അനാമിക, PART: 11

Valappottukal
" അനാമിക "
  പാർട്ട്‌ : 11

എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് ആണ് ഡോറിലേക്ക് നോക്കുന്നത്...

അഞ്‌ജലി....

അപ്പോഴും അയാൾ എന്നെ അയാളിലേക്ക് ചേർത്ത് പിടിച്ചിരിക്കുക ആയിരുന്നു...

ആ കൈകളിലെ പിടുത്തം മുറുകുന്നത് പോലെ തോന്നി എനിക്ക്.....

ഈശ്വര ഇവൾ ഇത് ആരോടൊക്കെ പോയി പറയും.. അഞ്‌ജലി ആണെങ്കിൽ കണ്ടത് ഒന്നും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിൽ... അത്‌ പോലെ ഞെട്ടി നിൽപ്പുണ്ട്..  ഇങ്ങേര് ഇത് എന്ത് ഭാവിച്ചാ ഒരു കുലുക്കവും ഇല്ലാതെ നിൽക്കുന്നു...

സാർ... പ്ലീസ്.... വിടാൻ...

ഒരു അനക്കവും ഇല്ലാതെ നിൽക്കുന്നത് കണ്ടപ്പോൾ... സഹികെട്ടിട്ട് ഞാൻ വിളിച്ചു...

ദേവ്....

എന്റെ ആ വിളിയിൽ പെട്ടെന്ന് കൈകൾ അഴിഞ്ഞു... എന്തോ നേടിയത് പോലെ ഒരു പുഞ്ചിരി ആണെനിക്ക് അയാളുടെ മുഖത്ത് കാണാൻ കഴിഞ്ഞത്... പീന്നീട് ആണെനിക്ക് കാര്യം കത്തിയത്... ഞാൻ ജീവിതത്തിൽ ആദ്യം ആയിട്ട് അയാളെ ദേവ് എന്ന് വിളിച്ചു... (ദേവ് സാറിൽ നിന്ന് ദേവ് എന്ന വിളിയിലേക്ക്... ) ഞാൻ വിളിച്ചതല്ലല്ലോ അയാൾ എന്നെ കൊണ്ട് വിളിപ്പിച്ചു എന്ന് പറയുന്നത് ആണെല്ലോ ശെരി ... ക്യാബിന്  പുറത്തേക്ക് ഇറങ്ങാനായി നടക്കുമ്പോൾ എന്റെ  നോട്ടം അഞ്‌ജലിയുടെ മുഖത്തേക്ക് പാളി വീണു... എന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ട് അവൾക്കെന്ന് ആ മുഖം കണ്ടാൽ അറിയാം... നേരെ സീറ്റിലേക്ക് ഒരു പാച്ചിൽ ആയിരുന്നു.. ബോട്ടിലിലെ വെള്ളം മുഴുവൻ  തീർന്നിട്ടും സത്യം പറഞ്ഞാൽ ദാഹം മാറീട്ടില്ല...

എന്റെ വെള്ളം കുടി കണ്ടിട്ട് പാവം നന്ദും പൂജയും പ്ലിംഗ് ആയി നിൽപ്പുണ്ട്... ആമാതിരി വെള്ളമാ ഞാൻ കുടിച്ചത്... ഓഹ്.. സോറി.. ഞാൻ കുടിച്ചത് അല്ലല്ലോ അയാൾ എന്നെ കൊണ്ട് കുടിപ്പിച്ചത് അല്ലേ... കാലമാടൻ എന്ത് ഭാവിച്ചാണോ ആവോ...

ഡി... ആമി...

ഇതിനും മാത്രം വെള്ളം കുടിക്കാൻ ഇപ്പോൾ എന്താ ഉണ്ടായത് നീ ആകെ വിയർകുന്നുണ്ടല്ലോ... ആദർശ് എന്ത് എങ്കിലും ഒപ്പിച്ചോ... പൂജ അത്‌ ചോദിച്ചപ്പോൾ സത്യം പറഞ്ഞാൽ ഞാൻ മനസ്സിൽ ഓർക്കുക ആയിരുന്നു... ഈ ദുഷ്ടനെ വെച്ച് നോക്കുമ്പോൾ അവൻ ഒക്കെയും എന്ത് ഭേദം ആണ്...

ആമി : അവൻ ഒക്കെയും വെറും ശിശു... അതിലും വലിയ ആറ്റം ബോംബ് ഒക്കെയും ഇവിടെ ഉള്ളപ്പോൾ ആണ്...

നന്ദു : നീ ആരോട് തല്ല് ഉണ്ടാക്കിട്ടാ ആമി വന്നത്... ദേവ് സാറും ആയിട്ടാണോ??
നിങ്ങൾ ഫുൾ ടൈം ടോം ആൻഡ് ജെറി മോഡ് ആണെല്ലോ...

ആമി : നിനക്ക് ഇപ്പോൾ പലതും ഇങ്ങനെ തോന്നും... പ്രായത്തിന്റെയാ... മാറിക്കോളും..

പൂജ : നീ മാത്രം എന്തിനാ എപ്പോഴും ദേവേട്ടനോട് വഴക്കുണ്ടാക്കുന്നത്...

പൂജയുടെ ദേവേട്ടാ എന്ന വിളിയിൽ ശെരിക്കും ആമിയുടെ കണ്ണ് തള്ളി പുറത്ത് വീണില്ലന്നെ ഒള്ളൂ...
നന്ദുന്റെ അവസ്ഥയും ഇത് ഒക്കെയും തന്നെ...

പെട്ടെന്ന് രണ്ടു പേരും ഒരേ സ്വരത്തിൽ ചോദിച്ചു....
എന്താ നീ ഇപ്പോൾ വിളിച്ചത്....

പൂജ : ദേവേട്ടൻ.... എന്താ അതിന്...
നിന്റെ ഒക്കെയും കണ്ണ് തള്ളി ഉള്ള നിൽപ് കണ്ടാൽ തോന്നുമല്ലോ... ഇവിടെ ഏതാണ്ട് സുനാമി അടിച്ചൂന്ന്....

ആമി : സുനാമി ആയിരുന്നു ഇതിലും ഭേദം...

പൂജ : എന്താടി എന്റെ ദേവേട്ടന് ഒരു കുഴപ്പം...
Smart, Rich, Handsome, Well educated, പിന്നെ ഇത്തിരി അൺറൊമാന്റിക് മൂരാച്ചി ആണെന്ന് ഒരു പ്രോബ്ലം മാത്രേ ഒള്ളൂ.. അത്‌ ഞാൻ റെഡി ആക്കിക്കൊള്ളാം...

ഇത് കേട്ട് ആമി അറിയാതെ മനസ്സിൽ പറഞ്ഞ് പോയി... (ഈശ്വര അയാൾ അൺറൊമാന്റിക്  മൂരാച്ചി ആണെന്നോ.. അയാൾ ഒന്ന് അടുത്ത് വന്നതിന് ഞാൻ കുടിച്ചത് ഒന്നര ലിറ്റർ വെള്ളം ആണ്.. പടക്കത്തിന്റെ അടുത്ത് കൊണ്ട് പോയാണെല്ലോ ഇവൾ തീപ്പെട്ടി ഉരക്കുന്നത്... )

നന്ദു : ഇത് വല്ലതും ദേവ് സാർ അറിഞ്ഞാൽ ഉണ്ടല്ലോ ഇവിടെ എന്താണ് സംഭവിക്കുക എന്ന് ദൈവത്തിന് മാത്രമേ അറിയൂ..

പൂജ : ഒരു നല്ല അവസരം നോക്കി ഇരിക്കുവാ.. ഉറപ്പായും ഞാൻ propose ചെയ്യും... എന്നിട്ട് യെസ് എന്ന് പറയിപ്പിക്കുകയും ചെയ്യും...

ആമി : ഇഷ്ടം ഒരിക്കലും ആരുടെ എടുത്ത് നിന്നും നമുക്ക് പിടിച്ചു വാങ്ങാൻ പറ്റില്ല... നമുക്ക് വിധിച്ചത് ആണെങ്കിൽ അത്‌ നമ്മളെ തേടി വരുക തന്നെ ചെയ്യും... അതാണ് യഥാർത്ഥ സ്നേഹം... പിടിച്ചു വാങ്ങുന്നത് ഒന്നും നിലനിൽക്കില്ല... ഇനി എല്ലാം നിന്റെ ഇഷ്ടം... 

ഇതും പറഞ്ഞ് ആമി അവളുടെ സീറ്റിൽ പോയി അവളുടെ വർക്ക്‌ ചെയ്യാൻ തുടങ്ങി...
എടി നന്ദു ഇവൾ എന്ന് തൊട്ട് ആണ് ഫിലോസഫി ഒക്കെയും പറയാൻ തുടങ്ങിയത്...

നന്ദു : ആ... ആർക്കറിയാം....
ഇവിടെ സംഭവിക്കുന്ന ഒരു കാര്യങ്ങളും ഇപ്പോൾ എനിക്ക് മനസിലാകാറില്ല.... ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോൾ ഒരുതിക്ക് മുടിഞ്ഞ പ്രേമം, ഒരുത്തി പിന്നെ പണ്ടേ ഉത്തരം ഇല്ലാത്ത ചോദ്യം ആണ്...

പൂജ : അല്ല.. നന്ദു... നീ ഇപ്പോൾ എന്താ ഉദേശിച്ചത്‌??  ഒന്നും വ്യക്തമായില്ല...

നന്ദു : കുന്തം...

പൂജ : കുന്തമോ...??  കുന്തത്തിന് ഇവിടെ എന്താ കാര്യം....

നന്ദു : ചുമ്മാ... നിന്നെ ഒന്ന് കാണാൻ വന്നതാ...

ഈ ആഴ്ചത്തെ ചളി ഫുൾ നീ contract എടുത്തേക്കുക ആണോ നന്ദു... എനിക്കും കൂടി കുറച്ചു ബാക്കി വെച്ചേക്കണേ.. പൂജയുടെ പറച്ചിലിൽ നന്ദുന് ചിരി വന്നെങ്കിലും അത്‌ പുറത്ത് കാണിക്കാതെ ഗൗരവത്തിൽ നടന്ന്...പൂജയും പിറകെ ചെന്ന്....  രണ്ടും സീറ്റിൽ പോയി അവരവരുടെ പണി എടുക്കാൻ തുടങ്ങി....

ലഞ്ച് ബ്രേക്ക്‌ ആകാറായപ്പോൾ പ്യൂൺ മധു ചേട്ടൻ വന്ന് ഞങ്ങളോട് പറഞ്ഞു ദേവ് സാർ വിളിക്കുന്നു എന്ന്... എനിക്ക് ഒഴികെ എല്ലാർക്കും അങ്ങോട്ട്‌ പോകാൻ സന്തോഷം ആയിരുന്നു.. രാവിലത്തെ ആ കൂടി കാഴ്ചക്ക് ശേഷം അഞ്ജലിയെ ഫേസ് ചെയ്യാൻ ഒരു മടി ഉണ്ടായിരുന്നു... അപ്പോഴാണ് ബിബിസി പറയുന്നത് കേട്ടത് അഞ്‌ജലി തലവേദന എന്നും പറഞ്ഞ് നേരത്തെ പോയി എന്ന്... സത്യം പറഞ്ഞാൽ അത്‌ കേട്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ആശ്വാസമാണ് ഉണ്ടായത്..

ഞങ്ങൾ ക്യാബിനിൽ ചെന്നപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല...

പൂജ : എന്തിനായിരിക്കും ദേവേട്ടൻ വിളിച്ചത്??

നന്ദു  : ദൈവത്തിന് അറിയാം...

ആമി : പിന്നെ ദൈവത്തിന് ഇപ്പോൾ ഇത് അല്ലേ പണി... അങ്ങേരുടെ മനസ്സിൽ എന്താണ് എന്ന് ദൈവത്തിന് പോലും അറിയാൻ പറ്റില്ല...

പൂജ : നിനക്ക് ദേവേട്ടനോട് കോംപ്രമൈസ് ചെയ്ത് കൂടെ...

ആമി : പിന്നെ കോംപ്രമൈസ് ചെയ്യാൻ പറ്റിയ ഒരു മുതല്... പൂജ നീ ഈ ദേവേട്ടൻ വിളി ഒന്ന് നിർത്തുമോ... ആരെങ്കിലും കേൾക്കും.. കാവ്യ വരുന്ന് ഉണ്ട്... വെറുതെ ഇനി അവളെ ചൊറിയാൻ നിൽക്കണ്ട...

കാവ്യക്ക് പുറകെ നമ്മുടെ കാർത്തിയും, അർജുൻ, ആദർശ് എല്ലാരും ഉണ്ട്.... വരാൻ പറഞ്ഞിട്ട് അങ്ങേരെ മാത്രം കാണുന്നില്ലാലോ...അപ്പോഴാണ് ആദർശ് പറഞ്ഞത് നിങ്ങൾക്ക് എല്ലാർക്കും ഒരു ഹാപ്പി ന്യൂസ്‌ ആയിട്ട് ദേവ് സാർ ഇപ്പോൾ വരും..
അയാൾ ഹാപ്പി ന്യൂസ്‌ ഒക്കെയും പറയുമോ... ഇന്ന് എങ്കിൽ കാക്ക മലർന്ന് പറക്കും... ഒരു ഡൌട്ട് ഉം ഇല്ലാ അതിൽ... ചിന്തിച്ചു തീർന്നില്ല അപ്പോഴേക്കും ആൾ എത്തി..

നിങ്ങൾ വന്നിട്ട് ഒരുപാട് നേരം ആയോ എന്ന് ചോദിച്ചു കൊണ്ടാണ് ദേവ് കയറി വന്നത് തന്നെ.... ഞാൻ ഒരു 10മിനുട്സ് ലേറ്റ് ആയി... വിളിച്ച കാര്യം പറയാം നമ്മൾ ഇന്ന് നൈറ്റ്‌ ഇവിടുന്ന് പോകും.. മൂന്ന് ദിവസത്തെ പ്രോഗ്രാം ആണ്.... ശ്രീ മംഗലം ട്രസ്റ്റ്‌ ഇൽ ഉള്ള അഞ്ചു പെൺകുട്ടികളുടെ വിവാഹം ആണ്... നിങ്ങളുടെ ഒക്കെയും സഹകരണം പ്രതീക്ഷിക്കുന്നു...

സാർ ഞാൻ വരുന്നില്ല.....

(ആമിയുടെ ഈ മറുപടി എല്ലാരിലും ഞെട്ടൽ ഉണ്ടാക്കി, പക്ഷെ ഒരാൾ മാത്രം പ്രേതീക്ഷിച്ചത് എന്തോ കേട്ടത്  പോലെ ഉള്ള  ഭാവം ആയിരുന്നു...
അത്‌ ആരായിരിക്കും എന്ന് അല്ലേ നിങ്ങൾ ഇപ്പോൾ ആലോചിച്ചത് വേറെ ആര് ആകാനാ നമ്മുടെ സ്വന്തം മൂരാച്ചി ബോസ്സ് )

It's okay Anamika...

ബാക്കി ഉള്ളവർ ഒക്കെയും ഷാർപ് 7ഇന് റെഡി ആകണം... we will pick you guyzz..

(ആമിക്ക് സത്യം പറഞ്ഞാൽ ഞെട്ടൽ ആയിരുന്നു.. ഇത്രെയും സൗമ്യമായ പ്രീതികരണം അവൾ സ്വപ്നത്തിൽ പോലും പ്രേതീക്ഷിച്ചിട്ടില്ല...  ഇയാൾ ഇത്ര പെട്ടെന്ന് നന്നായോ... പോയ വഴിക്ക് ഇനി ഇയാളുടെ തലയിൽ വല്ല തേങ്ങയും വീണോ... )

എന്നാൽ ശെരി നിങ്ങളുടെ ലഞ്ച് നടക്കട്ടെ എന്ന് ദേവ് പറഞ്ഞപ്പോൾ ആമിക്ക് എന്ത് എന്ന് ഇല്ലാത്ത സന്തോഷം ആണ് ഉണ്ടായത്... പക്ഷെ ആ സന്തോഷത്തിന് അതികം ആയുസ് ഉണ്ടായില്ല..
അനാമിക എന്ന് കേട്ട വിളിയിൽ എല്ലാം സന്തോഷവും തകർന്ന് ഇല്ലാതെ ആയി പോയി...
നിങ്ങൾ നടന്നോ ഞാൻ അനാമികയുടെ എടുത്ത് ഒന്ന് രണ്ട് കാര്യങ്ങൾ ഏല്പിച്ചിട്ട് വിടാം....

എല്ലാരും പോകുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഞാൻ പേടിച്ചു പക്ഷെ പുറത്ത് കാണിച്ചില്ല... ഇനി എനിക്ക് തോൽക്കാൻ മനസില്ല... രണ്ടിൽ ഒന്ന് അറിഞ്ഞിട്ട് തന്നെ കാര്യം എന്ന് കരുതി ഞാൻ അയാൾക്ക് നേരെ തിരിഞ്ഞു...
സാർ ഇന് എന്ത് എങ്കിലും പറയാൻ ഉണ്ടോ... എങ്കിൽ എല്ലാരും ഉള്ളപ്പോൾ പറഞ്ഞാൽ മതി... സ്വകാര്യം കേൾക്കാൻ എനിക്ക് താല്പര്യമില്ല..

എന്നും പറഞ്ഞ് വാതിൽ തുറന്ന് വേഗത്തിൽ പുറത്തേക്കു ഇറങ്ങാൻ പോയ അവളെ അവൻ ചുറ്റി പിടിച്ചു ഭിത്തിയിലേക്ക് തന്നെ ചേർത്ത് നിർത്തി അവളുടെ ഇരു വശങ്ങളിലായി കൈ കുത്തി....

എന്തോ പറഞ്ഞല്ലോ മോൾ ഇപ്പോൾ.... ഒന്ന് കൂടി പറഞ്ഞെ ഞാൻ ഒന്ന് ശെരിക്ക് കേൾക്കട്ടെ... അത്‌ വരെ ആമി ഉണ്ടാക്കിയെടുത്ത സകല മനോധൈര്യം ചോർന്നു പോയത് പോലെ തോന്നി...

എന്താ.. ഡി... നിന്റെ നാക്ക് ഇറങ്ങി പോയോ...

എനിക്ക് നിങ്ങളോട് സംസാരിക്കാൻ താല്പര്യം ഇല്ലാ അത്രേ ഒള്ളൂ... എങ്ങനെയോ ആമി ഇത്രെയും പറഞ്ഞ് ഒപ്പിച്ചു...  എന്നോട് സംസാരിക്കാൻ നിനക്ക് താല്പര്യം ഇല്ലേ.. എന്ന് ചോദിച്ചു കൊണ്ട് ദേവ് അവൾക്ക് അരികിലേക്ക് ചേർന്ന് നിന്ന് കൊണ്ട് അവൻ ഇടതു കൈ കൊണ്ട് അവളുടെ വയറിലൂടെ ചുറ്റി പിടിച്ചു... വലതു കൈ കൊണ്ട് മുടി സൈഡിലേക്ക് മാറ്റി കൊണ്ട് ചുണ്ടുകൾ ചെവിയോട് അടുപ്പിച്ചു...

" നീ ആയിട്ട് വരുന്നത് ആണ് നിനക്ക് നല്ലത്... ഞാൻ ആയിട്ട് കൊണ്ട് പോയാൽ എന്താണ് സംഭവിക്കുക എന്ന് അറിയാല്ലോ മിസ്സിസ് അനാമിക ആ...."

ദേവ് പറഞ്ഞ് മുഴുവിപ്പിക്കുന്നതിന് മുന്നേ അവൾ അവനെ തള്ളി മാറ്റി വേഗം പുറത്തിറങ്ങി...

പുറകോട്ട് തിരിഞ്ഞ് നോക്കി നടന്ന ആമി എന്തിലോ ചെന്ന് തട്ടി നിന്ന്.... നോക്കിയപ്പോൾ അർജുൻ....

എവിടെ നോക്കിയ നടക്കുന്നത് ആമി...
അപ്പോഴാണ് അവൾ ശ്രെദ്ദിക്കുന്നത് അവളെ താങ്ങി പിടിച്ചിരിക്കുന്ന അർജുന്റെ കൈകൾ... പെട്ടെന്ന് അവൾ കൈകളിൽ നിന്ന് കുതറി മാറി...

ആമിയുടെ ആ ചേഷ്ഠയിൽ അർജുൻ അറിയാതെ ചിരിച്ചു പോയി... ആ ചിരി കൂടി കണ്ടപ്പോൾ ആമിയുടെ സകല കണ്ട്രോളും പോയി...

നീ ചിരിക്കേണ്ട അർജുൻ എനിക്ക് അറിയാം നീയാണ് ഇതിന്റെ എല്ലാം പിന്നിൽ എന്ന്...
അല്ലെങ്കിൽ ഒരിക്കലും ദേവ് ഇങ്ങനെ ഒന്നും പെരുമാറില്ല... പിന്നെ അയാളോട് പറഞ്ഞേക്ക് ആമി എന്ന കളിപ്പാട്ടം അനിയന് വാങ്ങി കൊടുക്കാൻ അത്ര എളുപ്പം ആവില്ല എന്ന്...

അപ്പോഴാണ് കാവ്യ അത്‌ വഴി വന്നത്... എന്താണ് രണ്ടും കൂടി പഞ്ചാര ആണോ....

ആമി : അതേല്ലോ... നിനക്കും കുറച്ച് എടുക്കട്ടെ....

അതും പറഞ്ഞ് ആമി നടന്ന് അകലുന്നത് നോക്കി നിന്ന് അർജുൻ... അല്ല അർജുൻ സാർ ആമിക്ക് പെട്ടെന്ന് എന്ത് പറ്റി... അത്‌... കാവ്യാ... ആമിക്ക് ബിപി കൂടിയതാ..  ബിപി... ഓഹ്... സംശയത്തിൽ കാവ്യ അർജുനിനെ നോക്കി... അകത്തൂന്ന് വയർ നിറച്ചു കിട്ടി കാണും..... ഓഹ്...അങ്ങനെ എങ്കിൽ അത്‌ അങ്ങ് തെളിച്ചു പറഞ്ഞു കൂടായിരുന്നോ അർജുൻ സാർ.. എന്നും പറഞ്ഞ് അവർ നടന്ന്...

മൂന്നു മണി ആയപ്പോൾ തന്നെ എല്ലാരും ഇറങ്ങി... ഈവെനിംഗ് പോകുന്ന സന്തോഷം ആയിരുന്നു എല്ലാർക്കും.. ആമി മാത്രം മുഖം വീർപ്പിച്ചു കെട്ടി ഇരുപ്പുണ്ട്.. പോകാതെ നിവർത്തി ഇല്ലാ.. കൂടുതൽ വെല്ലുവിളി നടത്തിയാൽ അയാൾ എന്താണ് ചെയ്യുക എന്ന് ഒരു പിടുത്തവും ഉണ്ടാവില്ല... വരുന്നിടത്തു വെച്ച് കാണാം എന്ന് അവളും മനസ്സിൽ ഉറപ്പിച്ചു... ഈവെനിംഗ് എല്ലാരും റെഡി ആയി... പോകാൻ ഇറങ്ങി... രണ്ട് കാറിൽ ആയിട്ടായിരുന്നു യാത്ര.. അഞ്ജലിയെ ആദർശിന്റെ കാറിൽ കണ്ട ആമി ആ കാറിൽ കയറാൻ മടിച്ചു അത്‌ കണ്ട കാർത്തി അമിയോട് അവർക്ക് ഒപ്പം കയറാൻ പറഞ്ഞു വേറെ നിവർത്തി ഇല്ലാതെ അവൾ അതിൽ കയറി... 
ആദർശ്, പൂജ, അഞ്ജലി, നന്ദു, കാവ്യ ഇവർ ഒരു കാറിലും....
ദേവ്, ആമി, അർജുൻ, കാർത്തി ഒരുമിച്ച് ഒരു കാറിലും... ദേവ് ആയിരുന്നു കാർ ഓടിച്ചത്..

ഗ്ലാസ് തുറന്ന് ഇരുട്ടിൽ പാറി നടക്കുന്ന മിന്നാമിന്നിയുടെ  ആ വെളിച്ചവും, സൗന്ദര്യം നോക്കി ഇരുന്ന ആമി  അറിഞ്ഞില്ല അവളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന യാത്ര ആണ് ഇതെന്ന്.....

തുടരും......

( sorry.. ഇന്നലെ പാർട്ട്‌ ഇടാൻ പറ്റി ഇല്ലാ.. അത്‌ കൊണ്ട് length കൂട്ടി ഈ പാർട്ടിൽ കോംപ്രമൈസ് ചെയ്തിട്ട് ഉണ്ട്... നാളെ മുതൽ ഒരു new place ഇൽ നമുക്ക് രഹസ്യങ്ങളുടെ ചുരുൾ അഴിക്കാം... ഇന്നലത്തെ പാർട്ട്‌ ചോദിച്ചു കുറച്ചു വായനക്കാർ messenger ഇൽ മെസ്സേജ് ഇട്ടിരുന്നു.. ഒരുപാട് സന്തോഷം തോന്നി അത്‌ കണ്ടപ്പോൾ... മാക്സിമം എല്ലാ ദിവസവും പാർട്ട്‌ തരാൻ ശ്രേമിക്കുന്നത് ആയിരിക്കും... എന്റെ കട്ട സപ്പോർട്ട് ടീംസ് ഇനെ എനിക്കും മിസ്സ്‌ ചെയ്തു... ലൈക്ക് കമന്റ് ചെയ്തു സപ്പോർട്ട് തുടരട്ടെ)

രചന: Shilpa Linto

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top