ശ്രീഷ്ണവം, PART 23

Valappottukal
♥♥♥ശ്രീഷ്ണവം♥♥♥

     പാർട്ട്‌    23

തിരികെ ചെന്നതിനു ശേഷം അവനും ശ്രീയും ഓഫീസ് മുറിയിൽ കയറി നന്ദു അറിയാതെ പെൻഡ്രൈവിൽ എന്താണ് ഉള്ളതെന്ന് ചെക്ക് ചെയ്യാനായി കയറി.... എന്നാൽ അതിനുള്ളിലുള്ള ഫോൾഡറുകൾ ഓപ്പൺ ചെയ്തപ്പോൾ കണ്ണനും ശ്രീയും കണ്ട കാഴ്ച അവരെ ഞെട്ടിച്ചുകളഞ്ഞു.... ഒരു നിമിഷം അവർക്ക് എന്താ ചെയ്യേണ്ടതെന്ന് അറിയാതെ നിന്നുപോയി... കണ്ണന്റെ നിയന്ത്രണം തെറ്റി അവൻ അലറി വിളിച്ചു.....

"നന്ദു..........."

തിരികെ കൊണ്ടു വന്ന ഡ്രസ്സുകൾ എല്ലാം അലമാരിയിൽ അടക്കി വയ്ക്കുകയായിരുന്നു നന്ദു.....കണ്ണന്റെ ഉറക്കെയുള്ള വിളി കേട്ട് ഞെട്ടി അവളുടെ കയ്യിൽ ഉണ്ടായിരുന്ന ഡ്രസ്സ് താഴേക്ക് വീണു പോയി.... അവൾ എന്താണ് സംഭവിച്ചത് എന്നറിയാതെ പകച്ചു നിന്നുപോയി.....നേരെ ഓഫീസ് മുറിയിലേക്ക് ഓടി.....

അവൾ വരുമ്പോൾ ദേഷ്യം കൊണ്ട് അടിമുടി വിറച്ചു നിൽക്കുന്ന കണ്ണനെ ആണ് കാണുന്നത്.... കണ്ണന്റെ ഭാവം കണ്ടിട്ട് അവളിൽ ഒരു നടുക്കമാണ് ഉണ്ടായത്..... നന്ദു അവന്റെ അടുത്തേക്ക് നടന്നു വന്നു കൊണ്ട് തിരക്കി....

" എന്താ കണ്ണേട്ടാ....എന്തുപറ്റി...."

 പക്ഷേ അവനിൽ നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല.. അവൾ ശ്രീക്കു നേരെ തിരിഞ്ഞു.....

"എന്താ ഏട്ടാ.....എന്തുപറ്റി, കണ്ണേട്ടൻ എന്താ ഇത്ര ദേഷ്യത്തിൽ നിൽക്കുന്നത്... എന്താ കാര്യം എന്നോട് പറയൂ...

 കണ്ണൻ ശ്രീയെ നോക്കി... അവന്റെ നോട്ടത്തിന് അർത്ഥം മനസ്സിലാക്കി ശ്രീ അവൾക്ക് നേരെ ലാപ്ടോപ് തിരിച്ചു വച്ചു കൊടുത്തു... അതിൽ ഉണ്ടായിരുന്ന ഗാഥയുടെ ദൃശ്യങ്ങൾ കണ്ട് അവൾ ഒരു അടി പുറകിലേക്ക് വെച്ച് വേച്ചു വീഴാൻ പോയി..... പക്ഷേ കണ്ണൻ അവളെ താങ്ങി നിർത്തി....

"നന്ദു....നീ അറിയാത്ത ഒരു കാര്യങ്ങളും ഗാധൂവിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല ഇന്നുവരെ... നിങ്ങൾ എന്തുണ്ടെങ്കിലും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞും പങ്കുവെച്ചും ആണ് ചെറുപ്പം മുതൽ ജീവിച്ചിരുന്നത്.... പക്ഷേ ഇത് നിനക്കറിയില്ല ഞാൻ വിശ്വസിച്ചോട്ടെ... പറയി നന്ദു... നീ തന്നെ പറയൂ... "

ആ ചോദ്യം അവളിൽ ഉണ്ടാക്കിയത് ചെറുതല്ലാത്ത ഒരു നടുക്കമാണ്...... എന്തു പറയണമെന്നറിയാതെ അവൾ പകച്ചു നിന്നു പോയി...... താൻ ഇന്ന് വരെ എന്ത് അവരിൽ നിന്ന് മറച്ചുവച്ചു അത് ഇന്ന് അറിഞ്ഞിരിക്കുന്നു...... തനിക്ക് ഇതെല്ലാം അറിയാമായിരുന്നു എന്ന് പറഞ്ഞാൽ ഒരിക്കലും തന്നോട് ക്ഷമിക്കില്ല എന്ന് അവളുടെ മനസ്സ് അവളോട് പറഞ്ഞുകൊണ്ടേയിരുന്നു..... പക്ഷേ ഇനിയെങ്കിലും സത്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ അത് ഒരിക്കലും ക്ഷമിക്കാൻ പറ്റാത്ത തെറ്റായി മാറും......

ഇത്രയും നേരമായിട്ടും മറുപടി ഇല്ലാതെ നിൽക്കുന്ന നന്ദുവിനെ കണ്ടു ശ്രീ വീണ്ടും തിരക്കി.....

"പറയു നന്ദു..... നീ എന്ത് പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കു..... നിനക്ക് അറിയില്ല എന്നാണ് ഉത്തരം എങ്കിൽ ഞങ്ങൾക്ക് അതിൽ ഒരു കുഴപ്പവും ഇല്ല.... മറിച്ചാണെങ്കിൽ നിനക്ക് അതിന്റെ കാരണം ബോധ്യപ്പെടുത്തേണ്ട വരും....പക്ഷേ നിനക്ക് അറിയാം എന്നാണ് നിന്റെ വായിൽ നിന്നും വരുന്നത് എങ്കിൽ അത് ഒരിക്കലും ഞങ്ങൾ ക്ഷമിക്കില്ല... നമ്മുടെ ഗാധൂന് സംഭവിച്ച ഈ കാര്യങ്ങൾ നിനക്ക് അറിയില്ല എന്ന് ഞങ്ങൾ വിശ്വസിച്ചോട്ടെ..... "

ശ്രീയുടെ വാക്കുകൾ അവളുടെ നെഞ്ചിൽ ഒരു കഠാര കുത്തിയിറക്കിയ അതിനു തുല്യമായിരുന്നു.... ഇനിയും തനിക്ക് അവരിൽ നിന്നും ഒന്നും മറച്ചു വയ്ക്കാൻ കഴിയില്ല എന്ന സത്യം അവൾ മനസ്സിലാക്കി...... അപ്പോഴും ശ്രീയുടെ മനസ്സിൽ അവൾക്ക് അറിയാം എന്ന വാക്കു മാത്രം വരരുതെന്ന പ്രാർത്ഥനയായിരുന്നു..

പക്ഷേ അവന്റെ പ്രതീക്ഷകൾ എല്ലാം തെറ്റിച്ചു കൊണ്ട് അവളുടെ മറുപടിയെത്തി...

"അറിയാമായിരുന്നു......."

അവളുടെ വാക്കുകൾ ഒരു ഇടിത്തീ പോലെ അവരുടെ മനസ്സിലേക്ക് വീണു.... ഒരിക്കലും തമാശയ്ക്ക് കേൾക്കാൻ പോലും ആഗ്രഹിക്കാത്ത വാക്കുകൾ ആണ് അവളുടെ വായിൽ നിന്നും വീണത്.......

"എനിക്ക് ഇതെല്ലാം അറിയാമായിരുന്നു...."

ആ ഒരു വാക്കിൽ തന്നെ ഒരു കൈ അവളുടെ കവിളിൽ പതിഞ്ഞു.. അവളുടെ കവിളിലെ നീറ്റൽനേക്കാൾ അവളെ വിഷമിപ്പിച്ചത് ആ കൈകൾ ഉടമയെ കണ്ടപ്പോൾ ആണ്.....

ഇന്നോളം തന്നെ തലോടാനും അനുഗ്രഹിക്കാനും അല്ലാതെ പൊങ്ങിയിട്ടില്ലാത്ത കൈകളിന്ന് തനിക്ക് നേരെ ഉയർന്നിരിക്കുന്നു.... താൻ ചെയ്ത അത്രയും പൊറുക്കാൻ പറ്റാത്ത തെറ്റാണ് എങ്കിലും....മനസ്സിൽ വിഷമം പോകില്ല ഈ ജന്മം അവസാനിക്കുവോളം....

അവളുടെ വാക്കുകൾ കണ്ണനേക്കാൾ  തളർത്തിയത് ശ്രീയെ ആയിരുന്നു...... അവൻ എന്തു കേൾക്കരുത് എന്ന് ആഗ്രഹിച്ചു അത് തന്നെ അവൾ പറഞ്ഞിരിക്കുന്നു..... ഒരിക്കലും തന്റെ കുഞ്ഞിപെങ്ങൾ ഇത്രയും വലിയൊരു സംഭവം ഉണ്ടായിട്ടും ഈ കാലമത്രയും താങ്കളോട് മറച്ചുവയ്ക്കുന്ന അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല....


ഇത്രയൊക്കെ പറഞ്ഞിട്ടും അവളുടെ ഒരേയൊരു നിൽപ്പ് കണ്ട് കണ്ണൻ വീണ്ടും അവളുടെ തോളിൽ കൈകൾ അമർത്തി അവളെ കുലുക്കി കൊണ്ട് ചോദിച്ചു...

"പറയി നന്ദു... ഞങ്ങൾക്ക് അറിയണം.... എന്തിന് വേണ്ടിയാണ് നീ കാലമത്രയും ഇതെല്ലാം ഞങ്ങളോട് മറച്ചു വെച്ചത് എന്ന്..ഞങ്ങൾക്ക് അറിയണം നീ തന്നെ പറയണം.... നിന്റെ വായിൽ നിന്ന് തന്നെ ഞങ്ങൾക്ക് കേൾക്കണം......"

"ഇനി ഒന്നും പറയാതിരുന്നത് കാര്യമില്ല.... ഒരിക്കലും നീ ഞങ്ങളിൽ നിന്നും ഇത്ര വലിയ കാര്യം മറച്ചു വെക്കും എന്ന് ഞങ്ങൾ വിചാരിച്ചിരുന്നില്ല... പറയു നന്ദു.. എന്താ അന്ന് ഉണ്ടായത്...."

"സ്റ്റീഫൻ പെൻഡ്രൈവ് തന്നപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു ഇതിൽ ഗാഥയെ കുറിച്ചുള്ള രഹസ്യങ്ങൾ ആയിരിക്കുമെന്ന്... അതുകൊണ്ട് തന്നെയാണ് അവനെ കാണുമ്പോൾ എല്ലാം എന്റെ ഉള്ളിൽ പേടി ഉണ്ടായിരുന്നത്... പിന്നീട് തിരക്കുകളുടെ ഇടയിൽ പെട്ട് ഞാൻ ഈ പെൻഡ്രൈവനെ കുറിച്ച് തന്നെ മറന്നു പോയിരുന്നു..... പക്ഷേ ഇതെല്ലാം നിങ്ങൾ അറിയുന്നത് തന്നെയാണ് നല്ലത് എന്ന് ഞാൻ മനസ്സിൽ പറഞ്ഞു പഠിപ്പിച്ചിരുന്നു........ ഇനി ഒന്നും ഞാൻ മറച്ചുവെക്കുന്നില്ല..... എല്ലാം ഞാൻ പറയാം..... "

"ഇതിനെല്ലാമുപരി ഒന്നു മാത്രം പറയണം നന്ദു.. ഗാഥയുടെ മരണത്തിൽ നിനക്ക് പങ്കുണ്ടോയെന്ന സത്യം ഞങ്ങൾക്ക് അറിയണം..... "

 ആ ചോദ്യം അവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.... താൻ എന്നും ജീവനെപ്പോലെ സ്നേഹിച്ച ഗാഥയുടെ മരണത്തിൽ തനിക്ക് പങ്കുണ്ടെന്ന സംശയം അവർക്ക് ഉണ്ടെന്നത് അവളെ വല്ലാതെ വേദനിപ്പിച്ചു.... അവളുടെ സകല നിയന്ത്രണവും തെറ്റി....

"നിങ്ങൾ തന്നെയാണോ എന്നെ ജീവനുതുല്യം സ്നേഹിച്ചു എന്ന് പറയുന്നത്.... എന്റെ ജീവനെ പോലെ കണ്ടു സ്നേഹിച്ച അവളെ....അവളെ കൊല്ലാൻ എനിക്ക് കഴിയും എന്ന് നിങ്ങള്ക്ക് തോന്നിയോ.... അങ്ങനെ തോന്നിയെങ്കിൽ ഈ നിമിഷം എന്റെ ജീവൻ നഷ്ടപ്പെടുന്നതാണ് എനിക്ക് നല്ലത്... എന്നെ മനസ്സിലാക്കാൻ നിങ്ങൾക്ക് രണ്ടുപേർക്കും മാത്രമേ കഴിയൂ എന്ന് ഞാൻ ഇക്കാലമത്രയും വിശ്വസിച്ചിരുന്നു....പക്ഷേ എന്റെ പ്രതീക്ഷകളെല്ലാം തെറ്റായിരുന്നു.... ജീവിതത്തിൽ ഒരിക്കൽപോലും നിങ്ങൾ എന്നെ മനസ്സിലാക്കിയിട്ടില്ല.... അങ്ങനെ മനസ്സിലാക്കിയിരുന്നുവെങ്കിൽ ഒരിക്കൽ പോലും നിങ്ങൾ എന്നോട് ഇങ്ങനെ സംശയമാണെങ്കിൽ കൂടി നിങ്ങൾ എന്നോട് ചോദിക്കില്ല ആയിരുന്നു..."

അവൾ അത്രയും പറഞ്ഞുകൊണ്ട് നിലത്തേക്ക് ഊർന്ന് ഇരുന്ന്പോയി... ഒരിക്കലും അവൾ അവരിൽ നിന്നും ഇങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല.... ആ ചോദ്യം ഇപ്പോഴും അവളുടെ ചെവിയിൽ മുഴങ്ങി കൊണ്ടിരിക്കുകയാണ്.... ഒരു ഭ്രാന്തിയെ പോലെ അവൾ മുഖം രണ്ടു കാൽമുട്ടുകൾക്കിടയിൽ ഒളിപ്പിച്ചു...

അവളുടെ ഭാവങ്ങൾ അവരിൽ ഭീതി ഉണർത്തി...... പഴയ നന്ദുവിലേക്കുള്ള അവളുടെ മടങ്ങിപ്പോക്ക് അവർ നെഞ്ചുപൊട്ടുന്ന വേദനയോടെ തിരിച്ചറിഞ്ഞു.....

കണ്ണൻ പതിയെ നടന്നു വന്ന അവളുടെ അടുത്തായിരുന്നു അവളുടെ കൈകളിൽ മെല്ലെ തൊട്ടു....... പക്ഷേ അവൾ അവന്റെ കൈകൾ തട്ടി മാറ്റി...

"തൊട്ടുപോകരുത് എന്നെ...."

പക്ഷേ കണ്ണൻ അവളെ നിർബന്ധപൂർവ്വം എഴുന്നേൽപ്പിച്ചു.... പക്ഷേ അവൾ സമനില തെറ്റിയ പോലെയാണ് പെരുമാറി കൊണ്ടിരുന്നത്... അവൾ അവന്റെ കൈകൾ തട്ടി മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു പക്ഷേ അവൻ കൂടുതൽ കൂടുതൽ അവളെ പിടിമുറുക്കി....

" നന്ദു പ്ലീസ് കൂൾ ഡൗൺ....."

ശ്രീ ഇതെല്ലാം കണ്ട് മിണ്ടാതെ അവിടെ തറഞ്ഞു നിൽക്കുകയായിരുന്നു...

പെട്ടെന്ന് തന്നെ നന്ദു ബോധരഹിതയായി കണ്ണന്റെ കൈകളിലേക്ക് വീണുപോയി...

"നന്ദു.........."
 കണ്ണൻ വിളിച്ചു....

 ശ്രീ ഓടിവന്ന അവളെ താങ്ങി നിർത്തി.....

" നന്ദു മോളെ കണ്ണ്തുറക്ക്...... "

"ശ്രീ വേഗം വണ്ടിയെടുത്ത്  ഹോസ്പിറ്റലിൽ കൊണ്ടു പോകാം....."
 എത്ര വിളിച്ചിട്ടും അവളുടെ പ്രതികരണം ഇല്ലാതായപ്പോൾ കണ്ണൻ പറഞ്ഞു...

ശ്രീ വേഗം തന്നെ വണ്ടി ഇറക്കി കണ്ണൻ അവളെ പൊക്കിയെടുത്ത് വണ്ടിയിൽ കയറ്റി.... അവിടുന്ന് പായുകയായിരുന്നു അവർ..... പിന്നെ വണ്ടി നിന്നത് സിറ്റി ഹോസ്പിറ്റലിലാണ്...... വണ്ടി നിൽക്കുന്നത് പോലും കാത്തുനിൽക്കാതെ കണ്ണൻ പെട്ടെന്ന് തന്നെ പുറത്തേക്ക് ചാടി നന്ദുവിനെ കൈകളിലെടുത്ത് കാഷ്വാലിറ്റിലേക്ക് ഓടി....... ഡ്യൂട്ടി ഡോക്ടർ അടുത്തേക്ക് ഓടി വന്നു കണ്ണനോട് കാര്യം തിരക്കി....

" എന്താ എന്തു പറ്റി... "

"പെട്ടെന്ന് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ആള് തലകറങ്ങി വീണതാണ്...."

" ഒക്കെ സ്ട്രെച്ചർലേക്ക് കിടത്തി കൊള്ളു..... അറ്റൻഡ്ർ വേഗം ഈ കുട്ടിയെ കൊണ്ടു വരൂ.... "

കണ്ണൻ അവളെ സ്ട്രെച്ചറിൽ കിടത്തി... അവർക്കൊപ്പം ശ്രീ നടന്നെത്തി.... അറ്റൻഡ്ർന് പിന്നാലെ അവരും സഞ്ചരിച്ചു...... പക്ഷേ ഒരു റൂമിലേക്ക് കയറിയപ്പോൾ അവരോട് അവിടെ വെയിറ്റ് ചെയ്യാനായി പറഞ്ഞു.... കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഡോക്ടർ പുറത്തേക്ക് വന്നു...

"ഡോക്ടർ നന്ദുവിന്....... "

"പൈഷന്റ ഇതുവരെ കോൺഷ്യസ് ആയിട്ടില്ല..... ഇതിനു മുൻപ് എപ്പോഴെങ്കിലും ഇങ്ങനെ ഉണ്ടായിട്ടുണ്ടോ...."

" ഉണ്ട് ഡോക്ടർ ഉണ്ടായിട്ടുണ്ട്...."

" അത് എത്ര കാലം മുന്നേ ആണ്.."

" രണ്ടുവർഷം മുൻപാണ്...."

"അന്ന് എത്ര സമയമെടുത്തു ബോധം വരാനായി....."

"അന്ന് കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് ബോധം തെളിഞ്ഞത്.."

"നമുക്ക് നോക്കാം..ഞാൻ പല ടെസ്റ്റുകളും എഴുതിയിട്ടുണ്ട്..അതെല്ലാം ചെയ്ത് റിപ്പോർട്ട് വന്നതിനു ശേഷം പറയാം എന്താണ് സംഭവിച്ചതെന്ന്..... എന്തെങ്കിലും കാര്യം ഉണ്ടായിട്ടാണോ തലകറങ്ങി വീണത്..."

"ഡോക്ടർ അത് ചില ഫാമിലി പ്രോബ്ലംസ് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ആണ് ഉണ്ടായത്...."

" ഒക്കെ റിപ്പോർട്ട് വന്നതിനുശേഷം... "
 അത്രയും പറഞ്ഞ് ഡോക്ടർ അവിടെ നിന്നും പോയി....

" കണ്ണാ നീ വിഷമിക്കേണ്ട അവൾക്കൊന്നും ഉണ്ടാവില്ല...."

"നമ്മൾ ഒരിക്കലും അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു അല്ലേ ശ്രീ.... നമ്മളും അവളെ സംശയിച്ചു എന്ന് തോന്നിയപ്പോൾ അവൾക്ക് താങ്ങാൻ കഴിഞ്ഞിട്ടുണ്ടാവില്ല..."

"ഇനി കഴിഞ്ഞുപോയ കാര്യത്തെക്കുറിച്ച് പറഞ്ഞിട്ട് എന്താണ് പ്രയോജനം...... അവൾക്ക് ബോധം വരുന്നതുവരെ കാത്തിരിക്കാം...."

കണ്ണന്റെയും ശ്രീയുടെയും  കണ്ണുകളിൽ സ്റ്റീഫൻനോടുള്ള ദേഷ്യം കത്തിയെരിയുകയായിരുന്നു.....

തുടരും......

ശ്രീ ലക്ഷ്മി സി ഭാസി...........

(ഇഷ്ടമായെങ്കിൽ ലൈക്‌ and കമന്റ്‌ അടിക്കുക.....)

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top