" അനാമിക "
പാർട്ട് : 14
ഈ താലിയുമായുള്ള ബന്ധം ദിവസങ്ങളിൽ നിന്ന് വർഷത്തിലേക്ക് ആകാൻ പോകുന്നു...
എത്ര നാൾ ഇത് ഞാൻ മറച്ചു വെക്കും..
എല്ലാം എല്ലാരും അറിയുമ്പോൾ എന്താകും സംഭവിക്കുക..
ഈശ്വര ഞാൻ എല്ലാരേയും ചതിച്ചത്പോലെ ആകില്ലേ... ഒരിക്കൽ പോലും അയാളെ സ്നേഹിക്കാത്ത ഞാൻ ഈ താലി എന്തിനാണു ഇത്രെയും കാലം സൂക്ഷിച്ചത്... ഓരോ നിമിഷവും പേടിയോടെ ആണ് തള്ളി നീക്കുന്നത്... എത്രകാലം കൂടി ഈ ഒളിച്ചുകളി തുടരാൻ സാധിക്കും...??
ഇവിടുന്ന് തിരിച്ചു ചെല്ലുമ്പോൾ ആദ്യം തന്നെ ശ്രീ ഏട്ടനെ കാണണം സംഭവിച്ചത് എല്ലാം തുറന്നു പറഞ്ഞ്.. ആ കാലിൽ വീണ് മാപ്പ് ചോദിക്കണം...
എല്ലാരും അറിയുന്നെങ്കിൽ അറിയട്ടെ...
ഇനി വയ്യ... മനസ്സിൽ നിന്ന് ഈ ഭാരം ഇറക്കി വെക്കാൻ സമയം ആയി... എന്തൊക്കെ ആകും സംഭവിക്കുക ഇതിന്റെ പേരിൽ ഇനി... ഞാൻ എന്തിനു പേടിക്കണം... വരുത്തി വെച്ചവർ ഉണ്ടല്ലോ ഇവിടെ.. ഞാൻ മാത്രം എന്നും ഇങ്ങനെ നീറി പുകഞ്ഞാൽ മതിയോ..
എന്തൊക്കെയോ വീണ്ടും ആലോചിച്ചു കണ്ണാടിക്ക് മുന്നിൽ നിന്നപ്പോൾ ആണ് പുറകിൽ നിന്ന് പൂജയുടെയും നന്ദുവിന്റെയും ശബ്ദം കേൾക്കുന്നത് ഞാൻ ചെയിൻ എടുത്ത് അകത്തേക്ക് ഇട്ടപ്പോഴേക്കും അവർ മുറിക്കുള്ളിലേക്ക് കയറിയിരുന്നു...
ഡി... നീ ഫ്രഷ് ആകാൻവേണ്ടി വന്നിട്ട് ഇവിടെ കണ്ണാടിക്ക് മുന്നിൽ നില്കുന്നതേ ഒള്ളൂ... നന്ദുന്റെ ചോദ്യം കേട്ട് അവരെ തിരിഞ്ഞു നോക്കിയപ്പോൾ എന്നെ അത്ഭുതത്തോടെ നോക്കി നിൽപ്പ് ആണ് രണ്ടും...
ആമി : എന്താഡി... രണ്ടും ഇങ്ങനെ അന്യഗ്രഹ ജീവിയെ കണ്ടതുപോലെ ഒരു നോട്ടം...
പൂജ : അല്ല പതിവില്ലാതെ ഉള്ള കാഴ്ചകൾ കണ്ടാൽ.. ആരായാലും നോക്കി പോകുമല്ലോ.. എന്താണ് മോളെ ഈ ഇടയായി ചില മാറ്റങ്ങൾ...
ആമി : ചില മാറ്റങ്ങൾ ചില സമയത്ത് അനിവാര്യമാണ്...
പൂജ : എന്റെ പൊന്ന് ആമി... മൂക്കിൽ തൊടാൻ നേരിട്ട് അങ്ങ് തൊട്ടാൽ പോരേ എന്തിനാ ഇങ്ങനെ ചുറ്റി വളച്ചു തൊടുന്നത്... ദേവേട്ടനും നിന്നെ പോലെയാ സിംപിൾ ആയി പറയേണ്ടത്, കുറച്ചു ഉരുട്ടി പെരട്ടിയെ പറയുക ഒള്ളൂ..
ആമി : ഉറങ്ങാൻ നേരം എങ്കിലും അയാളുടെ പേര് ഒന്ന് ഒഴുവാക്കി കൂടെ നിനക്ക്...
അപ്പോഴാണ് മായ കടന്ന് വരുന്നത്... ആമി എന്താണ് കഴിക്കാൻ വരാഞ്ഞത്... എനിക്ക് വിശപ്പില്ല മായ.. നിങ്ങൾ കഴിച്ചോ..
മായ : നാളെ രാവിലെ എല്ലാരും അഞ്ചു മണി ആകുമ്പോഴേക്കും എത്തിയേക്കണേ...
ആമി : ഞങ്ങൾ എത്തിയേക്കാം... മായ ധൈര്യമായി പൊയ്ക്കോളൂ..
മായ പോയതിനു ശേഷം ആമി ഫ്രഷ് ആകാൻ വേണ്ടി വാഷ്‌റൂമിലേക്ക് പോയി... അവൾ ഫ്രഷ് ആയി വന്നപ്പോഴേക്കും... മറ്റ് രണ്ടുപേരും ഉറങ്ങി കഴിഞ്ഞിരുന്നു... അവളും പതിയെ അവർക്ക് ഒപ്പം പോയി കിടന്നു... യാത്രയുടെ ഷീണം കാരണം അവളും പെട്ടെന്ന് തന്നെ ഉറങ്ങി പോയി...
രാവിലെ അഞ്ചു മണിക്ക് തന്നെ എല്ലാവരും റെഡി ആയി പൂജ നടക്കുന്ന സ്ഥലത്തു എത്തിയിരുന്നു..
പൂജ സാരി ആയിരുന്നു... ദേവിനെ ഇമ്പ്രെസ്സ് ചെയ്യാൻ ഉള്ള ഒരു വഴിയും പാഴാക്കാതെ ഉള്ള ശ്രെമം ആണ്... കാവ്യയും ഇത് തന്നെ ആണ് അവസ്ഥ...
പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന ഭാവം ആണ് നമ്മുടെ ബോസിന്... പുള്ളി ഇത് ഒന്നും കണ്ട ഭാവം പോലും കാണിക്കുന്നില്ല...
പൂജക്ക് ശേഷം എല്ലാവരും പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് നന്ദു മായയോട് ചോദിക്കുന്നത്... എന്തിനായിരുന്നു ഈ പൂജ നടത്തിയത്...
മായ : നാളെ ഇവിടുത്തെ ക്ഷേത്രത്തിൽ വിശിഷ്ടമായ ദിവസം ആണ്...
(ഇതും പറഞ്ഞ് മായ എല്ലാവരെയും കൊണ്ട് അമ്പലത്തിന് അടുത്തേക്ക് വന്നു... )
കാവ്യ : ഇത് എന്താണ് രണ്ട് അമ്പലം...??
മായ : താഴത്തെ ഈ അമ്പലത്തിൽ എല്ലാവർക്കും കയറാം, ദിവസവും നട തുറക്കും, പൂജയും, വഴിപാടും ഒക്കെയും സാദാരണ അമ്പലങ്ങളിലെ പോലെ തന്നെ.. പക്ഷെ മുകളിലത്തെ അമ്പലത്തിൽ വിവാഹം കഴിഞ്ഞവർക്ക് മാത്രമേ കയറാൻ സാധിക്കൂ അതും വർഷത്തിൽ ഒരിക്കൽ മാത്രമേ ഈ നട തുറക്കു... ഇത് പ്രസിദ്ധമായ അർദ്ധനാരീശ്വര ക്ഷേത്രം ആണ്....
നാളെ ഇവിടെ വന്ന് എന്ത് ചോദിച്ചാലും സാധിക്കും എന്നാണ് വിശ്വാസം...
പൂജ : അപ്പോൾ നമുക്ക് ഒന്നും അങ്ങോട്ട് പോകാൻ സാധിക്കില്ല...
മായ : ഇല്ല പൂജ...
വിവാഹിതരായ ഭാര്യയും ഭർത്താവും ഒരുമിച്ച് വന്ന് തൊഴുതാൽ... അവസാന ശ്വാസം വരെയും അവർ ഒരുമിച്ചുണ്ടാകും എന്നാണ് ഇവിടെ ഉള്ളവരുടെ വിശ്വാസം...
പതിയെ ആമിയുടെ പുറകിലേക്ക് വന്ന് നിന്നു കൊണ്ട് ആരും കേൾക്കാതെ അർജുൻ പറഞ്ഞു.. .. മിസ്സിസ് അനാമിക... നിനക്ക് പോകാട്ടോ...
ഇത് കേട്ടതും അവനെ തിരിഞ്ഞു രൂക്ഷമായി നോക്കുമ്പോൾ ആണ്... അവളെ തന്നെ നോക്കി നിൽക്കുന്ന ദേവിനെ ശ്രെദ്ദിക്കുന്നത്... ഒരു നിമിഷം അവർ രണ്ടും കണ്ണിൽ നോക്കി നിന്നു...
അവരെ തന്നെ നോക്കി ഇത് എല്ലാം ശ്രെദ്ദിക്കുന്ന രണ്ടു കണ്ണുകൾ ആരും കണ്ടില്ല...
ആ അമ്പലത്തിൽ കയറാൻ പറ്റാത്ത നിരാശ എല്ലാ പെൺപടയുടെ മുഖത്തും ഉണ്ടായിരുന്നു.. ആമിക്ക് ഒഴികെ...
അഞ്ജലിക്ക് ഉണ്ടായ തെറ്റിദ്ധാരണ മാറ്റണം അവളോട് സംസാരിക്കണം എന്ന് മനസ്സിൽ കരുതി നിൽകുമ്പോൾ ആണ് അവൾ ഗാർഡന്റെ സൈഡ് ഇൽ നിൽക്കുന്നത് കണ്ടത്... ആമിയെ കണ്ടതും മാറി പോകാൻ തുടങ്ങിയ അഞ്ജലിയെ നോക്കി ആമി പറഞ്ഞു.... എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് എവിടെ വേണമെങ്കിലുo പോക്കൊള്ളു ഞാൻ തടയില്ല..
അഞ്‌ജലി : എന്താണ് തനിക്ക് പറയാൻ ഉള്ളത്.. ദേവിനെ വിട്ട് തരണം എന്നോ...
അഞ്ജലിയുടെ ആ ചോദ്യത്തിൽ ഒരു നിമിഷം ഒന്ന് പതറി എങ്കിലും പെട്ടെന്ന് തന്നെ ആമി ചോദിച്ചു..
ആമി : എനിക്ക് ഒന്നും മനസിലായില്ല എന്താണ് അഞ്‌ജലി ഉദേശിച്ചത്..
അഞ്‌ജലി : ആരും ഒന്നും കാണുന്നില്ല അറിയുന്നില്ല എന്ന് ഒന്നും കരുതണ്ട ഇയാൾ... കണ്ണിൽ കണ്ണിൽ ഉള്ള നോട്ടവും എല്ലാം കാണുന്ന് ഉണ്ട് ഞാൻ... ഒരിക്കലും ദേവിനെ എന്നിൽ നിന്നും തട്ടി പറിക്കാം എന്ന് കരുതണ്ട... വര്ഷങ്ങളായി കൊണ്ട് നടക്കുന്ന ഇഷ്ടമാണ്.. അത് ഇന്നലെ കയറി വന്ന നീ വിചാരിച്ചാൽ നശിപ്പിക്കാൻ ഒന്നും പറ്റില്ല..
ആമിയുടെ മറുപടിക്ക് കാത്ത് നില്കാതെ അവളോട് ഉള്ള അടങ്ങാത്ത പകയുമായി അഞ്ജലി നടന്ന് അകന്നു... ഇത് എല്ലാം കേട്ട് കൊണ്ട് നന്ദും പൂജയും ആമിക്ക് അരികിലേക്ക് വന്നു..
നന്ദു : നീയും അഞ്ജലിയും ആയി എന്താണ് പ്രശ്നം..??
ആമി : എന്ത് പ്രശ്നം.. ഒന്നുമില്ല...
പൂജ : നീ വെറുതെ ഒളിക്കണ്ട ആമി.. ഞങ്ങൾ എല്ലാം കേട്ട് കൊണ്ട് ആണ് വന്നത്...
ആമി : കേട്ടല്ലോ... പിന്നെ എന്തിനാണ് ഈ ചോദ്യം..
പൂജ : അവൾക്ക് ദേവേട്ടനെ ഇഷ്ടമാണോ??
നന്ദു : അത് അല്ലേ ഇപ്പോൾ അവൾ പച്ച മലയാളത്തിൽ പറഞ്ഞത്... എന്നാലും സാർ ഇന്റെ മനസ്സിൽ ആരായിരിക്കും, എന്തായിരിക്കും...??
ആമി : അതിനു കവടി തന്നെ നിരത്തേണ്ടി വരും അങ്ങേരുടെ മനസ്സിൽ എന്താന്ന് കണ്ട് പിടിക്കാൻ...
പൂജ : കവടി ഉണ്ടോടെ കയ്യിൽ...
ആമി : ഓർഡർ ചെയ്യ്തിട്ട് ഉണ്ട് ഉടനെ തന്നെ വരും.. നീ വെയിറ്റ് ചെയ്യണേ... എന്നാലും ഈശ്വര അങ്ങേർക്ക് ഇതിനും മാത്രം ഫാൻസ് എവിടുന്നാ...
പൂജ : എനിക്ക് ചുറ്റും കോമ്പറ്റിഷൻ ആണെല്ലോ... പക്ഷെ ദേവേട്ടനെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല നോക്കിക്കോ....
അപ്പോഴേക്കും കാർത്തി വന്ന് അമിയോട് പറഞ്ഞു എഡോ... തനിക്ക് ഒരു കൊറിയർ ഉണ്ട്..
ആമി : കൊറിയർ..ഓഹ്... ആർക്ക്, എനിക്കോ.. ചുമ്മാ കളിപ്പിക്കല്ലേ കാർത്തി..
കാർത്തി : സംശയം ഉണ്ടെങ്കിൽ വന്ന് നോക്ക്...
പൂജ : ആരാ...ഡി.. നിനക്ക് ഇങ്ങോട്ട് കൊറിയർ അയക്കാൻ..
ആമി : എനിക്ക് എങ്ങനെ അറിയാനാ.. എന്നോട് പറഞ്ഞിട്ട് ആണോ അയച്ചത്.. എന്തായാലും നോക്കാം...
അവർ അവിടേക്ക് ചെന്നപ്പോൾ ഒരു വലിയ റോസാ പൂക്കളുടെ കെട്ടുമായി ഒരു പയ്യൻ അവിടെ നിൽക്കുന്നു... ദൈവമേ റോസ് ഓഹ്... ആമിയുടെ കണ്ണ് തള്ളി പോയി... ഇത് എന്ത് പുതിയ കുരിശ് ആണ്...
പൂജ : ഡി... നിനക്ക് റോസ് ഒക്കെയും അയക്കാൻ ഞങ്ങൾ അറിയാത്ത ആരാ ഉള്ളത്... ഇന്നലെ സ്മൈലി ഇന്ന് ഇപ്പോൾ റോസ്... നാളെ ഇനി എന്താകുമോ ആവോ...
ആമി : ഒന്നാമതെ എനിക്ക് ദേഷ്യം വന്നിരിക്കുവാ... അതിന്റെ കൂടെയാണ് അവളുടെ ഒരു ചളി...
ആമി നേരെ ആ പയ്യന്റെ അടുക്കലേക്ക് ചെന്ന് കൊറിയർ ഒപ്പിട്ടു വാങ്ങി.. നേരെ നോക്കിയത് അർജുനിനെ ആണ്... അവന്റെ മുഖത്ത് ഒരു കള്ള ചിരി ഉണ്ടായിരുന്നു... (ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നെ ആയിരിക്കുമല്ലോ... ) ദേവ് ആണെങ്കിൽ ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിലും...
ഇനി ഇവിടെ നിന്നാൽ മിക്കവാറും അവൾ എന്നെ പഞ്ഞിക്കിടും എന്നും പറഞ്ഞ്...അർജുൻ പതിയെ സ്കൂട്ട് ആയി... പക്ഷെ നമ്മുടെ ആമിക്ക് വിടാൻ ഉദ്ദേശം ഇല്ലാത്തത് കൊണ്ട് റോസ് വാങ്ങി നന്ദുന്റെ കയ്യിൽ കൊടുത്തിട്ട് അവൾ അർജുൻ പിറകെ പോയി..
ഡാ... അവിടെ നിൽക്കാൻ... അല്ലെങ്കിൽ നിന്നെ ഞാൻ എറിഞ്ഞിടും... ആമിയുടെ ആ ഡയലോഗ് ഇൽ തിരിഞ്ഞു നോക്കിയ അർജുൻ കാണുന്നത് അവനെ എറിയാൻ കല്ലുമായി നിൽക്കുന്ന ആമിയെ ആണ്.
എന്റെ പൊന്നു മോളെ ഈ രക്തത്തിൽ എനിക്ക് പങ്കില്ല... എന്നും പറഞ്ഞ് ജീവനും കൊണ്ട് ഒരൊറ്റ ഓട്ടമായിരുന്നു അജു... എറിയാൻ പോയപ്പോൾ ആണ് അവൾ ശ്രെദ്ദിക്കുന്നത് ഇത് എല്ലാം കണ്ട് കിളി പോയി നിൽക്കുന്ന ഫുൾ പെൺപട,
പുറകിൽ എന്തിന് നമ്മുടെ അഞ്‌ജലി ഉൾപ്പെടെ ഉണ്ട്. പെട്ടെന്ന് തന്നെ ആമി കല്ല് താഴെ ഇട്ട് നടക്കാൻ തുടങ്ങിയപ്പോൾ... കാവ്യ ചോദിച്ചു ആമിക്ക് അർജുൻ സാർ ഇനെ നേരത്തെ പരിജയം ഉണ്ടോ..??
ആമി : എന്റെ വകയിൽ അമ്മാവന്റെ മകൻ ആയിട്ട് വരും.. അല്ലേ നന്ദു...
ഇത്തവണ ഞെട്ടിയത് ശെരിക്കും നന്ദു ആയിരുന്നു ഇത് എപ്പോൾ സംഭവിച്ചു.. ഞാൻ അറിഞ്ഞില്ലല്ലോ എന്ന ഭാവം ആയിരുന്നു നന്ദുന്... ഇനി ഇവിടെ നിന്നാൽ പണി കിട്ടും എന്ന് മനസിലായ ആമി... അവിടുന്ന് നേരെ അവിടുത്തെ കുട്ടികളുടെയും
മായയുടെയും അടുത്തേക്ക് പോയി...
ഇവിടെ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ ഉള്ള നിൽപ്പാണ് ബാക്കിയുള്ള ടീംസ്...
അന്നത്തെ ദിവസം ചോദ്യങ്ങൾ പേടിച്ചു ആമി അവർക്ക് അടുക്കലേക്ക് പോയതേ ഇല്ലാ... ദേവും അർജുനും പുറത്ത് പോയിട്ട് രാത്രി ഏറെ വൈകി ആണ് തിരികെ എത്തിയത്.. എല്ലാവരും ഉറങ്ങിയതിന് ശേഷം ആണ് ആമി റൂമിലേക്ക് പോയത്...
ഓരോന്ന് ആലോചിച്ചു കൊണ്ടു കിടന്ന അവളുടെ കണ്ണുകൾ അറിയാതെ ഈറനണിഞ്ഞു... ഞാൻ എന്തിനാ ഡിസ്റ്റർബ് ആകുന്നത്...
ഓരോന്ന് ആലോചിച്ചു കൊണ്ടു കിടന്ന അവളുടെ കണ്ണുകൾ അറിയാതെ ഈറനണിഞ്ഞു... ഞാൻ എന്തിനാ ഡിസ്റ്റർബ് ആകുന്നത്... നാളത്തെ ദിവസം എന്നത്തേയും പോലെ ഒരു ദിവസം മാത്രമാണെനിക്ക്... ഞാൻ ഒരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത ദിവസം... ഞാൻ എന്തിനു അമ്പലത്തിൽ പോകണം.. അയാൾക്ക് വേണ്ടിയോ ഒരിക്കലും ഇല്ലാ... അയാൾ എന്റെ ആരും അല്ല..
എന്തൊക്കെയോ ആലോചിച്ചു കൂട്ടി കിടന്നത് അല്ലാതെ ഉറങ്ങാൻ കഴിഞ്ഞില്ല.... എങ്ങനെ ഉറങ്ങാനാണ് നിദ്ര ദേവി കൂടി അവളെ കടാക്ഷിക്കേണ്ടേ... ക്ലോക്കിൽ സമയം നോക്കിയപ്പോൾ മൂന്ന് മണി ഉറക്കവും വരുന്നില്ല... എന്ത് ചെയ്യും എന്ന് ആലോചിച്ചപ്പോൾ ആണ് അമ്പലം അവളുടെ മനസിലേക്ക് കടന്ന് വന്നത്..
രണ്ടും കല്പിച്ചു അവൾ എഴുന്നേറ്റു പോയി കുളിച്ചു ഫ്രഷ് ആയി വന്നു... ഒന്നു കൂടി ആലോചിച്ചു അമ്പലത്തിൽ പോകണോ വേണ്ടയോ... അവളുടെ മനസ് അവളോട് ഒരു നൂറു തവണ പോകാനായി പറയുന്നുണ്ടായിരുന്നു... കുറച്ചു നേരത്തെ ആലോചനക്ക് ശേഷം അവൾ പോകാൻ തന്നെ ഉറപ്പിച്ചു..
ഗോൾഡൻ നിറമുള്ള ഷിഫോൺ സാരി ആണ് അവൾ ഉടുത്തത്.. ഒരുപാട് നാളുകൾക്കു ശേഷം ആണ് അവൾ സാരി ഉടുക്കുന്നത്...
അവൾ പതിയെ ആരെയും ഉണർത്താതെ റൂമിന് പുറത്തേക്ക് ഇറങ്ങി... പതിയെ അമ്പലത്തിലേക്ക് നടന്ന്.. നാല് മണി ആയതേ ഒള്ളൂ.. അതിനാൽ ആരും ഉണ്ടായിരുന്നില്ല.. സ്വസ്ഥമായി പ്രാർത്ഥിച്ചിട്ട് തിരികെ പോകാമെല്ലോ എന്നൊരു ആശ്വാസം ആണ് അവൾക്ക് ഉണ്ടായത്...
ഓരോ പടവുകൾ കയറുമ്പോളും അവൾ ഓർത്ത് അന്നത്തെ ആ സംഭവത്തിന് ശേഷം ഞാൻ പീന്നീട് ഒരിക്കലും അമ്പലത്തിൽ പോയിട്ടില്ല.. പിന്നെ ഇന്ന് തനിക്ക് എന്താണ് സംഭവിച്ചത്...
അമ്പലത്തിന്റെ നടയിൽ എത്തിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.. നടയിൽ കണ്ണ് അടച്ചു പ്രാർത്ഥിച്ചപ്പോൾ അവൾക്ക് അവന്റെ സാമീപ്യം അറിയാൻ കഴിഞ്ഞു... പെട്ടെന്ന് അവളുടെ കഴുത്തിൽ എന്തോപോലെ തോന്നി കണ്ണ് തുറന്നപ്പോൾ.... ഒരു നേർത്ത നൂല് പോലെയുള്ള മാലയിൽ നിറയെ വെള്ള കല്ലുകൾ ഉള്ള നക്ഷത്രത്തിന്റെ ഒരു ലോക്കറ്റ്...
പതിയെ അവൻ അവളുടെ ചെവിയിൽ മന്ത്രിച്ചു...
Happy Anniversary Wifey........
തുടരും......
( എന്റെ കഥയിൽ ശെരിക്കും ഞാൻ ഇപ്പോഴല്ലേ നായകനെ കൊണ്ടു വരാൻ ഇരുന്നത്
ഇന്നലെ ഞാൻ എല്ലാവരുടെയും കമന്റുകൾ വായിച്ചു, കഥ ഇങ്ങനെ ആവണം എന്നു മനസ്സിൽ കണ്ടു കൊണ്ടാണ് എഴുതിയത്...
നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായങ്ങൾ വായിച്ചു, പിന്നെ വായനക്കാരുടെ എല്ലാവരുടെയും അവശ്യ കണക്കിൽ എടുത്താണ് നായകനെ പുറത്ത് കൊണ്ടു വരുന്നത്.. അത് കൊണ്ട് തന്നെ കഥ മൊത്തവും പൊളിച്ചെഴുതി വീണ്ടും എഴുതിയത് ആണ്... ഇന്ന് ഞാൻ ഒരു പാർട്ട് കൂടി 8 മണിക്ക് ഇടും... കഥ ഇനി വായിക്കുന്നില്ല എന്നു വരെ കൂട്ടുകാർ പറഞ്ഞത് കണ്ടു, എന്റെ കഥയെ അത്രയധികം നിങ്ങൾ ഉൾക്കൊണ്ട കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നു കരുതുന്നു... നിങ്ങളിൽ കുറച്ച് പേര് എങ്കിലും എന്റെ കൂടെ ഉണ്ടാവണം, ഇഷ്ടത്തിന് എഴുതാൻ സപ്പോർട്ട് ചെയ്യണം, ഞാൻ റെഡി ആണ് ഇന്നത്തെ കോട്ട വാങ്ങിക്കാൻ.. നിങ്ങൾ നേരത്തെ റെഡി ആണ് എനിക്ക് ഉള്ളത് തരാൻ എന്ന് അറിയാം... അപ്പോൾ തുടങ്ങുക അല്ലേ... ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിക്കൂ)
രചന : ശിൽപ ലിന്റോ