ശിവഭദ്ര, ഭാഗം: 10
എന്ത് ചെയ്യണം എന്നൊരു പിടിയും കിട്ടണില്ലലോ എന്റെ കണ്ണാ..
കുറച്ചു കഴിഞ്ഞു ഒന്നുടെ വിളിച്ചു നോക്കാം.. അപ്പോളേക്കും ആരോ വന്നു..
"ഭദ്ര മാം.. "
"അതെ... "
"ഞാൻ ജോൺ സർ പറഞ്ഞിട്ട് വന്നതാണ്.. "
"വരൂ.. "
"ഇവിടെ സഹായത്തിന്... ""
"ഉവ്വ്.. സർ പറഞ്ഞിരുന്നു.. എന്താ പേര് "
"അംബിക.. "
"അടുത്താണോ വീട്.. "
"കുറച്ചു പോണം.. "
"ഉം... ഇവിടെ എനിക്ക് ചെയ്യാൻ ഉള്ള പണിയേ ഉള്ളു.. ഈ ഒരു ഹാളും റൂമും ഉള്ളു.. പോരാത്തേന് ഞാൻ ഒറ്റക്കും.. പിന്നെ എന്ത് സഹായം.. "
"സർ പറഞ്ഞത് മാഡത്തെ കൊണ്ടു ഒരു പണിയും ചെയ്യിക്കരുത് എന്നാണ്.. "
"ചേച്ചിക്ക് സർ നെ എത്ര നാൾ ആയി അറിയാം.. "
"സർ ന്റെ അപ്പൻ കമ്പനി നടത്തുമ്പോൾ മുതൽ ഞാൻ അവരുടെ വീട്ടിൽ സഹായത്തിനുണ്ട്.. "
"ഉം.. ഇന്നിപ്പോ ഒന്നും എടുക്കണ്ട.. പിന്നെ ഈ ഒരു മുറി ഉള്ളു.. ചേച്ചി ഹാളിൽ കിടക്കേണ്ടി വരും.. "
"എനിക്ക് എവിടേലും ഒരു മൂല മതി കിടക്കാൻ... "
"വീട്... "
"ഇഷ്ടപ്പെട്ട ആളുടെ കൂടെ ഓടി പോന്നതാ അയാൾ എന്നെ ഇവിടെ കൊണ്ടാക്കി നാടുവിട്ടു.. "
"തിരിച്ചു നാട്ടിലേക്കു പൊക്കുടേ.. "
"നാട്ടിൽ ഇനി ആരുണ്ടായിട്ട്... അതൊക്കെ പറഞ്ഞിട്ട് കാര്യമില്ല മാഡം... പിന്നെ ജോൺ സർ ഒരു പാവം ആട്ടോ.. മാഡത്തിന്റെ ഭാഗ്യം ആണ്.. "
"ഉം.. "
എന്ത് മറുപടി കൊടുക്കാനാ ഞാൻ.. ചില സാഹചര്യങ്ങളിൽ മൗനം ആണ് നല്ലത്...
"പിന്നേം ആ ചിമ്മു ആണ് മൂശേട്ട... സഹതാപം കൊണ്ടു കയ്യിൽ എടുത്തേക്കാ എല്ലാവരേം... എന്തേലും ഉണ്ടാക്കി കൊടുത്താൽ ഉപ്പില്ല മുളകില്ല എന്നും പറഞ്ഞു വലിച്ചെറിയും.. "
"സർ ന്റെ വീട്ടിൽ നിന്നിട്ടുണ്ടോ.. "
"അവിടെ ആയിരുന്നു... ഇപ്പൊ അവിടെ പുറം പണിക്ക് മാത്രേ പോകാറുള്ളൂ.. ആ പെങ്കൊച്ചും ഞാനും ചേരില്ല ... മോൾക്കറിയോ ഇത്രേം നാൾ വേറൊരു ചെക്കനേം കൊണ്ടാണ് നടന്നിരുന്നേ.. . കെട്ടിക്കാൻ പോകുവാ ത്രെ.. ഇപ്പൊ ഒരു ചൊങ്കൻ ചെക്കനെയാ പിടിച്ചേക്കണേ.. അതിനേം തട്ടിപ്പറിച്ചതാ എന്നാ കേട്ടെ.. "
എന്തായലും മുന്നിൽ വന്നു പെട്ടത് എല്ലാ ചുരുളും അഴിക്കാൻ പോന്ന ഒന്നിനെ ആണല്ലോ കണ്ണാ.. നല്ലോണം കുടഞ്ഞാൽ ഇനിയും പോരും... !!
"ഇപ്പൊ കഴിക്കാൻ പോണ പയ്യൻ എന്റെ വീടിന്റെ അടുത്തുള്ളതാ.. "
"ആണോ.. എങ്കിൽ മോള് പറ അതിനെ കെട്ടണ്ട എന്ന്... പൊട്ട പെണ്ണാ... എന്നാ ജോൺ സാറിനാണേൽ പെങ്ങൾ എന്ന് പറഞ്ഞാൽ പ്രാണൻ ആണ്... "
"ഇരട്ടക്കുട്ടികളിൽ ഒരാൾ പോയില്ലേ ഇനി ചിമ്മു അല്ലെ ഉള്ളു.. അതാകും.. "
"പക്ഷെ ലാളിച്ചു നശിപ്പിച്ചു പെണ്ണിനെ.. മറ്റേ കൊച്ചു വായിൽ വിരലിട്ടാൽ പോലും കടിക്കത്തില്ലായിരുന്നു... അത്ര പാവം ആരുന്നു.. എന്ത് ഭംഗി ആയിരുന്നു എന്നറിയോ.. ഹാ.. അതിന്റെ യോഗം... അല്ല നിങ്ങടെ ലവ് മാര്യേജ് ആണാ..?? "
"അല്ല... "
"പക്ഷെ ജൂലി മാഡം പറഞ്ഞത് അങ്ങനെ അല്ലാലോ.. "
"പിന്നെ... "
"സർ കുറെ വർഷം ആയി സ്നേഹിക്കുന്ന കുട്ടി ആണെന്നാണല്ലോ എന്നോട് പറഞ്ഞത്.. "
"ഞാൻ കുറച്ചു നാളായുള്ളു ജോണിനെ കണ്ടിട്ട്.. "
"ഇവറ്റോൾടെ അമ്മേം സ്നേഹിച്ചാ കെട്ടിയെ.. "
"ഓഹ്.. "
"വിത്തുഗുണം.. "
ഈശ്വര ഇവരൊരു സംഭവം തന്നാ... പുള്ളി സ്നേഹിച്ചു കെട്ടി പണി കിട്ടിതാ പക്ഷെ വിടുവായത്തരത്തിനു ഒരു കുറവും ഇല്ല..
"അല്ല മാഡം വേറൊരു കാര്യം അറിഞ്ഞോ.. "
"ഈ മാഡം വിളി ഒന്നു നിർത്തു എന്നെ ഭദ്രേന്നു വിളിച്ചാൽ മതി.. "
"ആ കുട്ടി അറിഞ്ഞോ ചിമ്മു ന്റെ ചെക്കനെ കാണാനില്ല എന്നൊക്കെ അവിടെ പറയണകെട്ടു.. "
"ഇതൊക്കെ ആര് പറഞ്ഞു.. "
"തോട്ടത്തിൽ പുല്ലു പറിക്കുമ്പോൾ ജോൺ സർ ഫോൺ ചെയ്യണ കേട്ടു.. "
"ഉം... ഞാനും കേട്ടു.. "
"ആ ചെക്കൻ രക്ഷപെട്ടു എന്നെ ഞാൻ പറയു.. "
"ഉം... എനിക്ക് കുറച്ചു ഫോൺ വിളിക്കാൻ ഉണ്ട്.. ബാഗ് ഒക്കെ എടുത്തു വെച്ചു
ചേച്ചി ഡ്രസ്സ് ഒക്കെ മാറ്റിക്കോളൂ.. "
റൂമിൽ കയറി വാതിൽ അടച്ചു.. അമ്മയെ ഒന്നുകൂടി വിളിച്ചു... അപ്പോളും സ്വിച്ച് ഓഫ് ആണ്..
മനസ്സിൽ വല്ലാത്ത ഒരു ഭയം നിറയുന്നു... അമ്മക്ക് എന്ന് മുതൽ ആണ് ഞാൻ ഒരു ശത്രു ആയത്... ഇനി അമ്മ തന്നെ ആണോ എന്റെ ശിവയെ... ന്റെ കൃഷ്ണ അങ്ങനെ ഒന്നും ആകല്ലേ...
പെട്ടന്ന് ഫോൺ റിങ് ചെയ്തു.. ഡിസ്പ്ലേയിൽ ജോൺ സർ ന്റെ നമ്പർ തെളിഞ്ഞു...
"ഹലോ.. "
"എവിടാരുന്നു... എന്താ എടുക്കാൻ വൈകിയേ.. പേടിച്ചു പോയി ഞാൻ... "
"ഇവിടെ തന്നെ ഉണ്ടായിരുന്നു... എന്തെങ്കിലും വിവരം കിട്ടിയോ സർ.. "
"ഇല്ലെടോ... ചിമ്മു ആണേൽ ആകെ അപ്സെറ്റ് ആണ്... എന്ത് ചെയ്യണം എന്നറിയില്ല... മനസ്സ് കൈ വിട്ട് പോകുന്നു... താൻ വാ.. നമുക്കൊന്ന് നടന്നിട്ടു വരാം.. "
"എന്റെ പണികൾ ഒന്നും കഴിഞ്ഞില്ല.. പിന്നൊരിക്കൽ വരാം.. "
"പണിക്കല്ലേ അംബികയെ അങ്ങോട്ട് വിട്ടേ ...താൻ വന്നേ.. "
"ഏയ്.. അത്.. "
"ഞാൻ ഇപ്പൊ കാറുമായി എത്തും.. "
അതും പറഞ്ഞു ജോൺ ഫോൺ വച്ചു... ആകെ പ്രാന്തെടുത്തു ഞാൻ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു..
കുറച്ചു കഴിഞ്ഞതും ജോൺ എത്തി..
"ഞങ്ങൾ പുറത്തു പോയിട്ട് വരാം... വാതിൽ അടച്ചോ.. "
"ശരി സർ... "
അംബിക ഞങ്ങൾ ഇറങ്ങിയതും വാതിൽ അടച്ചു..
ബാംഗ്ലൂർ നഗരം ചുറ്റിക്കാണാൻ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ.. കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു അകത്തേക്കു ഇരിക്കാൻ കൈ കാട്ടുന്ന ജോണിനെ ഞാൻ ഒന്നു നോക്കി.. നല്ല ഹാപ്പി ആണ് ജോൺ.. ഫോൺ വിളിച്ചപ്പോൾ കേട്ട അടഞ്ഞ ശബ്‌ദം അല്ലിപ്പോ...
"താൻ എന്താ മിണ്ടാത്തെ... "
"ഏയ് ഒന്നുല്ല.. "
"ഇങ്ങനെ റൂമിൽ അടച്ചു പൂട്ടി ഇരുന്നാ ബോറടിക്കില്ലെടോ.. "
"ഏയ്.. "
"തന്റെ ഒപ്പം ഇങ്ങനെ ഒക്കെ ഒരു യാത്ര... ശരിക്കും സ്വപ്നം പോലെ തോന്നുവാ എനിക്കിപ്പോ... "
മറുപടി ഒന്നും പറയാതെ ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു..
"തനിക്കു ഇപ്പോളും എന്നെ അക്‌സെപ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല അല്ലെ.. "
"ഉം... എല്ലാരും കൂടെ എടുത്ത തീരുമാനം ആയിരുന്നില്ലേ.. ഞാൻ മാത്രം ഒന്നും അറിഞ്ഞില്ല.. "
"ഇപ്പൊ അറിഞ്ഞല്ലോ.. സത്യത്തിൽ ഇന്ന് തന്റെ ഒപ്പം ബൈക്കിൽ ഒരു യാത്ര ആണ് മനസ്സിൽ കരുതിയെ .. പെട്ടന്നാണ് കാർ ആക്കിയത്... നാളെ നമുക്ക് ബൈക്കിൽ ഇറങ്ങാം.. കല്യാണത്തിന് മുൻപുള്ള യാത്രകൾ അതൊരു രസല്ലേ.. "
"അത്തരം കാര്യങ്ങൾ എനിക്കെന്തോ താല്പര്യമില്ല.. "
"അതൊക്കെ ഞാൻ മാറ്റിയെടുത്തോളം... പിന്നെ തന്നെ കണ്ട സന്തോഷത്തിൽ പറയാൻ മറന്നു.. "
"ശിവ വന്നു ട്ടോ ..ഞാൻ തന്നെ വിളിക്കുന്നതിന് മുന്നേ അറിഞ്ഞു.. അത് പറഞ്ഞാൽ താൻ വന്നില്ലെങ്കിലോ എന്നോർത്താണ് ഇപ്പൊ പറഞ്ഞത്.. തന്റടുത്തു സെന്റി അല്ലെ വർക്ക് ആവുള്ളു... അല്ലാതെ താൻ വരില്ലല്ലോ .. ചിമ്മു ഭയങ്കര ഹാപ്പി ആണിപ്പോ... മാര്യേജ് നു ഡ്രസ്സ് എടുക്കാൻ പോണം എന്നൊക്കെ പറഞ്ഞു തുള്ളുന്നുണ്ട് ... നാളെ ചിലപ്പോൾ ശിവയും ഫാമിലിയും ഇങ്ങോട്ട് വരും... ഡ്രസ്സ് എടുക്കാൻ.. നമുക്കും പോണ്ടേ... ".
"ഞാനില്ല.... നിങ്ങൾ ഫാമിലി ആയി പോയി വരു.."
"താനും ഞാനും ഒക്കെ ഇപ്പൊ ഒരു ഫാമിലി അല്ലെടോ... പിന്നെന്താ അങ്ങനെ പറയണേ... "
"അങ്ങനെ പറയാറായിട്ടില്ലല്ലോ... "
"പിന്നെ അങ്ങനെ പറയാം... എന്തായാലും ജോണിന്റെ പെണ്ണ് ഭദ്ര തന്നാ... അത് ഞാൻ തീരുമാനിച്ചാൽ മതി... "
പീലിയേഴും വീശിവാ..... !!! സംഗീതത്തിന്റെ അലയടികൾക്കിടയിൽ എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു...
ശിവ എവിടെ ആയിരുന്നു... ആരാ ശിവയെ കൊണ്ടു പോയെ... തന്നെ ശിവ ചതിച്ചതാണോ.. നൂറു കൂട്ടം ചോദ്യങ്ങൾ എന്റെ തലയ്ക്കു മേലെ വട്ടമിട്ടു...
എന്തായാലും നാളെ ശിവ ബാംഗ്ലൂർ വരുന്നുണ്ടെങ്കിൽ എനിക്ക് അവനെ കാണണം.. പക്ഷെ എങ്ങനെ... ശിവയുടെ നമ്പർ പോലും തന്റെ കയ്യിലില്ല.. ബാംഗ്ലൂരിൽ ജോലിക്ക് വന്നതിൽ പിന്നെ ആണ് ഫോൺ ഒരെണ്ണം വാങ്ങിയത് പോലും.. ഈ നമ്പർ ആണെങ്കിൽ ശിവേടെ കയ്യിൽ ഇല്ലതാനും...
ഒന്ന് സംസാരിക്കാൻ എന്താ വഴി എന്നോർത്തിട്ട് ഒരു പിടിയും കിട്ടുന്നില്ല..
"താൻ എന്താ ആലോചിക്കുന്നേ.. "
"ഏയ്.. ഒന്നുല്ല... "
"എങ്കിൽ ഇറങ്ങു.. നമുക്ക് എന്തേലും കഴിക്കാം.. "
"വേണ്ട.. എനിക്ക് വിശപ്പില്ല... "
"താൻ ഇങ്ങു വാടോ.. "
പെട്ടന്ന് ജോൺ കയ്യിൽ പിടിച്ചു വലിച്ചതും താൻ വല്ലാതെ പകച്ചു പോയി... ശിവയല്ലാതെ ഒരാൾ വിരൽത്തുമ്പിൽ തൊട്ടാൽ പോലും തനിക്കു ഉൾകൊള്ളാൻ ആകുന്നില്ല..
"തനിക്കു പാനിപൂരി ഇഷ്ടാണോ "
"എനിക്ക് വേണ്ട.. എങ്കിൽ നമുക്ക് കോഫീ ഷോപ്പിൽ കേറാം.. "
ജോണിന്റെ പിറകെ നടക്കുമ്പോൾ എന്റെ ശിവയെ എനിക്ക് ഒരുപാട് മിസ്സ് ചെയ്തു.. ഇപ്പൊ ശിവയായിരുന്നു കൂടെ എങ്കിൽ താനിപ്പോൾ ഒരുപാട് എൻജോയ് ചെയ്തേനെ..
മൊത്തം ശീതളിച്ച ആ ഷോപ്പിനുള്ളിലേക്ക് കടക്കുമ്പോൾ ആകപ്പാടെ ഒരു കുളിർ..
ഓരം പറ്റിയുള്ള മനോഹരമായ സെറ്റികൾ അതിലൊന്നിൽ നേർക്കുനേർ ഇരിക്കുമ്പോൾ ആ കണ്ണുകൾ എന്നിലേക്കു പാഞ്ഞു വരുമ്പോൾ കൂരമ്പുതറക്കുന്ന വേദന ആയിരുന്നു എന്റെയുള്ളിൽ...
ഒരിക്കലും ഭദ്ര ജോണിന്റേതാകില്ല എന്ന് നൂറാവർത്തി മനസ്സിൽ പറഞ്ഞു പക്ഷെ പുറത്തു പറയാൻ വയ്യ..
കോഫീ കഴിച്ചു തിരിച്ചു ഇറങ്ങുമ്പോൾ ജോൺ ഒരുപാട് ഹാപ്പി ആയിരുന്നു.. ഞാൻ നേരെ മറിച്ചും..
"അപ്പൊ നാളെ കാണാം... ഞാൻ വിളിക്കാം.. മിക്കവാറും നാളെ ഡ്രസ്സ് എടുക്കാൻ പോകേണ്ടി വരും... താൻ റെഡി ആയി നിന്നോളൂ.. തനിക്കു ഏത് വേണം എന്ന് പറഞ്ഞാൽ മതി.. എത്ര വിലയാനെലും ജോൺ വാങ്ങിത്തന്നിരിക്കും... ബികോസ് ഐ ലവ് യൂ സൊ മച്.... "
നിന്ന നിൽപ്പിൽ ഭൂമി പിളർന്നു താഴെ പോയെങ്കിൽ എന്ന് തോന്നിയ നിമിഷം.. ഒരു യന്ത്രം കണക്കെ വീട്ടിലേക്ക് നടന്നു..
****
രാവിലെ ജോൺ വിളിച്ചു റെഡി ആകാൻ പറഞ്ഞപ്പോൾ മുതൽ ഉള്ളിൽ വല്ലാത്ത ഭയം... ശിവ വന്നിട്ടുണ്ടാകുമോ.. തന്നെയും ജോണിനേം കാണുമ്പോൾ ആ മനസിൽ എന്താകും.. ആകെ മനസ് എന്റെ കൈ വിട്ടു പോയി..
വീടിനു മുന്നിൽ ഇന്നോവ വന്നു നിന്നു ഹോൺ മുഴക്കി..
"മോളെ.. അവർ വന്നുന്നു തോന്നുന്നു.. "
"ഞാൻ പോയിട്ട് വരാം അംബികേച്ചി.. വാതിൽ അടച്ചെക്കു.. "
"ശരി കുഞ്ഞേ.. "
കാറിനടുത്തേക്ക് നടന്നടുക്കുമ്പോൾ കണ്ടു ചിമ്മുവിനൊപ്പം ഇരിക്കുന്ന ശിവയെ ഒപ്പം ശിവയുടെ അമ്മയും ഉണ്ട്..
ജൂലി ആന്റിയും ജോണും ഉണ്ട്.. കണ്ണുകൾ ശിവക്ക് നേരെ പായിക്കാൻ ഉള്ളിൽ വല്ലാത്ത ഭയം... കാർ നേരെ വലിയൊരു വെഡിങ് സിൽക്‌സ് നു മുന്നിൽ നിർത്തി...
എല്ലാവർക്കും പിന്നിൽ ആയി ഞാൻ നടന്നു.. അപ്പോളും ചിമ്മുവിന്റെ കണ്ണുകൾ എന്നിൽ തന്നെ ആയിരുന്നു..
നേരെ സാരീ സെക്ഷനിലേക്ക് നടക്കുമ്പോൾ ശിവയോടൊന്ന് സംസാരിക്കാൻ എന്റെ ഉള്ളം കെഞ്ചി..
"എനിക്ക് അൽപ്പം സംസാരിക്കണം... പ്ലീസ്.. "
ആരും അറിയാതെ എന്റെ കാതോരം പറഞ്ഞിട്ട് ശിവ നടന്നു.. ആ മുഖം വല്ലാതെ വാടിയിരിക്കുന്നു.. എന്തോ സംഭവിച്ചിട്ടുണ്ട് എന്നെനിക്ക് ഉറപ്പായി...
എന്റെ അടുത്തായി അവർ എല്ലാവരും ഉണ്ട്.. പെട്ടന്ന് ജോണിന് ജീനയുടെ കാൾ വന്നു..
"ജീന... ഇവിടെ എന്റെ കൂടെ നിന്റെ ബെസ്റ്റ് ഫ്രഡ് ഭദ്ര ഉണ്ട്... ദേ കൊടുക്കാം.. "
"ജീന.. ഇതെവിടെ ആണ്.. സുഖം അല്ലേടി.. "
"ആ ഡി.. "
എന്തായാലും എന്റെ നമ്പർ ശിവേടെ കയ്യിൽ ഇല്ല.. അവൻ ഫോണിൽ എന്തോ ടൈപ് ചെയ്യുന്നുണ്ട്... അതിനിടയിൽ എന്തോ എന്നോട് കണ്ണോണ്ടും കാണിക്കുന്നുണ്ട്..
"ജീന.. ഞാൻ ഇപ്പൊ ഷോപ്പിങ് നു വന്നേക്കാ..നീ എന്റെ നമ്പർ നോട്ട് ചെയ്യൂ..."
അത് പറഞ്ഞു ഞാൻ ശിവക്ക് പിന്നിലായി നിന്നു
"99#5645345".
നമ്പർ ഒന്നുടെ പറഞ്ഞു... ശിവ അത് നോട്ട് ചെയ്യുണ്ടായിരുന്നു എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു..
ബാക്കി വായിക്കുവാൻ CLICK HERE....
രചന: ജ്വാല മുഖി
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....