കോളേജ് ആർട്സ് വീക്ക് വരുന്നത് കാരണം ക്ലാസ് ഒന്നും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നില്ല എന്നല്ല, ടീച്ചേർസ്നു ക്ലാസ് എടുക്കാൻ ക്ലാസ്സിൽ ഇരിക്കാൻ പിള്ളേരൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരും എന്തേലും പ്രോഗ്രാമിന്റെ ഒക്കെ പേര് പറഞ്ഞു ചാടും.
കൊച്ചുവും ടീം ഉം ഗ്രൂപ്പ് ഡാൻസ് പ്രാക്റ്റീസ് നടക്കുന്ന ടൈമിൽ ആണ് അന്നയും അവളുടെ ഫ്രണ്ട് വൈഗയും കൂടെ അങ്ങോട്ടേക്ക് വരുന്നത്.
"ഹേയ് ഹന്നാ! " അന്നാ കൊച്ചുവിനെ കൈ ഉയർത്തി വിഷ് ചെയ്തു.
"ആഹാ! അന്നമ്മോ... എന്താ ഈ വഴിക്കു?" ഹന്നാ ഓടി അവളുടെ അടുത്ത് വന്നു.
അന്ന :"ടാ... ഒരു ഹെല്പ് വേണം. "
കൊച്ചു :"പറഞ്ഞോളൂ കുഞ്ഞാടേ!" അവൾ അടുത്തിരുന്ന ടവൽ എടുത്തു മുഖം തുടച്ചു കൊണ്ട് ചോദിച്ചു.
അന്ന:"അത്, ഈ thursdayലത്തെ ബാസ്കറ്റ്ബാൾ കോമ്പറ്റിഷണിന് പേര് കൊടുത്തായിരുന്നു. ബട്ട് ടീം തികയ്ക്കാൻ ഒരാള് കൂടെ വേണം. നിനക്ക് കയറാവോ ഞങ്ങളുടെ കൂടെ? "
കൊച്ചു :"അയ്യോ, പക്ഷെ എനിക്ക് ബാസ്കറ്റ്ബാൾ ആയി ഒരു ബന്ധവും ഇല്ല. കണ്ടിട്ടുണ്ടെന്നല്ലാതെ, അതിന്റെ റൂൾസും കാര്യങ്ങളും ഒന്നും എനിക്ക് അറിയില്ല. "
അന്ന :"അതൊന്നും സാരമില്ല. നീ ചുമ്മാ കയറിയാൽ മതി. കളിക്കുന്നതൊക്കെ ഞങ്ങൾ ചെയ്തോളാം."
കൊച്ചു :"അങ്ങനെ ആണോ? എന്നാ ഒരു കൈ നോക്കാം. വെയിറ്റ്, ഞാൻ ഒന്ന് അവരോടു കൂടെ ചോദിക്കട്ടെ. "
Loading...
കൊച്ചു അവളുടെ ഫ്രണ്ട്സിനെ വിളിച്ചു ചോദിച്ചു. അവരും ഓക്കേ പറഞ്ഞു. അങ്ങനെ കൊച്ചു ഇപ്പൊ ഉള്ളതിന്റെ ഒക്കെ പുറമെ ബാസ്കറ്റ്ബാൾ കൂടെ കളിക്കാൻ തീരുമാനം ആയി.വൈകുന്നേരം ബാസ്കറ്റ്ബാൾ കോർട്ടിൽ കാണാം എന്ന് തീരുമാനിച്ചു അന്ന ഇറങ്ങി.
ഡാൻസ് പ്രാക്റ്റീസ് ഒക്കെ കഴിഞ്ഞു അവർ വൈകുന്നേരം ബാസ്കറ്റ്ബാൾ കോർട്ടിലേക്ക് ചെല്ലുമ്പോ അവിടെ പലയിടത്തായി കുറെ കുട്ടികൾ ഉണ്ടായിരുന്നു. ഇഷാനും അവന്റെ ഫ്രണ്ട്സും ഉണ്ടായിരുന്നു അവിടെ. അന്ന എത്തിയിട്ടുണ്ടായോരുന്നില്ല.
കൊച്ചു ഒക്കെ ഇഷാന്റെയും കൂട്ടരുടെയും അടുത്തു വന്നു സംസാരിക്കാൻ തുടങ്ങി. കോർട്ടിലെ ഫസ്റ്റ് row(courtside) il ആണ് ഇഷാനും കൊച്ചുവും റയാനും ഇരുന്നിരുന്നത്. കൊച്ചു അവനോടു സംസാരിക്കുന്നുണ്ടെങ്കിലും, കോർട്ടിൽ കളിച്ചു കൊണ്ടിക്കുന്ന പെൺപിള്ളേരെ വായിനോക്കി ഇരിക്കുകയാണ് ഇഷാൻ. അവൾ ചോതിക്കുന്നതിനൊക്കെ മൂളിയും ഒന്ന് രണ്ടു വാക്കുകളിലും ഒക്കെ ആണ് അവൻ ഉത്തരം പറയുന്നത്. ഇടയ്ക്കു അവൻ ആരെയോ നോക്കി ചിരിക്കുന്നതു കണ്ടപ്പോഴാണ്, അവൾ കളിച്ചുകൊണ്ടിരുന്ന പെൺപിള്ളേരെ ശ്രദ്ധിച്ചത്.
മിയ തോമസ്... സെക്കന്റ് ഇയറിലെ പോപ്പുലർ ബ്യൂട്ടി. ബ്യൂട്ടി ആണെങ്കിലും കയ്യിലിരിപ്പ് അല്പം പിശകാണ്. ഡ്രസ്സ് മാറ്റുന്നത് പോലെ ആണ് ബോയ്‌ഫ്രണ്ട്സിനെ മാറ്റുന്നത്. ഒരേ സമയം 2-3 ബോയ്‌ഫ്രണ്ട്സ് എങ്കിലും കാണും.
അവൾ കളിക്കുന്നതിനു ഇടയ്ക്കു ഇഷാനെ നോക്കി ചിരിക്കുന്നുണ്ട്. 'അപ്പൊ അതിന്റെ റെസ്പോൻസ് ആണ് ഇവിടെ നിന്ന് ഇടയ്ക്കു ഇടയ്ക്കു ഉള്ള ചിരി. ' കൊച്ചു മനസ്സിൽ pപറഞ്ഞു.
മിയ എറിഞ്ഞ ബോൾ ലൂപിൽ വീഴാതെ തെറിച്ചു പോയി. അത് കണ്ടു ഇഷാൻ വിളിച്ചു പറഞ്ഞു, " യുവർ ഫോം isnt റൈറ്റ്, മിയ ."
"വൈ ഡോണ്ട് യു ഷോ മി then? " മിയ അവനെ നോക്കി വശ്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു.
"sure!" കേൾക്കാൻ കാത്തിരുന്നത് പോലെ ഇഷാൻ ചാടി എഴുന്നേറ്റു.
അവൻ മിയുടെ പുറകിൽ ചെന്ന് നിന്ന്, അരയിൽ പിടിച്ചു അവനോടു ചേർത്ത് നിർത്തി. അവളുടെ മുഖം അവന്റെ 2 വിരലുകൾ കൊണ്ട് ഉയർത്തി ബാസ്കറ്റിലേക്കു പോയിന്റ് ചെയ്യിച്ചു. അവന്റെ കൈകൾ അവളുടെ കൈകളുടെ മേലെ വച്ചു, ചെവിയിൽ എന്തോ പറഞ്ഞു. അപ്പൊ അവൾ അവളുടെ കാൽ മുട്ട് മുൻപോട്ടു അല്പം വളച്ചു, ഇഷാൻ അവന്റെയും. എന്നിട്ടു അവർ ഒരേ സമയം ചെറുതായി ചാടി, ബോൾ ബാസ്കറ്റിലേക്കു എറിഞ്ഞു. അത് കറക്റ്റ് ആയി ബാസ്കറ്റിലേക്കു വീണു.
"yay!" എന്ന് പറഞ്ഞു മിയ തിരിഞ്ഞു അവനെ കെട്ടിപിടിച്ചു, അവൻ തിരിച്ചും.
ഇതെല്ലാം കണ്ടു കിളി പോയിരിക്കുകയാണ് ഇഷാന്റെ ഫ്രണ്ട്സും, കൊച്ചുവിന്റെ ഫ്രണ്ട്സും. ഇതുവരെ ഇഷാൻ ഇങ്ങനെ പെൺകുട്ടികൾ ആരോടും അടുത്ത് പെരുമാറുന്നത് ആരും കണ്ടിട്ടില്ല, കൊച്ചുവിനോടല്ലാതെ. കൊച്ചുവിന്റെ മുഖം ആണെങ്കിൽ അസൂയ കൊണ്ട് നിറഞ്ഞിരുന്നു. ഇഷാൻ തിരിച്ചു വരുന്നത് കണ്ടപ്പോ അവൾ ഒരു ചിരി മുഖത്തു ഫിറ്റ് ചെയ്തു. അവൻ ഒരു കള്ളചിരിയോടെ തിരിച്ചു അവരുടെ അടുത്ത് വന്നിരുന്നു.
റയാൻ :"അളിയാ. .. എന്താ ഇപ്പൊ അവിടെ സംഭവിച്ചത് ?"
ഇഷാൻ :"ആ കൊച്ചിന് ബാസ്കറ്റ് ചെയ്യുന്നതെങ്ങനെയാ എന്നൊന്ന് കാണിച്ചു കൊടുത്താ. "
വരുൺ :"എന്നിട്ടു അവള് പഠിച്ചാ?"
ഇഷാൻ :"പിന്നേ! കണ്ടില്ലേ, സന്തോഷത്തിൽ എന്നെ കെട്ടി പിടിച്ചത്. " അവൻ ഒരു വഷളൻ ചിരിയോടെ വരുണിനെ നോക്കി കണ്ണിറുക്കി, കൊച്ചുവിനെ ഒന്ന് പാളി നോക്കി. അവൾ ദേഷ്യം കടിച്ചു പിടിച്ചു ഇരിപ്പുണ്ട്.
'ഓക്കേ, അത് സക്‌സസ്! ഏറ്റിട്ടുണ്ട്. ഇവളുടെ മുഖം ഇപ്പൊ പൊട്ടൂല്ലോ!' അവൻ മനസ്സിൽ പറഞ്ഞു.
അവൻ തല ചരിച്ചു റയാനെ നോക്കുമ്പോ അവൻ മനസ്സിലായി എന്നുള്ള ഭാവത്തിൽ തലയാട്ടി.
കുറച്ചു കഴിഞ്ഞപ്പോ അന്നയും അവളുടെ കൂട്ടുകാരും വന്നു, കൊച്ചു അവരുടെ കൂടെ കളിയ്ക്കാൻ പോയി.
കളി വലിയ വശം ഇല്ലാത്തതു കാരണം, അവൾ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഓടുന്നെ ഉള്ളു. ബോൾ നേരെ വന്നാൽ, അവിടെന്നു ഓടും. എങ്ങാനും ബോൾ കയ്യിൽ കിട്ടിയാൽ, അപ്പൊ തന്നെ ആർക്കെങ്കിലും എറിഞ്ഞു കൊടുക്കും, അത് അവരുടെ ടീമിൽ ഉള്ളവർക്കാണെങ്കിലും എതിർ ടീമിൽ ഉള്ളവർക്കാണെങ്കിലും. ഇവളുടെ ഈ കാട്ടി കൂട്ടലുകൾ ഒക്കെ കണ്ടു ചിരിച്ചു മറിയുകയാണ് ഇഷാനും ഫ്രണ്ട്സും.
"എന്റെ കൊച്ചു, നിനക്ക് പറ്റുന്ന പണിക്കു നിന്നാൽ പോരെ? അനിരുദ്ധ് ചിരിച്ചു കൊണ്ട് വിളിച്ചു ചോദിച്ചു.
"പോടോ അനു ചേട്ടായി!" അവൾ തിരിഞ്ഞു നിന്ന് കോക്രി കാണിച്ചതും, ബോൾ അവളുടെ തോളിൽ വന്നു ഇടിച്ചതും ഒരുമിച്ചായിരുന്നു. അപ്രതീക്ഷിതം ആയതു കാരണം അവൾ മറിഞ്ഞു കെട്ടി ദേ കിടക്കുന്നു താഴെ. വെറുതെ താഴെ അല്ല, പോയ പോക്കിൽ, സൈഡിൽ നിന്ന മിയയെയും മറിച്ചിട്ടു.
കൈകുത്തി വീണത് കാരണം കൊച്ചുവിന് നല്ല വേദന ഉണ്ടായിരുന്നു. എല്ലാവരും വന്നു 2 പേരെയും പൊക്കി എടുത്തു. ഇഷാനു കൊച്ചുവിനെ നോക്കണം എന്നു നല്ല ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അവൻ നേരെ പോയത് മിയയുടെ അടുത്തേക്കാണ്.
മിയയ്ക്കു കാര്യമായാ പ്രശ്നങ്ങൾ ഇല്ലെങ്കിലും ഇഷാൻ തന്റെ അടുത്തേക്ക് വരുന്നത് കണ്ടപ്പോ അവൾ കയ്യിൽ പിടിച്ചു വേദന ഉള്ളത് പോലെ അഭിനയിച്ചു. ഇഷാൻ വന്നു അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു. അനിരുദ്ധ് കൊച്ചുവിനെയും.
അനിരുദ്ധ് :"ദൈവം പണ്ടൊക്കെ പിന്നെത്തേക്കു വയ്ക്കുമായിരുന്നെങ്കിലും ഇപ്പൊ സ്പോട്ടിൽ കൊടുക്കും. എന്നെ ചീത്ത വിളിച്ചതിനു കിട്ടിയതു കണ്ടോ?"
കൊച്ചു :"ഒന്ന് പോയെ, എന്റെ കൈ വേദനിച്ചിട്ടു വയ്യ, ചേട്ടായി." അവൾ കൊച്ചു കുട്ടികളെ പോലെ ചിണുങ്ങി. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.
കണ്ണുകൾ ഇവിടെ ആണെങ്കിലും, ഇഷാൻ മിയയുടെ അടുത്ത് ചോദിച്ചു,"മിയാ, ആർ യു ഓക്കേ?"
മിയ :"നോ ചേട്ടാ! നല്ല വേദന." അവൾ കൊഞ്ചി. അവളുടെ കൊഞ്ചൽ ഇഷ്ടപ്പെട്ടില്ലെങ്കിലും, അവളെ ചേർത്ത് പിടിച്ചുകൊണ്ടു അവളെ നോക്കി, "പോട്ടെ, സാരമില്ല. ഞാൻ നോക്കട്ടെ." എന്ന് പറഞ്ഞു അവളെ സീറ്റിൽ ഇരുത്തി കൈ പിടിച്ചു നോക്കി.
അനിരുദ്ധ് കൊച്ചുവിന്റെ കൈ പിടിച്ചു നോക്കുകയായിരുന്നു.
Loading...
അനിരുദ്ധ് :"ഡി, നിന്റെ വിരലനക്കിയേ."
എവിടെ അറിയാൻ! വേദനയുടെ ഇടയ്ക്കും അവൾ നോക്കി കൊണ്ടിരുന്നത് മുഴുവൻ ഇഷാനെയും മിയയെയും ആയിരുന്നു. ഇഷാൻ അവളുടെ കൈ പിടിച്ചു നോക്കുന്നത് കണ്ടപ്പോൾ, കൊച്ചുവിന്റെ ഉള്ളിൽ ഒരായിരം സൂചികൾ ഒന്നിച്ചു കുത്തുന്ന വേദന ഉണ്ടാക്കി. അവളുടെ ചുറ്റും നടക്കുന്നതൊന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല.
അവളുടെ നോട്ടം കണ്ടു അനിരുദ്ധ് ഒന്നും പറയാതെ അവളുടെ ചൂണ്ടു വിരൽ പിടിച്ചു വലിച്ചു.
"ആ..ആ...!" കൊച്ചു പെട്ടന്നുള്ള വേദനയിൽ ഒച്ച വച്ചു.
അനിരുദ്ധ് :"ആരുടെ വായിനോക്കി ഇരിക്കുവാടി പോത്തേ! "
റയാൻ : "വേദന എത്ര ഉണ്ടെങ്കിലെന്താ, കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെ."
കൊച്ചു ചമ്മി ഇരുന്നു.
അനിരുദ്ധ് :"നീരില്ല. ഇനി ഇന്നിപ്പോ കളിക്കുക ഒന്നും വേണ്ട. നിങ്ങൾ ഫ്ലാറ്റിലേക്ക് പോ. പൊന്നു, നീ ഡ്രൈവ് ചെയ്‌താൽ മതി. ഞങ്ങൾ pain കില്ലേഴ്സ് എന്തെങ്കിലും വാങ്ങിച്ചിട്ടു അങ്ങെത്തിയേക്കാം."
പൊന്നു തലയാട്ടി.
വരുൺ :"നിനക്ക് വേറെ വേദന ഒന്നും ഇല്ലല്ലോ അല്ലെ, കൊച്ചു ? ഹോസ്പിറ്റലിൽ പോണോ?"
കൊച്ചു വേണ്ടാന്ന് ചുമലു കൂച്ചി.
അനിരുദ്ധ് :"നിങ്ങൾ എന്ന പോവാൻ നോക്ക്. " പൊന്നുവിനെ നോക്കി അനിരുദ്ധ് പറഞ്ഞു.
അവർ പതിയെ എഴുന്നേറ്റു. കൊച്ചു നടന്നു മിയടെ അടുത്ത് ചെന്നു. അപ്പോഴും ഇഷാന്റെ കയ്യിൽ ആയിരുന്നു അവളുടെ കൈ. അവർ എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
കൊച്ചു :"മിയാ ചേച്ചി , ഐ ആം സോറി. ഞാൻ കണ്ടില്ല പെട്ടന്നു."
മിയ അവളെ ദേഷ്യത്തോടെ നോക്കി.
"ആളെ ഉരുട്ടി ഇട്ടിട്ടു സോറിന്നോ! എവിടെ നോക്കിയാടി നടക്കുന്നേ? മുഖത്തുണ്ടല്ലോ മത്തങ്ങാ പോലെ 2 കണ്ണ്."
കൊച്ചു :"ഞാൻ പറഞ്ഞില്ലേ, പെട്ടന്ന് കണ്ടില്ല."
മിയ :"എങ്ങനെ കാണും. വല്ലവന്മാരുടെ മുഖത്തു നോക്കി അല്ലെ അവൾ കളിക്കുന്നത്. അപ്പൊ ഇതല്ല ഇതിന്റെ അപ്പുറം സംഭവിക്കും. " അനിരുദ്ധിന്റെ മുഖത്തു നോക്കി ആണ് മിയ അത് പറഞ്ഞത്.
"ഡീ " എന്ന് വിളിച്ചു കൊണ്ട് അനിരുദ്ധ് അവളുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി. കൊച്ചു അവനെ പിടിച്ചു നിർത്തി. എന്നിട്ട് ഇഷാന്റെ മുഖത്തു നോക്കി മിയയോടായി ചോദിച്ചു, "ചേച്ചിടെ മുഖത്തും ഉണ്ടല്ലോ കണ്ണ്. ഞാൻ ഇടിക്കാൻ വരുമ്പോ മാറാമായിരുന്നില്ലേ? എന്തിന് നെഞ്ചും വിരിച്ചു എന്റെ മുന്നിൽ തന്നെ നിന്നെ. ആരുടെ മുഖത്തായിരുന്നു ചേച്ചിടെ കണ്ണ്? "
വരുൺ :"അത് പോയിന്റ്! "
മിയ :"എന്നെ ഇടിച്ചിട്ടു, എന്നെ തിരിച്ചു ചോദ്യം ചെയ്യുന്നോ ?"
ഇഷാൻ :"വിട് മിയ. നിനക്ക് വേറെ പണിയില്ലേ, ഈ പിള്ളേരോടൊക്കെ വഴക്കിടാൻ."
കൊച്ചു ദേഷ്യത്തിൽ ഇഷാനെ നോക്കി.
മിയ :"ഇഷാൻ ചേട്ടൻ പറഞ്ഞത് കൊണ്ട് ഞാൻ വെറുതെ വിട്ടു നിന്നെ. കേട്ടോടി." അതും പറഞ്ഞു അവൾ പുറത്തേക്കു പോയി. അവളുടെ വാലുകൾ 2-3 എണ്ണം പുറകെ.
ഇഷാൻ കൊച്ചുവിനു നേരെ തിരിഞ്ഞു, "നിനക്കെന്തിന്റെ കേടാ, കൊച്ചു? വെറുതെ എന്തിനാ അവളോട് വഴക്കിടാൻ ചെന്നേ?"
കൊച്ചു കണ്ണ് മിഴിച്ചു അവനെ നോക്കി, "ഐ ഡോണ്ട് believe ദിസ്! യു ആർ blaming മി? ഞാൻ ആണോ അങ്ങോട്ട് ചൂടാവാൻ ചെന്നേ. സോറി പറയാൻ വന്ന എന്നെ ആ ചേച്ചി അല്ലെ ചൊറിഞ്ഞേ?"
ഇഷാൻ :"നീ അല്ലെ അവളെ ഉരുട്ടി ഇട്ടേ? അവൾ അതിന്റെ ദേഷ്യത്തിൽ എന്തെങ്കിലും പറഞ്ഞു കാണും. അതിനു നീ ഇത്ര raise ആവുന്നതെന്തിനാ ?"
റയാൻ :"da... മതി നിർത്തിക്കേ. കൊച്ചു നീ ചെല്ല്, ഫ്ലാറ്റിലേക്ക് പോ. ഞങ്ങൾ മരുന്ന് വാങ്ങിച്ചിട്ടു വരാം."
കൊച്ചു ഇഷാനെ ഒന്നുകൂടെ ദേഷ്യത്തിൽ നോക്കിയിട്ടു അവളുടെ ഫ്രണ്ട്സിന്റെ കൂടെ നടന്നകന്നു.
അവർ പോയതും അനിരുദ്ധ്ഉം റയാനും വരുണും തിരിഞ്ഞു ഇഷാനെ നോക്കി.
അനിരുദ്ധ് :"എന്തൊരു പ്രഹസനാടോ ?"
ഇഷാൻ :"ഇതൊക്കെ ചേട്ടന്റെ ഒരു നമ്പർ അല്ലെ! !" അവൻ കണ്ണിറുക്കി കാണിച്ചു.
റയാൻ :"സത്യം പറ! നിനക്ക് ചെറുതായിട്ട് വട്ടുണ്ടോ ? അല്ലെങ്കിൽ ആരെങ്കിലും ചെയ്യുന്ന കാര്യം ആണോ ? വെറുതെ ആ പാവം പെണ്ണിനെ പിന്നേം പിരികേറ്റാൻ നടക്കുന്നു. "
ഇഷാൻ :"ഞാൻ വെറുതെ ചെന്ന് സംസാരിച്ചാൽ ഒന്നും അവൾ സമ്മതിച്ചു തരില്ലെടാ. അവളായിട്ടു എന്നോട് പറയണം. അതിനു ഇങ്ങനെ വളഞ്ഞ വഴി പിടിച്ചു അവളെ പിരി കയറ്റിയാലേ പറ്റുള്ളൂ. ഏൽക്കുന്നുണ്ട് ഏതായാലും. ഇന്ന് കണ്ടില്ലായിരുന്നോ അവളുടെ മുഖം. കുശുമ്പി പാറു. എന്തൊരു ക്യൂട്ട് ആയിരുന്നു."
അനിരുദ്ധ് :"ഓ അതൊക്കെ കാണുന്നുണ്ടായിരുന്നോ ? മറ്റേ അവളുടെ മോന്തയ്ക്കു തന്നെ ആയിരുന്നല്ലോ നോട്ടം മുഴുവനും. ഇതൊക്കെ എപ്പോ കണ്ടു! വല്ല കോങ്കണ്ണും വരും ഈ പോക്ക് പോയാൽ. ആഹ് പിന്നെ, നീ ഇവളെകൊണ്ട് പറയിപ്പിക്കാൻ നോക്കി നോക്കി അവസാനം ആ മിയ നിന്റെ തലയിൽ ആവരുത്. "
ഇഷാൻ :"അതൊക്കെ ഞാൻ നോക്കിക്കോളാം. നീ ഇത് പറ, അവളുടെ കൈക്കു എങ്ങനെ ഉണ്ട് ?"
റയാൻ :"അയ്യോടാ എന്തിന് ഇപ്പൊ ചോദിച്ചേ? ഒരു 2-3 ദിവസം കൂടെ വെയിറ്റ് ചെയ്‌യായിരുന്നില്ലേ? "
ഇഷാൻ ഇളിച്ചു കാണിച്ചു, "ഡാ പറയടാ! നല്ല വേദന ഉണ്ടോ? "
Loading...
അനിരുദ്ധ് :"ഹ്മ്മ് കൈ കുത്തിയതിന്റ വേദന ആണ്. നീരൊന്നും ഇല്ല. നാളെ അറിയാം എന്തായിന്നു."
ഇഷാൻ: "നീ വാ. നമുക്ക് മരുന്ന് വാങ്ങിക്കൊണ്ടു വന്നു കൊടുക്കാം. "
റയാൻ :"നീ കൊടുക്കുവോ ?"
ഇഷാൻ :"ഹേയ് ഞാൻ കൊടുത്താൽ ഇപ്പൊ ചെയ്തതൊക്കെ വെറുതെ ആവില്ലേ. നിങ്ങൾ ആരെങ്കിലും കൊടുത്താൽ മതി. "
അനിരുദ്ധ് :"കാര്യം ഒക്കെ ശരി. നിനക്ക് അവളെ കിട്ടണം എന്ന് തന്നെയാ എനിക്ക്, പക്ഷെ അവളെ വല്ലാണ്ടങ് വിഷമിപ്പിക്കാൻ ഒന്നും ഞാൻ കൂട്ട് നിക്കില്ല. ഇന്ന് തന്നെ അതിനു നല്ല വിഷമം ഉണ്ടായിട്ടുണ്ട്. നിന്നെ തന്നെയാ നോക്കി കൊണ്ടിരുന്നേ. നീ എന്തേലും ചോദിക്കും എന്ന് കരുതി ആവും. കണ്ണൊക്കെ നിറഞ്ഞു. "
ഇഷാൻ :"അവൾ ഒന്ന് എന്റെ ആയിക്കോട്ടെടാ. .. പിന്നെ ഒരിക്കലും, സന്തോഷം കൊണ്ടല്ലാതെ, ആ ഉണ്ടക്കണ്ണു നിറയാൻ ഞാൻ സമ്മതിക്കില്ല. "
(തുടരും...)
രചന: സെഹ്‌നസീബ്
