"അനാമിക "
പാർട്ട് : 2
ആദ്യഭാഗം ലിങ്ക് കമന്റ് ബോക്‌സിൽ....
ആകെ നിശബ്ദത തളം കെട്ടിയത് പോലെ ആയിരുന്നു..
നന്ദു പതിയെ എന്റെ അടുക്കലേക്ക് വന്നിട്ട് എനിക്ക് മുഖ മുഖം അവളും മുട്ടു കുത്തി മണ്ണിൽ ഇരുന്ന്, എന്റെ കൈകളിൽ അവളുടെ കൈകൾ ചേർത്ത് പിടിച്ച് എന്നോട് പറഞ്ഞു,
'm sorry ആമി.......
അത് പറയുമ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞു ഒഴുകുക ആയിരുന്നു..
നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ലാ
എന്നോട് നീ ക്ഷമിക്കണം,
നിന്നെ സങ്കടപെടുത്താൻ എനിക്ക് ഒരിക്കലും കഴിയില്ല ആമി.....
ഞാൻ നിന്നോട് ഇനി ഒരിക്കലും ഒന്നും ചോദിക്കില്ല..
നിനക്ക് എപ്പോഴെങ്കിലും എല്ലാം പറയാൻ തോന്നിയാൽ പറഞ്ഞാൽ മതി...
എന്റെ മുഖത്തെ നിർവികാരത കണ്ടിട്ട് ആകണം,
നമുക്ക് റൂമിൽ പോകാം എന്നും പറഞ്ഞ് അവൾ പതിയെ എന്നെ എഴുന്നേൽപ്പിച്ചു...
അവൾക്ക് ഒപ്പം ഓരോ ചുവട് നടക്കുമ്പോളും, എന്റെ ഉള്ളിൽ ' ശ്രീ ഏട്ടൻ ' എന്ന പേരും, രൂപവും കൂടുതൽ കൂടുതൽ വ്യക്തമായി തെളിഞ്ഞു വന്നൂ.......
പെട്ടെന്ന് ഞങ്ങളുടെ മുന്നിലേക്ക് ഒരു കാർ വളരെ വേഗത്തിൽ വന്ന് നിന്നു...
അതിൽ നിന്ന് പതിയെ ഡോർ തുറന്ന് ഒരു പെൺകുട്ടി ഇറങ്ങി നീല ജീൻസ് ഉം ബ്ലാക്ക് കളർ ടോപ് ഉം കണ്ണിൽ കൂളിംഗ് ഗ്ലാസ് ഉം ഒക്കെയും വെച്ച്, മുടി ഒക്കെയും അനുസരണ ഇല്ലാതെ പാറി പറന്ന് കിടക്കുന്നു.
പതിയെ അവൾ ഡോർ ക്ലോസ് ചെയ്തിട്ട് പറഞ്ഞു,
' Pooja is back '
പെട്ടെന്ന് ആണ് നന്ദുവിന്റെ ശബ്ദം ഉയർന്നത്,
നീ എന്താടി ഞങ്ങളെ കൊല്ലാൻ ഉള്ള വല്ല പ്ലാൻ ഇലും ആണോ.
ചൂടാകല്ലേ നന്ദുസേ....
ഞാൻ ഒരു സ്റ്റൈലൻ എൻട്രി നടത്തിയത് അല്ലെ..
ചീറ്റി പോയി അല്ലെ, എന്നും പറഞ്ഞ് അവൾ ഒരു വളിച്ച ചിരി ചിരിച്ചു.
അവൾ ഞങ്ങളുടെ മുഖത്തേക്ക് മാറി മാറി നോക്കിട്ട് ചോദിച്ചു, ഇത് എന്താ രണ്ടിന്റെയും മുഖം കടന്തല് കുത്തിയത് പോലെ ഉണ്ടല്ലോ, എന്താ ഉണ്ടായത്??
(ഈ വന്ന കക്ഷിനെ പരിചയപ്പെടുത്തി ഇല്ലല്ലോ ഇതാണ് പൂജ വർമ..... ഞാൻ, നന്ദു, പൂജ ഞങ്ങൾ മൂന്നും ഒന്നാം ക്ലാസ്സ് മുതൽ എംബിഎ വരെ ഒരുമിച്ച് പഠിച്ചവർ ആണ്. ഒരു പാത്രത്തിൽ ഉണ്ടും ഒരു പായിൽ ഉറങ്ങിയവർ എന്നൊക്ക വേണമെങ്കിലും പറയാം, ഇപ്പൊഴും ഞങ്ങൾ ഒരുമിച്ച് തന്നെയാട്ടോ.. ഞങ്ങൾ ഇവിടെ നെസ്റ്റ് എന്ന് പറയുന്ന കമ്പനിയിൽ ഒരുമിച്ച് ആണ് വർക്ക് ചെയ്യുന്നത് താമസവും ഒരുമിച്ച് ആണ്. )
ഡീ.... ആമി....
നീ ഇത് എന്തും ആലോചിച്ചു കൊണ്ട് ഉള്ള നില്പ,
ഒരു ദിവസം ഞാൻ ഒന്ന് മാറിയപ്പോഴേക്കും ഇവിടെ എന്താ സംഭവിച്ചത്..
നന്ദു... നിനക്കും നാക്കില്ലേ ഇപ്പോൾ..
പെട്ടെന്ന് തന്നെ നന്ദു പറഞ്ഞു.....
ഈ വഴിയിൽ നിന്ന് തന്നെ എല്ലാം അറിയണോ, അതോ പെട്ടിയും കിടക്കെയും എടുത്ത് അകത്തേക്കു വരുന്നോ..
ഇതും പറഞ്ഞ് എന്റെ കയ്യിൽ പിടിച്ചു കൊണ്ട് നന്ദു അകത്തേക്ക് കയറി....
എന്താ ഇവിടെ സംഭവിച്ചത് എന്ന് മനസിലാകാതെ പൂജ കണ്ണും തള്ളി നില്പുണ്ടായിരുന്നു..
പിന്നെ പതിയെ കക്ഷി കാർ ഇന്റെ ബാക്ക് ഡോർ തുറന്ന് അവളുടെ luggage എടുത്ത് കാർ ഉം ലോക്ക് ചെയ്ത് അകത്തേക്കു കയറി..
അപ്പോഴേക്കും നന്ദു ഫുഡ് എടുത്തു ഡൈനിങ്ങ് ടേബിൾ കൊണ്ട് വന്ന് വെച്ച്, അത് കണ്ടപ്പോൾ പൂജ പറഞ്ഞു ഞാൻ കഴിച്ചു.. നിങ്ങൾ കഴിക്ക് ഞാൻ ഫ്രഷ് ആയി വരാമെന്നുo പറഞ്ഞ് റൂമിലേക്കു പോയി.. പരസ്പരം ഒന്നും സംസാരിക്കാതെ ഒന്ന് നോക്കുക പോലും ചെയ്യാതെ, ഞങ്ങൾ രണ്ടും എന്തോ കഴിച്ചു എന്ന് വരുത്തി എഴുനേറ്റു...
പൂജ ഫ്രഷ് ആയി വന്നപ്പോഴേക്കും,
ഞങ്ങളും റൂമിൽ ബെഡിൽ വന്ന് കിടന്നു..
ഇന്ന് എന്താ എല്ലാരും നേരത്തെ ഉറങ്ങാൻ ഉള്ള പരിപാടി ആണോ, പൂജയുടെ ചോദ്യത്തിന് ഞാൻ മറുപടി പറയാൻ തുടങ്ങുകയും, നന്ദു ചാടി പറഞ്ഞു നല്ല തലവേദന അത്കൊണ്ട് കിടന്നത് ആണ്..
അയ്യോ...
ഞാൻ ഒരു കാര്യം പറയാൻ വിട്ടുപോയി,
പെട്ടെന്ന് ആണ് അവൾ എന്തോ ഓർത്തത് പോലെ പറഞ്ഞത്....
നാളെ നേരത്തെ പോകണം ഓഫീസിൽ ന്യൂ ബോസ്സ് വരുന്നത് ആണ്, ലേറ്റ് ആയി ഫസ്റ്റ് ഡേ തന്നെ പുള്ളിടെ ഹിറ്റ് ലിസ്റ്റിൽ കയറി കൂടണ്ട..
അപ്പോഴാ ഞാൻ ഓർത്തത്, ഞങ്ങൾ വർക്ക് ചെയ്തിരുന്ന കമ്പനി ഒരു മൾട്ടി നാഷണൽ കമ്പനി ഉം ആയി മെർജ് ആയി, നാളെ മുതൽ പുതിയ ബോസ്സ് ആണ്... ഹർഷ മാഡത്തെ പോലെ ആയിരുന്നു പുതിയ ബോസ്സ് എങ്കിൽ...
ഓഹ്... എവിടുന്ന്..
R.K ഗ്രൂപ്പ് ആണ് ഏറ്റെടുത്തിരിക്കുന്നത്, ടോപ് കമ്പനീസ് ഇൽ ഒന്നാണ്, അത് കൊണ്ട് ഇനി ഉള്ള ദിവസങ്ങൾ എങ്ങനെ ആകുമോ എന്തോ...
ഞങ്ങളുടെ കൂടെ വർക്ക് ചെയ്തവരിൽ പലരെയും പിരിച്ചു വിട്ടു...
എപ്പോഴാണ് ഞങ്ങൾക്ക് ഉള്ള നറുക്ക് വീഴുക എന്ന് പറയാൻ പറ്റില്ല.....
ആലോചനകൾക് ഇടയിൽ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു....
രാവിലെ അലാറം അടിക്കുന്നത് കേട്ട് ആണ് ഉണർന്നത്, വേഗം തന്നെ എല്ലാരും എഴുന്നേറ്റു... പുതിയ ബോസ്സ് ഇന്റെ ഗുഡ് ബുക്കിൽ കയറാൻ ഉള്ള ഫസ്റ്റ് സ്റ്റെപ് ആണ്, പതിവിലും നേരത്തെ എല്ലാരും ഫ്രഷ് ആയി, റെഡി ആയി പോകാൻ ഇറങ്ങി...
ഇന്ന് നന്ദു ആണ് കാർ ഡ്രൈവ് ചെയ്തത്, ഞങ്ങൾ താമസിക്കുന്നിടത് നിന്ന് ഒരു ഹാഫ് ആൻഡ് ഹൗർ ഡ്രൈവ് ഉണ്ട് ഓഫീസിലേക്ക്...
ആരും പരസ്പരം ഒന്നും സംസാരിച്ചില്ല ഓഫീസ് എത്തുന്നതുവരെ, പരസ്പരം പറഞ്ഞില്ലെങ്കിലും പുതിയ മാനേജ്മെന്റ് എങ്ങനെ ആകും എന്ന ടെൻഷൻ എല്ലാവർക്കും ഉണ്ട്..
ഞങ്ങൾ എത്തിയപ്പോൾ എല്ലാവരും വാതിൽക്കൽ തന്നെ ഉണ്ട് ന്യൂ ബോസ്സ് ഇനെ വെൽക്കം ചെയ്യാൻ..
ഞങ്ങളും നേരെ അവരുടെ കൂടെ കൂടി...
അപ്പോഴാ ശ്രെദ്ദിച്ചത് എല്ലാവരുടെയും മുഖത് ഭയങ്കര സന്തോഷം, ഞങ്ങൾ മൂന്നും പരസ്പരം ഒന്ന് നോക്കി, പൂജ പതിയെ ഞങ്ങളുടെ ഓഫീസിലെ ബിബിസി കാവ്യയുടെ എടുത്ത് ചോദിച്ചു എന്താ എല്ലാവർക്കും ഇത്ര സന്തോഷം ലോട്ടറി വല്ലതും അടിച്ചോ...
അതെ ഡി... മോളെ ലോട്ടറി ആണ് ആർക്ക് ആണ് അടിക്കുക എന്ന് മാത്രം അറിഞ്ഞാൽ മതി..
പൂജയുടെ ക്ഷമ നശിച്ചിട്ട് അവൾ കാവ്യയുടെ എടുത്ത് പറഞ്ഞു എന്റെ പൊന്ന് മോളെ നീ ഈ കടങ്കഥ ഒന്ന് നിർത്തിട്ട് കാര്യം പറയുമോ...
രഹസ്യം ആയിട്ട് പൂജയുടെ ചെവിയിൽ കാവ്യ എന്തോ പറഞ്ഞു... പതിയെ പൂജയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടരുന്നത് കാണാമായിരുന്നു..
പിന്നെ അല്ലെ കാര്യം മനസ്സിൽ ആയത്...
എല്ലാവരും ഭയങ്കര ത്രില്ലിൽ ആണ് ന്യൂ ബോസിനെ കാണാൻ, കക്ഷി കാണാൻ ചുള്ളൻ ആണ് എന്നാ കേട്ടത് അതിന്റെ തിക്കും തിരക്കും ആണ് ഈ കാണുന്നത്....
അപ്പോഴാണ് ഞങ്ങളുടെ മുന്നിലേക്ക് ഒരു ബ്ലാക്ക് കളർ ജാക്വാർ വന്ന് നിന്നത്, അതിൽ നിന്ന് ഇറങ്ങിയ രണ്ട് പേരെ കണ്ടപ്പോൾ ഭൂമി പിളർന്നു താഴേക്കു പോയിരുന്നു എങ്കിൽ എന്ന് തോന്നി..
"ഞാൻ ജീവിതത്തിൽ ഒരിക്കലും കാണരുത് എന്ന് ആഗ്രഹിച്ച മുഖം.... "
ഈശ്വര എന്നെ പരീക്ഷിച്ചു മതി ആയില്ലേ നിനക്ക്..
ഇനി എന്ത് ഒക്കെയും ആകും സംഭവിക്കുക...
എനിക്ക് ഉണ്ടായതിനെ കൂടുതൽ ഞെട്ടൽ എന്നെ നോക്കുന്ന ആ മുഖങ്ങളിൽ കാണാൻ കഴിഞ്ഞു....
പെട്ടെന്ന് എന്റെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി... ശരീരം തളർന്ന്, കണ്ണുകൾ അടഞ്ഞ നിലത്തേക്ക് വീണ് കഴിഞ്ഞിരുന്നു...
NEXT PART HERE
രചന: Shilpa Linto
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....