ശ്രീഷ്ണവം, Part 24

Valappottukal
♥♥♥ശ്രീഷ്ണവം♥♥♥

പാർട്ട്‌     24

കണ്ണനെയും ശ്രീയുടെയും കണ്ണുകളിൽ സ്റ്റീഫനോടുള്ള ദേഷ്യം കത്തിയെരിയുകയായിരുന്നു...... അപ്പോഴും അവരുടെ മനസ്സിൽ കിടന്നു ഉരുകുകയായിരുന്നു ദൃശ്യങ്ങൾ...... നന്ദുവിനെ ഇതെല്ലാം അറിഞ്ഞിട്ടും എന്തുകൊണ്ട് അവരോട് തുറന്ന് പറഞ്ഞില്ല എന്ന് സംശയം അവരിൽ കൂടിക്കൂടി വന്നു.....

നന്ദു ഒരിക്കലും അവരിൽ നിന്നും ഒന്നും മറക്കില്ല എന്നത് അവർകുറപ്പുണ്ടായിരുന്നു.... ആരുമറിയാത്ത കാരണങ്ങൾ അതിനുപിന്നിൽ ഉണ്ടാവുമോ...പല  ചിന്തകളാണ് അവരുടെ ഉള്ളിൽ കടന്നുപോയത്..

ക്ഷമയോടുകൂടി അവർ ആ റൂമിന് പുറത്തു കാത്തുനിന്നു...കുറച്ചു സമയങ്ങൾക്ക് ശേഷം തന്നെ നന്ദുവിന്റെ  റിപ്പോർട്ടുകൾ എല്ലാം എത്തി.... ഡോക്ടർ അവർ രണ്ടുപേരെയും കൺസൾട്ടിംഗ് റൂമിലേക്ക് വിളിപ്പിച്ചു...

"May I come in Doctor..... "

"Yes Come in......"

അവർ റൂമിനുള്ളില്ലേക്ക് കയറി.....

"Please be seated....."

"Thank you doctor.... "

"ശ്രീനന്ദയുടെ കാര്യത്തിൽ എനിക്കൊരു ഡൗട്ട് ഉണ്ടായിരുന്നു പിന്നെ ചെക്ക് ചെയ്തു ഉറപ്പുവരുത്തിയശേഷം പറയാം എന്ന് വെച്ച് നിന്നതാണ്....."

" എന്താ ഡോക്ടർ... anything serious...."

"Nothing to worry... it's a good news... she is pregnant....."

"Doctor....really....."

"Yes.... "

ശ്രീയുടെയും കണ്ണന്റെയും കണ്ണുകളിൽ സന്തോഷം നുരഞ്ഞുപൊന്തി....

"But one thing..... ഇതിനു മുൻപ് ഇങ്ങനെ സംഭവിച്ചിട്ടുണ്ട് എന്ന് പറഞ്ഞല്ലോ....ആ കുട്ടി ഇതുവരെ കോൺഷ്യസ് ആയിട്ടില്ല...അത് ഒരു പ്രോബ്ലം ആണ്.. കാരണം പ്രഗ്നന്റ് ആയിരിക്കുമ്പോൾ ഇങ്ങനെ കോൺഷ്യസ് ആവാതെ ഇരിക്കുന്നത് വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ കൂടി ബാധിക്കും... അതും ഇത് ജസ്റ്റ് ബിഗിനിങ് സ്റ്റേജ് ആണ്..... 15 ദിവസം മാത്രം വളർച്ച ആയിട്ടുള്ളൂ ശ്രദ്ധിക്കണം... ശ്രീനന്ദക്ക് ബോധം തെളിഞ്ഞശേഷം മാത്രമേ ബാക്കി എന്തെങ്കിലും കാര്യങ്ങൾ നമുക്ക് പറയാൻ സാധിക്കുകയുള്ളൂ..will hope for the best...."

"Ok doctor... thank you..."

കണ്ണന് ആ മുറിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ മനസ്സിൽ സന്തോഷം ആണ് എങ്കിലും അത് പ്രകടിപ്പിക്കാൻ പോലും പറ്റാത്ത സാഹചര്യത്തിലേക്ക് രംഗം വഴിമാറി കൊണ്ടിരിക്കുകയായിരുന്നു......

"കണ്ണാ എനിക്ക് നിന്റെ മനസ്സിൽ ഇപ്പോൾ എന്താണ് ഉള്ളത് എന്ന് മനസ്സിലാവും...പക്ഷേ നമ്മൾക്ക് എന്തു ചെയ്യാൻ പറ്റും...സംഭവിച്ചു പോയി ഇനി അതിനെക്കുറിച്ച് പറഞ്ഞിട്ട് എന്താണ് കാര്യം....."

"ശ്രീ അറിയാതെ ആണെങ്കിലും എന്റെ വായിൽ നിന്നും വീണ വാക്കല്ലേ അവളെ ഇന്ന് ഈ അവസ്ഥയിലേക്ക് എത്തിച്ചത്... ഓർക്കുമ്പോൾ നെഞ്ചുപൊട്ടുന്ന വേദന ആണ് തോന്നുന്നത്...."

"വിഷമിക്കേണ്ട കുഴപ്പം ഒന്ന് ഉണ്ടാവില്ല ഉറപ്പാണ്...നമ്മുടെ നന്ദുവിനെ നമ്മളെ അങ്ങനെ വിഷമിപ്പിക്കാൻ ഒന്നും പറ്റില്ല....."

"അതുമാത്രമാണ് എന്റെ പ്രാർത്ഥന.. അവൾ ഒറ്റയ്ക്ക് അല്ല ഇന്ന് ഞങ്ങളുടെ കുഞ്ഞു കൂടി ഉണ്ട് അവളുടെ കൂടെ...."

"അത് പറഞ്ഞപ്പോൾ ആ കൊച്ചുകള്ളാ പെട്ടെന്ന് പറ്റിച്ചു കളഞ്ഞല്ലോ... നമുക്ക് ഈ സന്തോഷം വീട്ടിൽ വിളിച്ച് അറിയിക്കേണ്ട...വാ....."

"ആ.... പക്ഷേ ഒപ്പം ഇതുകൂടെ പറയേണ്ടി വരില്ലേ.."

"പറയാതെ മൂടിവയ്ക്കാൻ അതിനേക്കാൾ നല്ലത് എല്ലാം തുറന്നു പറയുന്നതാണ് എന്തായാലും വീട്ടിലേക്ക് വിളിച്ച് കാര്യം പറയാം... "

അവർ വീട്ടിലേക്ക് വിളിച്ച് കാര്യം എല്ലാം വിശദമായി പറഞ്ഞു കൊടുത്തു.. എല്ലാവരും കേട്ട് വഴി അങ്ങോട്ട് വരാനുള്ള തിടുക്കത്തിൽ നിൽക്കുകയായിരുന്നു... പക്ഷേ നന്ദുവിന്റെ ഇപ്പോഴത്തെ അവസ്ഥ കൂടി പറഞ്ഞപ്പോൾ എല്ലാവരുടെയും സന്തോഷം ദുഃഖത്തിലേക്ക്  വഴിമാറി....

വന്ദുവിന്‌ കാര്യം അറിഞ്ഞപ്പോൾ മുതൽ കാർത്തിയോട് പോകാം എന്നു പറഞ്ഞു വാശി ആണ്..

പക്ഷേ അവർ പോകാൻ തന്നെ തീരുമാനിച്ചു... ഈ സമയത്ത് ശ്രീയും  കണ്ണനും ഒറ്റയ്ക്കായാൽ ശരിയാവില്ല കൂടെ അവരുടെ കൂടെ വേണം എന്ന... തോന്നലിൽ അവർ ഹോസ്പിറ്റലിലേക്ക് തിരിച്ചു...

അധികം വൈകാതെ തന്നെ നന്ദുവിനെ ബോധം തെളിയുകയും ചെയ്തു... പക്ഷേ അവൾ കണ്ണന്റെയും ശ്രീയുടെയും  മുഖത്തേക്ക് നോക്കാൻ പോലും കൂട്ടാക്കിയില്ല..... മറ്റുള്ളവരോട് എല്ലാം തന്നെ അവൾ പഴയതുപോലെതന്നെ പെരുമാറി... പിന്നീട് കണ്ണനും നന്ദുവും ഒറ്റയ്ക്ക് ഇരിക്കട്ടെ എന്ന് കരുതിയിട്ട് ശ്രീ പറഞ്ഞിട്ട് എല്ലാവരും പുറത്തേക്ക് ഇറങ്ങി....

അവരുടെ പ്രൈവസിക്ക് വേണ്ടിയിട്ട് അവരെല്ലാവരും പുറത്തേക്ക് മാറി കൊടുത്തു..... കണ്ണൻ അവളുടെ അരികിലായി ചെന്നിരുന്നു.... പക്ഷേ പ്രതികരണം ഒന്നും തന്നെ ഉണ്ടായില്ല അവൾ മുഖത്തേക്ക് നോക്കാൻ പോലും വിസമ്മതിച്ചു....

"നന്ദു പ്ലീസ് നീ എന്നെ ഒന്ന് മനസ്സിലാക്ക് എന്റെ മുഖത്തേക്ക് ഒന്നു നോക്കൂ...."

"പ്ലീസ് എന്നെ കുറച്ച് സമയം ഒറ്റക്ക് വിടൂ എനിക്ക് ആരെയും കാണേണ്ട...."

"നന്ദു മോളെ ഞാൻ...... നീ എന്നോട് ഇങ്ങനെ പെരുമാറല്ലേ...."

"നന്ദുവോ ആരുടെ നന്ദു എന്റെ പേര് നന്ദു എന്നല്ല ശ്രീനന്ദ മേനോൻ എന്നാണ്.... നിങ്ങൾ എന്നെ എന്ന് അവിശ്വസിക്കാൻ തുടങ്ങി അന്ന് ഞാൻ നിങ്ങളുടെ മനസ്സിൽ മരിച്ചു കഴിഞ്ഞതാണ്......ഇനിയുള്ള എന്റെ ജീവിതം നിങ്ങൾക്കു വേണ്ടിയല്ല... എന്റെ ഉദരത്തിൽ കുരുത്ത ജീവനു വേണ്ടിയാണ്..... പിന്നെ നിങ്ങൾക്ക് അറിയേണ്ട സത്യങ്ങൾ അത് ഞാൻ പറയും...ഈ അവസ്ഥയിൽ നിന്നും ഒന്ന് മാറ്റിക്കോട്ടെ....നിങ്ങൾ രണ്ട് പേർക്കും അറിയേണ്ടതെല്ലാം ഞാൻ തന്നെ പറയും... നിങ്ങൾ ചോദിക്കാതെ തന്നെ ഞാൻ പറയും..... അതുവരെ എന്നെ പാട്ടിനു വിട്ടേക്ക്...."

"നന്ദു നീ ആരോട ഇങ്ങനെ സംസാരിക്കുന്നത് എന്നു നിനക്ക് വല്ല ബോധമുണ്ടോ....."

"എനിക്ക് നല്ല ബോധ്യമുണ്ട്...നല്ല ബോധത്തോടുകൂടി തന്നെയാണ് ഞാൻ സംസാരിക്കുന്നത്...പ്ലീസ് എന്നെ ശല്യം ചെയ്യരുത്... മുറിക്ക് വെളിയിലേക്ക് ഇറങ്ങണം.... എനിക്ക് കാണണ്ട..."

" നന്ദു ഞാൻ കാലുപിടിക്കാം...വേണോകിൽ നീ എന്നെ തല്ലിക്കോ...പക്ഷേ നിന്റെ അവഗണന അതെനിക്ക് സഹിക്കാൻ പറ്റില്ല മോളെ... നീ എന്നെ ഒന്നു മനസ്സിലാക്ക്.. "

"ഇത്രയും കാലം ഞാൻ മനസ്സിലാക്കിയ കണ്ണേട്ടാ ജീവിച്ചത്...എന്റെ അഹങ്കാരമായിരുന്നു നിങ്ങൾ രണ്ടുപേരും എന്റെ കൂടെ ഉള്ളത്...പക്ഷേ എനിക്ക് തെറ്റി...ലോകത്തിലെ ഏറ്റവും കൂടുതൽ എന്നെ മനസ്സിലാക്കിയിട്ടുള്ളത്  നിങ്ങൾ രണ്ടുപേരും ആണ് ഞാൻ തെറ്റിദ്ധരിച്ചു...നിങ്ങൾക്കെന്നെ അറിയില്ലായിരുന്നു..... അങ്ങനെ അറിഞ്ഞിരുന്നുവെങ്കിൽ ഒരിക്കലും നിങ്ങൾ എന്നോട് ചോദിക്കുമായിരുന്നില്ല... എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളെ കൊന്നതിൽ എനിക്ക് പങ്കുണ്ടോയെന്ന്..... മതിയായി  എനിക്ക്...ജീവിതത്തിൽ ഒരിക്കലും ഞാൻ കേൾക്കാൻ ആഗ്രഹിക്കാത്തതാണ് നിങ്ങൾ എന്നോട് ചോദിച്ചത്... അതോടുകൂടി മതിയായി എനിക്ക്... അതൊക്കെ ഓർക്കുമ്പോൾ ജീവിതം അവസാനിപ്പിക്കുന്നതാണ് നല്ലത്..പക്ഷേ ഇന്ന് ഞാൻ ഒറ്റക്കല്ല എന്റെ കൂടെ ഒരു കുഞ്ഞു കൂടി ഉണ്ട് അതിനു വേണ്ടി എങ്കിലും ഞാൻ ജീവിച്ചു മതിയാവുകയുള്ളൂ....."

"മോളെ പ്ലീസ്......."

"എന്നെ ഇത്തിരിയെങ്കിലും സ്നേഹിച്ചിട്ട് ഉണ്ടെങ്കിൽ പ്ലീസ് എനിക്ക് കുറച്ചു മനസ്സമാധാനം തരണം.... ഒത്തിരി കാലം എന്നെ സ്നേഹിച്ചതിന്യും ഇത്തിരി കാലം എങ്കിലും എന്നെ അവിശ്വസിച്ചതിന്റെയും  പേരിൽ എനിക്ക് ഈ ഉപകാരം ചെയ്തു തരണം പ്ലീസ്....."

മനസ്സ് കല്ലാക്കി ആണ് അവൾ അങ്ങനെ പറഞ്ഞത്..കണ്ണൻ നെഞ്ചുപൊട്ടുന്ന വേദന കടിച്ചമർത്തിയാണ് അവിടെ നിന്നത്... അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകുമ്പോഴും താഴേക്ക് ഇറ്റു വീഴാൻ ആയി നിന്ന് കണ്ണുനീർ അവളുടെ നെറുകയിൽ മുത്തമിട്ടു...അവൻ  കണ്ണീരോടെ കൂടി ആ മുറിക്ക് പുറത്തേക്കിറങ്ങി.... നന്ദു അവൻ നൽകിയ ചുംബനത്തിന് ചൂടിലും നെറുകയിലെ സിന്ദൂരത്തിൽ വീണ കണ്ണീരിന്റെ ചൂടിലും അവൾ  പൊള്ളിപിടയുകയായിരുന്നു....ഒരിക്കലും തമ്മിൽ പിരിയരുത് എന്നു ആഗ്രഹിച്ചവർ ഇന്ന് രണ്ട് ധ്രുവങ്ങളിലേക്ക്  വഴി മാറിയിരിക്കുന്നു..... കാലം അവർക്കായി കാത്തുവെച്ച വേർപ്പാട്.......ഒറ്റയ്ക്കുള്ള യാത്രയുടെ തുടക്കം.....

തുടരും..........

ശ്രീ ലക്ഷ്മി സി ഭാസി...........

(കണ്ണിന്റെ അസുഖം മാറിയിട്ടില്ല... അതോണ്ട് ലെങ്ത് കുറച്ചു മാത്രെ എനിക്ക് ടൈപ്പ് ചെയ്യാൻ സാധിക്കു...ഇഷ്ടമായെങ്കിൽ ലൈക്‌ and കമന്റ്‌ അടിക്കുക....)

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top