ശിവഭദ്ര, ഭാഗം: 9

Valappottukal
ശിവഭദ്ര, ഭാഗം: 9

"ഭദ്ര ആദ്യായിട്ടാണോ ട്രെയിനിൽ യാത്ര പോകുന്നത്.. "

"അതെ.. "

"ടെൻഷൻ ഉണ്ടോ.. "

"ഏയ്‌... ജീവിതത്തിൽ പ്രതീക്ഷകളും ആഗ്രഹങ്ങളും ഉള്ളവർക്കേ ടെൻഷനുള്ളൂ.. അതില്ലാത്തവർക്ക് ഓരോ നിമിഷവും പ്രിയപ്പെട്ടതാണ്.. "

"ഈ പ്രായത്തിൽ പെൺകുട്ടികൾക്ക് ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടാകും... താൻ മാത്രേ ഇങ്ങനെ പറയുള്ളു.. "

"ആയിരിക്കാം... എല്ലാവരും ഒരുപോലെ ആകില്ലല്ലോ സർ.. "

"എല്ലാവരെയും പോലെ അല്ല താൻ എന്നെനിക്കറിയാം.. "

"അതിന് സർ എന്നെ കണ്ടു തുടങ്ങിട്ട് വെറും രണ്ടോ മൂന്നോ ആഴ്ച അല്ലെ ആയുള്ളൂ... പിന്നെ ഒരുജന്മം മുഴുവൻ കൂടെ കഴിഞ്ഞാലും ഒരു പെണ്ണിനെ മനസിലാക്കാൻ കഴിയില്ല എന്നാ പറയാ..."

"കുറച്ചൊക്കെ മനസിലാക്കി...ബാക്കി മനസിലാക്കാൻ സമയം ഉണ്ടല്ലോ... "

"ശരിയാ... സമയം ഇനിയും ഒരുപാട് ഉണ്ട്.. "

"തനിക്കു അറിയോ തന്നെ ഞാൻ ആദ്യമായി കാണുന്നത് എന്നാണ് എന്ന്..  "

"ഇന്റർവ്യൂ നടന്ന അന്ന്... "

"അല്ല... "

"പിന്നെ...?? "

"മുല്ലക്കൽ അമ്മേടെ ഉത്സവത്തിന് താലം ഏന്തി നിൽക്കുന്ന ആ പാവാടക്കാരി പെണ്ണിനെ ജോൺ ഉള്ളിൽ കൊണ്ടു നടക്കാൻ തുടങ്ങിട്ട് വർഷങ്ങൾ ഒരുപാട് ആയി... "

"അമ്പലത്തിലെ ഉത്സവത്തിനോക്കെ വരാറുണ്ടോ.. "

"എന്റെ അച്ഛനും അമ്മയും ഇന്റർകാസ്റ്റ് മാര്യേജ് ആണ്.. എന്റെ പേരിലെ സാമുവൽ എന്റെ അപ്പാപ്പന്റെ പേരാണ്... ജസ്റ്റ്‌ ഇനിഷ്യൽ.. പപ്പേടെ പേര് മഹേന്ദ്രൻ എന്നായിരുന്നു... ചിമ്മുവും ചിന്നുവും ഞാനും പപ്പേം മമ്മേം ഇതായിരുന്നു ഞങ്ങളുടെ കുടുംബം... ഒരിക്കൽ ഒരു ആക്‌സിഡന്റിൽ ചിന്നു ഞങ്ങളെ വിട്ടു പോയി... ഒരു വർഷം കഴിഞ്ഞപ്പോളേക്കും അറ്റാക്ക് ആയി പപ്പേം പോയി... പിന്നെ ഞങ്ങൾ കൂടുതലും ബാംഗ്ലൂർ ആയിരുന്നു സ്റ്റേ...

പണ്ടു മുതലേ എല്ലാ പെരുന്നാളുകൾക്കും ഉത്സവങ്ങൾക്കും പപ്പാ  ഞങ്ങളെ കൊണ്ടു പോവും.. അതു പിന്നെ ഒരു പതിവായി... അങ്ങനെ കണ്ടു ഇഷ്ടപെട്ടതാ തന്നെ... അന്ന് പക്ഷെ മമ്മയോട് പറഞ്ഞപ്പോൾ മമ്മ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു.. "

"ഇപ്പൊ എന്നിട്ടെന്താ ഒരുഎതിർപ്പും ഇല്ലാതെ സമ്മതിച്ചത്... "

"അത് തന്നെ ആടോ എന്റേം സംശയം... പെട്ടന്ന് ഒരു ദിവസം എന്നോട് നിനക്ക് ഒരു കല്യാണക്കാര്യം വന്നിട്ടുണ്ട് കുട്ടിയെ ഒന്ന് നോക്കാൻ പറഞ്ഞു തന്റെ പിക് മമ്മ വാട്സപ് ചെയ്തു.. ഫോട്ടോ കണ്ടപാടെ ഞാനും ശരിക്കും സർപ്രൈസ്ഡ് ആയി... എങ്ങനെ മമ്മ എന്റെ പെണ്ണിനെ കറക്റ്റ് ആയി കണ്ടുപിടിച്ചു എന്ന് ഞാൻ അത്ഭുതപ്പെട്ടു... "

"എവിടെയോ കണ്ട ഓർമ എനിക്കും ഉണ്ടായിരുന്നു.. "

"പലവട്ടം തന്റെ മുന്നിൽ വന്നു ചാടിയിട്ടുണ്ട്.. പക്ഷെ സംസാരിച്ചിട്ടില്ല.. സംസാരിക്കാൻ ശ്രമിച്ചിട്ടില്ല... ഇപ്പൊ പക്ഷെ സംസാരിക്കാൻ അടുത്ത് കിട്ടിയപ്പോ ഒന്നും പറയാനില്ലാത്തതു പോലെ... ഒരുപക്ഷെ ഇങ്ങനെ ഒക്കെ എന്റെ ജീവിതത്തിൽ ആദ്യായിട്ടാണ്.. അതുകൊണ്ടാകും... "

എന്ത് മറുപടി പറയണം എന്നറിയാതെ ഞാൻ ഉഴറി..ജോണിന്റെ  സംസാരത്തിൽ കള്ളത്തരമൊന്നും കാണുന്നില്ല...പക്ഷെ ആരെയും കണ്ണടച്ചു വിശ്വസിക്കാനും വയ്യ..  എങ്കിൽ പിന്നെ എനിക്കും ശിവക്കും മുന്നിലെ വിലങ്ങു തടി ആരായിരിക്കും എന്ന് ഒരു പിടിയും കിട്ടുന്നില്ല...

പെട്ടന്ന് ഒരു കാൾ വന്നത് കൊണ്ടു ജോൺ സംസാരം നിർത്തി..

"മമ്മ... പറയു..

എപ്പോ..

വിളിച്ചു നോക്കിയോ..

അടുത്തെവിടെലും പോയതാകും...

മമ്മ കൂൾ ഡൌൺ.. ഞാൻ അന്നെഷിക്കട്ടെ..

""

മറുതലക്കൽ മമ്മ ആണ്.. മറുപടി ഒന്നും എനിക്ക് വ്യക്തമല്ല എങ്കിലും പറഞ്ഞത് എന്റെ ശിവയെ കുറിച്ച് തന്നാ എന്നെനിക്ക് ബോധ്യായി...

"ഒരു പ്രോബ്ലം ഭദ്ര... "

"എന്താ... എന്തുപറ്റി..? "

"ശിവ മിസ്സിംഗ്‌ ആണ്... ടു ഡേയ്‌സ് ആയിന്നു... ചിമ്മു ആകെ അപ്സെറ്റ് ആണ്... "

"അന്നെഷിക്കുന്നില്ലേ... "

"വേണം... കണ്ടു പിടിക്കണം... എന്റെ ചിമ്മു അവൾ... താനിവിടെ ഇരിക്ക് എനിക്ക് കുറച്ചു കാൾ ചെയ്യാനുണ്ട്... സ്റ്റേഷനിൽ പരാതി കൊടുക്കുന്നുണ്ട്.. "

ശിവയെ കാത്തു മറ്റൊരു മനസ്സു കൂടെ നീറുന്നുണ്ടന്ന് ആരുമറിഞ്ഞില്ല... ആരോടും പറയാതെ ചങ്കുപൊട്ടുന്നതിനിടയിലും ഒന്നുമറിയാത്തതു പോലെ ഞാൻ പുറത്തേക്ക് നോക്കിയിരുന്നു..

കുറച്ചു കഴിഞ്ഞതും ജോൺ തിരിച്ചു സീറ്റിൽ വന്നിരുന്നു... ആകെ അപ്സെറ്റ് ആണ് അയാൾ...

ഇതോടെ ഒന്നെനിക്കു ഉറപ്പായി.. ശിവ ജോണിന്റെ കസ്റ്റഡിയിൽ അല്ല.... എങ്കിൽ പിന്നെ ആര്... !!!!

ട്രെയിൻ കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു... അതിലേറെ വേഗത്തിൽ എന്റെ ഹൃദയവും മിടിക്കുന്നുണ്ടായിരുന്നു... !!

"ഭദ്ര.... ഈ വിവാഹം നടക്കില്ലേ... "

"ആരുടെ..?? "

"ചിമ്മുന്റേം ശിവടേം.. "

എന്നോട് തന്നെ ഇത് ചോദിക്കണം.. !
!

"എന്താ ഇപ്പൊ അങ്ങനെ ഒരു ചോദ്യം.. "

"ഇത് നടന്നില്ലെങ്കിൽ ചിമ്മു.. അവൾ എന്തേലും അവിവേകം കാണിക്കും.. അത്രക്ക് ഇഷ്ടാ അവൾക്കവനെ.. "

എനിക്കും ഇഷ്ട ഒരുപാട് എന്ന് പറയണം എന്നുണ്ട്... വേണ്ട...

"ശിവക്ക് സത്യത്തിൽ ചിമ്മുനോട് അത്ര ഇഷ്ടം ഒന്നുമില്ല... അവന്റെ സ്നേഹത്തെ തെറ്റിദ്ധരിച്ചത് എന്റെ അനിയത്തി തന്നാ.. ഒരിക്കൽ അവൻ എന്നോട് പറഞ്ഞിരുന്നു അവനു മറ്റൊരു കുട്ടിയെ ഇഷ്ടമാണ് എന്ന്... പക്ഷെ ഒരേട്ടൻ എന്ന നിലയിലെ എന്റെ സ്വാർത്ഥത കാരണമാകാം.. അത് മറക്കാൻ ഞാൻ അവനെ നിർബന്ധിച്ചു പോയത്... "

"തട്ടിപറിച്ചെടുത്തു നേടുന്നതൊക്കെ അനുഭവിക്കാൻ യോഗം കിട്ടില്ല എന്നാ പറയാ..."

"താൻ എന്നെ ടെൻഷൻ ആക്കല്ലേ... പിന്നെ അവൻ എല്ലാരേം ടൈംപാസ്സ്‌ ആയി നോക്കി നടക്കുന്ന കക്ഷി ആയിരുന്നു.. ഈ ഇടക്കാണ് ഏതോ ഒന്ന് അസ്ഥിക്ക് പിടിച്ചത് .... "

തല കുനിച്ചു ഇരുന്നുള്ളു ഞാൻ... എന്ത് മറുപടി പറയാനാണ്... എന്റെ ശിവയെ നിങ്ങൾ എല്ലാരും കൂടെ എന്നിൽ നിന്നും  പറിച്ചെടുക്കല്ലായിരുന്നോ എന്നോ . അതോ ശിവയില്ലെങ്കിൽ ഭദ്രയും ഇല്ല എന്ന് പറയണോ...

"അവനെ മനസ്സിലാക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്... ചിമ്മുന്റെ കടുംപിടുത്തങ്ങൾ ആണ് വിവാഹം വരെ കൊണ്ടെത്തിച്ചത്... "

"സ്റ്റേഷനിലേക്ക് വിളിച്ചോ...? "

"ഉവ്വ്.. പപ്പേടെ ഫ്രണ്ട് ആണ് ഇപ്പോളത്തെ സിഐ.. അങ്കിൾ നോക്കിക്കോളും.. "

മനസ്സിൽ വല്ലാത്തൊരു ആശ്വാസം... തനിക്കു അന്നെഷിക്കാൻ കഴിഞ്ഞില്ല എങ്കിലും... എല്ലാം ഇവിടിരുന്നു അറിയാലോ..

***

"ഈ ഫ്ലാറ്റ് ഇഷ്ടായോ തനിക്കു... "

"നല്ലതാ... ഇതിന്റെ ഒന്നും ആവശ്യം ഇല്ലായിരുന്നു.. "

"അതൊന്നും സാരമില്ല.. പിന്നെ കൂട്ടിനു ഒരു പെണ്ണിനോട് വരാൻ പറഞ്ഞിട്ടുണ്ട് വൈകിട്ട് ആകുംപോളെക്കും എത്തും... "

"ശിവ.. "

"ഒന്നും അറിഞ്ഞിട്ടില്ല ഭദ്ര... അവൻ വരും... പിന്നെ അവന്റെ മൊബൈൽ അമ്പലത്തിന്റെ മുന്നിലെ പാടത്തിന്റെ ചതുപ്പിൽ നിന്ന് കിട്ടി.. "

"അയ്യോ.. അപ്പൊ ... ആരെങ്കിലും എന്തെങ്കിലും ചെയ്തു കാണോ.. "

"പോലിസ് അന്നെഷിക്കുന്നുണ്ട്... അവൻ ആ പെൺകുട്ടിയെ കൂട്ടി നാടുവിട്ടോ എന്നാണ് എന്റെ പേടി... അങ്ങനെ ഉണ്ടായാൽ അവനെ ഞാൻ കൊല്ലും... "

ജോണിന്റെ മുഖം വലിഞ്ഞു മുറുകുന്നത് ഞാൻ കണ്ടു..

അതുവരെ ഇല്ലാത്ത ഒരു ഭയം എന്നെയാകെ പൊതിഞ്ഞു..

****

രാത്രി ഏറെ വൈകിയാണ് ഉറക്കം വന്നത്.. ഉറക്കം നഷ്ടപെട്ടിട്ടു ഇപ്പൊ കുറച്ചായിലോ...

ഫോണെടുത്തു തിരുമേനിയെ വിളിച്ചു നടന്നതെല്ലാം ഞാൻ പറഞ്ഞു...

"മോളെ... എനിക്ക് എന്തൊക്കെയോ സംശയം പോലെ.. "

"എന്താ തിരുമേനി... "

"ജോൺ ആണോ ഇനി... "

"അല്ല തിരുമേനി.. അയാൾ കണ്ടിടത്തോളം ഒരു പാവം ആണ്... പെങ്ങൾക്ക് വേണ്ടി ആണ് ഈ ഓട്ടം എല്ലാം... "

"പിന്നെ, ശോഭ അവിടെ ഇല്ലേ മോളെ...? "

"വീട്ടിൽ ഉണ്ടായിരുന്നല്ലോ.. "

"രണ്ടു ദിവസായിട്ടു ശോഭ വീട്ടിൽ ഇല്ല കുട്ടി.. "

"തിരുമേനി എന്താ ഈ പറയണേ ഇന്നലെ വൈകിട്ട് കൂടി എനിക്ക് വിളിച്ചതല്ലേ... ഞാൻ മിനിഞ്ഞാന്ന് യാത്ര പറഞ്ഞു ഇറങ്ങിയതല്ലേ.. "

"ഞാൻ പറയുന്നത് ഒന്നു വിശ്വാസിക്ക് കുട്ടി.. "

"അമ്മ എവിടെ പോകാൻ... അമ്മാവന്മാരുടെ വീട്ടിൽ പോലും അമ്മ കടക്കാറില്ല.. അപ്പൊ പിന്നെ മാറി നിൽക്കന്നു പറഞ്ഞാൽ ... "

"ശോഭക്ക് മോൾടേം ശിവടേം അടുപ്പം അറിയോ.. "

"ഇല്ല... "

"എങ്കിൽ മോൾടെ ധാരണ തെറ്റി... ഒരാഴ്ച മുന്ന് ശോഭ എന്നെ കാണാൻ വന്നിരുന്നു... "

"എന്നിട്ട്... "

"ശിവയുടെയും ഭദ്രയുടെയും അടുപ്പത്തെ കുറിച്ച്  തിരുമേനി അറിഞ്ഞിരുന്നോ എന്ന് ചോദിച്ചു.. "

"ഞാൻ ഉവ്വെന്ന് പറഞ്ഞു.. "

"എന്റെ കൃഷ്ണ... !!"

"എല്ലാം അറിഞ്ഞിട്ടുള്ള വരവാണ് എന്നെനിക്ക് അറിയായിരുന്നു... ഞാൻ തോട്ടുംതൊടാതെയും ഓരോന്ന് പറഞ്ഞു ഒപ്പിച്ചു..ഒടുവിൽ അതങ്ങ്  നടത്തി കൊടുത്തൂടെ എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ പോയി... "

"എന്നിട്ടും എന്നോട് അറിഞ്ഞ ഭാവം പോലും വച്ചില്ല.. "

"എന്തായാലും മോള് ഒന്നു വിളിച്ചു നോക്കു.. "

"ഉം.. "

ഫോൺ വച്ചു കട്ടിലിൽ കമിഴ്ന്നു കിടന്നു ഞാൻ....

കുറച്ചു കഴിഞ്ഞു അമ്മേടെ നമ്പർ ഡയൽ ചെയ്തു നോക്കി... സ്വിച്ച് ഓഫ് ആണ്...

ബാക്കി വായിക്കുവാൻ CLICK HERE....

രചന: ജ്വാല മുഖി

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top