അനാമിക, PART: 6

Valappottukal
" അനാമിക "
     Part : 6


എന്നെ നോക്കിയ ദേവ് ഒരു നിമിഷം സ്‌തബ്ധനായി ആ താലിയിലേക്കും അതിൽ കൊത്തിയ അക്ഷരങ്ങളിലേക്കും നോക്കി നിന്ന് പോയി..

പേപ്പറുകൾ പെറുക്കി എടുത്ത് ഞാൻ അയാളെ  നോക്കിയപ്പോൾ, എന്നെ തന്നെ നോക്കി നിൽക്കുകയാണ്, വാരിയ പേപ്പറുമായി ഒന്നും നോക്കാതെ ഒരൊറ്റ ഓട്ടം ആയിരുന്നു പുറത്തേക്ക്.. അല്ലെങ്കിൽ അയാൾ ഇന്ന് എന്നെ കൊന്നേനെ... 
താലി കണ്ടിട്ട് ഉളള നില്പാണെന്ന് നമ്മൾ ഉണ്ടോ അറിയുന്ന്...

ദേവ് തിരിഞ്ഞ് അജുനെ നോക്കിയപ്പോൾ എല്ലാം  തകർന്ന അവസ്ഥയിലാണ്, ഞാൻ ഇപ്പോൾ എന്ത് പറഞ്ഞ ഇവനെ ആശ്വസിപ്പിക്കുക... ഇത്രെയും കാലം അവൾ എല്ലാം മറന്ന് സന്തോഷമായി ജീവിക്കുക ആയിരിക്കും എന്ന് പറഞ്ഞു, ഇനി എന്താ ഞാൻ ഇവനോട് പറയുക...

ദേവ് : അജു... ഞാൻ പറയുന്നത് നീ സമാധാനമായി കേൾക്കണം..

അജു : നീ പറഞ്ഞത് അല്ലെ ഞാൻ ഇത്രെയും നാൾ കേട്ടത്.... എനിക്ക് വയ്യ ദേവ് ഇനി, ആ താലി കൂടി കണ്ടപ്പോൾ എന്റെ നെഞ്ച് ആണ് പൊള്ളുന്നത്.. അവളുടെ ജീവിതം തകർത്തത് ഞാൻ ആണ്.. എന്റെ സ്വാർത്ഥത.. എന്നിട്ട് ഞാൻ എന്താ നേടിയത് ദേവ്... കഴിഞ്ഞ ഒരു വർഷമായി ഞാൻ സ്വസ്ഥമായി ഒന്ന് ഉറങ്ങിട്ട്... കണ്ണ് അടച്ചാൽ മനസ്സിൽ തെളിയുന്നത് അവളുടെ മുഖമാണ്...
നിന്നെ പിന്നെ ഇത് ഒന്നും ബാധിക്കുന്നില്ലല്ലോ..

ദേവ് : നമ്മൾ അവളെ അനേഷിച്ചില്ലേ, എവിടെ ഒക്കെ അനേഷിച്ചു... പിന്നെ നീ എന്തിനാ എന്നെ കുറ്റപ്പെടുത്തുന്നത്.. ഞാൻ വരുത്തി വെച്ചത് ആണോ ഇത് എല്ലാം.. Past is past... ആരും ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. വിധി ആയിരുന്നു അത്...

അജു : കണ്ട് പിടിക്കണം എന്ന് കരുതി നീ അവളെ അനേഷിച്ചോ... ഇല്ലല്ലോ.... അനേഷിക്കുമ്പോഴും നിന്റെ മനസ്സിൽ ഒരിക്കലും കാണരുതേ എന്നല്ലേ നീ ആഗ്രഹിച്ചത്... അല്ലെന്ന് നിനക്ക് നിന്റെ നെഞ്ചിൽ കൈവെച്ചു പറയാൻ കഴിയുമോ??
എന്താ ദേവ് നിനക്ക് ഉത്തരം മുട്ടിയോ??

ദേവ് : അത് അജു..... ഞാൻ കരുതി അവൾ എല്ലാം മറന്ന് പുതിയ ജീവിതത്തിൽ സന്തോഷമായിരിക്കും എന്ന്....

അജു : ആ സന്തോഷങ്ങൾ ആണെല്ലോ നീ ഇപ്പോൾ കാണുന്നത്... ഞാൻ അറിയുന്ന ആമി ഒരിക്കലും ഇങ്ങനെ ആയിരുന്നില്ല...
ഇനി എന്താ നീ പറയാൻ പോകുന്നത് കാത്തിരിക്കാനോ...

ദേവ് : അതെ അജു... അത് തന്നെയാണ് പറയാൻ പോകുന്നത്, നീ കാത്തിരിക്കണം... നമുക്ക് ഇപ്പോഴും അറിയില്ല അവളുടെ മനസ്സിൽ എന്താണെന്ന്, ശെരി ഞാൻ സമ്മതിച്ചു അവളുടെ കഴുത്തിൽ ആ താലി ഉണ്ട്, പക്ഷെ എന്ത്‌കൊണ്ടാണ് അവൾ അത് എല്ലാരിൽ നിന്നും മറച്ചു പിടിക്കുന്നത്?? പറ അജു... എനിക്ക് അതിന് എന്ത് മറുപടിയാണ് നിനക്ക് തരാനുള്ളത്...

അജു : ദേവ്... നിന്റെ ഈ ചോദ്യത്തിന് എന്റെ കയ്യിൽ ഉത്തരം ഇല്ലാ.. അത് അറിയുന്ന ഒരാൾ മാത്രമേയുള്ളു അത് ആമി ആണ്... അത് അവൾ പറയും എന്ന ഒരു പ്രതിക്ഷയുമില്ല...

ദേവ് : അത് അവൾ തന്നെ പറയും.... അല്ലെങ്കിൽ ഞാൻ പറയിപ്പിക്കും.... അതിന് നീ എനിക്ക് കുറച്ച് സമയം തരണം... അവളെ നിന്റെ പഴയ ആമിയായി  ഞാൻ കൊണ്ട് വരും... അത് വരെ നീ എടുത്ത് ചാടാതെ കാത്തിരിക്കണം... 

അജു : അവൾ പഴയത് പോലെ എന്നോട് ഒന്ന് സംസാരിക്കാൻ ഞാൻ എന്തോരം ആഗ്രഹിക്കുന്നുണ്ടെന്ന് അറിയുമോ...
പിന്നെ... നീ അങ്ങോട്ട്‌ ചോദിക്കാത്ത താമസം അവൾ അപ്പോൾ തന്നെ എല്ലാം പറഞ്ഞു തരും, നീ നോക്കി ഇരുന്നോ.....

ദേവ് ഒരു കള്ള ചിരിയുമായി അജ്ജുന്റെ അടുക്കലേക്കു വന്നിട്ട് പറഞ്ഞു....
" ഞാൻ നോക്കുകയും ചെയ്യും... നീ അത് കാണുകയും ചെയ്യും...... "

എന്നാൽ നമുക്ക് ഈ പടകത്തിന് അങ്ങ് തീ കൊളുത്തിയേക്കാം അല്ലെ... ദേവ് എന്താ ഉദേശിച്ചത്‌ എന്ന് മനസിലാകാതെ അവനെ തന്നെ നോക്കി നിൽക്കുന്ന അജുനെ കണ്ടപ്പോൾ ദേവിന്  ചിരി ആണ് വന്നത്.... ഡാ.... മതി നോക്കിയത്, വഴിയേ നിനക്ക് എല്ലാം മനസിലായിക്കൊള്ളും ഇപ്പോൾ നമുക്ക് കോൺഫറൻസ് ഹാളിലേക്ക് പോകാം എന്നിട്ട് ആ ബോംബ് അങ്ങ് പൊട്ടിക്കാം...

അവർ എത്തിയപ്പോഴേക്കും എല്ലാരും എത്തീട്ടുണ്ട്

ദേവ് : ഞാൻ നിങ്ങളെ എമർജൻസി ആയി വിളിച്ചത്  നാളെ തൊട്ട് നമ്മുടെ ന്യൂ പ്രൊജക്റ്റ്‌ സ്റ്റാർട്ട്‌ ചെയ്യുവാ.. ഞാൻ ഈ ടീമിനെ ഒന്ന് സ്പ്ലിറ്റ് ചെയ്യാൻ പോവാണ്.. നമ്മൾ മൊത്തം 8 മെംബേർസ് അല്ലേ...

I'm going to split this team into two...
Two teams with 4 members...

Team 1: Nandhitha, pooja, kavya & karthik
Team 2 : Anamika, anjali, arjun & me

അനാമിക : സാർ, ഞാൻ team 1st ഇൽ ജോയിൻ ചെയ്തോളാം...

ദേവ് : ഇവിടെ താനാണോ ബോസ്സ് അതോ ഞാനോ??

കാവ്യ : സാർ.. നന്ദിത, പൂജ & അനാമിക എല്ലാം കുഞ്ഞുനാൾ മുതലേ... ഫ്രണ്ട്‌സ് ആണ്.... അത്കൊണ്ട് ആണ് അനാമിക അങ്ങനെ പറഞ്ഞത്, ഞാൻ വേണമെങ്കിൽ മാറാം സാർ അനാമിക അവരുടെ കൂടെ ജോയിൻ ചെയ്തോട്ടെ

പൂജ : ഇവൾക്ക് എന്ന് തൊട്ടാണ് അമിയോട് ഇത്രെയും സ്നേഹം തുടങ്ങിയത്..

നന്ദു : അത് തന്നെയാ ഡി ഞാനും ആലോചിക്കുന്നത്...

ദേവ് : ഫ്രണ്ട്സിന്റെ കൂടെ ഇരിക്കാൻ... This is not a primary school... Grow up Anamika... എന്റെ തീരുമാനം ഞാൻ പറഞ്ഞ് കഴിഞ്ഞു... ആർക്കും വേണ്ടി ഞാൻ എന്റെ തീരുമാനങ്ങൾ മാറ്റാറില്ല..
Do you understand Anamika?

അനാമിക : yes..  sir

പൂജ : അയ്യേ... നീ എന്താ ആമി ഒരുമാതിരി സ്കൂൾ പിള്ളേരെ പോലെ ഇവിടെ ഇരിക്കാം അവിടെ ഇരിക്കാം എന്നൊക്ക പറയുന്നത്...

അനാമിക : മിണ്ടാതെ അവിടെ ഇരുന്നോ, അല്ലെങ്കിൽ തന്നെ ഞാൻ പൊളിഞ്ഞിരിക്കുവാ.. അയാൾക്ക് കിട്ടാൻ ഉള്ളത് കൂടി നീ വെറുതെ വാങ്ങിച്ചു കൂട്ടണ്ട...

പൂജ : അയ്യോ... ഞാൻ ഒന്നും പറഞ്ഞില്ലേ.. നീ ആയി നിന്റെ ബോസ്സ് ആയി... നമ്മളെ വിട്ടേക്കൂ...
ഈ എറിയാൻ അറിയാവുന്നവന്റെ കയ്യിൽ അല്ലെങ്കിലും പുള്ളി പണ്ടേ വടി കൊടുക്കില്ല..

അഞ്ജലി : ദേവ് സാർ... if she is not willing then why we are compelling her??
I think she is uncomfortable with us..

ദേവ് : അഞ്ജലി... i told my decision to her..
And that's final.. is it clear...

അഞ്ജലി : yes..sir..

പൂജ : നന്ദു.... നമ്മുടെ ആമിക്ക് ഇവിടെ ഇത്രയും ഗ്രൗണ്ട് സപ്പോർട്ട് ഉണ്ടായിരുന്നോ... എന്താ സ്നേഹം ഇപ്പോൾ അവളോട്‌ ഇവിടെ ഓരോരുത്തർക്കും... അല്ല നന്ദു നീ ഒരു കാര്യം ശ്രെദ്ധിച്ചോ ഈ ദേവ് സാറും ആമിയും പെരുമാറുന്നത് കണ്ടാൽ അവർ ആദ്യമായി കണ്ടവരെ പോലെ തോന്നുന്നില്ല അല്ലേ..

നന്ദു : നിന്റെ ഓരോ തോന്നലുകൾ അവൾ കേൾക്കണ്ട... പക്ഷെ പൂജ അവളോട്‌ എന്തോ ഒരു പ്രത്യേക താല്പര്യം അർജുൻ സാറിന് ഉള്ളത് പോലെ തോന്നുന്നില്ലേ നിനക്ക്...

പൂജ : പ്രേക്ഷകർ മൊത്തവും അവൾക്കാണെല്ലോ,  നമ്മളെ ഒന്നും ഒരു മനുഷ്യൻ തിരിഞ്ഞ് നോക്കുനില്ലല്ലോ...

ദേവ് : പൂജ... എന്താടോ അവിടെ...

പൂജ : nothing sir

ദേവ്  : അപ്പോൾ തുടങ്ങുക അല്ലെ നമ്മൾ... കാർത്തിക്ക് നിങ്ങൾ ഈ കോൺഫറൻസ് ഹാൾ യൂസ് ചെയ്തോ, ഞങ്ങൾക്ക് എന്റെ ക്യാബിൻ മതിയല്ലോ... കൂടെ എന്റെ വർക്കും നടകുമല്ലോ..

അതും പറഞ്ഞ് ദേവും, അർജുനും ഇറങ്ങി, പുറകെ വാല് പോലെ അഞ്ജലിയും... ഒരു 5 മിനിറ്റിന് ശേഷം ആണ് ഞാൻ ക്യാബിനിലേക്ക് ചെല്ലുന്നത്... എനിക്ക് പണി തന്നതിന്റെ മുഴുവൻ സന്തോഷവും അയാളുടെ മുഖത്ത് കാണാൻ ഉണ്ട്...
തെണ്ടി... എന്നിട്ട് ഒന്നും അറിയാത്ത പോലെ ഇരിക്കുന്നത് നോക്കികേ... അഞ്ജലിയുടെ മുഖം കടന്തല് കുത്തിയത് പോലെ ഉണ്ട്... മറ്റൊന്നുംകൊണ്ടല്ല  ഞാൻ ചെന്നത് ഇഷ്ടപെട്ടില്ല... അർജുന്റെ മുഖത്ത് യാതൊരു ഭാവവും ഇല്ലാ... നിർവികാര ജീവിയെ പോലെ ഉണ്ട് ഇപ്പോൾ... എന്നെ കണ്ടപ്പോൾ തന്നെ റെഫർ ചെയ്യാൻ പറഞ്ഞു ഒരുകെട്ട് ഫയൽ എടുത്ത് തന്ന് കാലമാടൻ... എന്താ ഇയാളുടെ ഉദ്ദേശം ഒന്നും മനസിലാകുന്നില്ലലോ... ഇനി പണി എടുപ്പിച്ചു കൊല്ലാൻ ആണോ.... ആർക്കറിയാം.. എന്തും വരട്ടെ എന്ന് കരുതി ആ ഫയലിൽ തലയിട്ട് ഇരുന്ന്...
ലഞ്ച് ടൈം ആയപ്പോൾ എല്ലാരും ഫുഡ്‌ കഴിക്കാൻ പോകാൻ ഇറങ്ങി, അയാൾ പോയ സന്തോഷത്തിൽ സമാധാനമായി ഒന്ന് വെള്ളം കുടിക്കാലോ എന്ന് കരുതി ഗ്ലാസിൽ വെള്ളം എടുത്ത് തിരിയുകയും അയാൾ എന്റെ മുന്നിൽ നിൽക്കുന്നു...

"എന്താ...ഡി.. ഉണ്ടക്കണ്ണി ഇങ്ങനെ കണ്ണും തള്ളി നിൽക്കുന്നത്.. "

മറുപടി പറയാൻ ഞാൻ വായ് തുറക്കുകയും...

പെട്ടെന്ന് ഡോറിൽ ഒരു knock കേട്ട് ഞങ്ങൾ രണ്ടും അങ്ങോട്ടേക്ക് നോക്കി... പ്യൂൺ മധു ചേട്ടൻ ആണ്.

സാർ... അനാമിക മാഡത്തിന്ന് ഒരു വിസിറ്റർ ഉണ്ട്

എനിക്കോ... ആരാ മധു ചേട്ടാ...

ശ്രീഹരി എന്നാ പേര് പറഞ്ഞത്...

ആ പേര് കേൾക്കുകയും കയ്യിൽ ഇരുന്ന ഗ്ലാസ്‌ കയ്യിൽ നിന്ന് നിലത്ത് വീഴുകയും ഒരുമിച്ചായിരുന്നു.....

ശ്രീ ഏട്ടന്റെ ഒരു കുറവ് കൂടിയേ ഈ സീനിൽ  ഉണ്ടായിരുന്നുള്ളു... ഇപ്പോൾ അതും പൂർത്തിയായി...


തുടരും....
(ഇന്നലത്തെ പാർട്ടിലെ comments വായിച്ചപ്പോൾ എല്ലാരും ഭയങ്കര excited ആണ് നായകനെ അറിയാൻ എന്ന് മനസിലായി... നായകനെ പറയുന്നതിന് മുന്നേ കുറച്ച് ട്വിസ്റ്റ്‌ കൂടി തരാൻ  ബാക്കി ഉണ്ട് ... ആ പാർട്ടിന് വേണ്ടി നിങ്ങൾ കാത്തിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.. കൊല്ലരുത് പ്ലീസ്.... നിങ്ങൾ എല്ലാരുടെയും അഭിപ്രായം പങ്ക് വെക്കുക....ഒരു വരി എനിക്ക് വേണ്ടി കുറിക്കുന്ന എല്ലാ വായനക്കാർകും താങ്ക്സ്...  സപ്പോർട്ട് തുടരട്ടെ )

രചന : ശിൽപ ലിന്റോ

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top