ശിവഭദ്ര, ഭാഗം: 8

Valappottukal
ശിവഭദ്ര, ഭാഗം: 8

അമ്മ എഴുന്നേറ്റു വാതിൽ തുറക്കുന്ന ശബ്‌ദം കേട്ടിട്ടും താൻ അവിടെ തന്നെ ഇരുന്നു..

സത്യത്തിൽ താനിപ്പോ  പാതിച്ചത്ത ശരീരം മാത്രമായി പോയിരിക്കുന്നു...

"നീ ഇത്ര നേരത്തെ എണീറ്റോ... ഉടുത്തൊരുങ്ങി എങ്ങോട്ടാ... "

മിണ്ടാതെ ആ ഇരുപ്പ് തുടർന്നത് കൊണ്ടാകാം അമ്മ വിടാൻ ഉദ്ദേശമില്ലാതെ പുലമ്പിക്കൊണ്ടിരുന്നത്...

"ഈ വാതിൽ തുറക്കാതെ നീ എങ്ങനെ ഉമ്മറത്തു വന്നു... "

അമ്മ വിടാൻ ഉദ്ദേശമില്ല

"... എന്താടി നിന്റെ കയ്യിൽ... ഭദ്രേ നിന്നോടാ ചോദിക്കണേ... "

മറുപടിക്ക് നോക്കി നിൽക്കാതെ അമ്മ എന്റെ കയ്യിൽ ഇരുന്ന ഫോട്ടോ പിടിച്ചു വാങ്ങി..

"ഓഹ്.. ഇങ്ങേരുടെ ഫോട്ടോയും കൊണ്ടു നീ തന്തേടെ അടുത്തേക്ക് പോകാൻ ഉള്ള പരിപാടി ആയിരുന്നു അല്ലെ... "

അപ്പോളും ദൂരേക്ക് നോക്കി ഇരുന്നുള്ളു താൻ... ഇന്ന് വന്നില്ലെങ്കിൽ ശിവ പിന്നെ ഇല്ല എന്നല്ലേ തന്നോട് പറഞ്ഞെ.. എന്റെ കൃഷ്ണ എന്തേലും അപകടം പറ്റിയോ.. അതോ തന്നെ സമർത്ഥമായി ചതിച്ചോ....??

ഉത്തരം കിട്ടാത്ത ഒരുനൂറ്‌ ചോദ്യങ്ങൾ എനിക്ക് ചുറ്റും വട്ടമിട്ടു...

ഇനിയും ഇവിടെ ഇരുന്നാൽ താൻ ഏന്തി ഏന്തി കരഞ്ഞു പോകും... ഒടുവിൽ അമ്മ മുറവിളി കൂട്ടും.. നാട്ടുകാർ എല്ലാവരും അറിയും... അതുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റു ഞാൻ അകത്തേക്കു നടന്നു..

അപ്പോളും അമ്മ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു...

മുറിയിലെ മങ്ങിയ കണ്ണാടിയിൽ കരഞ്ഞു കലങ്ങിയ തന്റെ മുഖം പ്രതിഭലിച്ചു...

ഇത്ര ഭാഗ്യം കെട്ട ജന്മം ആണോ താൻ... ന്റെ കണ്ണാ... പൊട്ടിക്കരഞ്ഞുപോയി ഞാൻ... ഏങ്ങലടികൾ അമ്മയുടെ കാതുകളിൽ എത്താതിരിക്കാൻ ഞാൻ നന്നേ പാടുപെട്ടു..

****

"ഭദ്രേ... വാതിൽ തുറക്ക്... "

രണ്ടു ദിവസം ആയി ഈ മുറി വിട്ടൊന്ന് പുറത്തു ഇറങ്ങിയിട്ട്... എത്ര നാൾ ഇങ്ങനെ ഇരിക്കാൻ പറ്റും...

ഞാൻ എഴുന്നേറ്റു വാതിൽ തുറന്നു..

"വേഗം കുളിച്ചു വൃത്തിയാകു.. ജൂലിയും ജോണും ഇങ്ങോട്ട് വരുന്നുണ്ട്... "

"എന്തിന്... "

"നിന്നെ പെണ്ണ് കാണാൻ... ചടങ്ങുകൾ അതിന്റെ മുറ പോലെ നടക്കണല്ലോ... അവരുടെ വീട്ടുകാർ കുറച്ചു പേരുടെ ഉണ്ട് വരാൻ... അവർ നാളെ വരും... "

"ഇതൊക്കെ അമ്മ ആരോടു ചോദിച്ചിട്ടാ... "

"ച്ചി.. നിർത്തേടി.. നിന്നെ ഇത്രേം വരെ ആക്കാം എങ്കിൽ ഇനിയെന്ത് വേണം എന്ന് എനിക്കറിയാം... എന്നെക്കൊണ്ട് കൂടുതൽ പറയിക്കണ്ട നീ.. "

"അമ്മ എന്ത് വേണേലും പറഞ്ഞോളൂ... പക്ഷെ ഈ വിവാഹം നടക്കില്ല.. "

"അത് നീ മാത്രം തീരുമാനിച്ചാൽ പോര.. "

"ഇക്കാര്യത്തിൽ തീരുമാനം എന്റെ തന്നെയാ.. "

"നടക്കില്ല ഭദ്ര.. ശോഭ ജീവിച്ചിരിക്കുമ്പോൾ നടക്കില്ല.. "

"സത്യത്തിൽ ഞാൻ അമ്മേടെ മകൾ തന്നെ ആണോ.. ഓർമ വച്ച കാലം മുതൽ സ്നേഹത്തോടെ ഒരു വാക്ക്.. എന്തിന് ഒന്ന് അടുത്തിരുത്തിയിട്ടില്ല.....വെറുപ്പോടെ.. അല്ലേൽ ദേഷ്യത്തോടെ അല്ലാതെ എന്നോടൊന്നു മിണ്ടിയിട്ടും കൂടിയില്ല...  എന്നും അടിയും വഴക്കും മാത്രം.. "

"ഇനി ഞാൻ അല്ല നിന്നെ പെറ്റത് എന്നുടെ പറഞ്ഞുണ്ടാക്കിക്കോ നീ... "

"മനസ്സിൽ കൊണ്ടു നടക്കണ വലിയൊരു കടലുണ്ടെന്റെ ഉള്ളിൽ അത് ഇടയ്ക്കിടെ ഇങ്ങനെ പൊട്ടും അമ്മേ... ഒടുവിൽ എന്നേക്കുമായി അത് അസ്തമിക്കും... ആർക്കും വേണ്ടാത്ത പാഴ്ജന്മം അതോടെ തീരും.. "

"മതി നിന്റെ പ്രസംഗം... പോയി യാത്രയാകൂ.. "

നേരെ കുളപ്പടവിലേക്ക് നടന്നു ഞാൻ... മുങ്ങിനിവരുമ്പോൾ കണ്ണീരിന്റെ ഉപ്പുപതിഞ്ഞ കവിൾ തടങ്ങൾ നീരുവീണു വീർതിരിക്കുന്നത് വെള്ളത്തിലെ പ്രതിബിംബത്തിൽ താൻ കണ്ടു...

"തന്റെ ഈ താടിയിലെ ഈ കാക്കാപ്പുള്ളി ഉണ്ടല്ലോ.. എന്ത് ചേലാണെന്നോ... നമ്മുടെ മോൾക്കും വേണം ഇങ്ങനെ ഒന്നു...തന്നെ വാർത്തു വച്ചപോലെ ഒരു മകൾ... ""

"ഒന്നു പോ ശിവേട്ട... "

"എന്താ തനിക്കു നാണം വന്നോ.. "

"ഏയ്‌.. രണ്ടു വീട്ടിലും അറിഞ്ഞാൽ കൊലപാതകം നടക്കും.. എന്റെ അമ്മ അറിഞ്ഞാൽ ശിവയെ എപ്പോ വെട്ടി എന്ന് ചോദിച്ചാൽ മതി.. അപ്പോളാണ് ആദ്യമോൾടെ നൂലുകെട്ട്.. "

"അതൊക്കെ ഞാൻ കെട്ടും നീ നോക്കിക്കോ.. "

"ഈനജാതിക്കാരനെ പറമ്പിൽ കേറ്റാൻ സമ്മതിക്കാത്ത അമ്മയാ.. ശിവേട്ടനെ ഇപ്പൊ വീട്ടിൽ കേറ്റാൻ പോണേ.. "

"പിന്നെ അപ്പൊ തന്റെ വീട് പണിതതും പറമ്പിൽ തേങ്ങ ഇടുന്നതും ഒക്കെ തന്റെ അമ്മ ഒറ്റക്കാണോ.. "

"ഹോ.. തോറ്റു... പറഞ്ഞു ജയിക്കാൻ ഞാനില്ല... "

"ഓഹ് പിണങ്ങല്ലേ... നാളെ കാർത്തിക അല്ലെ അമ്പലത്തിൽ ദീപങ്ങൾക്കിടയിൽ നിൽക്കുന്ന തന്റെ കുറച്ചു സ്റ്റീൽസ് എടുക്കണം എനിക്ക്.. "

"ഉവ്.. നടന്നു.. നാളെ അമ്പലത്തിലേക്ക് അമ്മയും കൂടെ കാണും ശിവേട്ട... "

"ഭദ്ര.. "

"ഉം.. "

"താൻ ഈ ഏട്ടാ വിളി ഒന്നു മാറ്റൊ... എന്നെ ശിവ എന്ന് വിളിച്ചാൽ മതി... ശിവ, ഭദ്ര...ശിവഭദ്ര..  അതല്ലേ രസം.. "

"അയ്യോ.. മുഖത്തു നോക്കി പേര് വിളിക്കാൻ പറ്റൂല്ല.. "

"അതെന്താ... "

"ഒരുപാട് ഗ്യാപ് വരും.. "

"പിന്നെ കോപ്പാണ്... "

"അതെന്നെ... "

"താൻ വിളിക്കു... കേൾക്കട്ടെ.

ഗ്യാപ് വരുണുണ്ടോ എന്ന് നോക്കട്ടെ.... "

"ഏയ്‌.. നാളെ മുതൽ വിളിക്കാം.. "

"ഓഹ് ആയിക്കോട്ടെ... "

"ഇനി ഞാൻ പോട്ടെ...ഇവിടെ കൂടുതൽ നേരം നിന്നാൽ അമ്മ അന്നെഷിച്ചു വരും.. "

"വരട്ടെ... "

"അയ്യടാ.. എനിക്ക് വഴക്ക് കേൾക്കും.. "

"പിന്നെ എന്റെ പെണ്ണിനെ കൂടുതൽ പറഞ്ഞാൽ വിളിച്ചിറക്കി കൊണ്ടു പോകും ഞാൻ എന്നൊരു ഡയലോഗ് അങ്ങ് അടിക്കും.. "

"ഉവ്.. നടന്നു... മോൻ പോയെ.. "

"പോകാൻ തോന്നണില്ല.. "

"അയ്യടാ.. എങ്കിൽ ഞാൻ പോവാ.. പിന്നെ ഇവിടെ ഇങ്ങനെ നിക്കണ്ടാ.. കാച്ചുന്റെ കൂടെ കുളം ആണിത്.. അവൻ എങ്ങാനും നീരാടാൻ വന്നാൽ പെടും..പിന്നെ അമ്മേടെ ഒരേ ഒരു അനിയത്തി വീണു മരിച്ചതും ഈ കുളത്തിലാ..  "

"പേടിപ്പിച്ചു ഓടിപ്പിക്കാൻ നോക്കണ്ട...വേണേൽ നമ്മുടെ ഫസ്റ്റ് നൈറ്റ്‌ വരെ ഞാൻ ഈ കുളപ്പടവിൽ ആക്കും... കേട്ടോടി തമ്പുരാട്ടി... "

"ഓഹ്... വല്ല്യ സാഹസങ്ങൾ ഒന്നും വേണ്ട.. ഈ കഴുത്തിൽ ഒരു താലി വീണാൽ മതി എനിക്ക്... കൂടെ കൂട്ടാൻ കഴിഞ്ഞില്ലേലും ആ താലിയുടെ ബലത്തിൽ കഴിഞ്ഞോളം ഞാൻ.... ""

"അങ്ങനെ ഒറ്റക്ക് ജീവിക്കാൻ തന്നെ ഞാൻ വിടുമോ... ശിവക്ക് ഒരു ജീവിതം ഉണ്ടെകിൽ അത് ഭദ്രക്കൊപ്പം ആയിരിക്കും.. ഇല്ലെങ്കിൽ ഈ ജീവിതം ശിവക്ക് വേണ്ട... "

"അങ്ങനെ ഒന്നും പറയല്ലേ... ഇങ്ങനെ ഒക്കെ സ്നേഹിക്കാൻ എന്ത് പുണ്യ കൃഷ്ണ ഞാൻ ചെയ്തെ... "

"പുണ്യം ചെയ്തത് ഞാൻ ആടോ.. തന്നെപോലെ ഒരു പെണ്ണിനെ ഏത് ആണും മോഹിക്കും... നിന്റെ ഈ നിഷ്കളങ്കത... ഈ സ്നേഹം.. ഇതൊക്കെ ഇട്ടെറിഞ്ഞു പോകാൻ ഒരാണിനും കഴിയില്ല... മരണം വരെ നീ ഇങ്ങനെ എന്റെ നെഞ്ചിന്റെ ചൂടുപറ്റി കൂടെ വേണം ഭദ്ര... "

"അർഹത ഇല്ലാത്തതാ മോഹിക്കണേ ഞാൻ... "

"നിന്നോളം അർഹത ആർക്കുമില്ല ഭദ്ര... നീ എന്റെ മാത്രം തമ്പുരാട്ടിക്കുട്ടിയാ... "

"ഇനിയും ഇവിടെ നിന്നാൽ സന്തോഷം കൊണ്ടു ഞാൻ കരഞ്ഞു പോകും ശിവേട്ടാ.. ഞാൻ പോവാ... "

അത് പറഞ്ഞു തിരിഞ്ഞു നടന്ന തന്റെ ഇടുപ്പിൽ ഒരു നുള്ളു തന്നു ശിവ ഓടി മറയുന്നത് താൻ നോക്കി നിന്നു... ഇന്നത്  എല്ലാം ഓർമ്മ മാത്രമായി... എല്ലാത്തിനും മൂകസാക്ഷിയായി  കുളപടവുകളും...

*****

ഉമ്മറത്തെ തിണ്ണയിൽ പലഹാരങ്ങൾ നിരത്തുന്ന തിരക്കിലാണ് അമ്മ..

"അവരിപ്പോ വരും.. നീ ഇതുവരെ ഒരുങ്ങിയില്ലേ.. "

"ഇങ്ങനെ കാണുന്നവർ കണ്ടാൽ മതി.. "

കൂടുതൽ സംവദിക്കാൻ നിൽക്കാതെ അടുക്കളകിണറിന്റെ ഓരം പറ്റി ഞാൻ നിന്നു.. മുഖം ചുവന്നു വീർത്തു ഇരിപ്പുണ്ട്...

ഉമ്മറത്തു വണ്ടി വന്നു നിർത്തുന്ന ശബ്‌ദം കേട്ടിട്ടും ഞാൻ ആ നിൽപ് തന്നെ നിന്നു...

"ഡി... അവരിങ്ങെത്തി... "

ഒരു ഭാവഭേദവും കൂടാതെ ഞാൻ അവിടെ തന്നെ നിന്നു..

"ഇരിക്കൂ ഇരിക്കൂ... "

"ഞങ്ങൾ അല്പം താമസിച്ചു അല്ലെ.. "

"അതൊന്നും സാരല്ല്യ... "

"ജോൺ നാളെ ബാംഗ്ലൂർ ക്ക് തിരിച്ചു പോകും.. അതാ ഈ ചടങ്ങ് അങ്ങ് തീർന്നോട്ടെ എന്ന് വച്ചത്... "

"അതേതായാലും നന്നായി... എല്ലാം നേരത്തെ ആകട്ടെ.. "

"ഞാൻ ചായ എടുക്കാം.. "

അമ്മ അടുക്കളയിൽ പകർത്തി വച്ച ചായ അവർക്ക് കൊണ്ടു കൊടുത്തു...

"ഭദ്രേ... ഇവിടെ വരൂ... "

മനസില്ലാമനസോടെ ഞാൻ അവർക്ക് മുന്നിൽ കാഴ്ചവസ്തുവായി നിന്നു...

ജോണിന്റെ കണ്ണിൽ പ്രണയം പൂത്തുനില്പുണ്ട്.. ആ നോട്ടം തനിക്കു ഒരുപാട് അരോചകമായി തോന്നുന്നുമുണ്ട്..

"നാളെ ഞാൻ തിരിച്ചു പോകും
.താൻ പോരുന്നുണ്ടോ എന്റെ കൂടെ... ജീന ഒക്കെ ഉണ്ടല്ലോ അവിടെ.. "

"ഞാൻ വരാം സർ... "

"ഏയ്‌ ഇനി കല്യാണം കഴിഞ്ഞു പോയൽ മതി... "

അമ്മ അതേറ്റു പിടിച്ചു...

"വിവാഹത്തിന് മുന്ന് അവർക്ക് ഒന്ന് കറങ്ങി നടക്കാൻ ആകും ശോഭേ... അവൾ പൊക്കോട്ടെ.. "

"അത് വേണോ ജൂലി.. "

"അവിടെ ജോൺ ഉണ്ടല്ലോ... "

"എന്നാലും ജീന ജോലിക്ക് പോകുമ്പോൾ ഇവൾ അവിടെ ഒറ്റക്കാകില്ലെ... "

"അതിനെന്താ ഞാനുണ്ടല്ലോ അമ്മേ..  "

ജോണിന്റെ മറുപടി എന്നെ അല്പം അലോരസപ്പെടുത്തി.. എങ്കിലും ഞാൻ സംയമനം പാലിച്ചു..

എങ്ങനെലും ഇവിടെ നിന്നും മാറണം...നാടകങ്ങളുടെ പിന്നിലെ കളികൾ കണ്ടു പിടിക്കണം..

അതിലുപരി എന്റെ ശിവക്ക് എന്ത് പറ്റി എന്നെനിക്ക് അറിയണം... !!!

*****

"അവിടെ ചുറ്റിത്തിരിഞ്ഞൊന്നും നടക്കരുത്.. "

"ഇല്ല... "

എല്ലാം ബാഗിൽ ആക്കി വീണ്ടും ബാംഗ്ലൂരിലേക്ക്...

ഇനി തിരിച്ചു ഒരു യാത്ര ഒരുപക്ഷെ ഉണ്ടാകാനും സാധ്യതയില്ലാത്ത യാത്ര...

എന്റെ ശിവ... !!! എന്നെ ചതിക്കാൻ അവനു കഴിയില്ല.. അപ്പൊ എന്റെ ശിവയെ ആരെങ്കിലും ചതിച്ചതാണെങ്കിൽ പൊറുക്കാൻ എനിക്കും കഴിയില്ല... !!!

സ്നേഹത്തോടെ അതെ നാണയത്തിൽ ഭദ്രയും കളിക്കാൻ പോവാ... !!

ബാക്കി വായിക്കുവാൻ CLICK HERE....

രചന: ജ്വാല മുഖി

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top