" ഇന്ന് പാലുകാച്ചൽ കഴിച്ചു.... ഗണപതിഹോമം നടത്തി ഞങ്ങൾ താമസം ആകുന്നതേയുള്ളൂ... house warming പാർട്ടിക്ക് ഞാൻ എല്ലാരേയും വിളിക്കാം ഇന്നുള്ള പൂജക്ക് ക്ലോസ് ഫാമിലി മാത്രമേ പങ്കെടുക്കുള്ളൂ... അങ്ങനെയല്ലേ... എന്റെ പപ്പയും മമ്മയും ഓർഫണ്സാണ്... അതുകൊണ്ട് ഞങ്ങൾക്ക് ഫാമിലി എന്ന് പറയാൻ ആരുമില്ല.... സുപ്പു ഞാനപ്പോൾ കല്ലുവിനെ കൊണ്ടുപോവാണെ "
കല്ലുന് എന്താ പറയേണ്ടത്..... എന്താ ചെയ്യേണ്ടത് എന്നറിയാതെ പരസ്പരം ഒന്ന് നോക്കി......
എല്ലാരും ഒരുതരം നിർവികാരതയോടെ ഇരിക്കുകയാണ്......
ഇതാണല്ലോ എനിക്കും വേണ്ടത്...
എല്ലാരുടേയും ഇടയിൽ നിന്ന് ഞാൻ കല്ലുവിനെ കൈപിടിച്ച് വലിച്ചു കാറിൽ കൊണ്ട് പോയി കയറ്റി......
അവളാണെങ്കിൽ ഒന്നും എതിർത്ത് പറയാനാകാതെ നിശ്ചലമായി എന്റെ കൂടെ വന്ന് കാറിൽ കയറി.....
" ബ്രോന്ന് ഇവിടത്തെ റൂട്ട് ക്ലിയർ ആയിരിക്കുമല്ലല്ലോ so i will drive"
ബ്രോ കീ എനിക്ക് എറിഞ്ഞു തന്നു... ഞാൻ വാങ്ങിച്ച് ഡ്രൈവിംഗ് സീറ്റിലേക്ക് നടന്നു... പോകുന്ന പോക്കിൽ ചിരിച്ച് എല്ലാവർക്കും ബൈ പറയാൻ ഞാൻ മറന്നില്ല....
എല്ലാവരുടെ നെഞ്ചിലേക്ക് ഒരു ആണി കുത്തി വെച്ചിട്ടാണ് ഞാൻ പോകുന്നതെന്ന്... മനസ്സിലായിട്ടും മനസ്സിലാകാത്ത പോലെ ഞാൻ കാർ റിവേഴ്‌സ് എടുത്തു... വളച്ച് തിരിച്ചുപോയി....
ഇപ്പോഴാണ് എനിക്ക് തൃകണ്ണിന്റെ ആവശ്യം....
അവിടെ എന്താണ് നടക്കുന്നത് എന്ന് എനിക്ക് അറിയണം.... കല്ലുനെ അവിടെ നിർത്തി പോന്നാ മതിയായിരുന്നു.... കാശി അവിടെ ഉള്ളതാ ആകെകൂടി ഒരു സമാധാനം....
ഇങ്ങനെയൊക്കെ വിചാരിച്ചു ഞാൻ തിരിഞ്ഞുനോക്കുമ്പോൾ
പപ്പയും മമ്മയും കാറിന്റെ ബാക്ക് സീറ്റിലെ വിൻഡോയിലൂടെ പുറത്തേക്ക് അന്തം വിട്ടു നോക്കി കൊണ്ടിരിക്കുകയാണ്.....
ഒരു കൈ രണ്ടാളും കൂട്ടിപ്പിടിച്ച് ഇരിക്കുന്നുണ്ട്.... ഒരിക്കലും ആർക്കുവേണ്ടിയും ഞാൻ ഇത് വേർപെടുത്തില്ല എന്ന് പറയുന്നതുപോലെ...
രണ്ടറ്റത്ത് ഇരുന്ന് രണ്ടുപേരും പഴയകാല ഓർമ്മകളിലേക്ക് ഊളി ഇടുകയാണ്.....
രണ്ടുപേരുടെയും കണ്ണിൽ നീർതളങ്ങൾ തങ്ങി നിൽക്കുന്നുണ്ട്....
ഇവിടെ ഇപ്പം അവാർഡ് പടത്തിനെ കാട്ടും... കട്ട ശോകം സീനാ
"പപ്പാ നമുക്ക് നാട്ടിലേക്ക് തിരിച്ചു പോകാം... "
പപ്പ - അതെന്താ ലച്ചു നീ പെട്ടെന്ന് അങ്ങനെ പറഞ്ഞത്...
" അല്ല..... അവാർഡ് പടത്തിൽ അഭിനയിക്കാൻ എനിക്ക് യാതൊരു താൽപര്യവുമില്ല.... ആക്ഷൻ റൊമാന്റിക് കോമഡി ആണെങ്കിൽ മാത്രമേ ഉള്ളൂ... "
പപ്പ - വാവേ അത്
" അവിടെയൊക്കെ കണ്ടപ്പോ എനിക്ക് പഴയതൊക്കെ ഓർമ്മവന്നു blabla.... എന്നൊക്കെ പറയാനാണെങ്കിൽ ഇങ്ങോട്ട് വരണ്ട.... ഇതെല്ലാം നേരത്തെ തന്നെ നമുക്ക് അറിയുന്ന കാര്യങ്ങൾ അല്ലേ.... എന്നെങ്കിലും ഒരു ദിവസം അവരെ ഫേസ് ചെയ്യേണ്ടിവരും എന്ന് വിചാരിച്ചിട്ട് അല്ലേ... പപ്പാ ഇവിടെ ഹോസ്പിറ്റൽ വരെ തുടങ്ങിയത്"
പപ്പ - പക്ഷേ ഇത്ര പെട്ടെന്ന് ഞാൻ വിചാരിച്ചില്ല... ഒരു രണ്ടുമൂന്നു കൊല്ലം കഴിഞ്ഞിട്ടാ ഞാൻ ഇതൊക്കെ വിചാരിച്ചത്...
" ആണോ അങ്ങനെ ആണേൽ രണ്ടുകൊല്ലം കഴിഞ്ഞിട്ട് റീഎൻട്രി നടത്താം... ഇപ്പോൾ ഞാൻ നേരെ വീട്ടിലേക്ക് ഡ്രൈവ് ചെയ്യട്ടെ... "
പപ്പ -ഇതിനോടൊക്കെ സെന്റി അടിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതി....
മമ്മ - അതെങ്ങനെയാ നിങ്ങളുടെ മോളല്ലേ.... അസ്ഥാനത്ത് ചളിയടിക്കാൻ അവളെ കഴിഞ്ഞിട്ട് ആളുള്ളൂ...
ആയി രണ്ടുപേരും തിരിച്ചു ഫോമിലായി... ഇനി അവരായി അവരുടെ പാടായി ഞാനാ വഴിക്കില്ല....
പപ്പ - മതി മതി... നൈസായിട്ട് എനിക്ക് നീ താങ്ങുന്നത് ഞാൻ അറിയുന്നില്ല എന്ന് നീ വിചാരിക്കേണ്ട.... പിന്നെ പാവല്ലേ എന്ന് വിചാരിച്ചിട്ട് വിട്ടേക്കുന്നതാ...
മമ്മ - അല്ലാതെ തിരിച്ചു പറയാൻ ഒന്നും ഇല്ലാഞ്ഞിട്ടല്ല...അല്ലേ...
പപ്പാ പിന്നെ എന്തോ പറയാൻ തുടങ്ങുന്നതിനു മുന്നേ.... മമ്മ മതിയെന്ന് പറഞ്ഞു
മമ്മ - സോറി മോളെ... കല്ലു... മേമ്മ അങ്ങനെ പറഞ്ഞത് മോക്ക് സങ്കടം ആയോ...
കല്ലു - എന്താ മേമേ ഇങ്ങനെയൊക്കെ പറയുന്നത്..... ഇതൊക്കെ നമ്മുടെ പ്ലാൻ പ്രകാരം അല്ലേ.... എനിക്ക് സങ്കടമൊന്നും ആയിട്ടില്ല....
മമ്മ - എന്നാലും കുറച്ചു പോലും...
കല്ലു - ഇല്ലന്നേ
" ഇനി മമ്മ പറഞ്ഞു പറഞ്ഞ് അവളെ സങ്കടപ്പെടുതേണ്ട.."
മമ്മ - ലച്ചൂ....
പിന്നെ എന്തെങ്കിലും പറയുന്നതിന്റെ മുൻപേ ഞങ്ങളുടെ പുതിയ വീട്ടിൽ എത്തി...
പഴയ വീടിന്റെ ഡിടോ കോപ്പിയാ ഈ വീടും... ആ വീടിന്റെ ഓർമ വരാതിരിക്കാനാ ഇങ്ങനെ ഉണ്ടാക്കിയത്...
അതെന്തായാലും എട്ടിട്ടുണ്ട്.... ആ വീട്ടിൽ പോയ അനുഭൂതിയാ...
കഥ പറഞ്ഞിരിക്കുവാൻ സമയമില്ല... പൂജ തുടങ്ങി.....
*********************************
പിന്നെ ഞങ്ങൾ ബാക്കിയുള്ള കലാപരിപാടികളുടെ പ്ലാൻ ചെയ്തു...
എല്ലാം കഴിയുമ്പോഴേക്കും രാത്രിയായി...
കല്ലു വൈകുന്നേരമായപ്പോൾ വീട്ടിലേക്ക് തിരിച്ചുപോയി.....
വീട്ടിൽ എല്ലാരും കട്ട ശോകത്തിൽ ആണെന്നാണ് അവളുടെ പുതിയ അറിയിപ്പ്.....
പാലക്കലെ അവസ്ഥയും മറിച്ചല്ല എന്നാണ് കാശിയുടെ അറിയിപ്പും....
ഡോസ് രണ്ടു വീട്ടുകാർക്കും കറക്റ്റായി ഏറ്റിട്ടുണ്ട്...
ഇതല്ലാതെ സെന്റി അടിക്കാൻ പോയി കഴിഞ്ഞാൽ ഇവരെല്ലാവരും കൂടി ചെലപ്പം ഞങ്ങളെ കൊന്നു കൊല വിളിക്കും...
നമ്മൾ എപ്പോഴും സൈക്കോളജിക്കലീ അപ്രോച്ച് ചെയ്യണം....
ഡോക്ടർമാരായ ഇവരോട് ഇത് പ്രത്യേകിച്ച് പറഞ്ഞു കൊടുക്കണ്ടല്ലോ...
മറുമരുന്ന് കൃത്യമായി ഏറ്റിട്ടുണ്ട്....
ഞാനിങ്ങനെ ഓരോന്നാലോചിച്ച് ബാൽക്കണിയിൽ ഇങ്ങനെ ഇരിക്കുകയായിരുന്നു....
പെട്ടെന്ന് ആരോ എന്റെ ഷോൾഡറിൽ കൈവച്ചു....
തിരിഞ്ഞു നോക്കാതെ തന്നെ എനിക്ക് മനസ്സിലായി അത് ആരാന്ന്...
ഇപ്പം കുറച്ചു ദിവസമായിട്ട് നല്ല തിരക്ക് ആയിട്ട് ഒന്ന് മര്യാദക്ക് കാണാൻ പോലും കിട്ടാറില്ല...
അതുകൊണ്ട് ഞാൻ അവനെ മൈൻഡ് ചെയ്യാൻ പോയില്ല....
" അറ്റ്ലിസ്റ്റ് പേടിച്ചെങ്കിലും ഒന്നു തിരിഞ്ഞു നോക്കിക്കൂടെ നിനക്ക് എത്ര ദിവസമായി ഒന്ന് മര്യാദക്ക് കണ്ടിട്ട്....."
" സാറിന് അല്ലായിരുന്നോ വലിയ തിരക്ക്.... നമ്മളൊക്കെ പാവങ്ങൾ... ഇപ്പോഴെങ്കിലും ശ്രദ്ധിക്കാൻ സമയം കിട്ടിയല്ലോ..."
ഞാൻ മുഖത്തേക്ക് നോക്കാതെ തന്നെ പറഞ്ഞു...
" അതെ ഞാൻ അവിടെ കിടന്ന് ശ്വാസം വലിച്ച് നെട്ടോട്ടമോടുന്നത് നീ കണ്ടതല്ലേ.... എന്നിട്ടും നിനക്ക് ഇങ്ങനെ എങ്ങനെ പറയാൻ തോന്നി... ബ്ലഡി ഗ്രാമവാസി...."
" അതിന് ഞാൻ ഗ്രാമവാസി അല്ല ഞാൻ നഗരവാസിയാ... "
ആദിടെ മുഖത്തേക്ക് നോക്കി ഞാൻ പറഞ്ഞു....
" അത് പറയാൻ എങ്കിലും എന്റെ നഗരവാസി കൊച്ച് ഒന്ന് എന്നെ നോക്കിയാലോ.... അതുമതി വാവയുടെ ഈ ചേട്ടന്...."
" കാണുമ്പോയേക്കും ഒലിപ്പിച്ചില്ലെങ്കിൽ ചേട്ടന് ഉറക്കം വരില്ലേ.... "
"ഇല്ല 😁😁😁"
" അങ്ങനെയാണെങ്കിൽ അധികം വൈകാതെ ഷുഗർ പിടിക്കും...."
" എനിക്കല്ലേ ഞാൻ സഹിച്ചു.... "
" അങ്ങനെ ഇപ്പോൾ സഹിക്കണ്ട... വയസ്സുകാലത്ത് വല്ല അസുഖവും പിടിച്ചാൽ ഞാൻ തന്നെ നോക്കേണ്ടിവരും.... അതുകൊണ്ട് സാർ കുറച്ചു മധുരം കുറയ്ക്കുന്നതാ നല്ലത്.... "
" ഡി കാന്താരി.... നീ കൊത്തി കൊത്തി മരത്തിൽ കയറാൻ തുടങ്ങിയോ.... "
" ഞാൻ പണ്ടേ മരത്തിലാണ് സാർ അറിഞ്ഞില്ല...."
" ഞാൻ അറിയാതെ പോയല്ലോ... നീ ഒന്ന് അറിയിച്ചു തരുമോ...."
" അധികം അറിയിക്കാണ്ട് സാർ പോയേ...."
അതും പറഞ്ഞ് ഞാൻ അവനെ തള്ളി പുറത്താക്കി.... മനസാക്ഷി ഇല്ലാത്ത ഞാൻ.... ഞാൻ പറഞ്ഞില്ലെങ്കിൽ നിങ്ങൾ പറയും അതാണ് ഞാൻ തന്നെ പറഞ്ഞത്....
" എടി സാമദ്രോഹി ഞാൻ നിന്റെ കെട്ടിയോൻ ആണെനെങ്കിലും ഒന്ന് ഓർത്തുടെ നിനക്ക്.... ഇങ്ങനെ ഒക്കെ പാടുണ്ടോ.... "
" കെട്ടിയോൻ ചേട്ടന് നാട് അറിയിച്ചുള്ള കേട്ട് കഴിയുന്നതുവരെ നോ എൻട്രി ബോർഡ് ആണ്....."
"ദുഷ്ട...."
😁😁😁😁😁
" ഞാൻ പറയാൻ വന്ന കാര്യം ഇനി പറയുന്നില്ല അത് നിനക്ക് സർപ്രൈസായി ഇരിക്കട്ടെ......"
" നാളെ പെണ്ണുകാണാൻ വരുന്ന കാര്യമല്ലേ അതെനിക്കറിയാം...."
" അതെങ്ങനെ നിനക്കറിയാം..."
" ചേട്ടന് മാത്രമല്ല എനിക്കുമുണ്ട് ചാരൻന്മാർ... "
ഇനിയും അവനെ ഇവിടെ നിർത്തിയാൽ വല്ല കുരുത്തക്കേടും കാണിക്കും എന്ന് എനിക്ക് ഉറപ്പുള്ളതുകൊണ്ട് ഉന്തി തള്ളി ഞാൻ പറഞ്ഞയച്ചു.....
ആഹാ..... എന്താണെന്നറിയില്ല വല്ലാത്തൊരു മനസ്സമാധനം........
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ മടിക്കല്ലേ, കമന്റ് ഇടാൻ മടിയുള്ള കൂട്ടുകാർ ലൈക്ക് ചെയ്ത് പ്രോത്സാഹനം നല്കണേ...
തുടരും...
Vandana Krishna
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....