ഒരു Complicated ലൗ സ്റ്റോറി, ഭാഗം 4

Valappottukal

കൊച്ചു അടുത്ത് നിന്ന മെഹ്രുവിന്റെ മുഖത്തേക്ക് നോക്കി ... വല്ലാത്തൊരു എക്സ്സ്പ്രെഷൻ  ആയി സീനിയർസ് നെ നോക്കി നിക്കുന്നുണ്ട്. .. കൊച്ചു തന്റെ ഇപ്പുറത്തെ സൈഡിൽ  നിന്ന അമ്മു ന്റെ മുഖത്തു നോക്കി. .. അവൾ കണ്ണ് കൊണ്ട് ഇഷാൻ ന്റെ കാലിലേക്ക് കാണിച്ചിട്ട് വീണോ ന്നു ചുണ്ടനക്കി. അവളെ കണ്ണ് കൊണ്ട് പട്ടിന്നു വിളിച്ചിട്ടു നല്ല സ്ലോ ആയിട്ട് ഇഷാൻ ന്റെ മുഖത്തേക്ക് നോക്കി. വേറെ ഒന്നും കൊണ്ടല്ലെട്ടോ. .. പേടിച്ചിട്ടു തല തിരിയാഞ്ഞതാ. ഫൈനലി അവളുടെ നോട്ടം ഇഷാൻ ന്റെ മുഖത്തു ചെന്ന് നിന്ന്. അവന്റെ മുഖത്തെ ദേഷ്യം കണ്ടു അവൾ പെട്ടന്ന് തല താഴ്ത്തി.

"എന്താ മോളെ? ഇന്ന് മുഖത്തിനു ഒരു വോൾടേജ് ഇല്ലല്ലോ. എന്തെ പാപ്പം കഴിച്ചില്ല?" അമൻ ചോദിച്ചു.

നോ റെസ്പോൻസ്!

5 ഉം തലയും കുനിച്ചു നിപ്പാണ്.

"എന്താടി നിന്റെ ഒക്കെ നാവിറങ്ങി പോയോ?" ഇഷാൻ ഉറക്കെ ചോദിച്ചു.
Loading...

"അത് ചേട്ടാ... സോറി... അറിയാതെ... കാർ... കാലു... ഇനി ചെയ്യൂല്ല" പൊന്നു ഞെട്ടി പിച്ചും പെയ്യും പറയുന്നത് പോലെ പറഞ്ഞു.

"എന്തോന്ന്?" ഇഷാൻ വീണ്ടും ചോദിച്ചു.

"അല്ല അത് അന്ന്. .. പെട്ടന്ന് അങ്ങനെ കാർ il ചവിട്ടി നിക്കുന്നത് കണ്ടപ്പോ... അറിയാതെ ദേഷ്യം വന്നപ്പോ. .. സോറി ചേട്ടാ. .." പൊന്നു വീണ്ടും പറഞ്ഞു.

"അതിനു നീ അല്ലല്ലോ... ഇവൾ അല്ലെ പ്രെശ്നം ഉണ്ടാക്കിയത്. ഇവള് പറയെട്ടെ സോറി." ഇഷാൻ കൊച്ചു നെ നോക്കി പറഞ്ഞു.

അവൾ ഇപ്പോഴും തല താഴ്ത്തി നിൽക്കുവാണ്.

"എന്താടി നിനക്ക് നാവില്ലെ?" ഇഷാന് കൊച്ചു ന്റെ കുറച്ചു അടുത്തേക്ക് വന്നു ചോദിച്ചു.

വീണ്ടും അവളുടെ ഭാഗത്തു നിന്ന് ഒരു റെസ്പോൺസ്  ഉം വരാഞ്ഞപ്പോ അവനു ദേഷ്യം കൂടി . അവൻ അലറി ... "എന്താടി നിനക്ക് നാവില്ലെ??"

പേടിച്ചങ്കിലും തല താഴ്ത്തി പിടിച്ചു, ഉള്ള ധൈര്യം ഓക്ക് സംഭരിച് അവൾ പതിയെ പറഞ്ഞു "ചേട്ടായി ന്റെ കാറിൽ  ചവിട്ടിയത് കൊണ്ടല്ലേ!"

അവളുടെ റിപ്ലൈ കേട്ട് എല്ലാവരും ഞെട്ടി. പൊന്നു അടക്കി പിടിച്ച സ്വരത്തിൽ പറഞ്ഞു "നശിപ്പിച്ഛ് "... പക്ഷെ സൗണ്ട് ഒരല്പം കൂടി പോയി. .. അവളുടെ അടുത്ത് നിന്ന അനിരുദ്ധ് അത് കേട്ട്. .. അവനു ചിരി വന്നെങ്കിലും അവൻ കണ്ട്രോൾ ചെയ്തു.

ഇഷാൻ ദേഷ്യം അടക്കാൻ എന്നോണം കണ്ണടച്ചു ഒരു മുഷ്ടി ചുരുട്ടി ശ്വാസം നല്ലോണം ഉള്ളിലേക്ക് എടുത്ത് നിശ്വസിച്ചു. അവൻ അവളുടെ അടുത്തേക്ക് നടന്നു. .. അവൻവയ്ക്കുന്ന ഒരു സ്റ്റെപ് നും കൊച്ചു ഒരു സ്റ്റെപ് പുറകിലേക്ക് വച്ചു. ഒരു 3-4 സ്റ്റെപ് അങ്ങനെ വച്ചു കഴിഞ്ഞപ്പോ അവൾ ഒരു മരത്തിൽ പോയി തട്ടി നിന്നു. ഇഷാൻ പതുക്കെ അവളുടെ രണ്ടു വശത്തുമായി കൈ വച്ചു അവളെ കൈക്കുള്ളിൽ ബ്ലോക്ക് ചെയ്തു.

കർത്താവേ ഈ മരത്തിൽ വല്ല ഓട്ടയോ മറ്റോ ഉണ്ടോ എന്നെ ഒന്ന് അപ്പുറത്തേക്ക് എത്തിക്കാൻ !' കൊച്ചു ന്റ മൈൻഡ് വോയിസ് ആണ്... പക്ഷെ മൈൻഡ് വോയിസ് ആണെങ്കിലും ഈ ആലോചിച്ചത് ഫുൾ പല പല എക്സ്സ്പ്രെഷൻസ്  ആയി അവളുടെ മുഖത്തു മിന്നി മറഞ്ഞു പോയി... അവസാനം അവളുടെ കണ്ണുകൾ അവന്റെ മുഖത്തു വന്നു നിന്ന്. അവന്റ മുഖത്തെ ദേഷ്യം അവളുടെ കണ്ണുകളിൽ ഭയം നിറച്ചു.

പെട്ടന്ന് ഇഷാൻ ന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു. അതെടുക്കാൻ വേണ്ടി അവൻ മരത്തിൽ അവളുടെ സൈഡിലായി വച്ചിരുന്ന കൈ എടുത്തു. പെട്ടന്ന് അവൻ അനങ്ങിയപ്പോ അവൾ ഞെട്ടി. ...

അവൾ കൈ കൊണ്ട് രണ്ടു കവിളും പൊത്തി കണ്ണും അടച്ചുകൊണ്ടു പെട്ടന്ന് പറഞ്ഞു "അയ്യോ ചേട്ടാ തല്ലല്ലേ. .. അറിയാതെ പറ്റിപോയതാ . .. സോറി. . ഇനി ചെയ്യൂല്ല" ഇത് പറഞ്ഞിട്ടും അവൾ കണ്ണ് തുറക്കാതെ കവിളിൽ കയ്യും പിടിച്ചു നിൽപ്പാണ്. ഇഷാന് അവളുടെ നിൽപ്പ് കണ്ടപ്പോ ചിരി വന്നു. പുറകിൽ നിൽക്കുന്ന അവന്റെ ഫ്രണ്ട്സ് ഉം ചിരിക്കുന്നുണ്ട് . കൊച്ചു ന്റെ ഫ്രണ്ട്സ് എന്താ ചെയ്യേണ്ടെന്ന് അറിയാതെ നിന്നിടത്തു നിന്ന് അനങ്ങാതെ നിൽപ്പുണ്ട്.

കുറച്ചു നേരം ആയിട്ടും ഒന്നും സംഭവിക്കാത്തത് കൊണ്ട് എന്താ നടക്കുന്നത് ന്നു അറിയാൻ കൊച്ചു പതിയെ ഒരു കണ്ണ് തുറന്നു നോക്കി. നോക്കുമ്പോ ഇഷാൻ അവളുടെ മുന്നിൽ കയ്യും കെട്ടി ഒരു പുഞ്ചിരിയും ആയി നിക്കുന്നു.
Loading...

"ശെരി നിന്നെ ഞാൻ തല്ലുന്നില്ല. പക്ഷെ വെറുതെ വിടുമെന്ന് പൊന്നു മോള് വിചാരിക്കേണ്ട. നിനക്കുള്ള ആദ്യത്തെ പണി, ഒരു ചെറിയ ഡോസ് ,ഇപ്പൊ തരാം. ഡാ അമൻ. .. നമ്മടെ റെക്കോർഡ്സ് ഇങ്ങു എടുത്തേ." ഇഷാൻ ഇതും പറഞ്ഞു കൊച്ചു ന്റെ കയ്യിൽ പിടിച്ചു അവളെ അവളുടെ ഫ്രണ്ട് സ് ന്റെ അടുത്ത് കൊണ്ട് വന്നു നിർത്തി... അപ്പോഴേക്ക് അമൻ കുറച്ചു റെക്കോർഡ്സ് ഉം കുറെ ഫോട്ടോസ്റ്റാറ്സ് ഉം ആയി വന്നു... "മക്കള് ധ ഇവിടെ ഇരുന്നു ചേട്ടന്മാരുടെ ഈ റെക്കോർഡ് കമ്പ്ലീറ്റ് ചെയ്തിട്ട് ഇന്ന് പോയാൽ മതി. "

അവര് ഞെട്ടി പരസ്പരം നോക്കി. ..

"ഇതിലും ഭേദം തല്ലായിരുന്നു" അമ്മു അടക്കം പറഞ്ഞു...

"മിണ്ടാതിരിയെടി പട്ടി" മെഹറു പതുക്കെ അമ്മു നോട് പറഞ്ഞു.

അങ്ങനെ 5 പേരും അവിടെ റെക്കോർഡ്‌സ് എഴുതാൻ തുടങ്ങി. .. ഇവര് എഴുതുന്നതും നോക്കി ഇഷാൻ & ഗാംഗ്‌ അപ്പുറത്തിരുന്നു.

ഒരെണ്ണം തീർത്ത സമാധാനത്തോടെ കൊച്ചു തല പൊക്കിയപ്പോ മുന്നിലേക്ക് അടുത്ത് വന്നു. അതി ദയനീയം ആയ ഒരു ലുക്ക് ഇഷാന് നു നേരെ കൊടുത്തപ്പോ അവൻ കണ്ണുരുട്ടി "എഴുതെടി " എന്ന് പറഞ്ഞു.

അങ്ങനെ അവിടെ ഉണ്ടായിരുന്ന 7-8 സീനിയർസ് ന്റെ ഒക്കെ റെക്കോർഡ്‌സ് എഴുതി തീർന്നപ്പോഴേക്കു 4 മണി ആവാറായി. റെക്കോർഡ്‌സ് ഒക്കെ തിരിച്ചു കൊടുത്തു അവർ പതിയെ എഴുന്നേറ്റു.

"ഞങ്ങൾ പൊയ്ക്കോട്ടേ?" പൊന്നു എല്ലാവരെയും നോക്കി ചോദിച്ചു.

"ഹാ! അങ്ങനെ അങ്ങു പോയാൽ എങ്ങനാ! നമ്മൾ ഇത് വരെ പരിചയപ്പെട്ടില്ലല്ലോ! എന്താ മക്കളുടെ ഒക്കെ പേര്? ആദ്യം താൻ തന്നെ പറ." മെഹ്രു നെ നോക്കി ഹാഷിം ചോദിച്ചു.

"സന മെഹ്‌റിന്" മെഹ്രു പതിയെ പറഞ്ഞു. ആഹാ താത്ത കുട്ടി! ഷാൾ  ചുമ്മാ കഴുത്തിലിട്ടിരിക്കുന്നതു കാരണം അവനു അവള് മുസ്ലിം ആണോ എന്ന് ഉറപ്പിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല... 'yaaas! മൈ ഉമ്മിച്ചി കുട്ടി ഈസ് ഹിയർ!' അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് ഇഷാൻ നു ഒരു പുഞ്ചിരി കൈമാറി.

അടുത്ത് പൊന്നു ന്റെ ഊഴം ആയിരുന്നു. .. "ഐറിൻ  മാർത്ത"... അനിരുദ്ധ് ന്റെ മുഖത്തു നോക്കിയാണ് അവൾ പറഞ്ഞത്. അവൻ അവളെ നോക്കി പുഞ്ചിരിച്ചു.

"പച്ച ചുരിദാർ... പേര് പറഞ്ഞോളൂ. .. " വരുൺ ചോദിച്ചു. .. "മിഥില ശേഖർ" അവൾ ഉത്തര പറഞ്ഞു. "നൈസ് നെയിം " വരുൺ പറഞ്ഞു.

"അന്ന് വെറുതെ നിന്ന എന്നെ ചീത്ത വിളിച്ച ഈ മോൾടെ പേരെന്താ?" അമൻ അമ്മു ന്റെ അടുത്തായി വന്നു നിന്ന് ചോദിച്ചു. "മിലി...മിലി അറയ്ക്കൽ" അവൾ പതിയെ അവന്റെ അടുത്ത് നിന്ന് മാറി നീങ്ങിക്കൊണ്ടു പറഞ്ഞു. "ഇഷ്ടായി... ഇഷ്ടായി...." അമൻ നിവിൻ പോളി സ്റ്റൈൽ il തലയാട്ടികൊണ്ടു പറഞ്ഞു.

അവസാനം കൊച്ചു ന്റെ മുഖത്തായി എല്ലാ കണ്ണുകളും. .. "ഹന്ന  എലിസബത്ത് " അവൾ പതുക്കെ പറഞ്ഞു.

"എന്താ?" ഇഷാൻ ചോദിച്ചു. .. അവൻ കേട്ട്. .. പക്ഷെ എന്നാലും അവളെ വെറുതെ ചൊറിയാൻ ഒരു  ആഗ്രഹം

"ഹന്ന എലിസബത്ത് "

ഇഷാൻ കുറച്ചു നേരം അവളുടെ മുഖത്തു തന്നെ നോക്കി നിന്നു ... എന്നിട്ടു പതിയെ പറഞ്ഞു. .. "എന്നാൽ പിന്നെ മക്കൾ ചെല്ല്... അടുത്ത പണി നാളെ തരാം."

ആ ഡയലോഗ് il ഒന്ന് ഞെട്ടി എങ്കിലും തൽക്കാലം അപ്പൊ അവിടെ നിന്ന് രക്ഷപ്പെടേണം എന്നെ ഉണ്ടായിരുന്നുള്ളു അവർക്കു. അങ്ങനെ 5 ഉം ആദ്യം കണ്ട വഴിയിൽ വച്ചു പിടിച്ചു. സീനിയർസ് കണ്ണിൽ നിന്ന് മറഞ്ഞപ്പോഴാണ് അവർ പിന്നെ സംസാരിക്കാൻ തുടങ്ങിയത്...

"കോപ്പ്! മനുഷ്യന്റെ കൈ ഒടിഞ്ഞു!" പൊന്നു പറഞ്ഞു.

"എനിക്ക് വിശന്നിട്ടു കണ്ണ് കാണാൻ വയ്യ" മെഹ്രു ന്റെ വിഷമം അതായിരുന്നു.

"ഏതു നേരത്താണോ മരത്തിനു ചുവട്ടിൽ ഇരിക്കാൻ തോന്നിയെ!" അമ്മു ആണ്.

"ആരും ഉണ്ടാവില്ല... അവിടെ പോയിരുന്നാൽ മതി! അവളുടെ ഒലക്കേലെ ഒരു ഒബ്സെർവഷൻ!" മാളു പൊന്നു നെ നോക്കി ദേഷ്യത്തിൽ പറഞ്ഞു.

"ഛെ! എന്നാലും ആ മത്തങ്ങാ തലയനോട് സോറി പറയേണ്ടി വന്നു. എന്നിട്ടു അങ്ങേരുടെ ഒരു പണിഷ്മെന്റ് സീരീസ് ഉം. ഇത്ര ഒക്കെ ചെയ്യിച്ചത് പോരാഞ്ഞു ഇനി നാളെയും ഉണ്ടെന്നു. അപ്പന് വാക്കു കൊടുത്തു പോയി നന്നായികൊള്ളാം ന്നു. ഇല്ലെങ്കിൽ അവന്റെ റെക്കോർഡ് ഉം ഫോട്ടോസ്റ്റാറ്റ് ഉം അവനേം കൂടെ എടുത്തു ആ കാട്ടിൽ കളഞ്ഞേനെ. " കൊച്ചു പറഞ്ഞു.

"ഉവ്വ! അവൻ അടുത്ത് വന്നപ്പോ നിന്റ ഫേസ് കണ്ടിട്ട് ഞാൻ വിചാരിച്ചതെ നീ ഇപ്പൊ പേടിച്ചു മൂത്രം ഒഴിക്കുമെന്നാ !" പൊന്നു ചിരിച്ചു കൊണ്ട് അവളെ കളിയാക്കി.

"പോടീ പുല്ലേ! അങ്ങേരു അത്രേം ക്ലോസ് ആയിട്ടല്ലേ വന്നു നിന്നെ. അപ്പൊ എന്താ ചെയ്യേണ്ടെന്ന് അറിയാതെ ഇച്ചിരി നേരത്തേക്ക് എന്റെ ഫ്യൂസ് പോയിന്നുള്ളത് നേര് തന്നെയാ. എന്നാലും അയാളെ പേടിച്ചുന്നും ഇല്ല!"

കൊച്ചു പിടിച്ചു നില്ക്കാൻ നോക്കി.

"പിന്നെ നീ എന്തിനാ പുള്ളി എന്തെങ്കിലും മിണ്ടുന്നതിനു മുന്നേ കയറി സോറി പറഞ്ഞെ?" അമ്മു ചോദിച്ചു.

"കാരണം 2 ആണ്... ഒന്ന്. സത്യം പറഞ്ഞ ഞാൻ ചെറുതായി ഒന്ന് പേടിച്ചു... അങ്ങേരു ഫോൺ എടുക്കാൻ കൈ എടുത്തപ്പോ ഞാൻ വിചാരിച്ചതെ എന്നെ തല്ലാൻ പോവുന്നെന്ന..."

അവർ ചിരിച്ചു. ..

"അപ്പൊ പേടിച്ചു ന്നു സമ്മതിച്ചു... ഇനി എന്താ രണ്ടാമത്തെ കാര്യം?" മാളു ചോദിച്ചു.

"അത് പിന്നെ... അങ്ങേരു അടുത്ത് നിക്കുമ്പോ എനിക്ക് ഏതാണ്ടൊക്കെ ഫീലിങ്ങ്സ്. എന്റെ ഹാർട്ട് വല്ലാതെ അങ്ങ് ബീറ്റ ചെയ്യാൻ തുടങ്ങും. .. സത്യം പറഞ്ഞു അപ്പൊ ആ കാൾ വന്നു ഞാൻ പേടിച്ചതിലായിരുന്നെങ്കിൽ ഞാൻ ആ ചേട്ടായിനെ ചിലപ്പോ കയറി കിസ് അടിച്ചേനെ... എന്താ പറയാ... ഹിസ് ലിപ്സ്... ഇട്സ്‌  സൊ ടെംപ്റ്റിംഗ്...! അത്ര ക്ലോസെ അപ്പ് il കണ്ടപ്പോ എന്റെ പൊന്നു ജോസപ്പേ... എന്റെ കണ്ട്രോൾ അൽമോസ്റ്  പോയി! കർത്താവായിട്ട ആ കാൾ അപ്പൊ വന്നേ! ഇല്ലെങ്കിൽ എന്റെ മാനം കപ്പല് കയറിയേനെ." കൊച്ചു പറഞ്ഞു നിർത്തി... നോക്കിയപ്പോ 4 ഉം വായും പൊളിച്ചൂ നിൽക്കുവാ .

"എന്നതാ???" അവൾ അവരോടു ചോദിച്ചു.

"എന്തോന്നടെയ്!!! ലവ് ആണാ?" മെഹ്രു ചോദിച്ചു.

"ലവ് ഒന്നും ആവാൻ വഴി ഇല്ല... എന്തോ ഒരു അട്ട്രാക്ഷൻ! അത്രേ ഉള്ളു..." കൊച്ചു പറഞ്ഞു.

"ഹോ! ഇവളെങ്ങാൻ ആ ജിമ്മൻ കലിപ് നെ കയറി പ്രേമിക്കുമെന്നു വിചാരിച്ചു ഞാൻ ഒരു മിനിറ്റ് ഒന്ന് പേടിച്ചു! ഇത് ജസ്റ്റ് അട്ട്രാക്ഷൻ. അത്രേ ഉള്ളു. .." പൊന്നു പറഞ്ഞു.

"ആന്നേ... അത്രേ ഉള്ളു... ന്നാ തോന്നണേ" ഇളിച്ചോണ്ട് കൊച്ചു പറഞ്ഞു.

"ലിസകൊച്ചേ... കയ്യിന്നു പോയാ?" അമ്മു അവളെ hug ചെയ്തോണ്ട് ചോദിച്ചു.

"ഹെയ്യ് ഇല്ലെടാ... സ്റ്റാർട്ടിങ് സ്റ്റേജ് അല്ലെ. നമുക്ക് നോക്കാം. lets വെയിറ്റ് ആൻഡ് സീ!"

പെട്ടന്നാണ് പൊന്നു നിന്നതു... അവർ അവളെ നോക്കി എന്താ ന്നു ചോദിച്ചു.

"അല്ല... നമ്മൾ എങ്ങോട്ടാ ഈ കുറ്റീം പറിച്ചു പോണേ?" പൊന്നു ചോദിച്ചു.

"ഹോസ്റ്റൽ ലേക്കല്ലേ? " കൊച്ചു ചോദിച്ചു.

പൊന്നു ന്റെ ചോദ്യത്തിന്റെ ഉദ്ദേശശുദ്ധി മനസ്സിലാവാതെ അവർ തമ്മിൽ തമ്മിൽ നോക്കി.

"idiots! ഹോസ്റ്റലിലേക്കുള്ള വഴി ഇതല്ല!" തലയിൽ കൈ വച്ചു അവൾ പറഞ്ഞു.

"ഈശോയെ നേരാണല്ലോ... ദേ ആ കാണുന്നതല്ലേ നമ്മളുടെ ഡിപ്പാർട്മെന്റ് ." കൊച്ചു ചോദിച്ചു.

"പൊളിച്!!! ഇനി ഇപ്പൊ ഈ നടന്നതൊക്കെ തിരിച്ചു നടക്കേണം." മെഹ്രു പറഞ്ഞു.

"നീ ഫോൺ എടുക്കു... അബദ്ധത്തിൽ പോലും ആ ഊടു വഴി പോവരുത്. " മാളു പറഞ്ഞു.

"സുബാഷ്!!!" ഫോൺ എടുത്തു നോക്കിയാ പൊന്നു പറഞ്ഞു.

"എന്താ?" 4 പേരും ഒരേ സ്വരത്തിൽ ചോദിച്ചു.

"എന്റെ ഫോൺ ചത്ത്‌!" പൊന്നു ഇപ്പൊ കരയും എന്ന പോലെ ബാക്കി ഉള്ളവരെ നോക്കി.

"അപ്പൊ?" അമ്മു ചോദിച്ചു.

"വന്ന വഴി തന്നെ പോണോ?" കൊച്ചു ന്റെ വക ചോദ്യം..

"വേറെ വഴി തല്ക്കാലം അറിയില്ല." മാളു പറഞ്ഞു.

"ഇന്ന് എല്ലാവര്ക്കും ക്ലാസ് നേരെത്തെ തീർന്നത് കാരണം വഴി ചോദിക്കാൻ ഒരു പട്ടിക്കുഞ്ഞു പോലും ഇല്ലല്ലോ എന്റെ കർത്താവെ ഈ വഴിയിൽ." പൊന്നു പരിതപിച്ചു.

"എല്ലാ പണിയും കൂടെ ഒന്നിച്ചു വരുവാണല്ലോ ഈശോയെ! എനിക്കാണെങ്കിൽ വിശന്നിട്ടും വയ്യ " കൊച്ചു മേലോട്ട് നോക്കി പറഞ്ഞു.

അങ്ങനെ അവര് തിരിച്ചു നടന്നു നടന്നു ചെന്ന് പെട്ടത് എവിടെയാ? വീണ്ടും സിംഹത്തിന്റെ ... ഈ കേസ് il ... ഇഷാൻ ആൻഡ് ഗാംഗ്‌ ന്റെ മടയിൽ. ഇഷാനും അമനും അനിരുദ്ധ് ഉം, ഹാഷിം ഉം അവിടെ വർത്തമാനം പറഞ്ഞിരിപ്പുണ്ടായിരുന്നു. .. വരുൺ ഉം മുന്നേ ഉണ്ടായിരുന്നു 3-4 പേരും പോയിരുന്നു. ..

"ആഹാ ദേ പിന്നേം വന്നാ?" അവർ തിരിച്ചു വരുന്നത് കണ്ടു ഹാഷിം ചോദിച്ചു.

5 പേരും പരുങ്ങി പരുങ്ങി അവിടെ നിന്നു.

"എന്താ എല്ലാത്തിന്റേം മുഖത്തു ഒരു പരുങ്ങൽ?" ഇഷാനിനോടൊപ്പം തിട്ടയിൽ നിന്ന് താഴേക്കിറങ്ങി അവർക്കു അടുത്തേക്ക് നടന്നു കൊണ്ട് ഹാഷിം ചോദിച്ചു.

"ചേട്ടായി... " കൊച്ചു പിന്നേം പരുങ്ങി...

"എന്നതാടി കൊച്ചെ? കാര്യം പറ" അമൻ വീണ്ടും ചോദിച്ചു.

"വഴി തെറ്റിപ്പോയി... ഹോസ്റ്റല് പോവാൻ വഴി അറിയത്തില്ല" കൊച്ചു വിക്കി വിക്കി പറഞ്ഞു.

കേട്ടപാടെ അവരെല്ലാവരും ചിരിക്കാൻ തുടങ്ങി. ..

"എന്നിട്ടു നിങ്ങൾ ഇത്ര നേരം എന്ത് എടുക്കുവായിരുന്നു?" അമനും അവരുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.

"നടന്നു ഡിപ്പാർട്മെന്റ്  എത്തിയപ്പോഴാ വഴി തെറ്റിന്നു മനസ്സിലായെ." പൊന്നു പറഞ്ഞു.

"അപ്പൊ വഴി തെറ്റി ന്നു മനസ്സിലായി?" ഇഷാൻ കൊച്ചു നെ നോക്കി ആണ് ചോദിച്ചത്.

അവൾ അവനു ഒരു വളിച്ച ഇളി സമ്മാനിച്ചു.

"വാ നടക്കു" എന്ന പറഞ്ഞു ഇഷാൻ നടന്നു.

"സന , ബാ ഇക്ക ഹോസ്റ്റൽ il ആക്കി തരാം" ന്നു പറഞ്ഞു ഹാഷിം അവളുടെ കൂടെ നടക്കാൻ തുടങ്ങി.

"ഇവരുടെ ഇടയിൽ മിലി മോൾക്ക് ഒരു ലെഫ്റ് ഔട്ട് ഫീലിംഗ് വരേണ്ട... ഞാൻ നടക്കാം മോൾടെ കൂടെ..." എന്ന് പറഞ്ഞു അമനും കൂടെ പോയി...

അവരുടെ പുറകിൽ ഇഷാനും അനിരുദ്ധ് ഉം സംസാരിച്ചു കൊണ്ട് നടന്നു. .. പുറകെ ആയി കൊച്ചുവും, പൊന്നുവും , മാളുവും.

അനിരുദ്ധ് ഇടയ്ക്കിടെ തിരിഞ്ഞു പൊന്നു നെ നോക്കുന്നുണ്ടായിരുന്നു. പൊന്നു അത് മനസ്സിലാവാത്തത് പോലെ നടന്നു. മാളു ഉം കൊച്ചു ഉം മുന്നിലുള്ളവർ അറിയാതെ പൊന്നു നെ കളിയാക്കി ചിരിച്ചു കൊണ്ടിരുന്നു.

അങ്ങനെ സൈഡിലേക്കു നോക്കി ചിരിച്ചു കൊണ്ട് വരുമ്പോ പെട്ടന്ന് കൊച്ചു ഇഷാന്റെ ദേഹത്തു പോയി ഇടിച്ചു. എന്തോ ചോദിക്കാൻ തിരിഞ്ഞ ഇഷാന്റെ നെഞ്ചത്താണ് അവൾ പോയി ഇടിച്ചത്. ഇടിച്ചു താഴേക്കു വീഴാൻ പോയ കൊച്ചു നെ അവൻ പെട്ടന്ന് ഇടുപ്പിൽ പിടിച്ചു നിർത്തി. താഴെ ഇപ്പൊ വീഴും ന്നു വിചാരിച്ചു നിന്ന കൊച്ചു ഇതുവരെ താൻ ലാൻഡ് ചെയ്തില്ലെന്ന് മനസ്സിലാക്കിയപ്പോ അവളുടെ സ്വതസിദ്ധമായ സ്റ്റൈൽ il ഒറ്റക്കണ്ണ് തുറന്നു നോക്കി. അവൾ കണ്ണ് തുറന്നു നോക്കിയപ്പോ ഇഷാൻ വേഗം അവളെ നേരെ നിർത്തി. എന്നിട്ടു "നോക്കി നടക്കെടി, ഉണ്ടക്കണ്ണി " ന്നു പറഞ്ഞു തിരിഞ്ഞു വീണ്ടും നടക്കാൻ തുടങ്ങി. .. അവൻ തിരിഞ്ഞ ഉടനെ കൊച്ചു പൊന്നുവിനെയും മാളുവിനെയും നോക്കി നെഞ്ചിൽ കൈ വച്ചു കാണിച്ചു! അർഥം മനസ്സിലആയ അവർ അടക്കി പിടിച്ചു ചിരിച്ചു.

ഫൈനലി നടന്നു നടന്നു അവർ ഹോസ്റ്റൽ il എത്തി. ..

"thank you" പൊന്നു എല്ലാരോടും ആയി പറഞ്ഞു.

"its our pleasure" 32 mm ചിരിയുമായി ഹാഷിം ആണ്.

ഗേൾസ് ഹോസ്റ്റൽ ലേക്ക് q നടക്കാൻ തുടങ്ങിയപ്പോ അവന്മാരും തിരിച്ചു നടന്നു. കൊച്ചു പതിയെ തിരിഞ്ഞു നോക്കിയപ്പോ കണ്ടു. .. തിരഞ്ഞു നോക്കുന്ന ഇഷാൻ നെ... അവൾ നോക്കുന്നത് കണ്ടപ്പോ അവൻ പെട്ടന്ന് തിരിഞ്ഞു നടന്നു.(തുടരും)

:) :) :) :)

രചന: സെഹ്നസീബ്‌

അഭിപ്രായങ്ങൾ അറിയിക്കണേ, ബാക്കി ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....

To Top