനാണോടോ പ്രേമിക്യ???  മാങ്ങാത്തലയൻ....
അതെങ്ങനെയാ ബിസിനെസ്സ് മാത്രം നാല് നേരം തിന്നോണ്ടിരുന്നു ശ്വാസം വിടാൻ പോലും ടൈം കിട്ടാത്തവനെന്ത് പ്രേമവും റൊമാൻസും...

ആഹഹാ.... മോളിങ്ങോട്ടൊന്ന് വന്നേ എന്നിട്ട്  ദീപുവേട്ടന് റൊമാന്റിക് ആവാൻ അറിയുവോന്നൊന്ന് നോക്ക്...  അതും പറഞ്ഞവൻ അവളെ ചേർത്ത്പിടിച്ചു  അവളിലേക്ക് മുഖം അമർത്തി......

അയ്യടാ.... പോടാ ചട്ടമ്പീ.... അവളവനെ തള്ളിമാറ്റി ഇറങ്ങിയോടി.....
ഡീ കുരുത്തംകെട്ടവളേ... നിന്റെയാ കുരുപ്പുകളോട് പറഞ്ഞേര് അങ്ങനെ ഈ ദീപക് മഹേന്ദ്രനെ പ്രേമിച്ച് വീഴ്ത്തിയാലൊന്നും അത്രേം ഭീകരമായ ടീമിലേക്ക് തത്കാലം ഞാൻ വരാൻ ഉദ്ദേശിക്കുന്നില്ലാന്ന്......

ബ്വേ..ജാടതെണ്ടി...
 ആ.. പിന്നെ ഒന്നുടെ ആാാ ക്രിക്കറ്റ്‌ ബോൾ എങ്ങാനും ഇനി ഈൗ ഏഴയലത്തു കണ്ടാൽ എടുത്ത് കത്തിച്ചു കളയും പറഞ്ഞില്ലാന്നു വേണ്ട....... അവനൊച്ചത്തിൽ വിളിച്ചു പറഞ്ഞു.....

പോടാ ജാടതെണ്ടി ചട്ടമ്പി.....  അവൾ തിരിഞ്ഞു നിന്ന് അവനെ നോക്കി ചുണ്ടനക്കി.....

നിൽക്കെടി ജന്തു അവിടെ.... അവനവളെ തല്ലാനെന്നപോലെ ഇറങ്ങി വന്നു... അവൾ ചിരിച്ചുകൊണ്ട് അപ്പഴേക്കും ഗേറ്റ് കടന്നിരുന്നു....

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ശോഭാമ്മേ.... കാലത്തെ തന്നെ അമ്പലത്തിലൊക്കെ പോയതാണല്ലേ..??
എന്തിനാ ഉണ്ണിക്കണ്ണനോട് ഇത്രേം നല്ല മോളേ തന്നേന് താങ്ക്സ് പറയാൻ പോയതാണൊ? .....  അവൾ കുസൃതിയോടെ ചോദിച്ചു......

അതേലോ കാന്താരി....
 ന്നാ ഇങ്ങ് തൊട്ട് തന്നേര് അവളവളുടെ മുഖം മുന്നോട്ട് നീട്ടിപിടിച്ചു... ശോഭ അവൾക്കൊരു ചന്ദനക്കുറി വരച്ചു കൊടുത്തു....

മോള് വീട്ടിൽന്നാണോ??
അതേ അച്ഛാ...  അവിടെ ചെന്നപ്പഴല്ലേ അറിഞ്ഞത് നിങ്ങളവിടെ ഇല്ലാന്ന്...  അതും പറഞ്ഞവൾ അദ്ദേഹത്തെ ചേർത്ത് പിടിച്ചു...

അവനുണ്ടായിരുന്നല്ലോ അവിടെ... മോള് വായോ... ഞാനില്ലച്ഛാ... ഞാൻ കണ്ടുലോ ദീപുവേട്ടനെ...

അമ്മേം അച്ഛനും അത്ഭുതത്തോടെ അവളെ നോക്കി... മോളെന്താപ്പം അവനെ വിളിച്ചേ?? ശോഭ കുസൃതി ചിരിയോടെ ചോദിച്ചു...
ദീ... ദീപുവേട്ടൻ..  ഇളിച്ചുകൊണ്ടവൾ പറഞ്ഞു...
അച്ഛനും അമ്മേം അതുകേട്ടു ചിരിച്ചു...

ഹാ എന്തായാലും എന്റെമോളിങ് വാ...
ഞാൻ നല്ല അപ്പോം മുട്ടക്കറി ഉം ഉണ്ടാക്കി വച്ചിട്ടുണ്ട്....
അതുകേട്ടതും പെണ്ണ് അവർക്കൊപ്പം ചാടിത്തുള്ളി നടന്നു...

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

മോള് കയറി വാ...
ശോഭാമ്മേ കുറച്ച് മതിട്ടോ.... ഇതറിഞ്ഞിരുന്നേൽ ഞാൻ വീട്ടിൽന്ന് കഴിക്കില്ലായിരുന്നല്ലോ.....
ഓരോന്ന് പറഞ്ഞു അവൾ  ശോഭമ്മേടെ പിന്നാലെ നടന്നു....

പെട്ടന്നായിരുന്നു രണ്ട് കൈകൾ പിന്നിൽനിന്നും അവളുടെ വായ പൊത്തിപിടിച്ചത്.... അവൾ കിടന്ന് കുറെ കുതറിനോക്കി...
അടുത്തുള്ള റൂമിൽ ചെന്നപ്പോഴാണ് കൈകൾ അവളെ മോചിപ്പിച്ചത്....

കലപില ശബ്ദം പെട്ടന്ന് നിലച്ചപ്പോൾ തിരിഞ്ഞു നോക്കിയ ശോഭ കണ്ടിരുന്നു അവരെ... അവരൊന്ന്  ചിരിച്ച് അടുക്കളയിലേക്ക് നടന്നു....
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ദീപുവേട്ടാ....
അയ്യോ എന്താടാ ചക്കരെ...???
നീയിവിടുന്ന് ഇറങ്ങിപോകുമ്പോ ചുണ്ടനക്കി എന്തോ വിളിച്ചായിരുന്നല്ലോ അത് കേൾക്കാന ഇതിലും രസം.... എന്റെ മോളൊന്നുടെ ഒന്ന് വിളിച്ചേ...
അവൾ നന്നായൊന്ന് ഇളിച്ചുകൊടുത്തു..... എന്നിട്ട് ചേർന്ന് നിന്ന് പതിയെ അവന്റെ ഷർട്ടിന്റെ ബട്ടൻസിൽ പിടുത്തമിട്ടു....

ദീപുവേട്ട... കിണുങ്ങിക്കൊണ്ടവൾ പിന്നെയും വിളിച്ചു...
അതികം സോപ്പ് ഒന്നും വേണ്ട.... നീയെന്താടി വിളിച്ചേ ജാടതെണ്ടി ചട്ടമ്പി അല്ലേ...??
അത് നിന്റെ വീട്ടിലില്ലേ തലേൽ മുടിയില്ലാതെ പിള്ളേരെ മെലിഞ്ഞൊണങ്ങിയ ചുള്ളിക്കൊമ്പിൽ പേടിപ്പിച്ചു നിർത്തുന്ന ചാക്കോമാഷ് .... അയാളെ പോയി വിളിച്ചാമതി....

ദേ മനുഷ്യാ..  അച്ഛന് പറഞ്ഞാലുണ്ടല്ലോ....
പറഞ്ഞാൽ നീ എന്തുചെയ്യുവെടി കുരുപ്പേ......
ആഹാ ഇപ്പം കാണിച്ച് തരാവേ....

അയ്യോ...  ശോഭാമ്മേ... അച്ഛാ... ഓടിവരണേ... അവൾ ഉച്ചത്തിൽ നിലവിളിച്ചു....

ഡീ ശവമേ... ഒന്ന് വായ അടയ്ക്കെടി കോപ്പേ....

എന്താ എന്താ മോനെ... എന്തുപറ്റി മോളേ?  എന്തിനാ കരയണേ...???
ശോഭാമ്മേ ഈൗ ദീപുവേട്ടൻ... അത്രയും പറഞ്ഞവൾ ശോഭയെ കെട്ടിപിടിച്ചു...

കുരുത്തംകെട്ടവനെ നീയെന്താടാ കൊച്ചിനെ ചെയ്‌തെന്നും ചോദിച്ചു അമ്മയവനെ നുള്ളി.... അച്ഛൻ നോക്കിപ്പേടിപ്പിച്ച് റൂമിൽ നിന്ന് ഇറങ്ങിപ്പോയി....

ശോഭമ്മേടെ കൂടെ നടന്ന പോകുമ്പോൾ തിരിഞ്ഞു നോക്കിയവൾ അവനെ കൊഞ്ഞനംകുത്തി കാണിച്ചു... പിന്നെയും കരഞ്ഞു കൊണ്ട് ശോഭയ്ക്കൊപ്പം അവൾ നടന്നു...  അവരെന്തൊക്കെയോ പറഞ്ഞു അവളെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു....

എനിക്കെന്തിന്റെ കേടായിരുന്നു കർത്താവെ...??  വഴിയേപോയ വയ്യാവേലി പിടിച്ചു വലിച്ചു കൊണ്ടുവന്ന് തലയിലിടാൻ തോന്നിയ നേരം.... അവൻ ഒരു ആത്മഗതം എന്നപോലെ പറഞ്ഞു.......

അവളപ്പോഴേക്കും കണ്ണും തുടച്ച് അപ്പവും മുട്ടക്കറിയും തട്ടിക്കയറ്റാൻ തുടങ്ങിയിരുന്നു......

തുടരുന്നു....
Next Here

രചന : അഞ്‌ജലി മോഹൻ


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top