No title

Valappottukal
അഞ്ജനമിഴികളിൽ❣️
ഭാഗം- 19

ഫോൺ വലിച്ചെറിഞ്ഞ ശബ്ദം കേട്ടപ്പോൾ പദ്മിനി തന്റെ  രണ്ടുക്കണ്ണും ഇറുകെ അടച്ചു.

"എന്താ മമ്മി? എന്താ പറഞ്ഞേ?"

"ഫോൺ വലിച്ചെറിഞ്ഞെന്ന് തോന്നുന്നു"

"ഓഹ്... മമ്മി വിളിക്കണ്ടായിരുന്നു. നേരിൽ പോയി സംസാരിച്ചാൽ മതിയാർന്നു"

"ഹ്മ്മ്... നാളെ പോകാം. ഒരാഴ്ച കഴിഞ്ഞില്ലേ? ആ ജ്യോത്സ്യർ വന്നുകാണും. മീനാക്ഷിയോട് മറ്റന്നാൾ തന്നെ ഇവിടെ വരാൻ പറയണം. പെട്ടന്ന് തന്നെ നിങ്ങളുടെ കല്യാണം നടത്തണം. എൻഗേജ്മെന്റ് ഒന്നും നടത്തി വെക്കണ്ട. ഇനി പൊരുത്തമില്ല എന്ന് എങ്ങാനും പറഞ്ഞ് കല്യാണം വേണ്ടെന്ന് വെക്കാൻ അർജുൻ പ്ലാൻ ചെയ്തിട്ടുണ്ടാകും. മീനാക്ഷിക്കും അരവിന്ദനും ഇതിലൊക്കെ വല്യ വിശ്വാസമല്ലേ... അപ്പോൾ നിനക്ക് എന്താ ചെയ്യേണ്ടതെന്ന് അറിയാലോ? നിന്റെ ഡാഡി ഒന്നും അറിയാൻ പാടില്ല"

"മ്മ്..."

"ഇവിടെന്ന് പോകുന്നതിന് മുൻപ് അർജുൻ കരയുന്നത് കാണണം. അവന്റെ ഭാര്യയേയും പെങ്ങളെയേയും ഓർത്ത്...
അതിലൂടെ രണ്ടുകുടുംബങ്ങളും കരഞ്ഞോളും"
പദ്മിനി തന്റെ കവിളിൽ പതിയെ തലോടി കൊണ്ട് പറഞ്ഞു.
**********-----------**********
അഞ്ജന അർജുന്റെ അടുത്ത് വന്ന് അവന്റെ തലക്കിട്ടൊരു കൊട്ട് കൊടുത്തു.

"ഇനി ഇത് പറയാതെ ഇരുന്നതിന് പിണങ്ങല്ലേ പ്ലീസ്..."

"ഹ്മ്മ്... എനിക്കൊരു ഡൗട്ട് നേരത്തെ ഉണ്ടായിരുന്നു. ഇപ്പൊ ക്ലിയറായി"

"അവൻ പാവമാടി... ഞാൻ തന്നെ അച്ഛനോട്‌ കാര്യം അവതരിപ്പിച്ചോളാം"

"മ്മ്... അങ്ങോട്ട്‌ പോകാം. അവിടെ അച്ഛൻ അന്വേഷിക്കുന്നുണ്ടാകും"

അവർ രണ്ടുപേരും മുൻ വശത്തേക്ക് ചെന്നപ്പോൾ യദു അഞ്ജലിയോട് സംസാരിക്കുന്നതാണ് കണ്ടത്.

"അഞ്ജലിക്ക് ഇഷ്ടായോ ഡ്രോയിങ്?"

"പിന്നേ... ഒരുപാട് ഇഷ്ടമായി. എന്റെയൊരു ഫോട്ടോ തന്നാൽ ആ ചേട്ടനെക്കൊണ്ട് വരപ്പിച്ചു തരാമോ?"

"എനിക്ക് വരയ്ക്കാൻ അറിയാമായിരുന്നെകിൽ ഞാൻ തന്നെ വരച്ചു തരാമായിരുന്നു. ഹ്മ്മ്... ഞാൻ വരപ്പിച്ചു തരാം"

"ഓ താങ്ക്സ്..."

അർജുനെ കണ്ടതും യദു അവന്റെ അടുത്തേക്ക് വന്നു. അഞ്ജന അവളുടെ ഫ്രണ്ട്സിന്റെ അടുത്തേക്ക് പോയി.

"എന്താണാവോ ഇത്രയും നേരം സംസാരിച്ചത്?"

"വേറെ ഒന്നുമല്ലടാ... പടം വരച്ചത് കൊള്ളാമോ എന്ന് ചോദിച്ചതാ"

"അതിന് നീ അല്ലാലോ പടം വരച്ചത്"

"എന്റെ പൊന്നോ... അത് വരച്ചത് ഞാൻ എന്ന് പറഞ്ഞില്ല"

"ഇതുവരെ നിനക്ക് അവളെ ഇഷ്ടമാണെന്ന് പറയാൻ വയ്യാലേ?"

"അത്... അവൾ എന്നെ നോക്കി ചിരിക്കുന്നത് കാണുമ്പോൾ ഒന്നും പറയാൻ വരില്ലടാ... വീടിനു പുറത്ത് കണ്ടിരുന്നുവെങ്കിൽ ഞാൻ പറഞ്ഞേനെ"

"ഓഹോ... അഞ്ജലി ബാങ്ക് കോച്ചിങ്ങിനു രാവിലെ പോകുന്നുണ്ട്. അത് കഴിയുമ്പോൾ നിനക്ക് കണ്ടു സംസാരിക്കാമല്ലോ"

"താങ്ക് യൂ അളിയാ... ഇതൊക്കെ നേരത്തെ പറയണ്ടേ..."

"ഈ അളിയാ എന്ന വിളിയൊക്കെ നീ അവളെ കെട്ടിയിട്ട് മതി"

"ഓക്കേ"

"മോനേ അർജുൻ... ഒന്നിങ്ങു വന്നേ..."

"ദാ വരണൂ അച്ഛാ..."

അർജുൻ നന്ദകുമാറിന്റെ അടുത്തേക്ക് ചെന്നു. അയാൾ അവനെയും കൊണ്ട് മാറി നിന്ന് സംസാരിച്ചു.

"മോനേ... അർച്ചനയുടെ കാര്യം എന്തായി? ആ കുട്ടിയുടെ മുഖത്ത് ഒരു സന്തോഷവും ഇല്ലാലോ... നിർബന്ധിച്ചാണോ ഇങ്ങോട്ട് കൊണ്ടു വന്നത്?"

"അവൻ ചിലപ്പോൾ പോകണ്ടാന്ന് പറഞ്ഞായിരിക്കും"

"പദ്മിനി ഇനി എന്താണാവോ ചെയ്യാൻ പോണേ?"

"അച്ഛൻ ടെൻഷൻ ആകണ്ട. അവരുടെ പ്ലാനൊന്നും നടക്കാൻ പോണില്ല. ഞാൻ അവർക്ക് ഫുഡ് എടുത്ത് കൊടുക്കട്ടെ..."

അർജുനും അരുണും യദുവും ചേർന്ന് ബാക്കിയുള്ളവർക്ക് ഫുഡ്‌ വിളമ്പാനായി ചെന്നു. ആ രാത്രി ആ വീട്ടിൽ സന്തോഷംകൊണ്ട്  നിറഞ്ഞു. പിറ്റേന്ന് രാവിലെ അർജുനും അഞ്ജനയും അമലേന്ദുവിന്റെ വീട്ടിലേക്ക് പോയി.

"ഡാ അജു... നീ ഇത് വീട്ടിൽ കേറാതെ എവിടെ പോവാ?"

"അപ്പുറത്തെ വീട്ടിൽ പോവാടി... ഞാനിപ്പോൾ വരാം. അഞ്ജനാ... നീ ആ മതിലിന്റെ അവിടേക്ക് വന്നേ..."

അഞ്ജനയുടനെ അമലേന്ദുവിന്റെ മുഖത്തേക്ക് നോക്കി.

"മ്മ്...മ്മ്... ചെല്ല് ചെല്ല്... കെട്ടിയോൻ വിളിച്ചതല്ലേ..."

അമലേന്ദു അവളെ കളിയാക്കിക്കൊണ്ട് വീടിനകത്തേക്ക് കയറി. അഞ്ജന മതിലിന്റെ അവിടേക്ക് ചെന്നു.

അർജുൻ എന്തിനാ ഇവിടെ വരാൻ പറഞ്ഞേ??
എന്നാലോചിച്ചു നിൽക്കുമ്പോൾ അർജുൻ മതിലിന്റെ അപ്പുറത്ത് നിൽക്കുന്നു.

"അർജുൻ... എന്താ ഇവിടെ?"

അവൻ വേഗം മതിലിന്റെ തൊട്ടടുത്ത് വന്ന് നിന്നു.

"താനൊന്നു മുകളിലേക്ക് നോക്കിക്കേ..."

അഞ്ജന മുകളിലോട്ട് നോക്കിയതും അവളുടെ കണ്ണുകൾ വിടർന്നു.

"വൗ... ചാമ്പക്ക... ഇതൊക്കെ വലുതായല്ലോ..."

അർജുൻ കയ്യെത്തി കുറച്ചു ചാമ്പക്ക അഞ്ജനക്ക് പറിച്ചു കൊടുത്തു. അവൾ വേഗം ഒന്നെടുത്തു കടിച്ചു.

"ഇപ്പോൾ ഇവിടെ താമസിക്കുന്നവർ എന്റെ പരിചയക്കാരാ. അതോണ്ടാ ഇത്ര ധൈര്യമായി ഇങ്ങോട്ട് വന്നത്. എനിക്കൊരു ആഗ്രഹമുണ്ടായിരുന്നു തനിക്ക് ഇതുപോലെ ചാമ്പക്ക പറിച്ചു തരണമെന്ന്. നോക്കി കഴിക്ക്. വല്ല പുഴുവും കാണും..."

"അതൊന്നും സാരമില്ല. നല്ല ടേസ്റ്റ് ഉണ്ട്. അർജുന് വേണ്ടേ?"

"എനിക്ക് ചാമ്പക്കയൊന്നും വേണ്ടാ. പകരം ചാമ്പക്ക പോലെ തുടുത്തിരിക്കുന്ന തന്റെ ഈ  ചുണ്ടുകൾ മതി"

അർജുൻ അവളുടെ ചുണ്ടിൽ വിരലുകൾ കൊണ്ട് തലോടി.

"ഹെലോ..... രണ്ടാളും ഒന്നു വന്നേ. അച്ഛൻ വിളിക്കുന്നു... പുറത്ത് നിന്ന് റൊമാൻസ് കളിക്കണ്ടാട്ടൊ..."

"ഇവള്... ദാ വരണൂടി... താൻ കേറിക്കോ. ഞാൻ അത് വഴി വന്നോളാം. തല്ക്കാലം മതിൽ ചാടാൻ വയ്യ"

അഞ്ജന അവനെ നോക്കി ചിരിച്ചുകൊണ്ട് അമലേന്ദുവിന്റെ അടുത്തേക്ക് ചെന്ന് ചാമ്പക്ക കൊടുത്തു. ഒരു പത്തു മിനിറ്റ്  കഴിഞ്ഞതും അർജുന് ഓഫീസിൽ നിന്നും അർജന്റ് കാൾ വന്നു.

"താൻ വാ... വീട്ടിലേക്ക് ഇറക്കിയിട്ട് ഞാൻ പോകാം"

"അർജെന്റ് ആയി ചെല്ലാൻ പറഞ്ഞതല്ലേ... അർജുൻ പൊയ്ക്കോ... കുറച്ചു സമയം കൂടി ഇവിടെയിരുന്നിട്ട് ഞാൻ ബസ്സിൽ പൊയ്ക്കോളാം"

"ഹ്മ്മ്... വീട്ടിൽ എത്തിയ ഉടനെ എന്നെ വിളിക്കണേ..."

"ഒന്നു പോടാ... ഇവൾ കൊച്ചുക്കുട്ടിയൊന്നും അല്ല. ഇവളങ്ങു എത്തിക്കോളും"

അമലേന്ദു കളിയാക്കിയപ്പോൾ രണ്ടുപേരെ നോക്കി ചിരിച്ചുകൊണ്ട് അർജുൻ അവിടെ നിന്നും ഇറങ്ങി നേരെ ഓഫീസിലേക്ക് കാറോടിച്ചു പോയി.
**********-----------*********
"ഡാ... ആ കമ്പനിക്കാർ വിളിച്ചതാ. നീ ആ കോൺട്രാക്ട് ഇതുവരെ സൈൻ ചെയ്തില്ലാലോ... അത് സംസാരിക്കാൻ വേണ്ടി അവരിപ്പോൾ വരും"

"ഞാനത് സൈൻ ചെയ്യുന്നില്ലടാ. ഇതുപോലൊരു കോൺട്രാക്ട് എനിക്ക് നേരത്തെയും കിട്ടിയിട്ടുള്ളത് അല്ലേ... ഇത് ഞാൻ സഞ്ജുവിന് കൊടുത്താൽ അവനത് ഒരുപാട് സന്തോഷമാകും. അവനാണേൽ ഒന്നും കിട്ടുന്നുമില്ല"

"അതെങ്ങനെ കിട്ടാനാ... നമ്മുടെ ഈ കമ്പനി അവന്റെ കമ്പനിയേക്കാൾ എത്രയോ ടോപ്പിലാണ് നിൽക്കുന്നത്. അവന് നിന്റെ കൂടെ നിൽക്കാൻ താല്പര്യം ഇല്ലാലോ. അവന്റെ അപ്പന്റെ കമ്പനി സ്വയം ഏറ്റെടുത്ത് നടത്തുവല്ലേ... അവൻ എന്ന് അവിടെ കേറിയോ അതോടെ ആ കമ്പനി താഴേക്ക് പോകാൻ തുടങ്ങി"

"അങ്ങനെയൊന്നും പറയല്ലേടാ... അവന്റെ കമ്പനിക്കൊരു കുഴപ്പവുമില്ല. അവൻ നന്നായി തന്നെയാണ് അത് കൊണ്ടുപോകുന്നത്"

"ഉവ്വാ... അതേ ഞാനൊരു ഉച്ച ആകുമ്പോൾ പോകും കേട്ടോ..."

"നീ എവിടെ പോകുന്നു?"

"പെങ്ങളുടെ വീട് വരെ ഒന്നു പോകണം. അവിടെ തേങ്ങയിടിയിൽ കഴിഞ്ഞു. എനിക്ക് വേണ്ടി രണ്ടു മൂന്നു ചാക്ക് മാറ്റി വെച്ചിട്ടുണ്ട്. അളിയനോട് ഞാൻ പറഞ്ഞതാ കൊണ്ടുവന്നു തരാൻ. അപ്പോൾ അളിയന് ബിസി എന്ന്. തേങ്ങ വേണ്ടെന്ന് വെക്കാൻ പറഞ്ഞിട്ട് അമ്മ കേൾക്കുന്നുമില്ല. ഹാ... ഞാൻ തന്നെ പോകണം"

"മ്മ്... ശെരി"

 ഉച്ച കഴിഞ്ഞപ്പോൾ യദു  ഓഫീസിൽ നിന്നും ഇറങ്ങി. ഇടക്ക് ദാഹം തോന്നിയപ്പോൾ അവനൊരു കൂൾ ബാറിന്റെ മുന്നിൽ ബൈക്ക് നിർത്തി. അപ്പോൾ അവിടെയൊരു  കാഴ്ച്ച കണ്ട് അവൻ അമ്പരന്ന് നിന്നു. അഞ്ജലി സൂരജിന്റെ കരണത്ത് അടിക്കുന്നതാണ് അവൻ കണ്ടത്. അധികം ആളുകളൊന്നും അവിടെ ഇല്ലായിരുന്നു.

"അഞ്ജലി... എന്താ എന്താ ഇവിടെ പ്രശ്നം?"

യദുവിനെ കണ്ടതും സൂരജ് അവിടെ നിന്നും വേഗം അവന്റെ കാറിൽ കയറി പോയിക്കളഞ്ഞു.

"എന്താടോ?  കാര്യം പറയ്?"

"യദുവേട്ടാ... ഞാൻ ഈ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി ഇറങ്ങിയപ്പോഴാ  ആ സൂരജ് എന്റെ അടുത്ത് വന്നേ... എന്റെ ചേച്ചിയെ പറ്റി ഓരോന്നും മോശമായി പറഞ്ഞു. സഹി കെട്ടപ്പോൾ ഞാനൊരെണ്ണം കൊടുത്തു"

"അല്ലാ... ഈ റോഡിൽ വെച്ചൊക്കെ..."

"എവിടെ വെച്ചായാലും എന്റെ ചേച്ചിയെ പറ്റി ആര് മോശമായി പറഞ്ഞാലും ഞാൻ പൊട്ടിക്കും"

എന്റമ്മോ... അഞ്ജലി ഞാൻ വിചാരിച്ചത് പോലെയല്ല...

"പിന്നെ,  ഇവൻ കാരണം എന്റെ ചേച്ചി കുറേ കരഞ്ഞതാ... ആ ദേഷ്യം കൂടി മനസ്സിൽ ഉണ്ടായിരുന്നു"

"ഹ്മ്മ്... അത് പോട്ടെ. താൻ ഇന്ന് കോച്ചിങ് ക്ലാസ്സിനു പോയില്ലേ?"

"പോയി. അവിടെന്ന് ഇറങ്ങിയതാ... എന്റെ ഫ്രണ്ടിന്റെ കൊച്ചിനെ കാണാൻ ഇതുവരെ പോയില്ല. ബാക്കി ഫ്രണ്ട്സൊക്കെ പോയി കണ്ടു.ഡെലിവറി കഴിഞ്ഞ്  അവൾ വീട്ടിൽ എത്തിയിട്ട് ഒരാഴ്ച ആയി. ഇവിടെന്ന് കുറച്ചു ദൂരെയാ അവളുടെ വീട്. ഇന്ന് പോകണമെന്ന് തോന്നി"

മോനേ യദു... ഇതാണ് പറ്റിയ അവസരം.

"മ്മ്... നമുക്കൊരു ഷാർജ കുടിച്ചാലോ. ഏതായാലും തനിക്ക് കുറച്ചു ദൂരം പോകേണ്ടതല്ലേ..."

"ഓ അതിനെന്താ..."

മോനേ... മനസ്സിൽ ഒരു ലഡ്ഡു പൊട്ടി...

"എന്താ ചേട്ടാ നിന്ന് ആലോചിക്കുന്നേ?"

"അത് ലഡ്ഡു... ഏയ് ഒന്നുല്ല. താൻ വാ..."

യദുവും അഞ്ജലിയും കൂടി കൂൾബാറിൽ കയറി. അവൻ രണ്ടു ഷാർജ ഷേക്ക്‌  ഓർഡർ ചെയ്തു.

ദൈവമേ... ഞാൻ എങ്ങനെ പറയും? പെണ്ണാണെകിൽ മുഖത്ത് നോക്കിയാൽ ചിരിയോട് ചിരി. എനിക്ക് പറയാനുള്ള ധൈര്യം തരണേ...

"ചേട്ടൻ ഇന്ന് ഓഫീസിൽ പോയില്ലേ?"

"പോയി. ഒരു ആവശ്യത്തിന് വേണ്ടി ഇറങ്ങിയതാ... പെങ്ങളുടെ വീട് വരെ പോകണം. ഞാൻ വേണേൽ അഞ്ജലിയെ ഫ്രണ്ടിന്റെ വീട്ടിൽ ഡ്രോപ്പ് ചെയ്യാട്ടോ..."

"ഏയ് വേണ്ട ചേട്ടാ... എനിക്ക് സ്കൂട്ടി ഉണ്ട്"

"ഓഹ്... ഞാനത് ശ്രദ്ധിച്ചില്ല"

അവർ സംസാരിച്ചുകൊണ്ടിരിക്കെ ഓർഡർ ചെയ്ത ഷാർജ ഷേക്ക്‌ സപ്ലൈർ കൊണ്ടു വെച്ചു.

"അഞ്ജലി കുടിക്ക്..."

"ആഹ്..."

"അഞ്ജലി... എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്"

"ഇപ്പോൾ പറയാൻ പോകുന്ന കാര്യം ചേട്ടന്റ വീട്ടുകാരുമായി എന്റെ വീട്ടിൽ വന്ന് പറയുന്നതല്ലേ നല്ലത്?"

"അതെ. ഏഹ്?! "

അഞ്ജലി പറഞ്ഞത് കേട്ട് യദു ഞെട്ടി അവളെ തന്നെ നോക്കിയിരുന്നു.

"അഞ്ജലി ഇപ്പോൾ എന്താ പറഞ്ഞേ?"

"എന്താ?  ഞാൻ പറഞ്ഞത് അല്ലേ നല്ലത്?"

"അഞ്ജലി തനിക്ക്..."

"എനിക്കറിയാം എന്തിനാ എന്റെ വീട്ടിൽ കിടന്ന് കറങ്ങിയതൊക്കെ എന്ന്... പിന്നെ,  ചേച്ചിയോട് ചോദിച്ചപ്പോൾ എനിക്ക് തോന്നിയത് അല്ലെന്ന് മനസ്സിലായി. ചേട്ടൻ ആദ്യം അച്ഛനോട്‌ സംസാരിക്ക്"

"അല്ല അഞ്ജലി... അതൊക്കെ ഞാൻ സംസാരിച്ചോളാം. അതിന് മുൻപ് തനിക്ക് എന്നെ ഇഷ്ടമാണോ എന്നറിയണം"

"ഇഷ്ടമല്ലെങ്കിൽ വീട്ടിൽ വന്ന് സംസാരിക്കാൻ ഞാൻ പറയില്ലല്ലോ..."

ഇത് കേട്ട് യദുവിന്റെ മനസ്സിൽ പത്തു ലഡ്ഡു ഒരുമിച്ചു പൊട്ടി.

"ഞാൻ കുടിച്ചു കഴിഞ്ഞു. ചേട്ടൻ ഇതൊന്ന് ടേസ്റ്റ് ചെയ്തത് പോലും ഇല്ലാലോ. ചേട്ടൻ ഇവിടെയിരുന്ന് കുടിക്ക്. ഞാൻ പോട്ടെ... സമയം വൈകുന്നു..."

എന്നും പറഞ്ഞ് അഞ്ജലി എണീറ്റു. അവൻ അവളെ നോക്കി പുഞ്ചിരിയോടെ തലയാട്ടി.
**********----------***********
ട്രാഫിക് സിഗ്നലിന്റെ അടുത്ത് സ്കൂട്ടി നിൽക്കുന്ന സമയത്താണ് സഞ്ജുവിന്റെ കാർ അഞ്ജലിയുടെ കണ്ണിൽപ്പെട്ടത്.

സഞ്ജുവേട്ടൻ ഇതെവിടെ പോകുന്നു? കൂടെ ഏതോ പെണ്ണുണ്ടല്ലോ...  ഗീതേച്ചി ആണോ?  അല്ലാലോ... ങേ?! ഇത് ഇന്നലെ വീട്ടിൽ വന്ന ആ സ്ത്രീ അല്ലേ?

പെട്ടന്ന് സിഗ്നൽ മാറി. സഞ്ജു കാർ മുന്നോട്ട് എടുത്തു. അഞ്ജലി എന്തായാലും അവനെ ഫോളോ ചെയ്യാൻ തീരുമാനിച്ചു. അധികം തൊട്ടുപിറകിൽ അല്ലാതെ അവൾ സ്കൂട്ടി ഓടിക്കാൻ തുടങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോൾ അധികം ആളില്ലാത്ത ഒരു റോഡിലൂടെ കാർ പോകാൻ തുടങ്ങി. അഞ്ജലി സ്കൂട്ടിയുടെ വേഗത കുറച്ച് അവരെ ഫോളോ ചെയ്തു. അവസാനം സഞ്ജുവിന്റെ കാർ ആളൊഴിഞ്ഞ ഒരു വലിയ ബംഗ്ളാവിലേക്ക് കയറി. ഇത് കണ്ട് അഞ്ജലി റോഡ് സൈഡിൽ സ്കൂട്ടി ഒതുക്കി. പതിയെ ആ ബംഗ്ളാവിലേക്ക് അവൾ കയറി ചെന്നു.

സഞ്ജുവേട്ടൻ എന്തിനാ ഇങ്ങോട്ട് വന്നേ? ആ സ്ത്രീ സഞ്ജുവേട്ടന്റെ ആരാ?
എന്നീ സംശയങ്ങളുമായി അഞ്ജലി അവിടെയാകെ നോക്കി. വേറെ ഒരാളെയും അവിടെ കാണാൻ സാധിച്ചില്ല. അവൾ പതിയെ ആ വീടിന്റെ പുറകു വശത്തേക്ക് പോകാൻ പോയതും അവരുടെ സംസാരം കേട്ടു. നോക്കിയപ്പോൾ അവിടെയൊരു ജനൽ കുറച്ചു തുറന്നു കിടക്കുന്നത് കണ്ടു. അവൾ അതിലൂടെ എത്തി നോക്കി.

"സൂരജിന് ഇവിടെ അറിയാം. അവൻ ഇവിടെയാ എന്നെ കാണാൻ വരുന്നേ... "

"മ്മ്... അവൻ എന്നോട് പറഞ്ഞിട്ടുണ്ട് ഈ വലിയ വീടിനെ കുറിച്ച്..."

"ഹ്മ്മ്... അഞ്ജനയേയും അർജുനേയും തമ്മിൽ പിരിക്കാൻ ഇനി വേറെ വഴി നോക്കണം"

സൂരജ് പറഞ്ഞത് കേട്ട് അഞ്ജലി ഞെട്ടി നിന്നു.

ദൈവമേ... ഇത് സഞ്ജുവേട്ടൻ തന്നെയാണോ പറയുന്നേ? ഇപ്പോൾ ആരെയാ വിളിക്കുക... അർജുൻ ചേട്ടന്റെ നമ്പർ എന്റെയിൽ ഇല്ലാലോ. ചേച്ചിയെ വിളിച്ച് നമ്പർ ചോദിക്കാം. പക്ഷേ,  ഇവിടെ വരുമ്പോഴേക്കും ഇവർ പോയാലോ...

അഞ്ജലി ഉടനെ അവളുടെ ജീൻസിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് വീഡിയോ എടുക്കാൻ തുടങ്ങി.

"ഞാൻ ഒരു പെണ്ണിനെയേ സ്നേഹിച്ചുള്ളു.  അവളുടെ പുറകേ നടന്ന് ശല്യം ചെയ്‌തെന്നും പറഞ്ഞ് അർജുൻ എന്നെ കുറേ ഇടിച്ചിട്ടുള്ളതാ... എല്ലാത്തിനും അവൻ തടസ്സം നിന്നു. അവസാനം അവളെ എനിക്ക് നഷ്ടപ്പെട്ടു. അവൾ ഇപ്പോൾ അമേരിക്കയിലാണ്. എന്നിട്ടിപ്പോൾ അവൻ സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കിയിട്ട് സുഖമായി ജീവിക്കുന്നു. അതിന് ഈ ഞാൻ സമ്മതിക്കില്ല. അല്ല ആന്റി... സത്യം പറഞ്ഞാൽ സൂര്യ ആരുടെ മകൾ ആണ്? സത്യനങ്കിളിന്റെയല്ലേ?"

"ഏയ് അല്ലാ. ആ ഗൾഫ്കാരന്റെയാ. അയാൾ എന്നെ പറ്റിച്ചിട്ട് കടന്നു കളഞ്ഞു.  സത്യേട്ടൻ എന്നെ കൂട്ടിക്കൊണ്ട് പോയപ്പോൾ വയറ്റിലുള്ള കാര്യം ഞാനങ്ങു മറന്നു. എനിക്ക് അങ്ങനെ വോമിറ്റിംഗും ഒന്നും ഇല്ലായിരുന്നു. പിന്നെ ഓർമ വന്നപ്പോൾ  അബോർഷൻ ചെയ്യാനും പറ്റാതെ ആയി"

"അങ്ങനെ സത്യനങ്കിളിന്റെ  മകൾ ആയി അല്ലേ? ഹ ഹ ഹാ... കൊള്ളാം... ഹോട്ടലിൽ വെച്ച് ഞാൻ അവരെ കണ്ടിരുന്നു. ആ സപ്ലൈറെ വിട്ട് അഞ്ജനയെ തള്ളിയിട്ടില്ലായിരുന്നെങ്കിൽ അർജുന്റെ ശ്രദ്ധ മാറില്ലായിരുന്നു. അന്ന് ഒന്നും സംസാരിക്കാൻ പറ്റിയില്ലല്ലോ...  ഇനി അവിടെ റിസ്ക് ആണ്. ഇവിടെ ഇഷ്ടമായോ?"

"വെരി നൈസ് പ്ലേസ്..."

"മ്മ്... സൂര്യയുടെ കാര്യം ഇപ്പോൾ എന്തായി? "

"എങ്ങനെയെങ്കിലും അർജുന്റെ വൈഫ് ആകണം. അതേ ഉള്ളു മനസ്സിൽ..."

"അത് പിന്നെ ആന്റിയുടേത് അല്ലേ ബ്രെയിൻ വാഷിംഗ്‌... എങ്ങനെ ക്ലോസ് ഫ്രണ്ട്സ് ആയി നടന്നവരാ. ആന്റിയിലേക്കുള്ള വഴി അർജുൻ തന്നെയാ തുറന്നു തന്നേ. അവരുടെ സ്വത്തിലേക്കാണ് നിങ്ങളുടെ നോട്ടം എന്നറിഞ്ഞപ്പോൾ ഞാൻ പിന്നെ വേറൊന്നും ആലോചിച്ചില്ല. പക്ഷേ,  അഞ്ജനയുടെ അച്ഛനുമായി ഇങ്ങനെയൊരു ബന്ധം ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷിച്ചതാ. അത് ചീറ്റി പോയപ്പോൾ എനിക്ക് പെട്ടന്ന് ദേഷ്യം വന്നു. സോറി ആന്റി..."

 "ഇട്സ് ഓക്കേ... നീ എങ്ങനെ അറിഞ്ഞു അർജുൻ അഞ്ജനയെ സ്നേഹിക്കുന്ന കാര്യം?"

"യദു എപ്പോഴോ അവനെ കളിയാക്കുന്നത് ഞാൻ കേട്ടായിരുന്നു. പിന്നെ,  കല്യാണം നടന്നപ്പോൾ ഉറപ്പായി. അവരെ പിരിക്കാൻ ഞാൻ വേറെ വഴി നോക്കിക്കോളാം. ഇപ്പോൾ ആ കോൺട്രാക്ട് എങ്ങനെയെങ്കിലും കൈക്കലാക്കണം"

"അതിന് നീ എന്ത് വഴിയാ കണ്ടേക്കുന്നെ?"

"അഞ്ജന..."

"അഞ്ജനയോ?"

"അവളെ പൊക്കാൻ എന്റെ ആളുകൾ പോയിട്ടുണ്ട്"

"വൗ... ദാറ്റ്‌സ് ഗുഡ്..."

എന്റെ ചേച്ചി...

അഞ്ജലി വീഡിയോ എടുക്കുന്നത് സ്റ്റോപ്പ്‌ ചെയ്തു. അഞ്ജനയെ കാൾ ചെയ്തപ്പോൾ ഫോൺ സ്വിച്ചഡ് ഓഫ്.  അവൾ വേറൊന്നും ആലോചിക്കാൻ നിന്നില്ല. വേഗം അവിടെ നിന്നും ഇറങ്ങി അർജുന്റെ ഓഫീസ് ലക്ഷ്യമാക്കിക്കൊണ്ട് സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു. ഈ സമയം അഞ്ജനയെ സൂരജ് അയച്ച  ഗുണ്ടകൾ അവരുടെ സങ്കേതത്തിലേക്ക് കൊണ്ടുപോയിരുന്നു...
(തുടരും)
©ഗ്രീഷ്മ. എസ്
[സ്റ്റോറി ക്ലൈമാക്സിലേക്ക് പോവുകയാണ് കൂട്ടുകാരെ... ലൈക്‌ ആൻഡ് കമെന്റ് ചെയ്ത് സപ്പോർട്ട് ചെയ്യണേ😊🙏]


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top