അഞ്ജനമിഴികളിൽ❣️
ഭാഗം- 10
അഞ്ജന ആ കാറിനകത്തേക്ക് സൂക്ഷിച്ചു നോക്കി. പക്ഷേ, അതിനുള്ളിൽ ആരാന്ന് അവൾക്ക് വ്യക്തമായി കാണാൻ കഴിഞ്ഞില്ല. ആ കാർ റോഡിന്റെ സൈഡിലേക്ക് നീങ്ങി. അവൾ കാറിനെ തന്നെ നോക്കി നിന്നു. കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങിയ ആളെ കണ്ടപ്പോൾ അഞ്ജനയുടെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല.
അർജുൻ....?!
"അഞ്ജനാ... നീ ഇവിടെ?! താനെന്തിനാ മഴ നനഞ്ഞ് ഇവിടെ
നിൽക്കുന്നെ? തനിക്ക് എന്ത് പറ്റി?"
അവൻ അവളുടെ ഇരുതോളിലും പിടിച്ച് കുലുക്കി കൊണ്ട് ചോദിച്ചു.
അവളുടനെ അവനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. അർജുന് കാര്യമൊന്നും മനസ്സിലായില്ല.
"താൻ വന്ന് വേഗം കാറിൽ കേറിക്കേ.."
അവൻ അഞ്ജനയുടെ കയ്യിൽ പിടിച്ചുകൊണ്ട് കാറിന്റെ അടുത്തേക്ക് പോയി ഫ്രന്റ് ഡോർ തുറന്ന് അവളെ കയറ്റിയിരുത്തി. അർജുനും കയറി വേഗം കാർ സ്റ്റാർട്ട് ചെയ്തു. അവരെ നിരീക്ഷിച്ചുകൊണ്ട് റോഡിന്റെ എതിർവശത്തായി ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോഴും മഴ തോർന്നിട്ടുണ്ടായിരുന്നില്ല... അഞ്ജന ഒന്നും മിണ്ടാതെ നേരെ റൂമിലേക്ക് പോയി. അർജുൻ വാതിൽ കുറ്റിയിട്ട ശേഷം അവളുടെ അടുത്തേക്ക് ചെന്നു.
"അഞ്ജനാ... നീ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ? തനിക്ക് എന്താ പറ്റിയതെന്ന് പറയ്. അല്ലേൽ ഇപ്പോൾ വേണ്ട. ആദ്യം ഈ നനഞ്ഞ ഡ്രെസ്സൊക്കെ മാറ്റിയിട്ട് വാ... പിന്നെ, തലമുടിയും നല്ലതുപോലെ തുവർത്തി ഉണക്കാൻ നോക്ക്. അപ്പോഴേക്കും ഞാൻ തനിക്ക് കോഫി ഇട്ടുകൊണ്ട് വരാം. ഓക്കേ?"
അർജുൻ ഡ്രസ്സിങ് റൂമിലേക്ക് കയറി അവനു മാറാനുള്ള ഡ്രെസ്സും മറ്റും എടുത്തുകൊണ്ട് താഴേക്ക് ചെന്നു. തിരിച്ച് കോഫിയുമായി വന്നപ്പോഴേക്കും അവൾ നനഞ്ഞ ഡ്രെസ്സെല്ലാം മാറ്റിയിരുന്നു. അർജുൻ കോഫി അഞ്ജനക്ക് നേരെ നീട്ടി. അത് വാങ്ങുമ്പോൾ അവളുടെ കണ്ണുകളിൽ തന്നോട് ഉണ്ടായിരുന്ന ദേഷ്യത്തിന്റെ കണികകൾ മാഞ്ഞു പോയതായി അവൻ കണ്ടു. അവൾ കോഫി കുടിച്ചു കഴിഞ്ഞതും അവനത് വാങ്ങി മേശപ്പുറത്ത് വെച്ചു.
"ഇനി പറയ്... നീ അവിടെ റോഡിൽ മഴ നനഞ്ഞു നിൽക്കാൻ കാരണമെന്താ?"
അർജുൻ അവളുടെ അടുത്ത് ഇരുന്നു. അവന്റെ നെഞ്ചിൽ ഒരു പൊട്ടിക്കരച്ചിലോടെ ചാഞ്ഞുകൊണ്ട് ഫോൺ കാൾ വന്ന കാര്യമൊക്കെ അഞ്ജന പറഞ്ഞു.
"ഓഹോ... അതാണോ കാര്യം? ഒരു ഉച്ച ആയപ്പോൾ ഓഫീസിൽ വെച്ച് എന്റെ ഫോൺ താഴെ വീണു. ഞാനും അനീഷും കൂടി എത്രയൊക്കെ ശ്രമിച്ചിട്ടും ഓൺ ആക്കാൻ പറ്റിയതേ ഇല്ല. പിന്നെ, വൈകുന്നേരം ഒരു ക്ലൈന്റ് വന്നു. അയാളോട് സംസാരിച്ചു കഴിഞ്ഞപ്പോൾ ലേറ്റ് ആയി. അവിടെന്ന് പാഞ്ഞ് വന്നുകൊണ്ടിരുന്നപ്പോഴാ തന്നെ റോഡിൽ വെച്ച് കണ്ടത്. ആദ്യം എനിക്ക് തോന്നുകയാണെന്നാ വിചാരിച്ചേ... എന്റെ ഫോൺ ഓഫ് ആയതും താൻ ഇവിടെ ഒറ്റക്കാണ് എന്നും അറിയാവുന്ന ആള് തന്നെയാ ഇങ്ങനെയൊരു പണി ഒപ്പിച്ചത്. അതാരെന്ന് എനിക്ക് മനസ്സിലായി. ഇതിന് ഞാൻ എന്താന്ന് വെച്ചാൽ കൊടുത്തോളാം"
"അയാം സോറി അർജുൻ. റിയലി വെരി സോറി. അപ്പോൾ വന്ന ദേഷ്യത്താലും പിന്നെ എന്നോട് പറയാതെ ഇരുന്നതുംകൊണ്ടാ ഞാൻ... ഐ ലവ് യൂ അർജുൻ... ലവ് യൂ... എനിക്ക് ഇനി നീ ഇല്ലാതെ പറ്റില്ല... അർജുന് ആക്‌സിഡന്റ് ആയി എന്ന് കേട്ടപ്പോൾ എനിക്ക്... എനിക്കാകെ..."
അവൻ ഉടനെ അവളുടെ മുഖം തന്റെ കൈക്കുമ്പിളിൽ എടുത്തു.
"പേടിച്ചു പോയോ എന്റെ പെണ്ണ്?? മ്മ്?? നിന്റെ മൗനം എന്നെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് അറിയോ? ഇതാ ഞാൻ നിന്നോട് പറയാൻ മടിച്ചതിന്റെ കാരണം. ആഹ്... അതൊക്കെ പോട്ടെ..."
"സോ..."
അഞ്ജന സോറി പറയാൻ വന്നതും അർജുൻ അവളുടെ ചുണ്ടിൽ വിരൽ അമർത്തി.
"ഇനി നമ്മൾ തമ്മിൽ ഒരു സോറിയും പറയണ്ട. ഓക്കേ? നിന്നെ വിട്ട് ഞാൻ ഒരിക്കലും പോകില്ല. പിന്നെ, നിന്റെ ഈ കണ്ണുകൾ നിറഞ്ഞു കാണുന്നത് എനിക്കിഷ്ടമല്ല. നിന്നിലേക്ക് എന്നെ അടുപ്പിച്ചതും ഈ കണ്ണുകളാണ്. എന്നും ഇത് എന്നെ നോക്കി പുഞ്ചിരിക്കണം..."
എന്നും പറഞ്ഞ് അവൻ അവളുടെ കണ്ണുനീർ തുടച്ചുകൊടുത്തു. തൊട്ടടുത്ത നിമിഷം അഞ്ജന അർജുന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. അവളിൽ നിന്നും അവനത് പ്രതീക്ഷിച്ചിരുന്നില്ല. അവൻ പുഞ്ചിരിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
"അതേ... ഞാൻ ഓഫീസ് ബാഗ് എടുക്കാൻ മറന്നുപോയി. സിം എടുത്ത് വേറെ ഫോണിൽ ഇടണം. അരുണിന് കൊടുക്കാൻ വാങ്ങിയ ഒരെണ്ണം ഇവിടെ ഇരിപ്പുണ്ട്. ഞാൻ പോയി എടുത്തിട്ട് വരാം... ഇനി ഇവിടെ ഇരുന്ന് കരയരുത്. ഓക്കേ?"
എന്നും പറഞ്ഞ് അർജുൻ താഴേക്ക് പോയി. അവൻ തിരിച്ചു വന്നപ്പോൾ അഞ്ജനയെ റൂമിൽ കണ്ടില്ല. അവൻ അന്വേഷിച്ചു ചെന്നപ്പോൾ ബാൽക്കണിയിൽ നിൽക്കുന്നത് കണ്ടു.
"എന്താ ഇനി മഴ നനയാൻ വല്ല ഉദ്ദേശവും ഉണ്ടോ?"
"ഏയ് ഇല്ല... ചുമ്മാ വന്ന് നിന്നെന്നെ ഉള്ളു. പിന്നെ, ആഗ്രഹമുണ്ട്. അതിപ്പോഴല്ല..."
"മ്മ്... പിന്നെ, നാളെയേ വരുള്ളു എന്ന് പറയാൻ വേണ്ടി ഞാനിപ്പോൾ ലാൻഡ് ഫോണിൽ നിന്ന് അമ്മയെ വിളിച്ചിരുന്നു. താൻ ഒന്നു രണ്ടു സാരിയും ഓർണമെന്റ്സും എടുക്കാൻ അമ്മ പറഞ്ഞു"
"മ്മ്..."
"തനിക്ക് വിശക്കുന്നില്ലേ?"
"നോ... ഇപ്പോൾ മൈൻഡ് ഫുൾ ഹാപ്പിയാ..."
"മ്മ്... എനിക്കും വിശക്കുന്നില്ല... താൻ വാ... തന്നോട് ഒരു കാര്യം പറയാൻ ഉണ്ട്"
അർജുൻ അവളെ റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവന്റെ നെഞ്ചോട് ചേർന്ന് അവൾ കിടന്നു.
"അഞ്ജനാ.."
"മ്മ്..."
"നാളെ നമുക്ക് ഒരിടം വരെ പോകണം"
"എവിടേക്കാ അർജുൻ?"
"തന്നെ താലി ചാർത്തിയ ആ ദേവി ക്ഷേത്രത്തിൽ. എന്നിട്ട് അമ്മാവന്റെ വീട്ടിലേക്ക് പോകാം. അന്ന് തന്റെ മുഖത്ത് അത്ര സന്തോഷമൊന്നും ഇല്ലായിരുന്നു. എല്ലാം തന്നോട് പറഞ്ഞിട്ട് ഒരുമിച്ചു പോയി തൊഴണം എന്നായിരുന്നു എന്റെ ആഗ്രഹം"
ഇത് കേട്ടതും അവൾ അവനോടു ഒന്നും കൂടി ചേർന്ന് കിടന്നു. അർജുൻ അവളുടെ തലയിൽ തടവികൊണ്ടിരുന്നു. വൈകാതെ അഞ്ജന ഉറക്കത്തിലേക്ക് ആഴ്ന്നു. അവളെ നോക്കി ചിരിച്ചു കൊണ്ട് അവനും കണ്ണുകൾ അടച്ച് ഉറങ്ങാൻ തുടങ്ങി.
പിറ്റേന്ന് രാവിലെ അവർ രണ്ടുപേരും തങ്ങളുടെ കല്യാണം നടന്ന ആ ദേവി ക്ഷേത്രത്തിൽ പോയി ഒരുമിച്ച് ദേവിയെ തൊഴുതു. അവിടെ വെച്ച് അർജുൻ പ്രസാദത്തിൽ നിന്നും കുങ്കുമം എടുത്ത് അഞ്ജനയുടെ സീമന്തരേഖയിലും താലിയിലും തൊട്ടുകൊടുത്തു. അവൾ അവന്റെ നെറ്റിയിൽ ചന്ദനവും തൊട്ടുകൊടുത്തു. ഇനിയുള്ള ജീവിതം സന്തോഷകരമായിരിക്കണേ എന്ന് രണ്ടുപേരും ദേവിയോട് പ്രാർത്ഥിച്ച ശേഷം അവിടെ നിന്നും ഇറങ്ങി. അർജുൻ നേരെ അഞ്ജനയുടെ വീട്ടിലേക്കാണ് പോയത്.
"നമ്മൾ വൈകുന്നേരമേ അവിടെ പോകുന്നുള്ളു. ഓഫീസിൽ കുറച്ചു പണി ബാക്കിയുണ്ട്. വൈകുന്നേരം ഞാൻ വിളിക്കാൻ വരാം"
"മ്മ്... ശെരി"
സന്ധ്യ കഴിയാറായപ്പോൾ ഒരു ഓട്ടോ വിളിച്ച് വീട്ടിലേക്ക് വരാൻ അവൻ പറഞ്ഞു. അഞ്ജന വീട്ടിലെത്തിയപ്പോൾ അർജുൻ ബാൽക്കണിയിൽ നിൽക്കുന്നത് കണ്ടു. അവൾ അവന്റെ അടുത്തേക്ക് ചെന്നു.
"ആഹാ... ഇവിടെ മാനത്തേക്ക് നോക്കി മഴ ആസ്വദിച്ചുകൊണ്ട് നിൽക്കുവാണോ? നമ്മൾ പോകുന്നില്ലേ?"
"ഓഫീസിൽ നിന്നും വന്നപ്പോൾ പോകാനുള്ള മൂഡ് പോയി. പിന്നെ, അങ്ങോട്ട് കാർ ഡ്രൈവ് ചെയ്യാൻ മടിച്ചാ തന്നോട് ഓട്ടോ വിളിച്ച് വരാൻ പറഞ്ഞത്. നമ്മുടെ ബർത്ത് ഡേ ദിവസം തന്നെയും ചേർത്ത് പിടിച്ച് മാനത്തെ നക്ഷത്രങ്ങളെ നോക്കി കുറേ നേരം നോക്കി നിൽക്കണമെന്നുണ്ടായിരുന്നു. പക്ഷേ, നടന്നില്ലാലോ... ആഹ് അതൊക്കെ പോട്ടെ... ഇപ്പോൾ ഈ ചാറ്റൽമഴയെങ്കിലും ഒരുമിച്ചു നിന്ന് ആസ്വദിക്കാം..."
എന്നും പറഞ്ഞ് അർജുൻ അവളെ കെട്ടിപ്പിടിച്ചു.
അവരെ തഴുകാൻ വന്ന കാറ്റിലൂടെ മഴത്തുള്ളികൾ പാറി വന്ന് രണ്ടുപേരെയും പൊതിയാൻ തുടങ്ങി. അഞ്ജന മെല്ലെ മുഖമുയിർത്തി മാനത്തേക്ക് നോക്കി. മഴത്തുള്ളികൾ അവളുടെ മുഖത്ത് അവിടെയവിടെയായി പതിച്ചു. അവൾ മിഴികൾ അടച്ച് അവയെ സ്വീകരിച്ചു.
"നമുക്ക് കുറേ നേരം ഇവിടെ നിന്ന് നനഞ്ഞാലോ? ഏഹ്?"
എന്ന് അർജുൻ അവളുടെ കാതിൽ മെല്ലെ മൊഴിഞ്ഞതും അവനെ തള്ളിമാറ്റിക്കൊണ്ട് അവൾ ഓടിപ്പോകാനൊരുങ്ങി. എന്നാൽ അവൻ അവളുടെ ഇടുപ്പിൽ പിടുത്തമിട്ടു.
"അങ്ങനെ അങ്ങ് പോകല്ലേ... എനിക്ക് നിന്നോട് ഒരു കാര്യം കൂടി പറയാൻ ഉണ്ട്. അല്ല കാണിച്ചു തരുവാൻ ഉണ്ട്. വാ..."
അർജുൻ അഞ്ജനയെ റൂമിലേക്ക് കൊണ്ടുപോയി. എന്നിട്ടവൻ മേശയിലെ ഡ്രോയർ തുറന്ന് ഒരു കീ എടുത്തു.
"ഇങ്ങോട്ട് വന്നേ..."
അർജുൻ അവളെ ഡ്രസ്സിങ് റൂമിനകത്തേക്ക് വരാൻ വിളിച്ചു. അവിടെ പൂട്ടിക്കിടന്ന റൂം തുറന്നു. അവിടെ ചെന്നതും അഞ്ജനയുടെ മിഴികൾ വിടർന്നു. വിശാലമായൊരു ബെഡ്‌റൂം ആയിരുന്നു അത്. റൂമിൽ നിറയെ വൈറ്റ് ആൻഡ് റെഡ് കളറിലുള്ള ഹൈഡ്രജൻ ബലൂണുകൾ പാറി നടക്കുന്നു. അവളുടെ ഒരു ഫോട്ടോ വലുതായി ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്. പിന്നെ ആദ്യരാത്രിയിലേത് പോലെ മെഴുകുതിരികളും ചിരാതും മറ്റും കത്തിച്ചു വെച്ചിട്ടുണ്ട്. അവയുടെ പ്രകാശത്താൽ റൂമിനൊരു പ്രത്യേക ശോഭയാണ്. മാത്രമല്ല റൂമാകെ പനിനീർ പുഷപങ്ങളുടെ ഹൃദ്യമായ സുഗന്ധം നിറഞ്ഞു നിൽക്കുകയാണ്. ആ പ്രണയ സുഗന്ധം അവളെ വേറൊരു ലോകത്തിൽ എത്തിച്ചു. അർജുൻ പിന്നിലൂടെ അവളെ പുണർന്നതും അവളുടെ ഹൃദയം സന്തോഷത്താൽ തുടികൊട്ടാൻ തുടങ്ങി.
"നമ്മുടെ ശാന്തിമുഹൂർത്തം കഴിഞ്ഞിട്ട് അവിടെ പോയാൽ മതിയെന്ന് മനസ്സ് പറഞ്ഞു"
അവനൊരു കള്ളച്ചിരിയോടെ പറഞ്ഞു.
"ഈ റൂം എങ്ങനെയുണ്ട്? നമ്മുടെ ഫസ്റ്റ് നൈറ്റിൽ റൂം ഒരുക്കിയത് അവന്മാരാ... എന്റെ ഫ്രണ്ട്‌സ്... പക്ഷേ, ഇന്ന് ഇത് ഫുൾ ഞാനാട്ടോ... തനിക്ക് ഇഷ്ടപ്പെട്ടു കാണുമെന്ന് എനിക്കറിയാം. അന്നൊന്നും നടന്നില്ല. ഇപ്പോൾ എങ്ങനെയാ കാര്യങ്ങൾ? ഏഹ്? ഈ അഞ്ജനയെ അർജുൻ സ്വന്തമാക്കാൻ പോവാ... എല്ലാ അർത്ഥത്തിലും എന്റെ മാത്രം പെണ്ണായി മാറാൻ തനിക്ക് സമ്മതമാണോ??
എന്ന് ചോദിച്ചുകൊണ്ട് അവൻ അഞ്ജനയെ തിരിച്ചു നിർത്തി. മുഖത്ത് നോക്കാതെ നിൽക്കുന്ന അവളുടെ താടിതുമ്പിൽ പിടിച്ച് അവൻ മുഖമുയിർത്തി. നാണത്താൽ കലർന്നൊരു പുഞ്ചിരി അവൾ അവന് സമ്മാനിച്ചു. അർജുൻ ഉടനെ അവളെ കൈകളിൽ കോരിയെടുത്ത് പനിനീർപുഷ്പങ്ങളുടെ ഇതളുകൾ കൊണ്ട് തീർത്ത പട്ടുമെത്തയിലേക്ക് കിടത്തി. ഒരു പനിനീർപുഷ്പം കയ്യിൽ എടുത്തുകൊണ്ട് കൂടെ അവനും. അവളുടെ നെറ്റിയിലും നാസികതുമ്പിലും അധരങ്ങളിലും പടർന്ന മഴത്തുള്ളികളെ അവൻ അധരങ്ങൾ കൊണ്ട് ഒപ്പിയെടുത്തു. അവളുടെ അധരങ്ങളിൽ ആ പനിനീർ പുഷ്പം മെല്ലെ ഉരസിയതും അഞ്ജന മിഴികൾ അടച്ചു. അവളുടെ കഴുത്തിലേക്ക് അർജുൻ മുഖം പൂഴ്ത്തി. അവന്റെ ചുണ്ടുകൾ കഴുത്തിൽ പതിഞ്ഞപ്പോൾ ഒരു പിടച്ചിലോടെ അവൾ തിരിഞ്ഞു കിടന്നു. അവളുടെ മുടിയെ ഒരു വശത്തേക്ക് മാറ്റിയിട്ട് പിൻകഴുത്തിൽ ഒന്നു ചുംബിച്ച ശേഷം കാതിൽ വേദനിപ്പിക്കാതെ മെല്ലെ കടിച്ചു. പതിയെ പതിയെ അവന്റെ കൈകൾ അഞ്ജനയുടെ ഇടുപ്പിൽ ചുറ്റിപിണഞ്ഞു കിടക്കുന്ന പൊന്നരഞ്ഞാണത്തിൽ പിടുത്തമിട്ടു. അരഞ്ഞാണത്തെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം അവൻ അതിലെ കൊളുത്തിലേക്ക് പല്ലുകൾ ആഴ്ത്തി അതിനെ അവളുടെ ഇടുപ്പിൽ നിന്നും വേർപ്പെടുത്തി. ഇതുപോലെ ഓരോന്നായി റോസാപ്പൂവിതൾ അടർത്തി മാറ്റുമ്പോലെ അവൻ മാറ്റാൻ തുടങ്ങിയതും അഞ്ജന മിഴികൾ തുറന്നു. അർജുൻ അവളെ നോക്കിയതും അവന്റെ നോട്ടം നേരിടാനാകാതെ അവൾ മിഴികൾ വീണ്ടും ഇറുകെ പൂട്ടി. അവൻ ചെറുപുഞ്ചിരിയോടെ അവളുടെ ഇരുമിഴികളിലും ചുംബിച്ചു.
"അഞ്ജനാ..."
പ്രണയാർദ്രമായി അർജുൻ വിളിച്ചപ്പോൾ അഞ്ജന മിഴികൾ തുറന്ന് അവനെ നോക്കി. തന്നെ സ്വന്തമാക്കാൻ അവന്റെ മനസ്സ് വെമ്പൽ കൊള്ളുന്നത് ആ കണ്ണുകളിൽ അവൾ കണ്ടു. അതിന് മറുപടിയായി അർജുന്റെ അധരങ്ങളിൽ അവൾ മുഖം ഉയർത്തി ചുംബിച്ചു. അവൻ അവളുടെ അധരങ്ങളെ നുകരാൻ തുടങ്ങിയതും അഞ്ജന അവന്റെ തലമുടിയിഴകളിൽ വിരലുകൾ കോർത്ത് പിടിച്ചു. അവന്റെ കൈകളും ചുണ്ടുകളും ദിശ മാറുംതോറും അവളുടെ പിടി മുറുകി. രണ്ടു പേരുടെയും ഹൃദയം ഒരുപോലെ മിടിക്കാൻ തുടങ്ങിയിരുന്നു... തന്റെ സ്പർശനത്തിന്റെ അനുഭൂതിയിൽ അഞ്ജനയുടെ മിഴികൾ കൂമ്പിയടയുന്നത് കണ്ടപ്പോൾ അവന്റെ രക്തത്തിന് ചൂട് പിടിക്കുന്നതായി അവൻ അറിഞ്ഞു. അർജുന്റെ പ്രണയം പുറത്ത് പെയ്യുന്ന ചാറ്റൽമഴ പോലെ അവളിൽ പെയ്യാൻ തുടങ്ങി. പതിയെ പതിയെ അതൊരു പേമാരിയായി മാറി. ഇതൊന്നും അറിയാതെ സൂരജും സൂര്യയും കൂടി അടുത്ത് പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.
(തുടരും)
[ഈ പാർട്ട് ഇന്നലെ എന്റെ മിസ്റ്റേക്ക് കാരണം നോട്ട്സിൽ നിന്നും കട്ട് ആയി പോയി. പേസ്റ്റ് ചെയ്യാൻ പോയപ്പോൾ നെക്സ്റ്റ് നോട്ട് കേറി വന്നു. അപ്പോൾ ഞാൻ അത് അറിയാതെ കോപ്പി ആക്കി. അങ്ങനെ അത് നഷ്ടമായി😑. പേജിൽ അയച്ചുകൊടുക്കുന്ന സമയത്തായിരുന്നു അത്. പിന്നെ, കറക്റ്റ് ടൈമിൽ കൊടുക്കാൻ പറ്റാത്തൊണ്ട് ഇന്നത്തേക്ക് മാറ്റി. സോറിട്ടോ. എന്റെ സ്റ്റോറിക്ക് വേണ്ടി കുറച്ചു പേരെങ്കിലും കാത്തിരുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി☺️. ഇനി നോട്ട് ലോസ്സ് ആകാതെ ഞാൻ ശ്രദ്ധിച്ചോളാം👍. നിങ്ങളുടെ അർജുനെയും അഞ്ജനയെയും പിണക്കം മാറ്റി ഒന്നിപ്പിച്ചിട്ടുണ്ട്😌. ഈ പാർട്ട് ഇഷ്ടമായവർ അഭിപ്രായം പറയണേ... കൂടെ ആ ലൈക് ആൻഡ് ഷെയർ ബട്ടണും😬🏃♀️]
©ഗ്രീഷ്മ. എസ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....