മഹി - എന്നോട് സംസാരിക്കുമ്പോൾ സൂക്ഷിച്ചും കണ്ടും സംസാരിക്കണം എന്ന് ഏട്ടന് അറിയാലോ....
അവന്റെ സംസാരത്തിൽ ഒരു പൊടിക്ക് ഭീഷണി ഉണ്ടായിരുന്നു..
എനിക്ക് പണ്ടേ ഭീഷണി കേൾക്കാൻ ഇഷ്ടമില്ല
ഈ ചെക്കന് ഒരു ഡോസ് കൊടുക്കാനുള്ള സമയമായി....
" അങ്ങനെയാണെങ്കിൽ നിന്റെ ഗായുനെ ഒന്ന് നന്നായി കാണുന്നുണ്ട് ഞാൻ "
മഹി പകച്ചു പണ്ടാരമടങ്ങി എന്നെ ഒന്ന് നോക്കി...
മഹി - എന്ത് കാര്യത്തിന്... അല്ല ഏത് ഗായു...
" നിന്ടെ മുറപ്പെണ്ണ് ഗായത്രി പ്രകാശിനെ പറ്റി തന്നെയാണ് ഞാൻ പറഞ്ഞത് അല്ല ഇക്കാര്യം കാശിക്ക് അറിയില്ലേ "
കാശി - എടീ നിനക്ക് പൂച്ചയെ അറിയില്ലേ പൂച്ചയുടെ വിചാരം കണ്ണടച്ച് പാല് കുടിച്ചാൽ ആരും കാണില്ല എന്നാണ്...
മഹി - കാശിയോ... അല്ല.. നിനക്ക്... ചേട്ടനെ...
കാശി - പിന്നെ എന്റെ പെങ്ങൾക്ക് എന്നെ അറിയാതിരിക്കുമോ
മഹി - ചേട്ടന്റെ പെങ്ങളോ... വരുൺ... സത്യത്തിൽ ഇവിടെ എന്താണ് നടക്കുന്നത്...
മഹിടെ എല്ലാ കിളിയും ബൈക്കിൽ യാത്രക്ക് പോയി....
വരുൺ - പിന്നെ എന്റെ ഏട്ടത്തിയമ്മനെ എനിക്കറിയാതിരിക്കുമോ....
മഹി - നിന്റെ ഏട്ടത്തിഅമ്മയോ.... അപ്പൊ ഇതാണോ ആദിയെട്ടൻ...
ആദി - എന്താ മഹി.... എന്റെ പെണ്ണിനെ കണ്ടിട്ട് കിളി പോയോ...
അല്ലെങ്കിലും എന്റെ ചെക്കൻ ഇങ്ങനെ എല്ലാ സ്ഥലത്തും കറക്റ്റ് സമയത്ത് എത്തി കൊള്ളും...
മഹി - സോറി പെങ്ങളെ... അല്ല ഏട്ടത്തിയമ്മേ ഞാൻ ആളറിയാതെ.... പറ്റിപ്പോയി.... ഇനി ഇതാ പെണ്ണിനെ അടുത്ത് പോയി പറഞ്ഞു കൊടുക്കരുത്.... അങ്ങനെ വല്ലതും സംഭവിച്ചാൽ ആ പെണ്ണെന്റെ തലയിൽ ഡാൻസ് കളിക്കും.... അല്ലെങ്കിൽ തന്നെ ഞാൻ ഒരു കോഴിയാ എന്ന് പറഞ്ഞിട്ട് അവൾ ഒരു വിലയും തരാറില്ല... ഇതും കൂടി കേട്ടാൽ അവൾ എന്നെ തിരിഞ്ഞു പോലും നോക്കില്ല.....
" സത്യം സത്യമായി പറഞ്ഞ സ്ഥിതിക്ക് നമുക്ക് ആലോചിക്കാം...."
മഹി - ആലോചിക്കാം എന്നേയുള്ളൂ....
കാശി - അവൾ അത്രയെങ്കിലും പറഞ്ഞില്ലേ അത് തന്നെ വലിയ കാര്യം... നീ പഠിച്ച കോളേജിലെ പ്രിൻസിപ്പൽ ആയി വരും അവളുടെ സ്വഭാവം വെച്ചാൽ....
" മോനേ കാശി അധികം ഊതല്ലേ... ഈ ഊത് നിർത്താനുള്ള ഡോസ് എന്റെ കയ്യിൽ ഉണ്ടെന്ന് അറിയില്ലേ... "
കാശി - നീ എന്റെ പുന്നാര പെങ്ങൾ അല്ലേ.... നീ അങ്ങനെയൊന്നും ചെയ്യില്ല എന്ന് എനിക്കറിയാം .... നീ എന്റെ തക്കുടു അല്ലേ...
ആദി - പതപ്പിചോ നന്നായിത്തന്നെ പതപ്പിച്ചോ നിനക്ക് അവളെ കൊണ്ട് ആവശ്യം വരും....
കാശി - എടാ ദുഷ്ടാ.... എരിതീയിൽ എണ്ണ ഒഴിക്കാതെ.... നിനക്ക് വേറെ പണിയില്ലേ പോയി ചെയ്യടാ....
" അങ്ങനെ പറയേന്റെ കാശി ഇവനെ കൊണ്ട് ഭയങ്കര ശല്യമാ.... "
ആദി - ആങ്ങളയും പെങ്ങളും ഒന്നായി അല്ലേ...
ബാക്കി അവൻ പറയുന്നതിന് മുന്നേ ആരോ വിളിച്ച് അവനെ കൊണ്ടുപോയി...
മഹി - അപ്പോൾ ലക്ഷ്മി പെങ്ങള് എന്നെ ഉപദ്രവിക്കില്ലാല്ലോ... ഞാനൊരു പാവം അല്ലേ ജീവിച്ചു പൊയ്ക്കോട്ടേ....
" ലക്ഷ്മി അല്ല..... ലച്ചു... ഉപദ്രവിക്കുകയോ ഉപദ്രവിക്കാതിരിക്കുകയോ അത് നിന്റെ സ്വഭാവം പോലെ ഇരിക്കും...."
അതും പറഞ്ഞത്തിനു ശേഷം എല്ലാരും കൂട്ട ചിരിയായിരുന്നു..
സത്യത്തിൽ അവൻ ഒരു പാവമാണ്.... പിന്നെ ഞാൻ വലിയ ആളാണെന്ന് അവന് ചെറിയ ഒരു വിചാരമുണ്ട്....
അത് ഞാൻ എട്ടായി മടക്കി പോക്കറ്റിൽ വെച്ച് കൊടുത്ത സമയത്ത് ആളും നമ്മളുടെ ലെവലിൽ എത്തി...
അതിനുശേഷം ഞാൻ നടന്നുനടന്ന് എല്ലാവരെയും പോയി പരിചയപ്പെട്ടു.... എല്ലാരുടെ അടുത്തും good girl എന്ന ഇംപ്രഷനും വാങ്ങിച്ചു....
അച്ഛാച്ചനും അമ്മച്ഛനും... വലിയ മസില് പിടിക്കാൻ നോക്കി... ഞാനല്ലേ ആള് വെറുതെ വിടുമോ.... പ്രോട്ടീൻ ഷേക്ക് കുടിച്ചു ഉണ്ടാക്കിവെച്ച മസിൽ എല്ലാം ഞാൻ സൂചികൊണ്ട് കുത്തി വലിച്ചെടുത്തു കളഞ്ഞു....
ഉപമ പറഞ്ഞതാ ഇനി അതിന്റെ തലയിൽ പിടിച്ചു തൂങ്ങേണ്ടാ...
ഉപമയാണോ.. അതോ ഉൽപ്രേക്ഷ ആണോ... ഞാനൊരു മലയാളം സ്റ്റുഡന്റസ് അല്ല... എന്നോട് ചോദിക്കേണ്ട... എനിക്കറിയത്തില്ല....
അറിയാത്ത കാര്യങ്ങൾ സത്യസന്ധമായി പറയാറില്ലേ അറിയത്തില്ല എന്ന്.....
അപ്പോഴേക്കും ഊരുതെണ്ടാൻ പോയ കല്ലു തിരിച്ചുവന്നു... അവള് വന്നപ്പോഴേക്കും എനിക്ക് ആനയെ തിന്നാനുള്ള വിശപ്പുണ്ടായിരുന്നു...
പിന്നെ ഒന്നും ആലോചിച്ചില്ല.... നേരെ വിട്ടു അടുത്ത ഫുഡ് കോർട്ടിലേക്ക്....
സ്സ്... ഫുഡ് കോർട്ട് അല്ല ഭക്ഷണം കൊടുക്കുന്ന ഭക്ഷണശാല.... ഞാൻ കുറെ കാലം പുറത്തൊക്കെ അല്ലായിരുന്നോ... അതാ ഫുഡ് കോർട്ട് എന്നൊക്കെ വായിൽ വന്നത്....
😁😁😁😁😁😁
ബഹു കേമമായി ഫുഡ് ഒക്കെ അടിച്ചുമാറ്റി..... അപ്പോഴേക്കും എനിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു.... ട്രാവലോക്കെ ചെയ്തുവന്നതല്ലേ ഇന്ന്... പിന്നെ ഇത്രയും തെണ്ടിയില്ലേ... അതിന്റെ ഒക്കെ ആണെന്ന് തോന്നുന്നു.... മുഖത്ത് തന്നെ ക്ഷീണം എഴുതിവെച്ചിട്ടുണ്ട്.... അത് കണ്ടിട്ട് സൂപ്പു എന്നോടും കല്ലുനോടും... വീട്ടിലേക്ക് പോകാൻ പറഞ്ഞു...
തറവാട്ടിൽ എത്തിയിട്ട് പോത്തുപോലെ ഒന്നു ഉറങ്ങിയതിനു ശേഷം ആണ്... ശരിക്കും എനിക്കൊന്ന് ബോധം വെച്ചത്... അപ്പോഴേക്കും സമയം ആറു മണി ആയിട്ടുണ്ടായിരുന്നു..... അമ്പലത്തിൽ പോയാവരോന്നും തിരിച്ചു വന്നിട്ടില്ല.....
ഇപ്പോഴാണ് ഞാൻ എന്റെ ലൈഫിൽ എന്തൊക്കെയോ മിസ്സ് ചെയ്തിട്ടുണ്ട് എന്ന് എനിക്ക് തോന്നിയത്.... ഈ ഉത്സവങ്ങളും,... കൂടപ്പിറപ്പിനെ സ്നേഹങ്ങളും..... കൂട്ടുകുടുംബത്തിന്റെ ആഘോഷങ്ങളും....
ഞാനിപ്പം കല്ലൂന്റെ റൂമിലാ നിൽക്കുന്നത്.... അമ്മയുടെ റൂം എനിക്ക് വേണം... എന്ന് വലിയ ആഗ്രഹമുണ്ട്... പക്ഷേ ആ റൂം ലോക്ക് ചെയ്തിരിക്കുകയാണ്....... ഇവരുടെയെല്ലാം മനസ്സിന്റെ താഴുകളിൽ അടച്ചിട്ട പോലെ.....
സത്യത്തിൽ എന്റെ അച്ഛനും അമ്മയും ചെയ്തത് തെറ്റാണോ.... സ്നേഹിച്ച ആളിനെപ്പം ജീവിക്കാൻ അവർക്കും ആഗ്രഹം ഉണ്ടാവില്ലേ.... ഇവരെന്താ അതൊന്നും മനസ്സിലാക്കാത്തത്....
എന്തെങ്കിലും ഒരു കുറവുളള ആളെ സ്നേഹിച്ചതാണെങ്കിൽ എന്തെങ്കിലും പറയാം.... രണ്ടു തറവാട്ടുകാരും ഒന്നിനൊന്ന് മെച്ചം.... എന്നിട്ടും അവർക്ക് അംഗീകരിക്കാൻ പറ്റിയില്ല....
ഇതൊക്കെ ആലോചിക്കുമ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു.... ഇതൊക്കെ നിർത്തി പോയാലോ എന്ന് വരെ തോന്നി പോയി.... പക്ഷേ എന്റെ കല്ലുന്റെയും കാശിയുടെയും സ്നേഹം.... അതെനിക്ക് കണ്ടില്ല എന്ന് വയ്ക്കാനാവില്ല....
അവര് ആരും ഇല്ലാത്തവരെ പോലെ ജീവിക്കുന്നത് എനിക്ക് സഹിക്കുന്നതിനും അപ്പുറമാണ്......
ഞാനിങ്ങനെ ഓരോന്നാലോചിച്ച് സെന്റി അടിച്ചു പുറത്തേക്ക് നോക്കി നിൽക്കുമ്പോഴാണ് കല്ലു കയറിവന്നത്....
കല്ലു - എന്താ എന്റെ കുട്ടിക്ക് ഒരു വലിയ ആലോചന...
ഞാനിപ്പോ എന്തെങ്കിലും പറഞ്ഞാൽ അവക്ക് സങ്കടമാകും..., സൊ മനസ്സിലുള്ളതെല്ലാം മനസ്സിൽ തന്നെ കുഴിച്ചുമൂടി പുഞ്ചിരിയോടെ വേണം അവളോട് സംസാരിക്കാൻ....
" അല്ല എന്റെ പ്ലാൻ വർക്ക് ചെയ്യുന്നുണ്ടോ എന്ന് ആലോചിച്ചിരിക്കുകയായിരുന്നു... എന്തെങ്കിലും ഒരു പുരോഗതിയും ഉണ്ടോ...."
കല്ലു - പുരോഗതി ഉണ്ടോ എന്നോ.... നീ ഇപ്പൊ ഈ നാട്ടിലെ സൂപ്പർസ്റ്റാർ അല്ലേ... ചെറിയമ്മന്മാരൊക്കെ നിന്നെ പറ്റിയാ സംസാരിക്കുന്നത്... അമ്മ പിന്നെ പണ്ടേ നിന്റെ ഫാൻ അല്ലേ... ഇത്രയും നല്ല കുട്ടിയൊക്കെ ഉണ്ടോന്ന്.... കുട്ടിയുടെ വീട് എവിടെയാണ്... വീട്ടിൽ ആരൊക്കെയുണ്ട്
എന്ന് എന്നോട് തന്നെ കുറെ പേര് ചോദിച്ചു.... നീ ഒരു രണ്ടുദിവസം കൂടി ഇവിടെ നിന്നാൽ നിനക്ക് ചിലപ്പോൾ ഒരു നൂറ് ആലോചന എങ്കിലും വരും.... നാട്ടിലുള്ള യുവകോമളൻമാരുടെ ഹൃദയം നിന്നിക്ക് വേണ്ടി ഇപ്പം തുടിച്ചു കൊണ്ടിരിക്കുകയാണ്....
"ശേ ഞാൻ നല്ലൊരു ചാൻസ് മിസ്സ് ആക്കി... ആരാ എന്നോട് പറഞ്ഞത് ആദിനെ നേരത്തെ കെട്ടാൻ.. അല്ലെങ്കിൽ ഒരു കോഴി ഫാം നടത്തി എനിക്കൊരു പണക്കാരി ആക്കാമായിരുന്നു...."
കല്ലു - ആദി കേക്കണ്ട അവൻ നിന്നെ ചിക്കൻ സിക്സ്റ്റി ഫൈവ് ആക്കി കടിച്ചു മുറിച്ചു തിന്നും....
" നീ ആ പറഞ്ഞത് 100% ശരിയാണ് ഞാൻ ആ ഒരു ആംഗിളിൽ ചിന്തിച്ചിട്ട് ഉണ്ടായിരുന്നില്ല..... ജീവിക്കാൻ എനിക്ക് കൊതി ഉള്ളതുകൊണ്ട് കോഴിഫാമിന്റെ പരിപാടി ഞാൻ തൽക്കാലം ഡ്രോപ്പ് ചെയ്യുകയാണ്...."
കല്ലു - അതാണ് നിന്റെ ആരോഗ്യത്തിന് നല്ലത്....
" അവരൊക്കെ എവിടെ പോയി ഇതുവരെ ആരും വന്നില്ലേ...."
കല്ലു - അത് ശരിയാ ആരും വന്നില്ലല്ലോ.... സാധാരണ വിളക്ക് വയ്ക്കാൻ നേരത്ത് വരേണ്ടതാണ്...
എൻ ഐഡിയ കാൻ ചേഞ്ച് യുവർ ലൈഫ് ബേബി.... വിളക്ക്.... യെസ് യെസ് yes....
" കല്ലു നിനക്ക് വിരോധമില്ലെങ്കിൽ ഞാൻ ഇന്ന് വിളിക്ക് വയ്ക്കട്ടെ.."
കല്ലു - ഇപ്പം തന്നെ എല്ലാരും നിന്റെ കുപ്പിയിലാ... അതിനെ ഇനി ടോപ്പിട്ട് ഉറപ്പിക്കേണ്ട ആവശ്യമില്ല... വച്ചോ...
" നീയാണ് എന്റെ ചുന്ദരി വാവ.... ഉമ്മ....."
പിന്നെ ഞാൻ വിളക്ക് വെക്കാൻ പോയി ഏഴു തിരക്കിട്ട് നിലവിളക്ക് കത്തിച്ചു കൊണ്ട് ഞാൻ ഉമ്മറത്തേക്ക് വന്നു.....
"ദീപം...... ദീപം....."
ഞാൻ വിളക്ക് വെക്കുന്നത് കണ്ടിട്ടാണ് എല്ലാവരും കയറി വന്നത്...
കുറച്ചുപേരെങ്കിലും ആലോചിച്ചിട്ടുണ്ടാക്കും... ഞാനിങ്ങനെ എന്തിനാ വിളക്ക് വെക്കുന്നതെന്ന്... ഇങ്ങനെയാ എന്റെ മമ്മ വിളിക്ക് വെക്കാറ്....
വിളക്ക് വെക്കുന്നത് കണ്ടിട്ട് എല്ലാരുടെയും മുഖം ഒന്ന് പ്രകാശിചെങ്കിലും... അധികം വൈകാതെ അത് സങ്കട കടലിലേക്ക് മുങ്ങി....
അത് തന്നെയാണല്ലോ എനിക്ക് വേണ്ടത്.... എല്ലാരും ഒരു നിമിഷത്തേക്ക് എന്റെ അമ്മയെ ആലോചിച്ചു.... ഇതു മതി.... ഇനി ഞാൻ പിടിച്ചു കയറിക്കോളും....
വന്ന ദിവസം തന്നെ ഡോസ് കൂടി പോയോ.....
കൂടിയാലും സാരമില്ല എന്റെ അമ്മയെ ഒരുപാട് സങ്കടപ്പെടുത്തിയിട്ടില്ലേ.... ഒരു മധുര പ്രതികാരം നല്ലതല്ലേ....
അപ്പു അങ്കിൾ ( മമ്മയുടെ ഏറ്റവും ചെറിയ ഏട്ടൻ... നമ്മുടെ ഭാസ്കരൻ നായർ അതുതന്നെ ) - പേര് പോലെ തന്നെ മഹാലക്ഷ്മി ആണല്ലോ മോള്....
ശോ എന്നെ പൊക്കിയത് എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു അതോണ്ട് ഞാൻ നല്ലൊരു പാൽപുഞ്ചിരി കൊടുത്തു.....
"ആണോ ഭാസ്കരൻ അങ്കിളേ.... "
അപ്പു അങ്കിൾ - ഭാസ്കരൻ അല്ലാ അപ്പു അങ്കിൾ... കണ്ടോ... അമ്മയുടെ ഒരു സെന്റിമെൻസ്... പിള്ളേര് വരെ എന്നെ കളിയാക്കുന്നു.... ഇവർക്കെല്ലാവർക്കും അടിപൊളി പേര് ഇട്ടപ്പോൾ എനിക്ക് ബാസ്കർ....
" അങ്കിളേ ഓൾഡ് ഈസ് ഗോൾഡ്.. വേറെ ആർക്കെങ്കിലും ഇവിടെ ഉണ്ടോ അങ്കിളെ ഇത്ര യൂണിക്ക് ആയ ഒരു പേര്.. "
സുഖിച്ചുട്ടോ അങ്കിൾക്ക് നന്നായി സുഖിച്ചു.... അത് മുഖത്ത് എഴുതിവെച്ചിട്ടുണ്ട്....
രാഹുൽ ചേട്ടായി - എന്റെ ലച്ചു നീ ആ പഴഞ്ചൻ പേരിനെ എത്ര പൊക്കി അടിച്ചാലും പേര് പഴഞ്ചൻ തന്നെയാണ്..
അപ്പു അങ്കിൾ - മോനെ രാഹുലെ.. അധികം ഊതല്ലേ...
പിന്നെ അവിടെ ഒരു കൂട്ടച്ചിരിയായി... അവരുടെയെല്ലാം സംസാരത്തിൽ നിന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി ഈ പേരും വെച്ചിട്ട് എല്ലാവരും അങ്കിളിനെ വാരാറ് ഉണ്ടെന്ന്... മമ്മ പറഞ്ഞപ്പോൾ ഇപ്പോഴും വാരാറുണ്ട് എന്ന് എനിക്കറിയില്ലായിരുന്നു...
അമ്മമ്മ - വന്ന കാലിൽ നിക്കാതെ എല്ലാരും അകത്തേക്ക് വാ.. അകത്തിരുന്ന് സംസാരിക്കാം..
പിന്നെ എല്ലാരും അകത്ത് കയറിയിരുന്ന്... കത്തി വെക്കാൻ തുടങ്ങി....
പറയാതിരിക്കാൻ പറ്റില്ല എല്ലാരും നല്ല ജോളിയാ....
പിന്നെ എന്റെ അമ്മയുടെ കാര്യത്തിൽ മാത്രം എന്താ എല്ലാരും narrow മൈൻഡഡ് ആയി ചിന്തിച്ചത്... എന്തോ എനിക്ക് കുഞ്ഞു ദേഷ്യം വന്നു....
അച്ചാച്ചൻ - മോളുടെ വീട്ടുകാരെല്ലാവരും എന്താ ചെയ്യുന്നേ....
" എന്റെ പപ്പയും മമ്മയും ഡോക്ടർസ് ആണ്.. കോഴിക്കോട് മെഡിക്കൽ കോളേജിൽ വർക്ക് ചെയ്യുന്നു പപ്പാ പീഡിയാട്രീഷനും മമ്മ ഗൈനക്കുമാണ്.... "
നിതിൻ( അപ്പു അങ്കിളിന്റെ രണ്ടാമത്തെ മകൻ )- എന്നിട്ട് എന്താ ചേച്ചി മെഡിസിന് പോകഞ്ഞത്
" അത് കുഞ്ഞിലെ തൊട്ട് ചുറ്റും ഡോക്ടർസിനെ കണ്ട് ബോർ അടിച്ചിട്ട്... "
കല്ലു - മോളെ ലച്ചൂ ഇങ്ങനെ കള്ളം പറയരുത്... നീ നിന്റെ അമ്മയെ പേടിച്ചിട്ടാ.. മെഡിസിൻ ചേരാത്തത് എന്ന് ആന്റി എന്നോട് പറഞ്ഞിട്ടുണ്ടല്ലോ.....
ശ്രീകാന്ത് ( മമ്മയുടെ 2nd ബ്രദർ ) - ആണോ ലച്ചൂ
"അത് പഠിക്കാണെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ എനിക്ക് പഠിക്കേണ്ടിവരും.... പഠിപ്പിക്കുന്ന കാര്യത്തിൽ മമ്മ ഭയങ്കര ചൂടാ.... അതാണ് ഞാൻ പിന്നെ മെഡിസിൻ വിട്ടത്"
ശ്രീജിത്ത് ( മമ്മയുടെ 3rd ബ്രദർ )- ആഹാ എന്നിട്ട് നീ എവിടെയാ എഞ്ചിനീയറിങ് പഠിച്ചത്....
" ഞാൻ കാലിക്കറ്റ് nit യിൽ "
വീണ ( മമ്മയുടെ 3rd സിസ്റ്റർ in law ) - പഠിക്കാൻ ഇത്രയും മിടുക്കി ആയിട്ടാണോ മെഡിസിനു പോവാത്തത്...
" അത്... parents പഠിപ്പിക്കുന്ന സ്ഥലത്ത് പഠിക്കുക എന്നത് ഭയങ്കര ബുദ്ധിമുട്ടാണ്..."
കിച്ചേട്ടായി - ഡി കാന്താരി എന്നിട്ട് നീയെന്താ ആദ്യം പറഞ്ഞത്...
അതിന് ഞാൻ മനോഹരമായി ഒന്നു പുഞ്ചിരിച്ചു കൊടുത്തു... പിന്നെ എല്ലാരും കൂടി ഒരുപാട് സംസാരിച്ചിരുന്നു....
അതിനിടയിൽ മമ്മനെയും പപ്പനെയും പറ്റി അവര് ഒരുപാട് ചോദിച്ചെങ്കിലും എവിടെയും തൊടാതെ ഉത്തരം കൊടുത്തു
അതിനിടയിൽ പപ്പയുടെ കോൾ വന്നു
മിനുങ്ങും മിന്നാമിനുങ്ങേ
മിന്നി മിന്നി തേടുന്നതാരേ
വരുമോ ചാരേ നിന്നച്ഛൻ
മിനുങ്ങും മിന്നാമിനുങ്ങേ
മിന്നി മിന്നി തേടുന്നതാരേ
വരുമോ ചാരേ നിന്നച്ഛൻ
നെറുകിൽ തൊട്ടുതലോടി
കഥകൾ പാടിയുറക്കാൻ
വരുമോ ചാരേ നിന്നച്ഛൻ
പുതുകനവാൽ മഷിയെഴുതി മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും തരിവളയേകി
കുഞ്ഞിച്ചുണ്ടിൽ പൊന്നും തേനും തന്നൂ മാമൂട്ടീ
പിച്ച പിച്ച വെയ്ക്കാൻ കൂടെ വന്നൂ കൈ നീട്ടീ
മിനുങ്ങും മിന്നാമിനുങ്ങേ
മിന്നി മിന്നി തേടുന്നതാരേ
വരുമോ ചാരേ നിന്നച്ഛൻ
വരുമോ ചാരേ നിന്നച്ഛൻ
കാതൊന്നു കുത്തീട്ടു് മാണിക്യക്കല്ലിന്റെ കമ്മലിടും നേരം
തേങ്ങലു് മാറ്റുവാൻ തോളത്തെടുത്തിട്ടു് പാട്ടും പാടീല്ലേ
താരകം തന്നൊരു മോതിരം കൊണ്ടു നിൻ കുഞ്ഞിളം നാവിന്മേൽ
തൂകിയൊരക്ഷരം ചൊല്ലിത്തരില്ലെയെൻ മിന്നാമിന്നീ നീ
പകലിരവാകെ ഒരു നിഴലായി
കാലൊന്നു തെന്നിടുമ്പോൾ നിന്നച്ഛൻ കാവലിനെത്തുകില്ലേ
കോരിയെടുക്കുന്തോറും നിറയുന്ന സ്നേഹത്തിൻ ചോലയല്ലേ
മിനുങ്ങും മിന്നാമിനുങ്ങേ
മിന്നി മിന്നി തേടുന്നതാരേ
വരുമോ ചാരേ നിന്നച്ഛൻ
പുത്തനുടുപ്പിട്ടു് പൊട്ടുതൊടീച്ചിട്ടു് നിന്നെയൊരുക്കീല്ലേ
പള്ളിക്കൂടത്തിന്റെ ഇല്ലിപ്പടിവരെ കൂടേ വന്നീലേ
നീ ചിരിക്കുന്നേരം അച്ഛന്റെ കണ്ണിലു് ചിങ്ങനിലാവല്ലേ
നീയൊന്നു വാടിയാൽ ആരാരും കാണാതാ നെഞ്ചം വിങ്ങില്ലേ
മണിമുകിലോളം മകൾ വളർന്നാലും
അച്ഛന്റെ ഉള്ളിലെന്നും അവളൊരു താമരത്തുമ്പിയല്ലേ
ചെല്ലക്കുറുമ്പു കാട്ടി ചിണുങ്ങുന്ന ചുന്ദരി വാവയല്ലേ
മിനുങ്ങും മിന്നാമിനുങ്ങേ
മിന്നി മിന്നി തേടുന്നതാരേ
വരുമോ ചാരേ നിന്നച്ഛൻ
പുതുകനവാൽ മഷിയെഴുതി മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും തരിവളയേകി
കുഞ്ഞിച്ചുണ്ടിൽ പൊന്നും തേനും തന്നൂ മാമൂട്ടീ
പിച്ച പിച്ച വെയ്ക്കാൻ കൂടെ വന്നൂ കൈ നീട്ടീ
കോൾ വന്നപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് ഫോണെടുത്തു.....
" ബ്രോ ഞാനിപ്പം ബ്രോനെ പറ്റി പറഞ്ഞ് വായിൽനിന്ന് നാക്ക് എടുത്തതെയുള്ളൂ..."
"ആണോ പിന്നെ എന്തു പറയുന്നു നിന്റെ അമ്മ വീട്ടുകാർ...."
"കുശുമ്പാ... "
" എനിക്ക് കുശുമ്പോന്നുമില്ല ഞാൻ ചോദിച്ചതെയുള്ളു...."
" എനിക്കറിയില്ലേ എന്റെ കുശുമ്പനെ... "
അതും പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി.... അല്ലെങ്കിൽ ഡീറ്റെയിൽ ആയിട്ട് ഒന്നും സംസാരിക്കാൻ പറ്റില്ലല്ലോ....
" കുശുമ്പികേണ്ടാ കുശുമ്പന്റെ വീട്ടുകാരെയും ഞാൻ പരിചയപ്പെട്ടു... "
" ഒറ്റ ദിവസം കൊണ്ടോ"
" എന്നെപ്പറ്റി എന്താ വിചാരിച്ചത്..."
" എന്നാലും എങ്ങനെ "
ഞാൻ പിന്നെ ഡീറ്റെയിൽ ആയിട്ട് എല്ലാ കാര്യങ്ങളും പറഞ്ഞു....
" എടി ഭയങ്കര നീ എന്റെ മോള് തന്നെയാ"
" അല്ല അവൾ എന്റെ മോളാ... "
മനസ്സിലായില്ല അല്ലേ.... ഫോൺ സ്പീക്കറിലാ ഇട്ടത് അടുത്തുതന്നെ മമ്മയും ഉണ്ട്.... മമ്മ ഇല്ലാതെ പപ്പയ്ക്ക് എന്താഘോഷം.....
" നിങ്ങൾ എവിടെ അടി ഉണ്ടാക്കാൻ തുടങ്ങി ഞാൻ എല്ലാം ഉപേക്ഷിചിട്ട് അങ്ങ് വരും "
അതിനുശേഷം അവര് അടി ഉണ്ടാക്കാതെ നല്ല കുട്ടികൾ ആയി ഇരുന്നു....
പിന്നെ എല്ലാ കാര്യങ്ങളും സംസാരിച്ചിട്ട് ഞാൻ ഫോൺ വെച്ചിട്ടാണ് പിന്നെ അകത്തേക്ക് കയറിയത്....
"പപ്പാ ആയിരുന്നു എന്റെ കല്യാണത്തിന്റെ കാര്യം പറയാൻ വിളിച്ചതാ "
അമ്മമ്മ - മോളുടെ കല്യാണം ഉറപ്പിച്ചതാണോ...
" അതെ... പപ്പയുടെ ഫ്രണ്ടിന്റെ മോനും ആയിട്ടാണ്... അടുത്ത മാസം 25 ന് "
ഇത് ഇവിടെ പറയാതെ ഇരുന്ന് ആരെങ്കിലും കല്യാണം ആലോചിച്ച് വന്ന് അവസാനം ആദിയുടെ വായിൽ ഇരിക്കുന്നത് മൊത്തം ഞാൻ കേൾക്കേണ്ടിവരും....
എന്തിനാ നമ്മൾ വഴിയേ പോകുന്ന വയ്യാവേലി എടുത്ത് വെക്കുന്നത്...
അമ്മമ്മ - ചെക്കൻ എന്തു ചെയുന്നു
" mba കഴിഞ്ഞിട്ട് ഇപ്പൊ വർക്ക് ചെയ്യുകയാണ്...."
കൂടുതൽ ഡീറ്റെയിൽസ് പറയാതെ ഞാനാ ടോപിക് അവസാനിപ്പിച്ചു....
************************************
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.... ഇപ്പം ആനപ്പാറ തറവാട്ടിലെ ഒരു പ്രധാനപ്പെട്ട അംഗം തന്നെയാണ് ഞാൻ.... പാലക്കലെ എല്ലാവരെയും കയ്യിൽ എടുത്തു വച്ചിട്ടുണ്ട്...
ഇപ്പം പൂർണ്ണമായി ഞാൻ ഈ നാട്ടുകാരിയായി മാറി...
അങ്ങനെ ഉത്സവം കൊടിയേരിട്ട് ഇന്നേക്ക് മൂന്നാം നാൾ ആയി....
തറവാട്ടിലും അമ്പലത്തിലും ആയി ഞാൻ നിറഞ്ഞുകവിഞ്ഞു നിൽക്കുകയാണ്.....
ഞാനിവിടെ വന്നിട്ട് ഇന്നേക്ക് അഞ്ചു ദിവസമായി..... ഇതിനിടയിൽ ആദിയെ ഒന്ന് മര്യാദക്ക് കാണാൻ പോലും കിട്ടുന്നില്ല.... ദൂരെ നിന്ന് ഒന്ന് കാണും.... വല്ലപ്പോഴും രണ്ട് വാക്ക് സംസാരിക്കും... അത്രയുള്ളൂ....
ഇനി ഏഴു ദിവസം കൂടിയുണ്ട് ഉത്സവം കൊടിയിറങ്ങാൻ....
കസിൻസ് ആയിട്ട് ഞാൻ ഇപ്പം ഭയങ്കര കമ്പനിയാ .... ആനപ്പാറയിലെയും പാലക്കലെയും... അതുപോലെ തന്നെ എന്റെ ചെക്കന്റെ കസിൻസും ആയിട്ട്...
ചുരുക്കി പറഞ്ഞാൽ ന്യൂജനറേഷൻ ഉള്ള എല്ലാവരെയും ഞാൻ ഒരു തോണിയിലാക്കി....
എല്ലാവരും ഇപ്പോൾ തമ്മിൽ കണ്ടാൽ സംസാരിക്കുകയും ചിരിക്കുകയും ചെയ്യും....
5 ദിവസം കൊണ്ട് ഞാൻ ഇത്രയും ചെയ്തില്ലേ.....
i am the great അളിയാ..... i am the great....
ഇപ്രാവശ്യത്തെ ഉത്സവം എല്ലാ പ്രവിശ്യത്തെയും പോലെയല്ല.... ഇപ്രാവശ്യം ഈ നാട് ഒത്തൊരുമിച്ചിട്ടാണ് ഉത്സവം കൊണ്ടാടുന്നത്... വലിയവർ തമ്മിൽ സംസാരിക്കുന്നില്ലെങ്കിലും... ചെറുതായി ചിരിക്കും....
ഉത്സവം തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്..... ഞാൻ ഒരു മൂലയ്ക്ക് ഇരുന്ന് തെയ്യം അന്തം വിട്ട് കണ്ടുകൊണ്ടിരിക്കുകയായിരുന്നു പെട്ടെന്ന് ആരോ എന്റെ കൈ പിടിച്ചു....
അതാരാണെന്ന് നോക്കുന്നതിന് മുന്നേ എനിക്ക് മനസ്സിലായി.....
" എന്താണ് എന്റെ ചക്കരക്ക് ഉത്സവ ഇഷ്ടപ്പെട്ടോ...."
ഞാൻ ചുറ്റുമൊന്നു നോക്കി... ഞങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ ഞാൻ അവന്റെ തോളിലേക്ക് ചാരി....
" എന്ത് രസമാ ആദി നിന്റെ നാടും ഉത്സവവും എല്ലാം..."
"നിന്റെയോ"
" അല്ല നമ്മുടെ "
ആദി നന്നായി എന്ന് നോക്കി ഒന്ന് പുഞ്ചിരിച്ചു... അത് കണ്ടപ്പോഴേ മനസ്സിലായി ചെക്കൻ എന്തോ കുരുത്തക്കേട് ഒപ്പിക്കാൻ പോവുകയാണെന്ന്....
പിന്നെ അവൻ എന്നെ വലിച്ചു അമ്പലത്തിലെ പുറകിലോട്ട് കൊണ്ട്പോയി അവിടെ ആരും വരാത്ത ഒരു മൂലക്ക് പോയി നിന്നു ഞങ്ങൾ...
" എത്ര ദിവസമായി നിന്നെ ഇങ്ങനെ ഒന്ന് എനിക്ക് അടുത്ത് കിട്ടിയിട്ട് "
അവനവന്റെ മൂക്ക് എന്റെ മുന്നിൽ തട്ടിയിട്ട് എന്നോട് പറഞ്ഞു...
"ആദി.... "
ഞാൻ അവനെ പ്രണയാർദ്രമായി വിളിച്ചു....
"മ്മ്മ്മ്... "
" നമ്മൾ ഇപ്പോൾ നിൽക്കുന്നത് അമ്പലത്തിലാണ്"
അതും പറഞ്ഞ് അവനെ തട്ടിയിട്ട് ഞാൻ ഓടി
ഓടിയിട്ട് മാത്രമേയുണ്ടായിരുന്നള്ളൂ ഓടാൻ അവൻ സമ്മതിച്ചില്ല.... എന്റെ കൈ വലിച്ച് അവനിലേക്ക് അടുപ്പിച്ചു നിർത്തി... അവന്റെ കൈകൾക്കുള്ളിൽ എന്നെ ലോക്ക് ചെയ്തു
" എന്റെ ചക്കര ആശാനെ ആട്ടം പഠിപ്പിക്കണോ"
"അയ്യോ ആശാന്റെ ആട്ടം ഞങ്ങൾ കണ്ടേ..."
അത് കേട്ട് ഞെട്ടി ഞങ്ങൾ രണ്ടുപേരും തിരിഞ്ഞുനോക്കിയപ്പോൾ... നമ്മുടെ മൂവർ സംഗമതാ അവിടെ (ദീപുവും.. ഭദ്രയും... വിദ്യയും... ആദിയുടെ കസിൻസ് )
ഞാനാകെ ചടച്ചു ആദിയുടെ പിന്നിലേക്ക് ഒളിച്ചു... എനിക്കും ഇങ്ങനത്തെ വികാരങ്ങളൊക്കെ ഉണ്ടെന്ന് ആലോചിച്ചപ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നി....
ദീപു - ഏടത്തിയമ്മ ഒളിക്കേണ്ട ഞങ്ങൾ കണ്ടു മുന്നോട്ടു വാ.....
ഞാൻ ചിരിച്ചു കൊണ്ട് മുന്നോട്ടു വന്നു....
ആദി - നിങ്ങൾക്ക് മൂന്നിനും വേറെ പണിയൊന്നുമില്ലേ.... ഇത്രയും ദിവസം കഴിഞ്ഞ് ഞാൻ ഒന്നവളെ മര്യാദയ്ക്ക് ഇപ്പോഴാ കാണുന്നത്...
ഭദ്ര - ഇങ്ങനെ പോവുകയാണെങ്കിൽ കല്യാണത്തിന് മുന്നേ ഏട്ടൻ ഏടത്തിയമ്മയെ കാണാതെ ഇരിക്കുന്നതാണ് നല്ലത്....
ആദി ഡി.... എന്നും വിളിച്ച് അവരെ കണ്ണുരുട്ടി നോക്കിയപ്പോൾ മൂന്നും കൂടി 3 വഴിക്ക് ഓടി...
വിദ്യ - അല്ല ചേട്ടാ..... ചേട്ടൻ ഇത്രയ്ക്കും റൊമാന്റിക് ആയിരുന്നോ...
വിദ്യ തിരിച്ചുവന്ന് ചോദിച്ചപ്പോൾ... ആദി അവളെ അടിക്കാൻ നോക്കിയതും അവൾ വീണ്ടും ഓടി....
നിന്റെ ചേട്ടന്റെ.. ഏറ്റവും താഴത്തെ ലെവൽ ആണ് ഇത് എന്ന് പറയാൻ എന്റെ വായിൽ വന്നതാ...
പക്ഷേ അതിന്റെ ആഫ്റ്റർ എഫക്ടിനെ ആലോചിച്ചപ്പോൾ ഒന്നും മിണ്ടില്ല....
ആദി വീണ്ടും എന്തെങ്കിലും പറയാൻ പോകുമ്പോഴേക്കും അവന് പോകാനുള്ള ഫോൺവിളി വന്നിരുന്നു.....
ഇതാണ് ഇപ്പോഴത്തെ അവസ്ഥ..... ഞങ്ങൾ രണ്ട് മിനിറ്റ് തികച്ചു സംസാരിക്കുമ്പോഴും ആരെങ്കിലുമൊക്കെ എന്നെയോ അവനെ വിളിക്കും.....
************************************
അങ്ങനെ ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി.....
ഇന്നാണ് ഉത്സവ കൊടി ഇറങ്ങുന്നത്.... എല്ലാരും ഭയങ്കര സന്തോഷത്തിലാണ്....
ഇവിടുത്തെ കാലാവസ്ഥ ഇപ്പം ഒരുവിധം ഓക്കെയാണ്....
ഇന്ന് ഞാൻ ഒരു സെറ്റ് സാരിയും കടുംപച്ച കളറിലുള്ള ഡിസൈനർ ബ്ലൗസുമാ ഇട്ടത്...
കണ്ണു തട്ടാതിരിക്കാൻ മുത്തശ്ശി എനിക്ക് കണ്മഷി കൊണ്ട് കാതിന്റെ പുറകിൽ പൊട്ടു കുത്തിയിട്ടുണ്ട്....
എല്ലാവരും എന്ന ഭയങ്കര ഹാപ്പി മുഡിലാ....
ആ സമയത്താണ് അമ്പലമുറ്റത്ത് ഒരു വൈറ്റ് ഓടി കാർ വന്നത്.... അതിൽ നിന്ന് ഇറങ്ങിയവരെ കണ്ടിട്ട് പ്രായമായ എല്ലാവരും അന്തം വിട്ട് പരസ്പരം നോക്കി....
ന്യൂ ജനറേഷൻ ടീം ഇതാരാ എന്ന് നോക്കി...
ഞാനാണെങ്കിൽ ബ്രോ എന്ന് വിളിച്ചാൽ ഓടി പോയി കെട്ടി പിടിച്ചു.... പിന്നാലെ മമ്മയും കാറിൽനിന്നിറങ്ങി... എന്റെ വൈഫൈ എന്നും പറഞ്ഞ് ഞാൻ മമ്മയെയും കെട്ടിപ്പിടിച്ചു....
ഇപ്പോ ഇവിടെ നടന്നത് എന്താണെന്ന് നിങ്ങൾക്ക് മനസ്സിലായല്ലോ.... നീണ്ട 26 കൊല്ലങ്ങൾക്കു ശേഷം.... ഉത്സവം കൂടാൻ എന്റെ പപ്പയും മമ്മയും ഇങ്ങോട്ട് വന്നു.....
തുടരും.....
ചെറിയമ്മ ചെറിയച്ഛൻ വലിയമ്മ വല്യച്ഛൻ.... ഇങ്ങനെ തുടങ്ങുന്ന റിലേഷൻഷിപ്പിന്റെ പേരിന്റെ കാര്യത്തിൽ ഞാൻ ഭയങ്കര കോമ്പ്ലിക്കേറ്റഡ് ആണ്.... അതുകൊണ്ട് ഞാൻ തോന്നിയത് വിളിക്കും.... സഹിക്കണം...😁😁😁
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....