മൊഹബത് ❤️ 21 (continue)

Valappottukal
മൊഹബത് ❤️ 21 (continue)

"ശിവ.... നീ ഇവിടെ ഉണ്ടായിരുന്നോ എത്ര നേരമായി നിന്നെ വിളിക്കുന്നു..."വേണി വിളിക്കുന്നത് കേട്ടാണ് ശിവ ഓർമകളിൽ നിന്ന് തിരികെ എത്തിയത്....
"നീ ഇവിടെ എന്ത് ആലോചിച്ചു നിൽകുവാ പെണ്ണേ.... നീ പെട്ടെന്ന് റെഡിയായിട്ട് വന്നേ താഴെ എല്ലാവരും നിന്നെ നോക്കി നിൽകുവാ...."

"ഞാൻ എവിടേക്കും ഇല്ല വേണി..... "

"അതൊന്നും പറഞ്ഞാൽ പറ്റില്ല ഇനി വിവാഹത്തിന് കുറച്ച് ദിവസമേ ഉള്ളു.....  മൂന്ന് വിവാഹവും ഒരുമിച്ച് തന്നെ നടത്തണം എന്നാ പറയുന്നേ...  നീ പെട്ടെന്ന് വാ ഇന്ന് തന്നെ ഡ്രസ്സും  ആഭരണങ്ങളും എടുക്കണം... "

"മൂന്ന് വിവാഹമോ... "ശിവ സംശയത്തോടെ വേണിയെ നോക്കി..

"അതെ....  കണ്ണേട്ടന്റെ പിന്നെ എന്റെയും അരുണേട്ടന്റെയും പിന്നെ ഷാനുവിന്റെ...... " വേണി ശിവയെ ഒളികണ്ണാൽ നോക്കിയിട്ട് പറഞ്ഞു...

"ഷാനുവിന്റെയോ....... " വേണിയുടെ കണ്ണിൽ നീർമുത്തുകൾ പൊഴിഞ്ഞു...

"മ്..... ഐജിയുടെ മകളാണ് പെണ്ണ്....
നീ എന്തായാലും പെട്ടെന്ന് വാ....  ഞാൻ താഴെ ഉണ്ട്.... "

വേണി പോയതും ശിവ പൊട്ടി കരച്ചിലോടെ നിലത്തേക്കിരുന്നു..... 

"എന്തിനാ നീ ഇപ്പോ കരയുന്നേ.....  എല്ലാം മറന്നതല്ലേ....  പിന്നെന്തിനാ.......  വേണ്ടാ പഴയതൊന്നും വീണ്ടും അവർത്തിക്കേണ്ട.... " സ്വയം പറഞ്ഞു കൊണ്ട് അവൾ കണ്ണുനീർ തുടച്ചു....  മുഖം കഴുകി പെട്ടെന്ന് ഡ്രസ്സും മാറി താഴോട്ട് ചെന്നു..... "

താഴെ എല്ലാവരും അവളെ നോക്കി നിൽകുവായിരുന്നു...  ശിവ വന്നതും കാറിലേക്ക് കയറി.. രണ്ട് കാറുകളിലായാണ് പോയത്....
ശിവയും വേണിയും കണ്ണനും ഷഹനയും   ഒന്നിലും സുഭദ്രയും ആയിഷയും നിർമലയും മറ്റൊന്നിലും...

ശിവ പുറത്തെ കാഴ്കൾ കണ്ട് ചാരി കിടന്നു...

"ഷഹന നിന്റെ ആള് എപ്പോഴാ വരുന്നേ.... " വേണിയായിരുന്നു...

"ഇക്ക തലേദിവസമേ എത്തും.....  ഡെലിവറി കഴിഞ്ഞിട്ടേ പിന്നെ പോകും എന്നാ പറഞ്ഞേ....  ഇക്കയുടെ വീട്ടുകാർക്ക് ഒകെ ചെറിയ ദേഷ്യമുണ്ട് ഷാനുഇക്ക ഒരു അന്യമതത്തിലുള്ള പെണ്ണിനെ കെട്ടുന്നതിൽ... "

"എന്നിട്ട് അവര് ഇണ്ടാവില്ലേ കല്യാണത്തിന്... " വേണി ചോദിച്ചു....

"വരുന്നുണ്ടെകിൽ വരട്ടെ....  ഞാൻ നിർബന്ധിക്കാനൊന്നും പോയില്ല... "

"ആ ശിവ ഷാനുന്റെ പെണ്ണ് ക്രിസ്താനിയാണ്......  പെണ്ണിന്റെ വീട്ടിൽ ചെറിയ പ്രശ്നമൊക്കെയായി...   പിന്നെ ഷാനു മന്ത്രിയാണല്ലോ.... " വേണി ശിവയെ നോക്കി പറഞ്ഞു...  ശിവ അവരെ നോക്കി ഒന്ന് ചിരിച്ചിട്ട്...  കണ്ണുകളടച്ചു കിടന്നു...  ഷഹനയും വേണിയും പരസ്പരം നോക്കി ചിരിച്ചു...

ആദ്യം വിവാഹ ഡ്രസ്സ്‌ എടുക്കാൻ  ടെക്സ്റ്റൈലേക്കാണ് പോയത്..  അവര് അവിടെ എത്തുമ്പോഴേക്കും അരുണും അവന്റെ ഫാമിലിയും എത്തിയിട്ടുണ്ടായിരുന്നു..

ശിവ ഒന്നിലും ഇടപെടാതെ മാറി ഒരിടത്തിരുന്നു..

"ശിവ ഇതെങ്ങനെ ഉണ്ടെന്ന് നോക്കിയേ.... " വേണി ഓരോന്ന് എടുത്ത് ശിവയെ കാണിച്ചു... 

"നീ തന്നെ സെലക്ട്‌ ചെയ്തോ വേണി.... " ശിവ ടെക്സ്റ്റൈൽസിന്റെ ഒരു കോര്ണറിലേക്ക് മാറി നിന്നു...

"ഷാനു നമ്മുടെ വിവാഹം ആഡംബരമായിട്ടൊന്നും വേണ്ടട്ടോ.....  നമ്മുടെ രണ്ട് പേരുടെ വീട്ടുകാരും പിന്നെ കുറച്ച് കൂട്ടുകാരും മാത്രം മതി.....   സെറ്റ് സാരി മതി എനിക്ക് കല്യാണത്തിന്....   പിന്നെ ഏതെങ്കിലും അനാഥമന്ദിരത്തിൽ ഭക്ഷണവും.... "  കുളപ്പടവിൽ തന്റെ മടിയിൽ കിടക്കുന്ന ഷാനുവിനോട് ശിവ പറഞ്ഞു..

"എല്ലാം എന്റെ ഭദ്ര പെണ്ണിന്റെ ഇഷ്ടം.... " അവളുടെ മൂക്കുത്തിയിൽ പിടിച്ചു വലിച്ചു കൊണ്ട് അവൻ പറഞ്ഞു...

"ഷാനു എനിക്ക് വേദനിക്കുന്നുണ്ട്...... " എന്ന് പറഞ്ഞു അവന്റെ കൈ തട്ടി മാറ്റി..  ഷാനു പിന്നെയും അവളുടെ മൂക്കുത്തിയിൽ പിടിച്ചു വലിച്ചു...

"ഷാനു വേദനിക്കുന്നു എന്ന് പറഞ്ഞില്ലേ..... "
ശിവ അവനെ തള്ളി കുളത്തിലേക്ക് ഇട്ടു... 

"ടീ നിന്നെ ഇന്ന് ഞാൻ...... " ശിവ അവനെ കളിയാക്കി ചിരിച്ചു.... 
ഷാനു ശിവയുടെ കാൽ പിടിച്ചു വലിച്ചു അവന്റെ ദേഹത്തേക്ക് ഇട്ടു...

"പോടാ... " ശിവ ഷാനുനെ തള്ളി മാറ്റി....

"ടോ താൻ ഇവിടെ നിൽക്കുവാണോ....." ഷാനുവിന്റെ ശബ്ദമാണ് ശിവയെ തിരികെ എത്തിച്ചത്....  അവൾ ഒരു തരം വേറിയോടെ അവനെ നോക്കി രണ്ട് പേരുടെയും കണ്ണുകൾ പരസ്പരം ഇടഞ്ഞു..... തന്റെ ജീവന്റെ പാതിയെ ചേർത്ത് പിടിക്കാൻ അവന്റെ കൈകൾ തരിച്ചു....  അവൻ പെട്ടെന്ന് തന്റെ അവന്റെ നോട്ടം മാറ്റി....

"എന്താടോ ഇങ്ങനെ നോക്കി നിൽക്കുന്നേ..... " അവൻ സംസാരിച്ചു തുടങ്ങി.... ശിവ ഒന്നുംമിണ്ടാതെ അവളുടെ മുഖം താഴ്ത്തി...

"താൻ എന്താടോ ഒന്നും മിണ്ടാത്തത്....  തനിക്ക് സുഖമല്ലേ.... "

"സുഖം.....  ഞാൻ അങ്ങോട്ട് മാറി നിൽക്കാം...  ചാനലുക്കാർ കണ്ടാൽ നാളെ അതൊരു വർത്തയാക്കും .... " ഷാനുവിനെ നോക്കി പറഞ്ഞതിന് ശേഷം അവൾ അവിടെ നിന്ന് മാറി...

ഷാനു ഒരു പുഞ്ചിരിയോടെ ശിവ പോകുന്നത് നോക്കി നിന്നു....

"ഷാനു തന്നിൽ നിന്ന് ഇത്രയും അകന്നോ... അവൻ വേണ്ടിയല്ലേ ഞാൻ...... "

"ശിവ ഇതാണ് ഇക്കാന്റെ ആള്..... " ഷഹന ശിവയ്ക്ക് ഒരു പെണ്ണ് കുട്ടിയെ പരിചയപ്പെടുത്തി...
ശിവ അവളെ  നോക്കി...  ആള് കുറച്ച് മോഡേൺ ആണ്....

" സിൻഷാ..... " ആ കുട്ടി ശിവയ്ക്ക് നേരെ കൈ നീട്ടി..

"ശിവഭദ്ര.... " ശിവയും അവൾക്ക് നേരെ തന്റെ കൈ നീട്ടി..

"ഷാനു പറഞ്ഞു കുറേ കേട്ടിട്ടുണ്ട്....  ഇപ്പോഴാണ് കാണാൻ പറ്റിയത്.... "

"ഇത്രയും നാൾ ജയിലിലായിരുന്നു....  ഒരാളെ കൊന്നതിന്റെ പേരിൽ.... 
ഷഹന ഞാൻ വീട്ടിലേക്ക് പോകുവാ നിങ്ങൾ എല്ലാം എടുത്തിട്ട് പതുകെ വന്നാൽ മതി.... " എന്ന് പറഞ്ഞ് അവൾ അവർക്ക് എതിരായി നടന്നു...

ശിവ നേരെ ശിവമഠത്തിലേക്കാണ് ചെന്നത്... അവൾ അവിടെ കാല് കുത്തിയതും ഒരു ഇളം കാറ്റ് അവളെ തഴുകി പോയി....  ശിവ നേരെ അവളുടെ അച്ഛന്റെ അസ്ഥിതറയുടെ അരികിലേക്ക് നടന്നു.... അവളുടെ കണ്ണിൽ നിന്ന് രണ്ട് തുള്ളി നിലത്തേക്ക് പതിച്ചു....

"അച്ഛാ.......  തോറ്റു പോയി ഈ ജീവിതത്തിൽ അച്ഛടെ ഭദ്ര തോറ്റ് പോയി....  എന്റെ പ്രണയം  എന്നെ തോൽപ്പിച്ചു.....  എനിക്ക് വയ്യാ അച്ഛാ ഷാനു മറ്റൊരാളുടേത്.....  എന്നെയും കൊണ്ട് പോകുവോ അച്ഛടെ അടുത്തേക്ക്...  ഇവിടെ നിന്നാൽ ഭദ്ര മറ്റുള്ളവർക്ക് മുന്നിൽ കോമാളിയായി ജീവിക്കേണ്ടി വരും.....  "
അവൾ ആ അസ്ഥിതറയുടെ മുകളിൽ തലവെച്ചു കിടന്നു....  എത്ര നേരം അങ്ങനെ കിടന്നു എന്ന് അറിയില്ല....  കാലം തെറ്റി പെയ്ത മഴയായിരുന്നു അവളെ ഉണർത്തിയത്....

ശിവ ആ മഴയത്ത് തന്നെ വേണിയുടെ വീട്ടിലേക്ക് നടന്നു...  അവൾ അവിടെ എത്തുമ്പോഴേക്കും എല്ലാവരും അവിടെ എത്തിയിരുന്നു....

"ഇത്രയും നേരം എവിടെയായിരുന്നു മോളെ....  ആ ഫോണെങ്കിലും ഒന്ന് നിനക്ക് എടുത്തുടെ.... " നിർമല അവളുടെ തല തോർത്തി കൊണ്ട് പറഞ്ഞു... ശിവ ഒന്നും മിണ്ടാതെ നിർമലയുടെ കൈന്ന് തോർത്ത് വാങ്ങി...

"എന്തിനാ ശിവ മഴ നനഞ്ഞത്.. " കണ്ണൻ അവളുടെ അടുത്ത് ചെന്ന് ചോദിച്ചു...

"ഞാൻ കരയുന്നത് ആരും കാണില്ലല്ലോ ഏട്ടാ...... " ശിവ അകത്തേക്ക് പോയി...

"എനിക്ക് വയ്യാ നിങ്ങൾക്ക് കൂട്ട് നിൽക്കാൻ..... എന്റെ കുട്ടി ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് അനുഭവിച്ചു.... അതിന്റെ മനസ്സ് വിഷമിപ്പിച്ചാൽ പടച്ചോൻ പോലും പൊറുക്കില്ല..... " ശിവ പോകുന്നതും നോക്കി ആയിഷ എല്ലാവരോടും പറഞ്ഞു....

"ഉമ്മ നമ്മൾ അവൾക്കൊരു സർപ്രൈസ് കൊടുക്കാനല്ലേ.... " വേണി പറഞ്ഞു....

"സർപ്രൈസ്....... ഞാൻ സമ്മതിക്കില്ല ഇനി എന്റെ കുഞ്ഞിനെ വിഷമിപ്പിക്കാൻ...
നിർമലെ നീ എങ്കിലും പറ....
ഞാൻ ഇറങ്ങുവാ..... " ആയിഷ മുറ്റത്തേക്ക് ഇറങ്ങി...

"ഉമ്മ എല്ലാം തകിടം മറിക്കുമെന്ന തോന്നുന്നേ.... " ഷഹന തലയിൽ കൈവെച്ചു പറഞ്ഞു...

"ഉമ്മയെ ഞാൻ പറഞ്ഞു മനസിലാക്കിക്കോളാം....  ഇവരുടെ മനസ്സ് മാറാതെ നിങ്ങൾ നോക്കിക്കോ....  പ്രതേകിച്ചു കണ്ണട്ടെന്റെ.. " ഷാനു സുഭദ്രയെയും നിർമലയെയും കണ്ണനെയും നോക്കിയിട്ട്  പറഞ്ഞു...

ശിവ ബാൽക്കണിയിൽ മഴ നനഞ്ഞു നിൽകുവായിരുന്നു....  കണ്ണൻ അവളുടെ അടുത്തേക്ക് ചെന്നു... അവളെ മാറ്റി നിർത്തി...

"എന്താ മോളെ....  പനി പിടിച്ചല്ലോ... "

"ഇത് എനിക്ക് വേണ്ടിയുള്ള മഴയാണ് ഏട്ടാ...... എന്റെ സങ്കടമാണ് ഈ പെയ്തിറങ്ങുന്നത്.... "
കണ്ണൻ അവന്റെ കൈയിൽ ഉണ്ടായിരുന്ന ടവ്വുലെടുത്തു അവളുടെ തലതോർത്തി....

"മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും മറക്കാൻ കഴിയുന്നില്ല ഏട്ടാ..... 
ഷാനു എന്റേതാണ്..... അവന് വേറൊരു അവകാശി.....  എനിക്ക് ചിന്തിക്കാൻ വയ്യാ കണ്ണേട്ടാ.... " കണ്ണനെ കെട്ടിപിടിച്ചു അവൾ പതംപറഞ്ഞു...
കണ്ണൻ അവളെ എങ്ങനെ ആശ്വാസിപ്പിക്കണമെന്നറിയാതെ നിന്നും ഒരു വേള എല്ലാം പറഞ്ഞല്ലോ എന്ന് വരെ ചിന്തിച്ചു....

"ഏട്ടൻ ഇവിടെ ഉണ്ടായിരുന്നോ.....  ദാ ഏട്ടത്തിയാണ് ഏട്ടന്റെതിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന്.... " കണ്ണൻ എന്തോ ശിവയോട് പറയാൻ തുനിഞ്ഞതും വേണി ഫോണുമായി അവിടേക്ക് വന്നു....
കണ്ണൻ ഒരു നിമിഷം അവളെ നോക്കിയിട്ട് ഫോണും വാങ്ങി പോയി...

"ശിവ നീ ഈ നനഞ്ഞതോടെ നിൽക്കാതെ....  പോയി ഡ്രസ്സ്‌ മാറ്റിയിട്ടു വാ....  നീഅവിടെന്ന് പെട്ടെന്ന് വന്നതല്ലേ...  നീ എങ്ങനെ ഉണ്ടെന്ന് നോക്കിയേ... "

"വേണി എന്റെയല്ല കല്യാണം....  പിന്നെ ഞാൻ അവിടെ നിന്ന് പെട്ടെന്ന് വന്നത് അവിടെ എന്റെ ആവിശ്യമില്ല......  വെറുതെ അവിടെ നിന്ന് ഒരു കോമാളിയാകാൻ എനിക്ക് വയ്യാ അത്രതന്നെ .....  പിന്നെ ഞാൻ നിങ്ങൾ വിളിച്ചപ്പോൾ ഇവിടേക്ക് വന്നത് കണ്ണേട്ടനെ ഓർത്ത് മാത്രമാണ്....  ആ മനുഷ്യൻ മാത്രമാണ് എന്നും എന്റെ കൂടെ നിന്നിട്ടുള്ളത്....  " അവൾ വേണിയെ മറികടന്നു...  ഒരു നിമിഷം തിരഞ്ഞു വേണിയെ നോക്കിയിട്ട് തുടർന്നു..

"എനിക്ക് കുറച്ച് നേരം തനിച്ചിരിക്കണം.... വിശക്കുന്നുമില്ല....  ആരും ശല്യപ്പെടുത്താൻ വരരുത്...  അപേക്ഷയാണ്.... "

"ശിവ നിന്നെ ഏട്ടനെക്കാളും നിന്നെ മനസിലാക്കിയത് ഒരാൾ ഉണ്ട്....  നിനക്ക് വേദനിക്കുമ്പോൾ ആ മനസ്സും വേദനിക്കുന്നുണ്ട്.....  നിനക്ക് വേണ്ടി മാത്രം മിടിക്കുന്ന ഒരു ഹൃദയമുണ്ട് അത് നീ അറിയുന്നില്ലേ.... " ശിവ പോകുന്നതും നോക്കി വേണി പറഞ്ഞു...

കിടക്കാൻ നേരത്ത് ശിവയുടെ ശരീരം ചെറിയ ചൂട് ഉണ്ടായിരുന്നു....  എന്നാൽ അത് സമയം കൂടും തോറും പനി കൂടി വന്നു...  ശിവയുടെ ശരീരം വിറയ്ക്കാൻ തുടങ്ങി... എന്തൊക്കെയോ പിച്ചുംപേഴും പറയുന്നുണ്ടായിരുന്നു...  രാത്രിയിൽ ശിവയെ കാണാൻ വന്നതായിരുന്നു ഷാനു....  ശിവയെ അവന്റെ ഇരുകൈയിലേക്കും കോരിയെടുത്തു...  ശിവ അവന്റെ ദേഹത്തേക്ക് പറ്റിച്ചേർന്നു കിടന്നു...

"ഷാനു......  എനിക്ക് വയ്യാ നിന്നെ പങ്കിട്ടാന്....  നീ എന്റെത.... " ശിവ എന്തൊക്കെയോ പറഞ്ഞു കൊണ്ടേ നിന്നും ഷാനു തന്റെ പ്രാണനെ നെഞ്ചോട് ചേർത്ത് പിടിച്ചു.... 

തുടരും...

8വർഷത്തിന് ശേഷമുള്ള കാര്യമാണ് പാർട്ട്‌ 20 യിൽ പറഞ്ഞത്...  പിന്നെ ഇന്നലെ past ആയിരുന്നു പറഞ്ഞത്....
ഇനിയുള്ള 2 or3 പാർട്ടിൽ pastum presentum കൂടി കലർന്നാണ് ഉണ്ടാവുക...  ഇപ്പൊ എല്ലാവര്ക്കും മനസ്സിലായി എന്ന് കരുതുന്നു...

Greeshma Vipin


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top