അഞ്ജനമിഴികളിൽ❣️
ഭാഗം- 20
സൂരജും ആ ബംഗ്ലാവിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ വഴിക്ക് വെച്ച് ആത്മാർത്ഥ സുഹൃത്തിനെ കണ്ടപ്പോൾ അവിടെ ആ യാത്ര അവസാനിപ്പിച്ചു.
"ഇതുവരെ നിന്റെ അച്ചുവിന്റെ കാര്യത്തിൽ തീരുമാനമായില്ലേ?"
"ഇല്ലെടാ..."
"കഷ്ടം തന്നെ. എപ്പോഴേ കെട്ടി സ്വത്ത് കൈക്കലാക്കേണ്ട സമയം കഴിഞ്ഞു. ഞാനെങ്ങാനും ആയിരിക്കണം"
"ഡാ അജിത്തേ... നീ കൂടുതൽ ഒന്നും പറയണ്ട. അന്നൊരു കാര്യം നിന്നെ ഏല്പിച്ചിട്ട് എന്തായി?"
"അത്... അതിന് മുൻപ് ആ അർജുൻ വന്ന് ചാടുമെന്ന് ആര് കണ്ടു? അന്ന് നല്ല മഴ ആയിരുന്നു. ഞാൻ കാർ സ്റ്റാർട്ട് ചെയ്ത് അപ്പുറത്തേക്ക് പോകാൻ തുടങ്ങിയതും അർജുന്റെ കാർ അവിടെയെത്തി. അവളെ കേറ്റിക്കൊണ്ട് പോവുകയും ചെയ്തു"
"ഹ്മ്മ്..."
"രജിസ്റ്റർ മാരേജ് ചെയ്യാൻ അച്ചു സമ്മതിച്ചില്ലലോ. ആര് എന്തൊക്കെ പറഞ്ഞാലും അച്ചു നിന്നെ വിട്ടു പോകാതെ ഇരിക്കാൻ ഇനി ഒരു വഴിയേ ഉള്ളു"
"എന്ത് വഴി?"
"ഞാനന്ന് നിന്നോട് പറഞ്ഞിരുന്നല്ലോ..."
"ഡാ... അത് വേണോ?"
"നിനക്ക് ആ സ്വത്ത് വേണമെങ്കിൽ മതി. എന്തേ വേണ്ടേ?"
"വേ.. വേണം..."
"ഗുഡ്. എങ്കിൽ ഞാൻ പറഞ്ഞ കാര്യമൊന്ന് ആലോചിക്ക്. അല്ല നടപ്പിലാക്ക്. ഇപ്പോൾ തന്നെ..."
"ഇപ്പോഴോ?"
"അതെ. നാളെ നാളെ എന്ന് വെച്ചാൽ നീളെ നീളെ എന്ന് പറഞ്ഞു പോകും. സോ... എത്രയും വേഗം നടപ്പിലാക്കാൻ നോക്ക്. എന്റെ പരിചയത്തിലൊരു ഹോട്ടൽ ഉണ്ട്. മുന്തിയ ഇനം ഹോട്ടൽ തന്നെയാ. പരിചയമുള്ളത് കൊണ്ട് പേടിക്കണ്ട. അവിടേക്ക് വരാൻ പറയ്. ഞാൻ അഡ്രസ്സ് പറഞ്ഞു തരാം"
"അച്ചു ചോദിച്ചാൽ എന്ത് പറയും? "
"ഭാവി കാര്യങ്ങൾ തീരുമാനിക്കാണെന്ന് പറയണം. വീട്ടിൽ വെച്ച് പറയാൻ പറ്റില്ല എന്നൊക്കെ. കള്ളം പറയാൻ ഞാൻ നിനക്ക് പഠിപ്പിച്ചു തരണോ? നീ വിളിക്കെടാ..."
അജിത് അങ്ങനെ പറഞ്ഞപ്പോൾ സൂരജിന്റെ ചുണ്ടിൽ ഒരു മന്ദഹാസം വിരിഞ്ഞു. അവൻ അർച്ചനയെ കാൾ ചെയ്ത് ആ ഹോട്ടലിലേക്ക് വരാൻ പറഞ്ഞു. ആദ്യം സമ്മതിച്ചില്ലെങ്കിലും സൂരജിനോടുള്ള തീവ്രമായ പ്രണയത്താൽ അവൾക്ക് സമ്മതിക്കേണ്ടി വന്നു.
"എനിക്കറിയാം അവൾ സമ്മതിക്കുമെന്ന്. നിന്നോട് മുടിഞ്ഞ പ്രേമമല്ലേ... പാവം കുട്ടി. ഹ ഹ ഹാ... കാർ ഞാൻ എടുക്കാം"
"ഹ്മ്മ്..."
അങ്ങനെ സൂരജും അജിത്തും നേരെ ഹോട്ടലിലേക്ക് പോയി. ഈ സമയം അർച്ചന വീട്ടിൽ കള്ളം പറഞ്ഞ് ഇറങ്ങുകയും ചെയ്തു.
**********----------**********
"ഹെലോ ഹെലോ... ഇത് എങ്ങോട്ടാ പോകുന്നേ? അർജുൻ സാറിനെ കാണാൻ ആണോ?"
"ആം അതെ. ഞാൻ അർജുൻ ചേട്ടന്റെ വൈഫിന്റെ സിസ്റ്റർ ആണ്. എനിക്ക് അർജന്റ് ആയി കണ്ടേ പറ്റു. ഇവിടെയല്ലേ ക്യാബിൻ?"
"ഓഹ് ഓക്കേ. ഞാൻ ചെന്ന് പറയാം"
"നോ താങ്ക്സ്"
അഞ്ജലി നേരെ അർജുന്റെ ക്യാബിനിലേക്ക് പോയി.
"അഞ്ജലി?! ആഹാ... ഇങ്ങോട്ടേക്ക് വരാനൊക്കെ അറിയോ? തന്റെ ചേച്ചി ഇതുവരെ ഇവിടെ വന്നിട്ടില്ല. വെറുതെ വന്നതാണോ? ഇരിക്ക് മോളെ..."
"ചേട്ടാ... എനിക്കൊരു കാര്യം പറയാൻ ഉണ്ട്. ഇങ്ങോട്ട് എങ്ങനെയാ സ്കൂട്ടി ഓടിച്ചതെന്ന് എനിക്കൊരു നിശ്ചയവുമില്ല. അത്ര സ്പീഡിലാ ഞാൻ വന്നേ..."
"എന്താ അഞ്ജലി? എന്ത് പറ്റി? വേഗം കാര്യം പറയ്"
"പറയാൻ എനിക്ക് വയ്യ ചേട്ടാ... ഞാനൊരു വീഡിയോ കാണിക്കാം. എന്നിട്ട് പെട്ടെന്ന് എന്തേലും ചെയ്യ്. എന്റെ ചേച്ചി..."
അവൾ മൈബൈലിൽ വീഡിയോ എടുത്ത് അവന്റെ നേരെ നീട്ടി. അവനത് ഉടനെ വാങ്ങിച്ചു നോക്കി.
"ഏഹ്?! അഞ്ജനക്ക് എന്ത് പറ്റി?"
സഞ്ജുവിന്റെ വാക്കുകൾ അർജുന്റെ നെഞ്ചിൽ ആഴത്തിൽ മുറിവേൽപ്പിച്ചു. അവന്റെ കണ്ണുകൾ ഈറനണിഞ്ഞു. മൊബൈൽ മാറ്റി പിടിച്ച് ഒരു നിമിഷം മൗനമായി ഇരുന്നു. പെട്ടന്ന് അർജുൻ ചാടി എണീറ്റു.
"അഞ്ജലി നിന്റെ മൊബൈൽ നമ്പർ തന്നേ..."
അഞ്ജലി ഉടനെ പറഞ്ഞു കൊടുത്തു. അവൻ അതിലേക്ക് മിസ്സ്ഡ് കാൾ കൊടുത്തു.
"ദേ ഇതാണ് എന്റെ നമ്പർ. ഈ നമ്പറിലേക്ക് വീഡിയോ അയക്കണം. പിന്നെ, ഇപ്പോൾ തന്നെ നേരെ വീട്ടിൽ പൊയ്ക്കോ. വേറെ ആരോടും ഒന്നും പറയരുത്. കേട്ടോ?"
അവൾ ശെരിയെന്ന് തലയാട്ടി. അർജുൻ യദുവിനെ ഉടൻ കാൾ ചെയ്തു.
"ഡാ നീ എവിടെയാ?"
"പെങ്ങളുടെ വീട് എത്താറായെടാ. എന്താ?"
"നീ വേഗം വന്നേ..."
"എങ്ങോട്ട്?"
"അഞ്ജലി... ആ സ്ഥലം എവിടെയാണെന്ന് പറഞ്ഞേ..."
അഞ്ജലി സ്ഥലം പറഞ്ഞു കൊടുത്തപ്പോൾ അന്ന് ഗുണ്ടകൾ ആക്രമിക്കാൻ വന്ന സ്ഥലമാണെന്ന് അർജുന് മനസ്സിലായി.
"അഞ്ജലിയോ? അവൾ എന്തിനാ അങ്ങോട്ടേക്ക് വന്നേ? ഡാ നീ കാര്യം പറഞ്ഞേ..."
"അന്ന് ലിന്റോ നമ്മളെ കൊണ്ടുപോയില്ലേ... അവിടേക്ക് വാ... പിന്നെ സഞ്ജു ഒഴികെ ബാക്കിയെല്ലാവരോടും അവിടേക്ക് വരാൻ പറയ്. വേഗം..."
"എന്തിന്?"
"ഞാൻ പറഞ്ഞത് നീ കേട്ടാൽ മതി. കാര്യമെന്തെന്ന് അറിഞ്ഞാലേ നീ വരുള്ളോ?? എങ്കിൽ നീ വരണ്ട..."
അർജുൻ ദേഷ്യത്തോടെ കാൾ കട്ട് ചെയ്തു.
**********----------*********
ഹോട്ടലിൽ എത്തിയതും അർച്ചന നേരെ റിസപ്ഷനിൽ ചെന്ന് അന്വേഷിച്ചു. അവൾ ഫോൺ എടുക്കാൻ മറന്നിരുന്നു. സൂരജിന്റെ പേരിലായിരുന്നു റൂം എടുത്തിരുന്നത്. അതുകൊണ്ട് അവർ റൂം നമ്പർ പറഞ്ഞു കൊടുത്തു. ഏറ്റവും മുകളിലെ നിലയിലെ റൂം ആയിരുന്നു അത്. മുകളിലേക്ക് ഓരോ സ്റ്റെപ്സ് കയറുംതോറും അവളെ ഒരു ഭയം വലയം ചെയ്യാൻ തുടങ്ങി. എന്നാൽ സൂരജിനോടുള്ള വിശ്വാസം കൊണ്ട് അവൾ ആ വലയം ഭേദിച്ച് മുന്നോട്ട് നീങ്ങി. റൂമിന്റെ വാതിൽക്കൽ എത്തിയതും അർച്ചന ഒന്നു നിന്നു. അത് ചാരിയിട്ടേക്കായിരുന്നു. മടിച്ച് മടിച്ച് അവൾ ഡോർ തള്ളാൻ പോയതും ആരോ സംസാരിക്കുന്നത് കേട്ടു. അത് സൂരജിന്റെ ശബ്ദമല്ലെന്ന് അവൾക്ക് മനസ്സിലായി.
റൂമിലാരാ സൂരജേട്ടൻ അല്ലാതെ? ഇനി റൂം മാറിയോ? അവൾ ചെവി കൂർപ്പിച്ചു നിന്നു.
"എടാ നീ ഒരിക്കൽ കൂടി അവളെ വിളിച്ചു നോക്കിക്കേ... എവിടെയെത്തിയെന്ന് ചോദിക്ക്"
"വിളിച്ചിട്ട് അവൾ എടുക്കുന്നില്ലടാ"
"ചിലപ്പോൾ ഫോൺ സൈലന്റ് ആയിരിക്കും. ഇവിടെയെത്തിയിട്ട് എന്തായാലും വിളിക്കാതെയിരിക്കില്ല. നീ ഒരെണ്ണം കൂടി കഴിക്ക്. ഇന്നാ... ധൈര്യം കൂടട്ടെ. ഇന്ന് മുതൽ അച്ചു നിനക്ക് സ്വന്തം. കൂടെ അവളുടെ സ്വത്തുക്കളും. ഹ ഹ ഹാ..."
"എനിക്ക് ധൈര്യക്കുറവൊന്നുമില്ല. അവൾ ഒന്നു വന്നോട്ടെ... അച്ചൂ... നിന്റെ സൂരജേട്ടൻ ഇന്ന് നിന്നെ കൂടുതൽ സ്നേഹിക്കാൻ പോവാ..."
ഇതൊക്കെ കേട്ട് അർച്ചനക്ക് അവളുടെ ഹൃദയം രണ്ടായി പിളർന്നു പോകുന്നത് പോലെ തോന്നി.
എന്റെ സൂരജേട്ടൻ... എന്നെ ചതിക്കുകയായിരുന്നോ? സൂരജേട്ടനിൽ നിന്ന് ഇത് കേൾക്കാൻ വേണ്ടിയാണോ ദൈവം എന്നെ ഇവിടേക്ക് എത്തിച്ചത്. അപ്പോൾ ഏട്ടൻ പറഞ്ഞതൊക്കെ... എന്തിനാ ദൈവമേ ഇതൊക്കെ നേരത്തെ എന്നെ കാണിക്കാതെ ഇരുന്നത്?? ഞാൻ എന്താ ഏട്ടൻ പറഞ്ഞിട്ടൊന്നും വിശ്വസിക്കാത്തത്... എല്ലാം എന്റെ തെറ്റാ...
അർച്ചനയുടെ ഉള്ളിൽ ഒരു സങ്കടക്കടൽ ഇരമ്പി വന്നു. അതിന്റെ ഫലമെന്നോണം അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ കവിളിലേക്ക് ഒലിച്ചിറങ്ങി. അവൾ കണ്ണുതുടച്ചുകൊണ്ട് താഴേക്ക് പടികൾ ഓടിയിറങ്ങി. അവിടെന്ന് റോഡ് ക്രോസ്സ് ചെയ്യാൻ നേരം അവളുടെ കണ്ണുകൾ മങ്ങി. അവളെ ഒരു ഓട്ടോ ഇടിക്കാൻ വന്നതും ഒരാൾ വന്ന് വേഗം റോഡിൽ നിന്നും മാറ്റി നിർത്തി.
"അച്ചൂ..."
അർജുന്റെ ഫ്രണ്ട് ഓം പ്രകാശ് ആയിരുന്നു അത്..
"അച്ചുവെന്തിനാ ഇവിടെ വന്നേ? ഇപ്പോൾ ആ ഓട്ടോ ഇടിച്ചേനെ..."
മറുപടി ഒന്നും പറയാതെ അർച്ചന കരയാൻ തുടങ്ങി.
***********----------*********
"ഡാ അർജുൻ? ഇനിയെങ്കിലും പറയ്... എന്താ കാര്യം? "
"യദു പറഞ്ഞു ഇങ്ങോട്ട് വേഗം എത്താൻ... എന്താ അജു?"
"ഞാൻ ഓ.പി.യെ വിളിച്ചിരുന്നു. എത്താമെന്ന് പറഞ്ഞതാ. ഇപ്പോൾ വിളിച്ചിട്ട് എടുക്കുന്നില്ല"
"ഹ്മ്മ്... ലിന്റോ... നീ പറഞ്ഞില്ലേ സൂരജ് ആരെയോ കാണാൻ ഇവിടെ വരാറുണ്ടെന്ന്"
"ആഹ്... പറഞ്ഞു. അവൻ ആരെയാ കാണാൻ വരുന്നതെന്ന് അറിഞ്ഞോ?"
"മ്മ്മ്... അറിഞ്ഞു. സഞ്ജു..."
അർജുൻ ദേഷ്യം കൊണ്ട് പല്ല് കടിച്ചു.
"സഞ്ജുവോ?"
"അതെ. കൂടെ നിന്നിട്ട് എന്നെ ചതിച്ചവൻ. അവനാ പദ്മിനിയെ ഇളക്കി വിട്ടത്. സൂര്യയെ എന്റെ നേരെ തിരിച്ചത്"
"പടച്ചോനെ... ഓന് പ്രാന്താണോ?"
"അവന്റെ പ്രാന്ത് ഇന്ന് ഞാൻ തീർത്തു കൊടുക്കും. വരിനെടാ..."
അവർ എല്ലാവരും ആ ബംഗ്ലാവിലേക്ക് കയറി ചെന്നു. മുൻവശത്ത് ലൈറ്റ് കണ്ടപ്പോൾ അകത്തു ആളുണ്ടെന്ന് അവർക്ക് മനസ്സിലായി. അർജുൻ കാളിങ് ബെൽ നിർത്താതെ അടിച്ചുകൊണ്ടിരുന്നു. സഞ്ജു മാത്രമായിരുന്നു അപ്പോൾ അവിടെ ഉണ്ടായിരുന്നത്. അവൻ വാതിൽ തുറന്നതും അർജുനെയും കൂട്ടരെയും കണ്ട് പെട്ടന്ന് ഞെട്ടിപ്പോയി.
"അ.. അർജുൻ... നീയെന്താ ഇവിടെ? അല്ലാ... എല്ലാവരും ഉണ്ടല്ലോ..."
"എവിടെയാടാ എന്റെ അഞ്ജനാ?? "
എന്ന് ചോദിച്ചുകൊണ്ട് അർജുൻ സഞ്ജുവിന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി. അവൻ പുറകിലേക്ക് വാതിലിൽ തട്ടി തെറിച്ചു വീണു. അർജുൻ വേഗം അകത്തു കയറി അവന്റെ കോളറിൽ പിടിച്ച് എണീപ്പിച്ചു.
"നീ ഒരു പെണ്ണിനെ മാത്രമേ സ്നേഹിച്ചുള്ളു അല്ലേ? അവൾ നിന്റെ ആരാണെന്ന് അറിയാമോടാ?? നിന്റെ അപ്പന്റെ ചോര തന്നെയാ അവളും..."
അർജുൻ പറഞ്ഞത് വിശ്വസിക്കാനാകാതെ സഞ്ജു അവന്റെ മുഖത്തേക്ക് നോക്കി.
(തുടരും)
©ഗ്രീഷ്മ. എസ്
[അങ്ങനെ നാളെ ഈ സ്റ്റോറി അവസാനിക്കുകയാണ്😶 ഇതുവരെ സപ്പോർട്ട് ചെയ്ത കൂട്ടുകാർക്കും വായനക്കാർക്കും നന്ദി🙂🙏. ക്ലൈമാക്സ് പാർട്ട് നാളെ വാലെന്റൈൻസ് ഡേ ദിനത്തിൽ രാവിലെ 8 മണിക്ക്❣️]
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....