അഞ്ജനമിഴികളിൽ❣️
ഭാഗം- 8
നാവിൽ ചോരയുടെ രുചി അനുഭവപ്പെട്ടപ്പോഴാണ് അർജുൻ അവളുടെ അധരങ്ങളെ വേർപ്പെടുത്തിയത്. അവൻ വേഗം ബെഡിൽ നിന്നും എണീറ്റു. അഞ്ജന എണീറ്റിരുന്ന് ചുണ്ടിൽ തൊട്ടുനോക്കി. അവൾക്ക് ചെറുതായി നീറ്റൽ അനുഭവപ്പെട്ടു. അവൾ ഉടനെ അവനെ മുഖം കൂർപ്പിച്ചു നോക്കി.
"നോക്കണ്ട... നീ അങ്ങനെ പ്രതികരിച്ചപ്പോൾ ഒരു നിമിഷം എന്റെ കിളി എവിടെയൊക്കെയോ പറന്നു പോയി. അതിനാ ഇപ്പോൾ എന്റെയിൽ നിന്ന് കിട്ടിയേ... പക്ഷേ, ചുണ്ട് മുറിയുമെന്ന് വിചാരിച്ചില്ല..."
"ഹും..."
മുഖം വെട്ടിത്തിരിച്ച് അഞ്ജന വാഷ് റൂമിലേക്ക് കയറി. അവന് അത് കണ്ടിട്ട് ചിരി വന്നു. അപ്പോൾ ഡോറിലാരോ മുട്ടി. അവൻ ചെന്ന് തുറന്നു. അർച്ചന ആയിരുന്നു അത്.
"ഏട്ടാ..."
അർജുൻ ഒന്നു അവളെ നോക്കിയിട്ട് കട്ടിലിൽ ഇരുന്ന് ഷൂവിന്റെ ലേസ് കെട്ടാൻ തുടങ്ങി.
"ഏട്ടാ... എന്നെയൊന്നു നോക്ക്..."
അവൾ വന്ന് അവന്റെ തോളിൽ പിടിച്ച് കുലുക്കി.
"കയ്യെടുക്ക്... കയ്യെടുക്കാൻ അല്ലേ പറഞ്ഞേ?"
അർജുൻ ദേഷ്യപ്പെട്ടപ്പോൾ അർച്ചന പേടിച്ച് അവന്റെ തോളിൽ നിന്നും കൈ എടുത്തു. അവൻ എണീറ്റ് നിന്ന് അവളെ നോക്കി മുഖം കൂർപ്പിച്ചു.
"ഏട്ടാ... നമ്മുടെ അമ്മ..ക്ക്..."
അർച്ചന അത് പറഞ്ഞു മുഴുവനാക്കും മുൻപ് അർജുന്റെ കൈ അവളുടെ കരണത്ത് വീണു. ഇത് കണ്ടുകൊണ്ടാണ് അഞ്ജന വന്നത്.
"നമ്മുടെ അമ്മയോ? അത് പറയാൻ നിനക്ക് എന്താ യോഗ്യത?? അമ്മയുടെ പേരും പറഞ്ഞ് എന്നെ വിളിച്ചപ്പോൾ ഞാൻ എന്തുമാത്രം ടെൻഷനടിച്ചാണ് ഇങ്ങോട്ടേക്ക് ബൈക്കിൽ പാഞ്ഞു വന്നതെന്ന് അറിയോ? എന്റെ അനിയത്തി അമ്മയുടെ പേരിൽ കള്ളം പറഞ്ഞ് എന്നെ ഇങ്ങോട്ട് വരുത്തുമെന്ന് ഞാൻ വിചാരിച്ചില്ല. നിനക്കിപ്പോൾ ഞങ്ങളെക്കാൾ വലുത് അവനാണല്ലോ... ആ സൂരജ്... അവനാൽ നീ കരയാതെ ഇരിക്കാനാ ഞാൻ ശ്രമിക്കുന്നെ. അപ്പോൾ നീ..."
"ഏട്ടാ ഞാൻ..."
"ഇനി ഇവിടെ നിന്ന് കരയണ്ട. പൊയ്ക്കോ... എന്നെ ഏട്ടാ എന്നും വിളിക്കണ്ട. ഞാൻ നിന്റെ ആരുമല്ല. പൊയ്ക്കോ... പോകാൻ അല്ലേ പറഞ്ഞേ..."
അർച്ചന കരഞ്ഞുകൊണ്ട് അവിടെ നിന്നും പോയി.
"അങ്ങനെ പറയേണ്ടായിരുന്നു അർജുൻ..."
"പിന്നെ ഞാൻ എന്ത് പറയണം? അവളെ കൂടുതൽ കൊഞ്ചിച്ച് വഷളാക്കിയത് ഞാൻ തന്നെയാ... എല്ലാത്തിനും കൂടി അവൾ തിരിച്ചു തന്നോണ്ടിരിക്കുവാ..."
അഞ്ജന ഒന്നും മിണ്ടാതെ നിന്നു.
"താൻ വാ... പുറത്ത് പോകണ്ടേ?"
"ഞാൻ വരുന്നില്ല. അവരുടെ അടുത്ത് ഇന്ന് പോയാൽ ശെരിയാകില്ല"
"അതെന്താ?
അർജുൻ ഒരു കള്ളച്ചിരിയോടെ അഞ്ജനയുടെ അടുത്ത് വന്നതും അവൾ അവന്റെ വയറിൽ കൈമുട്ട് കൊണ്ട് ഇടിച്ചു.
"ഞാൻ താഴെ അമ്മയുടെ അടുത്ത് പോവാ..."
"നിൽക്ക്... ഞാനും വരുന്നു..."
അവർ രണ്ടുപേരും താഴേക്ക് പോയി.
"ഡാ... അവർ തമ്മിൽ നല്ല കൂട്ടായെന്ന് തോന്നുന്നല്ലോ... എങ്ങനെയെങ്കിലും അവരെ തമ്മിൽ അകറ്റണം. നമ്മുടെ സൂര്യയെ അവനെക്കൊണ്ട് കല്യാണം കഴിപ്പിച്ചേ പറ്റുള്ളു അവളുടെ മനസ്സിൽ അർജുനെ ആഴത്തിൽ തറപ്പിച്ചത് ഞാനാ... എന്തിന് വേണ്ടിയാ എന്ന് നിനക്കറിയാലോ..."
"മ്മ്..."
"ഈ കാണുന്ന സ്വത്തൊക്കെ നമുക്ക് വരേണ്ടതാ... ആ ബിസ്സിനെസ്സ് കോൺട്രാക്ട് അദ്ദേഹം ചോദിച്ചിട്ട് വിട്ടുകൊടുത്തില്ല അരവിന്ദൻ. നമുക്കാണ് അത് ആദ്യം വന്നത്. എന്തോ കാരണത്താൽ സൈൻ ചെയ്യാൻ സാവകാശം ചോദിച്ചു. ഈ ഗ്യാപ്പിലാ അരവിന്ദൻ ഏറ്റെടുത്തത്. അന്ന് നിന്റെ ഡാഡി എത്രമാത്രം വിഷമിച്ചെന്നോ... അതൊക്കെ ഇന്നും എന്റെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. അച്ചുവിന്റെ പേരിൽ എന്തൊക്കെയാ ഉള്ളത് എന്ന് ഞാൻ നിനക്ക് പറഞ്ഞു തരേണ്ട കാര്യമില്ലാലോ... അവളെ കെട്ടി സ്വത്ത് നമ്മുടെ പേരിൽ ആക്കിയ ശേഷം ഇവിടുന്ന് പോകണം. ബാംഗ്ലൂരിലുള്ള സേട്ടിന്റെ മകൾ നിമിഷ നിനക്ക് വേണ്ടി നിമിഷങ്ങളെണ്ണി വെയിറ്റ് ചെയ്തു കൊണ്ടിരിക്കയാ..."
"അപ്പോൾ അച്ചു??"
"അവളെ കുറച്ചു മാസം കഴിയുമ്പോൾ എന്തേലും കാരണം പറഞ്ഞ് നമുക്ക് ഇവിടെ കൊണ്ടാക്കാം. അത് കഴിഞ്ഞ് ഡിവോഴ്സ്... പിന്നെ, തിരിഞ്ഞു നോക്കേണ്ട കാര്യമില്ല. നമ്മുടെ മുകളിൽ ഒരുത്തനും രാജകീയമായി കഴിയണ്ട. നിന്റെ അച്ഛൻ ഇപ്പോൾ ഇവരുടെ താഴെയാ. പദ്മിനിയുടെ ഭർത്താവ് എന്നും എല്ലാവരെക്കാളും മുൻപന്തിയിൽ തന്നെ കാണണം. ഭർത്താവ് മാത്രമല്ല മക്കളും...
നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലാകുന്നുണ്ടോ? ഇറ്റ് ഈസ് ക്ലിയർ?"
"യെസ് മമ്മി..."
"ഓക്കേ... അച്ചുവിനെ സ്ട്രോങ്ങ് ആയി പിടിച്ചോണം. അരവിന്ദന് കൊടുക്കുന്ന ചെറിയൊരു പണി. ഹി..ഹി..."
സൂരജും പദ്മിനിയുടെ ചിരിയിൽ പങ്കുകൊണ്ടു.
*******------------*******
അർജുനും അഞ്ജനയും അടുക്കളയിൽ ചെന്നപ്പോൾ മീനാക്ഷി വെജിറ്റബ്ൾസ് കട്ട് ചെയ്യുകയായിരുന്നു.
"അമ്മേ..."
"ആഹ്... നിങ്ങൾ വന്നോ? എടാ അർജുൻ... നീയെന്താ ഇന്നലെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തേ?"
"ചെയ്യേണ്ടി വന്നു"
"ഹ്മ്മ്മ്... ഇന്നലെ രാവിലെ തന്നെ സൂരജിന്റെ അച്ഛനും അമ്മയും വന്നു"
"മ്മ്... അച്ചുവിന്റെ കാര്യം സംസാരിക്കാനാണോ?"
"അതെ. അവരുടെ ജാതകം നോക്കി കല്യാണത്തിന് ഡേറ്റ് ഫിക്സ് ചെയ്യാൻ. പക്ഷേ, നമ്മുടെ കുടുംബജോത്സര് ഏതോ ക്ഷേത്രത്തിൽ പോയേക്കുവല്ലേ കുടുംബത്തോടൊപ്പം..."
"അമ്മാ ഞാൻ പറഞ്ഞതല്ലേ സൂരജ് ആള് ശെരിയല്ലെന്ന്. പിന്നെ, എന്തിനാ ഇതിനെ പറ്റി ആലോചിക്കുന്നെ?"
"സൂരജിന്റെ അച്ഛൻ അരവിന്ദേട്ടന്റെ ക്ലോസ് ഫ്രണ്ട് അല്ലേടാ... സൂരജ് ഒരു മോശം പയ്യൻ ആണെന്ന് എനിക്ക് തോന്നുന്നില്ല. സൂര്യയോടുള്ള ദേഷ്യമാണോ നീ അവനോട് കാണിക്കുന്നത്??
പിന്നെ, പണ്ടേ നമ്മൾ അവരുടെ കല്യാണം നടത്തികൊടുക്കാം എന്ന് പറഞ്ഞതല്ലേ... പെണ്ണാകെ മോഹിച്ചു നിൽക്കുവാ... അവർക്ക് എത്രയും പെട്ടെന്ന് അച്ചുവിനെ അങ്ങ് കൊടുത്താൽ മതി. പപ്പി ചേച്ചിക്കാ കൂടുതൽ തിടുക്കം. നീ ആയിട്ട് എതിർക്കാൻ നിൽക്കണ്ട"
എന്നും പറഞ്ഞ് മീനാക്ഷി കട്ട് ചെയ്ത കഷ്ണങ്ങളെല്ലാം കഴുകാനായി എടുത്തു.
"ഞാൻ റൂമിലേക്ക് പോണു... ഇനി ഇവിടെ നിന്നാൽ ശെരിയാകില്ല. താൻ വരുന്നുണ്ടോ?"
അഞ്ജന ഇല്ലെന്ന് തലയാട്ടി.
അവൻ മുകളിലേക്ക് സ്‌റ്റെപ്സ് കേറാൻ തുടങ്ങിയപ്പോഴാണ് കാളിംഗ് ബെൽ കേട്ടത്. അർജുൻ മുൻവശത്തേക്ക് ചെന്നപ്പോൾ സൂരജും അവന്റെ അച്ഛനും അമ്മയും ഇരിപ്പുണ്ടായിരുന്നു. അവരെ മൈൻഡ് ചെയ്യാതെ അവൻ ചെന്ന് വാതിൽ തുറന്നു. അവന്റെ ഫ്രണ്ട്സ് ആയിരുന്നു അത്.
"ഏഹ്?! നിങ്ങൾ എന്താ എല്ലാവരും കൂടി?"
"മിനിഞ്ഞാന്ന് തിരക്ക് കാരണം നേരെ ഒന്നു കൂടാൻ പറ്റിയില്ലാലോ... കഴിഞ്ഞ വർഷം നമ്മൾ മാത്രമല്ലേ ഉണ്ടായിരുന്നുള്ളു. ദേ, നിനക്കിഷ്ടപ്പെട്ട ബിയർ കൊണ്ടുവന്നിട്ടുണ്ട്. പിന്നെ, കൂടെ സോഡയും മറ്റും ഉണ്ട്. ഞങ്ങൾ വരുന്നുണ്ട് എന്ന് വിളിച്ചു പറഞ്ഞാൽ ചിലപ്പോൾ നീ മുങ്ങിയാലോ... അതുകൊണ്ടാ യദുവിനെ പോലും അറിയിക്കാത്തത്. അല്ലേ റഹീമേ..."
"അതേന്നെ... ഇജ്ജ് പേടിക്കണ്ട. നിന്റെ വിലപ്പെട്ട സമയത്തിൽ നിന്നും വളരെ കുറച്ചു സമയം മാത്രേ ഞങ്ങൾ എടുക്കുന്നുള്ളു"
"അതെ... നിനക്കൊരു കുടുംബമായത് കൊണ്ട് രാത്രി വന്ന് അലമ്പണ്ടാന്ന് വിചാരിച്ചു"
"ഓഹോ... സഞ്ജു എവിടെ പ്രകാശാ?"
"അവനെന്തോ ബിസ്സിനെസ്സ് ഡീൽ ചെയ്യാൻ ഉണ്ടത്രേ... ചിലപ്പോൾ വരുമെന്ന് പറഞ്ഞു"
"ഹ്മ്മ്... നിങ്ങൾ വാ... നമുക്ക് സ്വിമ്മിംഗ് പൂളിന്റെ അവിടേക്ക് പോകാം..."
അവൻ പറഞ്ഞതിനനുസരിച്ച് അവർ എല്ലാവരും സ്വിമ്മിംഗ് പൂളിന്റെ അടുത്തേക്ക് പോയി. ലിന്റോ ബിയർ ബോട്ടിൽ പൊട്ടിച്ചു. അർജുൻ വേണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. സൂരജിന്റെ അച്ഛനും അമ്മയും വന്ന വിവരം അവൻ അവരോട് പറഞ്ഞു.
"ഡാ അജു... നമുക്ക് എന്റെ ഇച്ചായനെ ഇവിടെ കൊണ്ടുവന്ന് സംസാരിപ്പിച്ചാലോ? ഇച്ചായൻ ബാംഗ്ലൂരിൽ ഉണ്ടായിരുന്നപ്പോൾ അവന്റെ സ്വഭാവം അറിയാലോ..."
"ലിബിച്ചായനെ ഞാൻ പറഞ്ഞു പറയിപ്പിച്ചതാണെന്നേ അവർ കരുതൂ... അച്ഛൻ അങ്കിളുമായി നല്ല കൂട്ടാണ്. വീട്ടിൽ എനിക്കും അരുണിനും ഒഴിച്ച് ബാക്കി എല്ലാവർക്കും അവനെ വല്യ കാര്യമാണ്. മീനൂട്ടി പോലും അവരുടെ ഒപ്പമാ... സൂര്യ പ്രൊപ്പോസലുമായി വന്നത് ഞാൻ എതിർത്ത കാരണം അതിന്റെ ദേഷ്യമാണ് സൂരജിനോടും കാണിക്കുന്നതെന്നാ അവരുടെ വിചാരം. അവന് എതിരായി ഒന്നും കിട്ടുന്നുമില്ല..."
"ഡോണ്ട് വറി ഡാ... നീ ഇങ്ങനെ മൂഡ് ഔട്ട് ആയി നിൽക്കല്ലേ... ഒരാഴ്ച്ച ഇല്ലേ സമയം? അതിനുള്ളിൽ അവൻ ബാഡ് ആണെന്ന് നിന്റെ വീട്ടുകാർക്ക് നമ്മൾ പ്രൂവ് ചെയ്യും. ഹാ... അതൊക്കെ പോട്ടെ... എന്തായി? വല്ലതും നടന്നോ? പറയ്... ഞങ്ങളും കൂടി കേൾക്കട്ടെ..."
ഇത് കേട്ട് അർജുൻ ലിന്റോയെ തറപ്പിച്ചു നോക്കി.
"എന്റയ്യോ... ഞാൻ ഒന്നും ചോദിച്ചില്ല. ഇനി ഇതിന്റെ പേരിൽ അടിവയറിൽ ഇടിക്കല്ലേടാ..."
എന്നും പറഞ്ഞ് ലിന്റോ മാറിയതും കാല് തെറ്റി നേരെ സ്വിമ്മിംഗ് പൂളിലേക്ക് വീണു. റഹീമും പ്രകാശും അവനെ കളിയാക്കി ചിരിച്ചപ്പോൾ ലിന്റോ അടുത്ത് വന്ന് അവരുടെ കാല് പിടിച്ച് പൂളിലേക്ക് തള്ളിയിട്ടു. ആ സമയം യദു അർജുനെയും കൊണ്ട് അവിടെ നിന്നും കുറച്ചു മാറി നിന്നു.
"അജു... നീ അവളോട് എല്ലാം പറഞ്ഞോ?"
അവൻ ഇല്ലെന്ന് തലയാട്ടി.
"ഇല്ലേ? ഇനി എപ്പോഴാ പറയാൻ പോകുന്നേ?"
"എനിക്കത് പറയാൻ തോന്നുന്നില്ലടാ... ഇപ്പോൾ അവളുടെ മനസ്സിൽ ഞാനുണ്ട്... എന്നോടുള്ള പ്രണയവും... ഒരു പക്ഷേ, ഞാൻ ആണെന്ന് അറിഞ്ഞാൽ അവൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല"
"ബാക്കിയെല്ലാം സംസാരിച്ചിട്ട് ഇത് മാത്രം പറയാത്തെ എന്ന് അഞ്ജന ചോദിക്കില്ലേ??"
"അറിയില്ല..."
"നീ അന്ന് അങ്ങനെ ചെയ്തത് സൂരജിനെ അവൾ വെറുക്കാൻ വേണ്ടിയല്ലേ... അത് അവളുടെ നന്മക്കല്ലേ... അവനെ പോലൊരുത്തന്റെ കയ്യിൽ നിന്നും നീ രക്ഷിക്കുകയല്ലേ ചെയ്തത്??"
"ഹ്മ്മ്... പക്ഷേ...."
"ഒരു പക്ഷേയും ഇല്ല. ഇന്ന് തന്നെ പറയ് അവളോട്.."
"മ്മ്... ഞാൻ പറയാം..."
ഇവരുടെ ഈ സംസാരം അവരുടെ അടുത്ത് തന്നെ ഒരാൾ മറഞ്ഞു നിന്ന് കേൾക്കുന്നുണ്ടായിരുന്നു...
********--------*******
റൂം ക്ലീൻ ചെയ്യുവായിരുന്നു അഞ്ജന. മേശപ്പുറം ക്ലീൻ ചെയ്യുന്ന സമയത്ത് റൂമിലേക്ക് സൂരജ് കയറി വന്നു. അവനെ കണ്ടതും അവൾക്ക് ദേഷ്യം ഇരച്ചുകയറി.
"ഏഹ്? താൻ എന്തിനാ ഇങ്ങോട്ട് വന്നേ?"
"ഓഹ്... സൂരജേട്ടാ എന്ന് മാത്രം വിളിച്ചുകൊണ്ടിരുന്ന ആളിപ്പോൾ താനെന്നൊക്കെ ആയോ? അർജുൻ എന്നെ പറ്റി പറഞ്ഞിട്ടുണ്ടാവും അല്ലേ?"
"ഇവിടെ നിൽക്കണ്ട. ഒന്നു പോകാമോ? അർജുനെ കാണാൻ ആണെങ്കിൽ താഴെ ചെന്നാൽ മതി. കാണാം..."
"എനിക്ക് നിന്നെയാ കാണണ്ടേ... നിന്നോടാ ഇപ്പോൾ സംസാരിക്കാൻ വന്നേ... ഒരു കാര്യം പറഞ്ഞു കഴിഞ്ഞാൽ ഞാൻ പോകും. ഡോർ എന്നെക്കൊണ്ട് ലോക്ക് ചെയ്യിപ്പിക്കരുത്..."
"എനിക്കൊന്നും കേൾക്കണ്ട"
"അതൊന്നും പറഞ്ഞാൽ പറ്റില്ല. നീ കേട്ടേ പറ്റുള്ളു. അന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് നീ എന്നോട് പൊട്ടിത്തെറിച്ചപ്പോൾ നിന്നെ ബാക്കി വെച്ചത് പേടിച്ചിട്ടല്ല. ചിലപ്പോൾ ആവശ്യം വന്നാലോ എന്ന് കരുതിയാണ്. അകലം പാലിച്ചതും അതിനു വേണ്ടിയാ... ഇപ്പോൾ അച്ചുവിന്റെ കാര്യമൊക്കെ അറിഞ്ഞുകാണുമായിരിക്കും"
"ആഹ്... ഞാൻ എല്ലാം അറിഞ്ഞു..."
"അങ്ങനെ നീ എല്ലാം അറിഞ്ഞിട്ടില്ലാലോ മോളെ...
അന്ന് നിന്റെ അച്ഛനെ ഫോണിൽ വിളിച്ച് ആരാ പ്രശ്നമുണ്ടാക്കിയതെന്നാ നിന്റെ വിചാരം? ഞാൻ ആണെന്നോ? ഹ..ഹ..ഹാ... അത് ഞാൻ അല്ല. അർജുൻ ആണ്. നിന്റെ കെട്ടിയോൻ..."
എന്നും പറഞ്ഞ് സൂരജ് ചിരിച്ചു.
കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ടത്പോലെ അഞ്ജന അവനെ സൂക്ഷിച്ചു നോക്കി.
"നീ ഇങ്ങനെ കണ്ണ് തള്ളണ്ട. അതാണ് സത്യം. എനിക്ക് വട്ടൊന്നുമില്ല നിന്റെ തന്തയെ വിളിച്ച് പ്രശ്നമുണ്ടാക്കാൻ... ഞാനിപ്പോൾ അവനും യദുവും കൂടി നിന്ന് സംസാരിക്കുന്നത് കേട്ടിട്ടാ വരുന്നത്. ഞാൻ പറയുന്നത് കള്ളമാണെന്ന് എന്ന് തോന്നുന്നുവെങ്കിൽ നീ അവനോടൊന്നു ചോദിച്ചു നോക്ക്. നിന്നെ ബോധിപ്പിക്കാൻ റെക്കോർഡും ഒന്നും ഞാൻ ചെയ്തിട്ടില്ല. അന്ന് എനിക്കൊരു പിടിയും കിട്ടിയില്ലായിരുന്നു... ആളെ അറിഞ്ഞിട്ട് നിന്നോട് സംസാരിച്ചാൽ മതിയെന്ന് എന്റെയൊരു വാശി ആയിരുന്നു. ഇപ്പോൾ അറിഞ്ഞു. ഞാൻ മാത്രമല്ല. നീയും... ഇത് പിന്നെ നിങ്ങളെ തമ്മിൽ തെറ്റിക്കാൻ വേണ്ടി കള്ളം പറഞ്ഞതൊന്നുമല്ല"
അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ അഞ്ജനയെ നോക്കി ഒരു പുച്ഛത്തോടെ സൂരജ് മുറിയിൽ നിന്നും പോയി. അവൾ ആണേൽ അവൻ പറഞ്ഞത് കേട്ട് മേശയിൽ തട്ടി അനങ്ങാതെ നിന്നു.
സൂരജ് പറഞ്ഞത് സത്യമാണോ? അർജുൻ... അർജുൻ ആണോ അന്ന് അച്ഛനെ വിളിച്ചത്. അർജുൻ കാരണമാണോ അച്ഛൻ എന്നോട് അത്രയും ദിവസം... എന്തുകൊണ്ട് ഇത് മാത്രം എന്നോട് പറഞ്ഞില്ല...
അവളുടെ മിഴികളിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞ് കവിളിലേക്ക് ഒലിച്ചിറങ്ങാൻ തുടങ്ങി. പെട്ടന്ന് അർജുൻ അവിടേക്ക് വന്നു.
"അഞ്ജനാ... ആഹാ... താൻ ഇവിടെ ക്ലീൻ ചെയ്യുവാണോ? ഞാൻ എന്തെങ്കിലും ഹെൽപ് ചെയ്യണോ?"
അവൾ ഒന്നും മിണ്ടാതെ അവനെ രൂക്ഷമായി നോക്കി.
"എന്താടി ഇങ്ങനെ തുറിച്ചു നോക്കുന്നേ?"
"അർജുൻ... നീയാണോ അന്ന് എന്റെ അച്ഛനെ ഫോണിൽ വിളിച്ച് പ്രശ്നമുണ്ടാക്കിയത്??"
അഞ്ജനയുടെ ചോദ്യം കേട്ട് അവൻ ഞെട്ടി നിന്നു. അവളുടെ കണ്ണുകൾ ദേഷ്യത്താൽ കലങ്ങിയിരുന്നു...
ഈശ്വരാ... അഞ്ജന എങ്ങനെ അറിഞ്ഞു?!
"അർജുൻ എന്താ നീ മിണ്ടാതെ നിൽക്കുന്നെ? നീയാണോ അന്ന് വിളിച്ചേ? പറയ്..."
അർജുൻ ഒരു നിമിഷം മൗനമായി അവളെ തന്നെ നോക്കി നിന്നു.
"ഹ്മ്മ്... അതെ. ഞാനാണ്..."
ഇത് കേട്ടതും അഞ്ജന ഉടനെ ദേഷ്യത്തോടെ മേശപ്പുറത്തിരുന്ന ഫ്ലവർ വേസ് എടുത്ത് തറയിലേക്ക് എറിഞ്ഞു. അത് പല കഷ്ണങ്ങളായി ചിന്നിച്ചിതറി.
(തുടരും)
©ഗ്രീഷ്മ. എസ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....