ആക്‌സിഡന്റൽ couple 38& 39

Valappottukal
ആക്‌സിഡന്റൽ couple 38

അങ്ങനെ ഞാൻ ചരിത്രമുറങ്ങുന്ന പാലക്കൽ തറവാട്ടിൽ എത്തി....

ഇതും ആനപ്പാറ തറവാട്ടിനെ  പോലെ പ്രൗഡ ഗംഭീരമായ ഒരു തറവാടാണ്...

പിന്നെ ഇവിടെയും  മുറ്റത്ത് ഉണ്ട് ആന....

പിന്നെ ഇവിടുത്തെ പ്രത്യേകത എന്താണെന്ന് വെച്ചാൽ  ഈ തറവാട് കോമ്പൗണ്ടിൽ തന്നെ രണ്ട് ആധുനിക സൗകര്യങ്ങളുള്ള വീടുകളും ഉണ്ട്...

രണ്ടും എന്റെ അച്ഛന്റെ പെങ്ങമ്മാരുടെ വീടാണ്....

ആൺമക്കൾ രണ്ടുപേരും തറവാട്ടിലാണ് നിൽക്കുന്നത്....

പെൺമക്കളെ ദൂരേക്ക് വിടാനുള്ള മടികൊണ്ട് ഇവിടെത്തന്നെ വീടുണ്ടാക്കി....

കൂടെ നിർത്തിയിരിക്കുകയാണ്.....

വീട്ടിൽ കയറുന്നതിനു മുൻപേ ദോഷങ്ങൾ ഒക്കെ മാറാൻ വേണ്ടി അച്ഛമ്മ തലഉഴിഞ്ഞിട്ടാണ് എന്നെ കയറ്റിയത്....

ഈ മുളക് വെച്ചിട്ട് തലയുടെ മുകളിൽ മൂന്ന് പ്രാവശ്യം ചുയറ്റി എന്തൊക്കെയോ ചെയ്തു അതുകൊണ്ട്പോയി  അടുപ്പിലിട്ടു.....

മമ്മേനെ  പ്രോപ്പർ ആയിട്ട് നിലവിളക്ക് ഒക്കെ കൊടുത്തു  സ്വീകരിച്ചു....

ഒരു ഉത്സവത്തിന്റെ  പ്രതിനിധിയായിരുന്നു......

നാളത്തെ ഇനാഗുറേഷൻ വർക്ക് രണ്ടു വീട്ടുകാരും കൂടി ഏറ്റെടുത്തുകൊണ്ട്...

ഇപ്പോ അവിടെ ആളെ കൊണ്ട് തട്ടിയും മുട്ടിയും നടക്കാൻ പറ്റാത്ത അവസ്ഥയാണ്....

തറവാട്ടിൽ ഇപ്പോ ഗ്രാൻഡ് പാരൻസ് മാത്രമേയുള്ളൂ....

ആനപ്പാറയിലെ  രാഘവൻ നായരും എന്നെപ്പോലെ തന്നെ ഇവിടേക്ക് ആദ്യമായിട്ടാ വരുന്നത്....

അമ്മമ്മയും അതുപോലെ തന്നെയാ....

എനിക്ക് വയ്യാത്തതുകൊണ്ട്.... കംപ്ലീറ്റ് റസ്റ്റ് അനുവദിച്ചു....

അതുകൊണ്ട് ഞങ്ങൾ അങ്ങനെ പഴമ്പുരാണവും പറഞ്ഞിരിക്കുകയാ.....

പക്ഷേ ഞാൻ ഇതിനിടയിൽ കൂടി അതിസാഹസികമായി ഒരു  ടാസ്ക് കംപ്ലീറ്റ് ചെയ്തു....

ടാസ്ക് എന്താണെന്ന് ചോദിച്ചാൽ പറയൂല....

ദത് സർപ്രൈസ് ബേബി..... സർപ്രൈസ്.....

രാത്രിയായപ്പോൾ ആനപ്പാറയിലെയും ആളുകൾ ഇങ്ങോട്ടാണ് വന്നത്....

രാത്രിയും ഗംഭീര ഫുഡ് ആയിരുന്നു....

ഫുഡ് കഴിച്ചു.. കഴിച്ചു... ഞാൻ മടക്കും.....

പക്ഷേ കിടക്കാൻ നേരം ആയപ്പോൾ എല്ലാവരും സ്വന്തം വീട്ടിലേക്ക് പോയി....

ഞങ്ങളോട് ഇവിടെ നിന്നാൽ മതി എന്ന് തറപ്പിച്ചു പറഞ്ഞു.....

പപ്പ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പുതിയ വീട് എന്തു ചെയ്യുമോ ആവോ.....

പക്ഷേ ഇപ്പം അവിടെ അപ്പുവും ആന്റിയും അങ്കിളും ഉണ്ട്.... അവരെ  അവിടെ തന്നെ പെര്മനെന്റ് ആക്കണം...

അങ്കിളിനെ വീട്ടുകാരെല്ലാം ട്രിവാൻഡ്രംകാരാണ് അപ്പം അവർക്ക് ഇവിടുന്ന് പോകാൻ അല്ലേ എളുപ്പം....

എന്ത് പറഞ്ഞാലും പപ്പ അങ്കിളിനെ പിടിച്ച് പുതിയ ഹോസ്പിറ്റലിൽ കൊണ്ടുവരും.....

പിന്നെ പണ്ടേ ഞാൻ ഒരു കാര്യവും പിന്നത്തേക്ക് വെക്കുല്ലാ  എന്ന് നിങ്ങൾക്കറിയില്ല...

അതുകൊണ്ട് ഇന്ന് തന്നെ ഞാൻ ആ കാര്യം അങ്ങ് നടപ്പിലാക്കി കളഞ്ഞു....

അങ്കിൾ ആദ്യ മുടക്കാൻ നോക്കിയെങ്കിലും അവസാനം എന്റെ പപ്പേന്റെ  ഭീഷണിയുടെ മുന്നിൽ സംമ്മതിച്ചു....

അങ്ങനെ കാര്യങ്ങൾ എല്ലാം ഒരു വിധം ശുഭമായി.....

പിന്നെ കത്തി വെക്കലും പിണക്കം പറയലും പരിഭവങ്ങളും തുടങ്ങിയ കലാപരിപാടിയൊക്കെ കഴിഞ്ഞപ്പോൾ ഒരു മണിയായി....

കഴിഞ്ഞതല്ല അച്ഛമ്മ.....

കഴിപ്പിച്ചതാണ്...

അങ്ങനെ എല്ലാം തീർത്തു.... ഞങ്ങൾ കിടന്നു..

എനിക്ക് വേണ്ടി തറവാട്ടിൽ സ്വന്തമായിട്ട് ഒരു റൂം ഉണ്ട് എന്നുള്ള കാര്യം എന്നെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്...

മറന്നെങ്കിലും മറക്കാതെ ഉള്ളിൽ കൊണ്ടു വെച്ചിട്ടുണ്ട്......

ആദ്യം എല്ലാരുടെയും കൂടെ കിടക്കാം എന്ന് തീരുമാനിച്ചു...

നാളെ രാവിലെ നേരത്തെ എഴുന്നേകണ്ടതുകൊണ്ട് അച്ഛമ്മ എല്ലാവരെയും അവരവരുടെ റൂമിലേക്ക് പറഞ്ഞുവിട്ടു....

പോകാൻ നേരത്ത് മമ്മയ്ക്ക് ഒരു ഗ്ലാസ്‌ പാല് കൊടുത്തു വിട്ടിട്ടുണ്ട്....🤭🤭🤭🤫🤫

എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല...

നാഴികയ്ക്ക് നാല്പത് വട്ടം വയ്യാത്തതല്ലേ റസ്റ്റ് എടുക്കു.... റസ്റ്റ്‌  എടുക്കു...  എന്ന് പറഞ്ഞതുകൊണ്ട് ഞാൻ ഉച്ചക്ക് ഉറങ്ങിയിട്ടുണ്ട്....

എനിക്ക് ഉച്ചയ്ക്ക് ഉറങ്ങിയാൽ രാത്രി ഉറക്കം വരില്ല..... ഇതൊരു ബൈ ഡീഫോള്ട്   പ്രോബ്ലം ആണ്....

എന്നാലും എന്റെ ജീവിതത്തിൽ  ഇത്രയും സുന്ദരമായ ഒരു ദിവസം ഉണ്ടാകും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല.....

its a really amazing day...

ഞാൻ എന്റെ റൂമിനെക്കുറിച്ച് പറഞ്ഞില്ലല്ലോ....

ഈ റൂമിന്റെ  പ്രത്യേകത എന്താണെന്ന് വെച്ചാൽ.... പഴമയിലെ പുതുമ ഉൾപ്പെടുത്തിയിട്ടുള്ള റൂം...



കണ്ടോ  അടിപൊളി അല്ലേ.... എന്റെ റൂം....

അതുപോലെതന്നെ റൂമിനോട്ട് അറ്റാച്ച് ആയിട്ട്  ഒരു പഴയ തരം  ബാൽക്കണിയുമുണ്ട്....

ഇതൊക്കെ ഇത്രയും കഷ്ടപ്പെട്ട് ഞാൻ എന്തിനാ പറഞ്ഞത് എന്ന് ചോദിച്ചാൽ...

ഇപ്പം ഞാൻ അവിടെ ഇരുന്നു കൊണ്ടിരിക്കുകയാ.... അതുകൊണ്ടാ....

ചുരുക്കി പറഞ്ഞാൽ ഞാൻ അവിടെ ഇരുന്ന് ആകാശത്തിലെ താരങ്ങളെ എണ്ണുകയാണ്....

അല്ല.... നക്ഷത്രങ്ങളോട് എന്റെ സന്തോഷം വിളിച്ചോതുകയാണ്.......

പിന്നെ എന്താണെന്ന് വെച്ചാൽ രാത്രി... അല്ല  സമയം രാത്രി ആയല്ലോ....

പോരാത്തതിന് ഇന്ന് വെള്ളിയാഴ്ചയും....

ഈ പഴയ നാലുകെട്ടിൽ ഒക്കെ... പ്രേതം ഒക്കെ ഉണ്ടാവുന്ന പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്...

ഈ സിനിമാക്കാർക്ക് എന്തിന്റെ ആവശ്യമാ...

നാലുകെട്ട് കണ്ടാൽ  അവർക്ക് ഒരു പ്രേതത്തിനെ വേണം....

എനിക്ക് പേടി ഉണ്ടെന്നല്ല ഞാൻ പറഞ്ഞു വരുന്നത്....

i am a brave girl... u know na...

എന്റെ മുട്ട ചെറുതായിട്ട് കൂട്ടി ഇടിക്കുന്നുണ്ടോ...

ഇല്ല.... അത് തണുപ്പിന്റെയാ...

ആരും തെറ്റിദ്ധരിക്കരുത്....

എനിക്ക് പണ്ടേ പേടി ഒന്നും ഇല്ല....

പിന്നെ ആദ്യായിട്ട് ഇത്രയും വലിയ തറവാട്ടിൽ ഒറ്റയ്ക്ക് ഒരു റൂമിൽ ഒക്കെ ഇരിക്കുക എന്ന് പറയുമ്പോൾ...

അതിന്റെ ചെറുതായിട്ടുള്ള സങ്കോചം മാത്രം....

പേടിക്കേണ്ട.... ഞാൻ നിങ്ങളുടെ കൂടെ  ഇല്ലേ...

കോപ്പ്...  റൂമിലെ ലൈറ്റ് ഓഫ് ചെയ്യണ്ടായിരുന്നു....

നിലാവത്ത് ഇരിക്കാൻ പൂതി ആയതുകൊണ്ടാ ഓഫ് ചെയ്തത്....

ആരാ ഇന്ന് ഫ്രൈഡേ ആണെന്ന് ഒക്കെ പറഞ്ഞത്....

അല്ല ഫ്രൈഡേ എന്താ പ്രേതത്തിന്റെ  കുത്തകയാണോ.....

അങ്ങ് എഴുതി കൊടുത്തിരിക്കുകയാണ് ഒരു ദിവസം പ്രേതത്തിനു വേണ്ടി...

അതും എല്ലാ ആഴ്ചയും....

ബ്ലഡി കൺട്രി ഫെല്ലോസ്‌... 😏😏😏

ഇത് കണ്ട് പിടിച്ചവർ രാത്രി ഉറങ്ങുമ്പോൾ അവനെ  കോഞ്ചറിങ്ങിലെ പ്രേതം പിടിച്ചുകാണണേ....

പെട്ടെന്ന് ഒരു കറുത്ത രൂപം എന്റെ അടുത്തേക്ക് വന്നു...

ഒരു നിമിഷം എന്റെ ഹൃദയസ്തംഭനം നിലച്ചുപോയി...

പേടിയൊക്കെ ഇല്ല എന്ന് പറഞ്ഞാലും നട്ടപ്പാതിരയ്ക്ക്....

ഒന്നരയ്ക്ക് ഒരു കറുത്ത രൂപം നമ്മുടെ അടുത്തേക്ക് വന്നാൽ...

അതും വെ ള്ളി യാ ഴ്ച.....

മനസ്സിൽ സകല ദൈവങ്ങളേയും ഞാൻ ഒരുമിച്ച് വിളിച്ചു പോയി...

പെട്ടെന്ന് ആ കറുത്ത രൂപം ബാൽക്കണിയുടെ മുന്നിൽ നിന്നു....

അര്‍ജുനന്‍... ഫല്‍ഗുനന്‍.... പാര്‍ഥന്‍... വിജയനും... വിശ്രുതമായ പേര്‍ പിന്നെ കിരീടിയും.... ശ്വേതശ്വനെന്നും....  ധനഞ്ജയന്‍... ജിഷ്ണുവും... ബീഭത്സുവും.... സവ്യസാചിയും... ഞാനെടോ...

ഒന്നുകൂടി റിപ്പീറ്റ് ചെയ്തു പറഞ്ഞു നോക്കാം ആ രൂപം അവിടെ അനങ്ങുന്നില്ല....

അര്‍ജുനന്‍... ഫല്‍ഗുനന്‍.... പാര്‍ഥന്‍... വിജയനും... വിശ്രുതമായ പേര്‍ പിന്നെ കിരീടിയും.... ശ്വേതശ്വനെന്നും....  ധനഞ്ജയന്‍... ജിഷ്ണുവും... ബീഭത്സുവും.... സവ്യസാചിയും... ഞാനെടോ...

വെയിറ്റ്...

ഇത് പ്രേതമല്ല... പ്രേതം ഇത്രയും നേരം നോക്കി നിൽക്കുകയില്ല...

ഇനി വല്ല കള്ളനും....

കള്ളാ നോക്കണ്ട....

ഞാൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണ്...

ഇടി വന്നവഴി തനിക്കറിയില്ല.... താൻ അറിയുകയുമില്ല....

പിന്നെ ഒരു കള്ളൻ  വന്നത് എല്ലാരും അറിഞ്ഞോട്ടെ എന്ന് വിചാരിച്ച് ഞങ്ങൾ കാറി കൂകാൻ വേണ്ടി തൊണ്ട ശരിയാക്കി...

സാ... പാ...  സാ...

ഇനി ഐശ്വര്യം ആയിട്ട് ലുട്ടാപ്പി പരമ്പര ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ച് ഞാൻ കൂക്കാൻ പോവുകയാണ്....

കളർ ആക്കി കൈയിൽ തരണേ....

കൂ... കൂ....  മ്മ്മ്  മ്മ്മ്  മ്മ്മ്മ് മ്മ്മ്മ്മ്മ് മ്മ്മ്...

" അലറി കൂവലടി  കോപ്പേ... "

ഈ വൃത്തികെട്ട സൗണ്ട് ഞാൻ എവിടെയോ കേട്ടിട്ടുണ്ട്...

അപ്പം കള്ളനല്ല.....

ആരാ എന്ന് ചോദിക്കാൻ വേണ്ടിയിട്ട്  എന്റെ വായിൽ നിന്ന് കൈയ്യെടുക്കടാ...

എന്നു ഞാൻ മനസ്സിൽ ഒരായിരം പ്രാവശ്യം വിളിച്ചു  പറഞ്ഞു.....

എവിടെ ആര് കേൾക്കാൻ....

ആരും കേൾക്കുന്നില്ല അതുകൊണ്ട് നല്ല  ഐശ്വര്യമായി.... ഞാനങ്ങ് കടിച്ചു...

"ആാാാാ..."

ആഹാ നല്ല സ്വര ശുദ്ധിയുള്ള ശബ്ദം......

" നീ എന്താ വല്ല പൂച്ചയുടെയും പുനർജന്മം ആണോ...."

തലയിൽ ഇട്ട  കരിമ്പടം മാറ്റി ആള് എന്നോട് ചോദിച്ചു....

അവിടെ കണ്ട ആളെ കണ്ടിട്ട്....

പകച്ചു പോയി എന്റെ ബാല്യം....

എന്ന്  ഞാൻ  പറയും എന്ന് നിങ്ങൾ വിചാരിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി.....

ഈ വരവ് ഞാൻ കുറച്ചു നേരത്തെ പ്രതീക്ഷിച്ചു.....

മനസ്സിലായില്ലേ മൂപ്പര് തന്നെയാ...  എന്റെ കെട്ടിയോൻ....😒😒😒

അല്ലേലും നിങ്ങൾക്കൊക്കെ ഇപ്പോ മൂപ്പരെ  മതിയല്ലോ... എന്നെ വേണ്ടല്ലോ...

ഹും...

പുച്ഛിച്ചു... കൊണ്ട് ഞാൻ ചോദിച്ചു...

"ഇയാൾ എന്താ ഇവിടെ..."

അത് ചോദിച്ചതും  എന്റെ ചെവി പിടിച്ചു  നുള്ളി....

"ആരാടി നിന്റെ ഇയാൾ... "

"ആാാ...  എനിക്ക് വേദനിക്കുന്നുണ്ട്... "

"ആണോ.... ചേട്ടന്റെ ചക്കരക്ക് വേദനിക്കുന്നുണ്ടോ..."

ചെവിയിൽ ഒഴിഞ്ഞു കൊണ്ട് ചോദിച്ചു...

വേദനിപ്പിച്ചത് പോരാ.... എന്ന് വേദനയുണ്ടോ എന്ന് ചോദിക്കുന്നോ....

ഞാൻ മുഖം തിരിച്ചു...

" അതൊക്കെ അവിടെ നിൽക്കട്ടെ....... നിനക്ക് ഇപ്പോ എന്നെ തീരെ ബഹുമാനമില്ല..... ഇയാളെ എന്നൊക്കെയാണോ  വിളിക്കുക...."

" ഞാൻ ഇയാൾ  എന്നല്ലേ വിളിച്ചത് അല്ലാതെ തെറി ഒന്നുമല്ലല്ലോ... ഇയാൾ  എന്ന് വിളിക്കുമ്പോൾ ബാസ്കറ്റ് കൊടുക്കുന്നുണ്ട് കേട്ടോ...."

"ബാസ്കറ്റൊ.... "

"റെസ്‌പെക്ട്... "

" ചേട്ടന്റെ വാവനോട്‌ റെസ്‌പെക്ട് ഒക്കെ തരാൻ പറഞ്ഞൊ.. "

" താങ്ങൾക്ക് അമ്ലെഷ്യം  ഉണ്ടോ.... ഇപ്പോ എന്തിനാ എന്റെ ചെവിക്കു പിടിച്ചത്...."

" u mean amnesia... "

" ഹോ... സായിപ്പിന്  ഇംഗ്ലീഷ് മാത്രമേ അറിയുള്ളൂ..."

" അങ്ങനെ പറയരുത്..... പിന്നെ ചെവിക്കു പിടിച്ചത്... നീ ഇയാൾ എന്ന് വിളിക്കുന്നതിൽ ഒരു സ്നേഹവുമില്ല..... അതാണ്... "

" സ്നേഹിക്കാൻ പറ്റിയ മൊതല്.... ഇവിടെ വന്നതിനുശേഷം കാണുന്നുണ്ട്..... മൊത്തം കട്ടകലിപ്പ് എടുത്തു..... ഭയങ്കര ജാഡ ഉള്ള ഒരു ജാഡ തെണ്ടീ.... എന്നിട്ട് രാത്രിയായപ്പോ പഞ്ചാര എടുത്തു ഇരങ്ങിയിരിക്കുകയാ.... "

" അത് അങ്ങനെയല്ല..... ഞാൻ പറയട്ടെ...."

"വേണ്ട..  ഏതൊക്കെ ആയിരുന്നു രാവിലെ പറഞ്ഞത്.....

നിനക്ക് സാരി ഉടുക്കാൻ അറിയില്ലെങ്കിൽ ഉടുക്കാതിരുന്നൂടെന്നോ....

എനിക്ക് സാരി ഉടുക്കാൻ അറിയോ ഇല്ലയോ എന്ന് ഇയാളാണോ തീരുമാനിക്കുക....

അല്ലാതെ അതുടുത്തു ഓടിനടക്കാൻ നിന്നോട് ആരാ പറഞ്ഞത്... നീയാരാ പി ടി ഉഷയുടെ കൊച്ചുമോളോണോ....

ഞാൻ പിടി ഉഷയുടെ അല്ല ഉസൈൻ ബോൾട്ടിന് കൊച്ചുമോളാ...

അവള് സാരിയുടുത്ത് ഓട്ട മത്സരത്തിന് പോവുകയാണ്.... എന്താ മത്സരം ജയിച്ചാൽ നിനക്ക് വല്ല കപ്പും കിട്ടോ....  കപ്പിന് വേണ്ടിട്ടാണെങ്കിൽ പറഞ്ഞാൽ മതി ഞാൻ രണ്ടെണ്ണം വാങ്ങിച്ചു തരാമേണോ ...

എനിക്ക് ആവശ്യത്തിലധികം കപ്പ് ഉണ്ടാക്കിത്തരാൻ  ഇയാൾക്കെന്താ കപ്പ് ഉണ്ടാക്കാനാണോ  പണി....

ഇനി ഇമ്മാതിരി  പരിപാടി എടുത്താൽ  നിന്റെ മുഖത്ത് കൈയടക്കാൻ എനിക്ക് സമയം ഉണ്ടാവില്ലന്നല്ലേ.....

ഒന്നൂടെ ഒന്ന് കൈ വച്ചു നോക്ക് അപ്പോൾ ഞാൻ കാണിച്ചു തരാം ഞാൻ ആരാണെന്ന്..."

ബാക്കി എനിക്ക് ഓർമ്മ കിട്ടുന്നില്ലല്ലോ....  ഓർമ്മകൾ ബാക്കി കേട്ടിട്ട് വേണ്ടേ....  ഒരു കലിപ്പ് ഡയലോഗ് പറഞ്ഞിട്ട് വേണം നിർത്താൻ... എന്താ ഇനി  പറയാ....

എന്നാലോചിക്കുന്നതിനുമുന്നേ ചെക്കൻ കൗണ്ടർ തുടങ്ങി....

" പണ്ടേ ഞാൻ പറഞ്ഞതല്ലേ.... കാണിക്കാൻ എന്നെ മാത്രം കാണിച്ചാതി... "

" വഷളൻ.... അതല്ല ഞാനുദ്ദേശിച്ചത് ഞാൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണെന്നാ.... "

" വഷളത്തരം കാണിച്ചത് ഞാൻ ആണോ അതോ നീ ആണോ.... ചീത്ത പറഞ്ഞു കൊണ്ടിരുന്ന എന്നെ.... നീ  എന്തോ ചെയ്തല്ലോ ഓർമ്മ കിട്ടുന്നില്ല.... നിനക്ക് ഓർമ്മയുണ്ടോ...."

പറയണ്ടായിരുന്നു പണി പതിനാറിന് എനിക്ക് ഇപ്പം കിട്ടും.....🤪🤪🤪

ബ്ലാ.. ബാ...

" കിടന്ന് ബ ബ ബ അടിക്കാൻ അല്ല ഞാൻ പറഞ്ഞത്..... ചേട്ടന്റെ ചക്കര എന്താ ചെയ്തത് എന്ന് ചോദിച്ചതാ...."

" അതവിടെ നിൽക്കട്ടെ....  ഇയാളെന്താ കട്ടകലിപ്പിന്റെ  ഹോൾസെയിൽ അംബാസിഡറോ.... എനിക്കിപ്പോഴും ചെവി വേദനിക്കുന്നുണ്ട്..."

" കലിപ്പ് അത് ചേട്ടന്റെ കൂടപ്പിറപ്പാ.... പിന്നെ  വേദന മാറ്റാൻ ചേട്ടന്റെ അടുത്ത് ഒരു മരുന്നുണ്ട്... "

"അയ്യടാ...  മരുന്ന് അങ്ങ് കയ്യിൽ വച്ചാൽ മതി.... കലിപ്പ് ചേട്ടന്റെ കൂടപ്പിറപ്പ് ആണെങ്കിൽ... വൈകാതെ തന്നെ ഞാൻ ചേട്ടന്റെ കൂടപ്പിറപ്പിന്റെ  കൊലപാതകി ആകും.... "

" നിർത്തി ഇന്നത്തോടെ നിർത്തി..... ഞാൻ നിന്നെ മുന്നിൽ കലിപ്പിക്കുന്നത് ഈ നിമിഷം നിർത്തി.... നീ ആരെയും കൊന്ന് ജയിലിൽ ഒന്നും പോകരുത്... പ്ലീസ് എന്റെ കൊച്ചുങ്ങൾക്ക് അമ്മ ഇല്ലാതെയാകും..."

"ടാ... "

പിന്നെ  ഞങ്ങൾ ആ  റൂമിന്റെ  ഓട്ടപ്രദക്ഷിണം ഒരു നാലഞ്ചു പ്രാവശ്യം നടത്തി....

അവസാനം തളർന്നുപോയി.....

" എന്നാ പിന്നെ എന്റെ ചേട്ടൻ പോവുകയല്ലേ..."

"പോണോ... "

" പോകണം..."

" നീ ഒരു സ്നേഹമില്ലാത്ത ഭാര്യ ആണെഡി... "

" തൽകാരം ഇത്രയൊക്കെ സ്നേഹം മതി...."

" എന്നാൽ ഇവിടെ വന്നതിന്റെ  ഇൻസെന്റീവ് എങ്കിലും താ.... "

" ഒരു ഇൻസെന്റീവും ഇല്ല...."

അതും പറഞ്ഞ്  ഞാനവനെ റൂമിലെ പുറത്താക്കി ലോക്ക് ചെയ്ത് സുഖമായി കട്ടിലിൽ വന്നു കിടന്നുറങ്ങി.......

**********************************

ഇന്നായിരുന്നു ഹോസ്പിറ്റലിന്റെ ഇനാഗുറേഷൻ....

നിന്ന് തിരിയാൻ സമയമില്ലായിരുന്നു.... കമ്പ്ലീറ്റ് ബിസിയാ...

ആനപ്പാറയിലെയും പാലക്കലെയും അറക്കലെയും എല്ലാവരുമുണ്ട്......

കൂടെ നാട്ടുകാരും....

ആനപ്പാറകാരെയും പാലക്കൽക്കാരെയും ഒരുമിച്ച് കണ്ടിട്ട് അവരുടെ റിലേ മൊത്തത്തിൽ പോയിട്ടുണ്ട്....

എന്താ സംഭവിച്ചതെന്ന് അവർക്കറിയില്ലല്ലോ....

അങ്ങോട്ടുമിങ്ങോട്ടും ചോദിച്ചിട്ട് എന്തൊക്കെയോ എവിടെയോ നടക്കുന്നുണ്ട്....

പിന്നെ ചോദിക്കാൻ ഇരിക്കുമോ....

ആനപ്പാറയിലെ രാഘവൻ നായരും പാലയ്ക്കലെ  മാധവൻ നമ്പ്യാരും തോളിൽ തോളിലിട്ട് bff നെ  പോലെയല്ലേ അവര്  നടക്കുന്നത്...

എല്ലാരും കിളിപോയി നടക്കുന്നത് കാണാൻ നല്ല രസമുണ്ട്...

പിന്നെ ഞാൻ ബിസി ആയതുകൊണ്ട് അതൊന്നും  അധികം ശ്രദ്ധിക്കാൻ പോയില്ല....

എല്ലാം കൂടി ഇന്ന് വളരെ നല്ല ദിവസമായിരുന്നു....

ഹോസ്പിറ്റലിലെ ഇനാഗുറേഷൻ  എല്ലാം മുടക്കമില്ലാതെ നന്നായി നടന്നു....

എപ്പോഴും ഞാൻ ആൾക്കാരെ ചുറ്റിപ്പറ്റി നടക്കുന്നതുകൊണ്ട് ആദിനേ  അധികം കാണാൻ പറ്റിയില്ല....

ഹോസ്പിറ്റൽ ഹെഡ് ആയതുകൊണ്ട്.... മാം അത്‌ മാം  ഇത്.... എന്നും പറഞ്ഞ് എപ്പോഴും എന്റെ ചുറ്റും ആൾക്കാർ ഉണ്ട്....

രാത്രി ആയപ്പോഴേക്കും ക്ഷണിച്ചു....

ഇന്ന് ഞങ്ങൾ എല്ലാവരും കൂടി ആനപാറയിലേക്കാപോയത്....

ഇവിടെയും  ഗംഭീര സ്വീകരണം ആയിരുന്നു....

മമ്മേടെ  കാലാകാലമായി പൂട്ടിയിട്ട മുറി തുറന്നു....

എല്ലാരും ഭയങ്കര ഹാപ്പിയാ....

ഹോസ്പിറ്റൽ ഇനാഗുറേഷൻ എല്ലാം കഴിഞ്ഞതുകൊണ്ട് കല്യാണത്തിന്റെ തിരക്കിലേക്ക് എല്ലാരും  മാറി വരുന്നുണ്ട്....

അതിനെപ്പറ്റി മാത്രമേ ഇപ്പോൾ സംസാരിക്കുന്നുള്ളൂ....

ഹോസ്പിറ്റൽ ഇനാഗുറേഷൻ കഴിഞ്ഞത് മാത്രമേയുള്ളൂ.... ഹോസ്പിറ്റൽ പ്രവർത്തിക്കാൻ ഇപ്പം തുടങ്ങുന്നില്ല....

കല്യാണം കഴിഞ്ഞിട്ട് ഒരു രണ്ടു വീക്ക് കഴിഞ്ഞിട്ടാണ് രോഗികളെ ഒക്കെ എടുക്കാൻ തുടങ്ങുനുള്ളു..

നല്ല  ദിവസം നോക്കി ഇനാഗുറേഷൻ കഴിച്ചു എന്ന് മാത്രമേയുള്ളൂ....

എല്ലാരും കല്യാണ തിരക്കിലേക്ക് ഊളിയിട്ടു കൊണ്ടേയിരുന്നു....

ദിവസങ്ങൾ കടന്നു പോയത് സത്യം പറഞ്ഞാൽ അറിഞ്ഞില്ല....

ആനപ്പാറയിലും... പാലക്കലുമായി  ഞാനിങ്ങനെ ഓടിനടക്കുകയാണ്....

കല്യാണം അടുത്ത അതുകൊണ്ട് ആരും എന്നെ തലയിലും താഴത്തും വയ്ക്കുന്നില്ല....

കല്യാണ പെണ്ണിനെ എല്ലാരും കൂടി സ്നേഹിച്ചു കൊല്ലുകയാണ്....

ഇത്രയും നാൾ നൽകാതിരുന്ന സ്നേഹം എല്ലാം കൂടി ഒരുമിച്ച് തരുന്നു....

ചുരുക്കി പറഞ്ഞാൽ സ്നേഹിച്ചു വീർപ്പുമുട്ടിച്ചു കൊല്ലുകയാണ്....

എന്റെ  ബെസ്റ്റ് ഫ്രണ്ട്സ് എല്ലാവരും വന്നു...

പപ്പയുടെ മമ്മിയുടെ ലൗ സ്റ്റോറി വീട്ടുകാരുടെ കാര്യങ്ങളൊക്കെ കേട്ടിട്ട് excited ആയിരിക്കുകയാണ്.....

കല്യാണം കൂടാൻ എല്ലാവരും പെയർ ആയിട്ടാണ്  എത്തിയത്......

നാട്ടുകാരുടെ ഫംഗ്ഷൻ കഴിഞ്ഞതുകൊണ്ട്....

എന്റെ കോളേജിലെ ബെസ്റ്റ് ഫ്രണ്ട്സും സ്കൂളിലെ കുറച്ച് ബെസ്റ്റ് ഫ്രണ്ട്സും മാത്രമേ വന്നിട്ടുള്ളൂ....

ചുരുക്കിപ്പറഞ്ഞാൽ പൊളിയാണ്...

എന്റെ കാതിൽ ഇപ്പോൾ മാംഗല്യം തന്തുനാനേന സോങ് റിപ്പീറ്റ് അടിച്ച് ഇവരെല്ലാം പാടി കൊണ്ടിരിക്കുകയാണ്....

ഓടിനടന്ന് ഓടി നടന്ന്..... അവസാനം നാളെയാണ് എന്റെ കല്യാണം....

കല്യാണമല്ല കല്യാണ ചടങ്ങ് മാത്രം......

NEXT PART HERE

അങ്ങനെ അവരുടെ കല്യാണം എത്തി കേട്ടോ....

😜😜😜

ഒഫീഷ്യൽ കല്യാണം...🤩🤩🤩🤩
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....

Vandana Krishna

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top