ഒരു Complicated ലൗ സ്റ്റോറി, പാർട്ട് 1

Valappottukal
😍😍

പടുകൂറ്റൻ ഒരു ഗേറ്റ് കടന്നു ആ ബ്ലാക്ക് audi q5 um അതിന്റെ പിന്നാലെ റെഡ് volkswagen polo ഉം കോളേജ് ക്യാംപസ് ലേക്ക് കയറി. .. ssaturday ആയതു കൊണ്ട് അധികം പിള്ളേർ ഒന്നും ക്യാമ്പസ് iil ഇല്ല. .. അവിടെ ഇവിടെ ആയി കുറച്ചു പിള്ളേര് മാത്രേം. .. 2 വണ്ടികളും ലേഡീസ് ഹോസ്റ്റൽ ന്റെ മുന്നിലെ പാർക്കിംഗ് ഏരിയ il വന്നു നിന്ന്. ...
Loading...

Q5 ന്റെ ഡ്രൈവിംഗ് സീറ്റ് il നിന്ന് പോൾ തരകൻ പുറത്തേക്കിറങ്ങി നടു നിവർത്തി, പാസ്സന്ജർ സീറ്റ് ന്നു മാത്യു താരകനും. .. ചുറ്റും ഒന്ന് കണ്ണോടിച്ച ശേഷം, ഡോർ അടയ്ക്കുന്നതിന് മുൻപായി, പുറകിലെ സീറ്റ് il ഇരുന്നു ഉറങ്ങുന്ന ശേഖർ നോടും ആദിത്യന് നോടും ആയി പറഞ്ഞു. .. "എഴുന്നെക്കെടാ ഉവ്വേ , സ്ഥലം എത്തി... വേഗം ഇതുങ്ങളെ ഇവിടെ unload ചെയ്തിട്ട് പോവാനുള്ള പണി നോക്കാം ". അങ്ങനെ ഉറങ്ങി കിടന്ന അവരെ 2 നെയിം വിളിച്ചു എഴുന്നേൽപ്പിച്ചു പോൾ ഉം മാത്യു ഉം സൈഡ് il പാർക്ക് ചെയ്ത vw polo യുടെ അടുത്തേക്ക് ചെന്നു .

"എങ്ങനെ ഉണ്ടെടി മോളെ ക്യാമ്പസ്. .. ഇഷ്ടപ്പെട്ടോ?" മാത്യു ഡ്രൈവിംഗ് സീറ്റ് ന്നു ഇറങ്ങിയ പൊന്നു എന്ന് വിളിക്കുന്ന irene മാർത്ത തരകൻ ഓട്‌ ചോദിച്ചു.

"ഇത് പൊളിച്ചടുക്കാൻ കുറച്ചു ടൈം എടുക്കും അപ്പേ!" പൊന്നു അവളുടെ അപ്പൻ ന്റെ തോളത്തു കൈ ഇട്ടു കൊണ്ട് ചുറ്റും ഒന്ന് നോക്കി പറഞ്ഞു...

"അത് കൊണ്ട് ഉടനെ ഒന്നും ഒരു മടക്കം ഉണ്ടാവില്ല ഉണ്ണിയേ" എന്ന് പറഞ്ഞു കൊണ്ട് കൊച്ചു എന്ന hannah എലിസബത്ത് തരകൻ കാർ ന്നു ഇറങ്ങി അവരുടെ അടുത്തേക്ക് വന്നു... ഇത് കേട്ട് ചിരിച്ചു കൊണ്ട് കാർ ന്നു മിഥില ഉം മിലി ഉം ഇറങ്ങി...

"ദേ 4 നോടും കൂടെ പറയുവാ... വന്നു കയറിയ ഉടനെ തന്നെ കംപ്ലൈന്റ്സ് ഉം സസ്പെന്ഷന് ഉം വല്ലതും വാങ്ങി വന്നാൽ. .. ഹോസ്റ്റൽ ന്നു 3 മാസം കഴിയുമ്പോ ഫ്ലാറ്റ് lലേക്ക് മാറാം എന്നുള്ള 5 ന്റേം പൂതി അങ്ങു കളയേണ്ടി വരും... മെഹ്റു വരുമ്പോ അവളോട് കൂടെ പറഞ്ഞേക്ക് ... സല്ലു ന്റെ വക ഇന്നലെ ഒരു ക്ലാസ് അവൾക്കു കഴിഞ്ഞെന്നു അറിയിച്ചു കാണുല്ലോ already?"

മാത്യു ന്റെ ഡയലോഗ് ആണ് ഇപ്പൊ കേട്ടത്. ..

4 പേരും നിരന്നു നിന്ന് അപ്പന്മാരെ നോക്കി ... "yes, സർ" എന്ന് പറഞ്ഞു aഅറ്റെൻഷൻ ആയി . ..

"എടി പിള്ളാരെ തമാശ കളിക്കല്ലേ.... നിന്റെ ഒക്കെ അമ്മമാരെ എന്തൊക്കെ പറഞ്ഞാണെന്നോ ദൂരെ ഉള്ള കോളേജ് il പഠിക്കാൻ വിടാൻ സമ്മതിപ്പിച്ചത്...." ശേഖർ പറഞ്ഞു...

"അത് മാത്രോ... plus 2 നു ഇതുങ്ങൾ ഉണ്ടാക്കി വച്ച പുകിലുകൾ കാരണം ഒരുമിച്ചു പഠിക്കാൻ വിടേണ്ടന്നു പറഞ്ഞു നിന്ന ഞങ്ങടെ പെമ്പ്രന്നോത്തികളെ ടെ കാലു പിടിച്ചതാണ് ഒരു മിച്ചൂ ചേർത്ത്.... നീ ഒക്കെ ഒരു പ്രെശ്നം ഉണ്ടാക്കിയാൽ ആദ്യം മുട്ടുന്നത് ഞങ്ങടെ കഞ്ഞി ആയിരിക്കും... അത് കൊണ്ട് ദൈവത്തെ ഓർത്തു... നല്ല പിള്ളേരായി നടക്കേണം... ഉപദേശിക്കുവല്ല... അപേക്ഷിക്കുവാണ്‌" കൈകൂപ്പിക്കൊണ്ട് ആദിത്യൻ പറഞ്ഞു...

നാലും തല കുറച്ചു താഴ്ത്തി കണ്ണ് മാത്രേം പൊക്കി "ഉം " ന്നു പറഞ്ഞു ചിരി കടിച്ചു പിടിച്ചു. ... ഇത് കണ്ട ഉടനെ ശേഖർ നെഞ്ചത്ത് കൈ വച്ചു പറഞ്ഞു. .."എന്റെ ഭഗവാനെ... നിൽപ്പ് കണ്ടാ അറിയാം നമുക്കുള്ള പണി ksrtc എക്സ്പ്രസ്സ് പിടിച്ചു ആണ് വരാൻ പോവുന്നെന്ന്...."

സംഭവം മനസ്സിലായോ? പിള്ളേരെ കോളേജ് il ചേർക്കാൻ വന്നിരിക്കുകയാണ് നാൽവർ സ്സംഗം... ശരിക്കും 5 പേരുടെ ഗ്രൂപ്പ് ആണ്. .. ഒരാളു ഫാമിലി ആയി 2 months ദുബായ് il പോയിരിക്കുന്നു. ... നാളെ ലാൻഡ് ചെയ്യൂ... ഇവരുടെ ഫുൾ ചരിത്രം പറഞ്ഞാൽ പറയാൻ പോവുന്ന ലവ് സ്റ്റോറി നേക്കാൾ കോംപ്ലിക്കേറ്റഡ് ആവുന്നുള്ളത് കൊണ്ട്, ഇപ്പൊ scene il ഉള്ള ആൾക്കാരെ കുറിച്ചു പറയാം. ..

q5 il വന്നിറങ്ങിയത് 4 പേര്. .. പോൾ തരകൻ , മാത്യു തരകൻ , ശേഖർ വലിയവീടൻ , ആദിത്യൻ അറയ്ക്കൽ ... പിന്നെ ഒരാള് കൂടെ ഉണ്ടേ. .. ആള് scene il ഇപ്പൊ ഇല്ല. .. ബട്ട് വിട്ടു കളയാൻ പറ്റില്ല. .. zayed സൽമാൻ ... ഇവര് 5 പേരും last gen ചങ്ക് buddies ആണ്. .. കുഞ്ഞിലേ തൊട്ടു ഒരുമിച്ചു കളിച്ചു പഠിച്ചു വളർന്നവർ... ഇവരുടെ മക്കൾ ആണ് polo യിൽ നിന്ന് ഇറങ്ങി വന്നു കള്ള ചിരിയും ചിരിച്ചു മുന്നിൽ നിക്കുന്നത്. .. irene മാർത്ത തരകൻ എന്ന പൊന്നു പോൾ ന്റെ മകൾ ആണ് , hannah എലിസബത്ത് തരകൻ എന്ന കൊച്ചു മാത്യു ന്റെ പൊന്നോമന, ശേഖർ ന്റെ സന്താനം ആണ് മിഥില ശേഖർ എന്ന മാളു , ലാസ്‌റ് ബട്ട് നോട ദി ലീസ്റ്, ആദിത്യന്റെ മകളായ മിലി അറയ്ക്കൽ എന്ന അമ്മു.... ഇപ്പൊ scene ഇൽ ഇല്ലാത്ത സയ്ദ് ന്റെ മകൾ സന മെഹ്‌റിന് സൽമാൻ എന്ന മെഹ്രു കൂടെ ആയാൽ ഈ gen ചങ്ക്‌സ് കമ്പ്ലീറ്റ് ആയി. ...

പോൾ ഉം മാത്യു ഉം brothers ആണ്. .. fraternal ട്വിൻസ്. .. പോൾ ഫാമിലി ബിസിനസ് നോക്കി നടത്തുന്നു. .. മാത്യു ഡോക്ടർ ആണ്, surgeon, പിന്നെ ഫാമിലി ഡി ഹോസ്പിറ്റൽ ഉം ഉണ്ട്. .. ആദിത്യൻ ഫാമിലി വക സ്കൂൾ ഉള്ളത് നോക്കി നടത്തുന്നു. ..
Loading...

ശേഖർ നു textiles ആണ്. .. ആദിത്യൻ കല്യാണം കഴിച്ചിരിക്കുന്നത് ശേഖർ ന്റെ പെങ്ങളെ ആണ്. .. അബു supermarket നടത്തുന്നു. .. ഇങ്ങു നാട്ടിലും അങ്ങ് ദുഫായ് ലും . .. ഇവരുടെ ആത്മ ബന്ധം മൂത്ത്‌ എല്ലാരും അടുത്തടുത്ത വീടുകളിൽ ആണ് താമസം. .. അങ്ങനെ കുഞ്ഞിലേ തൊട്ടു ഫുൾ ടൈം ഒരുമിച്ചു ഉണ്ടായിരുന്നത് കാരണം ഇവരുടെ മക്കൾ സെറ്റ് ഉം കട്ട ചങ്ക്‌സ് ആയി. .. മുന്നേ പറഞ്ഞ 5 പെൺപിള്ളേരല്ലാതെ ഇനിയും ആൾക്കാറുണ്ടെട്ടോ... പക്ഷെ ഒരേ പ്രായം ആയതു കൊണ്ടും ഇതുവരെ ഒരേ ക്ലാസ്സിൽ ഒരുമിച്ചു ഇരുന്നു പഠിച്ചത് കൊണ്ടും, ഇവരാണ് കട്ട ചങ്ക്‌സ് . ബാക്കി ഉള്ള കുടുംബക്കാരെ വഴിയേ പരിചയപ്പെടാം. .. ഇപ്പൊ എല്ലാരുടേം കൂടെ പേരും ബന്ധവും ഒക്കെ പറഞ്ഞു വരുമ്പോ ആകെ മൊത്തം കൺഫൂഷൻ ആവും. .. വെറുതെ എന്തിനാ. .. സമയം ആവുമ്പൊ ഒക്കെ പറഞ്ഞു തരാമെന്നേ. .. ഇപ്പൊ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട മെയിൻ characters നെ ഒക്കെ introduce ചെയ്തിട്ടുണ്ട്. ..

പിന്നെ കുറച്ചു മുന്നേ അച്ഛന്മാര് എല്ലാം കൂടെ പിള്ളേരെ ഉപദേശിക്കന്നത്... സോറി. .. അപേക്ഷിക്കുന്നതു കണ്ടായിരുന്നില്ലേ ? . .. വെറുതെ ഒന്നും അല്ല. .. അനുഭവം കൊണ്ട് ആത്മാർത്ഥമായി തന്നെ request ചെയ്തതാണ്. .. അമ്മാതിരി കയ്യിലിരിപ്പാണ് 5 ന്റേം.... കുരുത്തക്കേടിന്റെ കാര്യത്തിൽ ഒന്നിനൊന്നു മെച്ചമ ആണ്. പിന്നെ. .. സംഭവം പാവം ഒക്കെ തന്നെ ആണെങ്കിലും അഹങ്കാരം തീരെ അങ്ങ് ഇല്ലാതില്ല. .. അവരേം വല്ലാതെ തെറ്റ് പറയാനും പറ്റില്ല. .. 5 നേം കാണാൻ പൊളി ആണ്. .. പിന്നെ cash നു cash... ഇതുവരെ ബുദ്ധിമുട്ടെന്തെന്നു അറിയേണ്ടി വന്നിട്ടില്ലാത്ത ജീവിതം. .. കൊഞ്ചിച്ചു വഷളാക്കാൻ അപ്പന്മാരും... പിന്നെ എങ്ങനെ അഹങ്കരിക്കാതിരിക്കും... ഇതിലേതെങ്കിലും 2 എണ്ണം ഉണ്ടെങ്കിൽ തന്നെ ഈ ഞാൻ വരെ ഒന്ന് അഹങ്കരിച്ചതെനെ. ... എല്ലാ തല്ലുകൊള്ളിത്തരങ്ങൾക്കും അച്ചന്മാരുടെ സപ്പോർട്ട് ഉണ്ട് നല്ലോണം. .. പിന്നെ ഇത്ര നാള് പഠിച്ചതു നമ്മടെ ആദിത്യന്റെ സ്കൂൾ il ... സൊ ഇവരുടെ ഭരണം തന്നെ ആയിരുന്നു മൊസ്റ്റലി. .. ടീചെര്സ് നു പോലും ഒരു പരിധി വിട്ടു ചീത്ത പറയാൻ അത്യാവശ്യം പേടി ആയിരുന്നു. ... അങ്ങനെ 12th വരെ തകർത്തു വിലസി നടന്ന് ,നമ്മുടെ പിള്ളേർസ് 5 ഇയർ ഇന്റഗ്രേറ്റഡ് കോഴ്സ് പഠിക്കാൻ ആയി, സ്വന്തം നാട്ടിൽ നിന്ന് ആദ്യം ആയി മാറി ഹോസ്റ്റൽ ലേക്ക് താമസം ആക്കാൻ വന്നിരിക്കുവാന്. .. നല്ല നടപ്പാണെങ്കിൽ 3 months കഴിഞ്ഞാൽ കോളേജ് il നിന്ന് കുറച്ചു കിലോമീറ്റര് മാറി പോൾ വാങ്ങി ഇരിക്കുന്ന luxury ഫ്ലാറ്റ് ലേക്ക് താമസം മാറാൻ സമ്മതിക്കാം ന്നു പറഞ്ഞിട്ടുണ്ട്. .. സ്കൂൾ ലൈഫ് അടിച്ചു പൊളിച്ചത് പോലെ കോളേജ് ലൈഫ് അടിച്ചു പൊളിക്കാൻ റെഡി ആയിരിക്കുവാന് നമ്മടെ പിള്ളേർസ്...

ഈ ഇൻട്രോ ഒക്കെ നടക്കുന്ന ടൈം കൊണ്ട് അവര് ഹോസ്റ്റൽ റൂം ഒക്കെ കണ്ടു സാധനങ്ങൾ ഒക്കെ എടുത്തു വച്ചു. .. പൊന്നു ഉം മാളു ഉം മെഹ്രു ഉം ഒരു റൂം ലും കൊച്ചു ഉം അമ്മു ഉം ഒരു റൂമിലും. .. പെട്ടികൾ എല്ലാം റൂമിൽ എടുത്തു വച്ചു, 4 പേരും അച്ഛൻമാർക്ക്‌ ടാറ്റാ കൊടുക്കാൻ തിരിച്ചു ഗേറ്റ് il എത്തി. ..

"പറഞ്ഞതെല്ലാം ഓർമ്മ ഉണ്ടല്ലോ പിള്ളാരെ? നല്ല പിള്ളേരായി ഇരിക്കേണം... " ശേഖർ പറഞ്ഞു...

"അത് ഞങ്ങളോട് പ്രത്യേകം പറയണോ, അച്ഛേ??!?" റെസ്പോണ്സ് മാളു ന്റെ വക.

"ഉവ്വ് ഉവ്വേ" അച്ചന്മാരുടെ chorus!

"സല്ലുപ്പ(zayed) നോട് ഞങ്ങൾ അവളെ നാളെ ടൌൺ ഇൽന്ന്‌ പിക്ക് ചെയ്തോലാം ന്നു പറയേനെ." കൊച്ചു അവരോടായി പറഞ്ഞു.

ശരി, മോളെ എന്ന് പറഞ്ഞു പോൾ വണ്ടി സ്റ്റാർട്ട് ചെയ്തു...

അപ്പൊ എന്ജോയ്! മാത്യു വിന്ഡോ താഴ്ത്തി ഒരു thumbs അപ്പ് കൊടുത്തു...

വണ്ടി കണ്ണിൽ ന്നു മറഞ്ഞപ്പോ പതിയ 5 ഉം കൂടെ അകത്തേക്ക് കയറി. ..

"ഇവിടെ സീനിയർസ് ഒന്നും ഇല്ലേ? അധികം അനക്കം ഒന്നും ഇല്ലല്ലോ?" റൂമിലേക്ക് പോവുന്ന വഴി അമ്മു ചോദിച്ചു...

"സീനിയർസ് ഒക്കെ അപ്പുറത്തെ buildingil ആണെടാ... മെസ് മാത്രേ ഉള്ളു കോമണ് ... രണ്ടു വര്ഷം മുന്നേ ഇവിടെത്തെ സൂപ്പർ സീനിയർസ് ഏതോ ഫസ്റ്റ് ഇയർ പെങ്കൊച്ചിനെ റാഗ് ചെയ്തു ആകെ scene ആക്കി. .. അതിനു ശേഷം ഇങ്ങനെ ആണ് പോലും. " പൊന്നു പറഞ്ഞു.

"hmmmm... അതേതായാലും നന്നായി." അമ്മു പറഞ്ഞു.

"എങ്ങനായാല് നമുക്കെന്നാടാ... ഒരു 3 മാസം സഹിച്ചാൽ പോരെ ഹോസ്റ്റൽ! അത് കഴിഞ്ഞാൽ പിന്നെ ഫുൾ അടിച്ചു പൊളി!" കൊച്ചു അമ്മു നെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു. ഫ്ലാറ്റ് ലേക്ക് മാറുന്നതിന്റെ excitement അവർക്കെല്ലാർക്കും ഉണ്ട്... ബട്ട് 3 months വെയിറ്റ് ചെയ്യണം!

റ്റിംഗ് റ്റിംഗ് ... മെസേജ് അലെർട് !!! അവരുടെ 5 പേരുടെ whatsapp ഗ്രൂപ്പ് ( 5 ലിറ്റിൽ monkeys) il മെസ്സേജ് വന്നതാണ്.

"മെഹ്രു ആണ്, നാളെ എപ്പോ എവിടെ വച്ചു അവളെ പോക്കും ന്ന്" ഫോൺ നോക്കിക്കൊണ്ടു കൊച്ചു പറഞ്ഞു.

"ഒരു 1:30 പറയെടാ... രാവിലെ എഴുന്നേറ്റു അങ്ങെത്തേണ്ടേ!" മാളു ആണ്.

"അവളും കൂടെ എത്തിയിട്ട് വേണം ഒക്കെ ഒന്ന് പ്ലാൻ ചെയ്യാൻ" പൊന്നു പറഞ്ഞു.

അങ്ങനെ ഓരോന്നൊക്കെ പറഞ്ഞു അവര് അടുക്കലും ഒതുക്കലും നടത്തി. ഒക്കെ കഴിഞ്ഞു മെസ് il പോയി ഫുഡ് um കഴിച്ചു, അത് ഉണ്ടാക്കിയ കുക്ക് ന്റെ കുടുംബക്കാരെ ഒക്കെ സ്മരിച്ചു, എല്ലാരും അവരവരുടെ പരെന്റ്സ് നേം വിളിച്ഛ് വച്ചു , ഇച്ചിരി നേരം സ്ഥിരം കത്തി അടിയും കഴിഞ്ഞു വന്നു കിടന്നു ഉറങ്ങി.

പിറ്റേന്ന് 9 മണി കഴിഞ്ഞാണ് 4 പേരും എഴുന്നേറ്റത്. അപ്പോഴേക്ക് മെഹ്രു ഒക്കെ 2 -3 മണിക്കൂറിൽ ടൌൺ എത്തും ന്നു മെസ്സേജ് വന്നു. പിന്നെ ഒക്കെ കൂടെ കുളിച്ചു ഒരുങ്ങി വണ്ടിയിൽ ടൌൺ ലേക്ക് വച്ചു പിടിച്ചു.

"ഡാ സല്ലുപ്പ നെ വിളിച്ചു സിറ്റി സെന്റര് മാള് ലേക്ക് വരാൻ പറ." ഡ്രൈവ് ചെയ്യുന്നതിനിടെ കൊച്ചു പറഞ്ഞു.

മാള് ന്റെ ഉള്ളിലെ പാർക്കിംഗ് ഫുൾ ആയതിനാൽ കൊച്ചു പൊന്നുവിനെയും മാളുവിനേയും മാള് ന്റെ ഫ്രന്റ് എൻട്രൻസ് il ഇറക്കി മാള് ന്റെ അപ്പുറത്തുള്ള ഒരു ബിൽഡിംഗ് ന്റെ മുന്നിൽ ആയി പാർക്ക് ചെയ്തു, അവളും അമ്മുവും കൂടെ മാള് ലേക്ക് ചെന്നു.

അല്ലറ ചില്ലറ കറക്കവും തരക്കേടില്ലാത്ത ഷോപ്പിംഗ് ഉം ലൈറ്റ് ആയിട്ട് ഒരു ഫുഡ് അടിയും കഴിഞ്ഞപ്പോഴേക്കു മെഹ്രു ന്റെ കാൾ വന്നു. .. അവളോട് ഗ്രൗണ്ട് ഫ്ലോർ il വെയിറ്റ് ചെയ്യാൻ പറഞ്ഞു 4 ഉം കൂടെ അങ്ങോട്ട് ഓടി. .. ദൂരെന്നെ അവർ കണ്ടു സല്ലുപ്പ യും കൂടെ നമ്മുടെ മെഹ്രു പെണ്ണും... കൊച്ചു ഓടി ചെന്ന് മെഹ്രു നെ പുറകിൽ നിന്ന് എടുത്തു പൊക്കി... അപ്പോഴേക്ക് ബാക്കി എല്ലാവരും വന്നു... കെട്ടിപ്പിടുത്തം ആയി ബഹളം ആയി...

"എന്നാ പിന്നെ ഞാൻ അങ്ങ് പോയേക്കുവാ ട്ടോ മക്കളെ..." സല്ലുപ്പ അവരോടു എല്ലാവരോടും ആയി പറഞ്ഞു...

"okay, പപ്പ" മെഹ്രു പെട്ടന്ന് പറഞ്ഞു.

"എന്താ ധൃതി എന്നെ പറഞ്ഞു വിടാൻ! എന്തൊപ്പിക്കാൻ ആണോ! നോക്കിയും കണ്ടും ഒക്കെ നിന്നോനെ പിള്ളേരെ. .. വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ നിക്കരുത് ... 12 വരെ പഠിച്ചതു പോലെ അല്ല. .. കോളേജ് ആണ്. .. വേറെ നാടാണ്. ഓർമ്മ ഉണ്ടാവണം. "

"അയ്യോൻറെ പപ്പാ... ശെരി... സമ്മതിച്ചു... ഇത് തന്നെ അല്ലെ നിങ്ങൾ എല്ലാവരും അഡ്മിഷൻ കിട്ടിയപ്പോ തൊട്ടു പറയേനെ. വെല്ല വെല്ല വെല്ല ചേഞ്ച് ഉം ഉണ്ടാ?" മാളു ആണ്.

"എന്നിട്ടു നിന്റ ഒക്കെ സ്വഭാവത്തിന് വല്ല വല്ല വല്ല ചേഞ്ച് ഉം ഉണ്ടാ ?" അതെ tone ഇത് സല്ലു തിരിച്ചടിച്ചു. ..

"ഹീഹീ " 5 പേരും പല്ലു വെളുക്കെ കാട്ടി ചിരിച്ചു. .. സല്ലു ഇതുകണ്ട് ചിരിച്ചു ബൈ പറഞ്ഞു ഇറങ്ങി.

പിന്നെ അവര് ഫുഡ് കോർട്ട് il പോയി നല്ലോണം ഫുഡ് കഴിച്ചു. തലേന്നത്തെ മെസ് ലെ ഫുഡ് ഓർമ്മ ഉള്ളത് കൊണ്ട് പൊന്നു പോയി ഡിന്നർ നു ഉള്ളതും കൂടെ പാർസൽ വാങ്ങാം ന്നു പറഞ്ഞു.

കേട്ട ഉടനെ മെഹ്രു പറഞ്ഞു ,"എനിക്ക് വേണ്ടേ . ഞാൻ ഇന്ന് തൊട്ടു dieting il ആണ്. നല്ലൊരു സീനിയർ ചെറുക്കനെ വളച്ചെടുക്കേണ്ടതാണ്. വണ്ണം വച്ചാൽ ശെരി ആവില്ലാ"

"dieting aaa??! നീ അല്ലെ ഇപ്പൊ ബർഗർ ഉം ചിക്കൻ strips ഉം fries ഉം coke ഉം ഒക്കെ അടിച്ചു കയറ്റിയത്?"

ഡയറ്റിങ് ന്നു കേട്ട് ഞെട്ടിത്തരിച്ച പൊന്നു ചോദിച്ചു. ഇതേ question ഉള്ള expression മുഖത്തു ഫിറ്റ് ചെയ്തു കൊച്ചു ഉം മാളുവും അമ്മുവും മെഹ്രു നെ നോക്കുന്നുണ്ട്.

"ഇപ്പൊ തൊട്ടു diet ചെയ്യാൻ പോണുന്നു !" ഒരു വളിച്ച ചിരിയോടെ മെഹ്രു ഒരു ഈണത്തിൽ പറഞ്ഞു.

"ഇനി രാത്രി , ആഹാ ചിക്കൻ ആണോ, എവിടെ ടേസ്റ്റ് നോക്കെറ്റെന്നു പറഞ്ഞു എന്റെ പാത്രത്തിൽ കയ്യിടാൻ വന്നാ, പൊന്നു മോളെ നിന്റ കൈ ഞാൻ വെട്ടും" ഫുഡ് നോട് അല്പം dedication കൂടുതൽ ഉള്ള കൊച്ചു പറഞ്ഞു.

"ഞാനും വെട്ടും " മാളുവും അമ്മുവും പൊന്നു ഉം ഒരുമിച്ഛ് പറഞ്ഞു.

"ഏഹ്! എന്ന പിന്നെ റിസ്ക് എടുക്കേണ്ട... എനിക്കും വാങ്ങിച്ചേരെ! 4 പൊറോട്ടേം ബീഫ് ഫ്രൈയും" ആ വളിച്ച ചിരി കളയാതെ മെഹ്രു പറഞ്ഞു...

അവളുടെ ഒരു dieting ന്നു പറഞ്ഞു കട്ട പുച്ഛം വാരി വിതറി കൊച്ചുവും പൊന്നു um ഫുഡ് വാങ്ങാൻ പോയി.

അങ്ങനെ പരിപാടി ഒക്കെ കഴിഞ്ഞു 5 പേരും കൂടെ car പാർക്ക് ചെയ്തിരിക്കുന്ന അടുത്തേക്ക് നടന്നു.

"ഡി കൊച്ചു... ദേ നിന്റെ കാർ ന്റെ പുറത്തു ഒരുത്തൻ ചവിട്ടി നിക്കുന്നു." പൊന്നു പറഞ്ഞു.

അപ്പോഴാണ് കൊച്ചുവും അത് ശ്രദ്ധിച്ചത്. അവളക്കു ഇത് കണ്ടു ദേഷ്യം വന്നു. പൊന്നു പോലെ കൊണ്ട് നടക്കുന്ന കാർ ആണ്. അതിന്റ ഡോർ il ആണ് അയാള് ഷൂസ് വച്ചു ചവിട്ടു ചാരി നിക്കുന്നത്.

ഗർർർ ന്നു ഒരു ഒച്ച ഉണ്ടാക്കി കൊച്ചു സ്പീഡ് il മുന്നോട്ടു കാർ ന്റെ അടുത്തേക്ക് നടക്കു. ..

അമ്മു പൊന്നു നെ നോക്കി പറഞ്ഞു. .. "അവൻ തീർന്നു" !    (തുടരും....)

(എന്റെ ഫസ്റ്റ് അറ്റംപ്റ് ആണ് ഇത്. ചറപറാ Mistake ഒക്കെ കാണും. ഒന്ന് അഡ്ജസ്റ്റ് ചെയ്തേക്കേണേ കേട്ടോ. .. :) പിന്നെ mistakes ന്റെ ഒപ്പം നല്ല തള്ളും കാണും ... കഥയിൽ ചോദ്യം ഇല്ലാന്നാണല്ലോ ...ഏതു? ?? കഥയ്ക്ക് ഒരു ഫ്ലോ കിട്ടാൻ വേണ്ടി ഇല്ലാത്തതു പലതും ഞാൻ പറയും. .. ഞെട്ടരുത്. ... അത് ഒന്നും ചോദ്യം ചെയ്യരുത്. .. ഫോർ example , ഇതിൽ പറയുന്ന college ഉം course ഉം company um എന്തിനു സ്ഥലങ്ങൾ പോലും ഒക്കെ എന്റെ കഥയോടൊപ്പം തലയിൽ വിരിഞ്ഞ items ആണ്... അതായത് രമണ... ഓൾ സാങ്കല്പ്പികംസ് ... ഇതെന്താ ഇങ്ങനെ എന്നൊക്ക ചോദിച്ചു വന്നാൽ എന്റെ karthaavinaane എനിക്ക് aanswer കാണില്ല. ചുമ്മാ ഒരു ടൈം പാസ് സ്റ്റോറി ആനെട്ടോ ഇത്. .. സാധാരണ ഒരാള് സംസാരിക്കുന്ന പോലെ ആൺ ഞാൻ ഒത്തു എഴുതുന്നത്. .. സിമ്പിൾ ആക്കാൻ വേണ്ടി ഒന്നും അല്ല. .. എനിക്ക് ഇങ്ങനെ ഒക്കെ പറയാനേ അറിയൂ. ... അതോണ്ടാ. .. ഞാൻ writer ഒന്നും അല്ല. .. ജീവിതത്തിൽ തന്നെ ആദ്യായിട്ട. .. മനസ്സിൽ ഇങ്ങനെ ഒരു thread വന്നപ്പോ എഴുതി പൊലിപ്പിക്കാൻ പറ്റുവോ ന്നുള്ള ഒരു ശ്രമം മാത്രം ആണ്. .. വായിച്ചിട്ടു വീട്ടുകാർക്ക് വിളിക്കരുത്. ... ബോർ അടിച്ചു ന്നു തോന്നിയാൽ അപ്പൊ നിർത്തിയെക്കേണം. .. അപ്പൊ എല്ലാം പറഞ്ഞ പോലെ... സപ്പോർട്ട് ചെയ്യണേ)
 ലൈക്ക് കമന്റ് ചെയ്യൂ....
രചന: ZehnaZeeb

To Top