അനാമിക, PART: 1 TO 3

Valappottukal
"അനാമിക"
    Part : 1

           ഇന്ന് ഈ വാക മരത്തിന്റെ ചുവട്ടിൽ ഇരിക്കുമ്പോൾ മനസ് ആകെ അസ്വസ്ഥo ആണ്,
എന്തോ സംഭവിക്കാൻ പോകുന്നത് പോലെ...

ഇനി എന്താണ് എന്നെ തേടി വരാൻ പോകുന്നത്?
ഇത് പോലെ അസ്വസ്ഥ തോന്നിയത് അന്ന് ആയിരുന്നു....

"എന്റെ ജീവിതം തന്നെ മാറ്റി മറിച്ച ആ ദിവസം... "

അവൾ പതിയെ എഴുന്നേറ്റു......

എവിടെ നിന്നോ ഒരു കാറ്റ് വന്ന് അവളെ മെല്ലെ ഒന്ന് തഴുകി അതിൽ അവളുടെ മുടികൾ പാറി പറക്കുന്ന് ഉണ്ടായിരുന്നു.....

കാറ്റിൽ വാക പൂക്കൾ ഞെട്ടറ്റു അവളുടെമേലും വീണു, ചുണ്ടിൽ ഒരു ചെറു പുഞ്ചിരി തൂകി
പതിയെ അവൾ മുന്നോട്ടു നടന്ന്,  ആകാശത്തിലേക് നോക്കിയപ്പോൾ അവളെ നോക്കി നക്ഷത്രങ്ങൾ ചിരിക്കുന്നത് പോലെ തോന്നി, അവളുടെ ഉള്ളിൽ എരിയുന്ന കനലിൽ അത് ഒരു ആശ്വാസം ആകും പോലെ തോന്നി...

ആ ചെറിയ നിലാ വെളിച്ചത്തിൽ  വെറുതെ കൈകൾ കഴുത്തിൽ കിടന്ന ആ സ്വർണ ചെയിൻ ഇലേക്ക് പോയി ആരും കാണാതെ ഇത്രെയും നാൾ ഒളിപ്പിച്ച് വെച്ച, അവളുടെ നെഞ്ചിൽ ചേർന്ന് കിടന്ന

"താലി "

അവൾ പുറത്തേക് എടുത്ത് അതിൽ കൊത്തിയ അക്ഷരങ്ങളിൽ വെറുതെ കൈ ഓടിച്ച്
എന്ത് ഒക്കെയോ ഓർമയിലേക്  വന്നപ്പോൾ കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ് ഒഴുകാൻ തുടങ്ങി.....

"ആ അക്ഷരങ്ങളിലേക് രണ്ട് തുള്ളി കണ്ണുനീർ വന്ന് വീണു... "

എന്തിനാണ്  ഞാൻ ഇന്നും ആരും കാണാതെ ഈ താലി സൂക്ഷിക്കുന്നത്??
ആർക്ക് വേണ്ടി ആണ് ഞാൻ ഇത് ചുമക്കുന്നത്?

ഏത് ഒരു പെൺകുട്ടിയെ പോലെ എന്റെയും സ്വപ്നം ആയിരുന്നു കഴുത്തിൽ താലിയും നെറുകയിൽ സിന്ദൂരവും...

പക്ഷെ താലിയും സിന്ദൂരവും എന്നെ തേടി വരുമ്പോൾ  ബാക്കി എല്ലാം എനിക്ക് നഷ്ടപെടേണ്ടി വരും എന്ന് ഞാൻ അറിഞ്ഞില്ല....

ഒരു ഭാരം ആയിരുന്നു എനിക്ക് ഈ താലി,  അറിയാതെ എപ്പോഴോ ഞാനും ഈ താലിയെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു എന്നൊരു തോന്നൽ.... തോന്നൽ അല്ല ഇപ്പോൾ ഈ താലി എന്റെ ജീവന്റെ ഒരു ഭാഗം ആണ്....

ഒരേ ഒരു പ്രാർത്ഥന മാത്രം ആണ് ഇന്ന് എനിക്ക് ഉള്ളത്,  ഇത് എന്റെ കഴുത്തിൽ കെട്ടിയ ആ മനുഷ്യനെ ജീവിതത്തിൽ ഒരിക്കലും ഇനി കാണേണ്ട വരരുതേ എന്ന്....
പെട്ടെന്ന് ആണ് പുറകിൽ നിന്ന് ആമി എന്ന് ഉള്ള   വിളി കേട്ടത്,
വേഗം തന്നെ താലി ചെയിൻ എടുത്ത് ഉള്ളിലേക്ക് ഇട്ട് തിരിഞ്ഞ് നോക്കി...

*****
"ആമി... "

വിളിച്ച് കൂവണ്ട നന്ദു... ഞാൻ ഇവിടെ ഉണ്ട്,
അത് എനിക്ക് അറിയാല്ലോ നീ ഇവിടെ ഉണ്ടാകും എന്ന് അത് കൊണ്ട് അല്ലേ ഞാൻ ഇങ്ങോട്ട് തന്നെ വന്നത്.....

ഓഹോ..

(ഈ വന്ന കക്ഷി ആണ് നന്ദിത മേനോൻ....
എന്റെ പ്രിയപ്പെട്ട നന്ദു, എന്റെ മാത്രം അല്ലാട്ടോ വേറെ ഒരാളുടെ കൂടെ പ്രിയപ്പെട്ടത് ആണ് അത് വഴിയേ പറയാം.. )

ആമി... നീ കരയുക ആയിരുന്നോ, നന്ദുന്റെ ആ ചോദ്യം കേട്ട് വേഗം ഞാൻ തിരിഞ്ഞ് അവളെ നോക്കി, മുഖത് ഒരു ചിരിയും ഫിറ്റ്‌ ചെയ്ത് അവളോട് പറഞ്ഞു..

കരയാനോ.....

എന്തിന് കരയാൻ??

ആർക്ക് വേണ്ടി കരയാൻ??

മതി ആമി, എന്റെ മുമ്പിൽ കൂടി നീ അഭിനയിച് കഷ്ടപെടണ്ട...
ഒരു വർഷം ആകാൻ പോകുന്നു ഞങ്ങൾക്ക് ഞങ്ങളുടെ പഴയ ആമിയെ നഷ്ടം ആയിട്ട്,
പഴയത് പോലെ നീ ഒന്ന് ചിരിച് കാണാൻ ഞങ്ങൾ ഒക്കെയും ഒരുപാട് ആഗ്രഹിക്കുന്നു ആമി...
ഞങ്ങളിൽ നിന്ന് എല്ലാം നീ എന്തോ മറയ്ക്കുന്നു..

മറയ്ക്കാനോ... എന്ത്...

നീ എന്ത് ഒക്കെ പിച്ചും പേയും ആണ് വിളിച്ചു കൂവുന്നത് നന്ദു...

എനിക്ക് നിന്നെ അറിയാവുന്നത് പോലെ വേറെ ആർക്കും അറിയില്ല ആമി..

(ശരി ആണ് നന്ദു പറഞ്ഞത് എന്നിലെ ഓരോ മാറ്റങ്ങളും എനിക്ക് മുന്നേ അവൾ മനസിലാക്കും.
പക്ഷെ അവളോട് പോലും ഇന്നേ വരെ ഞാൻ പറഞ്ഞിട്ട് ഇല്ലാത്ത ആ രഹസ്യം എന്നെ ചുട്ടു പൊളിച്ച് കൊണ്ട് ഇരികുന്ന്... )

അവൾ എന്നെ കുലുക്കി വിളിച്ചപ്പോൾ ആണ് ഞാൻ ബോധത്തിലേക്ക് വന്നത്. നീ ഇത് ഏത് ലോകത്ത് ആണ് ഞാൻ ഇത് വരെ വായിട്ട് അലച്ചത് ഒന്നും നീ കേട്ടില്ലേ...

പിണങ്ങല്ലേടാ നന്ദുസേ...!!

ഞാൻ എന്തോ ആലോചിച്ചു പോയി അതാണ് കേൾക്കാഞ്ഞത്,

sorry... sorry....sorry...!!

ഇനി ഇവിടെ നിന്നാൽ ശെരി ആകില്ല എന്ന് മനസിലാക്കി ഞാൻ വേഗം സ്കൂട്ട് ആകാൻ  പറഞ്ഞു നല്ല മഞ്ഞ് വീഴാൻ തുടങ്ങി..
വാ പോകാംന്ന് പറഞ്ഞ് ഞാൻ നടന്നപ്പോൾ പെട്ടെന്ന് അവൾ എന്റെ കയ്യിൽ കയറി പിടിച്ചു...

ആമി..

തിരിഞ്ഞു നോക്കാതെ തന്നെ ഞാൻ ഒന്നു മൂളി..

Mm...

നിന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതി ആണ് ഇത്രെയും നാൾ ഞാൻ ഒന്നും ചോദിക്കാതിരുന്നത്

എന്താ അന്ന് രാത്രി നിനക്ക് സംഭവിച്ചത്??

എല്ലാരേയും ഉപേക്ഷിച് നീ എന്തിനാ ഇവിടെ ഇങ്ങനെ ഒറ്റക് കഴിയുന്നത്??

എല്ലാത്തിൽ നിന്നും നീ എന്തിനാ ഇങ്ങനെ ഒളിച്ചോടുന്നത്??

ഈ ചോദ്യങ്ങൾ ഞാൻ ഏത് നിമിഷവും അവളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നു,  അത് കൊണ്ട് വലിയ ഞെട്ടൽ ഒന്നും ഉണ്ടായില്ല കേട്ടപ്പോൾ...

പതുക്കെ തിരിഞ്ഞ് അവളെ നോക്കി ഞാൻ പറഞ്ഞു.....

നന്ദു.... ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആകാത്ത മുറിവുകൾ സമ്മാനിച്ച ആ രാത്രി ഞാൻ  ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല.... എന്റെ ഓർമകളിൽ ആ ദിവസം ഇല്ല, ആ ദിവസം മാത്രം അല്ല ആരും ഇല്ലാ...  !!

എന്ന് പറഞ്ഞ് ഞാൻ നടക്കാൻ തുടങ്ങിയപ്പോൾ അവൾ പുറകിൽ നിന്ന് ഉച്ചത്തിൽ ചോദിച്ചു..

"ശ്രീ ഏട്ടൻ ഉം നിന്റെ മനസ്സിൽ ഇല്ലേ... "

നെഞ്ചിൽ എന്തോ വന്ന് കുത്തി തറച്ചത് പോലെ തോന്നി അവളുടെ ചോദ്യത്തിൽ..

അത് വരെ ഉള്ളിൽ ഒളിപ്പിച്ചു വെച്ച സങ്കടം ഒരു കടൽ പോലെ എന്റെ കണ്ണുകളിൽ നിന്ന് ഒഴുകാൻ തുടങ്ങി.... ഞാൻ പോലും അറിയാതെ ആ മണ്ണിൽ ഞാൻ മുട്ടു കുത്തി ഇരുന്ന് പോയി...

ഞാൻ മറക്കാൻ ശ്രമിക്കുംതോറും ഓർമ്മകൾ എന്നെ കൂടുതൽ ശക്തമായി വേട്ടയാടുന്നു...
നടന്നത് എല്ലാം ഒരു സ്വപ്നം ആയിരുന്നു എങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു...

"ശ്രീ ഏട്ടൻ"... എന്ന് ഞാൻ പോലും അറിയാതെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു പോയി....



ഇത് എന്റെ കഥ ആണ് ആമി എന്ന അനാമികയുടെ....
(ഇത് എന്റെ first attempt ആണ് നിങ്ങൾ എല്ലാരുടെയും കട്ട സപ്പോർട്ട് പ്രതീക്ഷിക്കുന്നു....!!)


NEXT HERE

രചന: ശിൽപ ലിന്റോ


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top