ആക്‌സിഡന്റൽ couple 23 & 24

Valappottukal
ആക്‌സിഡന്റൽ couple 23

മൂന്നാഴ്ച ഞാൻ അടുത്ത് ഇല്ലാത്തതിന്റെ എല്ലാ സ്നേഹം കൂടി അവൻ എനിക്ക് ഒരുമിച്ച് തന്നു.... അവസാനം സ്നേഹം കൂടി ശ്വാസംമുട്ടിയ സമയത്ത്... ഞാനവനെ തട്ടിമാറ്റി പുറത്തേക്കോടി...

ഒരു നിമിഷം പകച്ചു പണ്ടാരം അടങ്ങിപോയി  എന്റെ ബാല്യം...

ഡോറിൽ അതാ  കയ്യുംകെട്ടി നോക്കി നിൽക്കുന്ന കല്ലും കാശിയും

" ഒരു മാസം കൂടിയെ നിന്നെ ഞാൻ ഇങ്ങനെ ഓടാൻ സമ്മതിക്കുള്ളൂ...... അത്‌ കഴിഞ്ഞാൽ പിന്നെ ഒഫീഷ്യലി നീ എന്റെയാ.....  "

അങ്ങനെ പറഞ്ഞു ആദി  തിരിഞ്ഞപ്പോൾ.... ഡോറിൽ നോക്കി അന്തംവിട്ടു നിൽക്കുന്ന എന്നെയും... ഡോറിൽ  നിന്ന് അന്തംവിട്ട ഞങ്ങളെ നോക്കി നിൽക്കുന്ന കല്ലുനെയും കാശിനെയുമാ  കണ്ടത്....

പോലീസ് പിടിച്ച കുറ്റവാളികളെപ്പോലെ ഞങ്ങൾ രണ്ടും അവരെ നോക്കി നിന്നു

കൂട്ടിലകപ്പെട്ട പ്രതികളെ പോലെ ഒന്നും മിണ്ടാതെ ഞങ്ങൾ അങ്ങനെ നിൽക്കുകയായിരുന്നു.... കാശി കണ്ണുരുട്ടി ആദിനെ നോക്കി പേടിപ്പിക്കുന്നുണ്ട്...

ആദി ആണെങ്കിൽ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ മുകളിലോട്ട് നോക്കി നിൽക്കുന്നുണ്ട്

ഞാൻ ആണെങ്കിലോ ഈ നാട്ടുകാരെ അല്ല എന്ന ഭാവത്തിലാ... കയ്യിലെ നഖത്തിന്റെ ഭംഗിയൊക്കെ നോക്കി ഞാൻ ഇങ്ങനെ നൈസായിട്ട് മുങ്ങുന്ന സമയത്ത് കാശി എന്റെ കയ്യിൽ പിടിച്ചിട്ട് ആദിന്റെ അടുത്തേക്ക് തള്ളിയിട്ടു.... ഞാനാണെങ്കിൽ കൃത്യം അവന്റെ നെഞ്ചിൽ പോയി വീഴുകയും ചെയ്തു.....

" കൂട്ടുപ്രതിയെ ഒറ്റയ്ക്കാക്കിയിട്ട് നീ മുങ്ങുകയാണോ"

ഞാനും ആദിയും  പരസ്പരം ഒന്നും മിണ്ടാതെ മുഖത്തോട് മുഖം നോക്കി നിന്നു.... വാ തുറക്കാൻ ആണെങ്കിൽ ഒന്നെന്നു തുടങ്ങി പറയേണ്ടിവരും.....

" എല്ലാ നീ കാരണമാ ആദി "

" അതെങ്ങനെ ഞാൻ കാരണമാകുന്നേ "

" ഹലോ മക്കൾസ്.... ആ പരിപ്പ് ഈ കലത്തിൽ വേവില്ല.... അതുകൊണ്ട് വല്ല പുതിയ ഐഡിയ ഉണ്ടെങ്കിൽ പറ.... ഇല്ലെങ്കിൽ സത്യം സത്യമായിട്ട് പറ...."

വഴക്കുണ്ടാക്കി രക്ഷപ്പെടാൻ ശ്രമിച്ചത് അവര്  നൈസായിട്ട് പൊക്കി

കാശി  ഞങ്ങളെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല... അല്ല ഈ സാഹചര്യത്തിൽ ആരെ  കണ്ടാൽ ഞാനും  വെറുതെ വിടില്ല.... അപ്പം അവരെ കുറ്റം ഒന്നും പറയാൻ പറ്റില്ല....

" എല്ലാം നിങ്ങൾ രണ്ടും കാരണമാ... "ആദി പറഞ്ഞു

" ഞങ്ങൾ രണ്ടും കാരണമോ " കാശിയും കല്ലുവും  ഒരുമിച്ചു ചോദിച്ചു....

" അതെ നിങ്ങൾ രണ്ടുപേരും കറങ്ങാൻ പോകുന്ന സമയത്ത് ഞാൻ അവളോട് സംസാരിച്ചു സംസാരിച്ചു വീണുപോയി.... നിന്നോട് ഞാൻ പറയണമെന്ന് വിചാരിച്ചതാ"

" പിന്നെ എന്താ നീ പറയാഞ്ഞത് ആദി "

" അതിനു മുൻപ് നീ കണ്ടുപിടിച്ചല്ലോ..."

" കല്യാണം കഴിഞ്ഞ കാര്യം നിനക്ക് എന്നോട് പറയാമെങ്കിൽ സെറ്റായ കാര്യം നീ എന്താ പറയാഞ്ഞത്" കാശി പറയുന്നതിനിടയിൽ നാക്ക് കടിച്ചു

അവൻ പറയുന്നത് കേട്ടിട്ട് എന്റെ ബോധവും പോയി

" കല്യാണം കഴിഞ്ഞ കാര്യമോ അതിന്  ലച്ചു ആദിയുടെ ഭാര്യയാണോ...."
കല്ലു അന്തംവിട്ടു കൊണ്ട് ചോദിച്ചു

" ആദി  നമ്മുടെ കല്യാണം കഴിഞ്ഞ കാര്യം കാശിക്ക് അറിയോ.... കാശി അന്ന് അതുകൊണ്ടല്ലേ എന്നോട് അങ്ങനെ ചോദിച്ചത്"

" ഒന്ന് സെറ്റ് ആകുന്നതിനു മുന്നേ നീ എനിക്ക് ഡിവോസ് വാങ്ങി തരുമോ പരമനാറി...."

" എന്നെക്കൊണ്ട് ഇത്രയൊക്കെ പറ്റൂ.... നീ ഈ കാര്യം എന്നോട് പറഞ്ഞില്ലല്ലോ.... ഒന്നുമില്ലെങ്കിലും ഒരേ പാത്രത്തിൽ ഉണ്ട് ഒരേ പായയിൽ കിടക്കുന്നതല്ലേ നമ്മൾ.... ഡാ മരമാക്രി എന്നിട്ട് നീ എന്നോട് പറഞ്ഞോ..."

" അപ്പൊ കാശി നിനക്ക് എല്ലാം അറിയാല്ലേ...  എന്നിട്ട് നീ എന്നോട് വല്ലതും പറഞ്ഞോ.... "

" എന്റെ കല്ലു എനിക്ക് ആകെ കൂടി അറിയുന്ന കാര്യം ഇവരുടെ കല്യാണം ആക്സിഡന്റലി  കഴിഞ്ഞു എന്ന് മാത്രമാണ്... ഇവരെ സെറ്റായ കാര്യം ഈ തെണ്ടി  എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല....."

" ആക്സിഡന്റലി  കല്യാണം കഴിഞ്ഞുവെന്നോ... മനുഷ്യനു മനസ്സിലാകുന്ന ഭാഷയിൽ എല്ലാം വൃത്തിയായി പറയാമോ... പറയാതെ ഒന്നിനെയും  ഞാൻ ഈ റൂമിന് വിടൂല.... പച്ചവെള്ളംപോലും  തരാതെ എല്ലാത്തിനെയും  ഞാൻ ഈ റൂമിൽ പൂട്ടിയിടും.... സത്യം സത്യസന്ധമായി പറയുക "കല്ലു അങ്ങ് കയറി ചൂടായി....

" കല്ലു നീയൊന്ന് സമാധാനപെടു എല്ലാം ഞാൻ നല്ല വൃത്തിയായി  പറഞ്ഞുതരാം..."

" അങ്ങനെയാണെങ്കിൽ ഒന്നേന്ന് തുടങ്ങാം എന്നാ നിങ്ങൾ ആദ്യം കണ്ടത് എന്ന് തൊട്ട്.."

" നമുക്ക് സമാധാനപരമായി  എവിടെയെങ്കിലും ഇരുന്ന് സംസാരിച്ചാൽ പോരേ... കുറച്ചു ലോങ്ങ്‌ സ്റ്റോറിയാ  പറഞ്ഞുതീരുമ്പോളേക്കും  കാല് അതിന്റെ പാട്ടിനു പോകും.."

എന്റെ സമീപനത്തിൽ... കല്ലു കുറച്ച് ശാന്തിയായി.... അപ്പൊ  ഞങ്ങൾ സോഫയിൽ ഇരുന്നു കഥ പറയാൻ തുടങ്ങി

" ഇനി പറ എന്നാ നിങ്ങൾ ആദ്യം കണ്ടത്"

" ഞങ്ങടെ കല്യാണത്തിന്റെ  അന്ന്....."

"എന്ത് "

" തോക്കിൽ കയറി വെടി വെക്കല്ലേ കല്ലു ഞാൻ ഒന്ന് പറയട്ടെ...."

" ഇവന്റെ കല്യാണ ഇതുവരെ കഴിഞ്ഞിട്ടില്ല പിന്നെ എങ്ങനെയാ..."

" അതാ ഞാൻ പറഞ്ഞു വരുന്നത് നീ ഒന്ന് സമാധാനപ്പെട്... "

" എന്നാ പറ"

" നിനക്ക് ഞാൻ വരുണിന്റെ കല്യാണത്തിന് വേണ്ടി കോഴിക്കോട് പോയത് അറിയില്ലേ...."

"അറിയാം.. "

" ആൻ ഒരു ക്രിസ്ത്യാനിയാണെന്ന് നിനക്കറിയാലോ...  അവളുടെ വീട്ടിൽ ആ സമയത്ത് നന്നായി കല്യാണം ആലോചിക്കുന്നുണ്ടായിരുന്നു...  വരുണിന് ചെറിയൊരു പേടി അവന് ആനിന്നെ നഷ്ടപ്പെട്ടു പോകുമെന്ന്... അതുകൊണ്ട് പെട്ടെന്ന് രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്..... കൂടുതൽ ആരും  അറിയാതിരിക്കാൻ വേണ്ടി... വരുണും ആനും ഞാനും അവളുടെ ഒരു ബെസ്റ്റ് ഫ്രണ്ടും  മാത്രമേ  രജിസ്റ്റർ ചെയ്യാൻ വന്നിട്ട് ഉണ്ടായിരുന്നുള്ളൂ... ആ ബെസ്റ്റ് ഫ്രണ്ടാ... ലച്ചൂ... "

"  ആനിന്റെ ഫ്രണ്ടാ  ലച്ചു എന്ന് എനിക്ക് അറിയാം.... അവള്  പോയിട്ടുണ്ടന്ന് അന്ന് പറഞ്ഞു..... എന്റെ ചോദ്യം അതല്ല നിങ്ങൾ എങ്ങനെ കല്യാണം കഴിച്ചു എന്നാ "

" ആ ഒരൊറ്റ ഒപ്പാ  എന്റെ ജീവിതം ഇങ്ങനെ മാറ്റിമറിച്ചത്..."

" അപ്പോൾ നീ പറഞ്ഞു വരുന്നത് ഞാൻ നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് ആണെന്നാണോ..."

" അങ്ങനെയാണോ  ഞാൻ ഉദ്ദേശിച്ചത്"

" ഒന്നു നിർത്തുമോ രണ്ടുപേരും... ബാക്കി എന്താ ഉണ്ടായത് എന്ന് പറ....."

" ആ റജിസ്ട്രാർ  ഞങ്ങളാ കല്യാണം കഴിക്കാൻ പോയത് എന്ന് വിചാരിച്ച് ഞങ്ങളെ കൊണ്ട് കല്യാണം കഴിപ്പിച്ചു...."ആദി പറഞ്ഞു

" അതെങ്ങനെ ശരിയാവും... ഡീറ്റെയിൽസ് ഒക്കെ നേരത്തെ കൊടുക്കണ്ടേ..."

" അതെങ്ങനെ ശരിയാവും എന്ന് എനിക്കറിയില്ല കല്ലു വേണമെങ്കിൽ ഞങ്ങളുടെ മാരേജ് സർട്ടിഫിക്കറ്റ് നിനക്ക് കാണിച്ചു തരാം..."

" എന്നിട്ട്"

" എന്നിട്ടെന്താ കെട്ട് കഴിഞ്ഞു എന്ന് അറിഞ്ഞ നേരം അവളുടെ  ബോധം പോയി... "

"ആയ്യോാ... "

" പിന്നെ നാലഞ്ചു മണിക്കൂർ ഡ്രിപ്പ് ഇട്ടതിനു ശേഷമാ  മാഡത്തിന് ബോധം വന്നത്.... ബോധം വന്ന പാടെ ആരെയും  തിരിഞ്ഞു നോക്കാതെ അവൾ വീട്ടിലേക്ക് പോയി...."

" പിന്നെ  എന്ത് ചെയ്യണമായിരുന്നു കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരാണോ...  ഏത് കോന്തനെയാ  ഞാൻ കെട്ടിയത് എന്ന്  പോലും  എനിക്ക് അറിയില്ലായിരുന്നു.... "

" നീ പറഞ്ഞു വന്നത് ഞാൻ കോന്തൻ ആണെന്നാണോ..."

" നിങ്ങൾ രണ്ടുപേരും ആരെങ്കിലും ഒന്ന് പറയുന്നത് പിടിച്ചുതൂങ്ങാതെ  ബാക്കി എന്താ ഉണ്ടായത് എന്ന് പറ..."

" പിന്നെ ഉണ്ടായത്  നിനക്കുമറിയാം "

" എനിക്കറിയാന്നോ "

" അതെ അതിനു ശേഷം അവൾ അവളുടെ വീട്ടിലേക്കും  ഞാൻ ഹൈദരാബാദിലേക്ക് വന്നു... പിന്നെ ഞാൻ അവളെ കാണുന്നത് നീ പരിചയപ്പെടുത്തി തരുമ്പോളാ "

"എന്താ എങ്ങനെ... "

" അത് സത്യമാ  അവൻ പറഞ്ഞത്  നീയാ  എനിക്ക് പിന്നെ അവനെ പരിചയപ്പെടുത്തുന്നത്"

" അതുവരെ എന്റെ മുഖം പോലും ഓർമയുണ്ടായിരുന്നില്ല ഈ ദുഷ്ടക്ക്"

" നിങ്ങൾ ഇങ്ങനെ കൺഫ്യൂഷൻ അടിപ്പിക്കല്ലേ"

" സത്യം ഞാനാദ്യം പരിചയപ്പെട്ടപ്പോൾ ഇവക്ക് ഞാനാരാ എന്ന് പോലും അറിയില്ലായിരുന്നു.... അപ്പൊ എനിക്ക് തന്നെ സംശയമായി  ഇത് ഞാൻ അറിയുന്ന ലക്ഷ്മി ആണോന്ന്... സംശയ അവസാനം തീർത്തത്  ആനാ  ഞാൻ അവളെ വിളിച്ചു ചോദിച്ചപ്പോൾ അവൾ പറഞ്ഞു ഇവള്  ഹൈദരാബാദിൽ ജോയിൻ ചെയ്തിട്ടുണ്ടെന്ന്"

" സത്യമായിട്ടും ആൻ പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത് ഞാൻ ഇവനെയാ  ആ കല്യാണം കഴിച്ചതെന്ന്"

" ഇങ്ങനത്തെ ഒരു സ്റ്റോറി നിങ്ങൾക്ക് സിനിമയിൽ പോലും കിട്ടൂല... അത്രയ്ക്കും unique ആണ് "

" അതുവരെ എനിക്കറിയാം ബാക്കി എന്താ ഉണ്ടായത്... "

" അപ്പോൾ നിനക്ക് ഇതൊക്കെ അറിയാമായിരുന്നില്ലേ കാശി  എന്നിട്ട് നീ എന്താ എന്നോട് പറഞ്ഞത്... " കല്ലു കാശിന്നോട് ചൂടായി...

" ഞാൻ നിന്നോട് പറഞ്ഞില്ലേ ഇവരുടെ  കല്യാണം ആക്സിഡന്റലി  കഴിഞ്ഞത് മാത്രമേ  എനിക്ക് അറിയുള്ളൂ.... അത് കെട്ട് കഴിഞ്ഞ് വന്നപ്പോൾ എന്നോട് പറഞ്ഞു.... ഇവള് വന്നപ്പോളാ  എന്നോട് പറയുന്നത് അതാണ്  ഞാൻ കല്യാണം കഴിച്ച പെൺകുട്ടിയെന്ന്.... ഇതിൽ കൂടുതൽ എനിക്ക് സത്യമായിട്ടും ഒന്നും അറിയില്ല"

" അപ്പൊ കാശികൊക്കെ  അറിയാമായിരുന്നില്ലേ...."

" എന്റെ പൊന്നു ലച്ചു... നിങ്ങൾ എന്നെ  ഈ തേജോവധം ചെയ്യാതെ  കാണിച്ച വെച്ച അവന്നോട് ഒന്ന് ചോദിച്ചു കൂടെ... "

" കാശി നിന്നെ ഞാൻ പിന്നെ എടുത്തോളാം.... ആദി നീ ബാക്കി പറ...."

" ആൻ പറഞ്ഞതിനുശേഷമാ ഇവക്ക്  എനെ  മനസ്സിലായതുപോലും...  ഈ പണ്ടാരത്തിനോട് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് തോന്നിയതുകൊണ്ട് പിന്നാലെ നടന്ന ഞാൻ ഒന്ന് സെറ്റ് ആക്കി കൊണ്ടു വരുന്നേയുള്ളൂ..... അതിന്റെ ഇടയ്ക്ക് കയറി ഇടം കോൽ ഇടരുത്.."

" അപ്പോൾ ഞാൻ പണ്ടാരം ആണ് എന്നാണോ നീ പറയുന്നത്"

" അങ്ങനെ ഞാൻ പറയൂമോ  നീ എന്റെ ചക്കരയല്ലേ..."

"ആദി...."

" അത് അവിടെ നിൽക്കട്ടെ പിന്നെ നീ എന്താ 'ഒരു മാസം കൂടിയെ നിന്നെ ഞാൻ ഇങ്ങനെ ഓടാൻ സമ്മതിക്കുള്ളൂ...... അത്‌ കഴിഞ്ഞാൽ പിന്നെ ഒഫീഷ്യലി നീ എന്റെയാ' എന്ന് പറഞ്ഞത്..."

" അധികം കിടന്നു ഉരുളണ്ട.. നിന്റെ കല്യാണം ഉറപ്പിച്ചതായിട്ട്... നിരഞ്ജൻ ചേട്ടായി  എന്നോട് പറഞ്ഞു.... നീ വന്നിട്ട് ഒന്ന് കൊടയാം  എന്ന് വിചാരിച്ചിട്ടാ ഞാൻ ഇപ്പൊ ഇങ്ങോട്ട് വന്നത് തന്നെ...."

" അത് നീ എന്നോട് പറഞ്ഞില്ലല്ലോ കല്ലു..."

" അതെങ്ങാൻ  ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നെങ്കിൽ എനിക്ക് ഇങ്ങനെ നിന്നെ കിട്ടുമായിരുനോ "

" ഇനി എല്ലാ സത്യങ്ങളും സത്യം പോലെ പറയുന്നതാ  ആദി  നമുക്ക് നല്ലത്.... "

" അതെന്താ ലച്ചൂ നീ അങ്ങനെ പറഞ്ഞത്..."

" അപ്പൊ സർപ്രൈസ് പൊളിക്കാമേന്നാണോ നീ പറയുന്നത്..."

"അതെ "



"എന്ത് സർപ്രൈസ്..." കാശി  ചോദിച്ചു

" ഈ കല്യാണം ഞങ്ങൾ പെട്ടെന്ന് നടത്തുന്നത് തന്നെ നിങ്ങൾക്ക് വേണ്ടിയിട്ടാണ്..."

" ഞങ്ങൾക്ക് വേണ്ടിട്ടോ..." കല്ലു ചോദിച്ചു

" അതെ നിങ്ങൾക്ക് വേണ്ടിട്ട് "

" ഒന്നു തെളിച്ചു പറ ആദി ഞങ്ങൾക്ക് മനസ്സിലാകുന്നില്ല.... "

" കല്ലു നിന്റെ അമ്മ പറഞ്ഞത് ഓർമ്മയുണ്ടോ.... എന്നെ കാണാൻ നിന്റെ സ്വാതി ചെറിയമ്മയുടെ പോലെ ഉണ്ടെന്ന്..."

"അതിനു... "

" അത് വെറുതെ തോന്നിയതല്ല... ഞാൻ ശരിക്കും നിന്റെ സ്വാതി  ചെറിയമ്മയുടെ മോളായിട്ടാ... "

Next Part Here....

രചന: Vandana Krishna
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top