മൊഹബത് ❤️17 & 18

Valappottukal
മൊഹബത് ❤️17

മുറിയാകെ അലങ്കോലമായി കിടക്കുവായിരുന്നു... പുസ്തകളും തുണികളും വാരി വലിച്ചിട്ടിട്ടുണ്ട്..  വേണി റൂമിന്റെ ഒരു മൂലയിൽ കാലുകൾക്കിടയിൽ മുഖം വെച്ചിരിക്കുവായിരുന്നു...

"വേണി....... " ശിവ അവളെ ആ അവസ്ഥയിൽ കണ്ടതും അവളുടെ അടുത്തേക്ക് ചെന്ന്..

"വേണി എന്താ മോളെ ഇത്....  എണിച്ചേ....  " ശിവയും ഷഹനയും അവളെ പിടിച്ചെഴുന്നേൽപ്പിച്ചു..
ശിവയെ കണ്ടതും വേണി അവളെ കെട്ടിപിടിച്ചു കുറെ കരഞ്ഞു....

"എന്താ വേണി.....  നീ കരയാതെ കാര്യം എന്താണെന്ന് പറ.... " ശിവ അവളെ പിടിച്ചു മാറ്റാൻ പോയിട്ടും അവൾ ശിവയെ വിട്ട് മാറിയില്ല... ശിവ അവളെ ബെഡിലിരുത്തി...
അവളുടെ മുഖം പിടിച്ചുഴയർത്തി...

""എന്താടാ..... " വേണി എന്തോ പറയാൻ തുടങ്ങുമ്പോഴാണ് വേണിയുടെ ഫോൺ റിങ് ചെയ്തത്. വേണി ഫോണിലേക്ക് നോക്കിയതേ ഇല്ല....

"ടി വേണി ഫോൺ എടുക്ക് അജുവേട്ടനാണ്.. " ശിവ അവൾക്ക് നേരെ ഫോൺ നീട്ടി...  വേണി ഫോണിലേക്ക് നോക്കിയത് അല്ലാതെ അത് വാങ്ങാൻ തയാറായില്ല...  ഉടുവിൽ ശിവ തന്നെ ഫോൺ അറ്റൻഡ് ചെയ്‌തു...

"ഹലോ അജുവേട്ടാ...  ഞാൻ ശിവയാ....  എന്താ പ്രശ്നം....  രണ്ടിന്റെയും പിണക്കം തീർന്നില്ലേ..

മ് മ്....  ഈ ചെറിയ കാര്യത്തിനാണോ....  ഞാൻ അവളോട് സംസാരിക്കാം....
എന്നാ ഞാൻ വെയ്ക്കുവാ... "ഫോൺ വെച്ചിട്ട് അവൾ വേണിയെ നോക്കി...

"എന്റെ വേണി ഈ നിസാര കാര്യത്തിനാണോ നീ.....  " വേണി ശിവയെ നോക്കിയില്ല.. അവൾക്ക് അറിയാമായിരുന്നു അവൻ എന്തെങ്കിലും തുണ പറഞ്ഞിരിക്കും എന്ന്...

"എന്താടി കാര്യം.. " ഷഹന ശിവയോട് ചോദിച്ചു...

"ഈ പോത്തിനെ എന്താ വേണ്ടത്...  അജുവേട്ടൻ ഇന്നലെ ഏതൊരു പെണ്ണിനെ ബൈക്കിന്റെ പിറകിൽ ഇരുത്തി എന്ന് പറഞ്ഞ തുടങ്ങിയത്....  "ശിവ വേണിയുടെ അടുത്തിരുന്നു..

"വേണി കുട്ടാ....  എണിച്ചേ പോയി കുളിച്ചിട്ട്...  എന്തെങ്കിലും കഴിക്ക് എന്നിട്ട് അജുവേട്ടനെ വിളിക്ക്.... "

"ശിവ ഞാൻ ഒന്ന് തനിച്ചിരിക്കട്ടെ....  നിങ്ങൾ പോയിക്കോ നേരം ഒരുപാട് ആയില്ലേ.."

"ദേ പെണ്ണേ നീ എന്റെ കൈയിന്ന് നല്ല വാങ്ങു.... നീ ഇങ്ങനെ ഒന്നുമല്ലായിരുന്നല്ലോ.... "

"ശിവ പ്ലീസ്.... "

"ഒരു പ്ലീസുമില്ല.....  പോയെ...  പെട്ടെന്ന് ഫ്രഷ് ആയിട്ട് വാ ..  ഞങ്ങൾ അപ്പുറത്ത് ഉണ്ടാവും.... വാ ഷഹന.... " വേണിയെ തള്ളി ബാത്‌റൂമിലേക്ക് കയറ്റി...  ശിവയും ഷഹനെയും നേരെ അടുകുളയിലേക്ക് പോയി...

"അപ്പച്ചി.....  കണ്ണേട്ടൻ വന്നില്ലേ.... "

"ഇല്ല മോളെ....  അവൻ എവിടെയോ പോകാനുണ്ടെന്ന് പറഞ്ഞായിരുന്നു... "

"മ്.... "

"കഴിക്കാൻ എന്താ ഉള്ളേ... " ഷഹന ഇടയ്ക്ക് കയറി ചോദിച്ചു...

"എന്റെ ഷഹന നിനക്ക് ഇതേ വിചാരമുള്ളു.... "

"മോൾ വാ അവൾ പറയുന്നതൊന്നും കാര്യാക്കണ്ട... അമ്മ നല്ല ഉണ്ണിയപ്പം ഉണ്ടാക്കിയിട്ടുണ്ട്....  "

"അല്ലെങ്കിൽ ആരു ഇവൾ പറയുന്നത് കേൾക്കുന്നേ.... അമ്മ ഉണ്ണിയപ്പം ഇങ്ങ് എടുത്തേ വായിൽ വെള്ളം വന്നു..."

അപ്പോഴേക്കും വേണി അങ്ങോട്ട് വന്നിരുന്നു...  അവരെ കാണിക്കാൻ വേണ്ടി അവൾ സന്തോഷം അഭിനയിച്ചു.... അവൾ കഴിച്ചെന്നു വരുത്തി..

"വേണി ഞങ്ങൾ ഇറങ്ങുവാ...  പിന്നെ നാളെ കോളേജിലേക്ക് എത്തിയേക്കണം... " ഷഹന പറഞ്ഞു...  വേണി അവളെ നോക്കി ചിരിച്ചു..

"വേണി നീ വിളിച്ചേ...  പാവം നീ ഇങ്ങനെ പെരുമാറുന്നത് കൊണ്ട് നല്ല വിഷമം ഉണ്ട്... ഞാൻ ഇറങ്ങാം...  നീ പോയി വിളിക്ക്... "

വേണി അവർ പോകുന്നതും നോക്കി നിന്നു..  കൺമുന്നിൽ നിന്ന് അവർ മറഞ്ഞതും അവൾ റൂമിലേക്ക് ഓടി....   ഫോൺ എടുത്തു അർജുന്റെ നമ്പർ ഡയൽ ചെയ്തു

"എന്താ നിങ്ങളുടെ ഉദ്ദേശം...  ഞാൻ പറഞ്ഞു നിങ്ങൾക്ക് കൂട്ട് നിൽക്കാൻ എനിക്ക് പറ്റില്ല... ഞാൻ എല്ലാം ശിവയോടും ഷാനുവിനോടും തുറന്ന് പറയാൻ പോകുവാ...  " എന്ന് പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു..

ശിവ വീട്ടിൽ എത്തിയിട്ടും നിർമല വനിട്ടിലായിരുന്നു അവൾ പൂമുഖത്തെ വാതിൽ ലോക്ക് ചെയ്തിട്ട് റൂമിലേക്ക് പോയി ബാഗ് വെച്ച് തിരിഞ്ഞപ്പോഴാണ് കട്ടിലിൽ ഒരു വർണ്ണകടലാസ്സിൽ പൊതിഞ്ഞ ഗിഫ്റ്റ് കണ്ടത്. അതിന്റെ കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു.

ശിവ കുറിപ്പിലേക്കും ഗിഫ്റ്റിലേക്കും മാറിമാറി നോക്കി..

"എന്റെ ഹൃദയത്തിന്റെ ഉടമയ്ക്ക് ജന്മദിനാശംസകൾ....
വൈകി പോയി....
ശിവ ഇത്രയും അടുത്തുണ്ടായിട്ട് നീ എന്തെ എന്നേ കണ്ടില്ല...  നിന്നെ സ്നേഹിക്കാൻ ഞാൻ ഉള്ളപ്പോൾ നീ എന്തിനാ  വേറൊരാളുടെ പിറകെ പോയത്....  നിന്റെ കൂടെ എന്നും ഒരു നിഴലായി ഞാൻ ഉണ്ട്... "
ശിവ വായിക്കുന്നത് പാതിയിൽ വെച്ച് നിർത്തിയിട്ട് ഗിഫ്റ്റും കുറിപ്പും മേശയുടെ മുകളിൽ വെച്ചു...

ശിവ കുളി കഴിഞ്ഞ് ചായക്കുള്ള വെള്ളം ഗ്യാസിൽ വെയ്കുമ്പോഴാണ് പുറത്ത് കോളിംഗ് ബെൽ അടിച്ചത്.. ഗ്യാസിന്റെ തീ കുറിച്ചിട്ട് അവൾ ഉമ്മറത്തേക്ക് ചെന്നു..

"നിന്നോട് ഞാൻ പറഞ്ഞത് അല്ലെ ശിവ ഞാൻ വന്നിട്ട് വിളിക്കാം എന്ന്.. "

"കണ്ണേട്ടൻ അവിടെ ഇല്ല അമ്മേ....  അതാ ഞാൻ ഇങ്ങോട്ട് പോന്നത്... "

"മ്മ്....  അഭിഷേക് വാ ചായടിച്ചിട്ടു പോകാം... " നിർമല വിളിക്കുന്നത് കേട്ടാണ് ശിവ അഭിഷേകിനെ ശ്രദ്ധിച്ചത്...

"ഇല്ല മേഡം.....  ഞാൻ കേറുന്നില്ല..... " അഭി നിർമലയെ നോക്കി പറഞ്ഞു....

"അഭിയേട്ടൻ ഉണ്ടായിരുന്നോ.....  എന്തേ അവിടെ തന്നെ നിന്നത് കേറുന്നില്ലേ "

"ഇല്ല ശിവ അമ്മ നോക്കി ഇരിക്കുന്നുണ്ടാവും....  മേഡം എന്നാൽ ഞാൻ ഇറങ്ങുവാ.. "

നിർമല അഭി പോകുന്നതും നോക്കി നിന്നു....

"അമ്മേ ഇവിടെ കാർ ഉണ്ടല്ലോ....  പിന്നെ എന്തിനാ മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കുന്നെ....  ഒരു ഡ്രൈവറെ നിയമിച്ചാൽ പോരെ.. " ചായകുടിക്കവേ ശിവ ചോദിച്ചു...

"മ്....  ഞാൻ അഭിഷേകിനോട് പറഞ്ഞിട്ടുണ്ട്....  അവൻ നോക്കാം എന്ന് പറഞ്ഞിട്ടുണ്ട്... "

"മ്.... "

"അല്ല നീ എപ്പോഴാ മൂക്ക് കുത്തിയത്.... "  ശിവ നിർമലയോട് ചോദിച്ചു...

"അത് അമ്മേ.....  ഇന്ന് ഞാൻ.... "

"മ്മ്.... മനസിലായി.... "
ശിവ പതുകെ അവിടെന്ന് എഴുനേറ്റ് പോയി...

രാത്രിയിലെ അത്താഴം കഴിഞ്ഞു ശിവ തന്റെ റൂമിൽ ബുക്ക്‌ വായിച്ചിരിക്കുവായിരുന്നു... ശിവയുടെ ഫോൺ റിങ് ചെയ്തു..  ഷാനുവായിരുന്നു...

"ഹലോ..... "

"ടി പെണ്ണേ.....  കുളപ്പടവിലേക്ക് വാ.... "

"എന്തിന്.... "

"വേഗം വാടി..... " എന്ന് പറഞ്ഞു ഷാനു ഫോൺ കട്ട്‌ ചെയ്തു..

ശിവ പതുകെ അവളുടെ മുറിയുടെ വാതിൽ തുറന്നു...  നിർമലയുടെ മുറിയിൽ ചെന്ന് നോക്കി...  നിർമല നല്ല ഉറക്കത്തിലായിരുന്നു...  ശിവ ശബ്ദം ഉണ്ടാകാതെ പിറക് വശത്തെ വാതിൽ തുറന്നു കുളപ്പുരയിലേക്ക് പോയി... അവിടെ ഷാനുവിനെ കാണാതെ അവൾ ചുറ്റു നോക്കി... പെട്ടെന്നാണ് അവളുടെ വയറ്റിൽ രണ്ട് കൈ ചുറ്റി പിടിച്ചത്.....  അവന്റെ നിശ്വാസം അവളുടെ കഴുത്തിൽ തട്ടിയതും അവൾക്ക് ഒരു തരിപ്പ് അനുഭവപെട്ടു....

"ഭദ്രേ..... " ഷാനു അവളുടെ ചെവിയിൽ പതുകെ വിളിച്ചു....   ഷാനു അവളെ തിരിച്ചു നിർത്തി....  അവന്റെ കണ്ണ് അവളുടെ തിളക്കുന്ന മൂക്കിലേക്ക് എത്തി..

"വേദന ഉണ്ടോ പെണ്ണേ.. "

"മ്..... "

ഷാനു അവന്റെ ചുണ്ട് പതിയെ അവളുടെ മൂക്കുത്തിയിലേക്ക് ചേർത്തു..  ശിവയുടെ കണ്ണുകൾ കുമ്പിയടഞ്ഞു....

ഷാനു ശിവയുടെ മുഖത്തേക്ക് നോക്കി.  അവൾ മുഖം താഴ്ത്തി....  ഷാനു അവളുടെ താടി പിടിച്ചുയർത്തി..  ഷാനു അവളുടെ അരയിലൂടെ കൈയിട്ടു അവളെ അവനിലേക്ക് അടുപ്പിച്ചു....  അവളുടെ കവിളുകൾ ചുവന്നു തുടുത്തു... രണ്ട് പേരുടെയും അധരങ്ങൾ തമ്മിലുള്ള ദൂരം കുറഞ്ഞു വന്നു....
പെട്ടെന്ന് എന്തോ ഓർത്തിട്ട് ഷാനു അവളെ തള്ളി മാറ്റി... രണ്ട് പേർക്കും കുറച്ച് നേരത്തേക്ക് പരസ്പരം അഭിമുഖികരിക്കാനായില്ല....

"സോറി.... "ഷാനു അവളെ നോക്കാതെ പറഞ്ഞു...

"എന്തിന് ഷാനു....  എന്റെ ഭാഗത്തും തെറ്റുണ്ട്....  പിന്നെ നമ്മുക്കിടയിൽ ഇതിന്റെ ആവിശ്യമില്ല... "

അവർ രണ്ട് പേരും അവിടെ ഇരുന്നു...  ഷാനു ശിവയുടെ മടിയിൽ കിടന്നു...  അവരുടെ പ്രണയത്തിന് സാക്ഷിയായി പൂർണ്ണശോഭയോടെ നിലാവ് പൊഴിച്ച് നിന്ന്...  ശിവയുടെ മടിയിൽ കിടന്നു ഷാനു ഉറങ്ങിയിരുന്നു.നേരം വെളുക്കാനായപ്പോൾ ശിവ ഷാനുവിനെ ഉണർത്തി...

"ഷാനു.....  എണീറ്റേ....  നേരം ഒത്തിരിയായി...."

"നിന്നെ കണ്ട് മതി ആയില്ല പെണ്ണേ.... "

"ഇനി കോളേജിൽ വെച്ച് കാണാം.... ആരെങ്കിലും കാണുന്നതിന് മുന്നേ പോകാൻ നോക്ക്... "
ഷാനു പോകുന്നതിനു മുന്നേ അവളെ ചേർത്ത് പിടിച്ചു അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു...

ഷാനു പോയതിന് ശേഷം ശിവ അവളുടെ മുറിയിലേക്ക് പോയി....

രാത്രിയിലെ ഓർമ്മയിൽ അവളുടെ മനസ്സിൽ പലതരത്തിലുള്ള വികാരം ഉണ്ടായി....  ശിവ തലയിണയും കെട്ടിപിടിച്ചു ഉറങ്ങി...

"ശിവേ.....  മോളെ......  " നിർമലയുടെ കരച്ചിലോടെ ഉള്ള വിളി കേട്ടാണ് ശിവ എണിച്ചത്....  അവൾ പെട്ടെന്ന് വാതിൽ തുറന്നു...

"എന്താ അമ്മേ.....  എന്തിനാ കരയുന്നേ.... "

"മോളെ കണ്ണൻ വിളിച്ചിരുന്നു.....  വേണി..... "

"വേണിയ്ക്ക് എന്താ.....  ഒന്ന് പറ.... "

നിർമല പറഞ്ഞത് കേട്ടതും അവൾ തറയിലേക്കിരുന്ന പോയി..

Next Here

രചന: Greeshma Vipin


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top