ആക്‌സിഡന്റൽ couple 34

Valappottukal
ആക്‌സിഡന്റൽ couple 34

ഇന്ന് വീട്ടിൽ അപ്പുവും അതുൽചേട്ടനും വന്നതുകൊണ്ട് സമയം പോയത് അറിഞ്ഞിട്ടില്ല......

അവളുടെയും എന്റെയും ചളികൾ കേട്ട് ചേട്ടൻ പറഞ്ഞു ഇത് ഇതിങ്ങളെയൊക്കെ കെട്ടുന്നതിനു മുൻപ്  5,  6 വട്ടമെങ്കിലും ആലോചിക്കണമെന്ന്.....

ആഹാ അങ്ങനെ ഇപ്പോ കഷ്ടപ്പെട്ട് കെട്ടെണ്ടാന്ന് പറഞ്ഞപ്പോൾ.... അങ്ങനെയൊക്കെ പറയാൻ പാടുണ്ടോ പെങ്ങളെ എന്ന് ചോദിക്കാ.....

ഇപ്പോ എനിക്കൊരു ഡൗട്ട്...

ഇവരിപ്പോ കെട്ടണം എനാണോ അതോ കെട്ടണ്ടാന്നാണോ ആലോചിക്കുന്നത്.....

മനുഷ്യമനസ്സിനോള്ളം മനസ്സിലാക്കാൻ ബുദ്ധിമുട്ട് വേറെയോന്നുമില്ല എന്ന് ഇതാ പറയുന്നത്.....

ഇതൊക്കെ വിട് എന്നാലും ആ ദുഷ്ടൻ അങ്ങനെ ചോദിച്ചില്ലേ....

ഞങ്ങൾ അത്രയ്ക്കൊക്കെ ഭീകരികളാണോ...

നിങ്ങൾ പറ.....

പറയാനാ  പറഞ്ഞത്....

ഒന്നും വേണ്ട... ഞാൻ നാഗവല്ലിക്ക്  കളികല്ല...

അല്ല നമ്മള് കുറച്ച് കോമഡി അടിച്ചാൽ നിങ്ങൾക്കൊന്നും ഇഷ്ടമല്ലല്ലോ....

മര്യാദയ്ക്ക് ജീവിക്കുന്നവരുടെ ജീവിതം ട്രാജഡി ആക്കി അവരെയൊക്കെകൊണ്ട്  കരയിപ്പിച്ച്....

കൊറെ  കണ്ണുനീർ കുടിപ്പിച്ചില്ലെങ്കിൽ നിങ്ങൾക്ക് സമാധാനം ആവില്ലല്ലോ.....

സാഡിസ്റ്റുകൾ.....

വെറുതെയല്ല കണ്ണീർ പരമ്പരകൾക്ക് ഇത്രയും റേറ്റിംഗ്....

ഞാൻ ആദ്യമേ പറഞ്ഞതാ  ഇത് ഹിന്ദി സീരിയൽ അല്ലാന്ന്.....

പിന്നെ ഇ പറയുന്ന ഞാനൊരു സാഡിസ്റ്റ് ആണോ എന്ന് ചോദിച്ചാൽ.....

അതെ....

അതെന്താ ഞാൻ മനുഷ്യനല്ലേ....

പിന്നെ നേരത്തെ എന്താ അങ്ങനെ ചോദിച്ചത് എന്ന് ചോദിച്ചാൽ....

ഞാൻ അങ്ങനെ പലതും പറയും...

ദിസ്‌ ഈസ്‌ മൈ വെള്ളരിക്കാപട്ടണം...

hey guys.. I don't have time to talk this silly things... u know na.. I am super busy....

***********************************

നാളെയാണ് ഹോസ്പിറ്റൽ ഇനാഗുറേഷൻ അതുകൊണ്ട് എനിക്ക് നിന്നുതിരിയാൻ പോലുമുള്ള സമയമില്ല...

ഇപ്പോ ഞാനാണ് പുതിയ ഹോസ്പിറ്റലിന്റെ  ബിസിനസ് അഡ്മിനിസ്ട്രേഷൻ ഹെഡ്...

എന്നെ പിടിച്ച് എന്തിനാ ഇതിന്റെയോക്കെ ഹെഡാക്കിയത് എന്ന് ചോദിച്ചപ്പോ....

നാളെ നീ അല്ലേ ഇതൊക്കെ നോക്കി നടത്തേണ്ടത് ഇപ്പോഴേ തുടങ്ങുകയാണെങ്കിൽ നാളെ നിനക്കൊരു ബുദ്ധിമുട്ട് ആവില്ല പോലും.....

മനസ്സിലായില്ലേ.....

ട്രാപ്പ് ചെയ്തതാ....

ഒരു പൂമ്പാറ്റയെ പോലെ നടന്ന എന്നെ ട്രാപ്പ് ചെയ്തു പൂട്ടിയതാ....

അതിനൊരു കാരണമുണ്ട്....

എന്താണെന്നല്ലേ...

സ്വന്തം കുഴി ഞാൻതന്നെ കുഴിച്ചതാ...

കേട്ടുകഴിഞ്ഞു ഗൃഹഭരണം സ്വസ്ഥജീവിതം എന്ന് ചുമ്മാ പറഞ്ഞു പോയി......

ഒരൊറ്റ ചോദ്യം മതി ജീവിതം മാറ്റിമറിക്കാൻ... ഇന്ന് സുരേഷ് ഗോപി പറഞ്ഞത് അക്ഷരാർത്ഥത്തിൽ.... സത്യമായിരുന്നു എന്റെ കേസിൽ.....

എന്താ ആ ചോദ്യം എന്നല്ലേ....

നിന്നെ ഇത്രയും പഠിപ്പിച്ചത് വീട്ടിൽ ചുമ്മാ കുത്തിയിരിക്കാൻ വേണ്ടിയാണോന്ന്....

ഒരു ചോദ്യം.....

കണ്ടോ അതിന്റെ ഫലമായി എന്റെ ജീവിതം എങ്ങനെയൊക്കെ  മാറിയെന്ന്....

ഹോ അതൊക്കെ വിട്....

പണ്ടാരാണ്ടോ പറഞ്ഞില്ലേ സങ്കടപ്പെടുന്ന കാര്യങ്ങളൊന്നും  ഓർമ്മികരുതെന്ന്...

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ...
കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ....

അല്ലാണ്ട് ഞാനിപ്പോ എന്നാ പറയാനാ....

🙃🙃🙃🙃🙃🙃

ഞാൻ പറഞ്ഞുവന്നത് ഇതൊന്നുമല്ല....

രാവിലെ അഞ്ചു മണിക്ക് തുടങ്ങിയ ഓട്ടമാ.....

പണ്ടൊക്കെ ഈ സമയമെനിക്ക് പാതിരാത്രി ആയിരുന്നു....

ഇപ്പോ കൊറച്ചു ദിവസമായി....

എനിക്ക് ശിവരാത്രിയാ...

നാളെ ഇനാഗുറേഷന്റെ പൂജയ്ക്കും കാര്യങ്ങൾക്കുമായി ഇന്ന് ചിറയ്ക്കൽ പോണം...

അതുകൊണ്ട് രാവിലെ തന്നെ ഈ തണുത്ത വെള്ളത്തിൽ കുളിക്കേണ്ടിവന്നുനിക്ക്..

എന്തായാലും കുളിച്ചു എന്നാ ഇപ്പോ തന്നെ അമ്പലത്തിൽ പോയി ആ പണിയെല്ലാം തീർക്കാം എന്നു വിചാരിച്ചപ്പോൾ...

അതാ ഹോസ്പിറ്റലിൽ നിന്ന് കാൾ വന്നു.....

ഇനിയിപ്പോ അവിടേക്ക് പോണം എന്തു പറഞ്ഞാലും....

പണ്ടാരമടങ്ങാൻ...

പക്ഷേ ഒൻപതുമണിക്ക് മുൻപേ അമ്പലത്തിൽ പോണം എന്തായാലും....

ഇല്ലേ നട അടക്കുന്നതിനുമുൻപ് എന്റെ പണി തീരില്ല....

ഇങ്ങനെ ഹോസ്പിറ്റലും വീടും ആയിട്ട് എന്റെ ജീവിതം കുട്ടിചോറാക്കും  ഈ കണക്കിന് പോയാൽ.....

പപ്പയ്ക്ക് എന്ത് ആവശ്യം ഉണ്ടായിരുന്നു പുതിയ ഒരു ഹോസ്പിറ്റലിൽ തുടങ്ങാൻ.....

വെറുതെ അടങ്ങി ഒതുങ്ങി അവിടെ വല്ലതും ഇരുന്നാൽ പോരായിരുന്നോ......

പാവം ഞാൻ പണിയെടുത്ത് മരിക്കും....

ഹോസ്പിറ്റലിലെ വർക്ക്‌  ഒക്കെ കഴിഞ്ഞിട്ട് അമ്പലത്തിലെത്തുമ്പോ 8.55 ആയി... 

എങ്ങനെ ലേറ്റ് ആവാതിരിക്കും....

അമ്പലത്തി പോകാൻ വേണ്ടി സെറ്റ് സാരി ഉടുത്തിട്ടല്ലേ  ഞാൻ ഈ ഓട്ടപ്രദക്ഷിണം ഒക്കെ
നടത്തുന്നത്...

അതുകൊണ്ട് ഞാനിപ്പോൾ രാഘവിനെപ്പോലെയാ...

ഫുൾ സ്ലോ മോഷനാ....

( note - രാഘവിനെ അറിയാത്തവർക്ക് വേണ്ടി zee ടിവിയിലെ did season 3ലെ contestant ആയിരുന്നു.... star പ്ലസിലെ  dance പ്ലസിലെ ഹോസ്റ്റ്....  ഇനിയും അറിയാത്തവർ ragav cockrockz എന്ന് യൂട്യൂബിൽ നോക്കിയാൽ മതി അപ്പൊ അറിയാം )

പക്ഷേ എന്തുപറഞ്ഞാലും ലേറ്റ് ആയത് നന്നായി.....

ഉഷ പൂജ കഴിഞ്ഞു ഇപ്പോ നടതുറന്നതേ ഉള്ളൂ....

നേരത്തെ വന്നിട്ടുണ്ടെങ്കിൽ ഇപ്പൊ കട്ട പോസ്റ്റ്‌ ആയെന്നേ....

ഞാൻ ആദ്യം പോയി നാളത്തെ പൂജയ്ക്ക് വേണ്ട കാര്യങ്ങളൊക്കെ ഓഫീസിൽ പറഞ്ഞു....

ആദ്യം അവിടെ പോയതെന്തെന്നുവച്ചാൽ ഇപ്പോ നട തുറന്നതല്ലേ ഉള്ളൂ ഇപ്പൊ അങ്ങോട്ട് പോയാൽ അവിടെ നല്ല തിരക്കായിരിക്കും....

i am so smart na....

☺️☺️☺️☺️

ആഹാ ഇന്ന് സൂര്യൻ പടിഞ്ഞാറു ഉദിക്കും....

എന്താണെന്നല്ലേ....

ഇന്ന് അമ്പലത്തിൽ രണ്ടു വീട്ടുകാരും കുടുംബസമേതമുണ്ട്....

സാധാരണ ഉത്സവത്തിന് മാത്രമേ ഇങ്ങനെ ഒരു  അത്യ അത്ഭുത അപൂർവ സംഭവം നടക്കാറുള്ളൂ.....

ഇനി ദിവസത്തിന് വല്ല സ്പെഷ്യലും  ഉണ്ടോ...

പപ്പയുടെ ബര്ത്ഡേ....

അല്ലാ.....

മമ്മയുടെ ബര്ത്ഡേ....

അല്ലാ....

അവരുടെ അനിവേഴ്സറി....

അല്ലാ...

ഇനി ഇന്നാണോ അവര് ഒളിച്ചോടിയത്....

അല്ലാ...

പിന്നെ എന്താ എല്ലാവരും ഇവിടെ....

എന്തേലും ആയിക്കോട്ടെ എനിക്ക് തീരെ സമയമില്ല....

ആദ്യം പോയിട്ട് കുറച്ച് മണ്ണിറെനേ  കൊടുത്തിട്ട് വരാം...

എല്ലാവരെയും കണ്ട് ചിരിച്ചിട്ട്.....

ഞാനൊന്ന് തൊഴുത്തിട്ട്  വരാമെന്ന് പറഞ്ഞ് ഉള്ളിലേക്ക് കയറി....

തൊഴുതു തിരിഞ്ഞുനോക്കിയപ്പോൾ കല്ലും കാശിയും എന്റെ അടുത്തേക്ക് വന്നു....

" എന്തുപറ്റി ഇന്ന് വല്ല സ്പെഷ്യൽ ഡേ ആണോ 2 തറവാട്ടുകാരും വന്നിട്ടുണ്ടല്ലോ..."

കാശി - സ്പെഷ്യൽറ്റി ഒന്നുമല്ല എന്തായാലും ഇന്ന് അമ്പലത്തിൽ പോണം എന്ന് പറഞ്ഞിട്ട് അമ്മ കുത്തിപ്പൊക്കി എഴുന്നേൽപ്പിച്ചു കൊണ്ടുവന്നതാണ്...

കല്ലു - അത് നീ പറഞ്ഞത് ശരിയാണ്..... എന്നെയും കുത്തിപ്പൊക്കി കൊണ്ടു വന്നതാ... രാവിലെ തൊട്ട് ഞങ്ങളിവിടെ ചൊറിയും കുത്തിയിരിക്കുകയാണ് എന്താണെന്ന് ചോദിച്ചിട്ട് പറയുന്നുമില്ല.... ആരെയോ കാത്തു നിൽക്കുകയാണ്.. ആരോ വരാനുണ്ടെന്ന് പറഞ്ഞു... പിന്നെ നീ എന്താ ഇവിടെ ഇത് നമ്മുടെ പ്ലാനിൽ  ഇല്ലല്ലോ...

" ഞാൻ പ്ലാൻ പ്രകാരം വന്നതല്ല നാളത്തെ പൂജക്കു വേണ്ടി സാധനങ്ങൾ ഏൽപ്പിക്കാനും അതിനെപ്പറ്റി സംസാരിക്കാൻ വന്നതാ എനിക്ക് ഇപ്പൊ തന്നെ തിരിച്ചു പോണം..."

കാശി - oh വലിയ ceo  വന്നിട്ടുണ്ട്..

"കാശി.... "

കാശി - ചുമ്മാ പറഞ്ഞതാണ് കൊച്ചേ.. നാളെ അല്ലേ ഇനാഗുറേഷൻ തിരക്കാണെങ്കിൽ നീ പൊയ്ക്കോ....

" രണ്ടുപേരും നാളെ രാവിലെ തന്നെ അവിടെ  വേണം.. എനിക്കൊരു എക്സ്ക്യൂസും കേൾക്കണ്ട..."

കല്ലു - ശരി മാഡം ഒരു എക്സ്ക്യൂസും  പറയാതെ.  നാളെ രാവിലെ തന്നെ ഞങ്ങൾ വന്നേക്കും...

" എന്നാ ഞാൻ പോട്ടെ... ഇപ്പോൾ തന്നെ ഒരു   പണി നടക്കുന്നതിന്റെ ഇടയിൽ നിന്നാ വന്നത്..."

അതും പറഞ്ഞു ഞാൻ പുറത്തേക്കു വന്നു എല്ലാവരും അവിടെ തന്നെ ഉണ്ടായിരുന്നു.....

രാഹുൽ ചേട്ടായി- നിനക്കിപ്പോൾ ഞങ്ങളെ ഒന്നും ഓർമ്മ പോലുമില്ലല്ലോ....

കിചേട്ടായി - അതെ ഇപ്പോൾ മൈൻഡ് പോലും ചെയ്യുന്നില്ല..

" അങ്ങനെയൊന്നുമില്ല ചേട്ടായിസ്  തീരെ സമയം ഇല്ലാഞ്ഞിട്ടാ  ഇപ്പോ തന്നെ ഹോസ്പിറ്റലിൽ നിന്ന് വരുവാ.... ഇനി  അങ്ങോട്ടേക്ക് തന്നെ പോകണം... ഒറ്റമോളല്ലേ  അതുകൊണ്ട് ഞാൻ തന്നെ ഓടിനടന്ന് എല്ലാം ചെയ്യണം... മമ്മ കല്യാണത്തിന്റെ  തിരക്കിലാ... പപ്പാ ആണെങ്കിൽ ഷട്ടിൽ ബാറ്റ് സർവീസ് നടത്തുകയാണ്... കുറച്ചുനേരം എന്നെ  സഹായിക്കും കുറച്ചുനേരം മമ്മെന്നെ സഹായിക്കും.... ഞാൻ പോകട്ടെ... വർക്ക് കഴിഞ്ഞിട്ടില്ല"

അപ്പുഅങ്കിൾ  - അതെന്ത് പോക്കാണെഡോ.... എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ ഞങ്ങൾ ചെയ്യാം...

" വേണ്ടെ അങ്കിൽ പപ്പയുടെ ഫ്രണ്ട്സും എന്റെ ഫ്രണ്ട്സും എത്തിയിട്ടുണ്ട് ഇനി അവര് നോക്കിക്കോളും.."

അതും പറഞ്ഞു ഞാൻ തിരിഞ്ഞതും  പ്രായമായ ഒരു അമ്മമ്മ  എന്റെ കൈ പിടിച്ചു...

" മോളല്ലേ ഉത്സവത്തിന് മുഖ്യകാർമി സ്ഥാനം വഹിച്ചത്..."

" അതെ... എനിക്ക് മുത്തശ്ശിയെ മനസ്സിലായില്ല..."

" ഞാൻ ഇവിടുത്തെ തന്ത്രിയുടെ അമ്മയാ... "

" മുത്തശ്ശിനെപ്പറ്റി തന്ത്രി പറഞ്ഞു എനിക്കറിയാം"

" ശരിക്കും ലക്ഷ്മീദേവിയെ പോലെയുണ്ട് മോളെ കാണാൻ.... വെറുതെയല്ല കണ്ണൻ സ്വയം മോളെ  തിരഞ്ഞെടുത്തത്... മോളെ  പറ്റി കേട്ടപ്പോൾ തന്നെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു... സുഖമില്ലാത്ത കൊണ്ടാ ഇപ്പൊ അമ്പലത്തിലേക്കുള്ള വരവ് കൊറച്ചതു....  ഉത്സവത്തിന് വരാതിരുന്നതും അതാ...  എന്തായാലും നന്നായി ഇന്ന് വന്നത് അതുകൊണ്ട് മോളെ കാണാൻ പറ്റി..."

" ഇപ്പോൾ എങ്ങനെയുണ്ട് മുത്തശ്ശിക്ക്..."

" വയസ്സായില്ലേ അതിന്റെ കുറച്ച് അസ്വസ്ഥതയെ ഇപ്പോഴുമുണ്ട്.... അഷ്ടമിരോഹിണിയുടെ പൂജയുമായി ബന്ധപ്പെട്ടാ...  ഇന്ന് എല്ലാവരും ഇവിടെ വന്നത്... കല്യാണത്തിന്റെ  തിരക്കായത് കൊണ്ട്  ആറക്കലിന്ന്  ആരെയും വിളിച്ചിട്ടില്ല... അവിടെന്ന്... ആരും വന്നില്ലെങ്കിലും മോളുണ്ടല്ലോ.... ഇപ്പോൾ എവിടെ..."

ഞാൻ നന്നായി ഒന്ന് പുഞ്ചിരിച്ചു

" മോൾ ഉണ്ടെങ്കിൽ പിന്നെ വേറെ ആരുടെയും ആവശ്യമില്ലല്ലോ.... അല്ല.. മാളു അമ്പലത്തിൽ വന്നില്ലേ..... ചെറുപ്പത്തിൽ എന്റെ പുറകെന്ന് മാറാത്ത കുട്ടിയായിരുന്നു.... ഇപ്പോൾ കണ്ടിട്ട് എത്ര കാലമായി..."

" മാളൂവോ "

"കുട്ടീടെ അമ്മ "

"സ്വാതി...  അല്ല അമ്മേനെ എങ്ങനെ അറിയാം.."

" അതെന്ത് ചോദ്യമാ കുട്ടി ചോദിച്ചത് ആനപ്പാറ തറവാട്ടിലെ ഒരേയൊരു പെൺകുട്ടിയെ എനിക്കറിയാതിരിക്കുമോ..."

" ആനപ്പാറ തറവാട്ടിലെ കുട്ടിയോ അമ്മമ്മ  എന്താണ് ഈ പറയുന്നത്... എന്റെ അമ്മ ഇവിടെക്ക്  ആദ്യമായി വരുകയാ"

" എന്താ കുട്ടി ഈ പറയുന്നത് ആനപ്പാറ തറവാട്ടിലെ ഇളയ കുട്ടി അല്ലേ.... മോളുടെ അമ്മ മാളു....  അതുപോലെ പാലക്കലെ  കുട്ടിയല്ലേ മോളുടെ  അച്ഛൻ കുട്ടൻ "

അതെല്ലാം കേട്ട് ഞാൻ തിരിഞ്ഞു നിന്ന് ചോദിച്ചു ഈ പറഞ്ഞതെല്ലാം സത്യമാണോന്ന്

സന്ദീപ് അങ്കിൾ ( അമ്മയുടെ 1st ബ്രോ ) - മോളെ ഞാൻ പറയുന്നതൊന്നു കേൾക്ക്..

" ഞാൻ കേട്ടത് സത്യമാണോ"

ഞാൻ അല്പം ശബ്ദമുയർത്തി ചോദിച്ചു....

കേശവൻ അങ്കിൾ ( പപ്പാസ്  1st  ബ്രോ ) - അതു മോളെ...

" സത്യമാണോ എന്നാ  ഞാൻ ചോദിച്ചത്.."

അമ്മമ്മ - സത്യമാണ്

" ഇനി എനിക്കൊന്നും കേൾക്കണ്ട.... അതാ പപ്പയ്ക്കും  മമ്മയ്ക്കും ഇങ്ങോട്ട് വരാൻ ഇഷ്ടമില്ലാത്തത്.."

അച്ഛമ്മ - മോളെ

" വേണ്ട എന്നെ അങ്ങനെ വിളിക്കേണ്ട കഴിഞ്ഞ 22 കൊല്ലം എല്ലാവരും ഉണ്ടായിട്ടും ഞങ്ങൾ അനാഥരെ പോലെയാ ജീവിച്ചത് ഇനിയും അത്‌ അങ്ങനെ മതി..
  ഇത്രയും കാലമായിട്ട് ആരും ഞങ്ങളെ  അന്വേഷിച്ചു വന്നിട്ടില്ലല്ലോ... അതുകൊണ്ട് ഇനിയും ആരും വരണ്ട... ഒറ്റയ്ക്ക് ജീവിക്കാൻ ഞങ്ങൾക്ക് ഇപ്പോൾ നന്നായിട്ട് അറിയാം... ഇനി ആരുടെയും ആവശ്യം  ഞങ്ങൾക്കില്ല...
   ജനിച്ച അന്നുമുതൽ ഒരു കൂടപ്പിറപ്പും ഇല്ലാതെയാ ഞാൻ വളർന്നത് ഇനിയും അത്‌ അങ്ങനെ മതി...
  സ്കൂളിലെ ഫങ്ക്ഷന്  എന്റെ എല്ലാ  ഫ്രണ്ട്സിന്റെയും ഫാമിലി ഒക്കെ  വരുമായിരുന്നു..  അന്ന്  ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് എനിക്കും അങ്ങനെയൊക്കെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന്... പപ്പയെയും മമ്മയെയും സങ്കടപ്പെടേണ്ട എന്നുകരുതി അതെല്ലാം ഞാൻ ഉള്ളിലൊതുക്കി ജീവിച്ചിട്ടുണ്ട്... ഇപ്പൊ അതും ആയിട്ട് ഞാൻ യൂസിഡ് ആയി...
  ഹോസ്പിറ്റലിലെ തിരക്കിൽ പപ്പയ്ക്കും മമ്മയ്ക്കും എന്റെ അടുത്തു നിൽക്കാൻ സമയം ഇല്ലാത്തതു കൊണ്ട് എന്നെയും ഹോസ്പിറ്റലിൽ കൊണ്ടു പോയിട്ടുണ്ട്....
  എല്ലാരും വെക്കേഷൻ ഗ്രാൻഡ് പാരൻസിന്റെ വീട്ടിൽ പോയി കസിൻസും  അടിച്ചു പൊളിക്കുമ്പോൾ ഹോസ്പിറ്റലിലെ രോഗികളുടെ കൂടെ ആയിരുന്നു എന്റെ കുട്ടിക്കാലം....
   ഹോസ്പിറ്റലിലെ ആ ഫിനോയിലിന്റെ  മനം മടുപ്പിക്കുന്ന ഗന്ധവും.. രോഗികളുടെ സങ്കടവും ആയിരുന്നു എന്റെ കളികൂട്ടുകാര്....
   മൂന്ന് പ്രാവശ്യം അബോർട്ട് ആയി പോയിട്ടുണ്ട് എന്റെ അമ്മയ്ക്ക്...  അവർക്ക് നാലാമത്തെ പ്രാവശ്യം കിട്ടിയ വാവയാണ് ഞാൻ... വലുതായപ്പോൾ എനിക്കും ഒരു കുഞ്ഞാവ വേണമെന്ന് പറഞ്ഞ് അവരുടെ പിന്നാലെ നടന്നിട്ട്  ആറ്റുനോറ്റുണ്ടായ വാവ ആറാം മാസത്തിൽ അമ്മയുടെ വയറ്റിൽ നിന്നു തന്നെ ദൈവത്തിന്റെ അടുത്തേക്ക് പോയപ്പോൾ... ഡിപ്രഷനിലയാ മമ്മയെ കൂടെ നിന്ന് ചേർത്തുപിടിക്കാൻ ഉണ്ടാകാതിരുന്ന ആരും.. ആരെയും.. എനിക്ക് വേണ്ട..."

ഇത്രയും പറഞ്ഞപ്പോഴേക്കും ആരും കാണാതെ..  ആരും അറിയാതെ.... എന്റെ മനസ്സിൽ ഇത്രയും കാലം ഞാൻ ഒളിപ്പിച്ചുവെച്ച കണ്ണുനീർ പുറത്തേക്ക് വന്നു... ശബ്ദം എല്ലാം ഇടറി പോയി... ഇനി ഒന്നും എനിക്ക് പറയാൻ പറ്റില്ല... ഒന്നും  കേൾക്കാന്നും...  ആരും അറിയാതെ ഞാൻ എന്റെ മനസിനടിത്തട്ടിൽ ഒളിപ്പിച്ചുവെച്ചതെല്ലാം പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നു.... ഇനി ഒരു നിമിഷം പോലും എനിക്ക് ഇവിടെ നിൽക്കാൻ പറ്റില്ല... ഞാൻ ഞാനല്ലാതായി മാറികൊണ്ടിരിക്കുകയാണ്... ആരുടെയും മുഖത്തേക്ക് പോലും എനിക്ക് നോക്കാൻ പറ്റുന്നില്ല....

തിരഞ്ഞു ഞാൻ കാർ പാർക്കിംഗിലേക്ക് ഓടി...

ഈ സമയത്ത് ഡ്രൈവ് ചെയ്യാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു ഞാൻ... അതുകൊണ്ട് പിന്നെ ഒന്നും ആലോചിക്കാതെ റോഡിന്റെ  അടുത്തേക്ക് ഓടി...

അപ്പോ അവിടെ ഉണ്ടായിരുന്ന ഒരു കല്ലിൽ സാരി  കുടുങ്ങി  ചീറിപ്പാഞ്ഞു വരുന്ന കാറിന്റെ മുൻപിലേക്ക് ഞാൻ വീണു...

ബോധം പോകുന്നതിനു മുൻപ് ഞാൻ കണ്ടത് റോഡിൽ ചിതറി കിടക്കുന്ന ചോരയായിരുന്നു.....

തുടരും....

Vandana Krishna
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top