കോളേജിൽ നിന്ന് തിരിച്ചെത്തി കത്തിയടിച്ചിരുന്നക്കയായിരുന്നു ഇഷാനും ഫ്രണ്ടും...
ഇഷാനിന്റെ ഒപ്പം ഫ്ലാറ്റിൽ 5 പേരാണ് ഉള്ളത്. അമൻ, അനിരുദ്ധ് , വരുൺ , ഹാഷിം , പിന്നെ റയാൻ ഉം. റയാൻ ക്ലാസ് തുടങ്ങിയിട്ട് എത്തിയിട്ടഇല്ല. അവൻ കാനഡയിൽ സിസ്റ്റർ ന്റെ കൂടെ ഒരു മാസം നിക്കാൻ പോയതാണ്. ഒരാഴ്ച കൂടെ കഴിഞ്ഞേ തിരിച്ചെത്തു . ഇവർ സെക്കന്റ് ഇയർ തൊട്ടു ഒരുമിച്ചു താമസിക്കുന്നവരാണ് . കട്ട ദോസ്തുക്കളും. ഇപ്പൊ തേർഡ് ഇയർ ആയി.
"ഹോ! ഇന്ന് റെക്കോർഡ് എഴുതിനല്ലോ എന്ന് വിചാരിച്ചു ഡെസ്പ് അടിച്ചിരുന്നതായിരുന്നു. കറക്ട് ടൈമിൽ അല്ലെ ദൈവം അവരെ മുന്നിൽ കൊണ്ടിട്ടത്! നിനക്ക് 2 തല്ല് കൊണ്ടെങ്കിൽ എന്താ, അവളെ നിന്റെ ജൂനിയർ ആയി തന്നെ കൊണ്ട് വന്നു തന്നില്ലേ. god, tussi great ho ji" വരുൺ പറഞ്ഞു.
"നല്ല കിടിലൻ പിള്ളേരാണ് എല്ലാം. കാണാൻ എന്ന ലുക്ക് ആണ്!" അമൻ ന്റെ വക കമന്റ്.
"ആരെ വേണേലും നീ ഒക്കെ നോക്കിക്കോ. പക്ഷെ... ആ സന മെഹ്‌റിന്... എന്റെ സന ... അവളെന്റെ ആണ്. ആ ഭാഗത്തോട്ടു നോക്കിയാൽ നോക്കുന്നവന്റെ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും." ഹാഷിം എല്ലാവരോടും ആയി പറഞ്ഞു.
"ഏഹ്! അപ്പൊ ഒരെണ്ണത്തിനെ കാര്യം തീരുമാനം ആയി! എന്നാലും പിന്നേം ഉണ്ടല്ലോ 4 എണ്ണം. എനിക്ക് ഒരെണ്ണം അങ്ങ് decide ചെയ്യാൻ പറ്റുന്നില്ല. ആ വരട്ടെ ടൈം ഉണ്ടല്ലോ." വരുൺ പറഞ്ഞു.
Loading...
ഇതൊന്നും ശ്രദ്ധിക്കാതെ കൊച്ചുവിനെ ആലോചിച്ചു കൊണ്ടിരിക്കുവായിരുന്നു നമ്മുടെ ഇഷാൻ. അവൻ അടുത്ത് വന്നു നിന്നപ്പോ ഉള്ള അവളുടെ വെപ്രാളവും ചമ്മുമ്പോൾ ഉള്ള അവളുടെ വളിച്ച ചിരിയും പേടിച്ഛ് ഉണ്ടക്കണ്ണുകൊണ്ടുള്ള നോട്ടവും ഒക്കെ ആലോചിച്ചു അവൻ വേറെ ഒരു ലോകത്തായിരുന്നു. അവളുടെ കയ്യിൽ പിടിച്ചപ്പോ ഉള്ളിൽ ഒരു സ്പാർക് ഫീൽ ചെയ്തത് അവൻ ഓർത്തു ഇരുന്നു. പെട്ടന്നാണ് കണ്ണിന്റെ മുന്നിലൂടെ എന്തോ പോയത് പോലെ അവനു തോന്നിയത്. .. ഞെട്ടി നോക്കിയായപ്പോ അനിരുദ്ധ് ആണ്. മുഖത്തിന്റെ മുന്നിലൂടെ കൈ വീശുവാ . ചുറ്റും ഇരിക്കുന്നവൻമാരും അവന്റെ മുഖത്തോട്ടു മിഴിച്ചു നോക്കി ഇരിക്കുന്നുണ്ട് .
"ഏഹ്! എന്താ?" ഇഷാന് അവരോടായി ചോദിച്ചു.
"അത് തന്നെയാ ഞാനും ചോദിക്കുന്നെ! നീ ഇത് ഏതു ലോകത്താ? എന്തിനാ അവന്റെ കയ്യിൽ പിടിച്ചേക്കുന്നേ ?" അപ്പോഴാണ് അവൻ തന്റെ അടുത്തിരിക്കുന്ന അമൻ ന്റെ കയ്യിൽ പിടിച്ചിരിക്കുവാണെന്നു ശ്രദ്ധിച്ചത്.
അയ്യേ ന്നു പറഞ്ഞു അവൻ അമന്റെ കൈ തട്ടി എറിഞ്ഞു.
"എന്താടാ മോനെ ഒരു വശപ്പിശക്! റിലേ ഇല്ലാത്ത ഒരു ഇരിപ്പും... ഒരു വഷളൻ ചിരിയും... കയ്യിൽ പിടിത്തവും... എന്താണ്?? ഏഹ്? ഏഹ്?" അമൻ ഇഷാന് നെ ഇടുപ്പിൽ കളിയായി കുത്തി കൊണ്ട് ചോദിച്ചു.
"എന്ത്! ഒന്നും ഇല്ല! നാളെ അവൾക്കിട്ടു എന്ത് പണി കൊടുക്കാം ന്നു ആലോചിച്ചിരുന്നത് ആണ്. അല്ലാതെ ആ വട്ടുകേസ് നെ ഒക്കെ ആരെങ്കിലും നോക്കുവോ!" ഇഷാൻ ചമ്മൽ മറച്ചുകൊണ്ട് പറഞ്ഞു.
"ഉവ്വ് ഉവ്വേ! നീ ആ ഹന്നാ കൊച്ചിനേം കൊണ്ടേ പോവത്തൊള്ളൂ. " വരുൺ പറഞ്ഞു.
"സത്യം. എനിക്കും തോന്നിയത്... ഇവന്റെ നോട്ടം മൊത്തത്തിൽ ഒരു വശപിശകായിരുന്നു. അവൻ അവളുടെ അടുത്ത് പോയി നിന്നപ്പോ, സത്യം പറയാല്ലോ അളിയാ, ഞാൻ ഒരു കിസ്സടി പ്രതീക്ഷിച്ചു. അമ്മാതിരി നിപ്പല്ലായിരുന്നോ ഇവൻ!" അമനും പറഞ്ഞു.
ഒന്ന് പോഡാവ്വെ! അവളുടെ തനി സ്വരൂപം ഞാൻ കണ്ടതാ അന്ന്! നല്ല കൂടിയ ഇനം ഭ്രാന്തോള്ള ഐറ്റംസ് ആണ് അതൊക്കെ! അറിഞ്ഞുകൊണ്ട് ആരെങ്കിലും അതിനെ ഒക്കെ എടുത്തു തലയിൽ വൈകുവോ!" ഇഷാൻ പറഞ്ഞു.
"എന്ന ശെരി... ബെറ്റ് വയ്ക്കാം. ഞാൻ പറയുന്നു ഈ സെമസ്റ്റർ.. അല്ലെങ്കിൽ അത് വേണ്ട... ഈ ഇയർ തീരുന്നതിനു മുന്നേ നിനക്ക് അവളോട് മുടിഞ്ഞ പ്രേമോം പറഞ്ഞു പുറകെ പോവുംന്ന്. " വരുൺ challenge ചെയ്തു.
"ആ ശെരി... അങ്ങനെ ഞാൻ പോയാൽ നിന്റെ ഒരു മാസത്തെ എല്ലാ ചിലവും എന്റെ വക. ഇല്ലെങ്കിൽ എന്റെ ചെലവ് നീ എടുക്കും. " അങ്ങനെ അമാനിന്റെയും അനിരുദ്ധിനെയും ഹാഷിഇന്റെയും മുന്നിൽ വച്ചു, വരുൺ ഇന്റെ എടുത്താൽ പൊങ്ങാത്ത ചെലവ് താൻ എടുക്കേണ്ടി വരും എന്ന് അറിയാതെ, ഇഷാനും വരുൺ ഉം കൈ കോർത്ത് bet ഉറപ്പിച്ചു.
മുന്നത്തെ പോലെ തന്നെ ഇന്നും, ഈ developments ഒന്നും അറിയാതെ കൊച്ചുവും പിള്ളേരും പോത്ത് പോലെ കിടന്നു ഉറങ്ങുവായിരുന്നു .
***********************************************
ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു... സീനിയർസ് ന്റെ വക അല്ലറ ചില്ലറ റാഗിങ് ഒക്കെ മുറയ്ക്ക് നടക്കുന്നുണ്ടായിരുന്നു. കാണാൻ കൊള്ളാവുന്ന പെൺപിള്ളേർടെ ഗാംഗ് ആയതു കൊണ്ട് ഒരുമാതിരി എല്ലാ സീനിയർസ്, പ്രത്യേകിച്ചു കോഴി സീനിയർസ്. .. ഇവരെ പ്രത്യേകം ടാർഗറ്റ് ചെയ്യുമായിരുന്നു. 3 മാസത്തേക്ക് കുരുത്തക്കേടൊന്നും പുറത്തെടുക്കരുതെന്നു അറിയാവുന്നതു കൊണ്ട് നമ്മടെ പിള്ളേരും ഒക്കെ കടിച്ചു പിടിച്ചു സഹിച്ചു.
ഇതിനിടയ്ക്ക് ഇഷാനും ഫ്രണ്ട്സും ഇവർക്ക് നല്ല പണി കൊടുക്കുന്നുണ്ടായിരുന്നു. പിന്നെയും പല പല റെക്കോർഡ്‌സ് അവർ എഴുതേണ്ടി വന്നു. .. ഇവരുടെ ഫുട്ബോൾ കളിക്ക് ടവൽ ബോയ്സ് ന്റെ ... അല്ല ഗേൾസിന്റെ പണി, എന്തിനു, അവന്മാരുടെ ബൈക്ക് വരെ കഴുകിപ്പിച്ചു. കോളേജ് കാന്റീനിൽ നിന്നു ഒരുമാതിരിപ്പെട്ട ദിവസങ്ങളിൽ എല്ലാം കൊച്ചുന്റെ ചിലവിൽ ഫുഡ് ഉം വാങ്ങിപ്പിച്ചു. എന്ത് പണിക്കും കൊച്ചുനു ഇച്ചിരി എക്സ്ട്രാ പണി കൊടുക്കാൻ ഇഷാൻ ഇപ്പോഴും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇഷാനിനോട് ആദ്യം തോന്നിയ അട്ട്രാക്ഷൻ വന്നതിലും സ്പീഡിൽ കൊച്ചൂന്റെ മനസ്സിൽനിന്ന് ആവി ആയി.
ഇഷാനിന്റെ ഒക്കെ ജൂനിയർ girls നോടുള്ള പ്രത്യേക അറ്റെൻഷൻ അവരുടെ ക്ലാസ്സിൽ, പ്രത്യേകിച്ച് ഒരു ഗാങ്ങിൽ സംസാരവിഷയം ആയിരുന്നു. ഇഷാനിനോട് വന്നപ്പോ തൊട്ടു പ്രേമം ന്നു പറഞ്ഞു പുറകെ നടക്കുന്ന benedetta D'souza ക്കു റാഗിങ് നു വേണ്ടി പോലും ഇഷാൻ വേറെ പെണ്ണുങ്ങളോട് സംസാരിക്കുന്നതും അവരെ ശ്രെദ്ധിക്കുന്നതും ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. ഫുൾ ടൈം അവനെ വായി നോക്കി ഇരിക്കുന്നത് കാരണം അവന്റെ മുഖത്തു ഹന്നയെ കാണുമ്പോ പെട്ടന്നുണ്ടാവുന്ന തിളക്കം അവൾ ശ്രദ്ധിച്ചിരുന്നു. പക്ഷെ ഇഷാന് നെ കാണുമ്പോ ചെകുത്താൻ കുരിശു കണ്ടത് പോലെ ഉള്ള ഹന്നയുടെ നോട്ടം അവൾക്കു ഒരു പരിധി വരെ സമാധാനം കൊടുത്തു. എന്നിരുന്നാൽ പോലും എപ്പോഴും അവളുടെയോ അവളുടെ വാളുകളുടെയോ കണ്ണ് ഹന്നാ ആൻഡ് ടീം ന്റെ കൂടെ ഉണ്ടായിരുന്നു.
അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു വൈകുന്നേരം കൊച്ചുനെയും മെഹ്രുനെയും ഇഷാൻ ഒക്കെ പോകുന്നത്. എന്തിനാ. .. അവര് ഫുട്ബോൾ കളിയ്ക്കാൻ പോകുന്നു. .. അതിനു ടൗവ്വലും വെള്ളവും ഒക്കെ എടുത്തു കൊടുക്കാൻ. പൊന്നും മാളുവും അമ്മുവും നേരെത്തെ ഹോസ്റ്റൽ യിലേക്ക് പോയത് കൊണ്ട് അവര് രക്ഷപ്പെട്ടു.
Loading...
"കോപ്പ്! മര്യാദയ്ക്ക് നേരെത്തെ പോയാൽ മതിയായിരുന്നു. അവളുടെ ഒരു ലൈബ്രറി പോക്ക്! അല്ലായിരുന്നെകിൽ ഇപ്പൊ റൂമിൽ പോയി netflix ഉം കണ്ടിരിക്കയിരുന്നു." കൊച്ചു പിറുപിറുത്തു.
"അതിനു ഞാൻ അറിഞ്ഞോ ഇവന്മാര് ഇന്നും പോക്കും ന്നു! ഒരാവശ്യം ഇല്ലായിരുന്നു ലൈബ്രറി പോവേണ്ട. ആ ബുക്ക് ആണെങ്കിൽ റിട്ടേൺ ഉം ചെയ്യാൻ പറ്റിയില്ല.കറക്റ്റ് ഇവന്മാരുടെ മുന്നിൽ വന്നു ചാടി കൊടുക്കുകയും ചെയ്‌തു." മെഹ്രു പതിയെ പറഞ്ഞു.
"എന്താ രണ്ടും കൂടെ അവിടെ? ഞങ്ങൾക്കുള്ള quotation ആണോ?" ഡ്രസ്സ് മാറി അങ്ങോട്ടേക്ക് വന്ന ഹാഷിം അവരോടു ചോദിച്ചു.
"അയ്യോ അല്ല ചേട്ടായി... ഞങൾ ഈ ഗ്രൗണ്ട് നെ കുറിച്ചുക്ക് പറയുവായിരുന്നു..." കൊച്ചു പറഞ്ഞു.
"ഗ്രൗണ്ട് നെ കുറിച്ചു എന്ത്?" ഹാഷിം ന്റെ പുറകിൽ വന്ന ഇഷാൻ ആണ്.
"ഏഹ്! അത്... അല്ല... നല്ല വെല്യ ഗ്രൗണ്ട് ആണല്ലോ... ഞങ്ങളുടെ സ്കൂളിൽ ഉള്ളത് ഇത്രേം പച്ചപ്പ് ഇല്ലായിരുന്നു. പിന്നെ വൈകുന്നേരം വെയിലും കൊണ്ട് ഇവിടെ ഇരിക്കാൻ നല്ല രസം ഉണ്ട്. .. അങ്ങനെ ഒക്കെ. " അപ്പൊ വായിൽ വന്നത്, കൊച്ചു ഇഷാൻ നെ നോക്കാതെ ഗ്രൗണ്ടിൽ നോക്കി കൈകൊണ്ടും മുഖം കൊണ്ടുമൊക്കെ പല ടൈപ്പ് expressions ഇട്ടു പറഞ്ഞു.
അത് കേട്ട് ആക്കിയ പോലെ തലയാട്ടിക്കൊണ്ടു ഇഷാൻ ഹാഷിം നെയും വിളിച്ചു കളിയ്ക്കാൻ പോയി.
അവര് കളി തുടങ്ങിക്കഴിഞ്ഞപ്പോ കൊച്ചുവിന്റെയും മെഹ്രുവിന്റേയും ഉള്ളിലെ കുളക്കോഴി തലപൊക്കി.
ഡി ആ ഹാഷിം ന്റെ calves കണ്ടോ!" മെഹ്രു പറഞ്ഞു.
"mmmm... അനിരുദ്ധ് ചേട്ടായി മെലിഞ്ഞതാണേലും നല്ല കിടിലൻ ബോഡി ആണ്." കൊച്ചു അനിരുദ്ധ് നെ സ്കാൻ ചെയ്തു കൊണ്ട് പറഞ്ഞു.
അപ്പോഴാണ് അനിരുദ്ധ് ബോൾ ഇഷാന് നു പാസ് ചെയ്യുന്നത്. naturally, കൊച്ചു ന്റെ കണ്ണുകൾ ഇഷാന് നു പിന്നാലെ പോയി. ..
"കയ്യിലിരിപ്പ് നല്ല ചൊറി ആണെങ്കിലും ഈ ഇഷാൻ ന്റെ ബോഡി ഒരു രക്ഷ ഇല്ല... head to toe... മുടിഞ്ഞ ലുക്ക് മോളേ!" കൊച്ചു അവനെ നോക്കി അയവിറക്കി.
"ഞാൻ എന്തായാലും ഹാഷിമിനെ വളയ്ക്കാണ് തീരുമാനിച്ചു. ഇരിക്കട്ടെ ഒരു മൊഞ്ചൻ നമ്മുടെ കൂടെ." മെഹ്രു പറഞ്ഞു.
"ഹ്മ്മ്മ്. .. ഇഷാൻ നെ നോക്കേണംന്നൊക്ക ഉണ്ട്. .. അങ്ങേരുടെ കയ്യിലിരിപ്പ് മര്യാദയ്ക്കായിരുന്നെങ്കിൽ ഒന്ന് നോക്കാമായിരുന്നു. ഇത് ഇപ്പൊ എന്നെ അരച്ചു കൊടുത്താൽ വലിച്ചു കുടിക്കാൻ റെഡി ആയിട്ടാണ് അങ്ങേരു ഫുൾ ടൈം നിപ്പ്. അതിനിടയ്ക്ക് പ്രേമം ന്നു പറഞ്ഞു ചെന്നാൽ എന്നെ വലിച്ചു വാരി ഭിത്തിയിൽ ഒട്ടിക്കും. മനസ്സൊന്നു കണ്ട്രോൾ ചെയ്യാം ന്നു വച്ചതിരുന്നാൽ അപ്പൊ ദേണ്ടെ കുട്ടിയുടുപ്പും ഇട്ടു മുന്നിൽ വന്നു ഫുൾ ബോഡി ഷോ അല്ലെ! എന്നാലും എന്റെ കർത്താവേ... ഇതിങ്ങനെ കണ്ടു വെള്ളം ഇറക്കാനുള്ള യോഗം അല്ലെ നീ എനിക്ക് തന്നുള്ളൂ. പൊറോട്ടേം ബീഫും മുന്നിൽ വച്ചിട്ട് കഴിക്കരുതെന്നു പറഞ്ഞത് പോലെ. ഏതു നേരത്താണോ എനിക്ക് ഇങ്ങേരെ തള്ളിയിടാൻ തോന്നിയെ." കൊച്ചു നെടുവീർപ്പെട്ടു.
"പോട്ടെടാ..." മെഹ്രു അവളെ ആശ്വസിപ്പിച്ചു.
"ആ പൊയിലിലെ! " കൊച്ചു ചുണ്ടു മലർത്തി കൊച്ചു കുട്ടികൾ പോലെ വിഷമം ഭാവിച്ചു.
ഇതൊക്കെ പുറകിൽ നിന്ന് 2 പേര് കേൾക്കുന്നതൊന്നും അറിയാതെ കൊച്ചു ഉം മെഹറുവും അവരുടെ വായിനോട്ടവും കമന്റ് അടിയും തുടർന്നു.
(തുടരും....) അതേ അടുത്ത ഭാഗം 4 മണിക്കാണ്, നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....
രചന: സെഹ്‌നസീബ്
