അഞ്ജനമിഴികളിൽ❣️
ഭാഗം- 14
"ഡാ... അവന്മാർ പുറകെ ഉണ്ടെന്ന് നോക്കിയേ..."
"ഉണ്ടെടാ..."
"ഓ... തടിമാടന്മാർക്ക് കാലും കഴക്കുന്നില്ലേ കർത്താവേ... "
"മതിൽ ചാടാമെന്ന് വെച്ചാൽ ഇവിടെ എല്ലാത്തിനും ഒടുക്കത്തെ ഹൈറ്റ്..."
"ഡേയ്... അങ്ങോട്ട് നോക്ക്... ഒരു വലിയ വീട്... മതിൽ കണ്ടിട്ട് ചാടാൻ പറ്റുമെന്ന് തോന്നുന്നു... ഞാൻ എന്തായാലും ചാടാൻ പോവാ..."
"മ..തി..ൽ ഹൈറ്റ് കുറവാ...ണേൽ അവിടെ പട്ടി കാണുമെടാ..."
"എനി..ക്ക് ഇനി വയ്യാ ഓടാൻ..."
ലിന്റോ ഓട്ടത്തിന്റെ വേഗത കൂട്ടി മുന്നിൽ കണ്ട ഹൈറ്റ് കുറഞ്ഞ മതിൽ എടുത്ത് ചാടി. യദുവും പിന്നെ ഒന്നും നോക്കാതെ മതിൽ ചാടി. അഞ്ജനയുടെ ഫ്രണ്ട്സ് നീനയുടെയും ലീനയുടെയും വീടായിരുന്നു അത്.
"നീയല്ലേ പറഞ്ഞെ ഇവിടെ പട്ടിയുണ്ടാകുമെന്ന്... എന്നിട്ട് എവിടെടാ നിന്റെ പട്ടി?"
"നീ ആദ്യം പതുക്കെ പറയെടാ പട്ടി... അവന്മാർ തിരിച്ചു പോയെന്ന് ഉറപ്പ് വരുത്തിയിട്ട് വേണം മതിൽ ചാടാൻ. അല്ലേൽ അവന്മാരുടെ വായിൽ തന്നെ നമ്മൾ എടുത്ത് ചാടും"
"കരിനാക്ക് എടുത്ത് വളക്കാതെടാ.. നമുക്ക് ഇവിടെ നിൽക്കുന്നത് സേഫ് അല്ല. എങ്ങനേലും അകത്ത് കേറിയാലോ?"
"ഏയ്... വേണ്ട വേണ്ട... ദാ ആ ജനൽ തുറന്ന് കിടപ്പുണ്ട്. നമുക്ക് അതിലൂടെ ആളുണ്ടോ എന്ന് നോക്കാം... വാ..."
അവർ രണ്ടുപേരും ജനലിലൂടെ അകത്തേക്ക് നോക്കി.
"രണ്ടുകുഞ്ഞുപിള്ളേർ മാത്രമേ ഉള്ളു. അവർ ഡോറ ബുജി കാണുവാ..."
"ഡോറ ബുജിയോ??"
"ആഹ്... ഒരു കാർട്ടൂണാ... പെങ്ങടെ മോള് വീട്ടിൽ വന്നാൽ ഇത് തന്നെയാ കൂടുതൽ കാണുന്നെ. നീ വാ... ഇവിടുന്ന് മാറി നിൽക്കാം... "
എന്നും പറഞ്ഞ് യദു വീടിന്റെ പുറകു വശത്തേക്ക് നടക്കാൻ തുടങ്ങി.
""ഡോറാ ഡോറാ നമ്മൾ എങ്ങോട്ടാ പോകുന്നേ?""
"ഡാ നമ്മൾ എങ്ങോട്ടാ പോകുന്നതെന്ന്?"
"ഏഹ്?! ആര് ചോദിച്ചു?"
"സോറി... ആ കുരങ്ങൻ ആ പെണ്ണിനോട് ചോദിച്ചതാ... ഹി... ഹി..."
"മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു നിൽക്കുമ്പോഴാ അവന്റെയൊരു തമാശ... ഇങ്ങോട്ട് വാടാ തെണ്ടി..."
യദു ലിന്റോയുടെ കൈപിടിച്ച് വലിച്ചു.
"ആരെടാ അവിടെ?? "
അവർ രണ്ടുപേരും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.
"ഇതേതാടാ ജമ്പനെ പോലെത്തെ മൊട്ടത്തലയും മീശയും ഉള്ള ആള്? !"
ലിന്റോ ശബ്ദം താഴ്ത്തി യദുവിനോട് പറഞ്ഞു. അവൻ ആണേൽ ആകെ ഞെട്ടി നിൽക്കുവാണ്.
"ചോദിച്ചത് കേട്ടില്ലേ?? ആരാ നീയൊക്കെ? ഇവിടെ എന്തിനാ നിൽക്കുന്നെ?? "
അയാളുടെ ശബ്ദം ഉച്ചത്തിലായപ്പോൾ ആ രണ്ടുകുഞ്ഞുപിള്ളേർ ഓടി വന്നു.
"മക്കള് അകത്ത് കേറി പോയി ടീവി കണ്ടേ... ഇവിടെ നിൽക്കണ്ട..."
"ബാ... നമുക്ക് ലീന ചേച്ചിയോട് പറയാം..."
അവർ അകത്തേക്ക് ഓടി.
"നീയൊക്കെ പറയുന്നുണ്ടോ? അതോ ഞാൻ തോക്കെടുക്കണോ? "
തോക്കോ... കർത്താവേ... പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തിപ്പട എന്ന് കേട്ടിട്ടുണ്ട്. അവന്മാരുടെ കയ്യിൽ നിന്നും രക്ഷപ്പെട്ടിട്ട് വെടി കൊണ്ട് ചാകാനാണോ വിധി...
ലിന്റോ മനസ്സിൽ പറഞ്ഞുകൊണ്ട് യദുവിനെ നോക്കി.
"നിന്റെയൊക്കെ വായിൽ എന്താ?"
"എന്നതാ അപ്പച്ചാ ഇവിടെ പ്രശ്നം?"
ങേ?! ഇത് ലീന അല്ലേ?
"ലീനേ... ഞങ്ങള്..."
"ങേ? നിങ്ങളോ? നിങ്ങൾ അർജുന്റെ ഫ്രണ്ട്‌സ് അല്ലേ?"
"ആരാ മോളെ ഇത്?"
"എന്റെ ഫ്രണ്ട് ഇല്ലേ അഞ്ജന... അവളുടെ ഹസ്ബൻഡ് അർജുന്റെ ഫ്രണ്ട്സാണ് ഇവർ..."
"ഏഹ്? ആണോ? നിങ്ങളെന്താ ഇവിടെ?"
"അത് അപ്പച്ചാ... ആക്ച്വലി എന്താ സംഭവിച്ചതെന്ന് അറിയോ? ഞങ്ങളെ കുറച്ചു ഗുണ്ടകൾ ഓടിച്ചു ഇവിടെ എത്തിച്ചതാ..."
"ഗുണ്ടകളോ?! "
"ആഹ്... അതെ"
"നിങ്ങൾ പേടിക്കണ്ട. ഈ കുര്യച്ചന്റെ വീട്ടിൽ ഒരുത്തനും കേറില്ല"
"ഏയ്... ഞങ്ങൾക്ക് പേടിയൊന്നുമില്ല. വെറുതെ എന്തിനാ അവന്മാരെ തല്ലി എനർജി കളയുന്നതെന്ന് കരുതി. അല്ലേടാ യദു?"
യദു ലിന്റോയെ നോക്കി തലയാട്ടി.
"ഇങ്ങോട്ട് വരുന്ന വഴിക്ക് ഞാൻ ആരെയും കണ്ടില്ല. അവർ തിരിച്ചു പോയിക്കാണും. നിങ്ങൾ പൊയ്ക്കോ..."
"പോകാനോ? ഇപ്പോൾ തന്നെ പോകണോ അപ്പച്ചാ?"
കുര്യച്ചൻ മീശ പിരിക്കുന്നത് കണ്ടപ്പോൾ ലിന്റോ ഒരു വിളറിയ ചിരി ചിരിച്ചു.
" ഞാൻ പോട്ടേ ലീനേ? അല്ലാ... നീന എന്തേ?"
"ചേച്ചി കുളിക്കുവാ..."
"ഓക്കേ... അപ്പോൾ ബൈ. സീ യൂ അപ്പച്ചാ... നമുക്ക് കാണാം. ഇങ്ങോട്ട് വാടാ പേടിച്ചു നിൽക്കാതെ..."
എന്നും പറഞ്ഞ് ലിന്റോ ഷർട്ടിന്റെ കൈ രണ്ടും മേലോട്ട് തെറുത്തു വെച്ച് സ്ലോ മോഷനിൽ പുറത്തേക്ക് നടന്നു. അപ്പോൾ ആ വഴി ഒരു ഓട്ടോ വന്നു. അവർ കൈ കാണിച്ച് അതിൽ കയറി.
"ഡാ തെണ്ടി... നിനക്ക് പേടി ഇല്ലാലേ? അവന്മാരെ തല്ലി എനർജി കളയണ്ട പോലും..."
യദു ലിന്റോയുടെ കൊങ്ങക്ക് കേറി പിടിച്ചു.
"ഡാ മണ്ടാ... ഞാൻ അത് അവളുടെ തന്തപ്പടിയുടെ മുമ്പിൽ അങ്ങനെ പറഞ്ഞതല്ലേ... നിനക്ക് മനസ്സിലായില്ലേ? കർത്താവേ... അവന്മാര് പോയി കാണണേ..."
പെട്ടന്ന് യദുവിന്റെ മൊബൈൽ ശബ്ദിച്ചു. അവൻ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു.
"അർജുനാ..."
"ഇങ്ങു താ... ഞാൻ സംസാരിക്കാം..."
ലിന്റോ മൊബൈൽ യദുവിന്റെയിൽ നിന്നും തട്ടിപ്പറിച്ചു.
"ഹലോ... ഡാ തെണ്ടി... നാറി... ചെറ്റെ... ഞങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ വേണ്ടി വിളിച്ചതാണോ? ഇപ്പോൾ ശബ്ദം കേട്ടപ്പോൾ മനസ്സിലായില്ലേ?"
"ഡാ ഞാൻ പറയുന്നതൊന്ന് കേൾക്ക്... നീ യദുവിന്റെ കയ്യിൽ ഫോൺ കൊടുത്തേ..."
"ഇന്നാ... നിനക്ക് തരാൻ പറഞ്ഞു. ബാക്കി ചീത്ത നീ വിളിച്ചോ... എനിക്കൊന്നും വരുന്നില്ല..."
"ഹെലോ ഡാ... നീ എവിടെയാ ഒന്നും പറയാതെ പോയിക്കളഞ്ഞേ?"
"അഞ്ജനയുടെ അച്ഛൻ ഇവിടെ ഹോസ്പിറ്റലാടാ... അവൾ വിളിച്ചപ്പോൾ ഞാനിങ്ങ് വേഗം പോന്നതാ..."
"ആണോ? മ്മ്... ശെരി. ഞങ്ങൾ അങ്ങോട്ട് വരണോ?"
"വേണ്ട... അച്ഛന് കുഴപ്പമില്ല. കുറച്ചു കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടു പോകും"
"മ്മ്... ഓക്കേ..."
"ശെരിടാ ഞാൻ പിന്നെ വിളിക്കാം..."
"ആരാ അർജുൻ?"
"യദുവിനെ വിളിച്ചതാ..."
"മ്മ്..."
"നമ്മുടെ കാറിൽ അച്ഛനെ വീട്ടിൽ കൊണ്ടുപോകാം... വല്യച്ഛനോട് ഞാൻ പറയാം..."
"ഓക്കേ..."
കുറച്ചു മണിക്കൂർ കഴിഞ്ഞ് നന്ദകുമാറിനെയും കൊണ്ട് അർജുൻ അഞ്ജനയുടെ വീട്ടിലേക്ക് പോയി. അംബികയോടും അഞ്ജലിയോടും നന്ദകുമാർ ഹോസ്പിറ്റലിൽ ആയ വിവരമൊന്നും അവർ പറഞ്ഞില്ല. അർജുൻ എന്തൊക്കെയോ കള്ളം പറഞ്ഞ് അവരെ വിശ്വസിപ്പിച്ചു.
"അർജുൻ... അമ്മയോട് എന്താ പറഞ്ഞെ?"
"അതൊക്കെ ഞാൻ പറഞ്ഞു. ഇത്രയും നേരം നമ്മുടെ വീട്ടിൽ ആയിരുന്നുവെന്ന് പറഞ്ഞു. പിന്നെ, ഫോണിനെ പറ്റിയും സ്കൂട്ടിയെ പറ്റിയൊക്കെ അമ്മ ചോദിച്ചു. എല്ലാത്തിനും ഞാൻ ഉത്തരം കൊടുത്തിട്ടുണ്ട്. താൻ ടെൻഷനടിക്കണ്ട..."
"എന്നാലും അർജുൻ... അച്ഛന് എന്താ ഇപ്പോൾ നെഞ്ചുവേദന വരാൻ കാരണം? ആ ഹോട്ടലിൽ എന്തിനാ അച്ഛൻ പോയേ? വല്യച്ഛൻ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല"
"ഇതിന്റെയൊന്നും ഉത്തരം എനിക്കറിയില്ല. അത് അച്ഛന് മാത്രമേ അറിയുള്ളു. നാളെ പോകാമെന്ന് ഡോക്ടർ പറഞ്ഞിട്ടും കേട്ടില്ല. അമ്മയും അഞ്ജലിയും പേടിക്കുമെന്ന് പറഞ്ഞു. പിന്നെ, അധികം സീരിയസ് അല്ലാത്തതിനാലാണ് ഡോക്ടർ സമ്മതിച്ചത്. അച്ഛന് എന്തോ ടെൻഷൻ ഉണ്ട്. സമയം ഒരുപാടായി. താൻ കിടന്നോ..."
ലൈറ്റ് ഓഫ് ചെയ്ത് അവർ രണ്ടുപേരും കിടന്നു. അർജുന്റെ മനസ്സിൽ പല ചോദ്യങ്ങളും സംശയങ്ങളും ഉയർന്നുവന്നു. രാവിലെ വീട്ടിൽ വെച്ച് പദ്മിനിയെ കണ്ടപ്പോൾ നന്ദകുമാറിനുണ്ടായ മാറ്റമൊക്കെ അവന് ഓർമ വന്നു.
അച്ഛനൊന്നു ഉഷാറായിട്ട് ഇതിനെ പറ്റി ചോദിക്കണം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അർജുൻ കിടന്നുറങ്ങാൻ തുടങ്ങി. രാത്രിയിലെപ്പോഴോ അവന് നല്ല ദാഹം തോന്നി. റൂമിലാണേൽ വെള്ളവും ഇരിപ്പില്ല.അഞ്ജനയെ ഉണർത്താതെ വാതിൽ തുറന്ന് അവൻ പുറത്തിറങ്ങി. അടുക്കളയിൽ പോയി വെള്ളം കുടിച്ച് തിരിച്ചു വരുമ്പോൾ ബാൽക്കണിയിൽ ആരോ നിൽക്കുന്നതായി അർജുന് തോന്നി. പതിയെ അവൻ അങ്ങോട്ട് ചെന്നു. അവന്റെ തോന്നൽ ശെരിയായിരുന്നു. നന്ദകുമാർ മാനത്തേക്ക് നോക്കി നിൽക്കുകയാണ്.
"അച്ഛനും അഞ്ജനയെ പോലെ നക്ഷത്രങ്ങളെ നോക്കി നിൽക്കുവാണോ?"
അർജുന്റെ ചോദ്യം കേട്ട് അയാളൊന്നു ഞെട്ടി.
"ആഹ്... മോനോ?"
"എന്താ അച്ഛാ ഇവിടെ വന്ന് നിൽക്കുന്നെ? അച്ഛന് വയ്യാത്തതല്ലേ? പോയി കിടന്നുറങ്ങിക്കേ..."
"മോൻ പറഞ്ഞത് ശെരിയാ... എനിക്ക് വയ്യാ... എന്റെ മനസ്സിനിപ്പോൾ ഒട്ടും വയ്യ. ഓരോന്ന് ഓർത്തിട്ട് ഒരു സമാധാനവുമില്ല"
"എന്താ അച്ഛാ... അച്ഛന്റെ മനസ്സിനെ അലട്ടുന്ന പ്രശ്നം? എന്നോട് പറയാൻ പറ്റുമെങ്കിൽ പറയ്... പിന്നെ ഒരു കാര്യം ചോദിച്ചാൽ അച്ഛൻ സത്യം പറയുമോ?"
" എന്താ മോനേ?"
" അച്ഛന് പത്മിനി ആന്റിയെ അറിയാമോ?"
പത്മിനിയുടെ പേര് കേട്ടതും നന്ദകുമാർ മുഖംതിരിച്ചു.
" ഇപ്പോൾ ഡൗട്ട് ക്ലിയർ ആയി. അവര് അച്ഛന്റെ ആദ്യഭാര്യ ആണല്ലേ?"
അർജുൻ പറഞ്ഞത് കേട്ട് അയാൾ ഞെട്ടലോടെ അവനെ നോക്കി.
" മോനേ നിനക്കിത്..."
"എങ്ങനെ മനസ്സിലായി എന്നല്ലേ? അഞ്ജന എന്നോട് ഈ കാര്യമൊക്കെ പറഞ്ഞിരുന്നു. പക്ഷേ ആരാണെന്ന് മാത്രം അവൾക്ക് അറിയില്ലായിരുന്നു. ഇന്ന് രാവിലെ അവരെ കണ്ടപ്പോൾ അച്ഛന് ഉണ്ടായ മാറ്റം ഞാൻ ശ്രദ്ധിച്ചിരുന്നു. ഇടക്കിടക്ക് നോക്കുകയും ചെയ്തിരുന്നു. ഒരു പരിചയവുമില്ലാതെ ഇങ്ങനെ നോക്കില്ലാലോ... പിന്നെ, അവരുടെ മകൾ സൂര്യ എന്റെ അടുത്ത കൂട്ടുകാരിയായിരുന്നു. മമ്മി രണ്ടാമത് കല്യാണം കഴിച്ചതാ ഡാഡിയെ എന്നൊക്കെ അവൾ എപ്പോഴോ എന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാം കൂട്ടി ചേർത്ത് ഞാനൊന്നു ജസ്റ്റ് ഊഹിച്ചതാ..."
ഇതൊക്കെ കേട്ട് നന്ദകുമാർ ഒരു നിമിഷം മൗനമായി നിന്നു.
"മ്മ്... അവളെ എന്റെ വീട്ടുകാർ ഏട്ടനൊഴികെ എല്ലാവരും കൂടി ചേർന്ന് എന്റെ തലയിൽ കെട്ടി വെച്ചു"
"അച്ഛൻ എന്തിനാ ആ ഹോട്ടലിൽ പോയേ? പദ്മിനി അവിടെ വരാൻ പറഞ്ഞിരുന്നോ? അവർക്ക് ഞങ്ങളുടെ സ്വത്തിലാണ് നോട്ടം. സൂര്യയെ എന്നെക്കൊണ്ട് കെട്ടിക്കാൻ പ്ലാൻ ഉണ്ടായിരുന്നു. എന്തായാലും അച്ഛൻ പറയ്... നമുക്ക് പരിഹാരം ഉണ്ടാക്കാം..."
അർജുന്റെ സംസാരം അയാൾക്കൊരു ആശ്വാസമേകി. പതിയെ പതിയെ അയാൾ എല്ലാം അവനോട് തുറന്നു പറഞ്ഞു.
"ഓഹോ... അവര് ആള് കൊള്ളാലോ... പക്ഷേ, ഞങ്ങളെ തമ്മിൽ അകറ്റുക എന്നത് ഇനി അസാധ്യമാണ് അച്ഛാ..."
"മോനെ... സൂര്യ എന്റെ മോളാണ് എന്ന് പറഞ്ഞത് എനിക്കൊരിക്കലും വിശ്വസിക്കാനാകുന്നില്ല. അത് സത്യമാണെന്ന് എന്റെ മനസ്സ് പറയുന്നില്ല. അഥവാ ആണെങ്കിലും ഒരു മോളുടെ സന്തോഷത്തിനു വേണ്ടി മറ്റൊരു മോളുടെ സന്തോഷം കെടുത്താൻ എനിക്കൊരിക്കലും ആവില്ല. പ്രെഗ്നന്റ് ആകാതെ ഇരിക്കാൻ പദ്മിനി ടാബ്ലെറ്റ് കഴിക്കുന്നത് അമ്മ കണ്ടിട്ട് അവളെ വഴക്ക് പറഞ്ഞത് എനിക്കിന്നും ഓർമയുണ്ട്. എന്റെ ഉള്ളിലെ ഇഷ്ടം അടക്കി വെച്ച് അവളുമായി നല്ലൊരു ജീവിതം നയിക്കാൻ ഞാൻ എന്നെക്കൊണ്ട് ആവുന്നതെല്ലാം ശ്രമിച്ചു. പക്ഷേ, അവളതിന് ഒരുക്കമല്ലായിരുന്നു. പണത്തിനോടായിരുന്നു അവൾക്ക് ഭ്രമം. അവളുമായുള്ള ജീവിതം എനിക്ക് മടുത്തു തുടങ്ങിയപ്പോൾ അവൾ ആയിട്ട് തന്നെ ഒരു ദിവസം ഇറങ്ങിപ്പോയി ഒരു ഗൾഫ്കാരന്റെയൊപ്പം. പിന്നെ തിരിച്ചു വന്നത് രണ്ടു മാസമെന്തോ കഴിഞ്ഞിട്ടാണ്. എനിക്ക് ടെൻഷൻ എന്റെ അംബികയെ കുറിച്ചോർത്താണ്. പദ്മിനി നേരിൽ കണ്ടാൽ എന്തൊക്കെ വിളിച്ചു പറയുമെന്ന് ഒരു പിടിയുമില്ല മോനെ... അവളെ ആദ്യം നഷ്ടപ്പെട്ടല്ലോ എന്നോർത്ത് ഒരുപാട് വേദനിച്ചതാ ഞാൻ. എന്നാൽ എന്റെ വേദന മനസ്സിലാക്കി ദൈവം അവളെ എനിക്ക് തിരിച്ചു തന്നു. ആ സന്തോഷത്തിനു മാറ്റ് കൂട്ടാൻ രണ്ടു പൊന്നോമനകളെയും തന്നു. പദ്മിനി എന്നെ വിട്ട് പോയതിനു ശേഷം കണ്ടിട്ടേയില്ലെന്നാ ഞാൻ പറഞ്ഞേക്കുന്നെ. ഇനി ഇതൊക്കെ അറിഞ്ഞാൽ അവളോട് പറയാതെ ഇരുന്നതിന് എനിക്ക് എന്ത് വേദനയാണ് അവൾ തരാൻ പോകുന്നതെന്ന് ദൈവത്തിനു മാത്രം അറിയാം..."
ഇത്രയും പറയുമ്പോൾ നന്ദകുമാറിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
"അച്ഛൻ വിഷമിക്കല്ലേ... ഒരു പ്രശ്നവും വരില്ല. അമ്മ ഒരിക്കലും അച്ഛനെ വിട്ട് പോകില്ല. ഞാൻ വാക്ക് തരുന്നു..."
അർജുൻ അയാളുടെ കരം പിടിച്ച് വാക്ക് കൊടുത്തു. അവരുടെ സംസാരമെല്ലാം കേട്ട് ഒരാൾ മറഞ്ഞു നിന്ന് കണ്ണുതുടക്കുന്നുണ്ടായിരുന്നു...
അർജുൻ റൂമിൽ ചെന്നപ്പോൾ അഞ്ജന നല്ല ഉറക്കം. പതിയെ അവൻ അടുത്ത് കിടന്നതും അവൾ കണ്ണു തുറന്നു.
"അർജുൻ സർ ഈ സമയം എവിടെ പോയതാ?"
"താൻ ഉറങ്ങിയില്ലേ?"
"ചോദിച്ചതിന് റിപ്ലൈ താ..."
"അ..ത് ഞാൻ വെള്ളം കുടിക്കാൻ പോയതാ..."
"ഹ്മ്മ്..."
അഞ്ജന കണ്ണടച്ച് ഉറങ്ങാൻ തുടങ്ങി.
ഇവൾ എങ്ങാനും അങ്ങോട്ട് വന്നോ? ഏയ് ഇല്ല...
അർജുൻ അവളെയൊന്നു നോക്കിയിട്ട് അവനും കണ്ണടച്ചു. പക്ഷേ, അവന് ഉറക്കം വന്നില്ല. മനസ്സിൽ എല്ലാം നന്തകുമാറിന്റെ വാക്കുകൾ ആയിരുന്നു.
പിറ്റേന്ന് അതിരാവിലെ അർജുനും അഞ്ജനയും അവിടെ നിന്നും ഇറങ്ങി അവന്റെ വീട്ടിലേക്ക് പോയി. അന്ന് അർജുന് ഒരു ബിസ്സിനെസ്സ് മീറ്റിംഗ് ഉണ്ടായിരുന്നു. അതും നന്ദകുമാർ ചെന്ന ആ ഹോട്ടലിൽ വെച്ചായിരുന്നു. വൈകുന്നേരം ആ ഹോട്ടലിലേക്ക് വരാൻ അഞ്ജനയോട് പറഞ്ഞ ശേഷം അർജുൻ പോയി.
*********-----------********
അർജുൻ പറഞ്ഞ സമയത്ത് അഞ്ജന അവിടെ എത്തിച്ചേർന്നു. അപ്പോൾ അവിടെത്തെ ഒരു സ്റ്റാഫ് ലേഡി അവളുടെ അടുത്ത് വന്നു.
"മേഡം... അർജുൻ സാറിന്റെ വൈഫ് അല്ലേ?"
"അതെ"
"വരൂ മേഡം... മേഡം വന്നാൽ റൂം നമ്പർ 402വിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞു"
"ഓക്കേ. ബട്ട്... വൺ മിനിറ്റ്. ഞാനൊന്നു അർജുനെ കാൾ ചെയ്തോട്ടെ?"
"ഓക്കേ മേഡം"
അവൾ അർജുനെ കാൾ ചെയ്യാൻ പോയതും അവന്റെ മെസ്സേജ് വന്നു. 402 നമ്പർ റൂമിൽ വെയിറ്റ് ചെയ്യാനും ഒരു അരമണിക്കൂർ കഴിഞ്ഞ് അടുത്തെത്തും എന്നായിരുന്നു മെസ്സേജ്. അഞ്ജന പുഞ്ചിരിയോടെ ആ സ്റ്റാഫിന്റെ ഒപ്പം റൂമിലേക്ക് പോയി.
"മേഡത്തിന് എന്ത് ആവശ്യം ഉണ്ടായാലും ഒന്നു കാൾ ചെയ്താൽ മതിട്ടോ... ഇപ്പോൾ കുടിക്കാൻ ജ്യൂസ് എന്തേലും കൊണ്ടുവരട്ടെ? "
"ഏയ്... നോ താങ്ക്സ്..."
"ഓക്കേ മേഡം. എന്നാൽ ഞാനങ്ങോട്ട്..."
ആ സ്റ്റാഫ് ലേഡി റൂമിൽ നിന്നും പോയതും അഞ്ജന വേഗം ചെന്ന് റൂം ലോക്ക് ചെയ്തു. കുറച്ചു കഴിഞ്ഞതും ഡോർ തുറക്കാനായി അവളെ അർജുൻ കാൾ ചെയ്തു. അവൾ ചെന്ന് ഡോർ തുറന്നു.
"അരമണിക്കൂർ കഴിഞ്ഞ് വരുമെന്ന് പറഞ്ഞിട്ട്..."
"എന്റെ ശ്രീമതിയെ ഇവിടെ കൂടുതൽ ഇരുത്തി ബോറടിപ്പിക്കണ്ട എന്ന് കരുതി..."
എന്നും പറഞ്ഞ് അവൻ അഞ്ജനയെ കെട്ടിപ്പിടിച്ചു.
"അതേ... എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കണം. അതിന് വേണ്ടിയാ ഇവിടേക്ക് വരാൻ പറഞ്ഞെ. വീട്ടിലൊട്ടും ശെരിയാകില്ല"
"ആണോ? മ്മ്.. എന്നാൽ പറഞ്ഞോ..."
"പറയാം... എന്നാൽ അതിന് മുൻപ് ഐ വാണ്ട് ആ കിസ്സ്..."
അർജുൻ അവളുടെ ചുണ്ടിൽ വിരൽ അമർത്തി. അവൾ അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. അവൻ പുഞ്ചിരിച്ചുകൊണ്ട് അവളെ ബെഡിൽ ഇരുത്തി.
"ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കണം. ടെൻഷൻ ഒന്നും വേണ്ട. ഓക്കേ?"
"ഓക്കേ..."
"ഹ്മ്മ്..."
ഒരു നിശ്വാസത്തോടെ അർജുൻ പറഞ്ഞുതുടങ്ങി. നന്ദകുമാറിനോട് പദ്മിനി പറഞ്ഞ കാര്യങ്ങളും അവരെ ഗുണ്ടകൾ ആക്രമിച്ചതും മറ്റും. ഇതൊക്കെ കേട്ട് കണ്ണും തള്ളി അഞ്ജന ഇരുന്നു.
"സൂര്യ എന്റെ ചേച്ചി ആണെന്നോ? നോ...... നെവർ... ഞാൻ ഒരിക്കലും വിശ്വസിക്കില്ല"
"ഞാനും വിശ്വസിക്കുന്നില്ല. ഇതൊക്കെ അവരുടെ പ്ലാൻ ആണ്. ഞാൻ എന്തിനാ ഈ ഹോട്ടലിൽ വരാൻ പറഞ്ഞതെന്നറിയോ?"
അവൾ ഇല്ലെന്ന് തലയാട്ടി.
"രണ്ടുപേരെ കാണിച്ചു തരാം... വാ..."
അർജുൻ അഞ്ജനയെയും കൊണ്ട് താഴെ പൂളിന്റെ അവിടേക്ക് കൊണ്ടുപോയി. അവിടെത്തെ റെസ്റ്റോറന്റിൽ ഇരിപ്പുണ്ടായിരുന്നു പദ്മിനിയും സൂരജും.
"ഇവർ എന്താ ഇവിടെ?"
"അറിയില്ല..."
"എന്നും ഈ ടൈം ആകുമ്പോൾ ഇവിടെ വരാറുണ്ടെന്നാ ഞാൻ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്"
"മ്മ്... ദേ അർജുൻ... ആരോ ഒരാൾ അവർക്കൊപ്പം ഇരുന്നു"
അർജുനും അഞ്ജനയും അവരുടെ അടുത്തേക്ക് നടന്നു. പെട്ടെന്നാരോ അഞ്ജനയെ പൂളിലേക്ക് തള്ളിയിട്ടു.
(തുടരും)
©ഗ്രീഷ്മ. എസ്
[ഇനി ഏഴോ എട്ടോ പാർട്ട്‌സ് ഉള്ളു കേട്ടോ😌. ഈ കുഞ്ഞു സ്റ്റോറിയെ സപ്പോർട്ട് ചെയ്യണേ🙏]
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....