ശിവഭദ്ര, ഭാഗം: 7
ശിവയെ മറികടന്നു പോകാൻ ഒരു പാഴ്ശ്രമം ഞാൻ നടത്തി...
ആ കത്തിനിൽക്കുന്ന കണ്ണുകളിലേക്ക് ഒരു വട്ടം നോക്കാനെ എനിക്ക് കഴിഞ്ഞുള്ളു..
"ഭദ്ര.. "
ഒന്നും മിണ്ടാതെ ദൂരേക്ക് കണ്ണുനട്ട് ഞാൻ നിന്നു...
"എനിക്ക് തന്നോട് അല്പം സംസാരിക്കണം.. "
"ആ സമയം ഒക്കെ കഴിഞ്ഞു പോയി ശിവ.. "
"നോ....എനിക്ക് വേണം നിന്നെ.. "
പെട്ടന്ന് അവൻ എന്റെ കൈ വലിച്ചു കൊണ്ട് കുളപടവിലേക്ക് ഓടി..
"ശിവ കൈ വിട്... ആരെങ്കിലും കാണും.. "
"കണ്ടോട്ടെ.. കണ്ടാലും എനിക്ക് ഒന്നുമില്ല... ശിവേടെ പെണ്ണാ നീ... ആരെതിർത്താലും നിന്റെ കഴുത്തിൽ ഒരു താലി വീഴുന്നെങ്കിൽ അതെന്റെ ആയിരിക്കും.. അല്ല മറിച്ചാണെൽ പിന്നെ മുല്ലക്കൽ അമ്മയാണെ ശിവ പിന്നെ ഉണ്ടാകില്ല.. "
"ശിവ.. "
"സത്യമാണ് ഭദ്ര.. എനിക്ക് അറിയാം തനിക്കു എന്നെ ചതിക്കാൻ കഴിയില്ല...ഇന്ന് ജോൺ നിന്റെ അടുത്ത് ഒന്ന് വന്നു നിന്നപ്പോൾ പോലും എനിക്ക് സഹിച്ചില്ല... ആ നിന്നെ അവൻ താലികെട്ടിയാൽ പിന്നെ ശിവ ഇല്ല.. ഭദ്ര... "
"എന്തൊക്കെയാണ് ഈ പറയണേ... മറ്റൊരു പെണ്ണിന് വാക്ക് കൊടുത്തു.. അവളുടെ വിരലിൽ മോതിരം അണിയിച്ചു അവൾക്കു മോഹം കൊടുത്തിട്ട് ഇങ്ങനെ ഒക്കെ ചിന്ദിക്കുന്നത് പോലും പാപമാണ്... "
"എന്നെ അല്ലാതെ ജോണിനെ സ്നേഹിക്കാൻ ഭദ്രക്ക് കഴിയോ... പറ.. "
"കഴിയണം... കാലം മാക്കാത്ത മുറിവില്ലല്ലോ ശിവ.. "
"എന്റെ മനസ്സിൽ നിന്ന് നിന്നെയോ.. നിന്റെ മനസ്സിൽ നിന്ന് എന്നെയോ മായ്ക്കാൻ ആർക്കും കഴിയില്ല ഭദ്ര... "
"കഴിയണം ശിവ.. എല്ലാം മറക്കണം.. "
"ആരെ തോൽപ്പിക്കാൻ ആണ് ഭദ്ര നീ.... "
"ആരെയും തോൽപ്പിക്കാൻ അല്ല... എല്ലാവരും ജയിക്കാൻ വേണ്ടിയാ... "
"എനിക്ക് ജയിക്കണ്ട ഭദ്ര.. നീ എന്റെ കൂടെ ഉണ്ടായാൽ മാത്രം മതി... "
"ചിമ്മു നല്ല കുട്ടിയാ... ശിവക്ക് ചേരും.. ഇനി മുതൽ അവളാണ് ശിവേടെ പെണ്ണ്.. "
"ഭദ്ര... ശിവ കാണുന്ന പെണ്ണുങ്ങളെ ഒക്കെ നോക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.. പണ്ട്.. പക്ഷെ തന്നെ കണ്ടതുമുതൽ ഈ നിമിഷം വരെ ഞാൻ തെറ്റായി ഒരു പെണ്ണിനെ നോക്കുക പോലും ചെയ്തിട്ടില്ല... "
"ഇനി അതൊക്കെ പറഞ്ഞിട്ട് എന്തിനാ... "
"കാര്യം ഉണ്ട് ഭദ്ര.... ഞാൻ എല്ലാം തീരുമാനിച്ചു ഉറച്ചിട്ട് തന്നെയാ തന്നെ കാണാൻ വന്നത്.. "
അവൻ എന്താണ് പറഞ്ഞു വരുന്നത് എന്നറിയാതെ ഞാൻ ആ കണ്ണുകളിൽ തന്നെ നോക്കി നിന്നു...
"നമുക്ക് എവിടേലും പോയി സമാധാനം ആയി ജീവിക്കാം ഭദ്ര... മറ്റുള്ളോർക്ക് വേണ്ടി നമ്മുടെ ജീവിതം കളയണ്ട... "
നടുക്കം മാറാതെ ഞാൻ തുറിച്ചു നോക്കിനിന്നു പോയി..
"എനിക്ക് അതിനു കഴിയില്ല.. "
"അടുത്ത ആഴ്ച ആണ് ജോൺ എന്ഗേജ്മെന്റ് പറഞ്ഞിരിക്കണേ.. വിവാഹം രണ്ടും ഒരുമിച്ച്.. ഇനി നമുക്കുമുന്നിൽ സമയം ഇല്ല ഭദ്ര...അതിന് മുന്നേ നീ എന്റേതാകണം.. "
"നടക്കില്ല ശിവ... "
"ഇന്ന് രാത്രി ഞാൻ വരും... വന്നില്ലെങ്കിൽ പിന്നെ നീ എന്നെ ഒരിക്കലും കാണില്ല.. ഒരിക്കലും... എല്ലാം ഇട്ടെറിഞ്ഞു പോകുന്നത്
...എല്ലാത്തിലും അധികമായി ഞാൻ നിന്നെ സ്നേഹിച്ചു പോയതുകൊണ്ടാണ്...നമുക്ക് എവിടേലും പോയി ജീവിക്കാം ഭദ്ര... എല്ലാം ഒന്നാറി കഴിയുമ്പോൾ നമുക്ക് തിരിച്ചു വരാം "
"എനിക്കതിന് കഴിയില്ല ശിവ... എന്റെ അമ്മ... "
മറുപടി പറയാതെ അവൻ ഞാൻ പറഞ്ഞതു കേൾക്കാൻ കൂടെ കൂട്ടാക്കാതെ നടന്നു
.. വീണ്ടും പിന്തിരിഞ്ഞു വന്നു എന്റെ അടുത്തായി ചേർന്നു നിന്നതും ഞാൻ ഒരടി പിറകോട്ടു മാറി....
കുളപ്പടവിന്റെ ചുവരിൽ തട്ടി നിന്ന തന്റെ അടുത്തേക്ക് പിന്നെയും അവൻ ചേർന്നു നിന്നു... നെറുകയിൽ അവന്റെ അധരങ്ങൾ പതിഞ്ഞതും ഞാൻ കണ്ണുകൾ ഇറുക്കിയടച്ചുപോയി...
"സോറി... ഒരുപാട് വിഷമിപ്പിച്ചു ഞാൻ ല്ലേ.. ജോണിനെ കണ്ടപ്പോൾ എനിക്ക്... സഹിച്ചില്ല എന്റെ പെണ്ണല്ലേ നീ... മരണം വരെ അങ്ങനെ മതി.. അങ്ങനെ വിശ്വസിക്കാൻ ആണെനിക്കിഷ്ടം.... മറക്കാൻ എനിക്ക് വയ്യടാ..എനിക്ക് വേണം നിന്നെ.. "
"പിന്നെ... ഒന്നും എടുക്കാൻ നിൽക്കണ്ട... വേണ്ടതെല്ലാം നമുക്ക് ഒരുമിച്ച് പോയി വാങ്ങാം... വെളുപ്പിന് ഒരു മൂന്നു മണി ഒക്കെ ആകുംപോളെക്കും ഞാൻ കാറുമായി എത്തും.. നേരെ മുല്ലക്കൽ അമ്മേടെ നടയിൽ പോയി നിന്റെ കഴുത്തിൽ ഒരു താലി ഞാൻ ചാർത്തും... എന്നിട്ട് നമുക്ക് 7 മണീടെ ഫ്ലൈറ്റ് നു ഹൈദരാബാദ് പോകാം... ബാക്കി അവിടെ ചെന്ന് തീരുമാനിക്കാം... ടിക്കറ്റ് ഒക്കെ ഞാൻ എടുത്തു വച്ചിട്ടുണ്ട്.....
ഒരുപാട് സ്നേഹിച്ചു പോയി തന്നെ ...പിരിയാൻ വയ്യടോ.... എയ്ഞ്ചൽ അവളൊക്കെ പണ്ട് മുതൽ എന്റെ പിന്നാലെ നടക്കുന്നതാ...പക്ഷെ ശിവ ഒരു പെണ്ണിന്റെ മാത്രം പിറകെ നടന്നിട്ടുള്ളൂ.. അത് ഈ ഭദ്രയുടേതാണ്... "
"എന്നോട് കള്ളം പറയരുത്... "
"ഇല്ല ഭദ്ര... ഞാൻ സത്യമാണ് പറഞ്ഞത്.. ഒരിക്കൽ ഞാൻ വർക്ക് ചെയ്തിരുന്ന യു സ് കമ്പനിയെ റെപ്രെസെന്റ് ചെയ്തു ഞാൻ ഒരിക്കൽ ജോണിന്റെ കമ്പനിയിൽ പോയിരുന്നു അവിടെ വച്ചാണ് ഞാൻ ചിമ്മുനെ കാണുന്നത്... അന്ന് ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നു ആ കുട്ടി.. അവളുടെ ട്വിൻ സിസ്റ്റർ ജോയൽ മരിച്ചിട്ട് അന്നേക്ക് ഇരുപതോ ഇരുപത്തഞ്ചോ ദിവസം ആയിട്ടുള്ളു അന്ന്.. ഒരാക്സിഡന്റിൽ ആ കുട്ടി മരിച്ച ഹാങ്ങ് ഓവർ മാറ്റാൻ ആണ് അവൾ ബാംഗ്ലൂർ വന്നു നിന്നിരുന്നത്...
നാട്ടിൽ നമ്മുടെ അടുത്താണ് എന്നൊക്കെ അറിഞ്ഞപ്പോൾ കൂടുതൽ കമ്പനി ആയി... പലപ്പോഴും ഒരുമിച്ച് ഔട്ടിങ് നോക്കെ ഞങ്ങൾ പോയിരുന്നു.. ഞാൻ തിരിച്ചു യു സ് ൽ പോയിട്ടും അവൾ എന്നും എന്നെ വിളിക്കുമായിരുന്നു... പക്ഷെ ഒരിക്കലും അവളെ ഞാൻ അങ്ങനെ കണ്ടിട്ടില്ല ഭദ്ര... ഒരുപാട് പെണ്ണുങ്ങൾ എന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട് അവരുടെ ഒപ്പം ഞാൻ നല്ലോണം എൻജോയ് ചെയ്തിട്ടുമുണ്ട്.. പക്ഷെ പ്രണയം എന്നൊരു വികാരം ഉള്ളിൽ തോന്നിയത് തന്നെ കണ്ടതിൽ പിന്നെ മാത്രം ആണ്... "
"ഇതൊക്കെ എന്നോട് മുന്നേ പറയാമായിരുന്നു... "
"എങ്ങനെ പറയണം... പിരിയാം പിരിയാം എന്നല്ലാതെ എനിക്ക് പറയാൻ ഉള്ളത് കേൾക്കാൻ താൻ നിന്നു തന്നിട്ടുണ്ടോ ഇതുവരെ... ആരൊക്കെയോ കാണിച്ചു തന്ന ഫോട്ടോസ് ആയിരുന്നല്ലോ തന്റെ പക്ഷം... "
"പിന്നെ ഇപ്പൊ പറഞ്ഞതോ... "
"നിനക്ക് മുന്നിൽ തോൽക്കാൻ എനിക്ക് നാണം ഇല്ലാത്തതുകൊണ്ട്... അത്രമേൽ ഞാൻ നിന്നെ സ്നേഹിച്ചു പോയതുകൊണ്ട്... "
"ചെന്നു ചാടിയത് വലിയ കുരുക്കിൽ ആണ് ശിവ... ഇനി ഒരു കരകയറ്റം എനിക്ക് പ്രതീക്ഷിയില്ല.. "
"ഇവിടന്ന് പോണം ഭദ്ര... മാറിനിൽകാതെ നമുക്ക് ഇനി ഒന്നാകാൻ കഴിയില്ല... നീ വരണം എന്റെ കൂടെ... ഞാൻ വരും...താൻ വന്നില്ലേൽ.. പിന്നെ ശിവ ഉണ്ടാകില്ല... സത്യം.. "
അത് പറഞ്ഞു കണ്ണുകൾ തുടച്ചു മുഖം വെട്ടിച്ചു പോകുന്ന ശിവയെ നോക്കി ഞാൻ നിന്നു..
******
രാവേറെ ആയിട്ടും ഉറക്കം വരാതെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും അലഞ്ഞു.. എപ്പോളാണ് ജനൽ വാതിലിൽ മുട്ട് കേൾക്കുക എന്നറിയില്ലല്ലോ...
ഇറങ്ങിപ്പോകാൻ ഉള്ള ധൈര്യം ഇപ്പോളും ഇല്ല... പക്ഷെ താൻ കാരണം അവനു എന്തെങ്കിലും പറ്റിയാൽ.. എന്റെ കൃഷ്ണ.. പിന്നെ ജീവിച്ചിരുന്നിട്ട് എന്താ കാര്യം...
താൻ പോയാൽ...തന്റെ അമ്മ... ഈശ്വര.. ആകെ ധർമ്മസങ്കടത്തിൽ ആക്കിലോ ന്നെ നീ...
പോണം... തനിക്കു പോകാതെ ഇരിക്കാൻ കഴിയില്ല... മരിക്കാൻ ആണെങ്കിലും ജീവിക്കാൻ ആണെങ്കിലും കൂടെ ശിവ മതി തനിക്കു... !!!
നേരെ പൂജാമുറിയിലെ കണ്ണനു മുന്നിൽ നിന്ന് എല്ലാം പറഞ്ഞു കരഞ്ഞു ഇറങ്ങുമ്പോൾ അമ്മയുടെ മുറിയിൽ നിന്നും കൂർക്കം വലി കേൾക്കുന്നുണ്ടായിരുന്നു... സമയം മൂന്നു ആകുന്നു.. ഉള്ളതിൽ നല്ലൊരു സാരി എടുത്തു ഉടുത്തു...
നല്ല വെള്ളക്കൽ കമ്മലും നെറ്റിയിൽ വലിയൊരു പൊട്ടും തൊട്ടു... കണ്ണാടിയിൽ നോക്കി സുന്ദരിയായി എന്ന് ഉറപ്പു വരുത്തി... എന്റെ തകരപ്പെട്ടി തുറന്നു അതിൽ നിന്നു അച്ഛന്റെ ഫോട്ടോ മാത്രം എടുത്തു കയ്യിൽ പിടിച്ചു ഞാൻ...
അടുക്കള വാതിൽ തുറന്നു ഉമ്മറത്തു വന്നിരുന്നു ഞാൻ..
നേരം പുലർന്നു തുടങ്ങി... ശിവ മാത്രം വന്നില്ല... ഉള്ളിൽ ആധി കൂടി... തന്നെ അവൻ ചതിച്ചോ കണ്ണാ....
സമയം അഞ്ചായി.. ആറായി... ശിവ വന്നില്ല..
ബാക്കി വായിക്കുവാൻ CLICK HERE....
രചന: ജ്വാല മുഖി
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....