ശിവഭദ്ര, ഭാഗം: 14

Valappottukal
ശിവഭദ്ര, ഭാഗം: 14

"നീ ഇതുവരെ വിളക്ക് കൊളുത്തിലെ.. "

 ഉമ്മറപ്പടിയിൽ ഉണക്കി വച്ച മഞ്ഞൾ  എടുത്തു അകത്തേക്കു കൊണ്ടു പോകുകായിരുന്നു അമ്മ..

"ഇല്ല... "

"ഇങ്ങനെ തന്നെ പഠിക്കണം നല്ലതാ.. "

"അമ്മക്ക് എന്തിനാ എന്നോട് ഇത്ര വിരോധം.. "

"എനിക്ക് നിന്നോട് എന്ത് വിരോധം.. "

"എങ്കിൽ പിന്നെ എന്റെ ഇഷ്ടം അല്ലെ മാനിക്കേണ്ടത്.. എന്റെ ജീവിതം വച്ചു ഈ കളിക്ക് നിൽകണമായിരുന്നോ..? "

"അതിന് ഇവിടെ എന്ത് സംഭവിച്ചു... ചിമ്മുന്റേം ശിവയുടെയും വിവാഹം നടക്കില്ല... ഒപ്പം നിന്റെം ജോണിന്റെം... പക്ഷെ നിന്റെ വിവാഹം നിശ്ചയിച്ച  അന്ന് തന്നെ നടക്കും.. അതെന്റെ മരുമകൻ കാച്ചു ആയിരിക്കും കെട്ടുന്നത് എന്ന് മാത്രം.. "

"എനിക്ക് കാച്ചുനെ ഇഷ്ട്ടല്ല.. "

"പക്ഷെ അവനു ഞാൻ വാക്ക് കൊടുത്തു പോയി.. കുഞ്ഞുനാൾ മുതൽ നിന്നെ മനസ്സിലിട്ടു നടക്കുന്നതാ അവൻ... ആ പാവത്തിനെ കണ്ടില്ല എന്ന് നടിക്കാൻ വയ്യാ.. "

"ആങ്ങളമാരെ കണ്ടുകൂടായിരുന്നല്ലോ എന്നുമുതൽ ആണ് ഈ സ്നേഹം... "

"എനിക്ക് സഹായത്തിനു അവനെ ഉണ്ടായിരുന്നുള്ളു... "

"എന്ത് സഹായം.. ഓഹ് അപ്പൊ അന്ന് എന്റെ ശിവയെ തട്ടിക്കൊണ്ടു പോയത് അവനൊക്കെ ചേർന്നാകും അല്ലെ.. "

"അതേടി... നിന്നേം കൊണ്ടു ഒളിച്ചോടാൻ നിന്ന അവനെ അന്നേ കൊന്നു കളയായിരുന്നു വേണ്ടത്.. എങ്കിൽ എളുപ്പം ആയിരുന്നു... "

"അതെ... എന്നെ കൂടെ അങ്ങ് കൊല്ല്... "

"ഇത് പോലെ ഞാനും കുറെ കരഞ്ഞിട്ടുണ്ട്... നീ അല്ല ഇതുപോലെ ഇനി കരയേണ്ടത് അവളുടെ മക്കൾ ആണ്.. ചിമ്മുവും ജോണും അത് കാണുമ്പോൾ ജൂലി... അവളുടെ ചങ്ക് പൊട്ടണം... "

"ഒപ്പം എന്റേം ചങ്ക് പൊട്ടുന്നുണ്ട് അത് മറക്കണ്ട.. "

"അതൊക്കെ കുറച്ചു നാൾ.. പിന്നെ എല്ലാം മാറും.... "

"എന്തിനാ അമ്മാ... എന്നെ ഇങ്ങനെ വിഷമിപ്പിക്കണേ... എന്റെ ശിവ പാവാ... എനിക്ക് അവനില്ലാതെ ജീവിക്കാൻ വയ്യ... "

"ഇനി പറഞ്ഞിട്ട് കാര്യമില്ല ഭദ്ര... കുറച്ചു ദിവസം മുൻപ് വരെ കാച്ചു നു ഞാൻ വാക്ക് കൊടുത്തില്ലായിരുന്നു... കാരണം ജൂലി മകൾക്ക് വേണ്ടി എന്റെ കാലു പിടിക്കാൻ വന്നപ്പോൾ മുതൽ ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു..

അങ്ങനെ  ആണ് തിരിച്ചൊരു നാണയത്തിൽ കളിക്കാൻ തോന്നിയത്.. ശിവയെ വിട്ടുതന്നാൽ എന്റെ മകൾക്കല്ലേ നഷ്ടം.. നല്ല ബന്ധം ആയിരുന്നു അത് എന്ന് പറഞ്ഞപ്പോൾ ജൂലി പറഞ്ഞത് ശോഭ പറയണത് പോലെ ചെയ്യാം എന്നാണ്.. അപ്പോളാണ് നിന്റെ മരുമകൾ ആയി എന്റെ മകളെ സ്വീകരിക്കാൻ പറഞ്ഞത്..

ഇഷ്ടം ഇല്ലെങ്കിൽ കൂടി അവൾ സമ്മതിച്ചു.. പക്ഷെ അവൻ നിന്നെ ഇഷ്ടപ്പെടാൻ തുടങ്ങിട്ട് വർഷങ്ങൾ ആയി എന്ന് പിന്നീട് ആണ് ഞാൻ അറിഞ്ഞത്.. അപ്പോ ഞാൻ തീരുമാനിച്ചു ഈ രണ്ടു മക്കളുടെയും ആഗ്രഹം നടക്കരുത് എന്ന്.. ഞാൻ കരഞ്ഞു തീർത്ത കണ്ണീരിന്റെ ഇരട്ടി അവർ കരഞ്ഞു തീർക്കണം.. അത് കാണുമ്പോൾ അവളുടെ അവസ്ഥ എനിക്കൊന്നു കാണണം...

അതുപോലെ തന്നെ ഞാനും  മഹിയെ സ്നേഹിച്ചിരുന്നു... അതിലെക്കാൾ ഒക്കെ ഏറെ... എന്നിട്ട് അവസാനനിമിഷം വരെ അവൾ എന്നോട് പറഞ്ഞത്.. മഹി വരും ശോഭേടെ അച്ഛനേ കാണാൻ.. നിങ്ങൾ തമ്മിലുള്ള വിവാഹം ഞാൻ നടത്തും എന്നാ...
എത്ര വർഷം ഞാൻ കാത്തിരുന്നു..

ഒരു ഉന്മാദിനിയെ പോലെ... കഴിഞ്ഞു പോയ ആ ദിവസങ്ങൾ.. ഓർക്കാൻ പോലും ഇന്നാകുന്നില്ല... പക്ഷെ ദൈവം എനിക്കായ് കൊണ്ടു തന്ന അവസരം ആയിരുന്നു ഇത്... "

"പക്ഷെ ഈ അവസരം അമ്മയുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ശരിയായിരിക്കും പക്ഷെ എന്റെ പക്ഷം നോക്കുമ്പോൾ തകരുന്നത് ഞാൻ ആണ്.. "

അത് പറഞ്ഞു അകത്തേക്ക് നടക്കുമ്പോൾ എന്റെ കണ്ണുകൾ അണപൊട്ടി ഒഴുകുകയായിരുന്നു...

*****

"ഹലോ... മോളെ മണിക്കുട്ടി.. "

"അച്ഛാ... "

"പാസ്പോർട്ട്‌ എടുക്കേണ്ട കാര്യം  തിരുമേനി പറഞ്ഞില്ലേ മോളോട്.. "

"ഉവ്വ്.. "

"എന്താ മോൾ വരില്ലേ അച്ഛന്റെ കൂടെ... "

"അമ്മ ഇവിടെ ഒറ്റക്കല്ലേ അച്ഛാ... "

"അഹങ്കാരം ഒക്കെ ഒന്ന് ഒതുങ്ങട്ടെ എന്നിട്ട് നമുക്ക് അമ്മയെ കൂടെ കൂട്ടാം... "

"അച്ഛൻ വന്നു വിളിച്ചാൽ അമ്മ വരില്ലേ... "

"അത് മോൾക്ക്‌ അമ്മയെ ശരിക്കും അറിയാത്തോണ്ടു തോന്നുന്നതാ... അങ്ങനെ ഒന്നും മെരുങ്ങില്ല അവൾ.. "

"എന്നാലും അച്ഛൻ ഒന്നു വന്നു വിളിച്ചു നോക്കിക്കൂടെ... "

"മോൾടെ ആഗ്രഹം അതാണേൽ അച്ഛൻ വന്നു വിളിക്കാം..

പിന്നെ.. പാസ്സ് പോർട്ട്‌ എടുക്കാൻ വേണ്ട പ്രൂവ് എല്ലാം തിരുമേനിടെ കയ്യിൽ കൊടുക്ക്... ഞാൻ പോയി വാങ്ങിക്കോളാം എന്നിട്ട് നാളേക്ക് തന്നെ അപ്പോയിന്മെന്റ് എടുക്കണം.. ശിവേടെ കല്യാണത്തിന് മുന്നേ നമുക്ക് ഇവിടന്ന് പോണം... "

"ഉം... "

"എങ്കിൽ പോയി സമാധാനം ആയി ഉറങ്ങിക്കോളൂ.. "

ഫോൺ വച്ചു ഉറങ്ങാൻ കിടന്നിട്ടും കണ്ണുകൾ അടയുന്നില്ല... തലയൊക്കെ പൊളിയുന്ന പോലെ..

തലയിണയിൽ മുഖം അമർത്തി ഞാൻ കിടന്നു..

അപ്പോളാണ് ജനലോരം പയ്യെ ഭദ്രേ എന്നുള്ള വിളി കേട്ടത്... നോക്കിയപ്പോൾ ശിവ.. ഞാൻ ചാടി എണ്ണീറ്റു വാതിൽ തുറന്നു.. സമയം പതിനൊന്നര ആയി.. അമ്മേടെ കൂർക്കം വലി കേൾക്കുന്നുണ്ട്...

വീടിന് പിറകിലെ മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ നിലാവെട്ടത്തിൽ എന്നെ കാത്തു ശിവ നില്പുണ്ടായിരുന്നു..

"അമ്മ എങ്ങാനും ഉണർന്നാൽ വച്ചേക്കില്ല.. "

"തിരുമേനിയെ കണ്ടിരുന്നു ഞാൻ... തിരുമേനീ പോലും പറയുന്നത് എല്ലാം മറക്കാൻ ആണ്... തനിക്കു കഴിയോ... "

"ഇല്ല ശിവ.. പക്ഷെ അവരൊക്കെ വലിയ ആളുകൾ ആണ്.. ശിവക്കെന്തെലും പറ്റിയാൽ.. എനിക്ക് അത് താങ്ങാൻ കഴിയില്ല.. വയ്യ.. "

"ഭദ്ര എനിക്ക് എന്റെ ജീവൻ അല്ല ഭദ്ര ആണ് വലുത്... നീ ഇത് കണ്ടോ... "

ശിവ മൊബൈലിൽ കാണിച്ചു തന്ന ഫോട്ടോയിലേക്ക് ഞാൻ നോക്കി... താൻ ഉമ്മറത്തെ തൂണിൽ ചാരി ഇരിക്കുന്ന ഫോട്ടോ.. അതിനടിയിൽ എഴുതിയിരിക്കുന്ന വാചകത്തിലേക്ക് എന്റെ കണ്ണുകൾ പാഞ്ഞു..

"നിശ്ചയിച്ചതിൽ അപ്പുറം നടന്നാൽ പിന്നെ ഇവൾ ജീവനോടെ ഉണ്ടാകില്ല... കൊല്ലില്ല... പകരം വിൽക്കും... നീ ഏഴു ജന്മം എടുത്താലും പിന്നെ അവളെ ആ ചതുപ്പിൽ നിന്ന് രക്ഷിക്കാൻ ആകില്ല... "

എന്റെ കൃഷ്ണ.. എന്തിനാ ഈ പരീക്ഷണം...

"പറ ഭദ്രേ.. ഞാൻ എന്താ ചെയ്യണ്ടേ... "

"എനിക്കറിയില്ല ശിവ.. ഒന്ന് വാവിട്ട് കരയാൻ പോലും ആകുന്നില്ല കൃഷ്ണ... "

തലയിൽ കൈ വച്ചു ഇരുന്നു പോയി ഞാൻ...

"താൻ ഇങ്ങനെ കരയല്ലേ... അമ്മ എങ്ങാനും എഴുന്നേൽക്കും.... "

കണ്ണുനീർ തുടച്ചു ഞാൻ ശിവയെ നോക്കി.. ആകെ തകർന്നിരിക്കുന്നു... കയ്യുയർത്തി ആ മുടിയിൽ തടവിക്കൊണ്ട് ഞാൻ ചോദിച്ചു..

"ശിവ... "

"ഉം... "

"അച്ഛൻ എന്നെ കൊണ്ടു പോവാ.. "

"എങ്ങോട്ട്... "

"അറിയില്ല.. എന്തൊക്കെയോ പേപ്പേഴ്സ് റെഡി ആകുന്നുണ്ട്.. "

"നീ പോയാൽ.. "

"പോണം ശിവ...പോയാൽ വല്ലപ്പോളും ഒന്നും കാണുകയെങ്കിലും ആകാലോ.. "

"അപ്പൊ നീയും ഉഴിവാക്കുവാ അല്ലെ.. "

"അങ്ങനെ പറയല്ലേ ശിവ.. "

"ഞാൻ പോട്ടെ.. നീ പോയി കിടന്നോ.. "

അത് പറഞ്ഞു ശിവ ദേഷ്യപ്പെട്ടു എഴുന്നേറ്റു പോയി.. സാരല്യ... പയ്യെ പയ്യെ ശരിയാകും  ..

*****

രണ്ടു ദിവസം തിരക്കോട് തിരക്കായിരുന്നു..ഗൗരിടെ കൂടെ പോകുവാണ് എന്ന് പറഞ്ഞാണ്.  പാസ്പോർട്ട്‌ ഓഫീസിൽ പോയത്.. പക്ഷെ കൂടെ അച്ഛനും ഉണ്ടായിരുന്നു എന്ന് മാത്രം..

"മോൾക്ക്‌ എന്തേലും വാങ്ങണേൽ വാങ്ങിക്കോളൂ.. "

അച്ഛനാണേൽ എനിക്ക് എന്ത് വാങ്ങി തന്നിട്ടും തൃപ്തി ആവുന്നില്ല.. ഒരച്ഛന്റെ കരുതൽ ആദ്യമായി അറിഞ്ഞതുകൊണ്ടാകാം എന്റെ കണ്ണ് ഇടയ്ക്കിടെ നിറഞ്ഞു വന്നത്..

"ശരിക്കും അച്ഛന് എന്താ ജോലി... "

"ഈ ചോദ്യം കുറച്ചു മുന്നേ പ്രതീക്ഷിച്ചു ഞാൻ.. "

"ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ പേടി.. "

"എന്തിനാ പേടി.. മോളെ അച്ഛൻ ഇതുവരെ വഴക്കൊന്നും പറഞ്ഞിട്ടില്ലല്ലോ... "

"ഇല്ല എന്നാലും.. "

"അന്ന് ശോഭയോട് പിണങ്ങി ഇറങ്ങുമ്പോൾ അച്ഛൻ വെറും വട്ടപ്പൂജ്യം ആയിരുന്നു... നേരെ പോയത് മദ്രാസിലേക്ക്.. അവിടെ ഒരു ചെട്ടിയാരുടെ കടയിൽ എടുത്തു കൊടുക്കാൻ നിന്നു....

പിന്നെ ആ കടയുടെ മൊത്തം മേൽനോട്ടം ആയി.. അങ്ങനെ ഇരിക്കുമ്പോൾ ആണ് ചെട്ടിയാരുടെ മകൻ സിംഗപ്പൂരിൽ ബിസിനസ്‌ തുടങ്ങിയത്..

പിന്നെ കുറെ കാലം അവിടെ... വല്ലപ്പോളും നാട്ടിൽ വന്നു ഇല്ലത്തു നിന്നോ അമ്പലത്തിൽ നിന്നോ മോളെ ഒന്നു കണ്ടിട്ട് പോകും അതായിരുന്നു അച്ഛന്റെ ഇതുവരെ ഉള്ള ജീവിതം... "

"അപ്പൊ എന്നേം അങ്ങോട്ടാണോ കൊണ്ടു പോണേ.. "

"അതെ.. എന്താ ഇപ്പൊ അങ്ങനെ ഒരു ചോദ്യം.. പേടി ഉണ്ടോ അച്ഛന്റെ കൂടെ വരാൻ... "

"ഇല്ലച്ഛാ... "

അന്ന് വൈകിട്ട് അമ്പലത്തിൽ പോയി ഞാൻ കുറെ കരഞ്ഞു.. എന്നിട്ടും ഉള്ളിലെ കടൽ ശാന്തമായില്ല

*****
ശിവയെ വിളിച്ചിട്ടാണേൽ കിട്ടുന്നില്ല... നാളെ ആണ് ശിവയുടേം ചിമ്മുവിന്റെയും വിവാഹം...

പല വട്ടം ഫോണിൽ വിളിച്ചപോലും സ്വിച്ച് ഓഫ്...

എന്റെ ഭഗവാനെ... അവസാനമായി എനിക്ക് എന്റെ ശിവയോട് സംസാരിക്കണം എന്നുണ്ടായിരുന്നു..

അതും ഉണ്ടായില്ല.. നാളെ ശിവ ചിമ്മുവിന്റെ മാത്രം ആകും...

മനസ്സ് ഒരു അഗ്നിപർവതം കണക്കെ പൊട്ടാറായി നില്കുന്നു..

അപ്പോളാണ് അമ്മ പറഞ്ഞത് ഓർത്തത്..

ഇന്ന് രാത്രി താൻ പോകും.. അതിന് മുന്നേ ശിവയെ ഒന്നു കണ്ടെങ്കിൽ എന്ന് പ്രാർത്ഥിച്ചു.. നടന്നില്ല..

*****

അമ്മയോട് പറയാതെ ആദ്യമായാണ്... ഒരു യാത്ര...

അമ്മ ജൂലി ആന്റിടെ വീട്ടിലേക്ക് കല്യാണതലേന്ന് ആഘോഷം കാണാൻ പോയതും... അച്ഛൻ വണ്ടിയുമായി വന്നിരുന്നു...

എയർപോർട്ടിലേക്ക് പോകുമ്പോളും മനസ്സിൽ ശിവയെ ഒരു നോക്ക് കാണാൻ കൊതിച്ചു...

ഒരു കൊച്ചു ബാഗ് മാത്രം എടുത്തു അച്ഛന്റെ കൂടെ കാറിൽ കേറുമ്പോൾ എല്ലാ പ്രതീക്ഷകളും അസ്തമിച്ച ഒരു പാഴ്ജന്മം ആയി പോയിരുന്നു ഞാൻ...

വഴി നീളെ ഞാൻ കരഞ്ഞില്ല.. പുറത്തേക്ക് നോക്കി ഇരുന്നു...

അമ്മ വരുമ്പോൾ തന്നെ അന്നെഷിച്ചു നടക്കില്ലേ.. ഓർത്തപ്പോൾ വല്ലാത്ത വിഷമം ഉണ്ട്... എങ്കിലും ഒരു മാറ്റം ഇല്ലാതെ പറ്റില്ലല്ലോ..

ശിവ ചിമ്മു നെ താലി കെട്ടുന്നത് കാണാൻ ഉള്ള ശക്തി എന്തായാലും തനിക്കില്ല...

****

എയർപോർട്ട് ചെക്ക് ഇൻ കഴിഞ്ഞു വിസിറ്റർസ് സീറ്റിൽ തല ചായ്ച്ചു കിടന്നു ഞാൻ.. എല്ലാം ഉപേക്ഷിച്ചു പോകുകയാണ് കൃഷ്ണ... നീയെ ഉള്ളു... ന്റെ ശിവ... അമ്മ.. ആർക്കും ഒന്നും വരുത്തരുതേ.... !!!

ബാക്കി വായിക്കുവാൻ CLICK HERE....

രചന: ജ്വാല മുഖി

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top