ആക്‌സിഡന്റൽ couple 27

Valappottukal
ആക്‌സിഡന്റൽ couple 27

              ചെറിയ ഒരു ക്ലാരിഫിക്കേഷൻ തരാനുണ്ട്....

എന്റെ ഫ്രണ്ട് എന്നോട് ചോദിച്ചപ്പോളാ  ഞാനും അതിനെക്കുറിച്ച് ആലോചിച്ചത്....

കോഴിക്കോട് മലബാർ സൈഡിലേക്ക്....

കല്യാണത്തിനെകാട്ടും വലിയ പാർട്ടി കല്യാണത്തലേന്ന് ഉണ്ടാകും....

വിത്ത്‌ ഡിജെ...

തെക്കോട്ട് ഇങ്ങനെ ഒന്നുമില്ല എന്ന് കേട്ടു....

റിസപ്ഷൻ എന്ന് പറയുന്നത് ഞങ്ങൾ ഇതിനെയാണ്...

കല്യാണം കഴിഞ്ഞാൽ  ഫാമിലി മാത്രമുള്ള വിരുന്നെ  ഉണ്ടാവുകയുള്ളൂ...

അതിന് ഞങ്ങള്  സൽക്കാരം എന്ന് വിളിക്കും....

പിന്നെ റിസപ്ഷന് ചെക്കന്റെ  ഫാമിലി വരില്ല  പൊതുവേ.... 

ഇവരുടെ കേസിൽ  വന്നത് പെണ്ണിനെ അതിനുമുന്നേ കാണാത്തതുകൊണ്ടാണ്...

അന്ന് തന്നെ റിസപ്ഷൻ ഉണ്ടായത് എന്റെ തെറ്റ് കൊണ്ടല്ല....

അവിടെ കാര്യങ്ങൾ മൊത്തം അവില് പരുവത്തിൽ ഇരിക്കുമ്പോൾ ഇവിടെ റിസപ്ഷൻ നടത്താന്ന് പറഞ്ഞാ പോസിബിൾ അല്ലല്ലോ.....

അതുകൊണ്ട് മാത്രം മുന്നേ നടത്തിയത്.....

അല്ലേ കമ്പ്ലീറ്റ് കോംപ്ലിക്കേറ്റഡ്  ആവുമായിരുന്നു.....

ഇപ്പം തന്നെ കോംപ്ലിക്കേഷൻ കൊണ്ട് എനിക്ക് ഇരിക്കാനും നിൽക്കാനും ആവുന്നില്ല...

***********************************

പിറ്റേന്ന് നേരം വെളുത്തതു  തൊട്ട് പപ്പയും മമ്മയും  പപ്പയുടെയും  മമ്മയുടെയും  ഫാമിലിയുടെ  ക്യാരക്ടർ സർട്ടിഫിക്കറ്റ് എനിക്ക്  തന്നു.... 

അവർ ഇങ്ങനെയാണ് അവർ അങ്ങനെയാണ് അവർ ഡ്രോബാക്സ് ഇങ്ങനെയാണ് അവരുടെ പ്ലസ് പോയിന്റ് എങ്ങനെയാണ് നീ ഇങ്ങനെയൊക്കെ പെരുമാറിയാമതി  അങ്ങനൊക്കെ പെരുമാറിയാ  മതി...

  etc... etc....  ബ്ലാ... ബ്ലാ...

സ്വന്തം മകൾക്ക് സ്വന്തം ഫാമിലിനെ വളക്കാൻ ഉപദേശം കൊടുക്കുന്ന അപ്പനും അമ്മയും നിങ്ങൾക്ക് വേറെ എവിടെ കിട്ടും ഇത്രയും യൂണിക്  ആയിട്ടുള്ള ഒരു കുടുംബം.... 

ഇതെല്ലാം എന്റെ സ്വപ്നങ്ങളിൽ മാത്രം.... 

ആരും കയ്യിടാൻ വരണ്ട ഞാൻ തരൂല......

ഉപദേശം കേട്ട് കേട്ട് കേട്ട് ഞാൻ മടുത്തു.... 

ഇവരെ എന്റെ പ്ലാനിൽ  കേറ്റിയതു തന്നെ അബദ്ധമായി എന്ന് എനിക്ക് തോന്നി പോയി...

ഞാനൊരു സിമ്പിൾ  പ്ലാനൊക്കെയിട്ട് സ്വന്തമായി എക്സിക്യൂട്ട് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു....

അതിനിടയിൽ എല്ലാരും കേറി കോമ്പ്ലിക്കേറ്റഡ് ആകുന്നു....

അതുകൊണ്ട് എല്ലാരെയും  ഞാനെന്റെ പ്ലാനിന്ന് പുറത്താക്കി....

അത്  പ്ലാൻ ഒക്കെ പറഞ്ഞു കൊടുക്കാൻ നല്ല രസമാ  എല്ലാവർക്കും.... 

അത് എക്സിക്യൂട്ട് ചെയ്യുന്നവനെ അതിന്റെ കഷ്ടപ്പാട് അറിയുള്ളൂ....

എങ്ങനെയാ  എന്ന് പറഞ്ഞാൽ...  സപ്പോസ് ഒരു സിനിമ കൺസീണ്ടർ ചെയ്യൂ.... 

എല്ലാവർക്കും അതിനെക്കുറിച്ച് 100 അഭിപ്രായങ്ങൾ പറയാം.... 

പക്ഷേ എനെങ്കിലും ഒരു ഡയറക്ടറിന്റെ  ചേതോവികാരം നിങ്ങൾ  മനസ്സിലാക്കിയിട്ടുണ്ടോ....

ഒരു ആക്ടർ പറയും അവൻ അങ്ങനെ അഭിനയിക്കാൻ പറ്റുള്ളൂ എന്ന്.... 

തിരക്കഥാകൃത്ത് പറയും ഇങ്ങനെ എഴുതാൻ പറ്റൂ എന്ന്.... 

പ്രൊഡ്യൂസർ പറയും ഇത്ര പൈസയെ  തരാൻ പറ്റുള്ളൂ എന്ന്... 

ക്യാമറാമാൻ പറയും ഇങ്ങനെ ഷൂട്ട് ചെയ്യാൻ പറ്റുള്ളൂ എന്ന്.... 

പാവം ഡയറക്ടർ എല്ലാവരുടെയും  ഇടയിൽ പെട്ട് കഷ്ടപ്പെട്ട് ഒരു കപ്പിത്താനെ പോലെ ഷിപ്പ് നയിക്കും

ഇപ്പോ ഡയറക്ടറുടെ അവസ്ഥയാണ് എനിക്ക്... 

1000 പ്ലാൻ എല്ലാവരും എനിക്ക് പറഞ്ഞു തന്നു..... 

എങ്ങനെ കപ്പലോടിക്കാം എന്ന് ചോദിച്ചപ്പോൾ   എല്ലാരും അട്ടത്ത് നോക്കി നിൽക്കുന്നു.... 

ഇത് ഒരു നടക്ക്  പോകുല്ലാ...

എനിക്ക് കുറച്ച് കഷ്ടപ്പെടേണ്ടി വരും....

അതിനിടയ്ക്ക് ആദി ആണെങ്കിൽ കുഞ്ഞി പിള്ളേരെ പോലെയാ... 

അവിടെ എല്ലാവരും റിസപ്ഷന്റെ  വിശേഷങ്ങൾ വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുകയാണ്.... 

സത്യം പറഞ്ഞാൽ അവനെയിട്ട്  വാരുകയാണ്... 

അപ്പം അവനെ മാത്രം വിളിച്ചില്ല എന്ന് പറഞ്ഞ് ചെക്കൻ ഒടുക്കത്തെ സെന്റി....

അവൻ ഇങ്ങനെ സെന്റി അടിക്കുമ്പോൾ ഞാൻ അവന് ഒന്ന് രണ്ട് ഫോട്ടോസ് ഒന്ന് രണ്ട് ഫോട്ടോസ് ഇടവിട്ട്  അയച്ചു കൊടുക്കും.... 

അത് കാണുമ്പോൾ ചെക്കനെ വീണ്ടും ദേഷ്യപ്പെടും.... 

ഈ എരിതീയിൽ വെള്ളം ഒഴിക്കുന്ന സ്വഭാവം ഇല്ലേ...

അതുതന്നെ... 😁😂😁😁😁

എന്നെ അവസാനം ഒരു ദിവസം അവന്റെ കയ്യിൽ കിട്ടും.... 

എല്ലാം കൂടി അവൻ എനിക്ക് എന്ത് പണി തരുമോ...

ആവോ... 

അതുകൊണ്ട് ഹാൻഡിൽ വിത്ത് കെയർ ചെയ്യണം....

രാത്രിയായപ്പോൾ പപ്പയും അമ്മയും കൂടെ എന്നെ റെയിൽവേസ്റ്റേഷനിൽ വിട്ടു.... 

അവര് ഒരു പത്തിരുപത് ദിവസം കഴിഞ്ഞിട്ട് വരാം എന്ന് പറഞ്ഞു.... 

അതിനാൽ അതിനുള്ളിൽ എല്ലാം കൂടി ഒന്ന് കലക്കി തെളിഞ്ഞാൽ മതിയായിരുന്നു.... 

അല്ലെങ്കിൽ ഞാൻ എന്തു ചെയ്യും

ഒന്നും ചെയ്യാനില്ല... .
.
കല്ലുന്റെയും   കാശിയുടെയും  രജിസ്റ്റർ മാരേജ് കഴിപ്പിച്ചു ഞാനവരെ നാടുകടത്തും... 

എന്നാലും എന്റെ ചെക്കൻ  അവരുടെ രജിസ്റ്റർ മാരേജ്  കഴിപ്പിച്ചില്ല എന്ന് പറയുന്നത് വിശ്വസനീയ യോഗ്യമല്ല...  .

അവന് രജിസ്റ്റർ മാരേജിൽ  ആരോ കൈവിഷം  കൊടുത്തിട്ടുണ്ട്... 

വലിയ പ്രശ്നം ഒന്നും ഇല്ലാതിരുന്നിട്ടു പോലും അന്നമ്മയുടെ കെട്ട് നടത്തിയില്ലേ... 

അപ്പൊ കല്ലുന്റെയും കാശിയുടെയും  കാര്യം പറയുകയും വേണ്ടല്ലോ... 

എന്നോട് പറഞ്ഞിട്ടില്ല.... 

പക്ഷേ ഞാനല്ലേ ആള് കണ്ടുപിടിക്കാതെ  എവിടെ പോവാനാ....

അവനെ പറ്റി ഇങ്ങനെ ആലോചിച്ചിരിക്കുമ്പോലേക്ക്  അവന്റെ ഫോൺ വന്നു....

മാംഗല്യം തന്തുനാനേന
മമ ജീവന ഹേതുനാ
കണ്ഠേ ബദ്ധ്നാമി
ശുഭഗേ ത്വം ജീവ ശരദാം ശതം

( ഇടക്കിടക്ക് റിങ്ടോൺ മാറ്റുക  എന്നുള്ളത് എന്റെ ഹോബിയാണ്...

ആരു ചോദിക്കാൻ വരണ്ട....

ചിലപ്പോൾ അടുത്ത നിമിഷംതന്നെ ഞാൻ പാട്ട് മാറ്റി കാളും.... 

അതിനുള്ള റൈറ്റ്സ് എനിക്ക് ഇന്ത്യൻ പീനൽകോഡ് തന്നിട്ടുണ്ട്...🤪🤪🤪)

" ചേട്ടന്റെ വാവ ചേട്ടനെ പറ്റി ആലോചിരിക്കുകയാ.... "

"അതേല്ലോ.... 

( ശേ....  ഞാനത് ആ ഫ്ലോയിർ  പറഞ്ഞു പോയതാ....

ഇനി ഈ ചെക്കനെന്റെ  പപ്പും പൂടയും ബാക്കി വയ്ക്കില്ല....

ആൻ ഐഡിയ കാൻ ചേഞ്ച് യുവർ ലൈഫ്.....

എന്താണെന്നല്ലേ....

ചേഞ്ച്‌ തെ  ടോപ്പിക്ക് ബേബി....

വീണാലും നാലുകാലിലെ  വിയാൻ പാടുള്ളൂ...

ഇവൻ ആയതുകൊണ്ട...

ചെറിയൊരു ആശങ്ക....

നാല് കാലിൽ വീണ എന്നെ അവൻ കാല് വെച്ച് തള്ളി താഴെയിടും....

എക്സ്പീരിയൻസ് കൊണ്ട് പറഞ്ഞതാ...

എന്നാലും ഒരു ട്രൈ ചെയ്യാം....

കിട്ടിയാൽ ഒരു ആന പോയാൽ ഒരു വാക്ക് )

ഇതുപോലെ ഒരു പൊങ്ങനെ കെട്ടേണ്ടി വരും എന്ന് ആലോചിച്ചിട്ട്..."

" അതുകൊണ്ടായിരിക്കും ചേട്ടന്റെ വാവേന്റെ മുഖത്ത് കഴിഞ്ഞ 15 മിനിറ്റ് ആയി നവരസങ്ങൾ മാറി കൊണ്ടുവരുന്നത്..."

അയ്യോ അവൻ ഇവിടെ എവിടെയെങ്കിലും ഉണ്ടോ...

ഹായ് എന്റെ മുന്നിൽ തന്നെ ഉണ്ടല്ലോ 32 പല്ലും ഇളിച്ച് കാണിച്ചുകൊണ്ട്....

എന്റെ ഓരോ വിധിയെ.....

എല്ലാം കയ്യീന്ന് പോയി....

എന്നാൽ നമുക്കും 32 പല്ലും  കാണിച്ചു  ചിരിച്ചു കൊടുക്കാം.....

ഈൗ....

" ഓവറായിട്ട് ഇങ്ങനെ ചിരിക്കല്ലേ പല്ല് കൊഴിഞ്ഞു പോവും....  "

" എന്റെ പല്ലല്ലേ  അങ്ങ് കൊഴിഞ്ഞു പോട്ടെ..."

" കൊഴിഞ്ഞു  പോയ്ക്കോട്ടെ എനിക്കെന്താ കല്യാണ ഫോട്ടോയിൽ  കാണാൻ ഭംഗി ഉണ്ടാവില്ല...."

" അങ്ങനെയാണ് നീ പല്ലുള്ള ആരെങ്കിലും പോയി കെട്ടിയാൽ മതി..."

" എനിക്കും ആഗ്രഹമുണ്ട്... "

അവൻ അങ്ങനെ പറഞ്ഞത് എനിക്ക് തീരെ ഇഷ്ടായില്ല....

ഇങ്ങനെയൊക്കെ പറയാൻ എനിക്ക് മാത്രമേ അവകാശമുള്ളൂ....

ദേഷ്യം പിടിച്ചത് കൊണ്ട് ഞാൻ പുറത്തേക്ക് നോക്കി കാഴ്ച കൊണ്ടിരുന്നു....

പെൺകുട്ടികളുടെ ഒരു ചെറിയ സൈക്കോളജി ഞാൻ പറഞ്ഞു തരാം....

അവർക്ക് സങ്കടം വന്നാലും ദേഷ്യം വന്നാലും ദേഷ്യം ആയിട്ടാണ് പുറത്തുകാണിക്കാ...

അതവർക്ക് സങ്കടം വന്നിട്ടാണോ അതോ ദേഷ്യം വന്നിട്ടാണോ എന്ന് മനസ്സിലാക്കേണ്ടത് പാർട്നെർസിന്റെ  മിടുക്കാണ്.... 

അത് കണ്ടു പിടിച്‌ ഒരു മയത്തിലൊക്കെ നിന്നാൽ സമാധാനപരമായ ഒരു ജീവിതം നിങ്ങൾക്ക് സ്വന്തം....

അല്ലെങ്കിൽ ഗോവിന്ദ....

എന്റെ മുഖഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു കയ്യീന്ന് പോയി എന്ന് അവന് മനസ്സിലായി....

അപ്പം നൈസായിട്ട് എന്റെ അടുത്ത് വന്നിരുന്നു...

മൂന്നാല് പ്രാവശ്യം തോണ്ടി....

തൃശ്ശൂർ പൂരത്തിന് കണ്ട മൈൻഡ് പോലും ചെയ്തില്ല....

പല്ലുള്ള ആരെങ്കിലും  മതി അവന്... 

അല്ല ആക്ച്വലി  എനിക്ക് പല്ലു ഉണ്ടല്ലോ ഞാൻ ഇപ്പോ എന്തിനാ പിണങ്ങിയത്....

അവൻ ഈ പറഞ്ഞതിനർത്ഥം എനിക്ക് വയസ്സാൻകാലത്ത് പല്ലു കൊഴിഞ്ഞു പോകുമ്പോൾ അവൻ എന്നെ മൈൻഡ് ആക്കാതെ വേറെ ആരുടെയെങ്കിലും അടുത്തേക്ക് പോകുമെന്ന് അല്ലേ...

അങ്ങനെ ആലോചിച്ചപ്പോളേക്കും  എനിക്കും എന്റെ ദേഷ്യം ഇരട്ടിച്ചു....

തുടരും...

നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...

രചന: വന്ദന കൃഷ്ണ


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top