ദേവ നന്ദനം 🌹
➖➖➖➖➖
Part-6
________
"എന്നാലും സാറിന് ഫോൺ വരാൻ കണ്ട ഒരു സമയം...പെട്ടു പോയല്ലോ ഇവിടെ..പോയാലോ,ഹേയ് വേണ്ട സാർ എന്ത് വിചാരിക്കും,ഇവിടെ നിൽക്കാൻ പറഞ്ഞിട്ടല്ലേ പോയത്...കൂൾ നന്ദൂ കൂൾ."....നന്ദു മനസിൽ എന്തൊക്കെയോ പിറു പിറുത്തു കൊണ്ടിരുന്നു..
പെട്ടെന്ന് ദേവൻ ഇരുന്ന സ്ഥലത്തു നിന്ന് എഴുന്നേറ്റു..
"ഇയാൾ എന്തിനാവോ എഴുന്നേറ്റത്.," നന്ദു സംശയത്തോടെ ഒളി കണ്ണിട്ട് ദേവനെ നോക്കി.
ദേവൻ പതുക്കെ നന്ദൂന്റെ അടുത്തേക്ക് നടന്നു..
"ഇയാൾ എന്ത് ഭാവിച്ചാണാവോ,ഇന്നലെ ഉണ്ടായ പോലെ എന്റെ ദേഹത്തോ മറ്റോ തൊട്ടാൽ വിവരം അറിയും ഇന്നിയാൾ.. ഇന്നലെ ഷോക് ഏറ്റ പോലെയായിരുന്നു,ഇന്നിപ്പോൾ എല്ലാം പ്രതീക്ഷിച്ചു തന്നെയാ നിൽകുന്നേ..."
നന്ദു രണ്ടും കല്പിച്ചു തന്നെ നിന്നു..
ദേവൻ പതിയെ മുന്നോട്ട് നടന്ന് നന്ദുവിന്റെ മുന്നിലായി നിന്നു..
പിന്നെ പെട്ടെന്ന് തന്നെ ഒന്ന് താഴോട്ട് കുനിഞ്ഞു..
ദേവൻ താഴോട്ട് കുനിഞ്ഞതും നന്ദു രണ്ടടി പിറകിലോട്ട് ഒറ്റ ചാട്ടം ചാടി.. പിന്നെ ദേഷ്യത്തോടെ ദേവനെ നോക്കി..
നോക്കികഴിഞ്ഞപ്പോഴാ താൻ ആകെ ചമ്മിയെന്നു മനസിലായത്...താഴേക്ക് കുനിഞ്ഞ അയാൾ ദാ നിലത്തു വീണ ഒരു പേന എടുത്തു പോക്കറ്റിൽ ഇടുന്നു.. പിന്നെ നേരത്തെ ഇരുന്ന സീറ്റിൽ തന്നെ പോയി ഇരുന്നു..
"ഛേ.. ..ചമ്മിയോ എന്നൊരു ഡൗട്ട്....ഇയാൾ പേന എടുക്കാനാണ് ഇങ്ങോട്ട് വരുന്നത് എന്ന് വിചാരിച്ചില്ലല്ലോ..എന്തായാലും പോട്ടെ ഇന്നത്തെ ദിവസം തന്നെ ശരിയല്ല.." നന്ദു ഓരോന്നു മനസിൽ ചിന്തിച്ചു കൊണ്ട് നെടുവീർപ്പിട്ടു..
നന്ദുവിന്റെ മുഖ ഭാവം കണ്ട് ദേവന് ചിരി വന്നു....എന്നാൽ അത് അതികം പുറത്തു കാണിക്കാതെ, കണ്ണെടുക്കാതെ അവളെ തന്നെ നോക്കിയിരുന്നു..
" ഞാൻ അതികം വൈകിയില്ലല്ലോ" വൈശാഖ് കയറി വന്നു.
"ഓ..സർ വന്നു.." നന്ദുവിന് ശ്വാസം നേരെ വീണു..
"നന്ദനയ്ക്ക് ഇരിക്കാമായിരുന്നില്ലേ?എന്താ ഇവിടെ തന്നെ നിന്നത്?"
"ഹേയ് കുഴപ്പമില്ല സാർ.."
"ഓ..സോറി ഞാൻ മറന്നുപോയി.. നന്ദന,ഇത് എന്റെ ഫ്രണ്ട് ദേവ് ദത്ത്.. ഇന്നലെ ഫങ്ങ്ഷനു കണ്ടിട്ടുണ്ടാവും..
ദേവ്...ഇത് നന്ദന.."
ദേവൻ നന്ദുവിനെ നോക്കി പുഞ്ചിരിച്ചു..
നന്ദുവും ഒന്നു ചിരിച്ചെന്നു വരുത്തി...
"നിങ്ങൾ ഒരു നാട്ടുകാർ ആയിരിക്കുമല്ലോ,നന്ദനാ..,ദേവിന്റെ വീടും കണ്ണൂർ തന്നെയാണ് .."
വൈശാഖിന്റെ സംസാരത്തിന് നന്ദു പുഞ്ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല..
"ഇതാ നന്ദന...ഞാൻ ഈ റെഡ് മാർക് ഇട്ടതൊക്കെയാ മിസ്റ്റേക്‌സ്.. അതൊക്കെ കറക്ട് ചെയ്ത് എടുത്താൽ മതി..എന്തെങ്കിലും ഡൗട്ട് ഇണ്ടെങ്കിൽ എന്നോട് ചോദിച്ചാൽ മതി.."
"ഓകെ സർ..താങ്ക് യൂ.."
"ഓകെ..എന്നാൽ താൻ പൊയ്ക്കോളൂ.."
നന്ദു പോകാൻ വേണ്ടി തിരിഞ്ഞു നടന്നതും എന്തോ ഒന്ന് അവളുടെ കാലിൽ തട്ടി നന്ദു മുന്നോട്ടു വീഴാൻ പോയി..
ഇറുക്കിപ്പിടിച്ച രണ്ടു കണ്ണും മെല്ലെ തുറന്നപ്പോഴാണ് താൻ നിലത്തു കമിഴ്ന്നു വീണില്ല എന്ന് നന്ദുവിന് മനസിലായത്...
അപ്പോഴാണ് ഏതോ കൈകൾ താൻ വീഴാതെ തന്റെ വയറിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന കാര്യം നന്ദു ശ്രദ്ധിച്ചത്...
ദേവേട്ടന്റെ കൈകൾ..
നന്ദു വേഗം ആ കൈകളിൽ നിന്നു സ്വതന്ത്രയായി..
"എന്തെങ്കിലും പറ്റിയോ നന്ദനാ.. " വൈശാഖ് അടുത്ത് വന്നു ചോദിച്ചു...
"ഇല്ല സർ,അയാം ഓകെ.."
"സൂക്ഷിച്ചു നടക്കേണ്ടേ കുട്ടീ"..ദേവൻ അതും പറഞ്ഞ് ചിരിച്ചു കൊണ്ട് ചെയറിൽ തന്നെ വന്നിരുന്നു..
നന്ദു അവനെ ഒന്നു തുറിച്ചു നോക്കി.
അപ്പോൾ ദേവൻ മെല്ലെ ഒരു കണ്ണിറുക്കി സൈറ്റ് അടിച്ചു..
പല്ല് കടിച്ചോണ്ട് നന്ദു ദേഷ്യത്തിൽ ക്യാബിനിൽ നിന്ന് പുറത്തേക്ക് പോയി..
"ഹ ഹ ഹ..." നന്ദുവിന്റെ പോക്ക് കണ്ട ദേവൻ ഇരുന്ന് ചിരിക്കാൻ തുടങ്ങി...
ദേവന്റെ ചിരി കണ്ട് വൈശാഖ് താടിക്ക് കൈയും കൊടുത്തു അവനെ തന്നെ നോക്കിയിരുന്നു..
"എന്താടാ വിച്ചൂ... എന്താ ഇങ്ങനെ നോക്കുന്നെ?"
"അല്ല...നിന്റെ ചിരി കണ്ട് നോക്കിപോയതാ മച്ചൂ.... ആഹാ എന്തൊരു പ്രസരിപ്പാ ഇപ്പൊ ഈ മുഖത്തു...ലോട്ടറി അടിച്ച പൊട്ടനെ പോലെ അല്ലെ ചിരി.."
"പൊട്ടൻ നിന്റെ മാമൻ കുട്ടൻ പിള്ള.."
"പാവം എന്റെ മാമൻ...എവിടെ ആണോ ആവോ...എന്നാലും എന്റെ മച്ചൂ ..നിന്റെ പ്രേമം എന്നെ കൊലക്ക് കൊടുക്കുവോ..ഈ ഓഫീസിൽ എനിക്ക് കുറച്ച് വിലയുള്ളതാ..,എന്താവുമോ എന്തോ.." വൈശാഖ് നെടുവീർപ്പിട്ടു..
"നീ പേടിക്കണ്ട വിച്ചൂ.. നിന്റെ കാര്യത്തിൽ ഒരു തീരുമാനമായി എന്നു കരുതി ആശ്വസിച്ചോ..."
"ഡാ...കുരുപ്പേ... അവരുടെ മാനേജർ ആണ് ഞാൻ ...അതു കൊണ്ട് ഇന്ന് കാണിച്ച പോലെയുള്ള സഹകരണം എപ്പോഴും പ്രതീക്ഷിക്കണ്ട കേട്ടാ....ഇല്ലാത്ത അർജെന്റ് കോളും പറഞ്ഞു ഞാൻ പോയ സമയത്ത് ഇവിടെ എന്താ നടന്നത്? സത്യം പറഞ്ഞോ?"
"എന്ത് നടക്കാൻ ഞാൻ അവളുടെ കണ്ണുകളിൽ തന്നെ നോക്കി ഇരുന്നു."
"ഫാ... കണ്ണിൽ നോക്കാനാണോടാ നീ എന്റെ മൊബൈലിൽ ബെൽ അടിച്ച് ,ഇല്ലാത്ത കാൾ പറയിപ്പിച്ചു പുറത്താക്കിയത്?"
"പിന്നെ....നീ എന്താ വിചാരിച്ചത് വിച്ചൂ...ഞാൻ അവളെ പിടിച്ച് കിസ്സ് ചെയ്യാനാണ് നിന്നെ പറഞ്ഞു വിട്ടതെന്നോ?" അതും പറഞ്ഞു ദേവൻ ചിരിക്കാൻ തുടങ്ങി..
"കിസ്സ് ഒന്നും അല്ലെങ്കിലും അവളോട് എന്തേലും സംസാരിക്കും എന്നു ഞാൻ പ്രതീക്ഷിച്ചു.."
"സോറി വിച്ചൂ...നിന്റെ ആ പ്രതീക്ഷ തെറ്റിപ്പോയി...ഓരോന്നു ചെയ്യാൻ ഓരോ സമയമുണ്ട് മോനെ വിച്ചൂ..ഇന്ന് ഞാനവളോട് സംസാരിക്കാൻ പോയാൽ അവൾ കേട്ട് നിൽക്കും എന്നാണോ മോൻ വിചാരിച്ചത്,ഇന്നലത്തെ കൂടിക്കാഴ്ചക്ക് ശേഷം നല്ല തയ്യാറെടുപ്പിലായിരിക്കും അവൾ
ഇങ്ങോട്ട് വന്നതു തന്നെ."
"അതും ശരിയാ..,എന്നാലും ഡാ കള്ള കാമുകാ...നീയല്ലേ അതിനെ കാൽ വെച്ച് വീഴ്ത്തിയത്..?"
"ഹ ഹ ഹ...കണ്ടു പുടിച്ചു അല്ലെ..കൊച്ചു കള്ളൻ..."
"പിന്നല്ലാതെ, എന്നാലും ദേവ്,പെട്ടെന്ന് വീണ് നന്ദനയ്ക്കെന്തെങ്കിലും പറ്റിയിരുന്നെങ്കിലോ?"
"അവളുടെ ഈ ദേവേട്ടൻ ജീവനോടെ അവളുടെ അടുത്ത് ഉണ്ടാകുമ്പോൾ എന്റെ നന്ദൂസിന് എന്തേലും പറ്റാൻ ഞാൻ സമ്മതിക്കുവോ വിച്ചൂ..ദേവന്റെ ജീവൻ തന്നെ അവൾക്കുള്ളതല്ലേ...."
"എല്ലാം ശരിയാകും ദേവ്, തെറ്റ് നിന്റെ ഭാഗത്തുള്ളത് കൊണ്ട് കുറച്ച് കാല താമസം ഉണ്ടാവും എന്നു മാത്രം.."
മറുപടി ഒന്നും പറയാതെ...ദേവൻ കണ്ണടച്ചു കസേരയിൽ ചാരി കിടന്നു..
"എന്നാലും എന്റെ നന്ദൂ,ഇത് കറക്ട് ചെയ്യാനാണോ സാർ നിന്നെ വിളിപ്പിച്ചത്..വഴക്കൊന്നും പറഞ്ഞില്ലേ?"
"എന്റെ നിധീ, അല്ലെങ്കിൽ തന്നെ തല പെരുക്കുവാ.,നിനക്കെന്താ അറിയേണ്ടത് വഴക്കു പറഞ്ഞിരുന്നോ എന്നല്ലേ,എന്നാൽ കേട്ടോ വഴക്കൊന്നും അല്ലെങ്കിലും എനിക്ക് അലസത കൂടുന്നുണ്ട് എന്നൊക്കെ പറഞ്ഞിരുന്നു.."
"അതു അയാൾക്കിപ്പോ മനസിലാവുന്നത്രെയോ,അത് നീ ജനിക്കുമ്പോഴേ കൂടെയുള്ളതല്ലേ..."
"ദേ,നിധീ ഞാൻ അല്ലെങ്കിലേ ആകെ പ്രാന്ത് പിടിച്ചിരിക്കുകയാ അയാളെ കണ്ട്... നീ അത് കൂട്ടാൻ നോക്കല്ലേ.."
"ഹെന്റമ്മോ ഞാൻ പോയേക്കാം...ആ പാവം മനുഷ്യൻ ഒരു നല്ല വഴക്ക് പോലും അവളെ പറഞ്ഞില്ല,എന്നിട്ടും അയാളോട് ദേഷ്യം.."
"എനിക്ക് വൈശാഖ് സാറിനോട് ഒരു വിരോധവും ഇല്ല, എന്റെ ദേഷ്യം മുഴുവൻ അയാളോടാണ്,ആ അസുരനോട്.."
"ദേവൻ ഇവിടെയുണ്ടോ?"
"എസ്,സാറിന്റെ കൂടെയുണ്ട്."
"അപ്പോൾ,രണ്ടും കല്പിച്ചു തന്നെയാണല്ലേ .."
"എന്തെങ്കിലും ആവട്ടെ ഡി,നമുക്ക് ഒന്നും ശ്രദ്ധിക്കാൻ പോവേണ്ട,നമ്മുടെ ജോബ് അതിൽ മാത്രം ശ്രദ്ധിച്ചാൽ മതി.
എന്നാൽ ഞാൻ ഇതൊന്നു വേഗം കറക്ട് ചെയ്യട്ടെ,വല്ലാത്ത ക്ഷീണം തോന്നുന്നു,ഇതൊന്നു തീർത്തു കൊണ്ടു കൊടുക്കട്ടെ.."
"ഓകെ ഡാ, എനിക്കും കുറച്ച് പെൻഡിങ് വർക്‌സ് ഉണ്ട്..നീ വേഗം ഇത് റെഡി ആക്കി കൊടുക്ക്."
"ടാ വിച്ചൂ...എന്നാൽ ഞാൻ പോകട്ടെ,ഉച്ചയ്‌ക്ക് മുൻപ് ഒരു മീറ്റിംഗ് ഉണ്ട് ."
"അപ്പോൾ ഇന്നത്തെ വായ നോട്ടം കഴിഞ്ഞല്ലേ, ഹോ ഞാൻ രക്ഷപ്പെട്ടു...."
"മോനെ വിച്ചൂ..നീ അതികം സന്തോഷിക്കേണ്ട കേട്ടോ,ഈവനിംഗ് ഓഫീസ് വിടുന്നതിനു മുൻപ് ഞാൻ ഇവിടെ ഹാജർ ആകും.."
"നീ എനിക്ക് റീത്തു വച്ചിട്ടേ പോകൂ അല്ലെടാ കാലമാടാ.."
"തീർച്ചയായും..." അതും പറഞ്ഞു ദേവൻ പോകാൻ വേണ്ടി എഴുന്നറ്റതും ഡോർ തുറന്ന് ആൻവി ഉള്ളിലേക്ക് വന്നു..
"എന്താ ആൻവി ഇത് , പെർമിഷൻ ചോദിച്ചിട്ട് വേണ്ടേ അകത്തേക്ക് വരാൻ," വൈശാഖിന് ദേഷ്യം വന്നു..
"സോറി സാർ.,ഒരു അർജന്റ് കാര്യം ആയത് കൊണ്ടാണ്."
"വാട്ട് ഹാപെൻഡ് ആൻവി?" താൻ എന്താ ആകെ പരിഭ്രമിച്ചു സംസാരിക്കുന്നെ?
"സാർ നന്ദന,...നന്ദന തല കറങ്ങി വീണു.."
"വാട്ട്....." വൈശാഖും ദേവനും ഒരു പോലെ ചോദിച്ചു.
സർ,നന്ദന തല കറങ്ങി വീണു. .ഞങ്ങൾ മുഖത്തു വെള്ളം കുടഞ്ഞപ്പോൾ കണ്ണു തുറന്നു.ഇപ്പോൾ നിധിയുടെ കൂടെ റസ്റ്റ് റൂമിലുണ്ട്.
ആൻവി അത് പറഞ്ഞു പൂർത്തിയാകും മുൻപേ ദേവൻ ഡോർ തുറന്ന് പുറത്തേക്ക് ഓടി.
"ആൻവി വരൂ," അതും പറഞ്ഞ് വൈശാഖും ദേവന് പുറകെ പോയി.
ഓടി റസ്റ്റ് റൂമിൽ എത്തിയ ദേവൻ കണ്ടത് വാടിത്തളർന്ന പൂവ് പോലെ നിധിയുടെ മടിയിൽ കിടക്കുന്ന അവന്റെ പ്രാണനെയാണ്.ആ കാഴ്ച്ച കണ്ടതും ദേവന്റെ ഉള്ള് പിടഞ്ഞു.
അപ്പോഴേക്കും വൈശാഖും ആൻവിയും പിറകെ എത്തി.
"എന്താ നിധി എന്താ നന്ദനയ്ക്ക് സംഭവിച്ചത്?"
"അവൾ ഇന്നലെ രാത്രി മുതൽ ഒന്നും കഴിച്ചിട്ടില്ല സാർ, അതാ പറ്റിയത്."
"ഇന്നലെ ഫങ്ങ്ഷന് വന്നിട്ടും ഫുഡ് കഴിച്ചില്ലേ?" വൈശാഖിന് വിശ്വസിക്കാൻ കഴിഞ്ഞില്ല.
"ഇല്ല സാർ,ഇന്നലെ നന്ദു ആകെ അസ്വസ്ഥയായിരുന്നു,നല്ല തലവേദനയൊക്കെ ഉണ്ടായിരുന്നു," നിധി ദേവനെ തുറിച്ചു നോക്കിയിട്ട് വൈശാഖിന് മറുപടി നൽകി.
എന്നാൽ പാതി ബോധത്താൽ കണ്ണ് താനേ അടയുകയും തുറക്കുകയും ചെയ്യുന്ന നന്ദുവിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു ദേവൻ.
പെട്ടെന്ന് ഓടി കിതച്ചു കൊണ്ട് ശരൺ വന്നു..
" നിധീ, ജ്യൂസ് കൊണ്ട് വന്നിട്ടുണ്ട്"
നിധി പതുക്കെ നന്ദുവിനെ മടിയിൽ നിന്ന് ഏഴുന്നേല്പിച്ചു സോഫയിൽ ചാരി കിടത്തി അവളെ വീഴാതെ താങ്ങി പിടിച്ചു.
ശരൺ വേഗം നന്ദുവിന്റെ അടുത്ത് പോയി ഇരുന്ന് ജ്യൂസ് ഗ്ലാസ് അവളുടെ വായകരികിൽ കൊണ്ട് പോയതും,..
"നോ...... ഇത് കൊടുക്കരുത്." ദേവൻ വേഗം ശരണിന്റെ കയ്യിൽ നിന്ന് ജ്യൂസ് ഗ്ലാസ് വാങ്ങിച്ചു.
""ഹേ മിസ്റ്റർ,എന്താ ഈ കാണിക്കുന്നെ? " ശരണിന് ദേഷ്യം വന്നു അവൻ എഴുന്നേറ്റു."
"ഇത് എന്ത് ജ്യൂസ് ആണ്?"
"പൈൻ ആപ്പിൾ ജ്യൂസ് ആണ്,എന്ത് വേണം?" ശരൺ നീരസത്തോടെ പറഞ്ഞു.
"എന്നാൽ ഇത് കൊടുക്കരുത്" ദേവൻ ആ ജ്യൂസ് എടുത്ത് മാറ്റി വെച്ചു.
"എന്താ ദേവ് ഇത്?നന്ദനയുടെ ബോഡി വളരെ വീക് ആണ്.ജ്യൂസ് കൊടുത്താൽ കുറച്ചു റെഡി ആകും.നീ എന്താ ഈ ചെയ്യുന്നത്?"
"വിച്ചൂ, പൈൻ ആപ്പിൾ നന്ദുവിന് അലർജിക് ആണ്,ഇത് കഴിച്ചാൽ ഇവൾക്ക് ഹെൽത് പ്രോബ്ലെം ഉണ്ടാകും."
ദേവൻ പറയുന്നത് കേട്ട് നിധിയടക്കം എല്ലാവരും ഞെട്ടി.
ഒന്നും മനസ്സിലാവാതെ ശരണും ആൻവിയും ദേവനെ തന്നെ നോക്കി നിന്നു.
തുടരും..
സ്നേഹത്തോടെ നിങ്ങളുടെ അഞ്ജു..❤
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....
രചന: അഞ്ജു വിപിൻ
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....