" അനാമിക "
പാർട്ട് : 10
" ഇവൻ എന്താണ് ഇവിടെ.. "
ആമിയുടെ ചോദ്യം കുറച്ചു ഉച്ചത്തിൽ ആയിപോയെ.. എല്ലാരും അവളെ തന്നെ നോക്കുന്നുണ്ട്....
അപ്പോഴാണ് പൂജയും നന്ദും ആ മുഖം കാണുന്നത്..
ആദർശ്.... നീ എന്താ ഇവിടെ.
(ചോദ്യം വേറെ ആരുടെയും അല്ലാ നമ്മുടെ നന്ദുന്റെയും പൂജയുടെയും ആണ്... )
ആദർശ് : എഡി... നീയൊക്കെയും ഇവിടെ ആണോ വർക്ക് ചെയ്യുന്നത്..
അർജുൻ : നിങ്ങൾക്ക് പരിജയം ഉണ്ടോ ആദർശിനെ??
പൂജ : ഉണ്ടോന്നോ... ഞങ്ങളുടെ സീനിയർ ആയിട്ട് പഠിച്ചതാ കോളേജിൽ... അവിടുത്തെ ഭയങ്ക താരം ആയിരുന്നു ആദർശ്...
ദേവ് : നിങ്ങൾക്ക് പരസ്പരം അറിയാം എങ്കിലും പറയുവാ.. ആദർശ് കുറച്ചു നാൾ നമ്മൾക്ക് ഒപ്പം ഉണ്ടാകും.. ശ്രീമംഗലം ട്രസ്റ്റ് ഇന്റെ പുതിയ മാനേജർ ആണ്.. നെക്സ്റ്റ് വീക്കിൽ ശ്രീമംഗലം ട്രസ്റ്റ് ഇന്റെ ന്യൂ ടെൻഡർ വിളിക്കുന്ന കാര്യം അറിയാലോ... ആ ടെൻഡർ ഈ ഇയർ പുറത്ത് പോകാൻ പാടില്ല..
Soo i hope you guyz will cooperate..
അഞ്‌ജലി : സാർ...ഇന്നലത്തെ റഫറൻസ് ഡീറ്റെയിൽസ്, സാർ ഫ്രീ ആണെങ്കിൽ നമുക്ക് ഡിസ്‌കസ് ചെയ്യാമായിരുന്നു..
ദേവ് : അഞ്ജലി ആ ഫയൽ അനാമിക എല്പിച്ചേക്ക്..
She will do it....
അപ്പോഴാണ് ദേവിന്റെ ഫോൺ റിംഗ് ചെയ്തത്.. ഫോണും എടുത്ത് പുറത്തേക്ക് പോയ ദേവ്, പെട്ടെന്ന് തിരിഞ്ഞ് നോക്കി പറഞ്ഞു.. അനാമിക ആ ഫയലുമായി ക്യാബിനിലേക്ക് വരൂ...
നമ്മുടെ കോമ്പറ്റിഷൻ ടീംസ് ആമിയെ രൂക്ഷമായിതന്നെ നോക്കുന്ന് ഉണ്ട്... ദൈവമേ ഇതുങ്ങൾ എല്ലാം കൂടി എന്നെ നോക്കി പേടിപ്പിക്കുന്നത് എന്തിനാണ്....??
( ഈശ്വര ഇങ്ങേര് എനിക്ക് ഉളള പണി ടെൻഡർ വിളിച്ച് എടുത്തേക്കുവാണോ.... ഈ കാലമാടൻ എന്നയും കൊണ്ടേ പോകൂ... മനസ്സിൽ ആത്മഗതം പറഞ്ഞ് നിന്നപ്പോളാണ്..) ഷോൾഡറിൽ ആരോ തട്ടിയത്.. തിരിഞ്ഞു നോക്കിയപ്പോൾ കാർത്തി..
കാർത്തി : ഇവിടെ നില്കുവാണോ പോകുന്നില്ലേ??
ആമി : (ആ ഊള ചിരി കണ്ടാലേ അറിയാം... കാർത്തി എല്ലാം അറിഞ്ഞെന്ന്.... )
ബോസ്സ് ആയി പോയില്ലേ അപ്പോൾപിന്നെ
പോയല്ലേ പറ്റുക ഒള്ളൂ...... സാലറി എണ്ണി വാങ്ങിക്കുന്നത് അല്ലേ ഞങ്ങൾ ഒക്കെയും...
കാർത്തി : എന്നാൽ വായോ... നടക്ക് ഞാനും വരുന്ന്..
അവർ ഒരുമിച്ച് നടന്ന് ഇറങ്ങി....
അവർ പോകുന്നതും നോക്കി നിൽക്കുന്ന കണ്ണുകളിൽ ഒന്നും ഒരു സന്തോഷം ഇല്ലായിരുന്നു..
അഞ്ജലിക്ക് ആമിയെ കൊല്ലാൻ ഉളള ദേഷ്യം ഉണ്ട്..
ഇവളെ ഇനി ഇവിടെ വാഴിക്കില്ല ഞാൻ എന്ന് മനസ്സിൽ ഉറപ്പിച്ചുള്ള നിൽപ്പാണ്..
ആദർശ് : അല്ല പൂജ... ആമി പഴയതിലും സുന്ദരി ആയല്ലോ..
പൂജ : അല്ലെങ്കിലും കുറുക്കന്റെ കണ്ണ് എന്നും കോഴി കൂട്ടിൽ ആയിരിക്കുമല്ലോ... നിനക്ക് ഇത് വരെ അവളുടെ പുറകെ ഒള്ള നടപ്പ് നിർത്താറായില്ലേ.. കൊല്ലം ഇത്രേം ആയിട്ടും നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ... നന്നായി കൂടെ ഇനി എങ്കിലും..
ആദർശ് : മോളെ.... പൂജ... ഞാൻ നിന്റെ പുറകിന് അല്ലല്ലോ നടക്കുന്നത്... ഞാൻ അവളുടെ പുറകെ, നടന്നിട്ടുള്ളു ഇനി നടക്കുകയും ഒള്ളൂ..
നന്ദു : വെറുതെ കാലിലെ ചെരുപ്പ് തേയുന്നതു മിച്ചം.. ഇത്രേം കാലം നോക്കാത്തവൾ ഇനി നിന്നെ നോക്കാൻ പോവാണലോ... നടന്നത് തന്നെ...
ആദർശ് : ഞാൻ നടത്തി കാണിക്കാം... നീ നോക്കിക്കോ എന്റെ സ്നേഹം കണ്ടില്ല എന്ന് നടിക്കാൻ അവൾക്കിനി ആകില്ല...
ഇതും പറഞ്ഞ് ആദർശ് അവന്റെ സീറ്റിലേക്ക് പോയി.. അല്ല നന്ദു ആമിയുടെ തലയിൽ വരച്ചത് നമ്മുടെ എവിടെ എങ്കിലും ഒന്ന് വരച്ച മതി ആയിരുന്നു... എന്തോരം ആളുകൾ ആണെന്ന് അവളുടെ പുറകെ... നമ്മുടെ ഒന്നും പുറകെ മരുന്നിനു പോലും ഒരെണ്ണം വരുന്നില്ലല്ലോ.. പൂജയുടെ പറച്ചിലിൽ ശെരിക്കും നന്ദു പരിസരം മറന്ന് ചിരിച്ചു പോയി... ഇപ്പോഴേ തളരാതെ കുട്ടി... നിനക്ക് ഇനി വീഴ്ത്താനുള്ളതാ യൂത്ത് ഐക്കൺ ബോസിനെ... കോമ്പറ്റിഷൻ.. കോമ്പറ്റിഷൻ....
നിനക്ക് ഈയിടെ ആയി കുറച്ചു കൗണ്ടർ കൂടുന്നുണ്ട് എന്നും പറഞ്ഞ് പൂജ നന്ദുനെ ഒന്ന് തറപ്പിച്ചു നോക്കിട്ട് പോയി... സമാദാനിപ്പിക്കാനായി നന്ദു പുറകെ പോയിട്ട് ഉണ്ടേ....
ആമിയും കാർത്തിയും നടന്ന് ദേവിന്റെ ക്യാബിൻ അടുത്ത് എത്തി... തിരികെ പോകാൻ പോയ കാർത്തിയോട്..
ആമി : കാർത്തി.... എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ??
കാർത്തി : അങ്ങനെ തോന്നിയോ... എന്നാൽ തെറ്റി എനിക്ക് ചോദിക്കാൻ അല്ല പറയാൻ ആണ് ഉള്ളത്..
ആമി : പറയാനോ.... എന്ത് പറയാൻ....??
കാർത്തി : അവൻ പതിയെ നടന്ന് അവളുടെ അടുത്ത് എത്തി അവളുടെ രണ്ട് ഷോൾഡറിലും ആയി അവന്റെ കൈകൾ വെച്ചിട്ട് അവളുടെ താടി പിടിച്ച് പൊക്കി അവന്റെ മുഖത്തിന് നേർക്കാകിട്ട് പറഞ്ഞു... നീ ഇനി ഒറ്റക്ക് അല്ല... " നിന്റെ ഏട്ടന്റെ സ്ഥാനത്തു ഞാൻ ഉണ്ടാകും കൂടെ... എന്ത് പ്രേശ്നത്തിലും, പ്രതിസന്ധിയിലും..." ഇത് ഞാൻ നിനക്ക് തരുന്ന വാക്കാണ്...
ആമിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പാറായി... ഒരു തുള്ളി കണ്ണുനീർ പുറത്തേക്ക് ഒഴുകി വന്നു... അവൻ അത് തുടച്ചിട്ട് പറഞ്ഞു ഇനി നീ കരയാൻ പാടില്ല... എനിക്ക് അറിയാം എന്റെ കുട്ടി സ്ട്രോങ്ങ് ആണെന്ന്... അതും പറഞ്ഞ് അവൻ അവളെ അവനോടു ചേർത്ത് നിർത്തി... അപ്പോൾ എങ്ങനെയാണ് അകത്തേക്ക് കയറുകയല്ലേ... അവളുടെ മുഖത്ത് ഒരു നൂറു വാട്ട് ചിരി വിടർന്നു.. ഇത് എല്ലാം കണ്ട് കൊണ്ട് അകത്ത് ഇരിക്കുന്ന ദേവ് ഇന്റെ മുഖവും വിടർന്നിട്ടുണ്ടായിരുന്നു...
May i come in sir...
Yes come in...
അവൾ വരുന്നത് കണ്ടിട്ടും മൈൻഡ് ചെയ്യാതെ ലാപ്പിൽ നോക്കി ഇരിക്കുന്ന ദേവിനെ കണ്ടപ്പോൾ ശെരിക്കും അവൾക്ക് ദേഷ്യം വന്നു...
സാർ... (ഒരു റെസ്പോൺസ് ഇല്ലാ )
സാർ...... (കുറച്ചു ഉച്ചത്തിൽ ആയിരുന്നു ഈ പ്രാവശ്യത്തെ വിളി )
ഡോ.... എനിക്ക് ചെവി കേൾക്കാം... ഒരു മയത്തിന് ഒക്കെയും വിളിക്ക്...
ദേവ് : Take your seat....
ആമി : സാർ.. it's okay... ഞാൻ ഇവിടെ നിന്നോളാം...
ദേവ് : താനായിട്ട് ഇരിക്കുന്നോ... അതോ ഞാൻ ആയിട്ട് ഇരുത്തണോ... എന്ത് വേണം എന്ന് താൻ തന്നെ തീരുമാനിക്ക്...
ഇത്രെയും ദേവ് പറഞ്ഞ് തീരുന്നതിനു മുന്നേ ആമി സീറ്റിൽ ഇരുന്ന് കഴിഞ്ഞിരുന്നു... അത് കണ്ടപ്പോൾ ദേവിന് ഒരു രക്ഷയും ഇല്ലാത്ത ചിരിയാണ് വന്നത്...
പാവം ആമി ചെന്ന് സിംഹത്തിന്റെ മടയിൽ അല്ലേ ചാടി കൊടുത്തത്...
ദേവ് : ഫയൽ എവിടെ??
ആമി : ഏത് ഫയൽ സാർ....
ദേവ് : ഡോ... തന്നോട് ഞാൻ ഇങ്ങോട്ട് വരുമ്പോൾ എന്ത് കൊണ്ട് വരാനാ പറഞ്ഞത്...
ആമി : അയ്യോ... സോറി സാർ... ഞാൻ അത് മറന്നു പോയി... ഇപ്പോൾ എടുത്തിട്ട് വരാന് പറഞ്ഞ് ഒരു ഒറ്റ ഓട്ടം ആയിരുന്നു പുറത്തേക്ക്... അല്ലെങ്കിൽ ഇന്ന് അവളെ അവൻ കൊന്ന് കൊലവിളിച്ചേനെ...
ആമി വേഗം പോയി ഫയൽ ഉം എടുത്ത് നടന്നപ്പോൾ ആണ് വല്ലാത്ത ദാഹം.. വെള്ളം കുടിക്കാൻ വേണ്ടി കോഫി ഷോപ്പിന്റെ സൈഡിലേക്ക് ചെന്നപ്പോൾ.. അവിടെ നമ്മുടെ ഫുൾ പട ഇരുപ്പുണ്ട്... നന്ദു, പൂജ, കാവ്യ, ആദർശ് പിന്നെ ഓഫീസിലെ മറ്റു ചില സ്റ്റാഫും...
ആമി : ഇത് എന്താണ് എല്ലാരും കൂടി ഇവിടെ എന്തോ കാര്യമായ ചർച്ചയിൽ ആണെന്ന് തോന്നുന്നല്ലോ...
കാവ്യ : ഞങ്ങൾ ഇവിടെ ഗൂഗിൾ ചെയ്ത് നോക്കുക ആയിരുന്നു ശ്രീ മംഗലം ട്രസ്റ്റ് ഇന്റെ ഡീറ്റെയിൽസ്..
ആമി : അത് ഇത്ര ഗൂഗിൾ ചെയ്യാൻ എന്താ.. ശ്രീമംഗലം ഗ്രൂപിന്റെയോ, R.K ഗ്രൂപ്പിന്റെയോ ഒന്നും അല്ല, ശ്രീ മംഗലം ട്രസ്റ്റ്.. അത് പദ്മനാഭൻ സാറിന്റെ അച്ഛൻ ഉണ്ടാക്കിയതാ.. അതിന്റെ ഇപ്പോഴത്തെ അവകാശി ദേവ് സാർ ആണ്... ആ ഓർഫനേജിന്റെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് ദേവ് സാർ ആണ്.. ഓർഫനേജ് ആണെന്ന് കണ്ടാൽ ഒരിക്കലും തോന്നില്ല അവിടുത്തെ ഓരോ കാര്യങ്ങളും അത് പോലെ ആണ് implement ചെയ്തത്..
പൂജ : ഫുൾ ടൈം ഗൂഗിൾ ചെയ്യുന്ന എനിക്ക് പോലും അറിയില്ലലോ ആമി ഇത് ഒന്നും... അന്ന് ഇവരുടെ ഫുൾ ഡീറ്റെയിൽസ് എടുത്തപ്പോൾ പോലും ഇത് ഒന്നും കണ്ടില്ലല്ലോ.. നിനക്ക് ഇത് ഒക്കെയും എങ്ങനെ അറിയാം..
ആമി : അത്... അത്.... എന്നോട് ഒരാൾ പറഞ്ഞ് തന്നതാ... പണ്ടെപ്പോഴോ...
(ഇത് എല്ലാം പുറകിൽ നിന്ന് കേട്ട അർജുൻ ഉള്ളിൽ ചിരിക്കുന്നുണ്ടായിരുന്നു... എന്നെ ഓർമ്മ ഇല്ലെങ്കിലും ഞാൻ പറഞ്ഞ കാര്യങ്ങൾ ഒന്നും നീ മറന്നിട്ടില്ലലോ... അത് തന്നെ സമാധാനം.. ഇനി ഉള്ള ദിവസങ്ങൾ നമ്മൾ തമ്മിൽ ഉള്ള ദൂരം കുറയ്ക്കും..ഇതും പറഞ്ഞ് അവൻ തിരികെ പോയി... )
നന്ദു : എന്തായാലും ദേവ് സാർ ഈ ചെയ്യുന്നത് ഒരു നല്ല കാര്യം തന്നെയാണ്..
ദേവ് സാർ ഇന്റെ പേര് കേട്ടപ്പോൾ ആണ് ദൈവമേ എന്നെ ഫയൽ എടുക്കാൻ വിട്ടത് അല്ലേ എന്ന ബോധം ആമിക്ക് ഉണ്ടായത്.. വെള്ളം പോലും കുടിക്കാൻ നിൽക്കാതെ ഒറ്റ ഓട്ടം ആയിരുന്നു ക്യാബിൻ ലക്ഷ്യമാക്കി... ഞാൻ ചെന്നപ്പോൾ ഡോർ ഓപ്പൺ ആയിരുന്നു.. കക്ഷി എന്നെ നോക്കി തന്നെ ടേബിൾഇന്റെ മുകളിൽ ചാരി നിൽക്കുക ആയിരുന്നു... ഒരു കൈ പൊക്കി അകത്തേക്ക് കയറി വരാൻ കാണിച്ചു... ഞാൻ അകത്തേക്ക് കയറിയപ്പോൾ ഡോർ ക്ലോസ് ചെയ്തിട്ട് വരാൻ പറഞ്ഞു...
ഞാനും ഡോർ ക്ലോസ് ചെയ്തു... എന്നെ വിളിക്കുന്ന ചീത്ത വെറുതെ എന്തിനാണ് പുറത്ത് ഉള്ളവരെ കൂടി കേൾപ്പിക്കുന്നത്... കാലമാടാൻ എന്നെ തന്നെ നോക്കി നിൽകുവാ... കൊല്ലാൻ ആണോ വളർത്താൻ ആണോ ഈ നോട്ടം എന്ന് പിറുപിറുത് കൊണ്ട് ഞാൻ പതിയെ നടന്ന് ഫയൽ കൊണ്ട് വന്ന് ടേബിൾഇൽ വെച്ചിട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ....
എന്റെ കയ്യിൽ കയറി പിടിച്ചു... ഞാൻ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ഒരു കള്ള ചിരിയും ചിരിച്ചു എന്നെ തന്നെ നോക്കി നിൽകുവാ... പെട്ടെന്ന് തന്നെ അയാൾ അയാളുടെ ഇടത് കൈ കൊണ്ട് എന്റെ ഇടിപ്പിൽ കൂടി പിടിച്ച് അയാളിലേക്ക് അടുപ്പിച്ചു... ഷോക്ക് അടിച്ചത് പോലെ ആയിരുന്നു എന്റെ അവസ്ഥ... പതിയെ അയാളുടെ മുഖം എന്റെ മുഖത്തോട് അടുപ്പിച്ചു..... മെല്ലെ എന്റെ കാതുകളിൽ പറഞ്ഞു...
" വളർത്താൻ ആണ് ഉദ്ദേശം എന്തേ..."
ഈശ്വര ഇയാൾക്ക് പാമ്പിന്റെ ചെവി ആണോ.. എന്ന് മനസ്സിൽ ചിന്തിക്കുമ്പോൾ ആണ്... ആ കുറ്റി താടികൾ എന്റെ കവിളിൽ ഉരസിയത്.. അവന്റെ ചുട് നിശ്വാസം എന്റെ കവിളിൽ തട്ടി നിന്നു....
എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് ആണ് ഡോറിലേക്ക് നോക്കുന്നത്...
അഞ്‌ജലി....
അപ്പോഴും അയാൾ എന്നെ അയാളിലേക്ക് ചേർത്ത് പിടിച്ചിരിക്കുക ആയിരുന്നു...
ആ കൈകളിലെ പിടുത്തം മുറുകുന്നത് പോലെ തോന്നി എനിക്ക്.....
( അങ്ങനെ 4പേരിൽ ഒരാൾ ആമിയുടെ സഹോദരൻ ആയി, ഇനി ബാക്കി 3പേർ... പതിയെ ഞാൻ അതും ക്ലിയർ ചെയ്യും... അത് വരെ നിങ്ങൾ എല്ലാരും കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു... അത് വരെ guessing കോമ്പറ്റിഷൻ നടത്താം... ഞാൻ റെഡി നിങ്ങൾ റെഡി അല്ലേ?? അപ്പോൾ അഭിപ്രായങ്ങൾ പോരട്ടെ... സപ്പോർട്ട് ഒട്ടും കുറക്കണ്ടാട്ടോ... നിങ്ങൾ സപ്പോർട്ട് ചെയ്താൽ ഇന്ന് തന്നെ അടുത്ത ഭാഗവും ഇടാം, പ്ലീസ് ലൈക്ക് കമന്റ്)
തുടരും.....
രചന : ശിൽപ ലിന്റോ
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....