ആക്‌സിഡന്റൽ couple 24

Valappottukal
ആക്‌സിഡന്റൽ couple 24

" കല്ലു നിന്റെ അമ്മ പറഞ്ഞത് ഓർമ്മയുണ്ടോ.... എന്നെ കാണാൻ നിന്റെ സ്വാതി ചെറിയമ്മയുടെ പോലെ ഉണ്ടെന്ന്..."

"അതിനു... "

" അത് വെറുതെ തോന്നിയതല്ല... ഞാൻ ശരിക്കും നിന്റെ സ്വാതി  ചെറിയമ്മയുടെ മോളായിട്ടാ... "

"എന്ത്...  നീ ആരുടെ മോളാണെന്ന് "

"നിന്റെ  ഇളയമ്മയുടെയും ചെറിയച്ഛന്റെയും...  നിന്റെ ചെവി അടിച്ചു പോയോ... "

" എന്നിട്ട് നീ ഇതുവരെ എന്താ എന്നോട് പറയാതിരുന്നത് "

" ഞാൻ അറിഞ്ഞത് തന്നെ... വല്യമ്മയും വല്യച്ഛനും വന്ന ദിവസമാ "

പിന്നെ അന്ന് തൊട്ട് ഇന്ന് വരെ നടന്ന എല്ലാ കാര്യങ്ങളും വള്ളിപുള്ളി തെറ്റാതെ ഞങ്ങൾ പറഞ്ഞു....

പിന്നെ കളഞ്ഞുപോയ പെങ്ങളെ തിരിച്ചു കിട്ടി എന്ന് പറഞ്ഞ് രണ്ടുപേരും ഒടുക്കത്തെ സ്നേഹപ്രകടനം ആയിരുന്നു..... ഈ സ്നേഹപ്രകടനം ഒക്കെ കഴിഞ്ഞിട്ട് ഞാൻ ബാക്കി ഉണ്ടാവുമോ ആവോ...

ആദി - " രണ്ടുപേരും എന്റെ പെണ്ണിനെയൊന്ന് വെറുതെ വിടുമോ ഒരു മാസം കഴിഞ്ഞു... എനിക്ക് കല്യാണം കഴിക്കേണ്ട മുതലാണ്.... നിങ്ങളുടെ സ്നേഹം ഈ റേറ്റിനാണെങ്കിൽ അധികം വൈകാതെ ഞാൻ ഒരു വിധവൻ ആവും...."

കാശി - " വിധവനോ"

ആദി - വിധവ സ്ത്രീലിംഗം അപ്പോ  അതിന്റെ പുല്ലിംഗം വിധവൻ അല്ലേ

കാശി -  നീ വെയിൽ കൊള്ളരുത്..... കൊണ്ടാ നിന്റെ ബുദ്ധി ചോർന്നു പോയാലോ.... എന്റെ പെങ്ങള് ഈ സാധനത്തിനെ  എങ്ങനെ സഹിക്കും...  മോളേ ലച്ചൂ നീയൊരു വിധവാപെൻഷന്  ഇപ്പോ തന്നെ അപേക്ഷിക്ക് ഈ കണക്കിനാണ് ഇവന്റെ പോക്കെങ്കിൽ  നീ തന്നെ ഇവന്നെ തല്ലി കൊല്ലേണ്ടി വരും....

" ചില സമയത്ത് എനിക്കും ഈ ചെക്കനെ എനിക്ക് ചവറ്റുകൊട്ടയിൽ  കൊണ്ടോയി എറിയാൻ തോന്നാറുണ്ട്.... "

കല്ലു - അതേതാ ലച്ചൂ..  ആ സമയം

അവൾ കുറച്ചു വഷളത്തരം കൊണ്ട് ചോദിച്ചു... ഞാൻ ഉദ്ദേശിച്ചത് എന്തായാലും പെണ്ണിന്  കറക്റ്റ് ആയിട്ട് മനസ്സിലായിട്ടുണ്ട്....

കാശി - പറ മോനെ ആകാശേ  എപ്പോഴാ എന്റെ പെങ്ങൾക്ക് നിന്നെ ചവറ്റുകൊട്ടയിലേക്ക് എറിയാൻ തോന്നിയത്....

ആദി - അതിപ്പോ എപ്പോഴാ എന്ന് ചോദിച്ചാൽ....

അവനെ പിടിച്ച് അവന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു എന്നിട്ട് ഒരൊറ്റ ഫ്രഞ്ച്....  പകച്ച് പണ്ടാരടങ്ങി എന്നല്ല പറയേണ്ടത്... അതില് കൂടിയത് വല്ലതുമുണ്ടെങ്കിൽ അതാ പറയേണ്ടത്.. ആ ബാല്യം ആയിരുന്നു എന്റെ അവസ്ഥ.... എന്റെ മാത്രമല്ല കല്ലുന്റെയും കാശിന്റെയും....

പെട്ടന്ന് ബോധത്തിലേക്ക് വന്ന കാശി എന്നെ അവന്റെ അടുത്തുനിന്ന് മാറ്റി നിർത്തി

കാശി - ഈശ്വരാ ഈ കാപാലികനാണല്ലോ ഞാൻ എന്റെ പെങ്ങളെ പിടിച്ചു കൊടുക്കുന്നത്... മാമനെ കണ്ടിട്ട് ഉടനെ പറയണം.... ഈ പീഡകന്  എന്റെ പെങ്ങളെ കെട്ടിച്ചു കൊടുക്കരുതെന്ന്... അവളുടെ സ്വന്തം ആങ്ങളയുടെ മുന്നിൽ നിന്ന് ഇങ്ങനെയൊക്കെ ചെയ്യാൻ നിനക്ക് എങ്ങനെ തോന്നി...

ആദി - നീ പറഞ്ഞിട്ടല്ലേ ഞാൻ ചെയ്തത്...

കാശി - ഞാൻ പറഞ്ഞിട്ടോ...

ആദി - നീയല്ലേ ചോദിച്ചത് അവർക്ക് എപ്പോഴാ എന്നെ ചവറ്റുകൊട്ടയിൽ എറിയാൻ തോന്നാരെന്ന് ഞാൻ അതിന്റെ ഒരു ട്രെയിലർ കാണിച്ചു തന്നതല്ലേ...

കാശി - ട്രെയിലർ ഇതാണെങ്കിൽ ഫിലിം മൊത്തം സെൻസർ ബോർഡിന് സെൻസർ ചെയ്യാൻ മാത്രമേ സമയം ഉണ്ടാവുകയുള്ളൂ.... പാവം എന്റെ പെങ്ങൾ

ആദി - ഡാ അവൾ നിന്റെ പെങ്ങൾ മാത്രമല്ല എന്റെ ഭാര്യ കൂടിയാണെന്ന് ഓർത്താൽ നന്നായിരുന്നു....

കാശി - മോഡൽ ല ച്ചു നീ അവന്റെ ഭാര്യ പദവി താങ്ങുമോ....

" എന്ത് ചെയ്യാൻ പറ്റും എനിക്ക്... ഞാനെന്റെ ആങ്ങളക്കും പെങ്ങൾക്കും വേണ്ടി സഹിക്കാൻ തീരുമാനിച്ചു...."

കല്ലു - എന്ത് എങ്ങനെ എപ്പോ....

ഞാൻ കല്ലുനെ  നോക്കി നന്നായിട്ടുണ്ട് പുഞ്ചിരിച്ചു....

"അതുപിന്നെ.. "

കല്ലു - നീ അന്ന് വിഘ്നേഷ് സാറോട് പറഞ്ഞതല്ല ഒരു അക്ഷരം തെറ്റാതെ സത്യമായിരുന്നു അല്ലേ...

" കല്ലു നിനക്കറിയില്ലേ ഞാൻ കള്ളം പറയാറില്ല എന്ന് പിന്നെ ചില അപ്രിയ സത്യങ്ങൾ മറച്ചു വെക്കും എന്നുമാത്രം..."

കല്ലു - ലച്ചൂ....

എന്നും പറഞ്ഞ് അവൾ എന്റെ പിന്നാലെ ഓടി... അവസാനം അവളുടെ അത്യാചാരങ്ങളിൽ നിന്ന് കാശിയാണ് എന്നെ രക്ഷിച്ചത്.... പാവം എന്റെ ആങ്ങളക്ക് മാത്രമേ എന്നോട് സ്നേഹം ഉള്ളൂ....

സമയം അപ്പോഴേക്കും ഒരു മണി കഴിഞ്ഞിട്ട് ഉണ്ടായിരുന്നു... അവരെ രണ്ടുപേരെയും ഉറങ്ങാൻ പറഞ്ഞയച്ചിട്ട്.. ഞങ്ങളും പോയി പിടിച്ചൂട്ടി ഉറങ്ങി....

തുടരും

രചന: Vandana Krishna
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top