അനാമിക, PART: 3

Valappottukal
" അനാമിക "
     Part: 3

കാർ ഇൽ നിന്ന് ഇറങ്ങിയ ആ മുഖം മനസിലേക്ക് തെളിഞ്ഞു വന്നൂ...
പെട്ടെന്ന് ഞെട്ടി കണ്ണ് തുറന്നപ്പോൾ,
മുന്നിൽ... ശ്രീ ഏട്ടൻ.... ദൈവമേ ഞാൻ വല്ല സ്വപ്നവും കാണുവാണോ... എഴുനേൽക്കാൻ നോക്കിയപ്പോൾ ആണ് കണ്ടത് കൈയിൽ ട്രിപ്പ്‌ ഇട്ടേക്കുന്നത്..
അപ്പോഴാണ് ചുറ്റും നോക്കുന്നത്,  ഹോസ്പിറ്റലിൽ ആണോ ഞാൻ...

എന്താ എനിക്ക് പറ്റിയത്?

എങ്ങനെ ആണ് ഞാൻ ഇവിടെ എത്തിയത്?

Relax.... Amy....
You are fine and perfectly alright....

എത്ര നാളുകൾക്ക് ശേഷം ആണ് ശ്രീ ഏട്ടന്റെ ശബ്ദം ഒന്ന് കേൾക്കുന്നത്...

പെട്ടെന്ന് നന്ദു ഓടി വന്ന് എന്നെ കെട്ടിപിടിച്ചു, നീ പേടിപ്പിച്ചു കളഞ്ഞല്ലോ ആമി....
അയ്യേ എന്റെ നന്ദു ഇത്രേ ഒള്ളൂ, എനിക്ക് ഒന്ന് തല ചുറ്റി അത്രേ ഉണ്ടായുള്ളൂ.. നീ കരയുന്നത് കണ്ടാൽ തോന്നും ഞാൻ ചാകാൻ കിടക്കുക ആണ് എന്ന്..
ഒന്ന് പോടിന്ന് പറഞ്ഞിട്ട് എനിക്ക് ഇട്ട് ഒരു അടി തന്നു....

അപ്പോഴാണ് ഞങ്ങളുടെ സ്നേഹ പ്രകടനം കണ്ട് ഞങ്ങളെ നോക്കി ചിരിക്കുന്ന ശ്രീ ഏട്ടനെ ഞാൻ  ശ്രെദ്ദിച്ചത്...  ശ്രീ ഏട്ടൻ എങ്ങനെ ഇവിടെ എത്തി?
ഞാൻ ചോദിച്ചതും ഏട്ടൻ ഒരു കള്ള ചിരിയും ചിരിച്ചു എന്റെ അടുക്കലേക്കു വന്ന്...

ഈ ഹോസ്പിറ്റലിൽ എന്റെ ഫസ്റ്റ് ഡേ ആണ്,

I am really lucky because, you are my first patient.
And one more thing.....

എന്നും പറഞ്ഞ് എന്റെ ബെഡ് ഇന്റെ സൈഡിൽ വന്നിരുന്നു...
എന്നിട്ട് പറഞ്ഞു ഞാൻ വന്നത് കൊണ്ട് അല്ലെ കല്യാണത്തിന് രണ്ടു ദിവസം മുൻപ് ഒളിച്ചോടി പോയ എന്റെ ഭാവി വധുവിനെ കാണാൻ പറ്റിയത്....

ഏട്ടന്റെ ആ മറുപടി എന്റെ നെഞ്ച് തകർത്തു കളഞ്ഞു... തിരിഞ്ഞ് പോകാൻ തുടങ്ങിയ ഏട്ടന്റെ  കൈകളിൽ പിടിച്ച് ഞാൻ ചോദിച്ചു എന്നെ ഒന്ന് തല്ലുക എങ്കിലും ചെയ്ത് കൂടെ, എന്റെ കവിളിൽ തലോടി കൊണ്ട് ഏട്ടൻ പറഞ്ഞു അതിന് ഞാൻ മരിക്കണം......
ആ കണ്ണുകളിലും, വാക്കുകളിലും എന്നോട് ഉള്ള പ്രണയത്തിന് ഒരു കുറവും വന്നിട്ട് ഇല്ല എന്ന് ഞാൻ മനസിലാക്കി... ശ്രീ ഏട്ടൻ എന്നെ ചേർത്ത് പിടിച്ചപ്പോൾ എന്റെ ഉള്ളിലെ സങ്കടങ്ങൾ കണ്ണീർ മഴയായി ഒഴുകാൻ തുടങ്ങി...
പെട്ടെന്ന് മനസിലേക്ക് കാറിൽ നിന്ന് ഇറങ്ങിയ മുഖം ഓർമ വന്നു....

ഈശ്വര ഞാൻ ആരിൽ നിന്ന് ആണ് ഇത്രെയും കാലം ഒളിച് നടന്നത് അവർ എല്ലാം ഒരേ ദിവസം തന്നെ എന്റെ മുമ്പിൽ...
വിധി എന്നെ വീണ്ടും തോല്പിക്കാൻ നോക്കുക ആണോ... എന്തൊക്കെ ആകും ഇനി സംഭവിക്കുക...

(ഇത് എന്റെ ശ്രീ ഏട്ടൻ... ശ്രീഹരി നന്ദ കിഷോർ..
ഡോക്ടർ ആണ്, ബെസ്റ്റ് ന്യൂറോ സർജൻ...
നന്ദൻ അങ്കിൾ ഇന്റെ ഉം ലേഖ ആന്റി ടെയും ഒറ്റ മകൻ... അങ്കിൾ ഇന് ബിസ്സിനെസ്സ് ആണ്, ആന്റി ഹൌസ് വൈഫ് ഉം... ഞങ്ങൾ അയല്ക്കാര് ആണ്... കുട്ടികാലത്തെ ഉറപ്പിച്ചത് ആണ് വലുതാകുമ്പോൾ ഞങ്ങളുടെ വിവാഹം.. )

കഴിഞ്ഞോ രണ്ട് പേരുടെയും സ്നേഹപ്രകടനം..
നന്ദുന്റെ ചോദ്യം കേട്ടപ്പോൾ ആണ് സ്ഥലകാല ബോധം ഉണ്ടായത്, ഞാൻ വേഗം ഏട്ടനിൽ നിന്ന് അടർന്നു മാറി, എന്നിട്ട് അവൾക് നേരെ ഒരു വളിച്ച ചിരി ചിരിച്ചു....

നന്ദു നീ എന്നാൽ ഇവിടെ ഇരിക്ക്, എനിക്ക് റൗണ്ട്സിന് പോകാൻ സമയം ആയി...
എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി എന്നും പറഞ്ഞ് ശ്രീയേട്ടൻ പുറത്തേക്ക് പോയി...

നന്ദു പതിയെ എന്റെ കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു, അല്ല ആമി നിനക്ക് എന്താ പറ്റിയത്...
പെട്ടെന്ന് ഉള്ള അവളുടെ ചോദ്യം, അതിന്റെ ഞെട്ടലിൽ വേഗം അവളുടെ കൈകളിൽ നിന്ന് എന്റെ കൈ വലിച്ചു മാറ്റി....

അത്... അത്... ഞാൻ...

നീ എന്തിനാ ഡി തപ്പി പെറുക്കുന്നത്..
നിന്റെ വെപ്രാളം കണ്ടാൽ തോന്നുമല്ലോ എന്തോ കണ്ട് പേടിച്ചു ബോധം പോയത് ആണെന്ന്...
ഈ പറഞ്ഞതിൽ ഞാൻ നിന്റെ കൂടെയാ നന്ദു എന്നും പറഞ്ഞ് പൂജ റൂമിലേക്കു കയറി വന്നു..
എന്നാലും ആമി നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു..
അത് എന്താ പൂജ നീ അങ്ങനെ പറഞ്ഞത്, നന്ദു ആകാംഷയോടെ പൂജ നോക്കി ചോദിച്ചു...

അല്ലാ സാധാരണ ചുള്ളൻ ചെക്കന്മാരെ കാണുമ്പോൾ പെൺപിള്ളേർ വായിനോക്കുന്നത് കണ്ടിട്ട് ഉണ്ട്, ഇത് ആദ്യമായി ആണ് ബോധംകെട്ട് വീഴുന്നത് കാണുന്നത്...
അത് കൊണ്ട് പറഞ്ഞത് ആണേ....

ഒന്ന് നിർത്തുന്നുണ്ടോ രണ്ടും കൂടി, ഞാൻ ഒന്ന് കിടക്കട്ടെ എന്നും പറഞ്ഞ് വേഗം ബെഡിലേക് കിടന്നു.. അല്ലെങ്കിൽ ഉറപ്പായും രണ്ടും കുത്തി കുത്തി എന്തെകിലും ഒക്കെയും ചോദിക്കും..

പതിനൊന്നു മണി ആയപ്പോ നേഴ്സ് വന്ന് ഡിസ്ചാർജ് ചെയുന്ന കാര്യം പറഞ്ഞു, നിങ്ങൾ റെഡി ആയി ഇറങ്ങിക്കോ ഞാൻ ബിൽ സെറ്റിൽ ചെയ്തിട്ട് വരാം എന്നും പറഞ്ഞ് പൂജ ഇറങ്ങി..  കൗണ്ടറിൽ ചെന്നപ്പോൾ ശ്രീ ഏട്ടൻ എല്ലാം സെറ്റിൽ  ചെയ്തു കഴിഞ്ഞിരുന്നു.. അപ്പോഴേക്കും ഞങ്ങളും പോകാൻ റെഡി ആയി അങ്ങോട്ട്‌ ചെന്നു..
ശ്രീ ഏട്ടനെ കണ്ട് ഒരു ചെറിയ പുഞ്ചിരി നൽകി ഞാൻ പറഞ്ഞു ഞങ്ങൾ എന്നാൽ ഇറങ്ങട്ടെ,
ഞാൻ കൊണ്ട് വിടണോ.. വേണ്ട ഏട്ടാ ഇവർ ഉണ്ടല്ലോ കൂടെ.. ശെരി സമയത്ത് ഭക്ഷണം കഴിച്ചു റസ്റ്റ്‌ എടുക്ക്..
ഒരു മൂളൽ മാത്രം ആയിരുന്നു എന്റെ മറുപടി..
പൂജയും, നന്ദുവും ഏട്ടനോട് യാത്ര പറഞ്ഞ് എനിക്ക് ഒപ്പം ഇറങ്ങി.. കുറച്ചു നടന്നിട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്ന ഏട്ടനെ ഞാൻ കണ്ടു... എന്നോട് ചോദിക്കാൻ ഒരു നൂറു ചോദ്യങ്ങൾ ആ കണ്ണിൽ എനിക്ക് കാണാമായിരുന്നു....

ഞങ്ങളെ റൂമിൽ ആക്കി പൂജ മാത്രം ഓഫീസിലേക്ക്  തിരികെ പോയി... നല്ല ഷീണം തോന്നിയത് കൊണ്ട് ചെന്ന പാടെ ഭക്ഷണം കഴിച്ചു, നേരെ ബെഡിൽ കിടന്നു ഞാൻ പോലും അറിയാതെ ഉറക്കം എന്റെ കണ്ണുകളെ കവർന്ന് എടുത്തു....

പൂജയുടെ കലപില കേട്ട് ആണ് കണ്ണ് തുറക്കുന്നത്,
രണ്ടുംകൂടി ഭയങ്കര കാര്യമായ ചർച്ചയിൽ ആണെല്ലോ, പതിയെ എഴുനേറ്റ് ഹാളിൽ ചെന്ന് അവർ ഇരുന്ന സോഫയിൽ ഓപ്പോസിറ്റ് ആയി ഞാനും എന്റെ സ്ഥാനം ഉറപ്പിച്ചു... എന്നെ കണ്ടപ്പോൾ നന്ദു ചോദിച്ചു എങ്ങനെ ഉണ്ട് നിനക്ക് ഇപ്പോൾ, ഒരു ഷീണം തോന്നി നന്ദു..

but now i am okay..

എന്താണ് ബൾബ് ഇട്ടത് പോലെ കത്തുന്നുണ്ടല്ലോ രണ്ടിന്റെയും മുഖം... കാര്യം പറ...
പറയാല്ലോ... ഒന്ന് അല്ല ഡബിൾ ബൾബ് ആണ് മോളെ കത്തിയത്... എന്നും പറഞ്ഞ് പൂജ എന്റെ  അടുത്ത് വന്നിരുന്നു...

ഡബിൾ ബൾബ്... ഓ.....മനസിലായില്ല...

സിംപിൾ ആണ് മോളെ ജാവ.. അതായത് കുട്ടി.... നമ്മുടെ ഓഫീസിൽ വന്ന ന്യൂ ബോസ്സ് ഇനെ കുറിച്ചാണ്, രണ്ടും ഒന്നിന് ഒന്ന് മെച്ചം... അഡാർ ഐറ്റംസ് ആണ് മോളെ ഒന്നും പറയാൻ ഇല്ലാ, ഓഫീസിൽ പോകാൻ ഇപ്പോഴ ഒരു എനർജി  ഒക്കെയും വന്നത്..

അല്ല പൂജ നീ ഇത്രെയും നേരം വർണിച്ചത് അല്ലാതെ അവരുടെ പേര് പറഞ്ഞില്ലല്ലോ, നന്ദു ആയിരുന്നു അത്.. എന്നാൽ നീ കേട്ടോ മോളെ നന്ദു....

R.K ഗ്രൂപ്പ്‌ ഇന്റെ C.E.O പദ്മനാഭൻ സാറിന്റെയും,  ഗായത്രിയുടെയും ഒരേ ഒരു മകൻ,
R.K ഗ്രൂപ്പിന്റെ ന്യൂ M.D മിസ്റ്റർ ദേവ് പദ്മനാഭൻ...
അപ്പോൾ കൂടെ ഉണ്ടായിരുന്ന കക്ഷി ഏതാ..
അതിന് ഞാൻ മുഴുവൻ പറഞ്ഞ് തീർന്നില്ലല്ലോ,
നീ തോക്കിൽ കയറി വെടി വെക്കാതെ എന്റെ നന്ദു,

ശേ... ആ ഫ്ലോ അങ്ങ് പോയി...

സോറി..സോറി.. നീ പറഞ്ഞോ

മ്മ്...

കൂടെ ഉണ്ടായിരുന്നത് പദ്മനാഭൻ സാറിന്റെ സഹോദരി പുത്രൻ അർജുൻ വിശ്വനാഥ്... വിശ്വനാഥിന്റെയും, രേണുക വിശ്വനാഥിന്റെയും രണ്ട് മക്കളിൽ മൂത്തത്,  ഇളയ ഒരു സഹോദരി ഉണ്ട് ലക്ഷ്മി വിശ്വനാഥ്, ഹൗസ് സർജൻസി കഴിഞ്ഞു ശ്രീ മംഗലം ഹോസ്പിറ്റലിൽ തന്നെ ജോലിക്ക് കയറി... ശ്രീ മംഗലം ഗ്രൂപ്പിന്റെ M.D ആയി അടുത്ത മാസം അർജുൻ സാർ ചാർജ് എടുക്കുവാ അത് വരെ എല്ലാം കണ്ട് പഠിക്കാൻ ദേവ് സാറിന്റെ കൂടെ വിട്ടേക്കുക ആണ്.. സഹോദരങ്ങൾ മാത്രം അല്ലാട്ടോ അവർ ബെസ്റ്റ് ഫ്രണ്ട്‌സ് കൂടി ആണ്.. രണ്ടു പേർക്കും നിലവിൽ നോ ഗേൾ ഫ്രണ്ട്‌സ്....

ജാതകത്തിന്റെ ഒരു കുറവ് കൂടിയേ ഒള്ളു നിന്റെ കയ്യിൽ, ബാക്കി ഡീറ്റെയിൽസ് മുഴുവൻ collect ചെയ്ത് വെച്ചിട്ട് ഉണ്ടല്ലോ എന്നും പറഞ്ഞു ഞാൻ എഴുനേറ്റു റൂമിലേക്കു നടന്നു.. നിനക്ക് ഇത് എന്ത് പറ്റി ആമി എന്ന് അവർ ചോദിക്കുന്നത് കേട്ടെങ്കിലും മറുപടി കൊടുക്കാതെ നടന്നു.. റൂമിൽ കയറിയപ്പോൾ ആണ് എന്റെ ഫോൺ ബെൽ അടിക്കുന്നത് കേട്ടത്, ഫോൺ എടുത്ത് നോക്കിയപ്പോൾ പരിജയം ഇല്ലാത്ത നമ്പർ ആണ് എന്തായാലും നോക്കാമെന്ന് കരുതി ഹലോ പറഞ്ഞു, അനക്കം കേൾക്കാതായപ്പോൾ ഒന്നുകൂടി ഹലോ പറഞ്ഞു.. പെട്ടെന്ന് മറുതലക്കൽ നിന്ന് ഹലോ വന്നു ആ ശബ്ദം എന്നെ ഒരു വർഷം പിന്നിലേക്ക് വലിച്ചു....

ആമി... ഞാൻ... അ... അ...

അർജുൻ... എന്ന് ഞാൻ പോലും അറിയാതെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു...



( അങ്ങനെ നമ്മുടെ നായകൻ എത്തിട്ടുണ്ടേ.. ഇതിൽ ആരാണ് നായകൻ?? വരും പാർട്ടിൽ അതിനുള്ള ഉത്തരം നിങ്ങൾക്ക് കിട്ടുന്നത് ആയിരിക്കും, വേണം എങ്കിൽ നമുക്ക് ഒരു guessing competition നടത്തിയാലോ🤔🤔??  എന്തായാലും നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക... സപ്പോർട്ട് ഒട്ടും കുറക്കണ്ടാട്ടോ... )

തുടരും....

ആദ്യ രചന ആണ് കൂടെ ഉണ്ടാവണം..!

രചന: Shilpa Linto

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top