മൊഹബത് ♥️ 16

Valappottukal
മൊഹബത് ♥️ 16

രാവിലെ നിർമല വിളിച്ചപ്പോഴാണ് ശിവ ഉണർന്നത്... 

"എത്ര നേരമായി ശിവ  വിളിക്കുന്നു.....  എന്ത് ഉറക്കമാ.....  ഇന്ന് കോളേജിൽ പോകേണ്ടേ നിനക്ക്.... "

"ദാ ഞാൻ എഴുനേറ്റു.......  " നിർമല റൂമിന് പുറത്തേക്ക് പോയതും ശിവ എഴുനേറ്റു..... ശിവയുടെ കണ്ണുകൾ ഷാനു അണിയിച്ച പാദസരത്തിലേക്ക്എത്തി നിന്നു.... അവൾ അവയെ ഒന്ന് തലോടി....  ശിവയുടെ കണ്ണുകളിൽ ഷാനുവിനോടുള്ള പ്രണയത്തിന്റെ തീര പ്രത്യക്ഷപ്പെട്ടു....  അഴിഞ്ഞു കിടന്ന കാർകൂന്തൽ വാരി കെട്ടിവെച്ചു...  മുഖം കഴുകി ഫോണും എടുത്ത് ബാൽക്കണിയിൽ പോയി നിന്നു...

"എന്റെ ഓരോ പുലരിയും നിനക്ക് വേണ്ടിയുള്ളതാണ് സഖാവേ.......
എന്റെ ഓരോ ദിനവും നിന്റെ പ്രണയത്തിന് വേണ്ടിയുള്ളതാണ്..... 
നിന്റെ പ്രണയം എന്നിലേക്ക് മഴയായി പെഴ്‌തിറങ്ങാൻ ഞാൻ ഇന്ന് കാത്തിരിക്കുന്നു....
ആ മഴ എന്നിൽ പല വികാരത്തിന്റെയും പുതുനാമ്പുകൾ കിളർക്കും.....
നിന്റെ പ്രണയം എന്നിൽ എന്നും പുതു വസന്തമാണ്..... 
സഖാവിന്റെ സഖിയായി....  ഷാനുവിന്റെ ഭദ്ര പെണ്ണായി   ആ നെഞ്ചിൽ തലചായ്ക്കാൻകാത്തിരിക്കുന്നു....
Good morning..... ♥️♥️♥️" എന്ന് ടൈപ്പ് ചെയ്തു ഷാനുവിന്റെ നമ്പറിലേക്ക് അയച്ചു..

ഫോൺ ചാർജിനിട്ടിട്ട് ബെഡിലെ ഷീറ്റ് മടക്കി വെക്കുകയായിരുന്നു ശിവ.. അപ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്തത്...  വേണിയായിരുന്നു...

"എന്താടി രാവിലെ തന്നെ..... "

"ശിവ ഞാൻ ഇന്ന് കോളേജിലേക്ക് ഇല്ല കേട്ടോ...  "

"എന്തേ.....  വയ്യേ നിനക്ക്....  നിന്റെ ശബ്ദം എന്താ ഇങ്ങനെ... "

"ശിവ പനിയാണ്....  ഞാൻ വെയ്ക്കാം....  പിന്നെ വിളിക്കാം "
ശിവ മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും വേണി ഫോൺ കട്ടാക്കിയിരുന്നു..

"പെട്ടെന്ന് എന്താ ഒരു പനി....  മ്.... ക്ലാസ്സ്‌ കഴിഞ്ഞ് നേരെ അവിടേക്ക് പോകാം... " സ്വയം പറഞ്ഞു കൊണ്ട് ശിവ കുളിച്ചിട്ട് മാറ്റാനുള്ള ഡ്രെസ്സുമായി കുളത്തിലേക്ക് പോയി...
കുളപ്പടവിൽ ഡ്രസ്സ്‌ വെച്ചിട്ട് അവൾ തന്റെ കാൽ പതിയെ വെള്ളത്തിലേക്ക് മുട്ടിച്ചു... തണുപ്പ് അവളുടെ ശരീരത്തിലൂടെ പ്രവഹിച്ചു...
പെട്ടന്നാണ് അവളുടെ അരയിലൂടെ ഒരു കൈ വന്നു അവളെ ചുറ്റിയത്...  ശിവ പേടിച്ചു ഒച്ച വെയ്ക്കാൻ പോയതും ആ കൈ ശിവയുടെ വായ് പൊത്തി...

"പെണ്ണേ.....  ബഹളം വെച്ച് ആളെ കൂട്ടരുത്...." ശിവയുടെ ചെവിയൊരം പറഞ്ഞു...  ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞതും അവളുടെ ഉള്ളിൽ ഒരു ചിരിയുണർന്നു.....
ഷാനു അവളെ അവന് നേരെ തിരിച്ചു നിർത്തി.....  ശിവയുടെ മേലുള്ള പിടി അവൻ വിട്ടു....  ശിവ അവനിൽ നിന്ന് അകന്ന് പുറകോട്ട് പോയി...  ഷാനു അവളുടെ നേരെ വരുന്നത് അനുസരിച്ചു ശിവ പുറകിലേക്ക് പോയി....  അവൾ പുറകിൽ തട്ടി നിന്നു....  ഷാനു അവളുടെ അടുത്തെത്തി... അവന്റെ നോട്ടം നേരിടാനാകാതെ ശിവ കണ്ണുകൾ അടച്ചു..  അവന്റെ നിശ്വാസം തന്റെ കഴുത്തിൽ  പതിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.... 
അവളുടെ ദേഹത്ത് മഴത്തുള്ളികൾ പതിച്ചപ്പോഴാണ് ശിവ കണ്ണ് തുറന്നത്.....  അവൾ ചുറ്റും നോക്കി.... അവളുടെ മനസ്സിന്റെ തോന്നലാണെന്ന് അറിഞ്ഞപ്പോൾ അറിയാതെ അവളുടെ ഉള്ളിൽ ചിരി പൊട്ടി....
തലയ്ക്കു ഒരു കൊട്ട് കൊടുത്തിട്ട് അവൾ കുളിത്തിലേക്ക് ഇറങ്ങി...

കുളി കഴിഞ്ഞ് വന്നപ്പോഴേക്കും നിർമല അവൾക്ക് കഴിക്കാറുള്ളത് എടുത്തു വെച്ചിട്ടുണ്ടായിരുന്നു..

"അമ്മയ്ക്ക് ഇന്ന് ഓഫീസിൽ പോവണ്ടേ.... " കഴിച്ചു കൊണ്ടിരിക്കെ ശിവ ചോദിച്ചു...

"പോണം....  അഭിഷേക് കുറച്ചു കഴിഞ്ഞ് വരാം എന്ന് പറഞ്ഞിട്ടുണ്ട്... "

"മ്....പിന്നെ വേണിയ്ക്ക് പനിയാണ്....  ഞാൻ അവിടെ പോയിട്ടേ വരും.....  "

"അഹ്....  ഞാനും ഇന്ന് വരാൻ വൈകും....  നീ ഞാൻ വന്നിട്ട്  വിളിക്കാം.. എന്നിട്ട് വന്നാൽ മതി...... "

ശിവ കഴിച്ചു കഴിഞ്ഞ് പോകാനിറങ്ങി....  വേണി ഇല്ലാത്തത് കൊണ്ട് അവൾക്ക് മടിയായിരുന്നു...  കോളേജ് ഗേറ്റിൽ തന്നെ ഷഹന അവളെ നോക്കി നിൽപ്പുണ്ടായിരുന്നു....

"ഇജ് ഒറ്റയ്ക്കേ ഉള്ളോ....  വേണി എവിടെ.... "

"വേണിയ്ക്ക് സുഖമില്ല ഷഹന.....  നീ വാ നമ്മുക്ക് വൈകുനേരം പോകാം..... "

"ഹ്മ്മ്.....  പിന്നെ ഇന്നലെ എന്തായിരുന്നു.......  " ഷഹന അവളെ നോക്കി കളിയായി ചോദിച്ചു...

"നീ പോയേ.....  ഷഹന..... "

"മ് മ്.....  പിന്നെ ഇക്ക ഇന്ന് ലീവ് ആണ്..  നിന്നോട് ഒരു ഒരു 11 മണി കഴിയുമ്പോൾ കോളേജ് ഗേറ്റിന്റെ അടുത്ത് ചെല്ലാൻ പറഞ്ഞിന്.....  ദേ പറഞ്ഞില്ലെന്നു വേണ്ടാ എവിടെ പോകുന്നേ ആണെങ്കിലും ഉച്ചയ്ക്ക് മുന്നേ എത്തിക്കൊള്ളണം.... "

"ഓ....  ഉത്തരവ്.... "

രണ്ടുപേരും സംസാരിച്ചു നടന്നു...  അവർക്കെതിരെ അർജുൻ നടന്നു വരുന്നുണ്ടായിരുന്നു.... വേണിയെ അവൻ തിരഞ്ഞു...

"വേണി ഇന്ന് ഇല്ലേ.... "അജു ശിവയോട് ചോദിച്ചു...

"ഇല്ല.... അവൾക്ക് പനിയാണ്....  ഏട്ടനോട് അവൾ പറഞ്ഞില്ലേ.... " വേണി അവനെ നോക്കി ചോദിച്ചു.... 

"ഇല്ല ഞാൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല.... ഇന്നലെ ചെറുതായിട്ട് ഒന്ന് പിണങ്ങി അതിന്റെ ആവും "

"മ്മ്..... അതിന്റ ആയിരിക്കും ഈ പനി.....  ഏട്ടൻ വിളിച്ചു നോക്ക്. ഞങ്ങൾ ക്ലാസ്സിൽ കയറട്ടെ... " ശിവയും ഷഹനെയും ക്ലസ്സിലേക്ക് നടന്നു

                                     💮💮💮

ഇതേ സമയം വേണി തന്റെ മുറിയിൽ കിടക്കുവായിരുന്നു.... ശിവയെ ഫേസ് ചെയ്യാനുള്ള മടി കാരണമാണ് പനിയാണെന്ന് പറഞ്ഞു പോകാതിരുന്നത്... പലതും ഓർത്തിരിക്കുന്നതിനിടെയാണ് വേണിയുടെ ഫോൺ ശബ്ദിച്ചത്.. അവൾ ഒരു ഞെട്ടലോടെ ഫോണിലേക്ക് നോക്കി...
ഡിസ്‌പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും വേണിയുടെ കണ്ണിൽ ഭയം തെളിഞ്ഞു...  അവൾ വെറുപ്പോടെ ഫോൺ കട്ട്‌ ചെയ്തു.....
വീണ്ടും അവളുടെ ഫോൺ റിങ് ചെയ്തു...  അവൾ എടുക്കാതെ കട്ട്‌ ചെയ്തു..  ഫോൺ എടുക്കാതെ ആയപ്പോൾ അവളുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു...  മെസ്സേജ് കണ്ടതും വേണി പൊട്ടിക്കരഞ്ഞു....
വീണ്ടും അവളുടെ ഫോൺ ശബ്ദിച്ചു...  അവൾ കോൾ പെട്ടെന്ന് അറ്റൻഡ് ചെയ്തു...

"ഹലോ എന്താ കൃഷ്ണമോളെ ഫോൺ എടുക്കാൻ ഇത്ര താമസം...... "

"നിങ്ങൾക്ക് എന്താ വേണ്ടത്........ എന്നെ വിട്ടേക്ക്..... " വേണി ദയനീയതോടെ പറഞ്ഞു...

"അങ്ങനെ വിട്ട് കളയാൻ അല്ലല്ലോ ഞാൻ നിന്നെ കൂടെ കൂട്ടിയത്..... " ഒരു പൊട്ടിച്ചിരിയോടെ അയാൾ പറഞ്ഞു...

"പ്ലീസ്‌.....  ഞാൻ നിങ്ങളുടെ കാൽ പിടിക്കാം...."

"കൃഷ്ണേ....  എനിക്ക് പറയാനുള്ളത് ഞാൻ ഇന്നലെ പറഞ്ഞു.... നിന്റെ തീരുമാനം എന്താണെന്നു പറ.... "

"ഞാൻ ഇന്നലെ തന്നെ പറഞ്ഞു അർജുൻ......  എനിക്ക് പറ്റില്ല..... "

"ഞാൻ നാളെ വിളിക്കുമ്പോൾ എനിക്ക് അനുകൂലമായ മറുപടി ലഭിക്കണം.... " അവളുടെ മറുപടിയ്ക്ക് നിൽക്കാതെ അവൻ കോൾ കട്ട്‌ ചെയ്തു....

വേണി അവളുടെ ഫോൺ വലിച്ചെറിഞ്ഞു....  അവളുടെ മനസ്സിൽ ഇന്നലെ നടന്ന സംഭവങ്ങൾ തെളിഞ്ഞു വന്നു...

ഇന്നലെ അജുവേട്ടനെ അന്വേഷിച്ച് പോകുമ്പോഴാണ് ലൈബ്രറിയിൽ അജുവേട്ടന്റെ ശബ്ദം കേട്ടത്...  ആരെയോ ഫോൺ ചെയ്യുന്ന തിരക്കിലായിരുന്നു...
വേണി ശബ്ദം ഉണ്ടാകാതെ അവന്റെ പിറകിൽ നിന്നും..

"എല്ലാം നമ്മൾ തീരുമാനിച്ചത് പോലെ തന്നെ നടക്കും......  വീരഭദ്രനെയും രുദ്രനെയും അവന്റെ തന്തേയെയും തീർത്തത് പോലെ അവനെയും തീർക്കാം...  ഒരിക്കൽ പിഴച്ചു...  പക്ഷേ ഇനി അങ്ങനെ ഉണ്ടാവില്ല.... അവളുടെ ഉറ്റ കൂട്ടുകാരി എന്റെ വലയിൽ വീണു കഴിഞ്ഞു...  ഇനി കൃഷ്ണവേണിയെ വെച്ച് നമ്മുക്ക് കളിക്കാം... " പുറകിൽ എന്തോ ശബ്ദം കേട്ടാണ് അവൻ തിരിഞ്ഞു നോക്കിയത്... കണ്ണൊക്കെ നിറഞ്ഞു ദേഷ്യത്തോടെ തന്നെ നോക്കുന്ന വേണിയെ ആണ് അവൻ കണ്ടത്... ഒന്ന് പകച്ചെങ്കിലും അവൻ അവളെ നോക്കി ക്രൂരമായി ചിരിച്ചു...

"You cheat me.....  ചതിയനാണ് നീ......  " വേണി അവന്റെ മുഖത്തടിച്ചു.... പിന്നെയും അടിക്കാൻ പോയതും അർജുൻ അത് തടഞ്ഞു..

"അപ്പൊ എല്ലാം കേട്ട് ഇവിടെ നിൽപ്പുണ്ടായിരുന്നു...  അപ്പൊ എന്റെ ജോലി എളുപ്പമായി.... നീ എന്താടി കരുതിയത് എനിക്ക് നിന്നോട് ദിവ്യപ്രേമം ആണെന്നോ.... നിന്നോടുള്ള പ്രണയത്തിന് ഒരു ലക്ഷ്യം മാത്രമേ ഉള്ളു ശിവഭദ്ര....  ഇനി വളച്ചു കെട്ടില്ലാതെ കാര്യം പറയാം...  ഷാനുവിനെയും ശിവയേയും തമ്മിൽ തെറ്റിക്കണം....  ഇല്ലെങ്കിൽ അന്ന് ഇലക്ഷൻ റിസൾട്ട്‌ വന്നപ്പോൾ ഷാനുവിന് നേരെ ഉണ്ടായേ അറ്റാക്ക് ഓർമയുണ്ടല്ലോ..  അടുത്തത് പിഴക്കില്ല......  നിനക്ക് ആലോചിക്കാൻ ടൈം ഉണ്ട്.... "

"ഇല്ലെന്ന് പറഞ്ഞില്ലേ...  നിങ്ങളെ സ്വന്തം ഏട്ടനെ പോലെയാണ് എന്റെ ശിവ.....  ആ നീ...  തുഫ്......  ഞാൻ ജീവിച്ചിരിക്കുമ്പോൾ ശിവയ്ക്കും ഷാനുവിനും ഒന്നും സംഭവിക്കില്ല "

"എന്നാൽ എന്റെ കൃഷ്ണ മോൾ മരിക്കാൻ തയാറായിക്കോ..... " അർജുൻ അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് പുറത്തേക്ക് പോയി..  വേണി അവൻ പോകുന്നതും നോക്കി ഒരു തളർച്ചയോടെ താഴോട്ട് ഇരുന്നു...

                                   💮💮💮

ശിവ ഷാനുവിനെയും നോക്കി കോളേജ് ഗേറ്റിൽ നിൽകുവായിരുന്നു...  ഷാനു ശിവയുടെ മുന്നിൽ ബൈക്ക് കൊണ്ട് വന്നു നിർത്തി ഹെൽമെറ്റ്‌ മാറ്റി...

"നോക്കി നിൽക്കാതെ വാ പെണ്ണേ.... "

ശിവ ബൈക്കിൽ കയറി ഇരുന്നതും അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു....

"ഷാനു എവിടെക്കാ.... "

"എത്തിയിട്ട് അറിഞ്ഞാൽ മതി... "

അവർ നേരെ പോയത് ഒരു തട്ടാന്റെ അടുത്തേക്കാണ്....

"ഷാനു.....  എനിക്ക് വേദനിക്കും....  നമ്മുക്ക് ഗൺഷൂട്ട്‌ ചെയ്താൽ പോരെ.... "

"പറ്റില്ല..... നീ വാ ചെറിയ വേദനയെ ഉണ്ടാവും... "

ഷാനു അവളുടെ കൈ പിടിച്ചു നടന്നു...

 കാരമുള്ള് കൊണ്ട് ശിവയുടെ മൂക്കിൽ കുത്തി...  വേദന കൊണ്ട് അവളുടെ കണ്ണിൽ നിന്ന് വെള്ളം വന്നു...  ഷാനു തട്ടാന് ഒരു ചുവപ്പ് കല്ല് പതിപ്പിച്ച ഒറ്റക്കല്ല് മൂക്കുത്തി കൊടുത്തു.....

"ഉപ്പ് വെള്ളം തൊട്ട് വെയ്ക്കണം...  ഇല്ലെങ്കിൽ പഴുക്കും..പിന്നെ മൂക്കുത്തി ഇടയ്ക്ക് തിരിച്ചു കൊടുക്കണം... " തട്ടാന് അവരോട് പറഞ്ഞു..
അയാൾക്കുള്ള ക്യാഷും കൊടുത്ത് അവർ അവിടെ നിന്ന് ഇറങ്ങി...

"ഷാനു എനിക്ക് വേദനിക്കുന്നു.... " 

"വേദന മാറാനുള്ള മരുന്ന് തരട്ടെ.... " ഷാനു മീശ പീരിച്ചു ചോദിച്ചു..

"ചെ.....  ചെക്കൻ വന്നു വന്ന് സ്ഥലകാല ബോധമില്ലതെ ആയി..... "

"ഓ....  പിന്നെ....

ഷാനു അവളെ കോളേജ് ഗേറ്റിന് മുന്നിൽ ഇറക്കിയിട്ട് അവൻ പോയി...  ഷഹന അവളെ കണ്ടതും വായും പൊളിച്ചു നിന്നും...

"ഞാൻ വീട്ടിൽ ചെല്ലട്ടെ....  എന്നിട്ട് ഓന് കൊടുക്കുന്നുണ്ട്....  ഞാൻ മൂക്കുത്തി തരോ എന്ന് ചോദിച്ചു പുറകെ നടന്നിട്ട് ഉണ്ട്....  എന്നിട്ട് കാമുകി ചോദിച്ചപ്പോൾ.... ഹും... "ഷഹന കുശുമ്പോടെ പറഞ്ഞു...

"ഞാൻ പറഞ്ഞിട്ട് ഒന്നുമില്ല അന്റെ ഇക്ക പറഞ്ഞിട്ടാണ്.... ഹോ മനുഷ്യന് വേദനിച്ചിട്ട് വയ്യ... "

വൈകുന്നേരം അവർ രണ്ടുപേരും വേണിയുടെ വീട്ടിലേക്ക് പോയി.... 

"അപ്പച്ചി വേണിയോ.... "

"ആഹാ ശിവ മോളോ...  അവൾ റൂമിൽ തന്നെയാ....  ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ട് മുറിയിൽ കയറി വാതിലടച്ചതാ....  "

"മ്...  ഞങ്ങൾ ഒന്ന് കണ്ടിട്ട് വരാം.... "

ശിവയും ഷഹനയും വേണിയുടെ മുറിയിലേക്ക് പോയി....  വാതിൽ തുറന്ന് അകത്തേക്ക് കയറിയതും ശിവയും ഷഹനയും തരിച്ചു നിന്നു

തുടരും...

Greeshma Vipin

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top