" അനാമിക "
പാർട്ട് : 15
അമ്പലത്തിന്റെ നടയിൽ എത്തിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.. നടയിൽ കണ്ണ് അടച്ചു പ്രാർത്ഥിച്ചപ്പോൾ അവൾക്ക് അവന്റെ സാമീപ്യം അറിയാൻ കഴിഞ്ഞു... പെട്ടെന്ന് അവളുടെ കഴുത്തിൽ എന്തോപോലെ തോന്നി കണ്ണ് തുറന്നപ്പോൾ.... ഒരു നേർത്ത നൂല് പോലെയുള്ള മാലയിൽ നിറയെ വെള്ള കല്ലുകൾ ഉള്ള നക്ഷത്രത്തിന്റെ ഒരു ലോക്കറ്റ്...
പതിയെ അവൻ അവളുടെ ചെവിയിൽ മന്ത്രിച്ചു...
Happy Anniversary Wifey........
സ്വപ്നം കാണുക ആണോ ഞാൻ...
ഈ സമയത്ത് അവനെ അവൾ സ്വപ്നത്തിൽ പോലും ഇവിടെ പ്രേതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല...
ഒന്നും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ് ആമി... ഏത് ഒരു പെണ്ണും ജീവിതത്തിൽ സ്വപ്നം കണ്ടിരുന്ന നിമിഷം... എനിക്ക് ഇത് സന്തോഷമാണോ സങ്കടമാണോ എന്ന് വേർതിരിച്ചു അറിയാൻ കൂടി കഴിയുന്നില്ല....
അപ്പോഴേക്കും പൂജാരി പ്രസാദവുമായി വന്നു...
ആദിയാണ് പ്രസാദം ഏറ്റു വാങ്ങിയത്...
പതിയെ അവളെ അവന് അഭിമുഖമായി തിരിച്ചു നിർത്തി...
എന്നിട്ട് അവൻ കൈയിലുള്ള ഇലയിൽ നിന്ന് സിന്ദൂരം എടുത്ത്... അവളുടെ മുടിയിഴകൾക്കിടയിൽ ആരും കാണാതെ ഒളിപ്പിച്ചിരുന്ന അവളുടെ സിന്ദൂരത്തിലേക്ക് ഒരു നുള്ള് ചാർത്തി കൊടുത്തു....
നടന്നത് ഒന്നും വിശ്വസിക്കാനാകാതെ നിൽക്കുന്ന ആമിയെ കണ്ടപ്പോൾ അവന്റെ ചുണ്ടിലെ
പുഞ്ചിരിക്ക് സന്തോഷമേറി...
ആമി ആകെ നിശ്ചലമായി നിൽക്കുകയാണ്.. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് മനസിലാകാതെ.....
അവളെ പതിയെ തന്നിലേക്ക് ചേർത്ത് പിടിച്ചു അവൻ നടക്കാൻ തുടങ്ങിയപ്പോൾ അനുസരണ ഉള്ള കുട്ടിയെപോലെ അവൾ അവനൊപ്പം ഓരോ ചുവടും വെച്ച് നടന്ന് ഇറങ്ങി...
താഴെ അമ്പലത്തിന്റെ ആൽത്തറക്ക് അടുത്തെത്തിയപ്പോൾ നേരം പുലർന്ന് തുടങ്ങിയിരുന്നു....
അപ്പോഴാണ് അവൾ അവനെ ശ്രദ്ധിക്കുന്നത്...
അവനെ ശ്രദ്ധിച്ച അവളുടെ കണ്ണുകളിൽ അത്ഭുതം വിടരുന്ന് ഉണ്ടായിരുന്നു.... ചന്ദന നിറത്തിലെ ഷർട്ടും കസവിന്റെ മുണ്ടും.... കാണാൻ പ്രത്യേക ഒരു ഭംഗി ആരായാലും നോക്കിനിന്നു പോകും.... അവൾ ആദ്യമായാണ് അവനെ മുണ്ടുടുത്ത് കാണുന്നത്... അത് തന്നെ ആയിരുന്നു അവളുടെ അത്ഭുതത്തിന് കാരണം....
നിശബ്ദതയെ ഭേദിച്ചു കൊണ്ട് അവൻ തന്നെ സംസാരിച്ചു തുടങ്ങി... എനിക്ക് അറിയാമായിരുന്നു നീ വരുമെന്ന്.... നിന്നോട് സംസാരിക്കാൻ വേണ്ടിയാണ് ഞാനിവിടെ കാത്തുനിന്നത്....
സ്ഥലകാല ബോധം വീണ്ടെടുത്തത് പോലെ
ആമി സംസാരിച്ചു തുടങ്ങി.....
വേണ്ടാ ആദി.... നിങ്ങളോട് സംസാരിക്കാൻ ഇപ്പോൾ എന്റെ മനസ്സ് എന്നോട് പാകപെട്ടിട്ടില്ല...
കുറച്ചു നേരം ഞാൻ ഇവിടെ തനിച്ചു നിൽക്കട്ടെ....
അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു..
കൂടുതൽ അവളെ ബുദ്ധിമുട്ടിക്കാൻ അവനും തോന്നിയില്ല... അവൻ പതിയെ നടക്കാൻ തുടങ്ങി പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവൻ തിരിഞ്ഞു നോക്കി അവളെ....
പതിയെ അവൾക്ക് നേരെ നടന്ന് വന്നു അവൻ പറഞ്ഞു... ഞാൻ ഒരു കാര്യം മറന്നു....
എന്ത് എന്നർത്ഥത്തിൽ അവനെ നോക്കിയ "അവളുടെ കവിളിൽ അവന്റെ ചുണ്ടുകൾ അമർന്നു......" പെട്ടെന്ന് ഉള്ള അവന്റെ ആ പ്രവർത്തിയിൽ കണ്ണും മിഴിച്ചു നിന്നു പോയി ആമി....
ഇതിരിക്കട്ടെ ഇന്നത്തെ ദിവസത്തിന്റെ ഓർമ്മയ്ക്കായി.... ഇതും പറഞ്ഞ് ഒരു കള്ള ചിരിയോടെ അവൻ താഴെയുള്ള അമ്പലത്തിലേക്ക് കയറി പോകുന്നത് കണ്ണിമ ചിമ്മാതെ അവൾ നോക്കി നിന്നു.....
പെട്ടെന്ന് ആണ് പുറകിൽ നിന്ന് ആമി എന്ന വിളി കേൾക്കുന്നത്....
തിരിഞ്ഞു നോക്കിയ അവൾ ഒരു നിമിഷം സ്തബ്ദയായിപോയി....
മുഴുവൻ വാനരപ്പടയും അവൾക്ക് മുന്നിൽ നിൽക്കുന്നു മാത്രമല്ല മായയും ഒപ്പം ഉണ്ട്...
പെട്ടെന്ന് അവർ അവൾക്ക് പുറകിലേക്ക് നോക്കുന്നത് കണ്ട്.... ഒരു നിമിഷം അവൾ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന്...
എല്ലാരും ഉണ്ടല്ലോ... എന്ന പൂജയുടെ ചോദ്യം കേട്ടാണ് ആമി തിരിഞ്ഞു നോക്കുന്നത്...
ആമിക്ക് ആ കാഴ്ച സത്യം പറഞ്ഞാൽ ഉള്ളിൽ പുഞ്ചിരി വിടർത്തി മറ്റുള്ളവർക്ക് അത്ഭുതവും....
പൂജ : ഇത് എന്താ യൂണിഫോം ആണോ...??
എന്താണ് സംഭവിച്ചത് എന്ന് നിങ്ങൾക്കാർക്കും കത്തിയില്ല അല്ലേ... പറയാം.... വിശദമായി തന്നെ പറഞ്ഞേക്കാം...
തിരിഞ്ഞു നോക്കിയ ആമി കണ്ടത് അർജുനെയും, ദേവിനെയും, കാർത്തിയെയൂമാണ്...
അത് മാത്രമല്ല ഇന്ന് ത്രിമൂർത്തികളുടെ ഹൈ ലൈറ്റ് എല്ലാരും ഒരേപോലെയുള്ള വേഷമാണ്.... ചന്ദന നിറത്തിലെ ഷർട്ടും കസവിന്റെ മുണ്ടും....
ഈ വേഷം കണ്ടിട്ടാണ് പൂജ ചോദിച്ചത് യൂണിഫോം ആണോ എന്ന്....
ഇപ്പോൾ കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായിക്കാണുമല്ലോ...
നന്ദു : അല്ല ആമി... നീ എന്ന് തൊട്ടാണ് അമ്പലത്തിൽ പോകാൻ തുടങ്ങിയത്...
ഈ ചോദ്യം ഏതുനിമിഷവും വരുമെന്ന് പ്രതീക്ഷിച്ചു തന്നെ നിൽക്കുകയായിരുന്നു ആമി... എന്താ ഇപ്പോൾ മറുപടി പറയുക എന്ന് ആലോചിച്ചപ്പോൾ ആണ്... ദേവ് കയറി അതിന് മറുപടി നൽകിയത്... ആരെങ്കിലുമൊക്കെയും നന്നാകാനും നിങ്ങൾ സമ്മതിക്കില്ലേ...
അപ്പോഴാണ് ആമിയുടെ കഴുത്തിൽ കിടക്കുന്ന പുതിയ മാല പൂജയുടെ ശ്രദ്ധയിൽപ്പെടുന്നത്.....
ഇത് ഏതാണ് ആമി ഈ പുതിയ മാല... അപ്രതീക്ഷിതമായ ചോദ്യം ആയതിനാൽ എന്ത് മറുപടി പറയുമെന്ന് അറിയാതെ നിൽക്കുകയാണ് ആമി...
ഇത്തവണ പക്ഷെ ആമിയെ രക്ഷിച്ചത് കാർത്തി ആയിരുന്നു... ഇത് എന്റെ വഴക്കാളിക്ക് എന്റെ വക ഒരു കുഞ്ഞി ഗിഫ്റ്റ് ആണ്... എന്നും പറഞ്ഞു അവളെ അവൻ ചേർത്ത് പിടിച്ചു...
പൂജ : ഇതൊക്കെയും എപ്പോൾ സംഭവിച്ചു... ഞങ്ങൾ അറിഞ്ഞില്ലല്ലോ...
കാർത്തി : നെക്സ്റ്റ് ടൈം പറയാട്ടോ...
കാവ്യ : ദേവ് സാർ അമ്പലത്തിൽ ഒക്കെയും വരുമോ...
ദേവ് : അതെന്താടോ ഞാൻ അമ്പലത്തിൽ വന്നാൽ.. ഞാൻ നിരീശ്വരവാദി ആണെന്ന് തന്നോട് ആരെങ്കിലും പറഞ്ഞോ...
കാവ്യ : അങ്ങനെ ഒന്നും ഇല്ലാ സാർ.. ഞാൻ വെറുതെ ചോദിച്ചത് ആണ്.. സാർ ഈ ഡ്രെസ്സിൽ സൂപ്പർ ആയിട്ടുണ്ട്...
ഒരു ചിരി മറുപടിയായി സമ്മാനിച്ചു ദേവ് കാറിനു അരികിലേക്ക് പോയി... കൂടെ അർജുനും.. കാർത്തി പെൺപടയോട് പറഞ്ഞു തൽക്കാലം ഞാനീ വഴക്കാളിയെ എന്റെ കൂടെ കൊണ്ടു പോവുകയാണ് ഒരു ചെറിയ പരുപാടി ഉണ്ട്... എന്നും പറഞ്ഞു അവൻ അവളുമായി കാറിന് അരികിലേക്ക് പോയി... ഒന്നിനും വേണ്ടിയല്ല ചോദ്യങ്ങളിൽ നിന്ന് രക്ഷിക്കാൻ വേണ്ടിയാണ് കാർത്തി കൂടെ കൂട്ടിയത് എന്ന് അവൾക്ക് വ്യക്തമായി അറിയാം...
ബാക്ക് ഡോർ തുറന്ന് അവൾ കയറിയപ്പോൾ അവൾക്കൊപ്പം അർജുനും കയറി... മുൻ സീറ്റിലേക്ക് കാർത്തിയും കയറി.... ദേവ് ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് കണ്ണാടിയിൽ കൂടി അവളെ ഒന്ന് പാളി നോക്കി....
കാർ അകലുന്നതും നോക്കി നിന്ന ആരുടെ മുഖത്തും സന്തോഷം ഉണ്ടായിരുന്നില്ല.... ആമിയോട് ത്രിമൂർത്തികൾ കാണിക്കുന്ന അടുപ്പം ആർക്കും ഇഷ്ടപ്പെടുന്നില്ല എന്നത് വ്യക്തമായ ഒരു സത്യമായിരുന്നു... അഞ്ജലിയുടെ കണ്ണുകളിലെ പകക്ക് തീവ്രത കൂടിക്കൂടിവന്നു...
നന്ദു : പൂജ... അർജുൻ സാറും ആമിയും തമ്മിൽ ശെരിക്കും എന്താണ്... ഇത്രയും കാലം നമ്മളെത്ര നിർബന്ധിച്ചിട്ടും അമ്പലത്തിൽ വരാൻ കൂട്ടാക്കാതിരുന്ന ആമി പെട്ടെന്ന് ഇന്നെന്താ അമ്പലത്തിൽ....
പൂജ : ഉള്ളത് പറയാല്ലോ നന്ദു ഒന്നും മനസിലാകുന്നില്ല... വെറും വെടിയും പുകയും മാത്രം ബാക്കി... പക്ഷെ ഉടനെ ഞാനൊരു കൊലപാതകി ആകാൻ ഉള്ള മുഴുവൻ സാധ്യതയും കാണുന്നുണ്ട്..
നന്ദു : കൊലപാതകമോ....?? എന്തിന്... ആരെ
പൂജ : എന്റെ നന്ദു ആ കാവ്യ ഇല്ലേ അവളുടെ മരണം എന്റെ കൈ കൊണ്ട് തന്നെ ആയിരിക്കും... സൂപ്പർ ആയിട്ടുണ്ട് പോലും.. വൃത്തികെട്ടവൾ, വായിനോക്കി... അവളുടെ കണ്ണ് കുത്തി പൊട്ടിക്കും ഞാൻ ഇനി എന്റെ ദേവേട്ടനെ നോക്കിയാൽ...
നന്ദു : എന്റെ പൊന്നു പൂജ നീയൊന്ന് അടങ്ങ് നമുക്ക് പരിഹാരമുണ്ടാക്കാം... പുരകത്തുമ്പോഴ അവൾ വാഴ വെട്ടുന്നത്...
ഇതും പറഞ്ഞ് നന്ദു അമ്പലത്തിലേക്ക് കയറി.. കൂടെ മറ്റുള്ളവരും.. തൊഴുതു അവർ തിരിച്ചു ട്രസ്റ്റിൽ എത്തിയപ്പോഴേക്കും... അവിടെ കുട്ടികൾക്ക് ഒപ്പം നിന്ന് ചിരിച്ചു കളിക്കുന്ന ത്രിമൂർത്തികളെ ആണ് കാണുന്നത്...
ഇവർക്ക് ഇങ്ങനെയും ഇടപെടാൻ അറിയുമോ എന്ന അത്ഭുതം എല്ലാവരുടെയും കണ്ണുകളിൽ തെളിഞ്ഞുനിന്നു...
എന്താണ് എല്ലാം ഇങ്ങനെ കണ്ണും തള്ളി നിൽക്കുന്നത് ദേവിന്റെ ചോദ്യം കേട്ട് കാവ്യ ഓടി അടുത്തേക്ക് വന്നിട്ട് പറഞ്ഞു... ഈ ചിരിക്കുന്ന ദേവ് സാർ ആണ് സൂപ്പർ... സാർ ഇന് ഇങ്ങനെ ഇരുന്ന് കൂടെ എപ്പോഴും...
ഞാൻ കരുതി സാറിന് വല്ല തേപ്പും കിട്ടിട്ട് ഉള്ളത് കൊണ്ടായിരിക്കും സാർ ഇങ്ങനെ ചിരിക്കാതെ ഗൗരവത്തിൽ നടക്കുന്നത് എന്ന്...
ദേവ് : വേറെ എന്തൊക്കെ കണ്ടുപിടുത്തങ്ങൾ ഉണ്ട് കയ്യിൽ...
കാവ്യ : സാർ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ...
ദേവ് : പൊട്ടി ചിരിച്ചു കൊണ്ട് ദേവ് പറഞ്ഞു....
ഞാൻ ഇത് വരെ ആരെയും പ്രേമിച്ചിട്ടില്ല... ഇനി പ്രേമിക്കുമോ എന്നും ഒരു ഉറപ്പും ഇല്ലാ.. അത് കൊണ്ട് ഇത് വരെ, കാവ്യ ഈ പറഞ്ഞ തേപ്പ് കിട്ടിയിട്ടും ഇല്ലാ.....
പൂജ : ഇനി പ്രേമിക്കാൻ ഉള്ള സ്കോപ് ഉണ്ട് അല്ലേ...
ദേവ് : എന്താടോ...പൂജ... തനിക്ക് പ്രേമിക്കാൻ വല്ല ഉദ്ദേശം ഉണ്ടോ....
പൂജ : അല്ല സാർ... ഞാൻ അറിയാൻ വേണ്ടി ചോദിച്ചത് ആണ്...
ദേവ് : ഞാൻ ആകെ ഇനി ഒരു മാസം കൂടിയേ ഇവിടെ കാണുക ഒള്ളൂ... അത് കഴിഞ്ഞു ഞാൻ സ്റ്റേറ്റസ് ലേക്ക് തിരികെ പോകും...
നന്ദു : ഇവിടുന്ന് പോയാൽ സാർ ഞങ്ങളെ ഒക്കെയും മറക്കുമോ....
ദേവ് : " ഓർക്കാതിരുന്നാൽ അല്ലേ... മറക്കാതിരിക്കാൻ പറ്റാത്തൊള്ളൂ... "
ദേവിന്റെ ഈ ഒരൊറ്റ ഡയലോഗിൽ അവിടെ നിന്ന സകലത്തിന്റെയും തലയിൽ ഉണ്ടായിരുന്ന കിളി പറന്നു പോയി... എന്തിനു പറയണം നമ്മുടെ ആമി വരെ വായും പൊളിച്ചു നിന്ന് പോയി...
പെട്ടെന്ന് മുറ്റത്തേക്ക് ഒരു കാർ വന്ന് നിന്നു... അതിൽ നിന്ന് ഒരു പെൺകുട്ടി ഓടി വന്ന് ദേവിനെ കെട്ടി പിടിച്ചു അപ്പോഴേക്കും അർജുനും കാർത്തിയും ഓടി വന്ന് അവരുടെ ആലിംഗനത്തിൽ കൂട്ട് ചേർന്ന്....
വിട് ഏട്ടാ... എനിക്ക് ശ്വാസം മുട്ടുന്നു... എന്ന് അവൾ വിളിച്ചു കൂവിയപ്പോൾ ആണ്... എല്ലാവരും അടർന്നു മാറിയത്...
അവളെ ചേർത്ത് പിടിച്ചു കൊണ്ട് അർജുൻ വാനരപ്പടയോട് പറഞ്ഞു...
ഇതാണ് ഞങ്ങളുടെ ഒരേ ഒരു അനിയത്തി...
ലക്ഷ്മി വിശ്വനാഥ്....ഞങ്ങളുടെ സ്വന്തം ലച്ചു
അപ്പോഴാണ് കാറിൽ നിന്ന് ഇറങ്ങുന്ന ശ്രീഹരിയെ എല്ലാരും ശ്രദ്ധിച്ചത്...
എന്നെ കണ്ടിട്ട് ആരും ഞെട്ടുക ഒന്നും വേണ്ട... ഞാൻ നിങ്ങൾ ഇവിടെ ഉണ്ടെന്ന് അറിഞ്ഞിട്ട് വന്നതാണ്...
അർജുൻ ക്ഷണിച്ചപ്പോൾ ആണ് പറഞ്ഞത് നിങ്ങളും ഇവിടെ ഉണ്ടെന്ന്...
പൂജ : എന്താണ് ശ്രീ ഏട്ടാ മുഖത്ത് പതിവില്ലാതെ ഒരു സന്തോഷം... ലോട്ടറി വല്ലതും അടിച്ചോ...
ശ്രീ : ഒരു ലോട്ടറി അടിച്ചൂന്ന് കൂട്ടിക്കോ...
നന്ദു : പറ ശ്രീ ഏട്ടാ... എന്താ കാര്യം...
ശ്രീ : അടുത്താഴ്ച നല്ലൊരു മുഹൂർത്തം ഉണ്ട് വിവാഹത്തിന്...
കാവ്യ : ഓഹ്... ആമി അതാണ് അല്ലേ രാവിലെ അമ്പലത്തിൽ പോയത്...
പൂജ : ഡി... ദുഷ്ടേ... ഇത്രെയും ഒക്കെയും പ്ലാൻ ഉണ്ടാക്കിയിട്ട് നീ ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ
ഇത് എല്ലാം കേട്ട് വെള്ളിടി വെട്ടിയത് പോലെ ഉള്ള നിൽപ്പാണ് ആമി... ഭൂമി പിളർന്നു താഴേക്ക് പോയിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ് അവൾ.....
ആമിയുടെ തീഷ്ണമായ നോട്ടം നേരിടാനാകാതെ നില്കുകയാണ് അർജുൻ...
തുടരും.....
( തിങ്കളാഴ്ച നിങ്ങൾ എല്ലാവരും കാത്തിരുന്ന നായകന്റെ എൻട്രി പാർട്ടും ആയിട്ട് ആയിരിക്കും ഞാൻ വരിക.... എല്ലാവരും സഹകരിക്കുമെന്ന് കരുതുന്നു... അപ്പോൾ അഭിപ്രായങ്ങൾ പോരട്ടെ...എന്നാൽ തുടങ്ങിക്കോ... )
രചന : ശിൽപ ലിന്റോ
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....