ഒരു മാരക പ്രൊപോസൽ...

Valappottukal

രചന: കൃഷ്ണ ദേവൻ
" അർജുൻ ഒന്ന് ഡിപ്പാർട്ട്‌മെന്റിലേക്ക് വരണം " ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങവേ ഗായത്രി മിസ്സ്‌ എന്നോട് പറഞ്ഞു.

ഉടൻ തന്നെ ഞാൻ മിസ്സിനെ അനുഗമിച്ചു ഡിപ്പാർട്മെന്റിലേക്കു നടുന്നു .

ഡിപ്പാർട്ട്‌മെന്റിലേക്ക് എത്താൻ പതിനഞ്ച് സെക്കന്റ് സമയമുണ്ട് ഞാൻ എന്നെ പരിചയപ്പെടുത്താം ഞാൻ അർജുൻ ഗോപിനാഥ് വയസ്സ് ഇരുപത്തിനാല് ഇവിടെ ഫൈനൽ ഇയർ ബി എ ഇക്കണോമിക്ക്സിനു പഠിക്കുന്നു , ഒരു പ്രണയ നൈരാശ്യം കാരണം അദ്യം പഠിച്ച കോളേജിൽ നിന്ന് പഠിത്തം നിർത്തി പോന്നൂ , പിന്നെ ഇവിടെ വന്നു ചേർന്നിട്ടും ആറ് സപ്ലി ഉണ്ടെന്നല്ലാതെ വേറെ ഗുണം ഒന്നുമില്ല , എല്ലാ മടിയമ്മാരായ ചെറുപ്പക്കാരെയും പോലെ അധ്വാനിക്കാതെ ലൈഫ് സെറ്റാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു
Loading...

ഞങ്ങൾ ഡിപ്പാർട്ട്‌മെന്റിൽ എത്തിയപ്പോൾ അവിടെ മാക്രി ശരത് 🐸സോറി ശരത് സാർ മാത്രമേ ഉണ്ടായിരുന്നുള്ളു പുള്ളി മേശയിൽ തലവെച്ചു സുഖമായി ഉറങ്ങുകയാണ് . ഇത് കണ്ടപ്പോൾ മിസ്സിന് ചിരിയാണ് വന്നത്. മിസ്സിന്റെ ചിരി കാണാൻ എന്ത്  രസാ 🐓. 

" ശരത് സാറെ " മിസ്സ്‌ സാറിനെ തട്ടി വിളിച്ചു.

" എന്താ മിസ്സേ " മാക്രി ഉറക്ക ചടവോടെ ചോദിച്ചു.

" സാർ ഫൈനൽ ഇയർ ബി എ യിലേക്ക് ചെല്ല് അവിടെ സാറിന്റെ പിരീഡാണ് ഇപ്പോ "

സാർ മടിയോടെ രജിസ്റ്റർ ബുക്കും ആയി ഇറങ്ങാൻ തുനിഞ്ഞു.

" അല്ല മിസ്സേ ഇവൻ ഫൈനൽ ഇയർ ബി എ യിലെ അല്ലേ " സാർ എന്നെ നോക്കി ചോദിച്ചു.

" അഹ് സാറെ ഇയാളെ ഇപ്പോ വിട്ടേക്കാം ഒരു പത്തു മിനിറ്റ്  " മിസ്സ്‌ സാറിനോട് പറഞ്ഞു.

" ശെരി മിസ്സേ " അതും പറഞ്ഞു മാക്രി ക്ലാസിലേക്കു പോയ്‌.

എന്നെ എന്തിനാണ് വിളിപ്പിച്ചതെന്ന അർത്ഥത്തിൽ ഞാൻ മിസ്സിനെ നോക്കി.

" തന്റെ കാര്യം വളരെ കഷ്ടമാണല്ലോടോ " മിസ്സ്‌  കുറച്ചു സീരിയസ് ആയി ചോദിച്ചു.

" എന്താ മിസ്സ്‌ ഉദ്ദേശിച്ചത്🤔 "

" തന്റെ പഠനത്തിലെ പെർഫോമൻസിനെ പറ്റിയാ കഴിഞ്ഞ ക്ലാസ്സ്‌ ടെസ്റ്റിൽ തനിക്കു കിട്ടിയ  മാർക്ക്‌ വളരെ പരിതാപകരമാണ് ഇത് ഫൈനൽ ഇയർ ആണ് ഇങ്ങനെ പോയാൽ എന്ത് ചെയ്യും താൻ എന്റെ ക്ലാസ്സിലൊക്കെ വല്യ  ശ്രദ്ധയാണല്ലോ പക്ഷേ അതിന് അനുസരിച്ചു പേപ്പറിൽ എന്താ മാർക്ക്‌ വീഴാത്തത് "

ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു.

" താൻ മൈക്കിൾസ് കോളേജിൽ പഠിക്കുമ്പോൾ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ "

" ഏഹ് മിസ്സിന് എന്നെ നേരത്തെ അറിയാമോ😳 !! " ഞാൻ മിസ്സിനെ നോക്കി.

" മ്മ് അറിയാം ഞാനും അവിടാ പഠിച്ചേ തന്റെ സെയിം ഇയർ "

ഓ ഗോഡ് കൂടെ പഠിച്ചവർ തന്നെ സാറമ്മാരായി  വരികയാണല്ലോ 🤒🤒.

" പക്ഷേ എനിക്ക് മിസ്സിനെ കണ്ട് പരിചയം ഇല്ലല്ലോ 🤔 " ഞാൻ മേലോട്ടും നോക്കി ആലോചിക്കാൻ തുടങ്ങി.
Loading...

" ഞാൻ ബി എ 'ബി' ബാച്ചിൽ ആയിരുന്നു "

" ആണോ ഞാൻ 'എ' ബാച്ചിൽ ആയിരുന്നൂ അതാകും കണ്ട് പരിചയം തോന്നാതെ "

" അല്ലേലും താൻ അന്ന് വല്യ സൈലന്റ് ആയിരുന്നല്ലോ എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ആ താനാണോ ഇപ്പോ ഈ കോളേജിലെ മഹാ തല്ലിപ്പൊളി എന്ന് പണ്ട് താൻ പഠിക്കാനും അത്യാവശ്യം മിടുക്കൻ അരുന്നല്ലോ " 

" ജീവിതം മനുഷ്യനെ മാറ്റി മറിക്കും മിസ്സ്‌ 😓 " ഞാൻ സങ്കടത്തോടെ മിസ്സിനെ നോക്കി പറഞ്ഞു.

" സത്യത്തിൽ തനിക്കു എന്താ പറ്റിയെ എന്തിനാ താൻ അന്ന് കോളേജിൽ നിന്ന് ഫൈനൽ ഇയർ പഠിക്കുമ്പോൾ തന്നെ നിർത്തി പോയത് "

ഒരു നിശബ്ദതക്ക് ശേഷം ഞാൻ എന്റെ കഥ പറഞ്ഞു തുടങ്ങി

" ഏതു നേരത്തും ബിസിനസ്‌,പണം എന്ന ഒറ്റ ചിന്തയുള്ള ഒരു അച്ഛന്റെയും നൈറ്റ് പാർട്ടിയും ഡിജെയുമായി നടക്കുന്ന ഒരു അമ്മയുടെയും മകനായി ആണ് ഞാൻ ജനിച്ചത് കുട്ടിക്കാലം മുതലെ ഞാൻ ഒറ്റപ്പെട്ടാണ് വളർന്നത് എന്റെ കൂടെ ചില വഴിക്കാനൊന്നും എന്റെ പേരന്റ്സിന് സമയം ഇല്ലാരുന്നു അവർ എന്നെ ബോഡിങ് സ്ക്കൂളിൽ നിർത്തിയാണ് പഠിപ്പിച്ചത് . അവിടുത്തെ പൊങച്ചക്കാരായ സഹപാഠികളോട് അടുക്കാൻ പോലും എനിക്ക് താൽപര്യമില്ലാരുന്നു .

കൂട്ടിൽ അകപ്പെട്ട എനിക്ക് സ്വതന്ത്രം കിട്ടിയത് കോളേജിൽ വന്നപ്പോളായിരുന്നു . അതൊരു പുതിയ ലോകം തന്നെ ആയിരുന്നു എനിക്ക് . അവിടെ വെച്ചാണ് ഞാൻ 'മീരയെ' പരിചയപ്പെടുന്നത് അത്രയും കാലത്തെ ജീവിതത്തിൽ എനിക്ക് എന്താണോ നിഷേധിക്കപ്പെട്ടിരുന്നത് അത് അവളെനിക്ക് വാരിക്കൊരി തന്നു . പിന്നെ അവളുടെതും അവൾ എന്റെതുമായി മാറി നാളുകൾ കടന്നു പൊയ് ഞങ്ങൾ ഫൈനൽ ഇയറിൽ പഠിക്കുബോഴാണ് അവളുടെ വീട്ടുകാർ അവളുടെ വിവാഹം ഉറപ്പിക്കാൻ തിരുമാനിച്ചത് . അവളുടെ കല്യാണ നിശ്ചയത്തിന്റെ ദിവസം ഞാൻ അവളുടെ വീട്ടിൽ ചെന്ന് അലമ്പുണ്ടാക്കി അവളുടെ വീട്ടുകാർ എന്നെ ചവിട്ടി കൂട്ടി എന്നാലും അവൾക്ക് വേണ്ടി കൊള്ളുന്നതായതു കൊണ്ട് എനിക്ക് വേധനിച്ചില്ല ലാസ്റ്റ് ഞാൻ അവളോട് എന്റെ കൂടെ ഇറങ്ങി വരാവോന്ന് ചോദിച്ചപ്പോൾ അവൾ പറയുവാ ഞാൻ അവൾക്ക് വെറും ടൈം പാസ് അയിരുന്നു എന്ന് . അതെന്നെ തകർത്തു കളഞ്ഞു അങ്ങിനെയാണ് ഞാൻ പഠുത്തം വരെ നിർത്തിയത് പിന്നീട് എന്റെ സ്വഭാവം തന്നെ മാറി മോശം കൂട്ടുകെട്ടുകളായി അതോടെ വീട്ടുകാർ എന്നെ  തഴഞ്ഞു . ആകെ അവരുമായുള്ള ബന്ധം മാസാമാസം അയച്ചു തരുന്ന രണ്ടായിരത്തിന്റെ പത്തു നോട്ടുകളാണ് " ഞാൻ ഇടം കണ്ണട്ട് മിസ്സിനെ നോക്കി ആള് എല്ലാം കേട്ട് അന്തംവിട്ട് ഇരിക്കുവാണ് .

" സത്യം പറഞ്ഞാൽ താനൊരു മണ്ടൻ തന്നെയാണ് ഒരുത്തി കളിപ്പിച്ചെന്നു കരുതി സ്വന്തം ലൈഫ് വെറുതെ നശിപ്പിക്കുന്നു ആകപ്പാടെ എനിക്ക് തന്നോട് സഹതാപം തോന്നുന്നത്  തന്റെ പേരന്റ്സ് തന്നോട് കാണിച്ചത് ഓർത്തിട്ടാ "

" എനിക്ക് നന്നാകണം എന്ന് ആഗ്രഹമുണ്ട്  ഗായത്രി..... മിസ്സ് " ഞാൻ ഒന്നുകുടി ഒളിക്കണ്ണിട്ട് മിസ്സിനെ നോക്കി .

" പിന്നെ എന്താ താൻ നന്നാകത്തെ "

" ഞാൻ ഇപ്പോ നല്ലവനായിട്ട് ആർക്കു വേണ്ടിയാ നമ്മുക്ക് സ്നേഹിക്കാനും സപ്പോർട്ടായും ആരെങ്കിലും ഉണ്ടങ്കിൽ അല്ലേ ജീവിക്കാൻ തോന്നു പല വട്ടം ഞാൻ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട് " അതും പറഞ്ഞു ഞാൻ കറയാൻ തുനിഞ്ഞു .

" താനെന്താടോകുട്ടികളെ പൊലെ കണ്ണു തുടയ്ക്ക് "

" ഒരു പാട് നാളുകൾക്ക് ശേഷം ഇന്നാ എന്റെ മനസ്സിലുള്ള ഭാരങ്ങൾ ഇറക്കി വെക്കാൻ കഴിഞ്ഞത് ഇതു വരെ ആരും എനിക്കൊന്നു മനസ്സു തുറക്കാൻ നിന്നു തന്നിട്ടില്ല " ഞാൻ ഗാത്രിയെ നോക്കി ഒന്നു പുഞ്ചരിച്ചു .

" എനിക്ക് തന്നെ മനസ്സിലാക്കാൻ പറ്റുന്നുണ്ട് "

മിസ്സ് അതു പറഞ്ഞപ്പോൾ എന്റെ മനസ്സിൽ സന്തോഷത്തിന്റെ പൂത്തിരി കത്തി ...

" ഗായത്രി ...ശ്ശേ..മിസ്സ് മനസ്സിലാക്കിയതു പോലെ ആരും എന്നെ ഇതു വരെ മനസ്സിലാക്കിയിട്ടില്ല...ഇനി ഞാൻ നന്നായിക്കോളാം ഇതു പോലെ എന്നെ മനസ്സിലാക്കുന്ന ഒരാൾ എന്റെ കൂടെ ഉണ്ടങ്കിൽ എന്റെ ജീവിതത്തിനു ഒരു അടുക്കും ചിട്ടയും ഉണ്ടായേനെ "

മിസ്സ് എന്റെ അവസ്ഥകണ്ട് ആകെ സെന്റിയായി ഇരിക്കുകയാണ്.

" എന്റെ സപ്പോർട്ട് എപ്പോഴും തന്റെ കൂടെ ഉണ്ടാകും താൻ പൊയ്ക്കൊ "

" ശരി മസ്സ് " അതു പറഞ്ഞ് ഞാൻ തിരികെ നടന്നു . ഡോറിനടത്തു എത്തിയ ശേഷം ഞാൻ മിസ്സിനെ തിരിഞ്ഞു നോക്കി .

" എന്താ അർജുൻ "

" ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഞാൻ ഒരു കാര്യം ചേദിച്ചോട്ടെ " ഞാൻ തെല്ലു ഭയത്തോടെ മിസ്സിനെ നോക്കി .

" ചോദിക്കൂ "

" അത്..പിന്നെ "

" നിന്ന് വിറക്കാതെ ചോദിക്ക് "

" മിസ്സിന് എനിക്കൊരു ജീവിതം തരാൻ പറ്റുവോ ഐ മീൻ എന്നെ മിസ്സിനെ ലൈഫ് പാർട്ണർ ആക്കാൻ പറ്റ്വോ ധൃതിയില്ല എന്റെ പഠുത്തം കഴിഞ്ഞിട്ടായാലും മതി സപ്ലിയൊക്കെ ഞാൻ എഴുതി എടുത്തോളാം " ഞാൻ ഒറ്റ ശ്വാസത്തിൽ ചോദിച്ചു .

മിസ്സ് നല്ല സാമ്പത്തികമുള്ള വീട്ടിലെ കുട്ടിയാ കിട്ടിയാൽ ഒരു ലൈഫ് അല്ലെങ്കിൽ ഒരു സസ്‌പെൻഷൻ 😁😁

ലെ ചുമരിൽ ഇതെല്ലാം ശ്രദ്ധിച്ചോണ്ട് ഇരുന്ന ചിലന്തി🕷️.

"ഇതിനാണോ കുഞ്ഞേ നീ ഈ ഓസ്കാർ അഭിനയം നടത്തിയത് "

രചന: കൃഷ്ണ ദേവൻ
ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യണേ, ഈ പേജ് ഫോളോ ചെയ്ത് എപ്പോഴും കഥകൾ വായിക്കൂ...

To Top