ആക്‌സിഡന്റൽ couple 31& 32

Valappottukal
ആക്‌സിഡന്റൽ couple 31

അങ്ങനെ ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി.....

ഇന്നാണ് ഉത്സവ കൊടി ഇറങ്ങുന്നത്.... എല്ലാരും ഭയങ്കര സന്തോഷത്തിലാണ്....

ഇനി എന്തോ ചെറിയ ഒരു പൂജ മാത്രമേ ബാക്കിയുള്ളൂ....

എല്ലാവരും ഉത്സവത്തിന്റെ അവസാനം നാള് ആഘോഷിക്കാൻ വേണ്ടി വന്നതാ...

അതുകൊണ്ടുതന്നെ ഇവിടുത്തെ കാലാവസ്ഥ ഇപ്പം ഒരുവിധം ഓക്കെയാണ്....

ഇന്ന് ഞാൻ ഒരു സെറ്റ് സാരിയും കടുംപച്ച കളറിലുള്ള ഡിസൈനർ ബ്ലൗസുമാ ഇട്ടത്...

കണ്ണു തട്ടാതിരിക്കാൻ മുത്തശ്ശി എനിക്ക് കണ്മഷി കൊണ്ട് കാതിന്റെ പുറകിൽ പൊട്ടു കുത്തിയിട്ടുണ്ട്....

എല്ലാവരും എന്ന ഭയങ്കര ഹാപ്പി മുഡിലാ....

ആ സമയത്താണ് അമ്പലമുറ്റത്ത് ഒരു വൈറ്റ് ഓടി കാർ വന്നത്....

അതിൽ നിന്ന് ഇറങ്ങിയവരെ കണ്ടിട്ട് പ്രായമായ  എല്ലാവരും അന്തം വിട്ട് പരസ്പരം നോക്കി....

ന്യൂ ജനറേഷൻ ടീം ഇതാരാ എന്ന് നോക്കി...

ഞാനാണെങ്കിൽ ബ്രോ എന്ന് വിളിച്ചാൽ ഓടി പോയി കെട്ടി പിടിച്ചു.... പിന്നാലെ മമ്മയും കാറിൽനിന്നിറങ്ങി... എന്റെ വൈഫൈ എന്നും പറഞ്ഞ് ഞാൻ മമ്മയെയും കെട്ടിപ്പിടിച്ചു....

ഇപ്പോ ഇവിടെ നടന്നത് എന്താണെന്ന് നിങ്ങൾക്ക് മനസ്സിലായല്ലോ.... നീണ്ട 26 കൊല്ലങ്ങൾക്കു ശേഷം.... ഉത്സവം കൂടാൻ എന്റെ പപ്പയും മമ്മയും ഇങ്ങോട്ട് വന്നു.....

അപ്പോഴേക്കും കല്ലു എന്റെ അടുത്തേക്ക് വന്നു ചോദിച്ചു....  നിന്റെ ബ്രോയും   വൈഫൈയും ഫോട്ടോയിൽ കാണുന്നതിനേക്കാൾ ചെറുപ്പമാണ്......

സുഖിച്ചിട്ടുണ്ട്.... രണ്ടുപേർക്കും....

എല്ലാവരും ഞങ്ങളെ അന്തംവിട്ടു നോക്കുകയാണ്.... നോക്കട്ടെ....

മമ്മ - എന്റെ കല്ലൂവും  ഫോട്ടോയിൽ  കാണുന്നതിനേക്കാളും  സുന്ദരിയാ....

" നിങ്ങള് പരസ്പരം പൊക്കാൻ ആണോ വന്നത്.... ഡോക്ടറേ  ഞാൻ കല്ലുവിന്റെ വീട്ടുകാരെ പരിചയപ്പെടുത്തി തരാം...."

ആ സമയത്താണ് പപ്പയും മമ്മയും ചുറ്റും നിൽക്കുന്നവരെ ശ്രദ്ധിച്ചത്.... അവരെ എല്ലാവരെയും കണ്ട ഉടനെ തന്നെ പപ്പേടെയും  മമ്മയുടെയും  മുഖം മുറുങ്ങി.... എന്തോ കാണുന്നവരെ ഇഷ്ടപ്പെടുന്നില്ല എന്ന രീതിയിൽ....

അവരെ കണ്ടിട്ടാണെന്ന് തോന്നുന്നു മാധവൻ നമ്പ്യാരും രാഘവൻ നായരും ആൾക്കൂട്ടത്തിൽ നിന്നും മുന്നോട്ടുവന്നു....

"  ഇതാണ് കല്ലുന്റെ  അച്ചാച്ചൻ... "

അവരെ കണ്ടതും പപ്പ മുഖംതിരിച്ചു... മമ്മയുടെ മുഖത്ത് ദേഷ്യം വന്നു....

" ഇതാണ് അച്ഛമ്മ.... "

ഞാൻ അത് പറഞ്ഞു തീരുന്നതിനു മുന്നേ മമ്മ ചോദിച്ചു....

" നീ ഇവരുടെ വീട്ടിൽ ആണോ നിന്നത്.. "

" അതെ എന്തു പറ്റി...."

ചുറ്റുമുള്ളവർ ഒക്കെ.... എന്ത് പറയണം എന്നറിയാതെ ആശങ്കിച്ചു നിൽക്കുകയാണ്....

" ലച്ചു നീ ചെന്ന് ബാഗ്  പാക്ക് ചെയ്തിട്ട് വാ നമുക്ക് നമ്മുടെ വീട്ടിലേക്ക് പോകാം...."

" ഉത്സവം കഴിയുന്നതുവരെ ഞാൻ..... "

ഞാൻ പറയുന്നത് പൂർത്തിയാക്കാൻ സമ്മതിക്കാതെ... പപ്പാ എന്നോട് പറഞ്ഞു...

" ലച്ചു സ്വാതി പറയുന്നത് നീ കേട്ടില്ലേ..."

പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല... ഞാൻ നല്ല കുട്ടിയായി  ബാഗ് പാക്ക് ചെയ്യാൻ ചെന്നു....

************************************

ലച്ചൂ ഇപ്പം വിളിച്ചു ബാഗ് പാക്ക് ചെയ്യാൻ വേണ്ടി ആനപ്പാറ  തറവാട്ടിലേക്ക് പോയിരിക്കുകയാണ്...

അപ്പോ ഇവിടെ നടന്നത് എന്താണെന്ന് അവക്ക് പറയാൻ പറ്റില്ല....

so ഇനി കുറച്ച് കാരണം ഈ കഥ... എന്റെ വരികളിലൂടെ കേൾക്കണം... ഞാൻ നിങ്ങളുടെ എഴുത്തുകാരിയാണ് വന്ദന...

പിന്നെ ഞാൻ ലച്ചൂ  പറയുന്നതുപോലെ കഥ പറയാൻ  ശ്രമിക്കാം....

ലച്ചു പോയതിനു പിറകെ... നമ്മുടെ ബ്രോയും വൈഫൈയും തൊഴാൻ വേണ്ടി അമ്പലത്തിന്റെ  അകത്തേക്ക് പോയി... അവരാണെങ്കിൽ ആരെയും  ഒന്ന് മൈൻഡ് ആക്കുന്നത് പോലുമില്ല.....

നീണ്ട 26 കൊല്ലങ്ങൾക്കു ശേഷം രണ്ടുപേരും മനസ്സറിഞ്ഞ് ചിറക്കലെ  കൃഷ്ണ ഭഗവാനെ തൊഴുതു.... പുറത്തിറങ്ങി...

സുശീലാമ്മ - കുട്ടാ...

ആ വിളിയിൽ നീണ്ട 26 വർഷത്തിനുശേഷം.... സ്വന്തം മകനെ കണ്ട് ഒരു അമ്മയുടെ ആധി ഉണ്ടായിരുന്നു....

ആ വിളി കേട്ട് ഒരു നിമിഷം ചങ്ക് കലങ്കിയെഞ്ഞെങ്കിലും... ദീപൻ മൗനം ധാരണം ചെയ്തു....

അച്ചാച്ചൻ - ദീപാ...

ബ്രോ - ആരുടെ ദീപൻ.... എനിക്ക് നിങ്ങളെ ആരെയും അറിയില്ല....  26 വർഷങ്ങൾക്കു മുന്നേ നിങ്ങളെല്ലാവരും കൂടി കൊന്ന ദീപനെയാണ് അന്വേഷിക്കുന്നതെങ്കിൽ... അവൻ 26 കൊല്ലങ്ങൾക്ക് മുന്നേ തന്നെ മരിച്ചുപോയിരുന്നു.... പിന്നെ ഈ നിൽക്കുന്നത് ഡോക്ടർ ദീപൻ  നമ്പ്യാരാണ്.... ആ എനിക്ക് നിങ്ങളെ ആരെയും അറിയില്ല....

പവിത്ര ( ബ്രോന്റെ  അനിയത്തി ) - കുട്ടേട്ടാ.....

ബ്രോ - പവിത്ര... ഞാൻ നിന്റെ കുട്ടേട്ടൻ അല്ല....  അവൻ 26 കൊല്ലങ്ങൾക്ക് മുന്നേ മരിച്ചു... അല്ല നിങ്ങൾ എല്ലാരും കൂടി കൊന്നു.....

ഇത് കേട്ട് നിന്ന പാലക്കൽ തറവാട്ടിൽ എല്ലാവരുടെയും കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ ഉറ്റി....

സന്ദീപ് ( കല്ലുന്റെ  അച്ഛൻ) - മോളെ മാളു...

സ്വാതി - എന്റെ പേര് മാളുനല്ല... സ്വാതി ദീപൻ എന്നാണ്.....

അപ്പു - മാളു നീ എന്താ ഈ പറയുന്നത്....

സ്വാതി - ഒരു വട്ടം പറഞ്ഞാൽ നിങ്ങൾക്ക് ആർക്കും മനസ്സിലാവില്ലേ...  എന്റെ പേര് മാളുനല്ല.... ആ മാളുവിനെ 26 കൊല്ലങ്ങൾക്ക് മുന്നേ നിങ്ങൾ കൊന്നു....

കല്ലു - വൈഫൈ...  വൈഫൈ  എന്താ ഈ പറയുന്നത്....

സ്വാതി - കല്ലു  കല്ലുനോട്  എനിക്കൊരു വിരോധവുമില്ല.... പക്ഷേ എനിക്ക് അറിയില്ലായിരുന്നു നീ... അത് വിട്.... എനിക്ക് ഒരു അപേക്ഷയെ ഉള്ളു....

കല്ലു - എന്താ...

സ്വാതി - നീ ഇനി ലച്ചുന്നോട് സംസാരിക്കാൻ നിൽക്കരുത്.... അവളും നീയും ആയിട്ട് ഇനി യാതൊരുവിധ ബന്ധവുമില്ല....

കല്ലു - വൈഫൈ എന്താ ഈ പറയുന്നത്....

സ്വാതി - ഞാൻ എന്താ ഈ പറയുന്നത് എന്തുകൊണ്ടാ  ഈ പറയുന്നതെന്ന്... നീ സമയം കിട്ടുമ്പോൾ നിന്റെ അച്ഛനോട് ചോദിച്ചാൽ മതി.... അതെനിക്ക് വിശദീകരിക്കാൻ ഇഷ്ടമില്ല....

ശ്രീകാന്ത് - മാളു...

സ്വാതി - നിങ്ങളുടെയൊക്കെ മാളു എന്നു വിളിക്കുന്ന..... ആ വിളി കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു..... അവളെ നിങ്ങൾ എല്ലാരും ചേർന്ന് തന്നെയാണ് കൊന്നത്,...  so എന്നോട് സംസാരിക്കുമ്പോൾ ശബ്ദമുയർത്തി സംസാരിക്കേണ്ട.... കാരണം എനിക്ക് നിങ്ങളുമായി യാതൊരുവിധ ബന്ധവുമില്ല.... അപരിചിതരുടെ വായിൽ നിന്ന് ചീത്ത കേൾക്കേണ്ട  ഒരാവശ്യവും എനിക്കില്ല....

സ്വാതിയുടെ ആ മറുപടി... ആനപ്പാറ തറവാട്ടുകാരുടെ ഒന്നാകെ വാ  അടപ്പിച്ചു....

അവരോട് രണ്ടുപേരോടും ഇപ്പം ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന്... എല്ലാവർക്കും മനസ്സിലായി....

ഈ വന്നിരിക്കുന്നത് അവരുടെ പണ്ടത്തെ കുട്ടനും മാളുവുമല്ല... അവര് വന്നത് തങ്ങളെ കാണാനും അല്ല...

ആ സമയത്താണ് സന്തോഷും  കാർത്തികയും അങ്ങോട്ട് വന്നത്....

സന്തോഷ് - എന്താ ഡോക്ടറെ പുതിയ മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ  ഇനാഗുറേഷൻ അല്ലേ അടുത്ത week എന്നിട്ട് നമുക്ക് ട്രീറ്റ് ഒന്നുമില്ലേ....

എന്നും പറഞ്ഞ് സന്തോഷ് ദീപനെ  കെട്ടിപ്പിടിച്ചു.....

അവരുടെ മറുപടി കേട്ടപ്പോൾ ആണ് അവിടെ എല്ലാവർക്കും മനസ്സിലായത്...

എന്താണെന്നല്ലേ...

അതിന്റെ മുന്നേ ഞാൻ ചെറിയ  ഒരു കാര്യം  ഓർമ്മപ്പെടുത്തട്ടെ....

ഹൈദരാബാദ് പഠിക്കുമ്പോൾ ലച്ചുവിന് ഒരു സർപ്രൈസ് ഉണ്ടെന്ന് ബ്രോ വിളിച്ചു പറഞ്ഞില്ലേ... ആ സർപ്രൈസ് കേട്ടാൽ നമുക്കും സർപ്രൈസ് ആകും എന്ന് അവൾ പറഞ്ഞില്ലേ... അതാണ് ഈ സർപ്രൈസ്....

അതായത്... ഡോക്ടർ ദീപൻ  നമ്പ്യാരും... ഡോക്ടർ സ്വാതി ദീപനും കൂടെ ഇവിടെ വലിയൊരു മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങി...

അത് കേട്ടിട്ടാണ് അവൾക്ക്  തന്നെ സർപ്രൈസ് ആയിപ്പോയത്.....

ഓർമ തീർന്നു....

ദീപൻ - നിങ്ങൾ ഒന്നുമില്ലാതെ എനിക്കെന്താഘോഷം.... ഇനാഗുറേഷൻ ഡേറ്റ് ഫിക്സ് ചെയ്തപ്പം ഞാനാദ്യം നിന്നോടല്ലേ പറഞ്ഞത്....

സന്തോഷ്‌ - എന്ന് വിചാരിച്ചിട്ട് ട്രീറ്റ് കുറക്കാം എന്ന് പറയരുത്...

ദീപൻ - ഇനി ഞാൻ ഇവിടെ തന്നെയല്ലേ... നീ പറയുന്നത് ഞാൻ ട്രീറ്റ്‌  ചെയ്യാം....

ഇതൊക്കെ കേട്ടിട്ട് അവിടെനിന്ന എല്ലാവരുടെയും കിളി  മാക്സിമം പറന്നു  പോയിട്ടുണ്ട്.....

ദീപൻ - മക്കളുടെ കല്യാണം ഈ നാട്ടിൽ വച്ച് തന്നെ നടത്തണം എന്ന് നീ പറഞ്ഞിട്ട ഈ നശിച്ച നാട്ടിലേക്ക് ഞാൻ തിരിച്ചു വന്നത് തന്നെ...

സന്തോഷ്‌ - എടാ അതെല്ലാം കഴിഞ്ഞ കാര്യങ്ങളല്ലേ നീ അതെല്ലാം മറന്നേക്കൂ....

ദീപൻ - പലർക്കും അത് കഴിഞ്ഞ് കാര്യങ്ങളായിരിക്കും... പക്ഷേ എനിക്ക് അങ്ങനെയല്ല... എന്നാലും അതൊക്കെ കുത്തിപ്പൊക്കി കൊണ്ടുവരാനും എനിക്ക് ഒരു താൽപര്യവുമില്ല

ദീപൻ  അത് ആരോടൊക്കെയോ പറയുന്നതുപോലെ പറഞ്ഞു... അവന്റെ സ്വരം ശാന്തമാണെങ്കിലും അത് ദൃഢമായിരുന്നു.....

സന്തോഷ്‌ - ദീപാ.....

ദീപൻ - നീയത് വീട് സന്തോ എനിക്ക് ആ കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ പോലും താൽപര്യമില്ല....

സന്തോഷ് - നിനക്ക് താല്പര്യം ഇല്ലെങ്കിൽ ഞാൻ പറയുന്നില്ല,.....  പിന്നെ  ഉച്ചയ്ക്ക് ഞാൻ അങ്ങോട്ട് വരാം... ഇപ്പോ അവസാനത്തെ പൂജയുടെ സമയം... വരുന്നുണ്ടോ നീ

ദീപൻ - ഇല്ലടാ നീ പോയിക്കോ...

അതിനുശേഷം  സന്തോഷും  കാർത്തികയും  അമ്പലത്തിലേക്ക് പോയി....

ദീപൻ -സ്വാതി നീ ലച്ചുവിനെ ഒന്ന് വിളിച്ചു നോക്കൂ... അവള് ഇതുവരെ തിരിച്ചു വന്നിട്ടില്ലല്ലോ....

സ്വാതി - ദാ അവൾ എത്തി....

***********************************

ഇനി ബാക്കി കഥ നമ്മുടെ നായിക തന്നെ പറയട്ടെ...

ഞാൻ വേഗം തന്നെ തറവാട്ടിലേക്ക് പോയി ബാഗ് ഒക്കെ പാക്ക് ചെയ്തു  തിരിച്ചുവന്നു...

തിരിച്ചു വന്ന സമയത്ത് എല്ലാവരും എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു....

ആ സമയത്ത് ആണെന്ന് തോന്നുന്നു മമ്മ കഴുത്തിലെ മാല  കാണുന്നത്...

സെറ്റ് സാരിക്ക് മാച്ച് ആയ ഒരു പാലക്കാമാല ഞാനിട്ടിട്ടുണ്ടായിരുന്നു....

മമ്മ - ലച്ചു നിന്റെ കഴുത്തിലെ ആ  മാല ഏതാ...

" ഇതോ കല്ലുന്റെ  മാലയാ... ഈ ഡ്രസ്സിന് മാച്ച് മാല അവളുടെ അടുത്ത് ഉണ്ടെന്നു പറഞ്ഞപ്പോൾ അവൾ എനിക്ക് തന്നതാ... "

മമ്മ - അത് ഊരി കൊടുക്ക് ലച്ചൂ....  നിനക്ക് എന്തെങ്കിലും വേണമെങ്കിൽ എന്നോട് പറഞ്ഞാൽ പോരെ....

" എന്താ എന്താ പറ്റിയത് ഈ മാലയ്ക്ക് എന്താ കുഴപ്പം.."

പപ്പ - ലച്ചു  പറയുന്നത് കേൾക്കൂ...

പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല.... അപ്പം തന്നെ എന്റെ കഴുത്തിൽ കിടന്ന മാല  ഊരി  കല്ലുവിന്റെ  കയ്യിൽ വച്ചു... എല്ലാവരും എന്നെ തന്നെയാ നോക്കിക്കൊണ്ടിരുന്നത്...

കല്ലു നിറഞ്ഞ മിഴികളോടെ എന്നെ നോക്കി....

ഞാനാണെങ്കിൽ ഇവിടെ എന്താ സംഭവിച്ചത് എന്നറിയാതെ ചുറ്റും നോക്കി....

ആരും ഒന്നും പറയുന്നത് കേൾക്കാൻ എന്നിട്ട് ഞാൻ പപ്പയുടെ കയ്യിൽ നിന്ന് കാറിന്റെ കീ എടുത്തിട്ട് കാറിൽ  കൊണ്ടുവച്ചു....

അവരെ തിരിച്ച് കാറിൽ കയറാൻ വന്നു അപ്പൊ

"  പപ്പാ അവിടെ ഒന്ന് നിന്നേ...."

ഞാൻ ബ്രോനെ പപ്പാ എന്ന് വിളിക്കുന്നത് കേട്ട് എല്ലാവരും ഒന്ന്  നോക്കി...

" മമ്മനോട്‌  ഇനി പ്രത്യേകം പറയണോ...."

ആ സമയത്ത് പല കണ്ണുകളിൽ വാത്സല്യം നിറയുന്നത് ഞാൻ കണ്ടു.....

" എന്താ നിങ്ങളുടെ രണ്ടുപേരുടെയും പ്രശ്നം.... ഞാൻ ഇങ്ങോട്ട് വരാ എന്ന് പറയുമ്പോൾ തൊട്ട്... നിങ്ങൾ എന്തിനാ ഇങ്ങനെ പെരുമാറുന്നത്..... ഒരുമാതിരി ഇഷ്ടമില്ലാത്ത പോലെ.... ആദ്യമായിട്ടല്ലേ നമ്മളെല്ലാവരും ഇങ്ങോട്ട് വരുന്നത്....."

പപ്പ - അത്‌ വാവേ......

"പറ പപ്പാ.... നമ്മൾ മൂന്നുപേരും ആദ്യമായിട്ടല്ലേ കൊല്ലത്തേക്ക് വരുന്നത്...."

മമ്മ- അതെ നമ്മൾ ആദ്യമായിട്ടാ  വരുന്നത്...  നിന്റെ പപ്പയുടെ ഫ്രണ്ടിന്റെ വീട് ഇവിടെ അല്ലേ... പിന്നെ  നീ എന്താ അങ്ങനെ ചോദിച്ചത്...

" ഒന്നുമില്ല... but i smelling something fishy..."

പപ്പാ - അങ്ങനെ ഒന്നും ഇല്ലടാ...

" പിന്നെ എന്തിനാ കല്ലുന്റെ വീട്ടിൽ പോയിട്ട് ബാഗ് പാക്ക് ചെയ്യാൻ  പറഞ്ഞത്..."

പപ്പാ - നീ  മറന്നോ ഇന്നലെ നമ്മുടെ പുതിയ വീടിന്റെ പാലുകാച്ചൽ....

"സോറി....  ഞാനത് മറന്നുപോയി.... നെക്സ്റ്റ് വീക്കിലെക്ക്  വച്ച  ഫംഗ്ഷൻ ഈ വീക്കിലേക്ക് പ്രീപോണ്  ചെയ്തതുകൊണ്ടല്ലേ ഞാൻ വിട്ടുപോയത് "

മമ്മ - നിന്റെ പപ്പയുടെ എല്ലാ സ്വഭാവവും നിനക്ക് ഉണ്ട്....

"ഡോക്ടറെ... "

എന്നും പറഞ്ഞ് ഞാൻ മമ്മയുടെ പിന്നാലെ ഓടി... ഞാനും മമ്മയും കാറിന് ചുറ്റും മൂന്ന് റൗണ്ട് ഓടി... അവസാനം കിതച്ചുകൊണ്ട് പപ്പയുടെ രണ്ട് സൈഡിലും നിന്നു...

" പപ്പാ നോക്ക് ഈ മമ്മ നമ്മളെ കുറ്റം പറഞ്ഞു..."

" പറ നീ ഞങ്ങളെ എന്തിനാ കുറ്റം പറഞ്ഞത് "

മമ്മ എന്തോ പറയാൻ തുടങ്ങിയപ്പോളാണ് ചുറ്റും നോക്കിയത്.. അപ്പം തന്നെ ഡീസന്റ്  ആയി നിന്നു

ആ സമയത്ത് എല്ലാവരും ഞങ്ങളെ അന്യഗ്രഹജീവികളെ പോലും നോക്കി....

" അത് ഞങ്ങൾ ഒരു പബ്ലിക് പ്ലേസിലാ നിൽക്കുന്നത് എന്ന് മറന്നുപോയി... "

ഞാൻ എല്ലാവരെയും ഒന്ന് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു....

" അയ്യോ മമ്മാ ഞാൻ ഒരു കാര്യം മറന്നു പോയി... ഇവരെ ആരെയും നിങ്ങൾക്ക് പരിചയപ്പെടുത്തി തന്നില്ലല്ലോ..."

എന്നും പറഞ്ഞു ഞാൻ എല്ലാവരെയും പപ്പയ്ക്കും മമ്മിക്കും പരിചയപ്പെടുത്തിക്കൊടുത്തു....

" ഇനി നിങ്ങൾക്കെല്ലാവർക്കും ഇവരെ പരിചയപ്പെടുത്തി തരാം....  ഇത് എന്റെ പപ്പാ ഡോക്ടർ ദീപൻ  നമ്പ്യാർ.... ആളൊരു പീഡിയാട്രീഷൻ ആണ്..... ഇത് എന്റെ മമ്മ ഡോക്ടർ സ്വാതി ദീപൻ...  ഞാൻ ഇവരുടെ  ഒരെഒരു  മകൾ.... "

എല്ലാവരുടെയും മുന്നിൽ അവർ ഒരു മങ്ങിയ  ചിരി ചിരിച്ചു നിന്നു....

" അല്ല സമയം വൈകില്ലേ നമുക്ക് പോണ്ടേ പപ്പാ.... 12.30 അല്ലേ പാല് കാച്ചാൻ ഉള്ള മുഹൂർത്തം....."

പപ്പാ - അതെ

"കല്ലു നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്റെ  ഹൗസ് വാമിംഗിന്റെ  കാര്യം... സൂപ്പു ഞാൻ ഇവളെ കൊണ്ടുപോവുകയാണ്..."

കല്ലു  എല്ലാവരെയും അന്തം വിട്ടു നോക്കി...

" നീ എന്താ നോക്കുന്നത് വരുന്നില്ലേ..."
ബാക്കി വായിക്കൂ...

ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യാതെ പോവല്ലേ....

രചന: വന്ദന കൃഷ്ണ


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top