അനാമിക, PART: 18

Valappottukal
" അനാമിക "
      പാർട്ട്‌ : 18

എന്താണ് എല്ലാരും കൂടി ഈ എത്തി വലിഞ്ഞു നോക്കുന്നത്...  ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ലച്ചു ആണ്...

കാവ്യ : പുതിയ ഭടൻ ആരാണ് എന്ന് നോക്കിയതാ...

ഭടനോ... എന്നും പറഞ്ഞ് മുറ്റത്തേക്ക് നോക്കിയ ലച്ചു പറഞ്ഞു... ഇവളെ ആണോ നിങ്ങൾ ഇത്ര  കാര്യം ആയിട്ട് നോക്കിയത്....

പൂജ : നിനക്ക് അറിയുമോ ഇത് ആരാണ് എന്ന്...

പിന്നെ അറിയാതെ ഇത് ദേവേട്ടന്റെ വുഡ് ബി ആണ്....

ധാരിണി ദത്തൻ....

ഇത് കേട്ടതോടെ സകലത്തിന്റെയും ഗ്യാസ് പോയി...
എന്നാൽ നമ്മുടെ കഥാനായികക്ക് യാതൊരു കുലുക്കവും ഇല്ലാ...

നന്ദു : ദേവ് സാറിന്റെ കല്യാണം ഉറപ്പിച്ചോ... സാർ പക്ഷെ കഴിഞ്ഞ ദിവസം കൂടി പറഞ്ഞത് സാർ ആരെയും പ്രേമിച്ചിട്ടില്ല.... പ്രേമിക്കാനും ഉദ്ദേശമില്ല എന്നാണല്ലോ...

ലച്ചു : അതിന് ഇത് ലവ് മാര്യേജ് ഒന്നും അല്ലല്ലോ...
അവർ ചിലപ്പോൾ  കല്യാണം കഴിഞ്ഞു പ്രേമിക്കുമായിരിക്കും... അടുത്ത മാസം ദേവേട്ടൻ സ്റ്റേറ്റ്സ് ഇലേക്ക് പോകുന്നതിനു മുന്നേ വിവാഹം നടത്താൻ ആണ് പ്ലാൻ.....

കാവ്യ : സാർ കല്യാണം നടത്താൻ സമ്മതിച്ചോ...

ലച്ചു : അങ്കിളിന്റെ സുഹൃത്തിന്റെ മകൾ ആണ്  ധാരിണി.... ഏട്ടന്റെ ജൂനിയർ ആയിരുന്നു കക്ഷി... അവരായിട്ട് ഇങ്ങോട്ട് കൊണ്ട് വന്ന പ്രൊപോസൽ ആണ്... എല്ലാർക്കും ഇഷ്ടായി അങ്കിൾ വാക്കും കൊടുത്തു... ദേവേട്ടൻ ആയിട്ട് ആരെയും കണ്ടു പിടിച്ചു കൊണ്ട് വരുക ഒന്നും ഇല്ലാ....  പുള്ളിക്ക് പ്രേമത്തിലും, സ്നേഹത്തിലും ഒന്നും ഒരു വിശ്വാസവും ഇല്ലാത്ത കൂട്ടത്തിൽ ആണ്....

പൂജ : അത് എന്താ പുള്ളി ആരെയും സ്നേഹിക്കാത്തത്...

ലച്ചു : ഏട്ടൻ എല്ലാരോടും കമ്പനി ആണ്... പക്ഷെ ആരെയും പ്രേമിച്ചതായിട്ട് കേട്ടിട്ടില്ല... ഏട്ടൻ ആരെയെങ്കിലും സ്നേഹിച്ചാൽ ഉണ്ടല്ലോ...
She is the most luckiest women in the world...
ഇത് വരെ ആർക്കും കൊടുക്കാത്ത സ്നേഹം മുഴുവൻ അവൾക്ക് സ്വന്തമാണ്...

" ആരാണോ ആ ഭാഗ്യവതി........"

പൂജ : അപ്പോൾ ഇപ്പോഴും ഒരു പ്രേമത്തിന് ചാൻസ് ഉണ്ട് അല്ലേ...

ലച്ചു : എന്താണ് പൂജേച്ചി.... അങ്ങോട്ടേക്ക് ഒരു സൈഡ് വലുവ്....

പൂജ : ഞാൻ വെറുതെ ചോദിച്ചത് ആണ്.... ആ മനസ്സിൽ ഇത് വരെ ആർക്കും കയറി പറ്റാൻ കഴിയാതെ പോയത് എന്താണ് എന്നാലോചിച്ച് ചോദിച്ചു പോയതാ...

അപ്പോഴേക്കും മുറ്റത്തെ സംസാരം കഴിഞ്ഞു എല്ലാവരും അകത്തേക്ക് കയറാൻ ഒരുങ്ങുക ആയിരുന്നു....
ലച്ചൂനെ കണ്ടപാടെ നമ്മുടെ ധാരിണി ഓടി അവൾക്ക് അരികിലേക്ക് വന്ന് ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു.... എത്രനാളായി ലച്ചു കണ്ടിട്ട് നീ ഇപ്പോൾ ഒന്ന് വിളിക്കുകപോലും ചെയ്യില്ല വലിയ ഡോക്ടർ ആയിപോയില്ലേ....

ലച്ചു : അയ്യോ... അങ്ങനെ ഒന്നും ഇല്ലാ...  തിരക്കുകൾക്കിടയിൽ പെട്ട്  ഒന്നിനും സമയം തികയാറില്ല....

ആഹാ... ഇവിടെ പരിഭവം പറഞ്ഞ് നില്പാണോ... ആരും റെഡി ആകുന്നൊന്നും ഇല്ലേ കാർത്തി അത് ചോദിച്ചപോൾ ആണ് എല്ലാവർക്കും അത് ഓർമയിലേക്ക് വന്നത്...

ആമി.... ദേവിനെ നോക്കി കൊണ്ട് ചോദിച്ചു  സാറിന്റെ ഭാവി ഭാര്യയെ ഞങ്ങൾക്കൊന്നും പരിചയപ്പെടുത്തുന്നില്ലേ.....

ദേവ് : ഭാര്യ...... ആ പ്രയോഗം എനിക്കങ്ങ് ബോധിച്ചു.... പിന്നെ എന്റെ ഭാര്യയെ....
ഞാൻ ശെരിക്കും ഒന്ന് പരിചയപ്പെടുത്തുന്നുണ്ട്......
അത് ഒരു ഒന്നൊന്നര പരിചയപ്പെടുത്തൽ ആയിരിക്കും... സമയമാകട്ടെ കേട്ടോ....

അതും പറഞ്ഞ് കൊണ്ട് ദേവ് അകത്തേക്ക് റെഡി ആകാൻ വേണ്ടി കയറി പോയി....

ദേവിനൊപ്പം തന്നെ അർജുനും, കാർത്തിയും റൂമിന് അകത്തേക്ക് കയറി...

കാർത്തി : അല്ല... നീ എന്ത് ഉദ്ദേശിച്ചാണ്....

ദേവ് : ഞാൻ എന്ത് ഉദേശിക്കാനാണ്... നീ എന്തെങ്കിലും ഉണ്ടെങ്കിൽ തെളിച്ചു പറ....

അർജുൻ : അല്ല.... ദേവ്...  അവളുടെ വുഡ് ബി ഡേറ്റ് ഉം കുറിച്ചു നേരത്തെ വന്നു... ഇപ്പോൾ നിന്റെയും എത്തി... ആക്ച്വലി ഇവിടെ ഇപ്പോൾ എന്താണ് സംഭവിക്കുന്നത്...

കാർത്തി : ഇത് തന്നെയാണ് എനിക്കും ചോദിക്കാൻ ഉള്ളത്...
എന്താണ് നിങ്ങൾ രണ്ടു പേരുടെയും ഉദ്ദേശം....??

ദേവ് : തൽക്കാലം യാതൊരു ഉദ്ദേശവും ഇല്ല... ഇന്നത്തെ കല്യാണം കൂടുക... ഇനി വരാൻ ഉള്ള കല്യാണം അതിനെ കുറിച്ച് അപ്പോൾ ആലോചിച്ചാൽ പോരേ...  കൂടുതൽ കാര്യങ്ങൾ ആലോചിച്ച് സമയം കളയാതെ  വേഗം റെഡിയാക്കാൻ നോക്ക്....

അർജുൻ : അല്ല... നീ ഇത് എങ്ങോട്ടാണ്....

ദേവ് : ഒരു ചെറിയ പണിയുണ്ട് അത് തീർത്തിട്ട് ഞാൻ വേഗം വരാം....

കാർത്തി : എന്താടാ അജു അവന്റെ മുഖത്ത് ഒരു കള്ള ലക്ഷണം... എന്ത് പണി ആയിരിക്കും എന്നാലും....

അർജുൻ : ഓഹ്...  അതിത്ര ആലോചിക്കാൻ എന്താ.... ഉറപ്പല്ലേ... ഇത് അവൾക്കുള്ള പണിയാണെന്ന്.... ആമി ആ ചോദ്യം ചോദിച്ചപ്പോൾ തന്നെ അവൻ കുറിച്ചിട്ടത് ആണ്...
ഇതും പറഞ്ഞ് രണ്ടു പേരും ഭയങ്കര ചിരിയായി....

ദേവ് പോയിട്ടും നന്ദു അവിടെ തന്നെ ആകെ കൺഫ്യൂഷൻ പിടിച്ചു നിൽപ്പാണ്... എല്ലാവരും റെഡി ആകാൻ പോയിട്ടും നന്ദു അവിടെ തന്നെ നിൽക്കുന്നത് കണ്ട് ആമി ചോദിച്ചു എന്ത് ആലോചിച്ചു നിൽകുവാ നന്ദു നീ...

നന്ദു : ആമി... ദേവ് സാർ എന്തോ അർത്ഥം വെച്ച് പറഞ്ഞത് പോലെ തോന്നി ഇല്ലേ നിനക്ക്.....

ആമി : നീ ഇവിടെ ഇരുന്ന് അങ്ങേര് പറഞ്ഞതിന്റെ അർത്ഥം കണ്ട് പിടിക്ക്... ഞങ്ങൾ പോയി റെഡി ആകട്ടെ...

ഏയ്യ് ഇല്ലാ ഞാനും വരുന്നേ എന്നും പറഞ്ഞ് നന്ദും പുറകെ ഓടി...
എല്ലാരും റെഡി ആകുന്ന തിരക്കിൽ ആയിരുന്നു...
പക്ഷെ അതിലും മത്സരം ആയിരുന്നു... ദേവിന്റെ ശ്രദ്ധ ആകർഷിക്കാൻ ഉള്ള പെൺപടയുടെ പൊരിഞ്ഞ മത്സരം...
അങ്ങനെ ഇന്ന് സാരി ഉടുത്ത് ദേവിന്റെ മനസ് ഇളക്കാൻ ഉള്ള പദ്ധതി ആയിരുന്നു എല്ലാവരുടെയും മനസ്സിൽ... എന്തിന് ഏറെ പറയണം ധാരിണി പോലും.....

പൂജ ആണ് ആദ്യം റെഡി ആയത്... ആമിയോടും നന്ദുനോടും റെഡി ആയി പ്രയർ ഹാളിലേക്ക് വരാൻ പറഞ്ഞിട്ട് അവൾ ഇറങ്ങി... ദേവിനെ തപ്പിയുള്ള പോക്കാണ്... നന്ദു നീ അവളുടെ കൂടെ ചെല്ല്... അവൾ അല്ലെങ്കിൽ എന്ത് എങ്കിലും ഒക്കെയും ഒപ്പിച്ചു വെക്കും.... ആമി പറഞ്ഞത് ശരിയാണെന്ന് തോന്നിയത് കൊണ്ട് നന്ദു പൂജക്ക്‌ പുറകെ പോയി....

നീല നിറമുള്ള സാരിയിൽ ആമി കൂടുതൽ സുന്ദരിയായി.... കണ്ണാടിക്ക് മുന്നിൽ നിന്ന് കൊണ്ട് സാരിയിൽ പിൻ കുത്താൻ ശ്രമിക്കുമ്പോഴാണ് കണ്ണാടിയിലേക്ക് അവളുടെ ശ്രദ്ധ പാളി വീണത് അവളെ തന്നെ നോക്കി കൊണ്ട് നിൽക്കുന്ന ദേവിനെ കണ്ട് വിശ്വസിക്കാനാകാതെ അവൾ വേഗം തിരിഞ്ഞു നോക്കി.... വെപ്രാളത്തിൽ കയ്യിൽ ഇരുന്ന പിന്നും താഴെ പോയി....

സകല ദൈവങ്ങളേയും മനസ്സിൽ വിളിച്ചുകൊണ്ട് അവൾ ചോദിച്ചു.... നിങ്ങളെന്താ ഇവിടെ...??

ദേവ് : നിനക്ക് എന്റെ ഭാര്യയെ പരിചയപ്പെടണമെന്ന് പറഞ്ഞില്ലേ.... നീയൊരു ആഗ്രഹം പറഞ്ഞിട്ട് ഞാൻ അത് നടത്തിത്തന്നില്ലെന്ന് പറയരുതല്ലോ... അത് കൊണ്ട് വിശദമായി പരിചയപെടുത്താമെന്ന് കരുതി വന്നത് ആണ്...

ദൈവമേ ഞാൻ കുഴിച്ച കുഴിയിൽ ഞാൻ തന്നെ വീണല്ലോ... എന്ന് മനസ്സിൽ ഓർകുമ്പോഴേക്കും ദേവ് അവൾക്ക് അരികിലേക്ക് വന്ന് കഴിഞ്ഞിരുന്നു... പതിയെ അവൻ നിലത്ത് കിടന്ന പിൻ എടുത്ത് അവളെ കണ്ണാടിക്ക് മുമ്പിലേക്ക് തിരിച്ചു നിർത്തി....

ആമിയുടെ മുഖത്തെ വെപ്രാളം കണ്ടിട്ട് ശെരിക്കും ദേവിന് ചിരി സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല...
പതിയെ അവൻ അവളുടെ ബ്ലൗസിലേക്കും സാരിയിലേക്കും ചേർത്ത് പിൻ കുത്താൻ ശ്രെമിച്ചപ്പോൾ അവളുടെ ശരീരത്തിൽ തൊട്ട അവന്റെ കര സ്പർശനം അവളിൽ എന്തൊക്കെയോ വികാരങ്ങൾ ഉണ്ടാക്കി....

പിൻ കുത്തിയതിന് ശേഷം അവൻ പതിയെ അവന്റെ താടി അവളുടെ തോളിലേക്ക് വച്ച്
കണ്ണാടിയിൽ കൂടി അവളെ നോക്കി കൊണ്ട് അവളുടെ ചെവിയിൽ ഒരു കടി കൊടുത്തു കൊണ്ട് ചോദിച്ചു എന്റെ ഭാര്യയെ പരിചയപെടണോ.... ആമി രണ്ട് കണ്ണുകൾ ചിമ്മി വേണ്ട എന്ന് കാണിച്ചു...

അവളെ തിരിച്ചു പിടിച്ചു അവന് അഭിമുഖമായി നിർത്തി.... അവളുടെ കണ്ണുകളിൽ നിന്ന് ഒരു നുള്ള് കണ്മഷി എടുത്ത് അവളുടെ ചെവിക്ക് പുറകിൽ ആയി തൊട്ട് കൊടുത്തു കൊണ്ട് പറഞ്ഞു കണ്ണ് കിട്ടാതിരിക്കാനാണ്...

കണ്ണും മിഴിച്ചു നിൽക്കുന്ന ആമിയുടെ മൂക്കിൻ തുമ്പിൽ ചെറുതായി ഒന്ന് തട്ടി ഒരു കള്ള ചിരിയോടെ അവൻ പുറത്തേക്ക് ഇറങ്ങി പോയി...

ഈശ്വര ഇവിടെ ഇപ്പോൾ എന്താ ഉണ്ടായത്... അങ്ങേര്  എപ്പോൾ അടുത്ത് വന്നാലും... അപ്പോൾ എന്റെ നാക്ക് പണി മുടക്കും.... ഇനി അങ്ങേരുടെ കണ്ണിൽ പെട്ടാൽ ശെരി ആവില്ല എന്ന് കരുതി ആമി ദേവിന്റെ കണ്ണിൽ പെടാതെ ഇരിക്കാൻ നന്നായി ശ്രദ്ധിച്ചു....

പ്രയർ ഹാളിൽ കല്യാണത്തിന്റെ എല്ലാ സജ്ജീകരണവും പൂർത്തിയായി.... ആ അഞ്ചു പെൺകുട്ടികളുടെ മുഖത്തും പുതിയ ജീവിതത്തിലേക്ക് കടക്കാൻ പോകുന്നതിന്റെ അതിയായ സന്തോഷം കാണാൻ സാധിക്കുന്നുണ്ട്.

പെൺപട മുഴുവൻ ദേവിനെ അന്വേഷിച്ചുകൊണ്ടുള്ള നിൽപ്പാണ്....
എല്ലാവരും സാരിയിൽ തിളങ്ങി നിൽക്കുകയാണ്...
അറിയാതെ എപ്പോഴോ എന്റെ കണ്ണുകളും അയാളെ തേടി....

താലികെട്ട് കണ്ട് കൊണ്ട് നിന്നപ്പോൾ പെട്ടെന്ന് ആരോ എന്റെ വയറിനു മേൽ നുള്ളി... നന്നായി വേദനിച്ചത് കൊണ്ട് അറിയാതെ ശബ്ദം ഉച്ചത്തിൽ ആയി പോയി... തിരിഞ്ഞു നോക്കിയപ്പോൾ ദേവ് പക്ഷെ ഒച്ചവെച്ചത് കാരണം... എല്ലാരും എന്താന്ന് ചോദിച്ചു തുടങ്ങി...

എന്തിന് നുള്ളിയ അങ്ങേര് വരെ ചോദിച്ചു...
എന്താ... എന്ത് എങ്കിലും കണ്ട് പേടിച്ചോ എന്ന്...
ഞാൻ പെട്ട് പോയില്ലേ എന്ത് പറയാനാ...
ഇങ്ങേര് എന്നെ നുള്ളിന്ന് പറയാൻ പറ്റുമോ ആരോടെങ്കിലും...

I am trapped..... !!!!

തുടരും.....

ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...

രചന: ശിൽപ്പ ലിന്റോ

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top