" അനാമിക "
Part : 5
എങ്ങോട്ടാ ഓടുന്നത്..... കുറച്ചു മുൻപ് അജുവിന്റെ എടുത്ത് കാണിച്ച ശൗര്യം ഒക്കെയും എവിടെ പോയി...
പറയൂ... മിസ്സ് അനാമിക ദാസ്....
Oh.... sorry.... ഞാൻ മറന്നു.... മിസ്സ് അല്ലല്ലോ...
മിസ്സിസ് അനാമിക ആ....
പേര് മുഴുവിപ്പിക്കുന്നതിന് മുന്നേ, ഞാൻ ആ വാ പൊത്തി പിടിച്ചു....
എന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ കക്ഷിയും ഞെട്ടി നിൽകുവാ...
ഒരു നിമിഷം അറിയാതെ കണ്ണിൽ കണ്ണിൽ നോക്കി നിന്ന് പോയി.... പെട്ടെന്ന് "ദേവ്"ന്നും വിളിച്ചുകൊണ്ട് ഡോർ തുറന്നു കാർത്തിക് ഞങ്ങൾക്ക് മുന്നിൽ
പ്രത്യക്ഷപെട്ടു.. ഞങ്ങളും ഞെട്ടി, അതിൽ കൂടുതൽ കാർത്തിക്കും ഞെട്ടി, അതിന്റെ ആഫ്റ്റർ എഫക്ട് ആയി അവന്റെ കയ്യിൽ ഇരുന്ന ഫയൽ താഴെ വീണ് അതിലെ പേപ്പർ അവിടെ മുഴുവനായി ചിന്നി ചിതറി കിടപ്പുണ്ട്.. പരിസരബോധം വീണ്ടെടുത്ത് വേഗം കൈകൾ എടുത്ത് അയാളെ തള്ളിമാറ്റി ഞാൻ പുറത്തേക്ക് ഇറങ്ങി പോയി...
ദേവ് ഒന്നും സംഭവവിക്കാത്തത് പോലെ നടന്ന് അവന്റെ ചെയറിൽ ഇരുന്ന് ലാപ്ടോപ്പിൽ കാര്യം ആയി എന്തോ ചെയ്ത് കൊണ്ടിരുന്നു.. ഇത് കൂടി കണ്ടപ്പോഴേക്കും കാർത്തിക്കിന് ആകെ പൊളിഞ്ഞു...
ഡാ.... ഡാ... ദേവ്....
എന്തിനാ കാർത്തി നീ ഇങ്ങനെ അലറുന്നത്, എനിക്ക് കേൾകാം നീ പറഞ്ഞോ......
എനിക്ക് പറയാൻ അല്ല ഉള്ളത് മോനെ.... ദേവ്... പകരം നിന്നോട് ഇത് ഒക്കെയും എന്താന്ന് ചോദിക്കാനാണ് ഉള്ളത്... കാർത്തി നമുക്ക് ഇതിനെ കുറിച്ച് ഈവെനിംഗ് സംസാരിക്കാം ഇപ്പോൾ എനിക്ക് അത്യാവശ്യം ആയി ഈ വർക്ക് കംപ്ലീറ്റ് ചെയ്യാനുണ്ട്.. ഇനി സംസാരിച്ചിട്ട് കാര്യമില്ല എന്ന് കാർത്തിക്കും മനസിലായി, കാരണം ദേവ് അങ്ങനെ ആണ്..... (അത് വഴിയേ പറയാം )
തിരിച്ച് പോകാൻ തുടങ്ങിയ കാർത്തിയെ കണ്ടിട്ട്
എന്തോ ഓർത്തത് പോലെ പെട്ടെന്ന് ദേവ് വിളിച്ചു...
ഡാ... പോകുമ്പോൾ താഴെ കിടക്കുന്ന ആ പേപ്പർ കൂടി എടുത്തിട്ട് പൊക്കോ....
ഓഹ്... ആയിക്കോട്ടെ...
ഒരു കള്ള ചിരിയും ചിരിച്ച് അവൻ വീണ്ടും ലാപ്ടോപ്പും ആയി യുദ്ധം തുടങ്ങി...
ക്യാബിനിൽ നിന്ന് ഇറങ്ങി ആമി നേരെ പോയത് കോഫി ഷോപ്പിനോട് ചേർന്ന് ഉളള ബാൽക്കണിയിലേക്ക് ആയിരുന്നു, കുറച്ചു സ്പേസ് മാത്രമേയുള്ളു എങ്കിലും വളരെ മനോഹരമായി ആ ബാൽക്കണിയിൽ വെർട്ടിക്കൽ ഗാർഡൻ ചെയ്തിട്ടുണ്ട് അവിടെ ഇരിക്കാനായി ഒരു ബെഞ്ചും ഇട്ടിട്ടുണ്ട്... ശെരിക്കുള്ള ഭംഗി രാത്രിയിൽ ആണ്..
അവൾക്ക് ഏറെ പ്രിയപ്പെട്ടത് ആയിരുന്നു ആ സ്ഥലം, സന്തോഷം വന്നാലും സങ്കടം വന്നാലും അങ്ങോട്ടേക്ക് ആണ് വരുക, ഞാൻ ഇപ്പോൾ എന്തിനാ ഇങ്ങോട്ടേക്കു വന്നത് എന്റെ ഉള്ളിൽ ഇപ്പോൾ സന്തോഷം ആണോ സങ്കടമാണോ??
അവൾ പതിയെ ആ ബെഞ്ചിൽ ഇരുന്ന്, അറിയാതെ തന്നെ അവളുടെ കൈകൾ "താലി ചെയിനിൽ" എത്തി നിന്നു...
ഈശ്വര അയാൾ പഴയത് എല്ലാം ഓർമ്മിപ്പിക്കാൻ തുനിഞ്ഞ് ഇറങ്ങിയേക്കുവാണെല്ലോ,
അനാമിക ദാസ് അല്ല ഞാൻ ഇപ്പോൾ എന്നൊരു ഓർമപ്പെടുത്തൽ ആയിരുന്നോ അത്...
ഞാൻ ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത ആ പേര്..... ഇല്ല ഞാൻ ഒരിക്കലും തളരില്ല, എന്ന് ഉള്ളിൽ പറഞ്ഞ് കൊണ്ട് പതിയെ ബാൽക്കണി കമ്പിയിൽ പിടിച്ച് നിന്ന്...
അനാമിക....
ആ വിളിയാണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.. തിരിഞ്ഞു നോക്കിയപ്പോൾ അർജുൻ എന്നെത്തന്നെ നോക്കി നിൽക്കുന്നു,
ഇനി തനിക്ക് എന്താ വേണ്ടത്, ചേട്ടന്റെ വക കഴിഞ്ഞപ്പോൾ അനിയൻ വന്നേക്കുന്നു.. എനിക്ക് ഒരിക്കലും സമാധാനം തരാൻ ഉദ്ദേശമില്ല....
ആമി..... പ്ലീസ്.... എനിക്ക് പറയാൻ ഉളള ഒരു ചാൻസ്, ഒരേ ഒരു ചാൻസ്... അത് മാത്രം ആണ് ഞാൻ നിന്നോട് ആവശ്യപ്പെടുന്നത്.. അതിന് ശേഷം നിനക്ക് എന്ത് തീരുമാനവും എടുക്കാം..
തീരുമാനമോ... എന്ത് തീരുമാനം... എനിക്ക് നിന്നെ അറിയില്ല അർജുൻ, ഇനി അറിയാനും താല്പര്യമില്ല..
You are my boss...
That's the only relationship between us...
അതിൽ കൂടുതൽ ഒരു ബന്ധത്തിനും ആരും ശ്രമിക്കണ്ട, ഒരു ബന്ധങ്ങളും എന്റെ മനസ്സിൽ ഇല്ല, ഉണ്ടാവുകയും ഇല്ല.. കഴിഞ്ഞത് എല്ലാം കഴിഞ്ഞു..
ഓർമകളുടെ ഒരു ഭാരവും എന്നിലില്ല... ഉണ്ടാകാൻ ആരും ശ്രെമിക്കാതെ ഇരുന്നാൽ മതി..
അയാളുടെ എടുത്ത് കൂടി പറഞ്ഞേക്ക് നീ ഇത്...
ദേവിനോട് തോന്നിയ ദേഷ്യവും ഞാൻ അർജുനിൽ തീർത്തു.... ഒന്നും പറയാൻ കഴിയാതെ എന്റെ മുന്നിൽ തല കുനിച്ചു നിൽക്കുന്ന അർജുനോട് എനിക്ക് പുച്ഛം ആണ് തോന്നിയത്... പഴയത് ഒന്നും പറഞ്ഞ് ഇനി എന്റെ പുറകിൽ വരരുത് അർജുൻ, സോറി... അർജുൻ സാർ... അവൾ നടന്ന് അകലുന്നത് നോക്കി നിന്നപ്പോൾ അവൻ ഉള്ളിൽ പറയുന്നുണ്ടായിരുന്നു....ഒരിക്കലും നിന്നെ ഇനി ഞാൻ വേദനിപ്പിക്കില്ല ആമി....
ഇത് എല്ലാം കണ്ട് ആകെ കിളി പോയി നിൽക്കുകയാണ് കാർത്തിക്ക്, ഇവിടെ എന്തൊക്കെയാണ് സംഭവിക്കുന്നത്, അകത്ത് ചേട്ടൻ പുറത്ത് അനിയൻ... എന്തായാലും ഇത് അറിഞ്ഞിട്ട് തന്നെ കാര്യം, ഈവെനിംഗ് വരെ വെയിറ്റ് ചെയ്യാം ദേവ് വരട്ടെ.....
ദേവിന്റെ ക്യാബിനിൽ കയറുമ്പോൾ അർജുന്റെ മനസ് അസ്വസ്ഥം ആയിരുന്നു... അവിടുത്തെ കോർണറിൽ ഇട്ടിട്ടുള്ള സോഫയിൽ പോയി ഇരുന്ന് എന്തോ ആലോചനയിലാണ്...
അവന്റെ ഇരുപ്പ് കണ്ടിട്ട് പതിയെ ദേവ് ചെയറിൽ നിന്ന് എഴുനേറ്റ് അവന്റെ അടുത്ത് ചെന്നിരുന്നു..
എന്താണ് മോനെ അജു.... നനഞ്ഞ പടക്കംപോലെ ഇരിക്കുന്നത്, അവളുടെ കയ്യിൽ നിന്ന് വയറു നിറച്ചു കിട്ടീന്ന് തോന്നുന്നുണ്ടല്ലോ...
അജു : അവളുടെ ദേഷ്യം ന്യായം അല്ലേ ദേവ്, ഞാൻ ഇതിലും അപ്പുറം ആണ് പ്രതീക്ഷിച്ചത്, അവളുടെ സ്വഭാവം വെച്ച് എന്റെ തല തല്ലി പൊട്ടിക്കണ്ട സമയം കഴിഞ്ഞേ...
ദേവ് : പതിയെ അവളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാം, നീ അവൾക്ക് കുറച്ച് സമയം കൊടുക്ക്..
അജു : അങ്ങോട്ട് മനസിലാക്കിക്കാൻ ചെന്ന് നോക്ക്, ഇപ്പോൾ തന്നെ അവൾ മനസിലാക്കും..
എന്നാലും അവളുടെ മനസ്സിൽ എന്തായിരിക്കും?? അവൾ ആകെ മാറിയിരിക്കുന്നു ഞാൻ അറിയുന്ന ആമി ഇങ്ങനെ അല്ല, ഒന്നും സംഭവിക്കാത്തത് പോലെയാണ് എന്നോട് പെരുമാറിയത്..
ദേവ് : അവൾക്ക് ഒരു കുഴപ്പവുമില്ല അജു നിനക്ക് ആണ് ഇപ്പോൾ കുഴപ്പം, അവൾ എല്ലാം മറന്ന് സന്തോഷം ആയി ജീവിക്കുന്നു നീ അവളെ അവളുടെ വഴിക്ക് വിടുക..
അജു : എനിക്ക് സത്യം അറിയണം, അവൾ എല്ലാം മറന്ന് സന്തോഷമായി ജീവിക്കുകയാണെങ്കിൽ ഞാൻ ഒരിക്കലും അവളെ ഇനി ശല്യപെടുത്തില്ല...
ദേവ് : അജു നിനക്ക് സത്യം അറിയണം അത്രയല്ലേ ഒള്ളു... അത് ഒക്കെയും സിംപിൾ അല്ലെ മോനെ...
ഇപ്പൊ.. ശെരിയാക്കിത്തരാം... എന്നും പറഞ്ഞ് ദേവ് പുറത്തേക്ക് ഇറങ്ങി പോയി...
പുറകെ തന്നെ അർജുനും ഇറങ്ങി... ദേവ് നീ വെറുതെ അവളെ ചൊറിയാൻ നിക്കല്ലേ, ഞാൻ പറയുന്നത് ഒന്ന് കേൾക്കാൻ.. ഡാ.... നീ കേൾക്കുന്നുണ്ടോ... നീ ഇത് എങ്ങോട്ടാ...
അഞ്ജലി...
Yes sir...
പെട്ടെന്ന് തന്നെ ന്യൂ ടീമിനെ എന്റെ ക്യാബിനിൽ എത്താൻ ഇൻഫോം ചെയ്യ്...
എന്ത് പറ്റി ദേവ് സാർ എനി എമർജൻസി...
Yes it's an emergency.... make it fast..
ഇത് എല്ലാം കേട്ട്... ദൈവമേ ഇവൻ ഇനി എന്താണാവോ ഒപ്പിക്കാൻ പോകുന്നത് എന്ന് ആലോചിച്ച് തലക്ക് കയ്യും വെച്ച് നിൽകുവാ അർജുൻ....
ആമി പെന്റിങ് ഉണ്ടായിരുന്ന വർക്ക് തീർക്കുന്ന തിരക്കിൽ ആയിരുന്നു.. അപ്പോഴാണ് ലാൻഡ്‌ലൈനിൽ ബെൽ അടിച്ചത്,
ഹലോ..
ദേവ് സാർ പെട്ടെന്ന് ക്യാബിനിലേക്ക് ചെല്ലാൻ പറഞ്ഞു...
ഓക്കേ പറഞ്ഞ് കാൾ കട്ട് ചെയ്തപ്പോൾ ആകെ ഒരു വെപ്രാളം, ഇനി എന്ത് കുന്തത്തിനാ അയാൾ വിളിക്കുന്നത്, കാലമാടൻ എന്നെയും കൊണ്ടേ പോകുന്നാ തോനുന്നേ, പ്രാകി കൊണ്ട ചെന്നത്..
ഡോർ ഓപ്പൺ ആയിരുന്നു, എന്നെ കണ്ടപ്പോൾ കയറി വരാൻ കൈ പൊക്കി കാണിച്ചു...
ഞാൻ ചെന്നപ്പോൾ എല്ലാരും ഉണ്ട്... കാവ്യ, നന്ദു, പൂജ, അഞ്ജലി, അർജുൻ പിന്നെ കാർത്തിക്കും..
ദേവ് : എല്ലാരും ആയല്ലോ, ഇവിടെ ഇരിക്കാൻ സ്പേസ് കുറവാ നമുക്ക് എന്നാൽ കോൺഫറൻസ് റൂമിലേക്ക് ഇരിക്കാം..
എല്ലാവരും ഇറങ്ങാൻ തുടങ്ങിയപ്പോൾ പുറകിൽ നിന്ന് ഒരു വിളി കേട്ട്.. മറ്റൊന്നും അല്ല എനിക്ക് ഉളള കൊലവിളിയാണ്...
അനാമിക...
പതിയെ തിരിഞ്ഞു നോക്കി ഞാൻ, അപ്പോഴേക്കും മൊഴിഞ്ഞു...
അനാമിക ആ ടേബിളിൽ ഇരിക്കുന്ന ഫയൽ കൂടി എടുത്തോ.... ഇയാൾക്ക് എന്താണ് അങ്ങോട്ട് എടുത്താൽ എന്ന് ചോദിക്കണം പോലെ തോന്നി, പിന്നെ വിട്ട് കളഞ്ഞു, നിങ്ങൾ നടന്നോ എന്നും പറഞ്ഞ്, സോഫയുടെ അടുത്തുള്ള ടേബിളിൽ നിന്ന് ഫയൽ എടുത്ത്.... തിരികെ നടന്നപ്പോൾ അറിയാതെ അതിന് അടുത്തുള്ള ചെയറിൽ തട്ടി കൈയ്യിൽ ഉണ്ടായിരുന്ന ഫയൽ ഉം അതിലെ പേപ്പറും താഴെ പോയി... പേടിച്ച് ഞാൻ അങ്ങേരെ നോക്കിയപ്പോൾ ഫോണിലാണ്.... അർജുൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു, ആ കാലമാടൻ ഫോൺ വെക്കുന്നതിന് മുന്നേ ഇത് പെറുക്കി എടുത്തില്ലേ അയാൾ ഇന്ന് എന്നെ കൊന്ന് കൊലവിളിക്കും..
വേഗം കുനിഞ്ഞു പേപ്പർ ഓരോന്നായി
പെറുക്കുന്നതിന് ഇടയിൽ താലി ചെയിൻ പുറത്തേക്ക് വീണു, ആ ചെയിൻ കണ്ട നിമിഷം അർജുന്റെ കണ്ണിൽ നിന്ന് അവൻ പോലും അറിയാതെ കണ്ണുനീർ പ്രവാഹം ആയിരുന്നു, വീണ് പോകാതിരിക്കാൻ അവൻ ദേവിന്റെ കയ്യിൽ പിടിച്ചു, എന്താണ് എന്ന് അറിയാൻ ദേവ് നോക്കിയപ്പോൾ എന്നെ നോക്കി കണ്ണുനീർ ഒഴുക്കുന്ന അർജുൻ...
എന്നെ നോക്കിയ ദേവ് ഒരു നിമിഷം സ്‌തബ്ധനായി ആ താലിയിലേക്കും അതിൽ കൊത്തിയ അക്ഷരങ്ങളിലേക്കും നോക്കി നിന്ന് പോയി...
NEXT PART
(അടുത്ത രണ്ടു മൂന്ന് പാർട്ട് കൂടി നായകന്റെ Hide and seek തുടരുന്നത് ആയിരിക്കും, കൊല്ലരുത് പാവമല്ലേ ഞാൻ.... എനിക്ക് വേറെ ഒരു വഴിയും ഇല്ലാ... കുറച്ചു കൂടി കാത്തിരിക്കുക... " ഇന്നലെ ഞാൻ പറഞ്ഞത് കൊണ്ട് nice, good ഒക്കെയും ഒഴുവാക്കി എനിക്ക് വേണ്ടി ഒരു വരി കുറിച്ച ഒരുപാട് വായനക്കാർ ഉണ്ട് അവർക്ക് എല്ലാം സ്പെഷ്യൽ താങ്ക്സ്... " പിന്നെ ശ്രുതി കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കണ്ട ഞാൻ നന്നായിക്കോളും.. സുബിന ആലോചനയിൽ ആയത് കൊണ്ട് ഞാൻ രക്ഷപെട്ടു.. അപ്പോൾ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്ക് വെക്കുക..)
Shilpa Linto
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....