ആക്സിഡന്റൽ couple 39
അങ്ങനെ ആറ്റുനോറ്റ് എന്റെ കല്യാണം ഇങ്ങെത്തി....
എന്തായാലും പോയി കിടന്നു ഉറങ്ങാം.... നാളെ രാവിലെ നേരത്തെ എണീക്കണം...
ഇന്ന് നിങ്ങളോട് കഥ പറഞ്ഞു ഇരുന്നാൽ... നാളെ എന്റെ മുഖം കറുത്തിരിക്കും....
എന്റെ ബ്യൂട്ടി സ്ലീപ് മിസ് ആവും....
അതോണ്ട് ഞാൻ ഉറങ്ങാൻ പോവാണ്.....
$$$$$$$$$$$$$$$$$$$$$$$$$$
" വാവേ എണീക്കെടാ.... വാവേ.....
ലച്ചു..... എഴുന്നേക്ക്.....
അമ്മയുടെ പൊന്നല്ലേ.....
എഴുന്നേൽക്ക് ചക്കരേ....
ലച്ചു നിന്നോടല്ലേ എഴുന്നേൽക്കാൻ പറഞ്ഞത്..."
ഇപ്പൊ ഇവിടെ എന്താ സംഭവിച്ചത് വല്ല ഭൂമികുലുക്കം ഉണ്ടായോ.... എന്നെ ആരാ പിടിച്ച് കുലുക്കുന്നത്....
ഭൂമികുലുക്കം ഉണ്ടായതല്ല....
എന്റെ മതാശ്രീ കലിപ്പ് മോഡ് ഓൺ ആക്കിയതാണ്......
കലിപ്പ് മോഡ് ഓൺ ആക്കാൻ മാത്രം ഞാൻ ഒന്നും ചെയ്തില്ലല്ലോ....
" മമ്മാ നേരം പരപരാ വെളുക്കട്ടെ എന്നിട്ട് എഴുന്നേൽക്കാം...."
ഞാൻ മമ്മയുടെ കൈ പിടിച്ച് വലിച്ച് എന്റെ കൂടെ കിടത്തി...
എന്നിട്ട് രണ്ട് തട്ട് കൊടുത്തു ഉറക്കാൻ കിടത്തി....
"ലച്ചൂ.... "
"എന്താ മമ്മാ... മമ്മക്ക് ഉറക്കം ഒന്നും ഇല്ലേ.... ഉറങ്ങിക്കോ... ഓഓഓ ഓഓഓ.... "
" ലച്ചു...."
"ഓഓഓ ഓഓഓ... "
" എന്നാ പിന്നെ ആദിനെ നമുക്ക് വേറെ ആരെയും കൊണ്ട് കല്യാണം കഴിപ്പിക്കാം.... "
" അതൊക്കെ വലിയ ബുദ്ധിമുട്ടാ മമ്മ.... അതിന് ആദ്യം ഞങ്ങളുടെ ഡിവോഴ്സ് ഒക്കെ നടത്തണ്ടേ.... അതുകൊണ്ട് ഞാൻ തന്നെ കല്യാണം കഴിക്കാം...."
" അതിന് നീ എങ്ങനെ കല്യാണം കഴിക്കും മുഹൂർത്ത ആകുമ്പോഴേക്കും പെണ്ണ് എഴുന്നേൽക്കുമോ.... "
" അതിനും മുഹൂർത്തം ആക്കുമ്പോളല്ലേ ഇപ്പോ ഞാൻ എന്തിനാ എഴുന്നേ......... "
അല്ല.... എന്റെ കല്യാണം അല്ലേ.....
പിന്നെ ഞാൻ എന്താ ഇവിടെ മൂടിപ്പുതച്ച് കിടന്നുറങ്ങുന്നത്....
പിന്നെ ഒന്നും ആലോചിച്ചില്ല ഞാൻ ചാടിയെഴുന്നേറ്റു....
" മമ്മ രാവിലെതന്നെ ട്രോളൻ ഇറങ്ങിയതാണോ..."
" ഞാൻ ട്രോളിയതൊന്നുമല്ല.... ഒരു സത്യാവസ്ഥ ബോധിപ്പിച്ചതാണ്...."
"മമ്മാ.... "
" കിന്നാരം പറഞ്ഞിരിക്കാതെ പോയി എഴുന്നേറ്റ് കുളിച്ചു കൊച്ചേ...."
" ഈ വെളുപ്പാൻ നേരത്തെ കുളിക്കാ എന്ന് പറഞ്ഞാൽ.. ഭയങ്കര ബുദ്ധിമുട്ടല്ലേ... മമ്മാ.... ഞാൻ ഇന്നലെ രാത്രി കിടക്കുന്നതിനു മുൻപ് കുളിച്ചതാണ്... കണ്ടോ എന്റെ മുടി പോലും ഉണങ്ങിയിട്ടില്ല.... എനി കുളിക്കണോ...."
" ഒന്നേ ഉള്ളൂ എങ്കിൽ അതിനെ.. ഉലക്ക കൊണ്ട് അടിച്ച് വളർത്തണം... എന്ന് പറയുന്നത് ഇതാ... ഞാൻ അങ്ങനെ ഒന്നും ചെയ്യാത്തത് കൊണ്ടാ... നീ ഇങ്ങനെ ആയിപ്പോയത്.... എന്ന് വിചാരിച്ചിട്ട് ഇനി മാറ്റാൻ ഞാൻ തയ്യാറാണ്.... ഒലക്ക എടുക്കണോ വേണ്ടയോ എന്ന് നീ പറ...."
" എന്തിനാ ഇത്ര കഷ്ടപ്പെട്ട് പോയി ഒലക്ക എടുക്കുന്നത്... ഞാൻ കുളിച്ചു കഴിഞ്ഞു.... "
എന്തിനാ വെറുതെ ഡോക്ടർ ടെറർ ആകുന്നുണ്ട്....
ടെറർ ആയാൽ പിന്നെ ഡോക്ടർ കൈയിൽ പിടിച്ചാൽ കിട്ടൂല....
അതുകൊണ്ട് ഞാൻ ഓടിപ്പോയി കുളിക്കാൻ കയറി....
ബാത്റൂമിൽ കയറിയപ്പോളാണ് എനിക്ക് ബോധം തന്നെ വെച്ചത്....
നാളെ.... അല്ല.....
ഇന്ന് എന്റെ കല്യാണമാണ്....
എന്റെ യേശു മിശിഹായായ കർത്താവേ.... കാത്തോളണേ ഈ കുഞ്ഞാടിനെ....
എന്തോ പേടിച്ചിട്ട് ഒക്കെ എന്റെ കയ്യും കാലും വിറക്കുന്നു....
ഇനി ഒറ്റയ്ക്ക് ഒളിച്ചോടിയാല്ലോ..
വേണ്ട...
എന്നെ കൂട്ടാതെ ഒളിച്ചോടി എന്ന് പറഞ്ഞു എന്റെ പപ്പും പൂടയും എടുത്തവൻ ഉപ്പിലിട്ടുവയ്ക്കും....
കുറച്ചു കാലമായിട്ട് ചെക്കനെ കലിപ്പ് ലേശം കൂടിയിട്ടുണ്ട്....
എങ്ങനെ പഞ്ചാര അടിച്ചു നടന്ന ചെക്കനായിരുന്നു....
പഞ്ചാര... പഞ്ചാര.. എന്ന് ഞാൻ പറഞ്ഞു കളിയാക്കി... കളിയാക്കി....
ഇപ്പം ചെക്കൻ കലിപ്പ് എടുത്തു തുടങ്ങിയിട്ടുണ്ട്....
കലിപ്പ് ഇഞ്ചുറിസ് ടു ഹെൽത്ത് എന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം....
ആരുടെ ഹെൽത്ത് ആണെന്നല്ലേ.....
ഓഫ്കോഴ്സ്...
എന്റെ....
എന്റെ ഹെൽത്തിന്റെ കാര്യം...
ഞാൻ നോക്കിയില്ലെങ്കിൽ നിങ്ങൾ നോക്കുമോ...
ഹും....
"ലച്ചൂ.... "
" വാതിൽ തല്ലി പൊളിക്കേണ്ട.... ഞാൻ ഇതിനകത്ത് ഉറങ്ങി പോയിട്ടില്ല..... 5 മിനിറ്റ് ഞാൻ ഇപ്പോ ഇറങ്ങാം...."
ആലോചിച്ചിരുന്നു സമയം പോയതറിഞ്ഞില്ല.... ഇനിയും ഇറങ്ങിയില്ലെങ്കിൽ....
മമ്മ വാതിൽ തല്ലിപ്പൊളിക്കും....
ഇനി ആലോചിച്ചിട്ട് ഇപ്പൊ കാര്യമില്ല എല്ലാം നേരത്തെ കാലത്തെ ആലോചിക്കണമായിരുന്നു.....
ഇനി ഒളിച്ചോടുന്ന പ്ലാൻ ക്യാൻസൽ ചെയ്തിട്ട്.... മിണ്ടാതെ പോയി കെട്ടാം....
ഞാൻ വേഗം കുളിച്ചു ഇറങ്ങി...
" എന്തിനാ ഇങ്ങനെ വാതിൽ തല്ലി പൊളിക്കുന്നുത് ഞാൻ കുളിച്ചിട്ടു ഇറങ്ങില്ലേ... "
" നീ നിന്റെ പപ്പയുടെ മോളല്ലേ ചിലപ്പോൾ ബാത്റൂമിൽ ഇരുന്നു ഉറങ്ങി കളയും...."
"മമ്മാ..... "
സുപ്പു- എന്താ രണ്ടുപേരും കൂടി രാവിലെതന്നെ...
മമ്മ - ഒന്നൂല്ല ഏടത്തി... അവൾ രാവിലെ എഴുന്നേൽക്കുന്ന കാര്യം പറഞ്ഞതാ...
കല്ലു - അവൾ എഴുന്നേറ്റില്ലെങ്കിൽ അമ്മായിക്ക് അവളുടെ തല വഴി വെള്ളം കമത്തി കൂടെ ഞാൻ അതായിരുന്നു ചെയ്യാറ്...
മമ്മ - അത് നീ ആയതുകൊണ്ട് അവൾ ഒന്നും മിണ്ടാതെ ഇരുന്നത്.... ഞാൻ അങ്ങനെ എങ്ങാനും ചെയ്താൽ അവൾ... ഇവിടെ ഒരു മൂന്നാം ലോക മഹായുദ്ധത്തിന് അങ്കം കുറിചേന്നെ... ആളെ വേണ്ടവിധം പരിചയം ഇല്ല എന്ന് തോന്നുന്നു....
"മമ്മാ.... "
സുപ്പു - എന്തിനാ രണ്ടുപേരുംകൂടി എന്റെ മോളെ ഇങ്ങനെ ഒക്കെ പറയുന്നത്... രണ്ടും കണക്കാ... മാളു നിന്റെ വീരസാഹസിക കഥകളുടെ കേട്ട് ഞാൻ അയിക്കണോ... അല്ല കല്ലു നീയെന്നാ മര്യാദയ്ക്ക് നേരത്തെ എഴുന്നേറ്റിറ്റുള്ളത്.... പാവം എന്റെ കുഞ്ഞിനെ കളിയാക്കുന്നോ...
" അങ്ങനെ പറഞ്ഞു കൊടുക്ക് ഇവർക്കാർക്കും എന്നോട് ഒരു സ്നേഹവുമില്ല...."
എന്നും പറഞ്ഞ് ഞാൻ സുപ്പുവിനെ പോയി കെട്ടിപ്പിടിച്ചു.....
മമ്മ - ഏടത്തി അവളെ ഇങ്ങനെ കൊഞ്ചിക്കല്ലേ... കൊഞ്ചിച്ചു കൊഞ്ചിച്ചു.... ഓൾറെഡി വഷളായ മുതലാണ്...
സുപ്പു - ഒട്ടും വഷളാകാതെ ഒരു കുട്ടി ആണല്ലോ ഇതൊക്കെ പറയുന്നത്....
മമ്മ - ഏട്ടത്തി....
അമ്മമ്മ - മതി കിനാരം പറഞ്ഞിരുന്നത് എല്ലാരും കൂടെ.... കുട്ടികൾ എല്ലാവരും കൂടി വേഗം അമ്പലത്തിൽ പോയി വന്നേ.. മുഹൂർത്തം പതിനൊന്നരയ്ക്ക് ആണെങ്കിലും... ഇപ്പോഴേ തുടങ്ങിയില്ലെങ്കിൽ ലേറ്റ് ആകും... ചെല്ല് പിള്ളേരെ...
അയ്യോ ആ കാര്യം ഞാൻ പറയാൻ മറന്നു പോയി.... എപ്പോഴും അങ്ങോട്ടുമിങ്ങോട്ടും പോയ വരാനുള്ള ബുദ്ധിമുട്ട് കാരണം...
ഇന്നലെ തൊട്ട് ആനപ്പാറയിലെ എല്ലാവരും ഇവിടെ പാലക്കൽ തറവാട്ടിളാണ് ഉള്ളത്....
കാലം പോയൊരു പോക്കേ....
കണ്ടാൽ മുഖത്തോട് മുഖം നോക്കാത്ത ആൾക്കാർ ആയിരുന്നു....
ഇപ്പൊ ഒരമ്മപെറ്റ അളിയൻ മാരെ പോലെ ഒരേ പായയിലാണ് ഉണുന്നതും ഉറങ്ങുന്നതും...
അതീ പറയുന്നത് കേട്ടിട്ടില്ലേ ചിലരുടെ വരവോടെ...
ചരിത്രം തന്നെ വഴി മാറുമെന്ന്....
കണ്ടില്ലേ വഴിമാറിയത്....
ചുരുക്കിപ്പറഞ്ഞാൽ മനസ്സിലായില്ലേ....
ഞാൻ ഒരു മഹാ സംഭവം തന്നെയാണ്....
എന്നെക്കൊണ്ട് വയ്യ.....
ഇനിയും ഇവിടെ ഇരുന്നു സംസാരിച്ചാൽ അമ്മമ്മ പിടിച്ചെന്നെ തല്ലും കല്യാണ പെണ്ണ് ആണെന്നൊന്നും നോക്കില്ല....
അതുകൊണ്ട് കഥ പിന്നെ പറയാം ഞങ്ങൾ അമ്പലത്തിൽ പോട്ടെ....
അങ്ങനെ ഞങ്ങൾ 6 പെൺ പിള്ളേരും കൂടി അമ്പലത്തിലേക്ക് പോയി....
ആരാണ് എന്നും പറഞ്ഞ് നിങ്ങളെ ഞാൻ കൺഫ്യൂഷൻ ആകുന്നില്ല....
രണ്ട് തറവാട്ടിലെയും കൂടി 6 പെൺ സന്തതികൾ അത്ര മതി കേട്ടോ....
അമ്പലത്തിൽ എത്തിയപ്പോൾ അവിടെ നമ്മുടെ ചേട്ടന്മാരും അനിയന്മാരും എല്ലാരും കൂടി നിൽക്കുന്നുണ്ട്....
കസിൻസിനെ കൊണ്ട് ഇപ്പൊ തട്ടി മുട്ടി നടക്കാൻ വയ്യാത്ത അവസ്ഥയാണ് പണ്ട് പേരിനുപോലും ഒന്നും ഉണ്ടായിരുന്നില്ല...
ഇല്ല.... ഇനി ഞാൻ സെന്റി അടിക്കില്ല...
അവര് മാത്രമല്ല എന്റെ ഫ്രണ്ട്സ് എല്ലാവരും ഇവിടെത്തന്നെയുണ്ട്...
ഇതെന്താ രാവിലെതന്നെ എല്ലാംകൂടി ഇങ്ങോട്ട് കെട്ടി എഴുന്നേറ്റത്....
സാധാരണ രാവിലെ ഒന്നിന്റെയും കണ്ണ് പൊന്താത്തതാണല്ലോ...
ഇന്നെന്തു പറ്റി...
നോക്കിയപ്പോൾ അല്ലേ എനിക്ക് സംഭവം മനസ്സിലായത്.....
പെണ്ണിന്റെ അമ്പല വിസിറ്റ് ഷൂട്ട് ചെയ്യാൻ ക്യാമറമാൻ എത്തിയിട്ടുണ്ട്...
അതാണ് എല്ലാവരും കേട്ടും കിടക്കയും എടുത്ത് ഇങ്ങോട്ട് വന്നത്....
അപ്പു വരെ വന്നിട്ടുണ്ട്...
സാധാരണ രാവിലെ അമ്പലത്തിൽ പോകാൻ ഞാൻ അവളെ വിളിച്ചാൽ....
ഞാനില്ല നീ ഒറ്റയ്ക്ക് പോയിക്കോ എന്ന് പറയുന്ന മുതലാണ്....
ഇന്ന് രാവിലെ തന്നെ എഴുന്നേറ്റു കുളിച്ചു ദാവണിയുടുത്തു വന്നിട്ടുണ്ട്.....
അതുൽ ഏട്ടന്റെ മുന്നിൽ ഇമേജ് നഷ്ടപ്പെടാതിരിക്കാനാണ് ഇതൊക്കെ എനിക്കറിഞ്ഞുകൂടെ...
അവളെ....
അതും പറഞ്ഞ് അവർക്ക് നൈസായിട്ട് ഒന്ന് താങ്ങാനും ഞാൻ മറന്നില്ല.....
ഇതൊക്കെയല്ലേ ഒരു രസം..
രസം മാത്രമല്ല കഴിഞ്ഞ മൂന്നാല് ദിവസമായി ഇവരെല്ലാവരും കൂടി എന്നെ വാരി കൊല്ലുന്നതിനു ഒരു കയ്യും കണക്കുമില്ല....
കല്യാണപെണ്ണ് ആയതുകൊണ്ട് ഞാൻ ഒന്നും മിണ്ടാതെ കേട്ട് നിന്നതാ...
എന്നിട്ട് ഒന്നു നിർത്തിയിട്ട് പോലുമില്ല പരമനാറി കൾ....
അപ്പോ എനിക്ക് ഒരു അവസരം വരുമ്പോൾ എല്ലാവർക്കും തിരിച്ചു നൈസായിട്ടങ്ങ് കൊടുക്കണ്ടേ....
കൊടുക്കുന്നത് മാത്രമല്ല....
കിട്ടുന്നുമുണ്ട്....
കൊടുക്കുന്നതിന് 100 ഇരട്ടി ആയിട്ട്...
പക്ഷേ കിട്ടുന്നത് മൊത്തം ഞാൻ പറയാൻ പാടുണ്ടോ..
ഇല്ലാ...
അതല്ലേ അതിന്റെ ഒരു ഇത്....
പറയാൻ മറന്നു പോയി പെൺകുട്ടികൾ അവരെല്ലാവരും സെയിം കളർ റെഡ് ദാവണിയിലാണ്...
ആൺകുട്ടികൾ അതേ കളർ ഷർട്ടും അതേ കരയുള്ള മുണ്ടിലും...
ഞാൻ മാത്രം...
ഗ്രീൻ കളർ ദാവണിയിലാണ്...
കല്യാണപ്പെണ്ണിനെ മാത്രം വെറൈറ്റി ആണ്...
അമ്പലത്തിൽ പോയി കണ്ണനെ മനസ്സു നിറയെ കണ്ടു....
എനിക്ക് തന്ന എല്ലാ സൗഭാഗ്യങ്ങളും നന്ദി പറഞ്ഞു....
ഇതെല്ലാം സോൾവ് ആക്കി തന്നതിന് ഒരുപാട് കൈകൂലിയും കൊടുത്തു...
അതും കൂടാതെ പത്തു കുടം വെണ്ണ നേർച്ചയുടെ ഭാഗമായിയും കൊടുത്തു....
പിന്നെ അമ്പലത്തിനു പുറത്ത് എത്തിയപ്പോഴേക്കും ഫോട്ടോഗ്രാഫർ വളഞ്ഞു....
പിന്നെ അവര് പറയുന്ന പോലെ പോസ് ചെയ്തു പോസ്റ്റ് ചെയ്തു....
ഒരു വഴിയാക്കി അവര്.....
എല്ലാരും കൂടി നല്ല രസമായിരുന്നു...
എന്തോ ഈ സമയത്ത് ഞാൻ ആദിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നു....
അവനും കൂടി വേണമായിരുന്നു....
അപ്പോഴാണ് അവര് നഗ്നസത്യം എന്നോട് വെളിപ്പെടുത്തിയത്
ആദിനെ അവര് ട്രാപ്പ് ചെയ്തു വെച്ചിരിക്കുകയാണ്....
എന്റെ ഫോട്ടോഷൂട്ട് കഴിഞ്ഞിട്ടെ അവനെ ഇങ്ങോട്ട് വിടുന്നുള്ളൂ...
ഇതിനിടയിൽ ആ കല്ലും കാശിയും കൂടി ഞങ്ങളുടെ ലൗ സ്റ്റോറി നൈസായിട്ട് പാട്ട് ആക്കിയിട്ടുണ്ട്...
ആവശ്യമുള്ള ഭാഗങ്ങൾ സെൻസർ ചെയ്തിട്ട് നിങ്ങൾക്ക് മനസ്സിലായല്ലോ ഞാൻ എന്താ ഉദ്ദേശിച്ചതെന്ന്...
വീട്ടുകാരുടെ കാര്യവും പ്ലാനും മാത്രമേ സെൻസർ ചെയ്തിട്ടുള്ളൂ....
ബാക്കിയെല്ലാം....
വൃത്തിയായി പറഞ്ഞുകൊടുത്തു....
അതുകൊണ്ട് അവരുടെ കുട്ടിക്കാലം മുതലുള്ള ലൗ സ്റ്റോറിയും ഞാനും നൈസായിട്ടങ്ങ് പാട്ടാക്കി....
അങ്ങനെ എന്നെ മാത്രം ഒറ്റി കൊടുക്കേണ്ട....
അതെല്ലാം കേട്ടപ്പോൾ ഇതൊക്കെ എപ്പോ എന്ന ഭാവമായിരുന്നു എല്ലാവർക്കും....
വീട്ടുകാരോട് ഇതുവരെ പറഞ്ഞിട്ടില്ല... പറയാം സമയമുണ്ടല്ലോ.....
കാശി ഫോട്ടോഷൂട്ടിന് ഇടയ്ക്ക് തന്നെ പോയി... ഇനി ആദിയുടെ കൂടെ വരണം എന്ന് പറഞ്ഞിട്ട്...
അങ്ങനെ ഫോട്ടോസ് ഒക്കെ കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് പോയി....
പോയ ഉടനെ എല്ലാവരുടെയും സ്നേഹപ്രകടനം ഭക്ഷണം വാരി കഴിപ്പിക്കലും....
എല്ലാരും എന്തോ ദ്രോഹം ചെയ്യുന്നത് പോലെ എന്നെ ഇരുന്ന് തീറ്റിപ്പിച്ചിട്ടുണ്ട്...
വയറു നിറഞ്ഞു പൊട്ടനായി എന്ന അവസ്ഥയായി....
ഒക്കെ കഴിഞ്ഞു...
ഞാൻ നല്ലകുട്ടിയായി ബ്യൂട്ടീഷന്റെ മുന്നിൽ പോയിരുന്നു കൊടുത്തു....
അവരെല്ലാവരും ആദിയുടെയും ഫോട്ടോഷൂട്ടിന് കമ്പനി കൊടുക്കാൻ പോയിട്ടുണ്ട്....
എനിക്ക് ഇപ്പൊ കൂട്ടായിട്ട് അപ്പുവും വല്യമ്മമാരും മാത്രമേയുള്ളൂ....
ഈ വല്യമ്മമാർ എന്നു പറഞ്ഞതല്ലേ എല്ലാവരും പെടും കേട്ടോ...
റിലേഷൻ എക്സ്പ്ലെയിൻ ചെയ്യാൻ പോയാൽ അതിനു മാത്രമേ സമയം ഉണ്ടാവുകയുള്ളൂ....
ഒന്നൊന്നര മണിക്കൂർ ബ്യൂട്ടീഷൻ എന്റെ മെലിലും മുടിയിലും ഡ്രെസ്സിലും ഒക്കെ എന്തൊക്കെയോ കാണിച്ചു....
അവസാനം റെഡ് കാഞ്ചീപുരം സാരിയിൽ... ഞാനൊരു അതിസുന്ദരിയായി തിളങ്ങിയപ്പോൾ...
ബ്യൂട്ടീഷന്റെ കുഞ്ഞമ്മയ്ക്ക് ഞാൻ സ്മരിച്ചില്ല....
എല്ലാരും പറയാറില്ലേ കല്യാണ ഡ്രസ്സിലാണ്...
ഒരു പെണ്ണ് ഏറ്റവും സുന്ദരിയായി ഇരിക്കുകയെന്ന്....
എനിക്കും അങ്ങനെ തന്നെ തോന്നി...
ജീവിതത്തിൽ ഇത്രയും സുന്ദരിയായ ഞാൻ ഇതുവരെ ഒരുങ്ങിയിട്ടില്ലാന്ന്....
ഒരുങ്ങി കഴിഞ്ഞപ്പോൾ പപ്പാ റൂമിലേക്ക് വന്നു...
ആ സമയത്ത് ഞങ്ങളുടെ പ്രൈവസിക്ക് വേണ്ടി എല്ലാവരും ഇറങ്ങിപ്പോയി
" പപ്പയുടെ വാവ ഒരുപാട് വലുതായിപോയി അല്ലേ...."
"ആണോ ബ്രോ... "
"അതെ എന്റെ ചങ്ക് ബ്രോ... സുന്ദരി ആയിട്ടുണ്ട് എന്റെ കുട്ടി.."
അത് പറയുമ്പോൾ പപ്പയുടെ കണ്ണ് രണ്ടു തുള്ളി കണ്ണുനീർ ഉറ്റി...
ഇതുവരെ ആർക്കും കൊടുക്കാതെ കഴുകന്റെ ചിറകടിയിൽ ഒളിപ്പിക്കുന്നത് പോലെ ഒളിപ്പിച്ച തന്റെ സ്വന്തം പ്രാണനായ് മോളെ അതിലും സുരക്ഷിതമായ ഒരു കൈകളിലേക്ക് കൊടുക്കുമ്പോഴും....
തന്റെ പ്രാണനെ വിട്ടു പിരിയുന്ന വേദന ആയിരുന്നു ആ കണ്ണുകളിൽ....
"പപ്പാ... "
" ഇല്ലടാ.... പപ്പാ കരഞ്ഞതല്ല... കണ്ണിൽ എന്തോ പോയതാ..."
അതും പറഞ്ഞു ഞങ്ങൾ കെട്ടിപ്പിടിച്ചു കരഞ്ഞു...
" എന്റെ മോളെ കരയിക്കാൻ ആണോ മനുഷ്യാ ഇങ്ങോട്ട് വന്നത്..."
അതും പറഞ്ഞ് മമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു...
അപ്പോഴേക്കും അതൊരു കൂട്ടക്കരച്ചിലായി മാറിയിരുന്നു....
" ലച്ചു നമുക്ക് ഒളിച്ചോടിയാല്ലോ..."
കണ്ണു തുടച്ച് ഞാൻ പറഞ്ഞു
"done ബ്രോ ഇത്രയും നേരം ഞാൻ അതായിരുന്നു ആലോചിച്ചത്... വാ ആരും കാണുന്നതിനുമുൻപ് നമുക്ക് പോകാം.... "
" നല്ല അടിപൊളി അച്ഛനും മോളും... നിങ്ങള് ഒളിച്ചോടാൻ പ്രേരിപ്പിക്കാണോ... "
" എടി നമ്മളുടെ ഒരു പാരമ്പര്യം അവൾ കാത്തുസൂക്ഷിക്കേണ്ട...."
" ദേ എന്റെ കൊച്ചിന്റെ അച്ഛൻ ആണെന്നൊന്നും ഞാൻ നോക്കിയില്ല ഒരു വീക്ക് വച്ചുതരും... "
" പപ്പാ വേഗം സെലക്ട് ആക്കിക്കോ ഡോക്ടർ വയലെന്റ് ആയി.... "
അതിനുശേഷം മൂന്ന് പേരും കൂടി ഒരു കൂട്ടച്ചിരിയായിരുന്നു...
അപ്പോഴേക്കും എല്ലാരും കൂടി അകത്തേക്ക് വന്നു....
മേക്കപ്പ് കേടാക്കി എന്നും പറഞ്ഞു അപ്പു ഞങ്ങളെ മൂന്നു പേരെയും ചീത്തവിളിച്ചു....
എന്നിട്ട് മമ്മനേയും പപ്പനേയും അവൾ ഓടിച്ചു വിട്ടു...
പിന്നെ ബ്യൂട്ടീഷൻ വന്നു ടച്ച് അപ്പ് ഒക്കെ ചെയ്തു... എല്ലാം ഓകെ ആക്കിയിട്ടാണ്ട് അവൾ എന്നെ വിട്ടത്...
അപ്പോഴേക്കും കാലുപിടിക്കാൻ...
ആശിർവാദം വാങ്ങാൻ വന്നു വിളിച്ചുകൊണ്ട് കൂടിപ്പോയി....
എനിക്ക് കല്യാണത്തിന് ഒട്ടും ഇഷ്ടമില്ലാത്ത ഒരു ചടങ്ങാണിത്...
കുനിഞ്ഞ്.. കുനിഞ്ഞ്... മനുഷ്യന്റെ ഉപ്പാടെ ഇളകി...
ഒന്നാമത് ഈ 100 കിലോ ഉള്ള സ്വർണവും... അതിന്റെ കൂടെ 200 കിലോ ഉള്ള സാരിയും...
ലൈറ്റ് വെയിറ്റ് സാരി മതിയെന്ന് ഞാൻ പറഞ്ഞതാ...
അപ്പം പോരാ.. ഒർജിനൽ കാഞ്ചിപുരം പട്ട് തന്നെ വേണമെന്ന്...
ഇതൊക്കെ ഇട്ടാണ് ഞാൻ ഇങ്ങനെ കാലു പിടിക്കുന്നത്....
ആർക്കും എന്നോട് ഒരു സഹതാപവും തോന്നുന്നില്ല....
പാവം ഞാൻ....
ഇതിലും നല്ലത് ബന്ധുക്കൾ ഇല്ലാത്തതാണ്....
ഇതിൽ അധികം പേരെയും ആദ്യമായിട്ടാണ് അവർ എന്നെയും ഞാൻ അവരെയും കാണുന്നത്.....
അതും പോരാഞ്ഞിട്ട് സങ്കടം പറച്ചിൽ കൂടെയും...
മടുത്തു...
അങ്ങനെ ഒന്നര മണിക്കൂർ നീണ്ട കാലു പിടിച്ചിൽ കഴിഞ്ഞിട്ട്....
അവർ എന്നെ വെറുതെ വിട്ടു....
ഇനിയും എന്നെ വെറുതെ വിട്ടില്ലെങ്കിൽ കാലുപിടിച്ചു നിലത്തടിച്ചേനേ....
മനുഷ്യന്റെ നടു പൊട്ടിപ്പോയി....
ഇത് എല്ലാം ഒരു തരത്തിൽ ഒതുക്കി ഞങ്ങൾ ഓഡിറ്റോറിയത്തിലേക്ക് പോയി....
അതുകഴിഞ്ഞ് ബ്യൂട്ടീഷൻ ഒരു ടച്ചപ്പ് ഒക്കെ നടത്തിയപ്പോൾ ആരോ വന്നു പറഞ്ഞു വരനെത്തിയെന്ന്...
അത് കേട്ട പാതി കേൾക്കാത്ത പാതി എല്ലാരും കൂടി അങ്ങോട്ടേക്ക് പോയി...
എനിക്ക് ഇപ്പൊ ഓർമ്മ വന്നത് ബാംഗ്ലൂർ ഡേയ്സിലെ നിവിൻ പോളിയുടെ ഡയലോഗാണ്..
കല്യാണം കഴിയാത്ത ചെക്കൻ പോവുക ഒന്നുമില്ലല്ലോ....
പിന്നെ എന്തിനാ എല്ലാരും കൂടി ഓടി പോകുന്നതെന്ന്....
അതും പോരാഞ്ഞിട്ട് ആദിനെ ഇവരെല്ലാവരും കുഞ്ഞിലേ തൊട്ട് കാണുന്നതാണ്....
ആ അവനെ കാണാനാണ് ചാടി പിടിച്ചു പോകുന്നത്...
എന്ത് പറഞ്ഞാലും പോട്ടെ... എനിക്ക് കുറച്ച് സമാധാനം തന്നല്ലോ...
ഇത്രയും നേരം കല്യാണം കഴിഞ്ഞ് മോളെ അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്തത് എന്ന് പറഞ്ഞ് ഉപദേശിച്ചു കൊല്ലുകയായിരുന്നു.....
ആ ഉപദേശത്തിനു കിട്ടിയൊരു ശാന്തി....
അത് വേറെ ലെവലാണ്.....
അപ്പോഴേക്കും നാദസ്വരത്തിൽ സൗണ്ട് കേട്ടു തുടങ്ങി....
എന്തോ എന്റെ ചങ്ക് ഇടിക്കാൻ തുടങ്ങി....
ഞാൻ കെട്ടാൻ പോകുന്നത് അവനെ ആണെങ്കിലും...
ഓൾറെഡി കെട്ടുകഴിഞ്ഞതാണെങ്കിലും...
ആ കേട്ടിനെ പറ്റി പറയാതിരിക്കുന്നത് അല്ലേ.... നല്ലത് ആ സമയത്ത് ഞാൻ അറിഞ്ഞില്ലല്ലോ എന്റെ കല്യാണം ആണെന്ന്....
അറിഞ്ഞപ്പോൾ എന്റെ ബോധം പോയത് നിങ്ങളും കണ്ടതല്ലേ....
എനിക്ക് തോന്നുന്നത് ഈ പ്രാവശ്യം കേട്ടിനു മുന്നേ ബോധം പോകും എന്നാണ്...
ഒരു ധൈര്യത്തിന് ഞാൻ അപ്പുന്റെ കയ്യിൽ കയറി പിടിച്ചു...
അവളും എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്....
പക്ഷെ എല്ലാം ഒരു ചെവിയിലൂടെ കേൾക്കുന്നു പോലുമില്ല ഞാൻ...
ആകെമൊത്തം ഒരു വിറയൽ..
അപ്പോഴേക്കും താലപ്പൊലിയുടെ അകമ്പടിയോടെ എന്നെ കൂട്ടിക്കൊണ്ടുപോകാൻ ആളു വന്നു...
എന്റെ കയ്യിലേക്ക് ഒരു ഫ്രൂട്ട്സിന്റെ വലിയൊരു താലം വെച്ച് തന്നു....
ഞാനാരാ ചുമട്ടുതൊഴിലാളി ആണോ....
ഓൾറെഡി ഒരു 10 25 കിലോ എന്റെ മേൽ ഉണ്ട്...
അതിന്റെ കൂടെ വീണ്ടും ഒരു പത്തിരുപത്തഞ്ച് കിലോ വെച്ചുതന്നു കയ്യിലേക്ക്...
എവിടേക്കെങ്കിലും പോയാ മതിയായിരുന്നു പുല്ല്....
ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ പെട്ടുപോയി...
വീഴാതെ അവിടെ എത്തിയാൽ മതിയായിരുന്നു...
ഇല്ലെങ്കിൽ നാണംകെട്ട ഞാൻ പണ്ടാരം അടങ്ങും...
അങ്ങനെ ആ താലപ്പൊലി എന്നെയും കൂട്ടി...
ഹാളിലേക്ക് നടന്നു....
ഹോളിലെ എല്ലാവരും എന്നെ ഉറ്റു നോക്കുന്നുണ്ട്....
ഒന്നാമതേ കല്യാണ പെണ്ണ്...
അതും പോരാതെ നിരവധി കാരണങ്ങൾ ഉണ്ടല്ലോ എന്നെ നോക്കാൻ....
ആനപ്പാറയിലെയും പാലക്കലെയും മക്കൾ... അറക്കല്ലേ മരുമകൾ....
എല്ലാവരും പരസ്പരം നോക്കി എന്തൊക്കെയോ പറയുന്നുണ്ട്...
അതൊക്കെ ശ്രദ്ധിച്ചാൽ ഞാനിവിടെ ബോധംകെട്ട് വീഴും എന്ന് ഉറപ്പുള്ളത് കൊണ്ട് ചെവി സൈലന്റ് മോഡിൽ ഇട്ട് ഞാൻ അവരുടെ കൂടെ നടന്നു....
പക്ഷേ മണ്ഡപത്തിലേക്ക് നോക്കിയപ്പോൾ...
ചന്ദന കളർ ഷർട്ടും ഗോൾഡൻ കരയുള്ള മുണ്ടും ഉടുത്തു സുന്ദരകുട്ടൻ ആയി എന്റെ കെട്ടിയോൻ ഇരിക്കുന്നു.....
ആ ഒരു കാഴ്ച അത് മതിയായിരുന്നു...
എന്റെ ഉള്ളിൽ ഇതുവരെയുള്ള എല്ലാ പരാതികളും പരിഭവങ്ങളും തീരാൻ....
അവനാണെങ്കിൽ എന്നെ കണ്ണ് ചിമ്മാതെ നോക്കി കൊണ്ടിരിക്കുകയാണ്...
അതിനുവേണ്ടി കണക്ക് ആയിട്ട് അവരെല്ലാം അവനെ വാരുന്നുമുണ്ട്...
ഞാൻ മണ്ഡപത്തിലേക്ക് കയറി... മൂന്ന് ചുറ്റ് വലം വെച്ച് സദസ്സിനെ നോക്കി വണങ്ങി...
പപ്പാ എന്നെ അവന്റെ വാമഭാഗത്തേക്ക് ഇരുത്തി...
" ചേട്ടന്റെ വാവയെ കാണാൻ ശരിക്കും ലക്ഷ്മി ദേവിയെ പോലെ ഉണ്ട് ഇപ്പൊ..."
അവൻ എന്റെ ചെവിയിൽ മൊഴിഞ്ഞു...
അപ്പോൾ ക്ലോഡ് അപ്പിന്റെ ഒരു ചിരി ഞാനും കൊടുത്തു....
മറുപടി കൊടുക്കുന്നതിനു മുന്നേ എല്ലാരും കേറി വരാൻ തുടങ്ങി...
പിന്നെ ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു...
നമ്പൂതിരി എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലുന്ന ഉണ്ടായിരുന്നു....
അവസാനം ആലിലത്താലി അവന്റെ കയ്യിലേക്ക് വെച്ച് കൊടുത്തു...
അവൻ ആ താലി എന്റെ കഴുത്തിൽ കെട്ടുമ്പോൾ....
കണ്ണുകളടച്ചു ജീവിതാവസാനം വരെ ഈ താലി എന്റെ കഴുത്തിൽ ഉണ്ടാകണമെന്ന് ഞാൻ എന്റെ കണ്ണനോട് ഉള്ളുരുകി പ്രാർത്ഥിച്ചു....
എത്രയൊക്കെ ന്യൂജനറേഷൻ ആണെന്ന് പറഞ്ഞാലും....
ഈയൊരു കാര്യത്തിൽ... ഏതൊരു പെണ്ണും ഒരു ഓൾഡി തന്നെയാണ്...
അവനവന്റെ മോതിരവിരളാൽ സിന്ദൂരം എടുത്ത് എന്റെ നിറുകയിൽ ചാർത്തി....
ആ നിമിഷം അവൻ ആദ്യമായി സിന്ദൂരം ചാർത്തിയതാണ് എനിക്ക് ഓർമ്മ വന്നത്...
അവനും അതോർത്ത് പോലെ എന്നെ നോക്കി മനോഹരമായി ഒന്നു പുഞ്ചിരിച്ചു....
അതിനുശേഷം ചെക്കനെന്റെ ഇടതു കവിളിൽ ഒന്നു ചുംബിച്ചു....
കുട്ടികളെല്ലാവരും ആക്കി ചിരിക്കാൻ തുടങ്ങി...
വലിയവരെല്ലാവരും കണ്ണുരുട്ടി പേടിപ്പിച്ചു...
ഇതൊന്നും എന്നെ ബാധിക്കുന്നതേയല്ല എന്ന ഇരിപ്പിൽ ആയിരുന്നു അവൻ...
ഞാനും നോക്കി പേടിപ്പിക്കാൻ മറന്നില്ല....
അപ്പോൾ ചുണ്ടിൽ ഒന്നുകൂടി വേണോ എന്ന് എന്നോട് ചോദിച്ചു....
ചെക്കൻ പറഞ്ഞപോലെ ചെയ്യുമെന്ന് ഉറപ്പുള്ളതുകൊണ്ട് പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല....
പിന്നെ പരസ്പരം മോതിരം മാറ്റി...
പുഷ്പകഹാരങ്ങൾ അണിയിച്ചു...
ബൊക്കകൾ കൈമാറി....
അതിനുശേഷം എന്റെ കൈ പപ്പ അവനു പിടിച്ചു കൊടുത്തു....
പപ്പയുടെ കണ്ണുകൾ അവനോട് അപേക്ഷിക്കുന്നു ഉണ്ടായിരുന്നു ഒരിക്കലും ഈ കൈവിടരുതെന്ന്....
അതിന് മറുപടിയെന്നോണം അവൻ പറഞ്ഞു...
മരിച്ചാലും ഈ പപ്പയുടെയും മോളുടെ കൈ ഞാൻ വിടില്ല എന്ന് പറഞ്ഞു...
അവളെ വല്ലപ്പോഴും ഒന്ന് വെറുതെ വിടണം എന്നും പറഞ്ഞ്....
അവനെ എല്ലാരും ട്രോളാനും മറന്നില്ല....
എവിടെ നമ്മുടെ ചെക്കൻ യാതൊരുവിധ കൂസലുമില്ല...
അതിനുശേഷം അഗ്നിസാക്ഷിയായി ഞങ്ങൾ ആ മണ്ഡപത്തിന് 3 വലംവെച്ചു...
പിന്നെയും തുടങ്ങി ആശിർവാദം വാങ്ങിക്കാൻ...
ഈ ചടങ്ങ് കണ്ടുപിടിച്ചവനെ ഇപ്പോഴെങ്ങാനും എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഞാൻ ചവിട്ടികൂട്ടി കുപ്പിയിൽ ഇട്ടേനെ...
ഞാനത് മനസ്സിൽ പറഞ്ഞു തിരിഞ്ഞതും...
അതേ കാര്യം തന്നെ ആദി എന്റെ ചെവിയിൽ പറഞ്ഞു....
പിന്നെ അങ്ങോട്ട് ഫോട്ടോയെടുപ്പിന്റെ ബഹളമായിരുന്നു....
കസിൻസ് ഏതാ ഫ്രണ്ട് ഏതാ എന്ന് തിരിച്ചറിയാതെ അവരെല്ലാവരും കൂടി ഫോട്ടോ എടുത്ത് ഫോട്ടോ എടുത്ത് ഞങ്ങളെ കൊന്നു...
അതും പോരാതെ ഫോട്ടോഗ്രാഫർ അങ്ങനെ പിടിച്ചു ഫോട്ടോ എടുത്തു....
ഇങ്ങനെ പിടിച്ച ഫോട്ടോ എടുത്തു.... ഇങ്ങനെ പിടിച്ച ഫോട്ടോ എടുത്തു....
എല്ലാരും കൂടി ഞങ്ങളെ കൊല്ലാക്കൊല ചെയ്തു എന്ന് ചുരുക്കം...
ഇതെല്ലാം കഴിഞ്ഞപ്പോൾ അവര് പരിപാടി തുടങ്ങിയില്ലേ....
പാട്ടും കൂത്തും ഡാൻസും....
എല്ലാംകൂടി പൊളി ആയിരുന്നു....
ഞങ്ങളെക്കൊണ്ട് കൈപ്പ് നീര് കുടിപ്പിച്ചു...
ഭാവിയിലെ ജീവിതത്തിന് ഒരു പ്രാക്ടീസ് ആയിക്കോട്ടെ എന്നു പറഞ്ഞു....
ഈ പറഞ്ഞ എല്ലാവരെയും ഞാൻ നോട്ട് ചെയ്തു വച്ചിട്ടുണ്ട്...
എണ്ണി എണ്ണി ഞാൻ പകരം വീട്ടും....
അതിനിടയിൽ ഞങ്ങളെ കൊണ്ട് ഒരുപാട് കപ്പിൾ ടാസ്ക്കും ചെയ്യിപ്പിച്ചു...
അവസാനം ബെസ്റ്റ് കപ്പിൾ അവാർഡും തന്നു...
കാരണമെന്താ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഞങ്ങൾ രണ്ടുപേരും മണി മണി പോലെ ഉത്തരം പറഞ്ഞു......
അതും കഴിഞ്ഞ് ഫുഡ് കഴിക്കാൻ പോയപ്പോൾ....
മര്യാദയ്ക്ക് ഫുഡ് കഴിക്കാൻ സമ്മതിക്കാത്ത അവരുടെ ഒരു വീഡിയോഗ്രാഫി....
അതും പോരാഞ്ഞ് പരസ്പരം ഊട്ടിപ്പിക്കുകയും ചെയ്തു...
ആ സമയത്തെ ആദി എന്റെ വിരള് കടിച്ചു...
നൈസ് ആയിട്ട് അതേപോലെ ഒരു കടി തിരിച്ചു കൊടുത്തു ഞാൻ സമൃദ്ധി അടഞ്ഞു....
ഇതെല്ലാം കഴിഞ്ഞപ്പോഴേക്കും
ഇറങ്ങാൻ സമയമായി എന്ന് ആരോ പറഞ്ഞു....
അത് വരെ ഞാൻ പിടിച്ച അമർത്തിയ സങ്കടമെല്ലാം ഒരു നിമിഷം കണ്ണു കൂടെ പുറത്തുചാടി....
അവസാനം പപ്പനെയും മമ്മനെയും കെട്ടിപ്പിടിച്ച് ഞാൻ കരഞ്ഞു അവലംബമാക്കി...
ബാക്കി ആരോടും അത്രയ്ക്ക് അറ്റാച്ച് മെന്റ് ഇല്ലാത്തതുകൊണ്ട് എനിക്ക് അത്ര വലിയ സങ്കടം വന്നില്ല....
പക്ഷേ പപ്പനെയും മമ്മനെയും ഓർത്തപ്പോൾ ഞാൻ ആദിന്റെ വീട്ടിൽ പോകുന്നില്ല എന്നും പറഞ്ഞു കരയാൻ തുടങ്ങി....
ഞാൻ കരയാൻ തുടങ്ങിയതും അവര് ട്രോളൻ തുടങ്ങിയത് ഒരുമിച്ചായിരുന്നു....
അവസാനം ആദി എന്നെ പിടിച്ചു വലിച്ചു കൊണ്ടുപോയി....
പാവം ഞാൻ....
കാറിൽ കയറിയപ്പോൾ ആ സങ്കടത്തിന് ഞാൻ അവന്റെ കവിളിൽ ഒരു കടി കടിച്ചു...
ഇതിനെല്ലാം ഞാൻ രാത്രി തരാം എടി കാന്താരി എന്ന് അവൻ എന്നോട് പറഞ്ഞു....
അവൻ അവൻ എന്താണ് ഉദ്ദേശിച്ചത്...
എന്റെ കണ്ണാ ഈ പാവം കുട്ടീനെ നീ കാത്തു രക്ഷിക്കണേ....
ഇപ്പം തന്നെ കുറ്റം കോംപ്രമൈസ് ആക്കുന്നതാണ് എന്റെ ആരോഗ്യത്തിന് നല്ലത് എന്ന് മനസ്സിലാക്കിയ ഞാൻ അപ്പോൾ തന്നെ കോംപ്രമൈസ് ആക്കി....
ഇല്ലെങ്കിൽ രാത്രി ഈ കാപാലികൻ എന്നെ എന്തെങ്കിലും ചെയ്താലോ....
ആരും ചോദിക്കാൻ പോലും വരില്ല....
അങ്ങനെ അവസാനം ഞാൻ അറക്കൽ തറവാട്ടിലെത്തി....
ഇങ്ങനെ പറയാൻ അധികം ദൂരം ഒന്നുമില്ല അഞ്ചുമിനിറ്റ് യാത്ര അത്രയേ ഉള്ളൂ....
അവിടെ എന്നെ കാത്തു എല്ലാവരും ഉണ്ടായിരുന്നു....
ഇതും ഒരു വലിയ നാല് കെട്ട് തറവാട് തന്നെയാണ്....
ഇവിടെയും മുന്നിലുണ്ട് ആന...
വീട്ടിലെത്തിയ ഉടനെ പടക്കം പൊട്ടാനും ശിങ്കാരിമേളവും തുടങ്ങി....
ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുന്നതു പോലെ ഞങ്ങളെ രണ്ടുപേരെയും എഴുന്നള്ളിച്ച് തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി....
തറവാട്ടിൽ എത്തിയപ്പോൾ കാർത്തിക ആന്റി നിലവിളക്ക് എന്റെ കയ്യിലേക്ക് വെച്ച് തന്നു വലത് കാല് വെച്ച് കയറാൻ പറഞ്ഞു....
ആന്റി അല്ലല്ലോ....
അമ്മ....
അങ്ങനെ വലതുകാൽ വെച്ച് ഞാൻ അറക്കൽ തറവാട്ടിൽ കയറി....
വിളക്ക് പൂജ മുറിയിൽ കൊണ്ട് വെച്ച് ഞാനും ആദിയും ഉള്ളുരുകി നല്ലൊരു ജീവിതം കിട്ടാൻ വേണ്ടി പ്രാർത്ഥിച്ചു....
ആദിന്നോ.... ആദി ഏട്ടൻ എനാണോ ഇനി വിളിക്കേണ്ടത്....
സമയമുണ്ടല്ലോ... അപ്പൊ തീരുമാനിക്കാം....
സത്യം പറഞ്ഞാൽ എനിക്ക് മടുത്തിട്ട് ഉണ്ടായിരുന്നു.... ഇതെല്ലാം വലിച്ചു വാരി ചുറ്റി കെട്ടിട്ട്....
അമ്മയ്ക്ക് അത് മനസ്സിലായി എന്ന് തോന്നുന്നു....
നമ്മുടെ മൂവർ സംഘത്തിനോട് പറഞ്ഞു എന്നെ റൂമിയിലേക്ക് കൊണ്ടുപോകാൻ...
അങ്ങനെ ഞാൻ ആദ്യമായി ഞങ്ങളുടെ റൂമിലേക്ക് വലതുകാൽ വെച്ച് കയറി...
നല്ല വൃത്തിയായി വെച്ചിട്ടുണ്ട് എല്ലാം...
എന്ത് പറഞ്ഞാലും ഇത് എന്റെ ചെക്കൻ ചെയ്തതല്ല എന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പാണ്...
അവനെ എനിക്കറിയില്ലേ...
ഏകദേശം പാലക്കലെ എന്റെ റൂമിനോട് സാമ്യം വരും ഈ റൂം....
സംഭവം സൂപ്പരാണ്....
അവരെല്ലാവരും കൂടി എനിക്ക് പൂവും സ്വർണ്ണവും മാറ്റി തന്നു....
ഇപ്പോഴാണ് സത്യം പറഞ്ഞാൽ എനിക്ക് സമാധാനം ആയിട്ടുണ്ട്...
മാറിയുടുക്കാൻ ഒരു സാരി എന്റെ കയ്യിൽ തന്ന് അവര് പോയി...
ഞാൻ ബാത്റൂമിൽ പോയി ഒരു വിശാലമായ കുളി തന്നെക്കുളിച്ചു....
ഡ്രസിംഗ് റൂമിലേക്ക് കയറി ആ സാരിയുടുത്തു പുറത്തേക്കിറങ്ങി...
പുറത്തേക്കിറങ്ങിയപ്പോൾ എന്നെ പ്രതീക്ഷിച്ചപോലെ ആദ്യം അവിടെ ഉണ്ടായിരുന്നു...
എന്നോട് എന്തെങ്കിലും പറയാൻ അവൻ വരുന്നതിനു മുന്നേ അവനെ ആരോ വന്നു വിളിച്ചു കൊണ്ടുപോയി....
ഞാൻ മുടി കുളി പിന്നൽ എടുത്ത് കെട്ടി... നെറ്റിയിൽ സിന്ദൂരം അണിഞ്ഞു... കയ്യിൽ ഒരു വള മാത്രമേ ഇപ്പോൾ ബാക്കിയുള്ളൂ.... കഴുത്തിൽ താലി മാത്രം....
പറയാതിരിക്കാൻ പറ്റുന്നില്ല....
അഡാർ ലുക്ക് ആയിട്ടുണ്ട് ഇപ്പോൾ എന്നെ കാണാൻ...
അല്ലേലും സിന്ദൂരം പെൺകുട്ടികളുടെ ഭംഗി വർദ്ധിപ്പിക്കും എന്ന് പറയുന്നത് സത്യം തന്നെയാണ്.....
നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളുടെതാണെങ്കിൽ കുറച്ചധികം ഭംഗി വെച്ചത് പോലെ നമുക്ക് തോന്നും....
അപ്പോഴേക്കും എന്നെ താഴേക്കു വിളിച്ചു....
താഴത്ത് പോയി അവരുടെ എല്ലാ കുടുംബക്കാരെയും ഞാൻ പരിചയപ്പെട്ടു..
പരിചയപ്പെട്ടത് മാത്രമേയുള്ളൂ ആരുടെയും മുഖവും പേരും നാളും എനിക്ക് ഓർമ്മയില്ല....
സമയം പോയതറിഞ്ഞില്ല....
രാത്രിയായി......
ഞങ്ങളെല്ലാവരും കൂടി ഒരുമിച്ചിരുന്നു ഫുഡ് കഴിച്ചു....
ആദിനേ മാത്രം ഞാൻ കണ്ടില്ല....
അവൻ എവിടെ പോയോ ആവോ....
പതിവ് തെറ്റിക്കാതെ കണ്ട് എന്ന് പറഞ്ഞിട്ട് 8 മണി ആയപ്പോൾ കാർത്തിക ആന്റി അല്ല...
അമ്മ.....
എന്നെ വിളിച്ചു കൊണ്ടുപോയി ഒരു സെറ്റുമുണ്ടും ഉടുപ്പിച്ചു തലയിൽ നിറയെ മുല്ലപ്പൂവും വെച്ചു....
പടച്ചതമ്പുരാനെ എന്റെ ആദ്യരാത്രിക്ക് വേണ്ടിയല്ലേ എന്നെ ഇങ്ങനെ ഒരുക്കുന്നത്...
കയ്യൊക്കെ എവിടുന്നോ വിറക്കാൻ തുടങ്ങി...
പിന്നെ എന്റെ ആദിയല്ലേ എന്ന് വിചാരിച്ചു സമാധാനപെട്ടു....
ഒരു ഗ്ലാസ് പാൽ എന്റെ കയ്യിൽ വെച്ചു തന്നു..
എല്ലാരും കൂടി എന്നെ ആദിയുടെ മുറിയിലേക്ക് കയറ്റിവിട്ടു...
ഞാൻ റൂമിൽ ചെന്നു നോക്കുമ്പോൾ പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കുകയാണ് അവൻ...
സാധാരണ ഞാൻ കാണുന്ന ഒരു ആദി അല്ല ഇത്....
എന്തോ ആ മുഖത്ത് അസാധാരണമായ ഒരു ടെൻഷൻ നിറഞ്ഞു നിൽക്കുന്നത് ഞാൻ കണ്ടു....
കയ്യിലിരുന്ന പാൽ മേശപ്പുറത്ത് വെച്ചു..... ഞാൻ അവന്റെ അടുത്തേക്ക് പോയി...
"ആദി... "
അവൻ എന്നെ തിരിഞ്ഞു നോക്കി... ഇപ്പോഴും മുഖത്തൊരു ടെൻഷൻ ഉണ്ട്...
"എന്താ ആദി.... എന്തുപറ്റി... "
അവൻ അപ്പോഴും ഒന്നും മിണ്ടാതിരുന്നു
"മനുഷ്യനെ ടെൻഷൻ അടുപ്പിക്കാതെ നീയൊന്നു കാര്യം പറ..... എന്താണെങ്കിലും നമുക്ക് സോൾവ് ചെയ്യാം"
" ലച്ചു നീ എന്നോട് ക്ഷമിക്കുമോ..."
" നീയെന്താ അത് എന്നോട് അങ്ങനെ ചോദിച്ചത്..."
" ഇനിയും നിന്നോട് ഈ കാര്യം പറഞ്ഞില്ലെങ്കിൽ ഞാൻ ചങ്ക് പൊട്ടി ചത്തുപോകും..."
" മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ ആദി... "
" ഞാൻ പറയാം... പക്ഷേ നീ എങ്ങനെ പ്രതികരിക്കും എന്ന് എനിക്കറിയില്ല..."
" നീ ഇപ്പൊ പറഞ്ഞില്ലെങ്കിൽ ഞാൻ നിന്നെ ചവിട്ടി കൊല്ലും.... ഒന്ന് പറയുന്നുണ്ടോ..."
" ലച്ചു.... സത്യത്തിൽ അന്ന് നമ്മുടെ കല്യാണം കഴിഞ്ഞത് ആക്സിഡന്റലി അല്ല.... അത് സത്യം പറഞ്ഞാൽ വെൽ പ്ലാൻഡ് ആയിരുന്നു..."
തുടരും....
Vandana Krishna
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....