മൊഹബത് ♥️ 14

Valappottukal
മൊഹബത് ♥️ 14

"അമ്മേ.......  അമ്മാ........... " ശിവ നിർമ്മലയെ അടുക്കളയിൽ കാണാത്തത് കൊണ്ട് നിർമ്മലയുടെ മുറിയിലേക്ക് ചെന്നു..

"ശോ.....  ഈ അമ്മ ഇത് എവിടെ പോയി കിടക്കുവാ.......  രാവിലെ തന്നെ ഇത് എങ്ങോട്ടാ പോയത്... " സ്വയമേ പറഞ്ഞു കൊണ്ട് ശിവ ഉമ്മറത്തേക്ക് നടന്നു...

"എന്താ ശിവ നീ തനിച്ചു സംസാരിക്കുന്നേ.... " നിർമ്മല കിണ്ടിയിലെ വെള്ളത്തിൽ കാൽ കഴുകിയിട്ടു ചോദിച്ചു.... " നിർമ്മല അമ്പലത്തിൽ പോയിട്ടുള്ള വരവാണ്...

"അമ്മ എവിടെ പോയതാ...  മനുഷ്യൻ എവിടെയൊക്കെ നോക്കി "

"ഞാൻ ഒന്ന് കുടുംബക്ഷേത്രത്തിൽ പോയതാ....  നിനക്ക് പിന്നെ അതൊന്നും പറഞ്ഞിട്ടില്ലല്ലോ......  പിറന്നാളായിട്ടെങ്കിലും ക്ഷേത്രത്തിലേക്ക് ഒന്ന് പോയിക്കൂടെ ശിവേ നിനക്ക്... " നിർമ്മല ചന്ദനം ശിവയുടെ നെറ്റിയിൽ തൊട്ടിച്ച് കൊടുത്തു..

"അമ്മയ്ക്ക് അറിയാല്ലോ എനിക്ക് ഇതൊന്നും ഇഷ്ടല്ല എന്ന് പിന്നെ എന്തിനാ......  "

" നിനക്ക് ഒന്ന് ക്ഷേത്രത്തിൽ പോയാൽ എന്താ..... "

"അമ്മയോട് തർക്കിക്കാൻ ഞാൻ ഇല്ല.... ഞാൻ കോളേജിൽ പോകാൻ റെഡിയാവട്ടെ.... " ശിവ അകത്തേക്ക് പോകാൻ തുടങ്ങിയതും നിർമ്മല അവളുടെ കൈ പിടിച്ചു. അവളുടെ മൂർദ്ധാവിൽ ഉമ്മ കൊടുത്തു..

"പിറന്നാളാശംസകൾ....  മോളുടെ റൂമിൽ അമ്മ ഒരു ദാവണി വെച്ചിട്ടുണ്ട്  ഇന്ന് അത് ഇട്ടിട്ട് പോയാൽ മതി.... " ശിവ നിറംമലയ്ക്കും തിരിച്ച് ഉമ്മ കൊടുത്തു...  അവളെ നോക്കിയൊന്നും ചിരിച്ചിട്ട് ശിവ റൂമിലേക്ക് പോയി...

ചുവപ്പും പച്ചയും കോമ്പിനേഷനുള്ള  ദാവണിയായിരുന്നു...  കണ്ണെഴുതി പൊട്ട് തൊട്ട്.. ഒരു ജിമിക്കി കാതിലിട്ടു.. കൈയിൽ ചുവപ്പ് കുപ്പിവളകളും... മുടി കുളിപിന്നിൽ വിടർത്തിയിട്ടും....  അവൾ കണ്ണാടിയിൽ തന്റെ രൂപം നോക്കി... ശിവയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു...

"ഷാനു ഇതുവരെ ആയിട്ട് ഒന്ന് വിളിച്ചത് പോലും ഇല്ലല്ലോ...  ഇന്നലെ വൈകുന്നേരം ഇവിടുന്ന് പോയതാ പിന്നെ ഒരു അഡ്രസ്സും ഇല്ല " ശിവ സ്വയമേ പറഞ്ഞു
പെട്ടെന്നാണ് ശിവയുടെ ഫോൺ റിംഗ് ചെയ്തത്..  ഷാനുവാണെന്ന് കരുതി
ശിവ ഓടിച്ചെന്ന് ഫോണെടുത്തു.. ഷാനുവിനെ കോൾ അല്ല എന്നറിഞ്ഞത് ശിവയുടെ മുഖം വാടി.അവൾ ഫോണിൽ ചെവിയോടു ചേർത്തു...

"ഏട്ടന്റെ  ചിങ്കാരിക്ക് ഒരായിരം പിറന്നാൾ ആശംസകൾ... " ഫോൺ ശിവ അറ്റൻഡ് ചെയ്ത് കണ്ണന് വിഷ് ചെയ്തു

"താങ്ക്യൂ കണ്ണേട്ടാ " ശിവ ഒരു ചിരിയോടെ പറഞ്ഞു...

"ഗിഫ്റ്റൊക്കെ ഞാൻ വൈകുന്നേരം തരാം.."

"മ്.... " ശിവ ഫോൺ കട്ട്‌ ചെയ്യ്തു ബാഗുമെടുത്തിറങ്ങി...
നിർമ്മല ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു....  ശിവ മാലയിട്ടു വെച്ച തന്റെ അച്ഛന്റെ ഫോട്ടോയിലേയ്ക്ക് ഒന്ന് നോക്കി..  അവളുടെ കണ്ണുകൾ ഈറനണിഞ്ഞു

ഷഹനയും വേണിയും അവളെ കെട്ടിപിടിച്ചു വിഷ് ചെയ്തു. ശിവ കോളേജ് ഗേറ്റ് എത്തിയതും ചുറ്റും നോക്കി. തേടിയത് കാണാതായപ്പോൾ ശിവയുടെ മുഖം മങ്ങി..

"എന്താടി നിന്റെ മുഖം വീർത്തിരിക്കുന്നെ.... " ഷഹന ശിവയെ നോക്കി ചോദിച്ചു...  ശിവ  ഫോൺ എടുത്ത് ആരെയോ വിളിക്കുന്നുണ്ടായിരുന്നു....

"ഒന്നുല്ല....  " ശിവ ദേഷ്യത്തോടെ പറഞ്ഞു...

മൂന്ന് പേരും ക്ലാസിലേക്ക് കയറി....  ശിവയുടെ ബെഞ്ചിൽ ഒരു റോസാപ്പൂവും അതിനോട് ചേർന്ന് ഒരു കുറിപ്പും ഉണ്ടായിരുന്നു.. അവൾ ഒരു ചിരിയോടെ ആ പൂവ് എടുത്തും..... അവൾ ആ കുറിപ്പിൽ എഴുതിരിക്കുന്നത് വായിച്ചു..
"എന്റെ പെണ്ണിന് ഒരായിരം പിറന്നാളുമ്മകൾ.....  ഇതും കൈയിൽ പിടിച്ചു നിൽക്കാതെ  കോളേജിന്റെ പിറകിലുള്ള വാകമരച്ചുവട്ടിലേക്ക് പെട്ടെന്ന് വാ പെണ്ണേ..... " അത് വായിച്ചതും ശിവ ബാഗ് ബെഞ്ചിൽ വെച്ചിട്ട് അങ്ങോട്ട്  ഓടി.

അവിടെ മുഴുവനും നോക്കിയിട്ടും ഷാനുവിനെ കണ്ടില്ല...  അപ്പോഴാണ് മരത്തിന്റെ ചോട്ടിൽ കുറേ വാകപ്പൂവും അതിന്റെ അടിയിൽ ഒരു പേപ്പറും കണ്ടത്...  ശിവ ആ പൂക്കൾ കൈയിൽ എടുത്തു.... അതിനിടയിൽ ഒരു മോതിരം ഉണ്ടായിരുന്നു....  ശേഷം ആകാംക്ഷയോടെ അതിലേക്ക് നോക്കി...

"എന്റെ പ്രണയം അത് എന്നും നീ ആയിരുന്നു....  ഇനിയുള്ള നിന്റെ എല്ലാം ജന്മദിനവും എന്റെ കൂടെ ആയിരിക്കുമെന്ന് ഞാൻ നിനക്ക് ഉറപ്പ് തരുന്നു....  അവിടെ തന്നെ ഇങ്ങനെ നിന്നിട്ടു കാര്യമില്ല.... എന്റെ മോൾ ആ മോതിരവും എടുത്ത് വേഗം നിന്റെ വീട്ടിലെ കുളപ്പടവിലേക്ക് വാ........ " ശിവ അത് വായിച്ചതും അവളുടെ വീട്ടിലേക്ക് ഓടി...  നിർമ്മല അവിടെ ഉണ്ടായിരുന്നില്ല...  അവൾ നേരെ കുളപ്പുരയിലേക്ക് പോയി...  അവിടെയും ഷാനുവിനെ കാണാൻ കഴിഞ്ഞില്ല...  പകരം കുറേ ആമ്പൽ പൂക്കളും ഒരു കുറിപ്പു ഉണ്ടായിരുന്നു...  ശിവ ആ പൂക്കൾ കൈയിലെടുത്ത.. കുറിപ്പിൽ എഴുതിരിക്കുന്നത് വായിച്ചു..

"പെണ്ണേ  നിന്റെ ഓരോ വിശേഷ ദിവസവും എനിക്കെന്നും പ്രിയങ്കരമാണ്.....  നിന്റെ ഓരോ ഇഷ്ടങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളും എന്റേതും കൂടിയാണ്.... നിന്റെ ഒരു സ്വപ്നം ഇന്ന് യാഥാർഥ്യമാകും....  മുറ്റത്തൊരു ഓട്ടോ വന്നിട്ടുണ്ടാവും വേഗം പോയി അതിൽ കയറിരിക്ക് പെണ്ണേ..... " ശിവ മുറ്റത്ത് എത്തിയപ്പോഴേക്കും ഓട്ടോ അവിടെ ഉണ്ടായിരുന്നു.. അവൾ ഓടി പോയി അതിൽ കയറിയിരുന്നു... ഓട്ടോ ചെന്ന് നിന്നത്
ഒരു  ഇരുനില കെട്ടിടത്തിന് മുന്നിലാണ്..  അവൾ സംശയത്തോടെ അതിൽ നിന്ന് ഇറങ്ങി...
അപ്പോഴേക്കും അവളുടെ ഫോണിലേക്ക് ഷാനുവിന്റെ മെസ്സേജ് വന്നു...  അവൾ വേഗം തന്നെ അത് ഓപ്പൺ ചെയ്തു..

"അവിടെ നിന്ന് വായിനോക്കാതെ അകത്തേയ്ക്ക് കയറി വാ പെണ്ണേ.... "

ശിവ വാതിൽ തുറന്ന് അകത്തേയ്ക്ക് കയറിയതും ഡിസബിൾഡ് ആയിട്ടുള്ള കുറേ കുട്ടികൾ അവൾക്ക് റോസാപ്പൂക്കളുമായിട്ട് വന്നു.... അവൾക്ക് പൂവ് കൊടുത്തതിനു ശേഷം അവർ അവൾക്ക് ഉമ്മ കൊടുത്തു അവളും  തിരിച്ചു ഉമ്മ കൊടുത്തു.. അവസാനം ഷാനു ഒരു റോസുമായി അവളുടെ അരികിലേക്ക് എത്തി...

"ഹാപ്പി ബർത്ഡേ മൈ സോൾ....." ആ പൂവ് അവൾക്ക് നേരെ നീട്ടി... ശിവ അത് കൈ നീട്ടി വാങ്ങി...  ശിവയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു.. ഷാനു അവളുടെ കണ്ണ് തുടച്ചു കൊടുത്തു...

"ഷാനു ഇത്.... " അവൾക്ക് പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല....

"നിന്റെ സ്വപ്നം.......  ഒരു മാസമായിട്ട് ഇതിന്റെ പുറകെ ആയിരുന്നു... "

"ഷാനു.... എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല.... "

"നീ ഒന്നും പറയണ്ട.....  " ഷാനു ശിവയുടെ ചുണ്ടിലേക്ക് വിരൾ ചേർത്തു...  ശിവയുടെ കൈയിൽ നിന്ന് ആ മോതിരം വാങ്ങി അവളുടെ വിരലിൽ അണിയിച്ചു..

ശിവയും ഷാനുവും ഉച്ചവരെ അവിടെ തന്നെ ചിലവഴിച്ചു....  അവിടെ തന്നെ സദ്യ ഒരുക്കിയിരുന്നു...  കുട്ടികളുടെ കൂടെ ഭക്ഷണം കഴിച്ചു കഴിഞ്ഞാണ് അവർ അവിടെന്ന് ഇറങ്ങിയത്...

"ഷാനു.....  ഇനി എവിടെക്കാ "

"സർപ്രൈസ്.....  "

"ഇനിയും.... "

"ഇതൊക്കെ എന്ത് നീ വണ്ടിയിൽ കേറ്...."
 അവർ നേരെ പോയത് ഒരു കുന്നിൻ പ്രദേശത്തായിരുന്നു......

"ഷാനു ഇനി എനിക്ക് നടക്കാൻ വയ്യ..... " ശിവ നടക്കുന്നതിനിടയിൽ പറഞ്ഞു... ഷാനു അവളെ ഇരു കൈകളിലും കോരി എടുത്തു മുകളിലേക്ക് നടന്നു....  മുകളിൽ എത്തിയതും ഷാനു അവളെ താഴെ നിർത്തി..

അവർ ഒരു മരചുവട്ടിലിരുന്നു.... ശിവ ഷാനുവിന്റെ തോളിലേക്ക് ചാഞ്ഞു....

"ഭദ്രേ.....  നിനക്ക് ഗിഫ്റ്റ് ഒന്നും വേണ്ടേ പെണ്ണേ..... "

"ഷാനു നീ എന്റെ അടുത്തുള്ളപ്പോൾ എനിക്ക് ഇനി വേറൊരു ഗിഫ്റ്റ് എന്തിനാ.... "

"അത് പറഞ്ഞാൽ പറ്റില്ല....  നീ ഒന്ന് എണീച്ചു നിന്നേ.... " ഷാനു അവളെ പിടിച്ചെഴുനേൽപ്പിച്ചു....

"ഇനി കണ്ണുടയ്ക്ക്.... " ശിവ അവളുടെ മിഴികൾ അടച്ചു...

ഷാനു താഴെ ഇരുന്നതിന് ശേഷം അവളുടെ ദാവണി ശകലം പൊക്കി പിടിച്ചു... അവന്റെ കൈയിൽ ഉണ്ടായിരുന്നു ബോക്സ്‌ തുറന്ന് പാദസരം കൈയിലെടുത്തു....

തന്റെ കാലിൽ തണുപ്പ് അനുഭവപെട്ടപ്പോൾ ശിവ അവളുടെ മിഴികൾ മെല്ലെ തുറന്നു...
ഷാനു പാദസരം അവളുടെ കാലിൽ അണിയിച്ചതിന് ശേഷം അവളുടെ ഇരു കാലിലും അവന്റെ ചുണ്ടുകൾ ചേർത്തു... ശിവ തന്റെ കണ്ണുകൾ ഇറുക്കി അടച്ചു...  അവളുടെ ശരീരത്തിലൂടെ ഒരു തരിപ്പ് ഉണ്ടായി....
ഷാനു എഴുനേറ്റ് അവളുടെ കണ്ണിൽ ഉമ്മ കൊടുത്ത്...  അവന്റെ കൈ അവളുടെ അരയിലൂടെ ചുറ്റി അവനിലേക്ക് അടുപ്പിച്ചു...

ശിവയുടെ മടിയിൽ തലവെച്ച് കിടക്കുവായിരുന്നു ഷാനു...  അവളുടെ കൈ അവന്റെ മുടിയിൽ ഓടി കളിച്ചു...

ഷാനു ശിവയെ തന്നെ നോക്കി കിടന്നു...

"പെണ്ണേ ഞാൻ ഒരു കാര്യം പറഞ്ഞാൽ സാധിച്ചു തരുമോ.... " ഷാനു ശിവയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.. അവൾ സംശയത്തോടെ അവനെ നോക്കി... അവന്റെ കൈ അവളുടെ വലത്തേമൂക്കിലേക്ക് പോയി....

"നീ ഇവിടെ ഒരു മൂക്കുത്തിഇടുമോ....  ചുവപ്പ് കല്ല് വെച്ച മൂക്കുത്തി... "

തുടരും..

ലെങ്ത് ഇല്ലാത്തത് എനിക്ക് തീരെ സുഖമില്ല പനിയും ശ്വാസമുട്ടുമാണ്...  പിന്നെ വില്ലന്റെ എൻട്രി ആയിട്ടില്ല....  എന്തായാലും വില്ലൻ ഇനി കുറച്ച് നാളെത്തേക്ക് പ്രശനത്തിനൊന്നും നിൽക്കില്ല...
Please like and support💪

Greeshma Vipin

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top