ആക്‌സിഡന്റൽ couple 29

Valappottukal
ആക്‌സിഡന്റൽ couple 29

കുട്ടി കൈയിലുള്ള താമരപൂ നടയിൽ വെച്ചിട്ട് കണ്ണനെ  തൊഴുതു വരു... 

നമ്പൂതിരി എന്നോട് പറഞ്ഞു....

being a good girl  ഞാന് അക്ഷരംപ്രതി എല്ലാ അനുസരിച്ചു....

നല്ല ഭംഗിയുള്ള...  ഭയങ്കര പീസ് ഫുൾ ആയ...  നല്ലൊരു അമ്പലം ആണിത്....

ഇവിടെ നിൽക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടിയത് പോലെ എനിക്ക് തോന്നുന്നു.... 

എന്റെ കള്ള കണ്ണൻ ആണെങ്കിൽ എന്നെ നോക്കി പുഞ്ചിരിക്കുകയാണ്.... 

ബാക്കിയെല്ലാം ഞാൻ നിനക്ക് വിട്ടു തന്നിട്ടുണ്ട് ഇനി നീ നിന്റെ ഇഷ്ടപ്രകാരം ചെയ്തോ  എന്ന് പറയുന്നതുപോലെ....

സൂപ്പർ ഞാനും തിരിച്ചു കണ്ണിറുക്കി കാണിച്ച് പുറത്തേക്ക് വന്നു..... 

കൃഷ്ണഭക്ത ആയതുകൊണ്ട് കുറച്ച് കുറുമ്പ് എനിക്ക് ഉണ്ടാവുമല്ലോ.... 

its  നാച്ചുറൽ ബേബി... നാച്ചുറൽ....

ഞാൻ പ്രാർത്ഥിച്ചു വരാൻ വേണ്ടിയിട്ട് എല്ലാരും അക്ഷമയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു....

ഒരു മാസ്സ് എൻട്രി കിട്ടണം എന്ന് മാത്രമേ ഞാൻ വിചാരിച്ചിട്ട് ഉള്ളൂ... 

ഇത് മാസല്ല മരണ മാസ് എൻട്രി തന്നെ കിട്ടി....

ഇനി എന്താ ചെയ്യേണ്ടത് എന്ന് ആലോചിച്ച് അന്തം വിട്ടു കുന്തം പോലെ നിൽക്കുമ്പോഴാണ് നമ്പൂതിരി പറഞ്ഞത് എന്നോട് ലോട്ടെടുത്ത് കൊടുക്കാൻ...

ലോട്ട് സ്വീകരിക്കാൻ ആയിട്ട് മൂന്നു തറവാട്ടിലെ മൂത്ത സന്തതികൾ മുന്നോട്ടുവന്നു...

ആദ്യം ആനപാറയിൽ നിന്ന് കിചേട്ടായി വന്നു...

പിന്നാലെ അറക്കലിൽ നിന്ന് ആദി  വന്നു...

പാലക്കൽ നിന്ന് വേറൊരു ചേട്ടായി വന്നു.. 

സൂരജ് ചേട്ടായി ആണെന്ന് തോന്നുന്നു... 

അവിടത്തെ മൂത്തകുട്ടി സൂരജ് ചേട്ടായി ആണ്...

പറയാതിരിക്കാൻ പറ്റില്ല എന്റെ ആദിയുടെ  ബോഡിയിൽ നിന്ന്  എനിക്ക് കണ്ണെടുക്കാൻ പോലും തോന്നുന്നില്ലായിരുന്നു... 

നല്ല സിക്സ്പാക്ക് ബോഡിയും വിരിഞ്ഞ നെഞ്ചും കഴുത്തിൽ ആണെങ്കിൽ പുലിനഖ ത്തിന്റെ ലോക്കറ്റ് ഉള്ള മാലയും സ്വർണ്ണ കരയുള്ള മുണ്ടും ഉടുത്ത്...

അവനെ ഇതിന്റെ മുന്നേ ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട് എങ്കിലും... 

ഇങ്ങനെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.... 

ഫ്ലാറ്റ് എന്നുപറഞ്ഞാൽ  ഭൂലോക ഫ്ലാറ്റ്...

ആദ്യം കണ്ടത് പോലെയുള്ള വീഴ്ച അല്ല...   അതൊക്കെ ഒന്ന് മയത്തില് വീണതാ...

ഇത് മുക്കും കുത്തി ഫ്ലാറ്റ്...

oh....

ഇപ്പോഴാണ് സത്യം പറഞ്ഞാൽ പറയേണ്ടത് എന്റെ സാറേ ചുറ്റുമുള്ളതൊന്നും കാണുന്നില്ല എന്ന്..

കല്ലു എന്റെ കയ്യിൽ വന്ന പിടിച്ചപ്പോൾ ആണ് ഞാൻ ബോധത്തിലേക്ക് തിരിച്ച് വന്നത്....

അവള് അപ്പം ഒന്ന് പിടിച്ചത് നന്നായി... 

ഇല്ലായെങ്കിൽ എല്ലാരും എന്റെ  തനിക്കൊണം ഇപ്പം തന്നെ കണ്ടേനെ....

കല്ലു - ഒന്ന് മയത്തിലൊക്കെ വാറ്റെന്റെ  ലച്ചു...

അവൾ വന്നെന്റെ കാതോരം പറഞ്ഞു...

ഞാൻ അടിപൊളി ആയിട്ട് പുഞ്ചിരിച്ചു കൊടുത്തവക്ക്... 

ഇതിനുള്ള മറുപടി എനിക്ക് പറയാൻ അറിയാഞ്ഞിട്ടല്ല...

സിറ്റുവേഷൻ അത് മോശമായത് കൊണ്ട് മാത്രമാണ്....

ഇനി അവനെ നോക്കിയാൽ ശരിയാവില്ല എന്ന് മനസ്സിലായ  ഞാൻ ചീട്ടെടുത്ത് വേഗം മൂന്നുപേർക്കും കൊടുത്തു... 

ആദ്യം സൂരജ് ചേട്ടായിക്ക്... 

പിന്നെ കിചേട്ടന്....

last but not the least...

എന്റെ സ്വന്തം ചെക്കന്....

അറക്കൽ തറവാട്ടിന്  പൂജാ കാര്യങ്ങളൊക്കെയാണ് കിട്ടിയത്.... 

ആനപ്പാറ തറവാട്ടുകാർക്ക് ഭക്ഷണം.... 

പാലക്കൽ കാർക്ക് വെടിക്കെട്ട് കാര്യങ്ങളൊക്കെ.... 

മുഖം കണ്ടാൽ തന്നെ അറിയാം എല്ലാവരും ഭയങ്കര ഹാപ്പി ആണെന്ന്....

പിന്നെ ഹാപ്പി ആവാൻ ഇരിക്കുമോ  ലച്ചു അല്ലേ  എടുത്തുകൊണ്ടുത്തിരിക്കുന്നത്....

എന്റെ കഥയല്ലേ എന്നെക്കുറിച്ചുള്ള തള്ളാൻ നിങ്ങള്  സമ്മതിക്കണം.... 

അല്ലാത്തവർ ഇങ്ങോട്ട് വരണ്ട.....

ഇനി ഇന്ന് പ്രത്യേകിച്ച് പരിപാടി ഒന്നുമില്ല ഇനി മൂന്നു ദിവസം കഴിഞ്ഞിട്ടാണ് കൊടിയേറ്റം...  അതുവരെ എല്ലാവരും കൊടിയേറ്റത്തിന് ഉള്ള തിരക്കിലേക്ക് നീങ്ങാൻ വേണ്ടി ഉള്ള സമയമാണ്....

എല്ലാരും ഭയങ്കര ചർച്ചയിലേക്ക് നീങ്ങി അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ പറയുന്നുണ്ട്...

തറവാട്ടിലെ മൂത്ത കുട്ടിക്ക് ആണ് കൂടുതൽ ഉത്തരവാദിത്വം...

പുതിയ ഇളമുറത്തമ്പുരാൻമാർക്ക്...

ആദിക്കും കിചേട്ടായിക്കും  സൂരജ്ചേട്ടായിക്കും  നല്ല പിടിപ്പതു പണിയുണ്ട്....

ആദി എന്നെ ഒന്നു നോക്കിക്കൊണ്ട് അവന്റെ പണികളിലേക്ക് കടന്നു....

ആ നോട്ടത്തിന്റെ  അർത്ഥം അവന്  ചെയ്യാൻ ഒരുപാട് പണികൾ ഉണ്ട് എന്നാണ്... അതുകഴിഞ്ഞിട്ട് രാത്രി വിളിക്കാമെന്ന്....

എന്താണെന്നറിയില്ല അവൻ ഇപ്പോൾ നോക്കുമ്പോൾ എന്താ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലാകും.... ഇതല്ലേ മെയ്ഡ് ഫോർ ഈച്ച് അദർ....

ഞങ്ങളും മേഡ് ഫോർ ഈച്ച് അദർ ആണ്...😁😁😁♥️♥️♥️

പിന്നെ എനിക്ക് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതുകൊണ്ട്.. കല്ലുന്റെ  കൂടെ ഞാൻ എന്റെ പണിയിലേക്ക് ഇറങ്ങി....

വായനോട്ടം അതുതന്നെ....

ഞാൻ വായ് നോക്കാൻ തുടങ്ങിയതും ആദി എന്നെ രൂക്ഷമായി ഒന്ന് നോക്കി...

അതോടെ വായനോട്ടം നിർത്തി ഞാൻ വെറും നോട്ടം ആരംഭിച്ചു....

അതിനിടയ്ക്ക് കല്ലുവിനെ ആരോ വന്നു വിളിച്ചു കൊണ്ടുപോയി.... അവൾ ഇപ്പം വരാം എന്നും പറഞ്ഞ് അവരുടെ കൂടെ പോയി..

ഞാൻ വായ നോക്കാതെ വെറും നോട്ടം കണ്ടിന്യൂ ചെയ്തു....

എനിക്കവനെ പേടിയാണ് ആയിട്ട് ഒന്നുമല്ല....

പിന്നെ വെറുതെ എന്തിനാ എന്ന് വിചാരിച്ചിട്ടാണ്....

ഒന്നുമില്ലെങ്കിലും കല്യാണം ഉറപ്പിച്ച പെണ്ണല്ലേ....

അതാണ് വേറൊന്നുമല്ല.....

ഇത്രയും നേരം ഇവിടെ നിന്ന് വീക്ഷിച്ച എനിക്ക് മനസ്സിലായ ഒരു കാര്യം...

സത്യം പറഞ്ഞാൽ ഇവരെല്ലാവരും ശത്രുക്കളാണ്....

പക്ഷേ decency ഉള്ള ശത്രുക്കളാണ്....

കണ്ട ലോക്കൽ തെലുങ്ക് ശത്രുക്കളെ പോലെയല്ല....

കാണുമ്പോഴേക്ക് വാളെടുക്കുന്ന ടൈപ്പ്... 

എല്ലാരും വിവരമുള്ള ആൾക്കാരാണ്.... അതാണ് നമ്മുടെ കേരളം....

നമുക്ക് സാക്ഷരത ഒന്നുമില്ലെങ്കിലും 100% ഉണ്ടല്ലോ....

ആരും ആരുടെ കാര്യത്തിലും ഇടപെടാൻ പോകുന്നില്ല....

അവർക്ക് കിട്ടിയ കാര്യമായപ്പോൾ മിണ്ടാതിരുന്ന അതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.....

അല്ലാതെ അതിനെ പറ്റി പറഞ്ഞ്  ചൊറിഞ്ഞ് വഷളാക്കുന്നില്ല....

ഇവരൊക്കെ നന്നാവാൻ വേണ്ടി നിൽക്കുന്ന ആൾക്കാരാണ് ഞാൻ വന്നൊന്ന്  ഉപദേശിച്ചാൽ  മതി ഇപ്പോൾ നന്നാകും എന്നാണ്....

അത്ര വലിയ ഭീകരന്മാർ ഒന്നുമല്ല....

കണ്ടാൽ അറിയാം പാവങ്ങൾ ആണെന്ന്....

ഒന്നുമില്ലെങ്കിൽ എന്റെ കുടുംബക്കാർ അല്ലേ....

അപ്പോ ആ സ്വഭാവം തന്നെ ആയിരിക്കുല്ലേ എനിക്കും....

പിന്നെ ഞാൻ നടന്ന്  എല്ലാവരേയും പരിചയപ്പെട്ടു....

ഒരാളെ  അച്ഛന്റെ വീട്ടിൽ നിന്ന് പരിചയപ്പെട്ടാൽ അടുത്തത്  അമ്മയുടെ വീട്ടിൽ പോയി പരിചയപ്പെടും....

ഞാൻ ഒരു പ്രത്യേക സ്ട്രാറ്റജിയാണ് കീപ്പ് ചെയ്യുന്നത്....

ഇല്ലെങ്കിൽ കുടുംബക്കാരുടെ വഴക്ക് തീർക്കുമ്പോളേക്കും... 

എനിക്ക് എന്റെ വീട്ടിലെ കുടുംബകോടതിയിൽ അടുത്ത വഴക്കു തീർക്കാൻ പോകേണ്ടിവരും...

എന്തൊക്കെ പറഞ്ഞ് ന്യായീകരിച്ചാലും അവർ തമ്മിൽ ഇഷ്ടത്തിലാണ് എന്ന് പറഞ്ഞാലും വീട്ടുകാരെ പറ്റി പറയുമ്പോൾ ബ്രോയും  മമ്മയും കൂടെ ഉടക്കും...

ഈ കാര്യത്തിലും അവര് ചക്കിക്കൊത്ത ചങ്കരൻ തന്നെയാണ്.... 

തറവാട് എന്ന് പറയുന്നത് ഒരുതരം വികാരമാണ് പോലും...

എല്ലാരേയും  പരിചയപ്പെട്ടപ്പോൾ എനിക്ക് മനസ്സിലായത് ഇവരുടെയും പ്രശ്നം ആ വികാരമാണ്...

അമ്മമ്മ - മോളെ ലച്ചു മോള് വീട്ടുകാരെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ... മോളുടെ അമ്മയുടെ പേര് എന്താ...

ഭവാനി അമ്മ നൈസായിട്ട് വന്നിട്ട് എന്റെ കയ്യീന്ന് വിവരങ്ങൾ ചോർത്തിയെടുക്കാൻ ശ്രമിക്കുകയാണ്...

നിങ്ങൾക്ക് തോന്നുന്നുണ്ടോ ഞാൻ എല്ലാം വിട്ടു പറയുമെന്ന്....

ഒന്നുമില്ലെങ്കിലും ഇവരുടെ തന്നെ ചോരയല്ലേ....

എന്തെങ്കിലും മറുപടി പറയുന്നതിന് മുന്നേ നമ്മുടെ പാലക്കലെ സുശീലമ്മയും എത്തി....

അച്ഛമ്മ - അതെ മോളുടെ അച്ഛന്റെ പേര് എന്താ....

ഞാൻ പറഞ്ഞതല്ലേ ഇവർക്ക് എന്നെപ്പറ്റി ഡൗട്ട് തോന്നിയിട്ടുണ്ട് എന്ന്....

ഡൌട്ട് അടിക്കണം അതാണ് എനിക്ക് വേണ്ടത്....

ബട്ട് ഞാൻ ഒട്ടും വിട്ടു പറയില്ല...

ഇവിടുന്ന് എങ്ങനെയാണ് ഒന്നും മൂങ്ങുക...  പക്ഷേ ഇവർക്ക് തോന്നുകയും  പാടില്ല....

എന്റെ കൃഷ്ണ എങ്ങനെയെങ്കിലും ഒന്ന് രക്ഷിക്കു....

" മോളെ ലച്ചു ഒന്നിങ്ങോട്ടു വാ.... "

ദൈവദൂതനെപ്പോലെ നമ്പൂതിരി എന്നെ വിളിച്ചു...

" ഞാനിപ്പം വരാം അമ്മമാരെ..."

എന്നും പറഞ്ഞ് എന്റെ ഇടതു കൈയ്യിൽ പിടിച്ച അച്ഛമ്മയുടെ കൈയും വലതു കൈയ്യിൽ പിടിച്ച അമ്മമ്മയുടെ കൈയും ഞാൻ ഒരുമിച്ചുകൂട്ടി വെച്ച് നമ്പൂതിരിയുടെ അടുത്തേക്ക് പോയി...
.

പോകുന്ന സമയത്ത് ഒളികണ്ണിട്ട് നോക്കാനും ഞാൻ മറന്നില്ല...

എന്ത് സംസാരിക്കണം എന്ന് അറിയാതെ.. പരസ്പരം അവര്  മുഖത്തേക്ക് നോക്കുന്നുണ്ട്....

പറയാൻ രണ്ടുപേർക്കും ഒരുപാട് ഉണ്ടെന്ന് മുഖം പറയുന്നുണ്ട്....

പക്ഷേ  സമ്മതിക്കില്ലല്ലോ ഈഗോ....

എന്നാലും അമ്മമാർക്ക് അത്ര ഈഗോ ഇല്ലാട്ടോ...

രണ്ട് പേരും പരസ്പരം ചിരിക്കുന്നുണ്ട്...
എന്നിട്ടാണ് കൈവലിച്ചത്...

ഇത് കണ്ട് ചിരിച്ച് നമ്പൂതിരിയുടെ അടുത്തേക്ക് ചെന്നപ്പോൾ അവിടെ കാശിയും വരുണും  നിൽക്കുന്നുണ്ട്...

പൂജയുടെ എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞ് നമ്പൂതിരി അവിടുന്ന് പോയി...

അത് നോക്കാൻ വേണ്ടിയിട്ടാണ് ഇവരെ രണ്ടുപേരെയും ഏൽപ്പിച്ചത്...

വരുൺ - എന്റെ ഏട്ടത്തിഅമ്മേ നിങ്ങൾ ഇത്രയും എഫക്ടീവ് ആണെന്ന് അവള് പറഞ്ഞപ്പോഴും സത്യം പറഞ്ഞാൽ ഞാൻ വിശ്വസിച്ചിട്ടില്ല... നിങ്ങൾ സത്യം പറഞ്ഞാൽ പുലിയാണ്.... വന്ന് കയറിയത് മാസ് എൻട്രി ആയിട്ട്... വന്നപ്പം തന്നെ പാലക്കലെയും ആനപ്പാറയിലെയും തറവാട്ടമ്മ മാരെ കൊണ്ട് പരസ്പരം ചിരിപ്പിച്ചു... യു ആർ ദി ഗ്രേറ്റ്...

കാശി - നീയെന്താ വരുണെ എന്റെ പെങ്ങളെ പറ്റി വിചാരിച്ചത്... അവൾ പുലിയല്ല പുപ്പുലിയാ......

" നിങ്ങൾ ഇനി ഒച്ചപ്പാട് ഉണ്ടാക്കി നാട്ടുകാരെ മൊത്തം അറിയിക്കാനാണോ  രണ്ടുപേരുടെയും  വിചാരം... ഒന്ന് പതിയെ സംസാരിക്കി...  പിന്നെ വരുണെ..  ദയവുചെയ്ത് നീയെന്നെ ഏടത്തിയമ്മേ എന്ന് ഇപ്പോൾ വിളിക്കരുത്... പ്ലീസ് ഞാനെന്റെ പ്ലാന് എക്സിക്യൂട്ട് ചെയ്യാൻ തുടങ്ങിയിട്ടേയുള്ളൂ... തുടങ്ങിയ സമയത്  തന്നെ അതിനു അന്ത്യം  കുറിക്കരുത്.... പിന്നെ കാശി നീ എന്നെ മൈൻഡ് ചെയ്യരുത്... നമ്മൾ തമ്മിൽ യാതൊരുവിധ ബന്ധവുമില്ല..."

അവര്  റിപ്ലൈ ചെയ്യാൻ വരുന്നതിനു മുന്നേ... മഹി അങ്ങോട്ടു വന്നു...

മഹി  ആരാന്ന് മനസ്സിലായില്ല അല്ലേ.... കാശിയുടെ അനിയനാ... മഹാദേവ്

കാശി - ലക്ഷ്മി ഇതെന്റെ  അനിയനാണ് മഹാദേവ്  മഹിയെന്ന്  വിളിക്കും...

മഹി -  എൻട്രി പൊളിച്ചു... കുട്ടിനെ  ഞാനൊന്ന്  പരിചയപ്പെടണം  എന്ന് വിചാരിക്കുകയായിരുന്നു എന്താ കുട്ടിയുടെ പേര്.. 

എന്റെ കൂടപ്പിറപ്പാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല... ഒരു ചെറിയ കോഴി  ആണല്ലോ....

എനിക്ക് എങ്ങനെ പെട്ടെന്നു മനസ്സിലായി എന്നല്ലേ....

ഒരു കോഴിക്ക് മറ്റൊരു കോഴിനെ തിരിച്ചറിയാൻ പെട്ടെന്ന് കഴിയും... 

കോഴി  പണി നിർത്തി എന്നേയുള്ളു... 

മറന്നിട്ടില്ല ഞാൻ...

കാശി - ഇപ്പോൾ അല്ല ഞാൻ പറഞ്ഞത് ലക്ഷ്മി  എന്ന്

മഹി തന്റെ വാല് മുറിച്ചത്തിന്  കാശിനെ  രൂക്ഷമായി ഒന്ന് നോക്കി...

ആ നോട്ടത്തിന് അർത്ഥം കല്ലുന്റെ  കാര്യം ഞാൻ പറഞ്ഞു കൊടുക്കും എന്നുള്ളതാണ് എനിക്ക് മനസ്സിലായി...

മഹി - എന്നോട് സംസാരിക്കുമ്പോൾ സൂക്ഷിച്ചും കണ്ടും സംസാരിക്കണം എന്ന് ഏട്ടന് അറിയാലോ....

അവന്റെ സംസാരത്തിൽ ഒരു പൊടിക്ക് ഭീഷണി ഉണ്ടായിരുന്നു..

എനിക്ക്  പണ്ടേ ഭീഷണി കേൾക്കാൻ ഇഷ്ടമില്ല

ഈ ചെക്കന് ഒരു ഡോസ് കൊടുക്കാനുള്ള സമയമായി....

" അങ്ങനെയാണെങ്കിൽ നിന്റെ ഗായുനെ ഒന്ന്  നന്നായി കാണുന്നുണ്ട് ഞാൻ "

മഹി പകച്ചു പണ്ടാരമടങ്ങി എന്നെ ഒന്ന് നോക്കി...

തുടരും...

നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...

രചന: വന്ദന കൃഷ്ണ

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top