അനാമിക, PART: 4 To 6

Valappottukal
" അനാമിക "
    പാർട്ട്‌ : 4

അർജുൻ എന്ന് പറഞ്ഞതും കൈയിൽ നിന്ന് ഫോൺ ഞാൻ പോലും അറിയാതെ നിലത്തേക്ക് വീണു കഴിഞ്ഞിരുന്നു...

ആമി... എന്താ ഒരു ശബ്ദം കേട്ടത്...

നന്ദുന്റെ ചോദ്യം ആണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്..

അത്... അത് നന്ദു ഫോൺ നിലത്ത് വീണതാണ്..

പേടിച്ചുപോയി എന്തായാലും... നീ വാ നമുക്ക് കഴിക്കാം, വേണ്ട നന്ദു എനിക്ക് വിശപ്പില്ല..
വിശപ്പില്ലന്നോ... എന്താ നാളെയും ഓഫീസിൽ വീഴാൻ വല്ല പ്ലാനും ഉണ്ടോ...

നാളെ ഓഫീസിൽ... എനിക്ക് കുറച്ചു ദിവസം ലീവ് വേണം...

What??  ലീവെന്നോ...

നിനക്ക് എന്താ പറ്റിയത്?  എന്തെങ്കിലും പ്രശ്നം ഉണ്ടോ?
ഒന്നും ഇല്ല നന്ദു പെട്ടെന്ന് ശ്രീ ഏട്ടനെ കണ്ടതിന്റെ ഒരു ഷോക്ക്, നീ പൊക്കോ ഞാൻ കുറച്ചു നേരം ഒന്ന് തനിച്ചിരിക്കട്ടെ....

പ്ലീസ് നന്ദു....

Leave me alone...

ഒന്നും പറയാതെ അവൾ മുറി വിട്ട് പോയി..
ഡോർ ലോക്ക് ചെയ്ത് നേരെ ഞാൻ ബെഡിലേക് വീണ് പൊട്ടി കരഞ്ഞുപോയി... എത്ര നേരം അങ്ങനെ കിടന്ന് കരഞ്ഞുന്ന് അറിയില്ല... കണ്ണീർ മുഴുവനും വറ്റിയിരിക്കുന്നു, പതിയെ എഴുന്നേറ്റു കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്ന് സ്വയം പറഞ്ഞു ഇനി എങ്ങോട്ടും ഓടി പോകാനില്ല, എത്ര നാൾ ഇങ്ങനെ എല്ലാത്തിൽ നിന്നും ഞാൻ ഒളിച്ചോടും... ഇല്ല.... ഇനി ഞാൻ എങ്ങോട്ടും ഓടില്ല...
ഇന്ന് ഈ നിമിഷം മുതൽ ഞാൻ പുതിയ അനാമിക ആയിരിക്കും, ഇനി ഞാൻ ഒന്നിനും വേണ്ടി കരയില്ല, ഞാൻ തയ്യാറാണ് എന്തും ഫേസ് ചെയ്യാൻ...

പാവം നന്ദു സങ്കടം ആയി കാണും ഞാൻ അങ്ങനെ പറഞ്ഞത്... ഒറ്റക്കിരുന്നോട്ടെ എന്ന് കരുതി ആകും അവരും എന്നെ പിന്നീട് ശല്യപെടുത്തിയില്ല, അത് ഒരു കണക്കിന് എനിക്ക് ആശ്വാസം ആയി, അല്ലെങ്കിൽ അവർക്ക് മുന്നിൽ കള്ളങ്ങൾ പറഞ്ഞു പിടിച്ചു നില്കാൻ കഴിയില്ലായിരുന്നു...
നാളെ നേരം പുലരട്ടെ എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാക്കുo..

പൂജ എഴുനേൽക്കാൻ.... ടൈം എത്രയായി എന്ന് അറിയുമോ, നന്ദു നിന്നോടും കൂടിയ എഴുനേൽക്കാൻ... എവിടുന്ന് ഒരു കുലുക്കവും ഇല്ല രണ്ടിനും, ശെരി എങ്കിൽ ഇതേ ഒള്ളൂ ഇനിയൊരു വഴി...
അമ്മേന്ന്.......ഒരു നില വിളി ആയിരുന്നു പിന്നെ കേട്ടത്..... എന്ത് പണിയാടി കാണിച്ചത് എന്ന് ചോദിക്കുകയും, രണ്ടും കണ്ണും തള്ളി നിൽപ്പുണ്ട്..

എന്താ ഇപ്പൊ ഇവിടെ സംഭവിച്ചത് എന്നായിരിക്കും നിങ്ങളും ആലോചിക്കുന്നത്...  അങ്ങനെ പ്രേത്യേകിച്ചൊന്നും സംഭവിച്ചില്ല.... കുറച്ചു വെള്ളം കോരി ഒഴിച്ചു.... അത്രേ ഉണ്ടായുള്ളൂ....
പിന്നെ അവരുടെ കണ്ണും തള്ളി ഉള്ള നിൽപ് അത് എന്തിനാണെന്ന് അല്ലേ.... പറഞ്ഞേക്കാം...

ഞാൻ നേരത്തെ റെഡി ആയി നിൽക്കുന്നത് കണ്ടിട്ട് ഉള്ള ഷോക്ക് ആണ്, ഇന്ന് ഞാൻ ഈ കാണിച്ച വെള്ളം ഒഴിക്കൽ പരുപാടി ഒക്കെയും ഡെയിലി എനിക്ക് ആണ് കിട്ടുക.....
എന്തിനാ രണ്ടും കൂടി ഇങ്ങനെ കണ്ണും തള്ളി നിൽക്കുന്നത്, 8മണി ആയി.. വേഗം റെഡി ആയി വായോ... കോഫി ടേബിൾ ഇൽ വെച്ചിട്ടുണ്ട്... എന്നും പറഞ്ഞ് ഞാൻ നടന്ന് ഹാളിൽ ഇൽ വന്നിരുന്നു...

ഡി....നന്ദു....
നീ അല്ലേ ഇന്നലെ പറഞ്ഞത് അവൾ ഇന്ന് ഓഫീസിൽ വരുന്നില്ല എന്ന്, അതാണ് ഞാനും ആലോചിക്കുന്നത് പൂജ... ആലോചന ഒക്കെയും പിന്നെയാക്കാം വേഗം റെഡി ആകാൻ നോക്ക്..

അവർ റെഡി ആയി ഹാളിൽ വന്നപ്പോൾ, വായിച്ചു കൊണ്ടിരുന്ന പേപ്പർ ടീപ്പോയിൽ വെച്ചിട്ട്, അവരോട് പറഞ്ഞു ഇറങ്ങാം ടൈം ആയി...

ആ... പിന്നെ.... ഇന്ന് ഞാൻ ഡ്രൈവ് ചെയ്തോളാം

നന്ദു... ഡി.... നന്ദു....
എന്തുവാ പൂജ....
അല്ല... ഇന്നലെ രാത്രി ഇവളുടെ തലയിൽ തേങ്ങ വല്ലതും വീണോ??
മിക്കവാറും വീണിട്ട് ഉണ്ടാകും... അല്ലെങ്കിൽ ഒരു രാത്രി കൊണ്ട് ഇത്രെയും അത്ഭുതം സംഭവിക്കുമോ. നീ വാ എന്തായാലും...
പൂജ എനിക്ക് ഒപ്പം മുൻപിലും നന്ദു പുറകിലും ആണ് കയറിയത്... എന്തൊക്കെയോ എന്നോട് ചോദിക്കണം എന്ന് ഉണ്ടായിരുന്നു രണ്ട് പേർക്കും പക്ഷെ ഒന്നും ചോദിച്ചില്ല... എനിക്ക് ശെരിക്കും ചിരി ആണ് വന്നത് രണ്ടിന്റെയും റിയാക്ഷൻ കണ്ടിട്ട്...

കാർ പാർക്ക്‌ ചെയ്യ്ത്, ലിഫ്റ്റ് ഇൽ കയറി 5th ഫ്ലോർ ഇറങ്ങി, ഐഡി കാർഡ് ഉപയോഗിച്ച് ഓഫീസിൽ കയറിയപ്പോൾ കണ്ടത് ശെരിക്കും ഞെട്ടിച്ചു കളഞ്ഞു, എന്റെ മാറ്റത്തേക്കാൾ വലിയ സംഭവങ്ങൾ ആണ് ഇവിടെ ഇപ്പോൾ...

എന്താണെന്നല്ലേ നിങ്ങൾ ആലോചിക്കുന്നത്....

എല്ലാരുടെയും മുഖത്ത് നൂറു വാട്ട് ബൾബ് കത്തി നിൽക്കുകയാണ്... മറ്റൊന്നുമല്ല ന്യൂ ബോസിനെ ഇമ്പ്രെസ്സ് ചെയ്യാൻ ഉള്ള ഓട്ടം ആണ് എല്ലാരും,
വേഷത്തിലും, മേക്കപ്പിലും....
ഇനി എന്തൊക്കെ കാണേണ്ടി വരുമോ ആവോ...

ഞാൻ എന്റെ സീറ്റിൽ ഇരുന്ന് പെന്റിങ് വർക്ക്‌ ഒക്കെയും തീർക്കാൻ തുടങ്ങി.. കാരണം നമ്മളെ ഇത് ഒന്നും ബാധിക്കുന്നില്ലല്ലോ, നമുക്ക് ആരെയും ഇമ്പ്രെസ്സ് ചെയ്യണ്ടല്ലോ...

കുറച്ചു കഴിഞ്ഞപ്പോൾ എന്റെ അടുത്തേക്ക് പൂജ  വന്നു..
ആമി... വേഗം എഴുന്നേൽക്ക് മീറ്റിംഗ് സ്റ്റാർട്ട്‌ ചെയ്യാറായി...
മീറ്റിങ്ങോ... എന്ത് മീറ്റിംഗ്?? ഞാൻ അറിഞ്ഞില്ലാലോ
ബോധം പോയി ആശുപത്രിയിൽ കിടന്ന നീ എങ്ങനെ അറിയാനാ ഇത് ഒക്കെയും..
അവളെ ചീത്ത പറയാനായി പോകുമ്പോളാണ്.

രണ്ടും ഇവിടെ നിക്കുവാണോ, വേഗം വായോ മീറ്റിംഗ് തുടങ്ങാറായി എന്നും പറഞ്ഞ് നന്ദു ഞങ്ങൾക്ക് അടുത്തേക്ക് വന്നു...
പിന്നെ നേരെ കോൺഫറൻസ് ഹാളിലേക്ക് നടന്നു.. ഞങ്ങൾ ചെന്നപ്പോഴേക്കും ഫുൾ കോറം എത്തിട്ടുണ്ടായിരുന്നു... ആദ്യമായിട്ടാണ് മീറ്റിംഗ് തുടങ്ങുന്നതിനു മുന്നേ എല്ലാരും എത്തുന്നത്..
കാണാൻ കൊള്ളാവുന്നവൻ ബോസ്സ് ആയിട്ട് വന്നാൽ ഇത് അല്ല ഇതിന് അപ്പുറവും സംഭവിക്കും എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ എന്റെ സീറ്റിലേക് ഇരുന്ന്, എനിക്ക് തൊട്ട് അപ്പുറത്തായി പൂജയും നന്ദുവും...

പെട്ടെന്ന് ആണ് ഡോർ തുറന്ന് അവർ അകത്തേക്ക് കയറിയത്...
അയാളുടെ കണ്ണുകൾ എന്നെ അനേഷിച്ചു... അറിയാതെ ഞാനും ആ കണ്ണുകളിൽ നോക്കി.. വേഗം തന്നെ രണ്ടുപേരും നോട്ടം പിൻവലിച്ചു..

നന്ദു : ഡി... ഇത് ഏതാടി മൂന്നാമത്തെ കക്ഷി, ഇത് നീ ഇന്നലെ പറഞ്ഞില്ലാലോ.

പൂജ : ഞാൻ തന്നെ ഇവനെ ഇപ്പോഴാ കാണുന്നത്, പിന്നെ എങ്ങനെയാ ഡി ഞാൻ നിന്നോട് ഇന്നലെ  പറയുക. എന്തായാലും ചെക്കൻ കിടു ആണ്.. എല്ലാം ഒന്നിന് ഒന്ന് മെച്ചം...

Good Morning Guys...
I'm Dev and meet my brother Arjun..
And he is my buddy karthik...
They are also going to assist with me in this new project...

അപ്പോഴാണ് ഡോറിൽ ഒരു മുട്ട് കേട്ടത്

Sir... May i come in...

Yes.... come in

ഓഫീസിലെ പുരുഷവർഗ്ഗത്തിന്റെ മുഴുവൻ മനസ്സിൽ ലഡ്ഡു പൊട്ടി, വന്നത് അത് പോലെ ഒരു
അഡാർ ഐറ്റം അല്ലേ... ഒന്നും പറയാനില്ല...
ബ്ലൂ കളർ ജീൻസും, വൈറ്റ് കളർ ഷർട്ടും, മുടി ഒക്കെയും straight ചെയ്ത് നല്ല ഭംഗി ആയി ഇട്ടിട്ടുണ്ട്... ആരായാലും നോക്കി പോകും, കുറ്റം പറഞ്ഞിട്ട് കാര്യമില്ല...

Meet My P.A Anjali Madhavan...
She will coordinate everything..

       നിങ്ങൾക്ക് എല്ലാവർക്കും വർക്ക്‌ ചെയ്യാൻ നിങ്ങളുടേതായ സ്പേസ് ഉണ്ടാകും, ഞാൻ ഒരു മൂരാച്ചിയായ ബോസ്സ് ഒന്നും അല്ല. എല്ലാവരും പഴയ മാനേജ്മെന്റിന് കൊടുത്ത എല്ലാ സപ്പോർട്ടും ഞങ്ങൾക്കും തരും എന്ന് വിശ്വസിക്കുന്നു..

സ്റ്റാഫ്‌ : Sure sir we will support this new management.

നന്ദു : ഈശ്വര ഇത്രെയും ആവേശമോ ഇവിടെ ഉള്ളവർക്ക്...

ആമി : ഇനി കാണാൻ കിടക്കുന്നത് അല്ലെ ഒള്ളൂ

ദേവ് :  പിന്നെ ചിലർക്ക് പൊസിഷൻ മാറ്റം ഒക്കെയും ഉണ്ടാകും.. അതിന്റെ ഫസ്റ്റ് സ്റ്റെപ് ആയിട്ട്...
kavya today onwards you will assist me..
Okay guys...You can go back to your work....
Have a good day..
ഇത്രെയും പറഞ്ഞ് പുള്ളി ക്യാബിൻ പുറത്തേക്കു പോയി കൂടെ ഉണ്ടായിരുന്നവരും... അർജുന്റെ നോട്ടം എന്നിലേക്ക് എന്ന് മനസിലായി ഞാൻ തല കുനിച്ചു..

കാവ്യയുടെ മുഖം കാണണം കമ്പനിയുടെ പകുതി ഷെയർ അവളുടെ പേരിൽ എഴുതി കൊടുത്തത് പോലെയുള്ള റിയാക്ഷൻ ആണ്..

പൂജ : ബിബിസിക്ക് ലോട്ടറി അടിച്ചല്ലോ മോളെ , ദൈവമേ ഇനി ഇവളുടെ ജാഡ കാണണമെല്ലോ..

എല്ലാരും അവരവരുടെ സീറ്റിലേക്ക് പോയി, അപ്പോഴാണ് വിശപ്പിന്റെ വിളി വല്ലാതെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയത്, പതിയെ എഴുനേറ്റ് കോഫി ഷോപ്പിലേക്ക് നടന്നു... പെട്ടെന്ന് ആണ് എന്റെ കയ്യിൽ ആരോ പിടിച്ചത്, തിരിഞ്ഞു നോക്കിയപ്പോൾ മുന്നിൽ അർജുൻ...

Arjun.... Leave my hand...
ഞാൻ അത് പറഞ്ഞ് തീരുന്നതിന് മുന്നേ അർജുൻ കൈകൾ വിട്ട് കഴിഞ്ഞിരുന്നു..

I want to talk to you Amy...

ആമി... അല്ല അനാമിക... സാർ പോകണം ഇപ്പോൾ.. ഇവിടെ നിന്ന്, എനിക്ക് സാറിനോട് ഒന്നും സംസാരിക്കാൻ ഇല്ല.. ഒഫീഷ്യൽ മാറ്റർ ആണെങ്കിൽ അത് ഓഫീസിൽ ഇരുന്ന് സംസാരിക്കാം..  ഇത്രെയും പറഞ്ഞ് ഞാൻ കോഫി ഷോപ്പിലേക്ക് നടന്നു...

ഒരു കോഫിയും ആയി ടേബിളിൽ വന്നിരുന്ന് ഒരു സിപ് എടുത്തതും മുന്നിൽ കാവ്യ...

കാവ്യ : നിന്നെ ഞാൻ എവിടെ ഒക്കെ അനേഷിച്ചു

ആമി : കോഫി കുടിച്ചു കൊണ്ട്, അവളോട് ചോദിച്ചു,  എന്താ കാര്യം...

കാവ്യ : നിന്നെ സാർ അനേഷിക്കുന്നു...

ആമി : ഏത് സാർ??

കാവ്യ : ദേവ് സാർ

ആ പേര് കേട്ടതും കുടിച്ചു കൊണ്ടിരുന്ന കോഫി എന്റെ നെറുകയിൽ കയറി.... ദൈവമേ ഇനി അയാൾ എന്തിനുള്ള പുറപ്പാടാ...
കാവ്യ നീ പൊക്കോ ഞാൻ വന്നോളാം എന്ന് പറഞ്ഞ് അവിടെ നിന്ന് എഴുനേറ്റ് അയാളുടെ ക്യാബിൻ ലക്ഷ്യം ആക്കി നടന്നു..
മുഴുവൻ ധൈര്യവും സംഭരിച്ച് ഡോർ knock ചെയ്തു..

Come In...

എന്നെ പ്രേതീക്ഷിച്ചുള്ള നില്പാണെന്ന് കണ്ടാൽ അറിയാം, എന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട് ആ മുഖത്ത്...

വരണം മാഡം...

നിൽപ് അത്ര പന്തി അല്ല എന്ന് തോന്നിയത് കൊണ്ട് വേഗം തിരികെ പോയേക്കാം എന്ന് കരുതി ബാക്കിലേക്ക് തിരിഞ്ഞതും, പെട്ടെന്ന് എന്റെ കയ്യിൽ പിടിച്ച് എന്നെ ഭിത്തിയിലേക്ക് ചേർത്ത് നിർത്തി, രണ്ട് കയ്യും എനിക്ക് ഇരുവശത്തും കുത്തി നിർത്തി എന്നോട് ചേർന്ന് നിന്ന് കൊണ്ട് ചോദിച്ചു.

എങ്ങോട്ടാ ഓടുന്നത്... കുറച്ചു മുൻപ് അജ്ജുന്റെ എടുത്ത് കാണിച്ച ശൗര്യം ഒക്കെയും എവിടെ പോയി...

പറയൂ... മിസ്സ്‌ അനാമിക ദാസ്..

Oh.... sorry... ഞാൻ മറന്നു.. മിസ്സ്‌ അല്ലല്ലോ..

മിസ്സിസ് അനാമിക ആ....

പേര് മുഴുവിപ്പിക്കുന്നതിന് മുന്നേ, ഞാൻ ആ വാ പൊത്തി പിടിച്ചു.....

NEXT PART...

( നിങ്ങളുടെ എല്ലാരുടെയും സപ്പോർട്ടിന് ഒരുപാട് നന്ദി... നായകൻ ആരായിരിക്കും എന്ന കൺഫ്യൂഷനിൽ ആണ് എല്ലാരും എന്ന് അറിയാം, കുറച്ചു കൂടി ശെമിക്കുക.. നമ്മുടെ നായകൻ ആരാണ് എന്ന് ഒരു കിടിലൻ ട്വിസ്റ്റിൽ കൂടി ഉടനെ പറയുന്നത് ആയിരിക്കും... nice, good, next, എന്ന  മൂന്നു ഡയലോഗ് ഈ പോസ്റ്റിന്റെ താഴെ ബാൻ ചെയ്യാൻ പോവുക ആണ്, പകരം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു... സപ്പോർട്ട് തുടരട്ടെ... )

രചന : ശിൽപ ലിന്റോ

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top