Helo My Dear Cop
ഭാഗം- 4
കീർത്തനയുടെ മുഖത്തുനിന്ന് ഭയത്തിന്റെ നിഴലുകൾ ഇല്ലാതായി. അത്രയും നേരം എന്റെ മുഖത്ത് നോക്കാൻ മടിച്ചിരുന്ന അവൾ എന്നെ നോക്കി ചിരിച്ചു.
"എല്ലാത്തിനും സമ്മതം... "
എന്റെ കൈകൾ മുറുകെ പിടിച്ച് അവൾ പറഞ്ഞു.
"ഓക്കേ. ഞാൻ തന്റെ നമ്പർ സേവ് ചെയ്തിട്ടില്ല. ഏത് പേരിൽ സേവ് ചെയ്യണം? വൈഫ് ഓർ കീർത്തനയെന്നോ?"
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
"വൈഫ്?! എനിക്കിഷ്ടമായി…. പിന്നെ ഞാൻ ശ്രീകുമാർ എന്നത് ശ്രീയേട്ടൻ എന്നാക്കി...."
ചിരിച്ചുകൊണ്ട് കീർത്തന എന്നോട് പറഞ്ഞു.
ശ്രീയേട്ടൻ എന്ന് കീർത്തന എന്നെ വിളിച്ചപ്പോൾ എന്നോടുള്ള സ്നേഹവും ചെറിയ നാണവും അവളുടെ മുഖത്തുണ്ടായിരുന്നു.
അവിടുന്ന് നേരെ പോയത് ലക്ഷ്മിയുടെ അടുത്തേക്കായിരുന്നു. അവിടെ ചെന്നപ്പോൾ എന്തായി എന്ന ചോദ്യമാണ് ഉയർന്നത്.
"എന്തായി വല്യമ്മ? പുലികുട്ടിയെ കൂട്ടിലാക്കിയോ ?"
അമ്മയെ കെട്ടിപിടിച്ചശേഷം ലക്ഷ്മി ചോദിച്ചു.
"ഓ… അപ്പോ നീയും കൂടി ചേർന്നായിരുന്നോ ഇതൊപ്പിച്ചത്…."
ഞാൻ ലക്ഷ്മിയെ തുറിച്ചുനോക്കി.
അതിനുള്ള ഉത്തരം അടുക്കളയിൽ നിന്നാണ് വന്നത്.എന്റെ സ്വന്തം ചേച്ചി ശ്രീദേവി.
"നീ ഒഴികെ ബാക്കിയെല്ലാവർക്കും അറിയാം. അല്ല പോയതെന്തായി ?"
എന്ന് പറഞ്ഞ ശേഷം ചേച്ചി എന്റെ തലമുടി കൈകൊണ്ട് കുലുക്കി.
"കല്യാണത്തിന് സമതിച്ചില്ലെങ്കിൽ പിന്നെ എന്നെ കാണില്ലെന്ന് പറഞ്ഞു" ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു.
" ഒന്നില്ലെങ്കിൽ ആ കുട്ടിക്ക് വട്ടാണ് അല്ലെങ്കിൽ വീട്ടുകാരുടെ പ്രഷർ. അല്ലാതെ അങ്ങനെയൊക്കെ പറഞ്ഞാൽ മറ്റൊരു പെണ്ണും യെസ് എന്നു പറയില്ല…."
ഒരു തമാശപോലെ ഞാൻ ലക്ഷ്മിയോട് പറഞ്ഞു.
"അതെന്താ അങ്ങനെ പറഞ്ഞത് ?"
ലക്ഷ്മി സംശയത്തോടെ ചോദിച്ചു.
"പിന്നെ എന്ത് പറയാനാ.... പുറത്ത് കൊണ്ടുപോവില്ല, ദേഷ്യം വന്നാൽ തല്ലും, ഷോപ്പിംഗ് ചെയ്യാൻ പാടില്ല എന്നൊക്കെ പറഞ്ഞപ്പോൾ ആ കുട്ടിക്ക് അതൊന്നും കുഴപ്പമില്ല എന്ന് എന്നോട് പറയണമെങ്കിൽ വട്ടായിരിക്കും....അല്ലെങ്കിൽ എന്നെ അമ്മ കുരുക്കിയപോലെ അവിടെയും നടന്നിരിക്കും…."
ഞാൻ താൽപ്പര്യമില്ല എന്നപോലെ സംസാരിച്ചു.
"എന്തായാലും സമതിച്ചില്ലേ... അതുമതി" അമ്മ എന്നോട് ദേഷ്യത്തോടെ പറഞ്ഞു.
"അതൊന്നുമല്ല. അവൾക്ക് ചേട്ടനെ വലിയ ഇഷ്ടമാണ്. ഒരു ദിവസം ചേട്ടനെ കുറിച്ചെല്ലാം ചോദിച്ചു. ചേട്ടന്റെ ഇഷ്ടങ്ങൾ, രീതികൾ, അങ്ങനെയെല്ലാം ചോദിച്ചപ്പോഴേ എനിക്ക് തോന്നിയതാണ് കീർത്തനക്ക് ചേട്ടനോട് താൽപര്യമുണ്ടെന്ന്. അതുകൊണ്ടാ വല്ല്യമ്മ ചേട്ടന്റെ കല്യാണത്തെ കുറിച്ച് സംസാരിച്ചപ്പോൾ കീർത്തനയുടെ പേരുപറഞ്ഞത്"
ലക്ഷ്മി എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഓഹ്... ഇതിന്റെ പുറകിലെ കൈകൾ നിന്റെയാണല്ലേ… നിന്നെ ഞാൻ കൊല്ലും….." ഞാൻ ലക്ഷ്മിയെ കൈയിൽ കിട്ടിയത് കൊണ്ട് തല്ലാനിട്ടോടിച്ചു.
"എന്തിനാ വീട്ടുകാരുടെ മുന്നിൽ ഈ അഭിനയം"
എന്ന കീർത്തനയുടെ ചോദത്തിന്
"ഒരു രസം.... പിന്നെ ഇന്നെനിക്ക് തീർത്താൽ തീരാത്ത പണിയുണ്ടായിരുന്നു...."
എന്നായിരുന്നു എന്റെ മറുപടി.
ഈ സൂര്യോദയം കാർത്തിക്കിനും ലക്ഷ്മിക്കും വേണ്ടിയായിരുന്നു. രാവിലെ മുതൽ എനിക്ക് നൂറുകൂട്ടം പണിയുണ്ടായിരുന്നു. പൂവ് തികഞ്ഞില്ല എന്നുതുടങ്ങി പരാതികൾ വേറെ.
ചെക്കനും കൂട്ടരുമെത്തി. കൂടെ അവളും. കല്യാണ ചെക്കനെ മണ്ഡപത്തിലേക്ക് വിളിച്ചിരുത്തേണ്ടത് പെണ്ണിന്റെ സഹോദരനാണ്.
നിന്നെകൊണ്ട് ഇതേപണി ചെയ്യിക്കും മോനെ...
എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്, കാർത്തിക്കിനെ മണ്ഡപത്തിലേക്ക് വിളിച്ചിരുത്തി.
9-നും 9.45-നും ഇടക്കുള്ള ശുഭമുഹൂർത്തത്തിൽ കാർത്തിക് ലക്ഷ്മിയുടെ കഴുത്തിൽ താലി ചാർത്തി.
എല്ലാ കല്യാണത്തിനും കാണുന്നപോലെ ഹാളിന്റെ പലഭാഗത്തായി പരദൂഷണം പറയാനായി പ്രായവ്യത്യാസമില്ലാതെ സ്ത്രീകൾ ഒത്തുകൂടി..
ചുറ്റുമുള്ളവരുടെ മുന്നിൽ ബലംപിടിച്ചു നിൽക്കുന്ന കാരണം അവളോട് ഞാൻ സംസാരിച്ചതേയില്ല. അതിൽ അവൾക്ക് എന്നോട് ചെറിയ പിണക്കമുണ്ടായിരുന്നു. അപ്പോഴാണ് എന്റെ കുടുംബത്തിലെ സ്ത്രീകളുടെ കുശലകമ്മിറ്റിയിലേക്ക് അമ്മ കീർത്തനയെ വിളിച്ചത്.
"വാ മോളെ... അമ്മ കുറച്ചുപേരെ പരിചയപ്പെടുത്തിത്തരാം...."
അമ്മ അവിടെയുള്ള എല്ലാവരെയും അവരുമായുള്ള ബന്ധവും കീർത്തനക്ക് പറഞ്ഞുകൊടുത്തു.
"നിങ്ങൾ തമ്മിൽ വല്ല പിണക്കത്തിലുമാണോ? വേറെ ഒന്നും കൊണ്ടല്ല ഇത്രയും നേരമായിട്ടും നിങ്ങൾ സംസാരിക്കുന്നതുകണ്ടില്ല" സൗമ്യചേച്ചിയുടെ ചോദ്യം കേട്ട് കീർത്തന എന്നെ തിരഞ്ഞു.
"ഇപ്പോഴത്തെ തിരക്കിലാണ്...."
എന്ന് പറഞ്ഞപ്പോൾ കീർത്തനയുടെ മുഖം വാടിയതായി തോന്നിയ അമ്മ കീർത്തനയുടെ കവിളിൽ പിടിച്ചു കുലുക്കി.
കീർത്തന സഭയിൽ നിന്നു പിരിഞ്ഞപ്പോൾ ശ്രീദേവി എന്നെ അവിടേക്ക് വിളിച്ചു.
"എന്താടാ നീ ആ കുട്ടിയോട് മിണ്ടാത്തത്?" ചേച്ചിയെന്റെ ചെവി തിരിച്ചുകൊണ്ട് ചോദിച്ചു.
"സംസാരിക്കണമെന്ന് തോന്നിയില്ല. പിന്നെ ഞാനൊരു പോലീസുകാരനാണ്...."
ഞാൻ ബലംപിടിച്ചു സംസാരിച്ചു….
"പിന്നെ ഒരു പോലീസുകാരൻ... നീ കീർത്തനക്കൊപ്പം ഒരു ഫോട്ടോയെടുക്ക്. ഞങ്ങളൊന്നു കാണട്ടെ..."
സൗമ്യചേച്ചി എന്നെ വഴക്ക് പറയാൻ തുടങ്ങി.
"പിന്നേ... എനിക്കൊന്നും വയ്യ…. പറ്റില്ല..."
എന്ന എന്റെ മറുപടി കേട്ടപ്പോൾ അവരെല്ലാം എന്നെ നോക്കി ദഹിപ്പിക്കാൻ തുടങ്ങി. അവരെന്നെ ബലമായി ഫോട്ടോയെടുക്കാൻ വിട്ടു. എനിക്ക് താത്പ്പര്യമുണ്ടെങ്കിലും ഞാൻ മടിക്കുന്ന പോലെ നടിച്ചു.
ഭക്ഷണത്തിനുശേഷം എല്ലാവരും പിരിഞ്ഞു.
വൈകീട്ട് പാർട്ടിക്കെല്ലാവരും അടിച്ചുപൊളിച്ചു. പാർട്ടിക്കിടയിൽ അമ്മയോട് പരിചയത്തിലുള്ള ഒരാൾ അയാളുടെ മോളെ എന്നെക്കൊണ്ട് കെട്ടിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു. അമ്മ മറുപടി പറയാതെ സ്റ്റേജിലേക്ക് കയറി.
"മോളെ കീർത്തന... ഇങ്ങോട്ട് വാ..."
അമ്മ കീർത്തനയെ സ്റ്റേജിലേക്ക് വിളിച്ചു.
"ഇതാണ് കീർത്തന.... എന്റെ മകൻ വിവാഹം ചെയ്യാൻ പോവുന്ന കുട്ടി..." അയാൾക്കുള്ള മറുപടി അമ്മ അങ്ങനെയാണ് നൽകിയത്. ...
********************************
മാസങ്ങൾ വീണ്ടും കടന്നുപോയി.... ലക്ഷ്മി ഒരമ്മയാവാൻ പോവുന്നു എന്നുതുടങ്ങി ഒരുപാട് നല്ല വാർത്തകൾ എനിക്ക് കേൾക്കാൻ കഴിഞ്ഞു. ഈ കാലയളവിൽ കീർത്തന എന്റെ അമ്മക്ക് എന്നെക്കാൾ പ്രിയപ്പെട്ടതായി.
ഒരുദിവസം കീർത്തന എന്നെ കാണാനായി മാളിലേക്ക് വരാൻ പറഞ്ഞു. 10 മിനിറ്റിനുള്ളിൽ വരാമെന്ന് ഞാനും പറഞ്ഞു.
ഞാൻ മാളിലെത്തിയ ശേഷം കീർത്തനയെ ഫോൺ ചെയ്തു.
"നീ എവിടെയാ?"
ഞാൻ കീർത്തയോട് ചോദിച്ചു.
"മോളിലേക്ക് നോക്ക്...."
രണ്ടാംനിലയിൽ നിൽക്കുകയായിരുന്നു കീർത്തന.
"വേഗം കയറി വാ…. "
പ്രേമം കലർന്ന ചിരിയോടെ കീർത്തന എന്നെ മുകളിലേക്ക് വിളിച്ചു.
ഞാൻ അവളെ നോക്കിയ ശേഷം മുകളിലേക്കു നടന്നു.
ഒരു ഷോപ്പിന്റെ മുന്നിൽ കൈയ്യിൽ ബാഗുകളുമായി നിൽക്കുകയായിരുന്നു അവളപ്പോൾ. ഒരുനിമിഷംകൊണ്ട് കീർത്തനയുടെ മുഖത്തെ ചിരി പെട്ടന്ന് ഇല്ലാതായി. കണ്ണുകളിൽ ഭയം നിറഞ്ഞു. കൈയിൽ നിന്നും ബാഗുകൾ താഴെവീണു.
"ശ്രീയേട്ടാ…...അവൾ കഴിയുന്നത്ര ഉച്ചത്തിൽ വിളിച്ചു….
ഞാൻ പുറകിലേക്ക് തിരിഞ്ഞു നോക്കാൻ തുടങ്ങിയതും ഒരാളെന്റെ നേരെ കത്തി വീശി. ഞാൻ തലനാഴിയിഴക്ക് രക്ഷപെട്ടു. അവർ മൂന്നു പേരുണ്ട്. ജനങ്ങൾ ഓടിരക്ഷപെടാൻ തുടങ്ങി. തിരക്കിനിടയിൽ എനിക്ക് അവരെ കാണാൻ കഴിയുന്നില്ല. എന്നെ പലയിടത്തുനിന്ന് ആക്രമിക്കാൻ ശ്രമിച്ചു. ഒരുവനെ എന്റെ കൈയിൽ കിട്ടി. അവനെ തള്ളുന്നതിനിടയിൽ ആരോ എന്റെ കൈയിൽ പുറകിലൂടെ വലിക്കുന്നപോലെ എനിക്കു തോന്നി. തല്ലാനായി ഞാൻ പുറകിലേക്ക് തിരിഞ്ഞു. കീർത്തനയായിരുന്നു അത്.
എന്നെ കുത്താനായി വന്നപ്പോൾ പാവം അവൾ എന്നെ രക്ഷിക്കാൻ ശ്രമിച്ചതാണ്. അവൾ തറയിലേക്ക് വീണു. ഞാൻ അവളെ വാരിയെടുത്തു. കിട്ടിയ സമയം കൊണ്ട് ആക്രമികൾ രക്ഷപെട്ടു.
ഞാൻ കീർത്തനയെ ഹോസ്പിറ്റലിലെത്തിച്ചു. ദേഹത്തും കൈയിലും രക്തം. എനിക്ക് സങ്കടം സഹിക്കാനാവുന്നുണ്ടായിരുന്നില്ല.
"കീർത്തനക്ക് ഈ അവസ്ഥ വരാൻ കാരണം ഞാനാണ് "
ഞാൻ മനസ്സിൽ സ്വയം കുറ്റപ്പെടുത്തി.
"പേടിക്കാനൊന്നുമില്ല ശ്രീ... ബോധം വന്നിട്ടില്ല"
അനാമിക എന്നോടതു പറഞ്ഞപ്പോഴാണ് എനിക്ക് ശ്വാസം തിരിച്ചു കിട്ടിയത്.
കാർത്തിക്കിനോടും ലക്ഷ്മിയോടും അനാമിക കാര്യങ്ങൾ ഫോണിലൂടെ പറഞ്ഞിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാൻ അവർ അവിടെയെത്തി.
"എന്താ പറ്റിയത്? പറയൂ?"
ലക്ഷ്മി എന്നോട് ചോദിച്ചപ്പോൾ മറുപടി കൊടുക്കാൻഎന്റെ കൈയിൽ ഉത്തരങ്ങളുണ്ടായിരുന്നില്ല. എല്ലാത്തിനും കാരണം ഞാനാണ് എന്ന് എന്റെ മനസ്സിൽ മുഴങ്ങികൊണ്ടേയിരുന്നു. ഒന്നും പറയാതെ ഞാൻ അവിടെ നിന്നും ഇറങ്ങി.
"എന്താണ് സംഭവിച്ചത് "
അമ്മയെന്നോടത് ചോദിച്ചപ്പോൾ ഞാൻ പിടിച്ചുവച്ച കണ്ണുനീർ പുറത്തുവന്നു.
"ഞാൻ കാരണമാണ്... ഞാൻ ഒരാൾ മാത്രം….എന്നെ രക്ഷിക്കാൻ ശ്രമിച്ചതുകൊണ്ടാ അവൾക്കിങ്ങനെ സംഭവിച്ചത്… അമ്മാ... എനിക്കൊരിക്കലും അവളെ പിരിയാനാവില്ല. പക്ഷേ ഞാൻ കാരണം അവൾക്കൊന്നും സംഭവിക്കാൻ പാടില്ല. ഞാൻ അവളോടൊപ്പമുള്ള ഓരോനിമിഷവും അവളുടെ ജീവന് ആപത്താണ്…."
എന്റെ നെഞ്ചിലെ വേദന ഞാൻ അമ്മയോട് പങ്കുവച്ചു. ഒന്നും പറയാനാവാതെ അമ്മ പകച്ചുനിന്നു.
ബോധം തെളിഞ്ഞ കീർത്തന എന്നെ തിരക്കി. എന്നെക്കുറിച്ചു ആരും ഒന്നും പറഞ്ഞില്ല.എന്നെ അവൾ കാത്തിരുന്നു. ദിവസങ്ങൾ കടന്നു പോയി... ഒരു ഫോൺ കോൾ പോലുമുണ്ടായില്ല.എന്താണ് സംഭവിച്ചതെന്നറിയാൻ കീർത്തന അമ്മയുടെ അടുത്തെത്തി.
അവിടെനിന്ന് കീർത്തന നേരെ വന്നത് എന്റെ ഓഫീസിലേക്കായിരുന്നു.
"എന്താ കാര്യം?"
അന്യരോട് എന്നപോലെ ഞാൻ കീർത്തനയോട് പെരുമാറി.
"എന്താണെന്ന് ശ്രീയേട്ടനറിയില്ലേ ? എന്തിനാ എന്നെ അവോയ്ഡ് ചെയ്യുന്നതെന്ന് എനിക്കറിയണം"
ചെറിയ പിണക്കം കലർന്ന സ്വരത്തിൽ എന്നോട് ചോദിച്ചു.
"ഓഫീസ് കാര്യമാണെങ്കിൽ മാത്രം സംസാരിച്ചാൽ മതി. മറ്റൊന്നും എന്നോട് സംസാരിക്കണ്ട. ഇനി അറിയണം എന്ന് വാശിയാണെങ്കിൽ ഞാൻ പറയാം. എനിക്ക് തന്നോടൊപ്പം ജീവിക്കാൻ താൽപ്പര്യമില്ല. പോരെ? ഇനി ഇറങ്ങി പൊക്കൂടെ..."
ഹൃദയം മുറിയുന്ന വേദനയോടെ ഞാൻ അവളോട് ദേഷ്യപ്പെടുന്നപോലെ സംസാരിച്ചു.
"എന്നുവെച്ചാൽ....? ഞാനൊരു ശല്യമായി തോന്നുന്നുണ്ടോ? ശരി പിരിയാം. പക്ഷേ, എന്തിനാണെന്നുകൂടി പറയണം. പറയുന്നവരെ ഞാൻ ചോദിച്ചു കൊണ്ടേയിരിക്കും. അതിപ്പോ ഇനി എന്നെ തല്ലിയാലും അറിയാതെ ഞാൻ പോവില്ല..."
കീർത്തനയുടെ കണ്ണുകൾ നിറഞ്ഞു. ഓരോ വാക്കിൽ നിന്നും അവളുടെ വേദന അറിയാൻ കഴിയുന്നുണ്ടായിരുന്നു.
"ശരി. പക്ഷേ, അതിനുശേഷം കീർത്തന നല്ലൊരു തീരുമാനമെടുക്കണം"
ഞാൻ സംസാരിക്കുമ്പോൾ കീർത്തന എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു. ഞാൻ ഇതുവരെ കാണാത്ത കീർത്തനയായിരുന്നു അത്.
"എന്റെ ജീവിതമിങ്ങനെയാണ്. എപ്പോൾ എവിടെനിന്ന് എന്നൊന്നും പറയാനാവില്ല. ഞാൻ കാരണം തനിക്കൊന്നും വരാൻ പാടില്ല. ഇപ്പോൾ തനിക്ക് ഉൾകൊള്ളാൻ പറ്റിയെന്ന് വരില്ല. പക്ഷേ, അത് ഉൾക്കൊണ്ടേ പറ്റു. ഞാൻ തന്നോടൊപ്പം ജീവിക്കാൻ തുടങ്ങിയ ശേഷം എനിക്ക് എന്തെങ്കിലും പറ്റിയാൽ തന്റെ ജീവിതം...വേണ്ട... കീർത്തന എന്നെ മറക്കണം. ഒരു കല്യാണം കഴിക്കണം... . ഇവിടെ നിന്നുറങ്ങുമ്പോൾ താൻ എന്നെ മറന്നിരിക്കണം"
ഞാൻ ശാന്തമായി കീർത്തനയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.
"ശരി. ഞാൻ എല്ലാം മറക്കാം... വിവാഹവും കഴിക്കാം. പക്ഷേ, അതിനുമുമ്പ് എനിക്ക് ശ്രീയേട്ടൻ സോറി... സാറിന്റെ വിവാഹം നടക്കുന്നത് കാണണം. പറ്റുമോ? മറ്റൊരു കുട്ടിയെ സ്നേഹിക്കാൻ കഴിയുമോ? അല്ല എനിക്ക് കാൻസർ വന്നാൽ ശ്രീയേട്ടൻ എന്നെ ഉപേക്ഷിക്കുമോ? അല്ലെങ്കിൽ വേണ്ട കല്യാണം കഴിഞ്ഞ് പിറ്റേദിവസം ഞാൻ മരിച്ചാൽ അല്ലെങ്കിൽ പ്രസവത്തിൽ മരിച്ചുപോയാലോ? എന്താ മറുപടിയില്ലേ...? ആർക്ക് എപ്പോൾ എങ്ങനെ എന്ന് പറയാൻ ആർക്കും കഴിയില്ല…. പിന്നെ ഇതിനെല്ലാം എന്റെ കൈയിൽ ഒരു വഴിയുണ്ട്. ശ്രീ ഈ പണി വേണ്ട അപ്പോൾ പിന്നെ ആരും കൊല്ലാൻ വരില്ല…. "
കീർത്തനയുടെ വാക്കുകൾ എന്നിൽ ദേഷ്യമുണർത്തി. ഞാൻ കസേരയിൽ നിന്ന് എഴുന്നേറ്റ് ടേബിളിൽ ആഞ്ഞടിച്ചു. ശബ്ദം കേട്ട് ഓഫീസിലുണ്ടായിരുന്നവർ എല്ലാവരും ഓടികൂടി.
"നീ എന്താ പറഞ്ഞേ? പണി അല്ലേ? കുട്ടിക്കാലം മുതൽ മനസിൽ കൊണ്ടുനടന്ന് കഷ്ടപ്പെട്ട് നേടിയതാണ് ഈ യൂണിഫോം. ഇറ്റ് ഈസ് നോട് എ ജോബ്... ഇറ്റ് ഈസ് സർവീസ്. പോ എന്റെ മുന്നിൽ നിന്ന് പോകാൻ..."
ഞാൻ അവളോട് ദേഷ്യത്തോടെ സംസാരിച്ചു.
"യൂണിഫോമിനോടുള്ള സ്നേഹത്തിന്റെ നൂറിലൊന്ന് എന്നോടുണ്ടോ? ശ്രീയേട്ടൻ എന്നെ സത്യത്തിൽ സ്നേഹിച്ചിരുന്നോ? അതോ മറ്റെന്തെങ്കിലും ഉദ്ദേശത്തോടെയാണോ എന്നെ സ്നേഹിച്ചത്….എല്ലാം വെറും അഭിനയം മാത്രം…."
അവളിൽ നിന്നും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ അവൾ പറഞ്ഞതും ഞാൻ കീർത്തനയുടെ വായ പൊത്തിപിടിച്ചു.
"എന്ത് വേണമെങ്കിലും പറയാമെന്ന് വിചാരിക്കരുത്..."
കീർത്തന എന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് കരഞ്ഞു.
"നിന്നോടുള്ള സ്നേഹം കൊണ്ടാണ്. നീ കരയാൻ ഇടയാവരുതെന്ന് മാത്രമാണ് ഞാൻ ആഗ്രഹിച്ചത്"
എന്ന് പറഞ്ഞുകൊണ്ട് ഞാൻ എന്റെ കൈകൾ മാറ്റി.
കീർത്തനയുടെ കണ്ണിൽ നിന്ന് കണ്ണുനീർ പതിയെ പുറത്തുവന്നു.
"മതി. ഇത് മാത്രം മതി…. ശ്രീയേട്ടന് ഞാനിലാതെ ജീവിക്കാനാവില്ല. എനിക്കും.... ശ്രീയേട്ടൻ അവോയ്ഡ് ചെയ്തപ്പോൾ സ്വയം ഇല്ലാതാവാനാണ് ആദ്യം തോന്നിയത്. പക്ഷേ അമ്മയോട് സംസാരിച്ചപ്പോഴാ എനിക്ക് കാര്യം മനസ്സിലായത്. ഇനിയും എന്നോട് വാശി കാണിക്കാനാണ് ഭാവമെങ്കിൽ എന്റെ ശവം ഞാൻ തീറ്റിക്കും…."
അവളുടെ വാക്കുകൾ എന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു. ഞാൻ അവളുടെ കൈകൾ ചേർത്തുപിടിച്ചു.
"സോറി. എന്നോട് ക്ഷമിക്ക്...."
എന്നു ഞാൻ പറഞ്ഞു പൂർത്തിയാക്കും മുമ്പ് കീർത്തന എന്നെ തടഞ്ഞു.
"വേണ്ട…. എനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ട്…."
കണ്ണുനീർ തുടച്ചുകൊണ്ട് കീർത്തന പറഞ്ഞു.
Click Here for Next Part...

രചന: ശ്രീജിത്ത് ജയൻ
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....