ഒരു തേപ്പും കിട്ടി അലഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ ആണ് ഫേസ്ബുക്കിലോട് ഞാൻ വന്നത്..... ആദ്യമൊക്കെ എന്തൊക്കെയോ എഴുതി തുടങ്ങി അത് പതിയെ കഥകളിലേക് എത്തി..... ഓരോ എഴുതും വിജയമായി തുടങ്ങി.....അങ്ങനെ ഓരോ ദിവസങ്ങളും കടന്നു പോയി.....
രാത്രി എഴുതിയ കഥക്ക് കിട്ടിയ ലൈകും കമന്റും നോക്കാൻ കയറിയപ്പോൾ ആണ് ഒരു റിക്വസ്റ്റ് കണ്ണിൽ പെട്ടത്.... ദക്ഷ അമ്മു... ആ ഐഡി മൊത്തം ഞാൻ നോക്കി.... ന്തായാലും അക്‌സെപ്റ് ചെയ്തു.... ദാ വരുന്നു മെസ്സേജ്....
ഗുഡ് മോർണിംഗ് എന്ന് ആദ്യം കുറച്ചു ജാഡ ഇട്ടു പിന്നെ ഇവളുമാർക്ക് അങ്ങോട്ട് മെസ്സേജ് അയച്ചാൽ തിരിച്ചു മിണ്ടതു പോലുമില്ല.... മറുപടിയൊന്നും കൊടുക്കാതെ നിന്നു....കുറെ സമയത്തിന് ശേഷം അതാ വരുന്നു അടുത്തത്....
നമ്മളെയൊന്നും മൈൻഡ് ആകുലേ എന്ന്...
ഈശ്വരാ ഇവൾ ന്തോ ഉറപ്പിച്ചിട്ടുള വരവാണല്ലോ.... രണ്ടും കല്പിച്ചു മറുപടി കൊടുത്തു തുടങ്ങി....
എല്ലാവരെയും മൈൻഡ് ആകുമലോ...
ഒഹ് ഞാൻ കരുതി വലിയ എഴുത്തുക്കാരൻ അല്ലെ അത് കൊണ്ട് ജാഡആയിരിക്കുമെന്ന്...
ജാടയോ?? അത് എനിക്ക് ഒട്ടും ഇല്ല...
അതൊരു തുടക്കമായിരുന്നു.... സൗഹൃദത്തിലേക്കുള്ള തുടക്കം.... പിന്നീട് ഉള്ള എന്റെ ഓരോ ദിവസം തുടങ്ങുന്നത് തന്നെ അവളുടെ മെസ്സേജുകളിലൂടെ ആയി... ഒരുപാട് സംസാരിക്കാൻ തുടങ്ങി... ഞാൻ എന്നെ തന്നെ മറന്നത് പോലെ.... ഈ പെണ്ണിന് എന്തോ പ്രത്യേകത ഉള്ളത് പോൽ ......
.........
രാവിലെ എണീറ്റു മെസ്സേഞ്ചെർ നോക്കി ഇല്ല അവളുടെ മെസ്സേജ് ഒന്നുമില്ല..... മനസ്സ് ആകെ മൂകമായി.... ഈ പെണ്ണിത് എവിടെ പോയി??? കുറച്ചു കഴിഞ്ഞു വരുമാകും എന്ന് ഉറപ്പിച്ചു കാത്തിരുന്നു.... വൈകുന്നേരം വരെ കാത്തിരുന്നിട്ടും അവളുടെ മെസ്സേജ് മാത്രം വന്നില്ല.... മനസ്സ് കൈവിട്ട് പോകുന്ന പോലെ ..... എനിക്കിത് എന്ത് പറ്റി ഏതോ ഒരു പെണ്ണ് അവളുടെ മെസ്സേജ് കാണാഞ്ഞിട്ട് എന്റെ മനസ്സ് എന്തിനാണിത്ര വിഷമിക്കുന്നത്.... ആ നിമിഷം ഞാൻ മനസ്സിലാകുകയായിരുന്നു അവൾ എന്റെ ആരെല്ലാമോ ആയി മാറിയിരിക്കുന്നു.... രാത്രി വെറുതെ നെറ്റ് ഓൺ ആക്കി ഫേസ്ബുക്കിൽ കയറിയപ്പോ പച്ച ലൈറ്റും കത്തിച്ചു ഇരിപ്പുണ്ട് അവൾ... മെസ്സേജ് നോക്കിയപ്പോ ഹായ് എന്നുള്ളതും കണ്ടു....
നീ എവിടെയായിരുന്നു ഇന്ന്...
ജോലി ഉണ്ടായിരുന്നു ഏട്ടാ...
എന്ത് ജോലി
വീട്ടിൽ തിരക്കായിരുന്നു...
തെറിയാണ് വായിൽ വന്നത് പിന്നെ അടക്കി നിർത്തി..
ഏട്ടാ നമ്പർ തരുമോ എനിക്ക്...
കർത്താവെ ലഡ്ഡു പൊട്ടി മനസ്സിൽ എങ്ങനെ ചോദിക്കും കരുതി ഇരുന്നതാ ദാ ഇങ്ങോട്ട് ചോദിച്ചിരിക്കുന്നു....
പിന്നീട് ദിവസമുള്ള വിളികളിലേക്ക് ഒതുങ്ങി... എത്ര സംസാരിച്ചാലും മതിയാവുന്നില്ല.... അവളുടെ വായിന്നു വീഴുന്ന ഓരോ പൊട്ടത്തരങ്ങൾ എന്റെ ഉള്ളിലെ വിഷമങ്ങൾ മാറ്റി തുടങ്ങി.... അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി വിളിയിൽ...
ടി പെണ്ണെ നീ എന്നെ ഇച്ഛയാന്നു വിളിച്ചാ മതി....
അതെന്നാ ഏട്ടാ....
അത് മതി...
ഫേസ്ബുക്കിൽ കയറണം കുറച്ചു കഴിഞ്ഞു കുറെ കംമെന്റിനു മറുപടി കൊടുക്കണം...
മറുപടി കൊടുക്കുമ്പോൾ ഉള്ള ആ ഒലിപ്പിക്കൽ ഉണ്ടലോ അത് ഇനി വേണ്ട...
അത് എന്താ???
ഇനി അങ്ങനെ പോയാൽ കൊല്ലും ഞാൻ ....
അവൾ അത് പറഞ്ഞതും സന്തോഷമായിരുന്നു ... അച്ഛൻ മരിച്ചതിനു ശേഷം എനിക്ക് ഇത്ര സന്തോഷം തന്ന വേറെ ഒരാൾ ഇല്ല......
.......
ഞങ്ങളുടെ പ്രണയം തുടങ്ങിയിട്ട് ഒരു വര്ഷമാവുന്നു.....
ഇച്ചായാ.... ഏതാ ആ പെണ്ണ്...
ഏത് പെണ്ണ്...
ആ കമന്റിൽ നിങ്ങളെ ഇച്ചായാ എന്ന് വിളിച്ചവൾ...
എനിക്കെങ്ങനെ അറിയാനാ...
നിങ്ങൾക് അറിയാതെയാണോ മനുഷ്യാ അവൾ അത്രയും കൊഞ്ചലോടെ സംസാരിച്ചത്....
എന്റെ പൊന്നോ എനിക്കറിയില്ല.... ന്തൊരു കുശുമ്പാടി നിനക്ക്....
ഓഹോ ഇപ്പൊ എന്റെ കുശുമ്പ് ആയാലേ പ്രശ്നം ഇനി നിങ്ങളുടെ ഒരു കാര്യത്തിലും ഞാൻ ഇടപെടില്ല....
അമ്മു njan വെറുതെ തമാശയ്ക്...
തമാശയ്ക് ഒന്നുമല്ല എനിക്കറിയാം നിങ്ങൾക് ഇപ്പൊ എന്നെ വേണ്ട.....
ദേ പെണ്ണെ നീ വെടിക്കുമെ......
എന്നെ ഇനി വിളിക്കണ്ട...വേറെ സുന്ദരികളെ കണ്ടപ്പോ നിങ്ങൾക് എന്നെ വേണ്ടാതായല്ലേ..... ആദ്യമൊക്കെ എന്റെ കുശുമ്പ് ഇഷ്ടമായിരുന്നയാൾക് ഇപ്പൊ അത് വേണ്ട...
അമ്മു......
വേണ്ട....
ഫോൺ കട്ടാക്കി അവൾ പോയി....
ഫേസ്ബുക്കിൽ കയറി ഒരു പെണ്ണിന്റെ കംമെന്റിനു മറുപടിയായി ലവ് സ്മൈലി ഇട്ടതും ഫോണിന്റെ ഡിസ്പ്ലേയിൽ തെളിഞ്ഞു അമ്മു കാളിങ്.... എത്രയൊക്കെ അടി കൂടി പോയാലും വേറെ ഒരു പെണ്ണിനോട് ഞാൻ അധികം സംസാരിച്ചാൽ അപ്പൊ അവളുടെ വിളിയെത്തും..... എന്റെ പെണ്ണിന്റെ സ്നേഹം കൊണ്ടെന്നെ വീർപ്പു മുട്ടിക്കുന്നവളുടെ..... തേപ്പ് മാത്രമുള്ള ഇന്നത്തെ ലോകത്ത് എനിക്ക് കിട്ടിയ എന്റെ ഭാഗ്യമാണ് എന്റെ പെണ്ണ്..... പണ്ട് കിളികൾ നിറഞ്ഞിരുന്ന എന്റെ ഇൻബോക്സ് ഇപ്പൊ ആളോഴിഞ പൂരപറമ്പായി മാറി...... ഒരു കാന്താരി പെണ്ണിനെ കെട്ടണമേന്നായിരുന്നു ആഗ്രഹം അത് പോലെ നടന്നു
എന്റെ മുഖം വാടിയാൽ അവളുടെ നെഞ്ച് കലങ്ങും..... ഞാൻ ഒന്ന് ദേഷ്യം കാണിച്ചാൽ കിടന്നു കരയും...... ഒരു പാവം പൊട്ടി പെണ്ണ് സ്നേഹിക്കാൻ മാത്രം അറിയുന്ന പെണ്ണ്..... എങ്ങനെയോ എന്റെ ജീവിതത്തിന്റെ പാതിയായവൾ......
സ്നേഹപൂർവ്വം ആദി