അഞ്ജനമിഴികളിൽ❣️
ഭാഗം- 16
"അഞ്ജനാ... താൻ പേടിക്കണ്ട. ഇവന്മാരെ ഞാൻ നോക്കിക്കോളാം. അതിന് മുൻപ് തന്നെ സേഫ് ആയ ഒരിടത്ത് നിർത്തണം. ഇവിടെ മെയിൻ റോഡിൽ ഒരു സീൻ വേണ്ടാ. താൻ വാ..."
അർജുൻ അഞ്ജനയുടെ കൈപിടിച്ച് തിരിഞ്ഞു ഓടി. ഇടതുവശത്തൊരു ഇടവഴി കണ്ടപ്പോൾ അവർ അതിലൂടെ ഓടാൻ തുടങ്ങി.
"നമ്മൾ എങ്ങോട്ടാ പോ..കുന്നെ അർജുൻ? അവർ നമ്മുടെ പിന്നാലെ ഉണ്ട്. രണ്ടുപേർ മാത്രമല്ല അർജുൻ..."
"നീ മിണ്ടാതെ വന്നേ..."
പെട്ടന്ന് അവിടെ വഴി അവസാനിച്ചു.
"അയ്യോ അർജുൻ... ഇനി എന്ത് ചെയ്യും??"
"താൻ പേടിക്കാതെ നിൽക്ക്. ഞാനില്ലേ കൂടെ? "
അപ്പോഴേക്കും ഗുണ്ടകളും അവിടെ എത്തിച്ചേർന്നു.
"മക്കള് ഓടി തളർന്നോ? ഇനി എങ്ങോട്ട് ഓടിപ്പോകുമെന്ന് ഞങ്ങളൊന്നു നോക്കട്ടെ... അല്ലേടാ? ഹ ഹ ഹാ... ഹ ഹാ..."
അവർ അർജുനെ നോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങി.
" നിന്നെയൊക്കെ കണ്ടു ഞാൻ പേടിച്ചോടി എന്നാണോ വിചാരിച്ചേ? അടിയുടെ ഇടയിൽ ഇവളെ നിർത്തണ്ടെന്ന് കരുതിയാ ഇങ്ങോട്ട് ഓടിയത്. അപ്പോൾ ദാ വഴി അവസാനിച്ചു. ഇനി അതു നോക്കിയിട്ട് കാര്യമില്ല
ഏതായാലും എന്നെ അടിക്കാൻ വന്ന സ്ഥിതിക്ക് നിങ്ങൾ വാ... നിങ്ങളുടെ ജോലി ഇതായിപ്പോയില്ലേ... പിന്നെ ഇവളെ തൊട്ടാൽ നീയൊന്നും ഇവിടുന്ന് ജീവനോടെ പോകില്ല"
"ഓഹോ... എന്നാൽ അതൊന്നു കാണണമല്ലോ. അവളെ ഇങ്ങ് പിടിച്ചുകൊണ്ട് വാടാ ലോറൻസേ..."
അതിൽ ഏറ്റവും തടിയനായ ആളായിരുന്നു ലോറൻസ്. അവൻ അഞ്ജനയുടെ അടുത്ത് വരാനായി മുന്നോട്ടാഞ്ഞതും അർജുൻ അവന്റെ നാഭിക്കിട്ടൊരു തൊഴി കൊടുത്തു. ഇത് കണ്ട് വേറെയൊരുത്തൻ അലറിക്കൊണ്ട് അർജുനെ ഇടിക്കാൻ വന്നപ്പോൾ അവന്റെ കൈ പിടിച്ച് തിരിച്ചിട്ട് മുട്ടുകാല് കേറ്റി അടിവയറ്റിലൊരെണ്ണം കൊടുത്തു. ഈ സമയം നാഭിക്കിട്ട് തൊഴി കിട്ടിയവൻ അഞ്ചനയുടെ കയ്യിൽ കേറി പിടിച്ചു.
"ഇങ്ങോട്ട് വാടീ..."
"അർജുൻ...."
"ഡാ... അവളെ വിടടാ..."
അർജുൻ അങ്ങോട്ട് പോകാൻ പോയപ്പോൾ മുന്നിൽ കേറി ഒരുത്തൻ അർജുന്റെ നെഞ്ചിലിട്ട് ഇടിച്ചു. അർജുൻ അവന്റെ തല കൊണ്ട് ആഞ്ഞു അവന്റെ നെറ്റിയിൽ ഇടിച്ചു. തലകറങ്ങി അവൻ പുറകിലേക്ക് വീണു. ആ തടിയനെ പിടിച്ച് മാറ്റി അവിടെയുള്ള മതിലിന്മേൽ ചാരി നിർത്തി അടിവയറ്റിലിട്ട് തന്നെ അഞ്ചാറു ഇടി ഒരുമിച്ചു കൊടുത്തു. പിടിച്ചു മാറ്റാൻ പോയവനെ അവന്റെ മുഖം മതിലിൽ ഉരച്ചു തറയിൽ തള്ളിയിട്ടു മുതുകിൽ ആഞ്ഞു ചവിട്ടി.
അർജുന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ഇതൊക്കെ കണ്ട് അഞ്ജന ആകെ പേടിച്ചു നിന്നു. ഈ സമയം രണ്ടുപേർ ഓടിപോയിരുന്നു.
"എണീറ്റ് പോയിനെടാ..."
"ലോറൻസേ... വാടാ..."
തറയിൽ കിടന്നവനെ എണീപ്പിച്ചിട്ട് അവർ വേച്ചു വേച്ച് നടന്നു പോയി.
"ഇനി അവന്മാർ എന്റെ അടുത്ത് വരില്ല"
അഞ്ജന ഉടനെ കരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു.
"ആരാ അർജുൻ ഇവരൊക്കെ? എന്തിനാ അർജുനെ ഉപദ്രവിക്കാൻ വരുന്നേ? "
"ഇതൊക്കെ ചിലപ്പോൾ സൂരജിന്റെ പണി ആയിരിക്കും. താൻ പേടിച്ചു പോയോ?"
"മ്മ്..."
"സാരമില്ല. എന്തൊക്കെ വന്നാലും തനിക്കൊരു ആപത്തും വരാൻ ഞാൻ സമ്മതിക്കില്ല. താൻ വാ... നമുക്ക് അവനെ കണ്ടിട്ട് തന്റെ വീട്ടിലേക്ക് പോകാം..."
അവർ രണ്ടുപേരും നേരെ ഐ. റ്റി. കമ്പനിയിലേക്ക് പോയി. അക്ഷയെ കണ്ട് അരമണിക്കൂർ സംസാരിച്ച ശേഷം പുറത്തിറങ്ങി.
"ഇത് വർക്ക് ഔട്ട് ആകുമോഡോ? "
"നമുക്ക് നോക്കാം അർജുൻ..."
"മ്മ്... പിന്നെ, ഇപ്പോൾ വീട്ടിലേക്ക് പോകണ്ട. ഇവിടുന്ന് നേരെ ബീച്ചിലേക്ക് പോകാം"
"ഈ സമയത്തോ?"
"ചെറായി ബീച്ചിൽ എത്തുമ്പോൾ എന്തായാലും ടൈം എടുക്കും. നമുക്ക് പതുക്കെ പോകാമെന്നേ... അവിടെ എനിക്ക് പരിചയമുള്ള ഒരു റെസ്റ്റോറന്റ് ഉണ്ട്. അവിടെ ഇരിക്കാം. സന്ധ്യ കഴിയുമ്പോൾ വീട്ടിലേക്ക് തിരിക്കാം"
"ഓക്കേ..."
അർജുൻ വളരെ സന്തോഷത്തോടെ ബൈക്ക് എടുത്തു. അഞ്ജന പുഞ്ചിരിച്ചുകൊണ്ട് അവന്റെ തോളിൽ കൈവെച്ചു.
********----------*******
നേരം സന്ധ്യ ആകാറായി. സൂര്യാസ്തമയം കണ്ടുകൊണ്ട് നിൽക്കുകയാണ് അർജുനും അഞ്ചനയും.
"അഞ്ജനാ..."
"മ്മ്..."
"ഈ സൂര്യൻ ഇപ്പോൾ അസ്തമിക്കും. എന്നാൽ നാളെ പുലർച്ചെ ഉദിക്കുകയും ചെയ്യും. ഇത് പോലെയായിരിക്കണം നമ്മുടെ പിണക്കവും..."
എന്താ പറഞ്ഞതെന്ന് മനസ്സിലാകാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി.
"മനസ്സിലായില്ലേ? അസ്തമയം മുതൽ ഉദയം വരെയേ നമ്മുടെ പിണക്കം നീണ്ടു പോകാവൂ. ഇതിൽ നിന്നും ഒരിക്കലും സമയം കൂടരുത്. ഒരു നിമിഷത്തേക്ക് പോലും താൻ എന്നോട് പിണങ്ങരുതെന്ന് എനിക്കുണ്ട്. പക്ഷേ, തന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് പറഞ്ഞതാ"
"ഓഹോ... ഞാൻ ചിലപ്പോൾ പിണങ്ങുമായിരിക്കും. പക്ഷേ, ഇത്ര സമയം പോലും ഇനി എനിക്ക് അർജുനോട് പിണങ്ങി ഇരിക്കാനാവില്ല"
"സത്യം?"
"മ്മ്... സത്യം"
അർജുൻ പുഞ്ചിരിയോടെ അഞ്ജനയുടെ നെറ്റിയിൽ ചുംബിച്ചു. സൂര്യൻ പൂർണമായും അസ്തമിക്കുന്നത് കണ്ട ശേഷം അവർ തിരികെ വീട്ടിലേക്ക് പോയി. രാത്രി കിടക്കാൻ നേരം അവൻ അവളിലേക്ക് ചേർന്ന് കിടന്ന് അവളുടെ കാതിൽ മെല്ലെ ഊതി.
"സോറി മൈ ഡിയർ..."
"അതെന്താ?"
"കാര്യമുണ്ട്"
അഞ്ജന അവന്റെ കൈ എടുത്ത് അവളുടെ വയറിന്റെ മേലെ വെച്ചു.
"ഏഹ്?! സത്യം?"
"എന്ത്?"
"നമ്മുടെ ഇടയിൽ പുതിയ ഒരാൾ വരാൻ പോവുകയാണോ?"
"ശോ... അതല്ല..."
അവൾ തന്റെ കൈ തലയിൽ വെച്ചു.
"പിന്നെ എന്താ? ഓഹ്... മനസ്സിലായി... ഹ്മ്മ്... ഓക്കേ... ഞാൻ വെറുതെ മോഹിച്ചു. സാരമില്ല. അതിന് ഇപ്പോൾ എന്താ... ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കാലോ..."
പെട്ടന്ന് അഞ്ജന ചിരിക്കാൻ തുടങ്ങി.
"താനെന്തിനാടോ ചിരിക്കുന്നേ?"
"ഏയ്... ആ തടിയനെ പെട്ടന്ന് ഓർത്തുപോയി. അവൻ വീഴുന്നത് കണ്ടപ്പോൾ എനിക്കറിയാതെ ചിരി വന്നതാ. പിന്നെ, അർജുനെ അവന്മാരെ അടിക്കാൻ വന്നപ്പോൾ ടെൻഷൻ ആയി"
"ഹാ... അന്ന് ഞാൻ അവന്റെ മൂക്കിന്റെ പാലം തകർത്തതാ. ഇതുപോലെ ഇടിയും കൊടുത്തു. എന്നിട്ട് വീണ്ടും വന്നേക്കുവാ... ഇനി എന്റെ അടുത്ത് വന്നാൽ എണീറ്റ് നിൽക്കാൻ ഞാൻ അവന്മാരെ സമ്മതിക്കില്ല. നോക്കാം... ഇനി വരുമോ എന്ന്... "
********----------******
"എന്റെ കർത്താവേ... അടിവയർ എന്നാ വേദനയാടാ... അവന്റെ ഒടുക്കത്തെ ഇടി. അടിവയറ്റിലിട്ടേ ഇടിക്കത്തുള്ളൂ.. ഇനി അവനെ തല്ലാൻ ഞാൻ ഇല്ലേ..."
"ആഹാ... നീയല്ലേടാ ലോറൻസേ അവനെ കണ്ടപ്പോൾ ജീപ്പ് നിർത്തിയത്. എന്നിട്ട് എന്താ പറഞ്ഞെ? അന്ന് നമ്മളെ തല്ലിയതിന് ഇപ്പോൾ തിരിച്ചു കൊടുക്കാം. കൂടെ അവന്റെ പെണ്ണ് ഉള്ളത്കൊണ്ട് അവനൊന്നും ചെയ്യില്ലെന്ന്. എന്നിട്ടോ..."
"ഞാൻ ആണേൽ ഇവന്റെ വാക്ക് കേട്ട് ഇറങ്ങുകയും ചെയ്തു. ഈ രണ്ടു ചെറ്റകൾ അവൻ നമ്മളെ ഇടിച്ചു ഇഞ്ചപരുവമാക്കിയപ്പോൾ ഓടി കളഞ്ഞേക്കുന്നു..."
"അത് പിന്നെ നിങ്ങളെ എടുത്തുകൊണ്ട് പോകാൻ ഞങ്ങളെങ്കിലും വേണ്ടേ? എണീറ്റ് പോകാൻ അവൻ പറഞ്ഞപ്പോൾ നിങ്ങൾ എന്തിനാ എണീറ്റെ?"
"ശൂ... മിണ്ടാതെ ഇരുന്നേ... ഇതാരാ നോക്കിയേ വിളിക്കുന്നത്... ഇന്ന് ചേട്ടായിക്ക് നല്ലത് കിട്ടും. ക്യാഷ് മേടിച്ചിട്ട് ഇന്ന് എത്രയാ ദിവസമെന്ന് ഓർമ്മയുണ്ടോ? ഏല്പിച്ച പണി ഇതുവരെ ചെയ്ത് കൊടുത്തിട്ടില്ല..."
"നിന്ന് ചിലക്കാതെ നീ മൊബൈൽ ഇങ്ങ് താടാ..."
ലോറൻസ് വേഗം മൊബൈൽ മേടിച്ചു നോക്കി.
Sanjith Calling...
"സഞ്ജു...!"
(തുടരും)
©ഗ്രീഷ്മ. എസ്
[വില്ലൻ ആരെന്ന് മനസ്സിലായി കാണുമെന്ന് വിചാരിക്കുന്നു😜. ബാക്കിയെല്ലാം പതിയെ പറയാം😉. ഇന്നലെ കുറച്ചു ടൈപ്പ് ചെയ്ത് വെച്ചിരുന്നു. ഇന്ന് ടൈപ്പ് ചെയ്യാൻ പോയപ്പോൾ 8 മണി കഴിഞ്ഞപ്പോൾ തന്നെ കറന്റ് പോയി. ഫോണിൽ ആണേൽ 32 % ഉള്ളായിരുന്നു. ഇപ്പോൾ 6:30ക്കാണ് വന്നേ. കറന്റിൽ വേച്ച് ടൈപ്പ് ചെയ്തതാ😑. മിക്ക ദിവസങ്ങളിലും എനിക്ക് എന്തേലും പണി കിട്ടും😭]
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....