ശിവഭദ്ര, ഭാഗം: 15
ഫ്ലൈറ്റ് ന്റെ സമയം ആയെന്ന് തോന്നുന്നു എല്ലാവരെയും അകത്തേക്കു കയറ്റി തുടങ്ങി...
ആദ്യമായി ഫ്ലൈറ്റിൽ കേറുന്ന ഒരു പകപ്പ് എനിക്കുണ്ടായിരുന്നില്ല.. കാരണം എന്റെ മനസ് എന്റെ കയ്യിൽ ഇല്ലായിരുന്നു..
"ഇതാണ് മോൾടെ സീറ്റ്... അച്ഛൻ പുറകിലുണ്ട്.. പേടിയുണ്ടോ.. "
"ഇല്ലച്ഛാ.. "
വിൻഡോ സീറ്റ് ആണ്.. തല വിൻഡോ സൈഡിൽ ചായ്ച്ചു ഞാൻ കണ്ണുകൾ അടച്ചു കിടന്നു...
കുറച്ചു കഴിഞ്ഞതും എയർ ഹോസ്റ്റസ്മാർ വന്നു.. സീറ്റ് ബെൽറ്റ് ഇടാൻ പറഞ്ഞു.. അനൗൺസ്മെന്റ് നടക്കുന്നു...
അടുത്തിരിക്കുന്ന ആളുടെ മുഖത്തേക്ക് അപ്പോളാണ് ഞാൻ നോക്കുന്നത്...
ന്റെ കൃഷ്ണ.... ശിവ.... !!!!
"ശിവ... "
എനിക്ക് എല്ലാം ഒരു സ്വപ്നം പോലെ തോന്നി..
"ശിവ... ന്നെ ഒന്ന് നുള്ളിക്കെ... "
"എടൊ സ്വപ്നം ഒന്നും അല്ല... സത്യം ആണ്... "
"എന്തൊക്കെ ആണ് നടക്കണേ അപ്പൊ... "
"എല്ലാം പറയാം.. താൻ ആദ്യം ഒന്നു റിലാക്സ് ആകു... "
ആ തോളിലേക്ക് തല ചായ്ച്ചു കിടക്കുമ്പോൾ ഈ ലോകം പിടിച്ചടക്കിയ ആനന്ദം ആയിരുന്നു എനിക്ക്....
ഫ്ലൈറ്റ് ടേക്ക് ഓഫ് ആയതും ചെവി രണ്ടും കൊട്ടിയടഞ്ഞു..
"എന്താടോ... പേടിയാകുന്നുണ്ടോ... "
"ഇല്ല ശിവ... നീ കൂടെ ഉണ്ടെങ്കിൽ മരിക്കാനും ഭദ്രക്ക് പേടിയില്ല.. "
"ഈ സമയത്ത് അങ്ങനെ പറയല്ലേ ഭദ്രേ.. നമ്മൾ ജീവിക്കാൻ തുടങ്ങിയിട്ടല്ലേ ഉള്ളു... "
"സന്തോഷം കൊണ്ടു പറഞ്ഞു പോയതാ... "
മേഘങ്ങൾക്കിടയിലൂടെ രണ്ടു ഇണക്കുരുവികളായി ഞങ്ങൾ പറന്നു.. ...
പെട്ടന്ന് ആരോ തോളിൽ തട്ടിയതും ഞാൻ ഉണർന്നു.. കൃഷ്ണ... അപ്പോ കണ്ടതെല്ലാം സ്വപ്നം ആയിരുന്നോ.. !!
"മോളെ.. യാത്ര നടക്കില്ല.. നമുക്ക് ഒന്നു വീട് വരെ പോണം...ഫോര്മാലിറ്റിസ് എല്ലാം അച്ഛൻ ഒന്നു ക്ലിയർ ചെയ്തിട്ടു വേഗം വരാം... "
"എന്താ... എന്താ ഉണ്ടായേ... "
"മോള് സമാധാനം ആയി ഇരിക്ക്... അച്ഛൻ വേഗം വരാം... "
കുറച്ചു കഴിഞ്ഞതും അച്ഛൻ തിരിച്ചു വന്നു..അച്ഛൻ എന്റെ കയ്യിൽ പിടിച്ചു വലിച്ചു പോകുമ്പോൾ ഹൃദയം വല്ലാതെ മിടിച്ചു മരിച്ചു പോകും എന്നെനിക്ക് തോന്നി പോയി...
കാർ ശരവേഗം ചീറിപ്പാഞ്ഞു...
അമ്പലത്തിനു മുന്നിലെ പാടത്തായി ആളുകൾ കൂട്ടം കൂടി നിൽക്കുന്നു...
എന്തോ ഉൾഭയം തോന്നി... എല്ലാവരെയും വകഞ്ഞു മാറ്റി ഇടയിലൂടെ ഞാൻ കടന്നു ചെന്നു...
ചോര വാർന്നു കിടക്കുന്ന എന്റെ ശിവയുടെ മുഖത്തേക്ക് ഞാൻ ഒന്നേ നോക്കിയുള്ളൂ...
"അയ്യോ....... "
ആർത്തലച്ചു വീണ എന്നെ ആരൊക്കെയോ ചേർന്നു താങ്ങി കൊണ്ടുപോയതും മാത്രം ഓർമയുണ്ട്..
"എന്നാലും ആ തിരുമേനി ഇത്ര ദുഷ്ടൻ ആയിരുന്നോ... ഈ കുട്ട്യോളെ പിരിച്ചിട്ട് എന്ത് കിട്ടി... "
എപ്പോളോ ചെവിയിൽ കേട്ട ആ വാക്കുകൾ എന്നെ ആകെ തളർത്തി...
"എന്നെ കൂടെ ഒന്നു കൊന്നു തരാൻ പറ അച്ഛാ... ന്റെ ശിവ ഇല്ലാണ്ട് ക്ക് ജീവിക്കണ്ട... ക്ക് ജീവിക്കണ്ട.. ന്നെ വിട്.. ന്നെ വിട്... ന്നെ കൂടെ കൊണ്ടു പോകാൻ പറ... ശിവയില്ലേൽ പിന്നെ ഭദ്ര ഇല്ലാന്ന് പറ... എന്നെ പറ്റിക്കാൻ കിടക്കാവും അല്ലെ... എണീക്ക് ശിവ... നമുക്ക് എവിടേലും പോയി ജീവിക്കാം... അല്ലേൽ ജീവിക്കാൻ അല്ലെ പറ്റാണ്ടുള്ളൂ... ഒന്നിച്ചു മരിക്കാൻ ആരോടും ചോദിക്കണ്ടല്ലോ... വാ... ശിവ... കണ്ണൊന്നു തുറക്ക് ശിവ... ന്റെ ചങ്ക് പൊട്ടുന്നു ശിവ... എനിക്ക് പറ്റാനില്ലാട്ടോ.. എണീക്ക് ശിവ... നിന്റെ ഭദ്ര വിളിച്ചാൽ നീ എണീക്കില്ലേ... നോക്ക് ഇവിടെ നിറയെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നു.. ഇവരുടെ മുഖത്തു നോക്കി വിളിച്ചു പറ.. ഭദ്ര ശിവേടെ പെണ്ണാന്നു....
അച്ഛാ നോക്കച്ഛാ... ഈ പിണക്കം ഒക്കെ ഒന്നു മാറ്റാൻ പറ.. ഞാൻ ഇങ്ങു ഓടി വന്നില്ലേ.. ഇനിയെങ്കിലും ഒന്ന് എണീക്കാൻ പറ.. ആളുകൾ ഒക്കെ നോക്കുന്നു...
നോക്കച്ഛാ നിറയെ ചോര... ന്റെ ശിവേടെ... അച്ഛാ... നോക്ക്... നോക്ക്... "
"കരയല്ലേ മോളെ.. എഴുന്നേൽക്കു പോലീസ് ഒക്കെ എത്തും ഇപ്പൊ... മോൾ മാറു... "
തളർന്നു ആ മാറിൽ വീഴുമ്പോൾ ഒരു നിഴൽ പോലെ ഞാൻ കണ്ടു എന്റെ അമ്മ..
"കൊലക്കു കൊടുത്തില്ലേ... നിങ്ങടെ വാശി... ന്റെ ശിവയെ ഇനി തിരിച്ചു തരാൻ പറ്റോ... പറ.. നിങ്ങളെ കൊണ്ടു പറ്റോ... "
"ന്റെ കാവിലമ്മേ...ആർക്കും ഒരു ദ്രോഹവും ന്റെ കൈ കൊണ്ടു ഉണ്ടായിട്ടില്ലല്ലോ.. ന്നിട്ടും എന്തിനാ എനിക്ക് ഇങ്ങനെ ഒരു തീരാദുഖം നീ തന്നല്ലോ.... സ്വന്തമായില്ലെങ്കിലും കൺവെട്ടതെങ്കിലും ഉണ്ടായാൽ മതിയരുന്നല്ലോ... ഒന്നു കണ്ടാൽ മതിയരുന്നല്ലോ...... ന്നെ കൂടെ ഒന്നു കൊണ്ടു പോകാൻ പറ കൃഷ്ണ.... !!!
അവിടെ നിന്നും ഇറങ്ങി ഓടുമ്പോൾ സമനില തെറ്റിയ ഒരു ഭ്രാന്തയായി മാറിയിരുന്നു ഞാൻ...
****
അഞ്ച് വർഷങ്ങൾക്ക് ശേഷം...
*******
"ജോൺ സർ... ഇങ്ങനെ കരയല്ലേ.. മരണത്തിലെങ്കിലും അവർ ഒന്നായില്ലേ... "
" ജീന... ഞാൻ എന്താ പറയേണ്ടത്.. ഈ മണ്ണിൽ ഉറങ്ങുന്നത് എന്റെ ഹൃദയമിടിപ്പ് ആണെന്നോ അതോ എന്റെ എല്ലാം എല്ലാം ആയവൾ ആണെന്നോ.. എന്ത് പറഞ്ഞാലും അതിനെല്ലാം മീതെ ആയിരുന്നു എനിക്കവൾ.... "
"അത് മറക്കു സർ .. ശിവയും ഭദ്രയും ഒന്നായി... എന്ന് സമാധാനിക്കു... "
"എന്റെ കണ്ണൊന്നു തെറ്റിയപോളെക്കും വിധി കൊണ്ടുപോയില്ലേ അവളെ.. .... "
"വിധി.. അല്ലാതെ എന്ത് പറയാൻ... എന്നാലും ആ തിരുമേനി എന്തിനങ്ങനെ ചെയ്തു.. "
"അന്ന് എന്താ ഉണ്ടായത്... ഇതുവരെ സർ എന്നോടൊന്നും പറഞ്ഞില്ല... ഞാൻ ചോദിച്ചിട്ടും ഇല്ല.. ഇനിയെങ്കിലും എല്ലാം എനിക്ക് അറിയണം... "
"ഭദ്ര... ഞാൻ ആദ്യമായി പ്രണയിച്ച പെൺകുട്ടി...സ്വന്തമാക്കാൻ വേണ്ടി കളിക്കാൻ പറ്റുന്ന വിധത്തിൽ എല്ലാ ചെറ്റത്തരവും ഞാൻ കാട്ടി.. ഞങ്ങൾ ഒന്നിച്ചുള്ള ഫോട്ടോസ് അയച്ചു കൊടുത്തു അടുപ്പം ആണെന്ന് തെറ്റിദ്ധരിപ്പിക്കാൻ വരെ ശ്രമിച്ചു...
പക്ഷെ അവർ പരസ്പരം ഒരുപാട് അടുത്തവർ ആയിരുന്നു.. പിരിക്കാൻ എനിക്ക് കഴിഞ്ഞില്ല... അങ്ങനെ ഇരിക്കുമ്പോൾ ആണ് ചിമ്മുന്റെ കല്യാണത്തലേന്ന് ഭദ്ര സിങ്കപ്പൂർക്ക് പോകാൻ ഇറങ്ങുന്നത്...
അന്ന് ഭദ്രയുടെ അച്ഛൻ അവൾക്കൊരു സർപ്രൈസ് ഒരുക്കിയിരുന്നു... ഫ്ലൈറ്റിൽ അവളുടെ തൊട്ടടുത്തുള്ള സീറ്റ് അത് ശിവക്ക് വേണ്ടി എടുത്തതായിരുന്നു...
മകൾക്ക് വേണ്ടി ആ അച്ഛൻ അവൾക്കു പ്രിയപ്പെട്ട സമ്മാനം അവളറിയാതെ അവളുടെ അടുത്ത് തന്നെ ഒളിപ്പിക്കാൻ ഉള്ള ശ്രമം... അന്ന്... തിരുമേനിടെ അടുത്ത് യാത്ര പറഞ്ഞു ഇറങ്ങാൻ പോയതാണ് ശിവ...
തലേന്ന് ഭദ്രേടെ അച്ഛൻ അവളുടെ അമ്മയെ കണ്ടിരുന്നു... പണ്ടത്തെ ദേഷ്യം ഒക്കെ മറന്ന് അവർ മകൾക്ക് വേണ്ടി ക്ഷമിക്കാം എന്ന് അറിയിച്ചു...
ഒരു മാസത്തിനുള്ളിൽ ശോഭന്റിയും സിങ്കപ്പൂർലെ ക്ക് വരും എന്ന് ശിവ തിരുമേനിയോട് പറഞ്ഞു...
പണ്ട് മുതൽ ഭൂതം നിധി കാക്കുന്ന പോലെ ഇരുന്ന തിരുമേനിക്ക് എന്ത് കലി കയറിയിട്ടാണ് എന്നറിയില്ല അയാൾ ശിവയെ പിറകിൽ നിന്നു കുത്തി വീഴ്ത്തി... കൂടെ അയാളുടെ വലം കൈ ആയി കാച്ചുവും ഉണ്ടായിരുന്നു... എന്നായാലും ഭദ്രയെ കാച്ചുവിന് കിട്ടും എന്നൊരു പ്രതീക്ഷ അവനിലും ഉണ്ടായിരുന്നു... ഒരേസമയം രണ്ടു പേരുടെ സ്വപ്നങ്ങളും തകരുകയായിരുന്നല്ലോ
...
ബലപ്രയോഗത്തിനിടയിൽ അയാൾ വീണ്ടും വീണ്ടും ശിവയെ കുത്തി... അങ്ങനെ ഒന്നു പ്രതീക്ഷിക്കാത്തതു കൊണ്ടാകാം അത്രയും ആരോഗ്യവാനായ ശിവ തിരുമേനിയെ എതിർക്കാൻ നില്കാഞ്ഞത്...
ബഹളം കേട്ട് ശോഭന്റി എത്തിയപ്പോളേക്കും രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു ശിവ... അപ്പോളേക്കും തിരുമേനി ശോഭന്റീടെ നേർക്ക് തിരിഞ്ഞു... നാട്ടുകാർ ഓടിക്കൂടി ആണ് അയാളെ പിടിച്ചു കെട്ടിയത്..
കാച്ചു അപ്പോളേക്കും രക്ഷപെട്ടു... പക്ഷെ കോടതിയിൽ തിരുമേനി കാച്ചുവിനെ കൂട്ടുപ്രതി ആക്കിയില്ല... അറെസ്റ്റ് നടന്നു മാസങ്ങൾ കഴിഞ്ഞപ്പോളേക്കും അയാൾ പരലോകം പൂകി....
പ്രണയം ചിലപ്പോൾ ചിത്തഭ്രമം പോലെ ആണ്... പകയാണ്... എരിയുന്ന കനലാണ് മറ്റു ചിലപ്പോൾ അത് ദിവ്യവും ആണ് ... അന്ന് വൈകിട്ട് ഭദ്രക്കൊപ്പം ഞാൻ ഉണ്ടായിരുന്നു... അവൾ കടുംകൈ ഒന്നും കാട്ടാതിരിക്കാൻ കൂടെ തന്നെ ഉണ്ടായിരുന്നു....
പക്ഷെ ബാത്‌റൂമിലേക്കെന്നും പറഞ്ഞു പോയ അവൾ ഏറെ നേരം കഴിഞ്ഞും കാണാതെ ആയപ്പോൾ ആണ് ഞാൻ വാതിൽ ചവിട്ടി പൊളിച്ചത്...
തളർന്നു വീണു കിടക്കുന്ന ഭദ്രയുടെ കാലിലെ മുറിവ് അപ്പോൾ ആണ് ഞാൻ കാണുന്നത്.... രണ്ടു കൂർത്ത ദംഷ്ട്രകൾ പതിഞ്ഞതിൽ നിന്നും രക്തം പൊടിയുന്നുണ്ടായിരുന്നു.. സർപ്പദംശം ഏറ്റിരിക്കുന്നു... ഈ കൈകളിൽ കിടത്തി ആണ് ഞാൻ ഹോസ്പിറ്റലിലേക്ക് കൊണ്ടോടിയത്.. പക്ഷെ രക്ഷിക്കാൻ എനിക്കായില്ല... ജീവന്റെ ഒരു മിടിപ്പ് മാത്രം മതിയായിരുന്നു... പൊന്നു പോലെ നോക്കിയേനെ ഞാൻ... ഒരു പക്ഷെ അവരെ മരണത്തിൽ ഒന്നിപ്പിക്കണം എന്ന് ദൈവം മുൻകൂട്ടി കണ്ടിരിക്കണം... അല്ലെങ്കിൽ അവരുടെ പ്രണയത്തിന്റെ ശക്തി ആകാം.. അവൾ കരഞ്ഞു പ്രാർത്ഥിച്ചു വിളിച്ച കാവിലെ നാഗങ്ങൾ ആകാം... വിധി അവരെ ഒന്നിച്ചു വിളിച്ചു...
രണ്ടു പേരുടെയും ശരീരം ഒരേ ചിതയിൽ വക്കാൻ നിർബന്ധം പിടിച്ചത് ഞാൻ തന്നെ ആയിരുന്നു.. ശിവയുടെ കുടുംബം ഒരുപാട് എതിർത്തു.. പക്ഷെ... മരണത്തിൽ എങ്കിലും അവർ ഒന്നാകണം എന്ന് ഞാൻ ആശിച്ചു... ഒടുവിൽ ഇന്നി മണ്ണിൽ അവർ ഒരുമിച്ചു ഉറങ്ങുന്നു... ഇന്നേക്ക് അഞ്ചു വർഷങ്ങൾ തികയുന്നു... "
"ചിമ്മു... "
"അവളുടെ വിവാഹം കഴിഞ്ഞു... രണ്ടു വർഷം ആയി.. "
"സർ ഇങ്ങനെ നിൽക്കാൻ തന്നെ ആണോ തീരുമാനം... ഭദ്ര ഇനി ഒരിക്കലും തിരിച്ചു വരില്ല...നിഷ്ഫലമായ ഈ കാത്തിരിപ്പ് ഒന്നു അവസാനിപ്പിച്ചു കൂടെ... "
"ശ്രമിക്കുന്നുണ്ട്... കഴിയുന്നില്ല... ജീന ഇതുവരെ...?? "
"ഒരാളെ മനസ്സിൽ കൊണ്ടു നടക്കാൻ തുടങ്ങിട്ട് വർഷങ്ങൾ ആയി.. പക്ഷെ അന്നും അയാൾക്ക് പ്രണയം വേറെ ഒരാളോടായിരുന്നു... ഇന്നും തിരിച്ചു വരാത്ത ആ ആൾക്കായി അയാൾ കാത്തിരിക്കുന്നു... ആ മനസ് മാറുന്നത് വരെ ഞാനും... !!"
"ജീന... താൻ... എനിക്ക്.. എന്താ ഞാൻ പറയാ.."
"ടെൻഷൻ ആകണ്ട... ഇപ്പൊ ഒരു മറുപടി പറയണ്ട.. ഞാൻ കാത്തിരുന്നോളാം... പിന്നെ രണ്ടു വീട്ടുകാരും ഇത് സർ നോട് തുറന്നു പറയാൻ ഉള്ള മടി കൊണ്ടു ഒളിച്ചു വച്ചതാണ്... ഒരു കണക്കിന് ഒന്നും പറയണ്ട എന്ന് ഞാനാണ് പറഞ്ഞത്... നേരിട്ട് പറയുന്നതാണല്ലോ ശരി... ഭദ്രയോളം വരില്ലെങ്കിലും സ്നേഹിക്കാൻ ഒരു മനസുണ്ട്... ഒരുപാട് സ്നേഹിക്കുന്നും ഉണ്ട്.... ഈ കാത്തിരുപ്പ് കാണാതിരിക്കില്ല എന്ന് കരുതുന്നു... "
"നിങ്ങൾ എപ്പോ വന്നു... "
"കുറച്ചു സമയം ആയി...ആന്റി.. ആന്റിക്കിപ്പോ എങ്ങനെ ഉണ്ട്... "
"കുഴപ്പം ഒന്നുമില്ല മോനെ... ജൂലി... "
"അമ്മക്ക് തീരെ വയ്യ.. ഒരു അറ്റാക്ക് ഒക്കെ കഴിഞ്ഞു.. ഇപ്പൊ റസ്റ്റ് ആണ്.. "
"ചിമ്മു വരാറില്ലേ... ഇപ്പൊ എത്ര മാസം ആയി അവൾക്കു.. "
"കഴിഞ്ഞ ആഴ്ച വന്നിരുന്നു.. അടുത്ത മാസം ആണ് ഡേറ്റ്... "
"ജോൺ... നീ ഇങ്ങനെ എത്ര കാലം ഒറ്റത്തടി ആയി കഴിയും... "
"അതൊക്കെ വിടു ആന്റി.. അങ്കിൾ എന്തെ... "
"ഇവിടെ ഇരുന്നു ഏത് നേരവും മക്കളുടെ കുഴിമാടത്തിലെ മന്ദാരപ്പൂക്കൾ നോക്കി ഉള്ള ഇരുപ്പാണ്...ഒടുവിൽ ഒന്നു പുറത്തു പോയി വരാൻ പറഞ്ഞു നിർബന്ധിച്ചു വിട്ടതാ ഞാൻ.. "
"ഇവിടെ നിന്നൊന്ന് മാറി നിന്നുടെ രണ്ടു പേർക്കും... അവിടണേൽ അമ്മ ഒറ്റക്ക.. വീട്ടിലേക്ക് പൊന്നൂടെ.. "
"വേണ്ട മോനെ.. അദ്ദേഹത്തിന് ഇവിടം വിട്ടു പോകാൻ ഇഷ്ടം ഇല്ല... നല്ല കാലത്ത് ന്റെ മോളെ ഞാൻ കാണാൻ പോലും അനുവദിച്ചില്ല.. ഇപ്പൊ... "
"കരയല്ലേ... അതൊക്കെ കഴിഞ്ഞു പോയില്ലേ.. "
"മക്കൾ വരു..ഞാൻ കഴിക്കാൻ എടുക്കാം... "
"വേണ്ട... പിന്നൊരിക്കൽ ആകാം ആന്റി.. എനിക്ക് ഇന്ന് തന്നെ പോണം.. ജോൺ സർ നെ ഒന്നു കാണാൻ വന്നതാ അപ്പോളാണ് ഇങ്ങോട്ട് പോന്നിട്ടുണ്ട് എന്ന് ജൂലി മാം പറഞ്ഞത്... ഇവിടെ വന്നപ്പോൾ ഉമ്മറത്തു ആരേം കണ്ടില്ല.. "
"ഞാൻ കുളിക്കായിരുന്നു... "
"ഞങ്ങൾ ഇറങ്ങട്ടെ ആന്റി... പിന്നെ വരാം... "
*****
"നോക്ക് ഭദ്ര.... എല്ലാവരും നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന്... "
"അതെ... ശിവ.. പക്ഷെ അതിലേറെ നിയെന്നെ സ്നേഹിച്ചിരുന്നല്ലോ... ഈ നെഞ്ചിൽ ഇങ്ങനെ ചാഞ്ഞുറങ്ങാൻ അല്ലെ... ഭദ്ര ഓടി ഇങ്ങു പോന്നത്... "
"ഇന്ന് കാവിലെ അമ്പലത്തിൽ ഉത്സവം ആണ്... നമുക്കും പോണ്ടേ... "
"പോകാം... "
ചുറ്റും മേളങ്ങളും വെടിക്കെട്ടുകളും കോലാഹലങ്ങൾക്കും ഇടയിലൂടെ ശിവയെ വട്ടം പിടിച്ചു ഞാൻ നടന്നു...
"നോക്ക് ഗൗരിയും മകനും വരുന്നു... എനിക്ക് ആ കുഞ്ഞിനെ എടുത്തു ഓമനിക്കാൻ തോന്നുന്നു ശിവ.. "
"ഭദ്ര... തനിക്കു ഓമനിക്കാൻ ഞാൻ ഇല്ലെടോ.. "
ഞാൻ ആ മോനെ കൈ കാട്ടി വിളിച്ചു... അവൻ കുഞ്ഞരി പല്ല് കാട്ടി ചിരിക്കുന്നുണ്ട്...
"നോക്കമ്മ ആ ആന്റി എന്നെ വിളിക്കുന്നു.. "
"ഏതാന്റി... എവിടെ... അവിടെ ആരും ഇല്ലാലോ... മോനു തോന്നിയതാകും... "
"അല്ല.. അല്ല.. "
അവൻ വാശി പിടിച്ചു എന്നെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി പോയി...
"ഭദ്ര... ഈ കുളപ്പടവിൽ ഇങ്ങനെ കിടക്കുമ്പോൾ എന്ത് രസമാ അല്ലെ... ഇന്നിപ്പോ ആരു വന്നാലും കണ്ടാലും നമുക്ക് ഒന്നുമില്ല.. "
"ഇപ്പൊ എഴുന്നളിപ്പിന് തിരുമേനി കുളിക്കാൻ വരും... പുതിയ തിരുമേനി ആൾ അൽപ്പം ഭയങ്കരൻ ആണെന്ന കേട്ടെ... "
"അതിനെന്താ.. തിരുമേനി കുളിക്കുന്നത് നമുക്ക് ഇവിടെ നിന്നു കാണാലോ.. "
"അയ്യടാ... വാ.. നമുക്ക് പോകാം... ഈ ഉത്സവപ്പറമ്പ് മൊത്തം നമുക്കിങ്ങനെ കൈ കോർത്തു നടക്കാം..."
ഇനി ഞങ്ങൾ ശരിക്കും ഒന്നു പ്രണയിക്കട്ടെ.. ആരെയും ഭയക്കാതെ.. പകയോ വിധ്വേഷമോ ഇല്ലാതെ... സമാധാനത്തോടെ... എന്റെ ശിവയുടെ മാത്രം ഭദ്രയായി... പ്രണയ മിഥുനങ്ങളുടെ ശിവഭദ്രയായി.... !! രണ്ടിണ കുരുവികളായി ഞങ്ങൾ പറന്നു നടക്കട്ടെ... !!
പ്രണയം അത് അനശ്വരമാണ്... ദിവ്യമാണ്... മരണത്തിലും പിരിക്കാൻ കഴിയില്ല എന്ന് ഞങ്ങളിലൂടെ നാളത്തെ തലമുറ പടിക്കട്ടെ.. അവർ കവിതകൾ എഴുതട്ടെ... ശിവഭദ്ര... ആ നാമം പ്രണയത്തിന്റെ പ്രകമ്പനം ആകട്ടെ... !!!
*******
മുഴുവൻ ഭാഗങ്ങളും വായിച്ചില്ലേ, ഷെയർ ചെയ്യാൻ മടിക്കല്ലേ... ലൈക്ക് ചെയ്യണേ... കമന്റ് ചെയ്യണേ...
അവസാനിച്ചു...
(ഇനിയും നിങ്ങളുടെ സ്നേഹവും പ്രാർത്ഥനകളും പ്രോത്സാഹനങ്ങളും കൂടെ ഉണ്ടാകും എന്ന വിശ്വാസത്തോടെ...
നിങ്ങളുടെ സ്വന്തം
ജ്വാല... ♥️♥️♥️)
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....